Monday, October 27, 2008
സ്മാള്‍ ബാന്ഗ് manufacturers
മേല്‍പറഞ്ഞ ബോര്‍ഡ് കണ്ട് വന്ന ആഗതന്‍ : നിങ്ങള്‍ എന്താണൂണ്ടാക്കുന്നത്?
മുതലാളി: എന്തും
ആഗഹന്‍ : എന്തും എന്നു വച്ചാല്‍ എനിക്കൊരുവീടു വേണമെങ്കില്‍?
മുതലാളി : വീടുണ്ടാക്കിതരും
ആഗതന്‍ : ഫ്ലാറ്റ് വേണമെങ്കില്‍
മുതലാളി : ഫ്ലാറ്റുണ്ടാക്കി തരും
ആഗതന്‍: അതെങ്ങനെ നിങ്ങളുടെ കയ്യില്‍ ആ സാധനം മാത്രമല്ലെ ഉള്ളു. പണിസാധനങ്ങളൊന്നും കാണുന്നില്ല പണിക്കാരെയും കാണൂന്നില്ല. പിന്നെ എങ്ങനെ ആണൂണ്ടാക്കുക.
മുതലാളി : നിങ്ങള്‍ ഞാനി പിടിച്ചിരിക്കുന്ന സാധനത്തിന്റെ മറ്റേ അറ്റത്ത് ഒരു ഡയനാമിറ്റ് കണ്ടോ? അങ്ങനാ ഉണ്ടാക്കുന്നത്.
ആഗതന്‍ : അപ്പോള്‍ വീടെങ്ങനെ വേണമെന്നുള്ള പ്ലാന്‍.
മുതലാളി : ഒന്നും വെണ്ടടേ. ഒരു 'ബിഗ് ബാങ്ങ്' കൊണ്ട്, ഒരു പ്ലാനും തേങ്ങാക്കൊലയും ഇല്ലാതെ ഇന്ത ഉലഹമെല്ലാം തന്നെ ഉണ്ടാകും എങ്കില്‍ എന്റെ ഒരു ചെറിയ ബാങ്ങ് കൊണ്ട് ഒരു വീടു എങ്കിലും ഉണ്ടാകില്ലെന്നാണോ
താന്‍ ഓര്‍ഡര്‍ തന്നാല്‍ മതി
---
ഇതിന്റെ ആശയം TV യില്‍ കേട്ട ഒരു പ്രഭാഷണത്തില്‍നിന്നാണ്. ഇസ്കോണ്‍ ന്റെയോ മറ്റൊ ഒരു പരമ്പരയില്‍ കേട്ടത്. ഞാന്‍ എന്റെ വാക്കുകള്‍ ഉപയോഗിച്ചെഴുതുന്നു എന്നേ ഉള്ളൂ.
Subscribe to:
Post Comments (Atom)
താന്‍ ഓര്‍ഡറും കാശും തരുന്നു , ഞാന്‍ ഡയനാമിറ്റ് പൊട്ടിക്കുന്നു, തന്റെ വീട് റെഡി
ReplyDeleteഅത് കലക്കി..
ReplyDeleteനല്ല കഥ.
ReplyDeleteമാഷ് പറഞ്ഞതു ശരി തന്നെ. ഈ ബിഗ് ബാങ്ങും ഒക്കെ പൊട്ടത്തെറ്റാണു്. അതിനെക്കാള്‍ യുക്തിയുക്തമായ തിയറികള്‍ നമ്മുടെ പൂര്‍വ്വാചാര്യന്മാര്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ...
ഒരു സാമ്പിള്‍:
ആദിയില്‍ ദൈവവും വചനവും ഒന്നിച്ചുണ്ടായിരുന്നു. (അല്ലെങ്കില്‍ ദൈവത്തിനു പറയാന്‍ പറ്റില്ല. ഇനി മൂപ്പര്‍ക്കു പിന്നീടു സംസാരശേഷി കിട്ടി എന്നു പറഞ്ഞാല്‍ ആദ്യം പൂര്‍ണ്ണനായിരുന്നില്ല എന്നു വരും. അതു വേണ്ട.)
ആദിയില്‍ (ഇതു രണ്ടാമത്തെ ആദി) ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു. ഈ സമയത്തു് ചന്ദ്രന്‍, സൂര്യന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇല്ല. ഭൂമി പരന്നിരുന്നു. ഗ്രീക്കുകാരുടെ കാലത്തു് അവരുടെ ഒരു ദേവനാണു് ഉരുട്ടിയതു്. അപ്പോഴും ഭൂമി അനങ്ങാതെ ലോകത്തിന്റെ നടുക്കു നിന്നു. പിന്നെ കോപ്പര്‍നിക്കസിന്റെ കാലത്തു് സൂര്യനെ ചുറ്റാന്‍ തുടങ്ങിയെന്നു പറയുന്നു. പരമാബദ്ധമാണു കേട്ടോ.
പിന്നെ ദൈവം “വെളിച്ചമുണ്ടാകട്ടേ” എന്നു പറഞ്ഞു. അപ്പോള്‍ “ഠപ്പേ” എന്നു വെളിച്ചമുണ്ടായി. (ഇതുപോലെ ഒരു അനുഭവം കുറുമാനു് ഈയിടെ കോന്നിലം പാടത്തുണ്ടായി.)
അതു് അങ്ങനെ പോകുന്നു.
ഇതൊരു സാമ്പിള്‍ മാത്രം. മറ്റു് ആചാര്യന്മാര്‍ ഇതിനെക്കാള്‍ മുന്തിയ തിയറികള്‍ പറഞ്ഞിട്ടുണ്ടു്. ഒരു പാമ്പിന്റെ മുകളില്‍, എട്ടു് ആനകളുടെ തോളില്‍ ഇങ്ങനെ പരന്നു കിടക്കുന്ന ഭൂമി, ഒരു പാമ്പു വന്നു വിഴുങ്ങുന്നതു കൊണ്ടു് ഗ്രഹണം ഉണ്ടാകുന്ന സൂര്യനും ചന്ദ്രനും...
മാഷേ, കഥ രസമായിട്ടുണ്ടു്. പക്ഷേ, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള ഏറ്റവും എളുപ്പത്തിലുള്ള ഉത്തരമായിരുന്നില്ലേ “ദൈവം അങ്ങനെ ചെയ്തു” എന്നു പറഞ്ഞതു്? അങ്ങനെ പറഞ്ഞതു പലതും തെറ്റാണെന്നു പിന്നീടു തെളിഞ്ഞില്ലേ?
ബിഗ് ബാംഗ് തിയറി ശരിയാണെന്നു് ഇപ്പോഴും ആരും ശഠിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഇന്നു വരെ അറിയുന്ന തിയറികളില്‍ ഏറ്റവും യുക്തിയുക്തമാണെന്നു മാത്രം.
അതിനെക്കാള്‍ വിശ്വാസയോഗ്യമായ പരിണാമവാദത്തെപ്പറ്റി ഇത്രയും പോസ്റ്റുകള്‍ എഴുതിക്കൂട്ടിയ താങ്കളോടു് എന്തു പറയാന്‍?
ഉമേഷ് എന്റെ ബ്ലോഗ് വായിച്ചിട്ടു മനസ്സിലാക്കിയ വിജ്ഞാനമാണോ പറഞ്ഞിരിക്കുന്നത്?
ReplyDeleteഅതോ വല്ല കിനാവും കണ്ടോ ഇടയ്ക്ക്?
ഞാന്‍
ReplyDeleteഇട്ട
" indiaheritage said...
അപ്പോള്‍ നമ്മള്‍ നമുക്കു വേണ്ട ഭാഗങ്ങള്‍ മാത്രമേ quote ചെയ്യാന്‍ പാടുള്ളു, വാക്കുകള്‍ നമുക്കു വേണ്ട രീതിയിലേ വാഖ്യാനികാനും പാടുള്ളു എന്നു കൂടി ഇപ്പോള്‍ മനസ്സിലായി. സന്തോഷം
ചൊവ്വാദോഷത്തിന്റെ കമന്റില്‍ ആപസ്തംബന്‍, അലംബായനന്‍ എന്നെ ആചാര്യന്മാരുടെ ആശയം ഉള്‍പ്പെടുത്തിയതൊക്കെ അങ്ങു വിട്ടുകളയാം.
കമന്റുകള്‍ മുഴുവന്‍ രൂപത്തില്‍ ഇങ്ങനെയായിരുന്നല്ലൊ
indiaheritage said...
ജാതകപരിശോധനക്ക് ആധാരമായ ഹോരാശാസ്ത്രത്തില്‍ പ്രധാനമായ ഒന്നാണ് വരാഹമിഹിരാചാര്യണ്റ്റേത്. അതിണ്റ്റെ ശ്രീ കൈക്കുളങ്ങര രാമവാര്യരുടെ വ്യഖ്യാനമുള്ള പുസ്തകം നോക്കുക.
ആ പുസ്തകത്തില്‍ പറയുന്നുണ്ട് മനപ്പൊരുത്തമാണ് പ്രധാനം, അതുണ്ടെങ്കില്‍ വേറേ ഒന്നും നോക്കേണ്ട കാര്യമില്ല എന്ന്.
ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച് പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍
പണ്ടു സഞ്ജയന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക് ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല "
11 September, 2006 04:33
ഉമേഷàµ::Umesh said...
ഇന്‍ഡ്യാഹെരിറ്റേജ് മാഷേ,
വരാഹമിഹിരഹോരയിലെവിടെയാണു മനപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? പോട്ടേ, അതിലെവിടെയാണു വിവാഹപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? ചുരുക്കം ചില വര്‍ജ്ജ്യയോഗങ്ങളല്ലാതെ ഇന്നു പറയുന്ന വിവാഹപ്പൊരുത്തമെന്തെങ്കിലും ഹോരാശാസ്ത്രത്തിലുണ്ടോ?
ശ്ലോകം ഉദ്ധരിക്കണമെന്നില്ല. ഏതദ്ധ്യായത്തില്‍ എത്രാമത്തെ ശ്ലോകമെന്നു പറഞ്ഞാല്‍ മതി.
ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?
വിവാഹപ്പൊരുത്തം ഹോരാശാസ്ത്രത്തിലോ ഫലദീപികയിലോ സാരാവലിയിലോ ഒന്നുമില്ല. ഉദരപൂരണത്തിനു കൂടുതല്‍ വഴികള്‍ക്കായി പിന്നീടു ജ്യോത്സ്യന്മാര്‍ കൂട്ടിച്ചേര്‍ത്തതാണു്.
ഒരു പക്ഷേ, ഞാന്‍ ഗുരുമുഖത്തു നിന്നു പഠിക്കാതെ പുസ്തകത്തില്‍ നിന്നു വായിച്ചതു കൊണ്ടാവാം ഇതൊന്നും കാണാഞ്ഞതു്, അല്ലേ?
ഈ പോസ്റ്റ് ചൊവ്വദോഷത്തെപ്പറ്റിയാണല്ലോ. അതിനെപ്പറ്റി ഒന്നും മാഷ് പറഞ്ഞില്ലല്ലോ. വരാഹമിഹിരന്‍ എന്തു പറഞ്ഞിട്ടുണ്ടു ചൊവ്വദോഷത്തെപ്പറ്റി?
പിന്നെ, “ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും...” എന്നു പറഞ്ഞതൊന്നു വിശദീകരിക്കാമോ? ഗുരുവായൂരപ്പന്റെ കാര്യമാണോ?
12 September, 2006 03:22
നളനàµâ€ said...
ഉമേഷ് അണ്ണനേതായാലും ഗുരുമുഖത്തുനിന്നും പഠിക്കാത്തതു വലിയ കഷ്ടമായിപ്പോയി.
12 September, 2006 03:34
indiaheritage said...
Priya Umesh,
ചൊവ്വാദോഷമുള്ള ആളുകളുടെ വിവാഹമാണ് ആ പോസ്റ്റിണ്റ്റെ --'ചൊവ്വാദോഷമില്ലാത്ത ആള്‍ ഒരുവര്‍ഷത്തിനുള്ളില്‍ മരിക്കും '--എന്ന വാചകം പ്രസക്തമാക്കുന്നത് എന്നെനിക്കു തോന്നുന്നു.
ജാതകപൊരുത്തത്തെ പറ്റി ശ്രീ കൈക്കുളങ്ങര രാമവാരിയര്‍ പുസ്തകത്തിണ്റ്റെ ഒന്നാം ഭാഗം പേജ് ൩൨ ല്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക . അതു വ്യാഖ്യാതാവിണ്റ്റെ വാക്കുകളാണ് അതുകൊണ്ടാണ് ഞാന്‍ വ്യാഖ്യാതാവിണ്റ്റെ പേരുള്ളത് നിര്‍ദ്ദേശിച്ചത്.
അതില്‍ അദ്ദേഹം അലംബായനന്‍ ആപസ്തംബന്‍ തുടങ്ങിയ ആചാര്യന്‍മാരുടെ വീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പക്ഷെ അതൊന്നും പൊരുത്തം നോക്കണം എന്നല്ല മരിച്ച് ഉദരപൂരണത്തിനുവെണ്ടി കെട്ടിച്ചമച്ചതാണെന്നും പറയുന്നുണ്ട്.
ഞാന്‍ എഴുതിയ അവസാനത്തേ വരിയിലും സഞ്ജയണ്റ്റെതായി കൊടുത്ത വരി ശ്രദ്ധിച്ചിരിക്കുമല്ലൊ
ഗുരുവായൂരപ്പദര്‍ശനത്തിണ്റ്റെ കാര്യം തന്നെയാണ് യേശുദാസിണ്റ്റെ കാര്യത്തില്‍ ഞാനുദ്ദേശിച്ചത്
12 September, 2006 04:26
Mosilager said...
സോറീ സാരന്മാരേ വായിച്ച് വരാന്‍ കുറേ സമയം എടുക്കും... ധീരേ ധീരേ ഓരോ കമ്മന്‍റ് വായിചോണ്ട് ഇരിക്കുകയാണ്‍.
12 September, 2006 22:40
Post a Comment
Saturday, January 20, 2007 8:57:00 AM
ഉമേഷ്::Umesh said...
പ്രസക്തമെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഉദ്ധരിച്ചുള്ളൂ. എങ്കിലും അതു മറച്ചുവെച്ചിട്ടില്ല. അതിനാണു ലിങ്ക് കൊടുത്തതു്. വായിക്കുന്നവര്‍ ലിങ്ക് പിന്തുടര്‍ന്നു വായിച്ചുകൊള്ളും.
അതിലുള്ള യേശുദാസിനെപ്പറ്റിയുള്ള അധിക്ഷേപവും മറ്റും ഇവിടെ പ്രസക്തമാണെന്നു തോന്നിയില്ല.
പിന്നെ,
-------"
ഈ ഒരു കമന്റിന്
ഇങ്ങനെ
"അതിലുള്ള യേശുദാസിനെപ്പറ്റിയുള്ള അധിക്ഷേപവും മറ്റും ഇവിടെ പ്രസക്തമാണെന്നു തോന്നിയില്ല."
ഒരു മറുപടി എഴുതിയ പണ്ഡിതാഗ്രേസരനാണ് ശ്രീ ഉമേശ് അദ്ദേഹത്തിന് മേല്‍പ്രകാരമൊക്കെ മനസിലായില്ലെങ്കിലേ അത്ഭുതമുള്ളു.
ഇനിയും ഇതുപോലെൂള്ള മഹാ കാര്യങ്ങള്‍ വല്ലതും മനസ്സിലായെങ്കില്‍ എനിക്കു കൂടി പറഞ്ഞു തരണേ
ഡോ. പണിക്കര്‍ (ഇന്ത്യാ ഹെറിറ്റേജ്) മുകളിലുള്ള കമന്റില്‍ എഴുതിയതു് എന്താണെന്നു മനസ്സിലാകാത്തവരുണ്ടെങ്കില്‍ ദാ ഇവിടെ ഞാന്‍ എഴുതിയ മറുപടി വായിച്ചു നോക്കൂ. കുറേക്കാലം മുമ്പു നടന്ന കാര്യമാണു്. ആരു് എന്തൊക്കെ എങ്ങനെ മനസ്സിലാക്കുകയും മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു എന്നും മനസ്സിലാകും.
ReplyDeleteഅതു വായിച്ചു കഴിഞ്ഞു വന്ന്, അവനവന്‍ പറഞ്ഞിരുന്ന വിഡ്ഢിത്തങ്ങള്‍ക്ക്
ReplyDelete, ഞാന്‍ തന്ന ലിങ്കില്‍ ഒരുമൂന്നിടത്ത് "ക്ഷമിക്കണം " എന്നെന്നോട് പറഞ്ഞതും കൂടി വായിക്കുമ്പോള്‍ശരിക്കും മനസ്സിലാകും
അതു വായിച്ചു കഴിഞ്ഞു വന്ന്, അവനവന്‍ പറഞ്ഞിരുന്ന വിഡ്ഢിത്തങ്ങള്‍ക്ക്
ReplyDelete, ഞാന്‍ തന്ന ലിങ്കില്‍ ഒരുമൂന്നിടത്ത് "ക്ഷമിക്കണം " എന്നെന്നോട് പറഞ്ഞതും കൂടി വായിക്കുമ്പോള്‍ശരിക്കും മനസ്സിലാകും
മനസ്സിലാക്കിയവര്‍ക്കും മനസ്സിലാവാത്തവര്‍ക്കും ഒന്നു മനസ്സിലായി....ഇനിയും ഒരു വര്‍ഷം...കാത്തിരിക്കണമെന്ന്. അടുത്ത മനസ്സിലാക്കലിനു്.
ReplyDeleteha ha ha
Deleteചിലതും ചിലരും എന്നും അങ്ങനെതന്നെ ആയിരിക്കും എന്നു മനസിലായി
ReplyDeleteഎനിക്കും :)
Delete