Wednesday, December 05, 2007

ആയുര്‍വേദത്തിലെ ചികില്‍സയില്‍

ആയുര്‍വേദത്തിലെ ചികില്‍സയില്‍ മരുന്നുകളുടെ ഉപയോഗം എങ്ങനെ ഒക്കെ വേണം എന്നു പറഞ്ഞിരിക്കുന്നത്‌ സ്വല്‍പം നോക്കാം.

രോഗിയെ പരിശോധിച്ചശേഷം രോഗിയുടെ അവസ്ഥയെ സാധാരണയില്‍ കൊണ്ടു വരുവാന്‍ കഴിവുള്ള ആഹാരം, ഔഷധം, വിഹാരം ഇവ മൂന്നും തീരുമാനിക്കുക. ആഹാരവും , വിഹാരവും ഉപദേശിക്കുക, ഔഷധം തയ്യാറാക്കുന്നവിധം നിര്‍ദ്ദേശിക്കുക, അഥവാ സ്വയം തയ്യാറാക്കി കൊടുക്കുക.

ഇതിനു 'ഫീസ്‌' ആയി എന്തെങ്കിലും വാങ്ങിക്കുന്നതിനെ കുറിച്ചു പറയുന്നത്‌-
'രോഗി രോഗം കൊണ്ടു തന്നെ ആതുരനാണ്‌. അവനോട്‌ പ്രതിഫലമായി എന്തെങ്കിലും വാങ്ങിക്കുന്നതിനെക്കാള്‍ മോക്ഷം ലഭിക്കുവാന്‍ നല്ലത്‌ തീയില്‍ പഴുപ്പിച്ച , ഇരിമ്പിന്റെയോ, ചെമ്പിന്റെയൊ ഉണ്ടകള്‍ വിഴുങ്ങുന്നതാണ്‌'

(തീര്‍ച്ചയായും ആധുനികര്‍ക്ക്‌ കല്ലുകടിയുണ്ടാക്കാവുന്ന പ്രസ്താവനയാണ്‌ ഇത്‌. 'അബദ്ധങ്ങളുടെ ഘോഷയാത്ര' - ഞങ്ങള്‍ കോടികള്‍ മുടക്കി പഠിച്ചിറങ്ങുന്നത്‌ മോക്ഷത്തിനാണോ? അല്ല ഒരിക്കലുമല്ല )

ഇനി വൈദ്യന്‌, രോഗിയ്ക്കു വേണ്ടി ഉണ്ടാക്കുന്ന മരുന്നിന്റെ 1/16 ഭാഗം സ്വയം എടുക്കാം. അത്‌ പിന്നീട്‌ വരുന്ന രോഗിയ്ക്കു കോടുക്കാന്‍ ഉപയോഗിക്കാം. ഈ ഒരു സ്വാതന്ത്ര്യം 'ധന്വന്തരിഭാഗം' എന്ന പേരില്‍ ഉപയോഗിക്കുന്നു.

ഇനി മരുന്നുകള്‍ എങ്ങനെ ഒക്കെ തയ്യാറാക്കുന്നു.

ഔഷധങ്ങള്‍ കഷായം, ചൂര്‍ണ്ണം, ലേഹം, ആസവം തുടങ്ങി പലതരത്തിലുണ്ട്‌. ഒരേ ചെടി തന്നെ പല രീതിയിലുപയോഗിച്ചാല്‍ പലതാണ്‌ ഫലം. അത്‌ വിശദീകരിക്കുന്നത്‌ ഈ ലേഖനത്തിനു തന്നെയല്ല ഒരു മുഴിവന്‍ പുസ്തകത്തിന്റെയും scope നപ്പുറമാണ്‌. തല്‍ക്കാലം ഇത്രയും മനസ്സിലാക്കുക ആയുര്‍വേദത്തിന്റെ സിദ്ധാന്തപ്രകാരം ഇതെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്‌.

അതുകൊണ്ടാണ്‌ മധുരമുള്ള മുന്തിരിങ്ങ ചിലപ്പോള്‍ ചവര്‍പ്പുരസപ്രധാനമുള്ള മരുന്നാക്കി ഉപയോഗിക്കുന്നത്‌.

എന്നാല്‍ ഇന്നു കാണുന്ന ആയുര്‍വേദത്തില്‍ നടക്കുന്നതോ?

കഷായങ്ങള്‍ വീട്ടിലുണ്ടാക്കി കുടിക്കുവാന്‍ പറഞ്ഞാല്‍ ആര്‍ക്കും അതിനു സമയവും ഇല്ല സൗകര്യവുമില്ല.. അപ്പോള്‍ എന്തു ചെയ്തു- കഷായം readymade

പക്ഷെ ഉണ്ടാക്കി വച്ചിരുന്നാല്‍ കഷായം ചീത്തയായി പോകും.

(ഓരോ തരത്തിലുള്ള മരുന്നുകളും ഇത്ര ഇത്ര കാലം ഉപയോഗയോഗ്യമായിരിക്കും എന്നും ഇത്രയിത്ര കാലത്തിനു ശേഷം ഉപയോഗശൂന്യമാകുമെന്നും വിശദമാക്കിയിട്ടുണ്ട്‌.)

ഈ ഉണ്ടാക്കി വച്ചിരിക്കുന്ന കഷായം ചീത്തയാകാതിരിക്കുവാന്‍ തില്‍ benzoic acip IP പോലെ ഉള്ള preservatives ചേര്‍ക്കുന്നു. ഇതിന്റെ ഫലം , അതു ചേര്‍ക്കാത്ത കസായത്തിനു തുല്ല്യമായിരിക്കും എന്ന്‌ വിഡ്ഢികള്‍ വിശ്വസിച്ചേക്കാം , പക്ഷെ എനിക്കതിനാവില്ല- കാരണം ചവര്‍പ്പു രസപ്രധാനമായി ഉപയോഗിക്കണം എന്നു പറഞ്ഞ്‌ തയ്യാര്‍ ചെയ്ത വസ്തുവില്‍ അമ്ലം കൂട്ടി ച്ചെര്‍ത്ത്‌ അതു ചീത്തയാകില്ല എന്നു പറഞ്ഞപ്പോള്‍ തന്നെ അതു മറ്റൊരു വസ്തു ആയിക്കഴിഞ്ഞു- ആ ഔഷധം ഫലം ചെയ്യാത്തതില്‍ അത്ഭുതമൊന്നുമില്ല.

മറ്റൊരു കാര്യം ആയുര്‍വേദഗ്രന്ഥങ്ങളില്‍ പറയുന്നതില്‍ ചില മരുന്നുകളുടെ യോഗം പറഞ്ഞിട്ട്‌ അതുകൊണ്ട്‌ കഷായം ഉണ്ടാക്കി കഴിക്കുക, ചില മരുന്നുകളുടെ അളവു പറഞ്ഞിട്ട്‌ ഇത്രയിത്ര മരുന്നും ഇത്രയിത്ര മറ്റുള്ളവയും ചേര്‍ത്ത്‌ -- എന്നു പ്രത്യേകം പറയും.
ഇതിനു പറയുന്ന യുക്തിയുണ്ട്‌.

ഒരു ഗ്ലാസ്സ്‌ ചായ ഉണ്ടാക്കുവാന്‍ വേണ്ട പാലും , തെയിലയും, പഞ്ചസാരയും , വെള്ളവും എല്ലാം കൊണ്ട്‌ ഒരു ഗ്ലാസ്സ്‌ ചായ ഉണ്ടാക്കുക, അതിന്റെ തന്നെ നൂറിരട്ടി ഓരോന്നും ചേര്‍ത്ത്‌ നൂറ്‌ ഗ്ലാസ്സ്‌ ചായ വേറെയും ഉണ്ടാക്കുക. കുടിച്ചു നോക്കുമ്പോല്‍ ഒരു ഗ്ലാസായി ഉണ്ടാക്കിയതിന്‌ മറ്റതിനെക്കാള്‍ 'ചായത്വം' ഉള്ളതായി കാണാം. അതു പോലെ മരുന്നിനും ചേരുവയിലുള്ള അളവിന്‌ പ്രാധാന്യം ഉണ്ട്‌ ചിലയിടങ്ങളില്‍.

എന്നാല്‍ ഇതൊന്നും ഇന്നു നോക്കാറില്ല proportion മാത്രം.
ഇതേപോലെ മറ്റു ധാരാളം കാര്യങ്ങളും പറയുവാനുണ്ട്‌.

അടുത്തത്‌ ആഹാരം-

ഞങ്ങളുടെ അടുത്ത്‌ സാധാരണ വരാറുള്ള ഒരു condition ആണ്‌ Tonsillitis കുട്ടികള്‍ പോയി ice cream കഴിക്കും, അടുത്ത ദിവസം രാവിലെ തൊണ്ടവേദനയും പനിയുമായി ഞങ്ങളുടെ അടുത്തെത്തും -

Tonsillitis എന്തുകൊണ്ടുണ്ടാകുന്നു?
ഹെയ്‌ അത്‌ bacterial Infection ആണ്‌
അപ്പോള്‍ കുട്ടികള്‍ എന്താ ബാക്റ്റീരിയ യെ ആണോ കഴിച്ചത്‌? എന്നു ചോദിക്കരുത്‌, അഥവാ ആകെ ഇത്രയും ബാക്റ്റീരിയയേ ഉള്ളോ? അവരുടെ വീട്ടിലുള്ള ബാക്കിയുള്ളവര്‍ക്ക്‌ വരാനും മാത്രം തികയില്ലായിരുന്നൊ? അതും ചോദിക്കരുത്‌

(ഹേയ്‌ പണിക്കരേ - താന്‍ ഇങ്ങനെ ഒന്നും പറയരുത്‌, പിന്തിരിപ്പന്‍, പ്രതിലോമവാദി, അല്ലേ , ഇല്ല പറയുന്നില്ല)

അപ്പോള്‍ ആയുര്‍വേദം പറയും താന്‍ താന്‍ ചെയ്യുന്ന ആഹാരവിഹാരങ്ങള്‍ക്ക്‌ നല്ല പങ്കുണ്ട്‌ രോഗമുണ്ടാക്കുന്നതിലും, രോഗശമനത്തിലും. അതുകൊണ്ട്‌ അതിനനുസരിച്ച ജീവിതചര്യ കൂടി ശീലിച്ചാല്‍ രോഗങ്ങള്‍ വരാതിരിക്കും , വന്നവ ശമിക്കുകയും ചെയ്യും എന്ന്‌.

'സ്വസ്ഥവൃത്തം' എന്ന ഒരു പ്രത്യേക ഭാഗം തന്നെ എങ്ങനെ ആരോഗ്യവാനായി ജീവിതം നിലനിര്‍ത്താം എന്നു വിശദീകരിക്കുവാന്‍ വേണ്ടി പറയുന്നു.

സമയം കിട്ടുമ്പോള്‍ തുടരാം

18 comments:

  1. "ഇതിനു 'ഫീസ്‌' ആയി എന്തെങ്കിലും വാങ്ങിക്കുന്നതിനെ കുറിച്ചു പറയുന്നത്‌-
    'രോഗി രോഗം കൊണ്ടു തന്നെ ആതുരനാണ്‌. അവനോട്‌ പ്രതിഫലമായി എന്തെങ്കിലും വാങ്ങിക്കുന്നതിനെക്കാള്‍ മോക്ഷം ലഭിക്കുവാന്‍ നല്ലത്‌ തീയില്‍ പഴുപ്പിച്ച , ഇരിമ്പിന്റെയോ, ചെമ്പിന്റെയൊ ഉണ്ടകള്‍ വിഴുങ്ങുന്നതാണ്‌'--"

    ഈ ഭാഗത്തിന്റ്റെ പ്രസക്തി അന്വര്‍ത്ഥ്മാണു. ഇന്നു ഞാന്‍ എന്റെ ബ്ലൊഗില്‍ ഡ്രഗ്ഗിസ്റ്റ് അസ്സൊസിഷന്റെ കാര്യം എഴുതിയിരുന്നു.

    പിന്നെ, ഡാക്ടര്‍ ആവാന്‍ കോടികള്‍കൊടുത്തു പഠിക്കെണ്ട സാഹചര്യം മാറ്റാന്‍ ആണു നോക്കേണ്ടതു. രക്ഷിതാക്കള്‍, ഒരു മൂളയുമില്ലാത്ത മക്കളെ ഡാക്ടര്‍മാര് ആക്കാന്‍ പോകുന്ന പ്രവണത മാറണം.

    ReplyDelete
  2. രക്ഷിതാക്കള്‍, ഒരു മൂളയുമില്ലാത്ത മക്കളെ ഡാക്ടര്‍മാര് ആക്കാന്‍ പോകുന്ന പ്രവണത മാറണം.

    A hundred claps

    ReplyDelete
  3. പണിക്കര്‍ സാര്‍,

    നന്ദിയുണ്ട്, ഇത് തുടരുന്നതിന്...
    കക്ഷത്തിലിരിക്കുന്നത് കളയാതെ ഉത്തരത്തിലിരിക്കുന്നതെടുക്കുന്ന ജീവിതചര്യകള്‍ സര്‍വസാധാരണമാകുമ്പോള്‍, ഒത്തിരിപ്പേര്‍ക്ക് അലോപ്പതി തന്നെയാവും പത്ഥ്യം. പഴയ നന്മകള്‍ കളയാതെ, ആയുര്‍വേദത്തിന് ഒരു നവോത്ഥാനം സാധ്യമല്ലേ, എന്ന് നമ്മള്‍ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. പിന്നെ, നാടന്‍ ചികിത്സകളെ ആയുര്‍വേദവുമായി കൂട്ടിക്കലര്‍ത്തി പലരും മനസ്സിലാക്കുന്നത്, പലപ്പോഴും ആയുര്‍വേദം പ്രതിക്കൂട്ടിലാവാന്‍ ഇടയാക്കുന്നുവെന്നു തോന്നുന്നു.
    ആത്മീയത എന്നു പറഞ്ഞാല്‍ മുത്തപ്പന്‍ തിറയും, അമ്പലങ്ങളിലെ വെകിളിയും, ജ്യോതിഷവും, മന്ത്രവും മാരണവും എല്ലാം ആണെന്നുകരുതുന്നതുപോലെ ചില അറിവുകേടിലല്ലേ സാധാരണജനം? സമയത്തിന്റെ പരിമിതി കാണുമെന്നറിയാം; എന്നാലും, എഴുതുക....
    സാകൂതം കാത്തിരിക്കുന്നു

    ReplyDelete
  4. എല്ലാം വായിക്കുന്നുണ്ട്.തുടര്‍ച്ചയായി ഒന്ന് മറ്റൊന്നിന്റെ പിന്തുടര്‍ച്ചയെന്നോണം എഴുതിയാല്‍ ഇത് നന്നായി പ്രയോജനം ചെയ്യുമായിരുന്നു..

    ReplyDelete
  5. ചരകം വായിച്ചതില്‍ നിന്നും ചില സംശയങ്ങള്‍ :

    http://ayurvedadiscussion.blogspot.com/2007/12/blog-post.html

    അറിവുള്ളവര്‍ക്കു ഉത്തരം നല്‍കാം

    ReplyDelete
  6. ഇതായിരുന്നു താങ്കളുടെ മൂന്നാമത്തെ പോസ്റ്റിനു പകരം എങ്കില്‍ ഇവയില്‍ ചിലതിനൊക്കെ എനിക്കറിയാവുന്നതു കുറിക്കുവാന്‍ ശ്രമിക്കാമായിരുന്നു.

    പക്ഷെ ഞാന്‍ ഇതിനുമുമ്പ്‌ ഈ ബ്ലോഗ്ഗില്‍ എവിടെയോ വിശദീകരിച്ച ഒരു ശ്ലോകം ഉണ്ട്‌-

    നാപൃഷ്ഠഃ കസ്യചിത്‌ ബ്രൂയാത്‌
    നചാന്യായേന പൃഛതഃ
    വിജാനന്നപി മേധാവീ
    ജളവല്ലോകമാകരേത്‌"

    അതിന്‍പ്രകാരം താല്‍പര്യമില്ല.

    ReplyDelete
  7. >> 'രോഗി രോഗം കൊണ്ടു തന്നെ ആതുരനാണ്‌. അവനോട്‌ പ്രതിഫലമായി എന്തെങ്കിലും വാങ്ങിക്കുന്നതിനെക്കാള്‍... നല്ലത്‌ തീയില്‍ പഴുപ്പിച്ച , ഇരിമ്പിന്റെയോ, ചെമ്പിന്റെയൊ ഉണ്ടകള്‍ വിഴുങ്ങുന്നതാണ്‌'
    ..തീര്‍ച്ചയായും ആധുനികര്‍ക്ക്‌ കല്ലുകടിയുണ്ടാക്കാവുന്ന പ്രസ്താവനയാണ്‌ ഇത്‌.


    ധന്വന്തരീ ഭാഗം മാത്രം വാങ്ങിയാകണം നാട്ടില്‍ പ്രൈവറ്റ് ആയുര്‍വേദ കോളജുകള്‍ മുളച്ചു പൊന്തുന്നത്. പങ്കജകസ്തൂരി ഫെയിം ഡോ.ഹരീന്ദ്രനും, കാമിലാരി ഫെയിം പത്മനാഭന്‍ വൈദ്യരും ഒക്കെ ഇവിടെതന്നെയുണ്ടേ ...

    >>Tonsillitis എന്തുകൊണ്ടുണ്ടാകുന്നു?
    ഹെയ്‌ അത്‌ bacterial Infection ആണ്‌
    അപ്പോള്‍ കുട്ടികള്‍ എന്താ ബാക്റ്റീരിയ യെ ആണോ കഴിച്ചത്‌? എന്നു ചോദിക്കരുത്‌, അഥവാ ആകെ ഇത്രയും ബാക്റ്റീരിയയേ ഉള്ളോ? അവരുടെ വീട്ടിലുള്ള ബാക്കിയുള്ളവര്‍ക്ക്‌ വരാനും മാത്രം തികയില്ലായിരുന്നൊ? അതും ചോദിക്കരുത്‌


    ബാക്ടീരിയയെ വിഴുങ്ങിയിട്ടാണു ടോണ്‍സിലൈറ്റിസ് വരുന്നതെന്നു ഏതു മെഡിക്കല്‍ കോളെജിലാണാവോ പഠിപ്പിക്കുന്നത് ? indegenous oral microbiota യും local immune responses ഉം തമ്മിലുള്ള പാരസ്പര്യവും, വാള്‍ഡേയെര്‍ഴ്സ് ലസികാ വലയത്തിന്റെ റോളും, ഈ സന്തുലനം തകരാറിലാവുമ്പോള്‍ ഉണ്ടാ‍വുന്ന ഇന്‍ഫക്ഷനും മറ്റുമാണു സധാരണ ഇ.എന്‍.റ്റി ക്ലാസുകളില്‍ പറഞ്ഞു തരുന്ന “സിദ്ധാന്തങ്ങള്‍”. ഇനി അതിനും ആയുര്‍വേദത്തിനു പേറ്റന്റുണ്ടോ ആവോ !

    >>രക്ഷിതാക്കള്‍, ഒരു മൂളയുമില്ലാത്ത മക്കളെ ഡാക്ടര്‍മാര് ആക്കാന്‍ പോകുന്ന പ്രവണത മാറണം.

    വളരെ ശരിയാണു ദേശാഭിമാനീ...പക്ഷെ ഒരു മൂളയുമില്ലാത്ത മക്കളെ മതാപിതാക്കള്‍ രാഷ്ട്രീയക്കാരനും, സര്‍ക്കാരുദ്യോഗസ്ഥനും, പട്ടാളക്കാരനും, പത്രപ്രവര്‍ത്തകനും എഞ്ചിനീയറും ആക്കാതിരിക്കുന്ന സുന്ദര ലോകത്തിലേ അതും പ്രാവര്‍ത്തികമാക്കാവൂ....നമുക്ക് എല്ലാ കാര്യത്തിലും സോഷ്യലിസം വേണ്ടേ ?

    >> ഞങ്ങള്‍ കോടികള്‍ മുടക്കി പഠിച്ചിറങ്ങുന്നത്‌ മോക്ഷത്തിനാണോ? അല്ല ഒരിക്കലുമല്ല

    കോട്ടയ്ക്കല്‍ അടക്കമുള്ള ആയുര്‍വേദ/ സിദ്ധ കോളജുകളിലൊക്കെ എത്രയോ കാലമായി മാനേജ്മെന്റ്-പെയ്മെന്റ് സീറ്റുകള്‍ ഉണ്ട്...അവിടെയൊക്കെ “ധന്വന്തരീ ഭാഗ“ത്തിന്റെ തത്വം പഠിപ്പിക്കുന്നുണ്ടാവുമല്ലോ അല്ലേ ?

    ReplyDelete
  8. സാര്‍, ബുദ്ധിമുട്ടിപ്പിക്കുകയാകുമോ എന്നറിയില്ല! മരണശേഷം - ഭാഗം 9ന് ശേഷം പോസ്റ്റുകള്‍ ക്കണ്ടില്ല! പ്രതീക്ഷിച്ചിരിക്കുകയാണു!

    ReplyDelete
  9. പ്രിയ ഇന്‍ഡ്യാ ഹെറിറ്റേജ്,

    താങ്കളുടെ ബ്ലോഗിലെ സ്ഥിരം വായനക്കാരനാണ് ഞാന്‍. എനിക്ക് ഈ ബ്ലോഗ് ആര്‍.എസ്.എസ് ഫീഡായി സബ്സ്ക്രൈബ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. എന്നാല്‍ അതിനുള്ള സൌകര്യം പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ താങ്കള്‍ നല്‍കിയിട്ടില്ല. കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുമല്ലോ.

    ReplyDelete
  10. ഡോ സൂരജ്‌ താങ്കള്‍ ആയുര്‍വേദത്തെ ആണൊ, അതോ ഇന്നു കാണുന്ന പ്രാക്റ്റീസിനെ ആണോ എതിര്‍ക്കുന്നത്‌? ഈ ചോദ്യം ഞാന്‍ നേരത്തെ ചോദിച്ചതാണ്‌.

    പ്രിയ സെബിന്‍ അതിന്‌ ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌ എന്നു കൂടി പറയുമോ?

    ReplyDelete
  11. പ്രിയ ദേശാഭിമാനിജീ, കഠോപനിഷത്തിന്റ്‌ ആദ്യ അദ്ധ്യായം തീര്‍ന്നല്ലൊ. ഇനി തുടങ്ങിയാല്‍ പിന്നെയും ഒരുപാട്‌ എഴുതണ്ടേ?
    തന്നെയുമല്ല സമയത്തിന്റെ പ്രശ്നവും ഉണ്ട്‌ അതെഴുതുമ്പോള്‍ തുടര്‍ച്ചയായി കുറെ സമയം free വേണം ബാക്കി അടി കൂടുന്നതുപോലെ അല്ലല്ലൊ.
    ഏതായാലും ഇനി ഒരു 15 ദിവസത്തേക്ക്‌ അടിക്കു പോലും സമയമില്ല. കാരണം, സ്ഥലത്തില്ല അതുകഴിഞ്ഞു തുടരാം
    നന്ദി

    ReplyDelete
  12. പണിക്കര്‍ സാര്‍,

    വളരെ ലളിതമായി ചെയ്യാവുന്ന കാര്യമേയുള്ളൂ. ബ്ലോഗറിന്റെ ഡാഷ് ബോര്‍ഡില്‍ ചെല്ലുക. settings ടാബ് എടുക്കുക, site feed എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക, advanced mode എന്ന ലിങ്ക് എടുക്കുക, blog post feed, blog comment feed, per-post comment feeds എന്നിവ Full എന്ന് സെറ്റ് ചെയ്യുക. save settings എന്ന ബട്ടണ്‍ അമര്‍ത്തുക. സംഗതി ശുഭം.

    ഇത് കൂടുതല്‍ ഫലപ്രദമാക്കാന്‍ ഫീഡുകള്‍ ഫീഡ് ബേര്‍ണര്‍ ഉപയോഗിച്ച് ബേണ്‍ ചെയ്യാം. എന്നിട്ട് ഡീഫോള്‍ട്ട് ഫീഡിന് പകരം ഫീഡ് ബേര്‍ണറിലെ ഫീഡ് സബ്സ്ക്രൈബ് ചെയ്യാനായി നല്‍കാം. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മേല്‍പ്പറഞ്ഞ advanced mode എന്ന ഇടത്ത് ഫീഡ് ബേര്‍ണറിലേക്ക് നല്‍കിയിരിക്കുന്ന ലിങ്ക് എടുത്ത് അവിടേക്ക് പോകാവുന്നതാണ്. ഇനിയും ധാരാളം വഴികളുണ്ടെങ്കിലും ഏറെപ്പറഞ്ഞാല്‍ വഴിതെറ്റുമെന്നതിനാല്‍ നിര്‍ത്തട്ടെ. നന്ദി.

    ReplyDelete
  13. പ്രിയ സെബിന്‍,
    അത്രയും ചെയ്തിട്ടുണ്ട്‌

    ReplyDelete
  14. പണിക്കര്‍ മാഷിന്റെ ചോദ്യം തന്നെ എനിക്കും. ഇപ്പോഴുള്ള ആയുര്‍വേദ പ്രാക്ടീസിനെയാണോ ആയുര്‍വേദം എന്ന ചികിത്സാ പരിപാടിയെ മൊത്തത്തിലാണോ എതിര്‍ക്കുന്നതെന്ന് സംശയം.

    ആധുനിക വൈദ്യമെന്നപോലെ ആയുര്‍വേദവും എക്കാലത്തെന്നുപോലെ ഇക്കാലത്തും തോന്ന്യവാസങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. അതാവരുതല്ലോ നമ്മുടെ വിമര്‍ശനത്തിന്റെ മാനദണ്ഡം.

    ആയുര്‍വേദം എന്ന കണ്‍സെപ്റ്റ് തന്നെ കപടമാണ്, ശാസ്ത്രീയമായി സാധ്യമല്ല, ശാസ്ത്രീയതയില്ല എന്നതാണ് വാദമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ വാദം ശരിയാണോ അല്ലയോ എന്ന് ചര്‍ച്ചയാവാം. ആയുര്‍വേദ മൂല ഗ്രന്ഥങ്ങളുടെയൊന്നും അടിസ്ഥാനത്തിലല്ല ഇപ്പോള്‍ നമ്മള്‍ കാണുന്ന ആയുര്‍വേദ ചികിത്സകളില്‍ പലതും എന്നതാണെങ്കില്‍ അതിനെപ്പറ്റി സൂരജിന്റെ പോസ്റ്റുകള്‍ക്കും മുന്‍പ് തന്നെ, പണിക്കര്‍ മാഷുള്‍പ്പടെ പലരും പറഞ്ഞിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ എങ്ങിനെ ആയുര്‍വേദത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാമെന്നും അതിന്റെ പേരില്‍ ഇക്കാലത്ത് നടക്കുന്ന അനാരോഗ്യ പ്രവണതകളെ എങ്ങിനെ ഇല്ലാതാക്കാമെന്നുമൊക്കെ ചര്‍ച്ചയാവാം. അതിന് ആയുര്‍വേദത്തെ കപടശാസ്ത്രമെന്നോ വ്യാജവൈദ്യമെന്നോ വിളിക്കേണ്ട കാര്യമില്ലല്ലോ.

    ReplyDelete
  15. ഡോ സൂരജ്‌ താങ്കള്‍ ആയുര്‍വേദത്തെ ആണൊ, അതോ ഇന്നു കാണുന്ന പ്രാക്റ്റീസിനെ ആണോ എതിര്‍ക്കുന്നത്‌? ഈ ചോദ്യം ഞാന്‍ നേരത്തെ ചോദിച്ചതാണ്‌.

    ചുട്ടും കാണുന്ന “പ്രാക്റ്റീസുകളെ” വച്ചാണല്ലോ ഓരോരുത്തരും ഓരോന്നിനെ വിലയിരുത്തുന്നത്. ഉദാഹരണത്തിനു ടോണ്‍സിലൈറ്റിസിന്റെ ഉറവിടത്തെക്കുറിച്ച് പണിക്കര്‍ സര്‍ പറഞ്ഞത് അലോപ്പതി വൈദ്യത്തിലെ ഒരു തെറ്റിദ്ധാരണാജനകമായ പ്രാക്റ്റീസിനെ കുറിച്ചാണ്. (ബാക്റ്റീരിയയെന്നു കരുതി ആന്റീബയോട്ടിക് എഴുതിയെഴുതി രോഗികളെ മുടിക്കുന്ന ഡോക്റ്റര്‍മാര്‍.) അതേ നാണയത്തില്‍ ഞാന്‍ ഒന്നുരണ്ടു കാര്യങ്ങളെക്കുറിച്ചു കമന്റിയെന്നേയുള്ളൂ...പോട്ടെ.. ശുഭയാത്ര! :)

    ReplyDelete
  16. സൂരജിന്റെ ചോദ്യോത്തരത്തില്‍ കണ്ട ഒരു കാര്യത്തിന്‌ പൊതുവായ ഒരു മറുപടി പറഞ്ഞോട്ടെ. ഇത്‌ തര്‍ക്കിയാന്‍ വേണ്ടിയല്ല എന്നും മനസ്സിലാക്കുക. കോട്ടയ്ക്കല്‍ ആയുര്‍വ്വേദ കോളേജില്‍ ഫീസ്സ്‌ വാങ്ങി പഠിപ്പിക്കുന്നതും "ധന്വന്തരീഭാഗത്തിന്റെ" തത്ത്വവും കൂട്ടിക്കുഴച്ചതു കണ്ടു. അതിന്റെ logic‌ മനസ്സിലായില്ല. ആ ഭാഗം വൈദ്യത്തിനെപ്പറ്റിയല്ലെ പറയുന്നത്‌, അദ്ധ്യാപകവൃത്തിയെപ്പറ്റിയല്ലല്ലോ. ആ കോളേജ്‌ ഏതുതരം വ്യവസായത്തില്‍ പെടുന്നു എന്ന് എനിക്ക്‌ അറിയില്ല. ഒരു ചരിറ്റി പ്രവര്‍ത്തനം പോലെയാണെങ്കില്‍ ഫീസ്സ്‌ വാങ്ങുന്നത്‌ തെറ്റല്ലെന്നു തോന്നുന്നു. അതില്‍ നിന്നു കിട്ടുന്ന വരുമാനം അതിന്റെ തന്നെ പ്രവര്‍ത്തനത്തിനും പരീക്ഷണങ്ങള്‍ക്കും വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്‌. ലാഭം വ്യക്തികളുടെ സമ്പാദ്യത്തിലേക്ക്‌ പോകുന്നുണ്ടെങ്കില്‍ ഈ തത്ത്വം അനുസരിച്ചും ചാരിറ്റിയുടെ നിയമം അനുസരിച്ചും തെറ്റാണെന്നും പറയാം. ഒരാള്‍ക്ക്‌ എത്ര സമ്പാദ്യം വേണം എന്നറിയാന്‍ ഹെരിറ്റേജിന്റെ തന്നെ ധനം എന്ന പോസ്റ്റ്‌ നോക്കുക. പക്ഷെ ഇന്നത്തെ കാലത്ത്‌ അതൊന്നും പ്രായോഗികമല്ല. അതുപോലെ പലകാര്യങ്ങളിലും കാലോചിതമായ മാറ്റങ്ങളും അനിവാര്യമാണ്‌. അത്‌ ചികിത്സാസമ്പ്രദായത്തില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നുകൂടി മനസ്സിലാക്കണം.

    ReplyDelete
  17. ഇന്നത്തെ ഈ സമ്പ്രദായം - കാശു വാങ്ങി പഠിപ്പിക്കല്‍- ഒക്കെ വരുന്നതിനു വളരെ വളരെ മുമ്പു മുതല്‍ക്കു തന്നെ കോട്ടക്കല്‍ ആര്യവൈദ്യശാല തങ്ങളുടെ ലാഭത്തിന്റെ 1/10 ഭാഗം ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ക്കു ചെലവക്കുന്നു എന്നാണ്‌ എന്റെ അറിവ്‌. ഞങ്ങള്‍ പഠിച്ചകാലത്ത്‌ അങ്ങനെ നടത്തിയിരുന്ന ധര്‍മ്മാശുപത്രിയായിരുന്നു, രോഗികളെ പരിശോധിക്കുവാന്‍ ഉപയോഗിച്ചിരുന്നത്‌.

    പിന്നെ അതല്ലല്ലൊ സൂരജേ ഞാന്‍ പറഞ്ഞത്‌ - ആ വാക്കുകള്‍ ഞങ്ങള്‍ പഠിച്ച പുസ്തകത്തിലുള്ളതാണ്‌.
    "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

    എന്ന മുദ്രാവാക്യമുള്ള തത്വസംഹിതയെ അവലംബിച്ച്‌ നിര്‍മ്മിച്ച ശാസ്ത്രം

    അതിന്റെ മുന്‍പിലത്തെ വരി,

    താങ്കള്‍ "രോഗാസ്സര്‍വേപി ജായന്തേ --"

    എന്ന പാഠഭാഗം വ്യാഖ്യാനിച്ചതു പോലെ വ്യാഖ്യാനിച്ചാല്‍ പോലും-

    "ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം"

    ഗോക്കള്‍ക്കും , ബ്രാഹ്മണര്‍ക്കും പിന്നെ - ആയുര്‍വേദം മരിക്കും, അതിലുള്ള നല്ലതെല്ലാം ഞങ്ങളിങ്ങെടുക്കും എന്നൊക്കെ പറയുന്ന ഏഭ്യന്മാര്‍ക്കു പോലും ശുഭം ഭവിക്കട്ടെ എന്നേ അര്‍ത്ഥംവരൂ.

    അതില്‍ എല്ലാം തന്നെ ജനോപകാരം എന്ന ലക്ഷ്യം വച്ചു മാത്രം എഴുതിയ കാര്യങ്ങള്‍ ആണ്‌

    ReplyDelete