Friday, October 24, 2008

അഖണ്ഡമായ ബോധം

അഖണ്ഡമായ ബോധം അഥവാ എല്ലായിടവും നിറഞ്ഞ അറിവ്‌ (Universal Intelligence, അങ്ങനെ ഒരു തത്വം ഉണ്ടെന്നു സ്ഥാപിക്കുവാന്‍ ശ്രീ ശങ്കരാചാര്യര്‍ക്ക്‌ നേരിടേണ്ടി വന്ന രണ്ടു പ്രധാന തടസ്സങ്ങള്‍ ആയിരുന്നു മുമ്പത്തെ പോസ്റ്റില്‍ പറഞ്ഞ പരമാണു വാദവും , സംഘാതവാദവും.

പരമാണു വാദക്കാര്‍ പറഞ്ഞത്‌ ഈശ്വരന്‍ എന്ന ഒരു സൃഷ്ടികര്‍ത്താവ്‌ എവിടെയോ ഇരുന്ന്‌ പരമാണുക്കള്‍ ഉപയോഗിച്ച്‌ പ്രപഞ്ചം ഉണ്ടാക്കുന്നു എന്ന്‌- കുശവന്‍ മണ്ണുപയോഗിച്ചു കുടം ഉണ്ടാക്കുന്നതു പോലെ.

സംഘാതക്കാര്‍ പറയുന്നത്‌ മുറിഞ്ഞു മുറിഞ്ഞ്‌ പരിണമിക്കുന്നു (കട; ബാബുവിന്റെ കമന്റ്‌) അതില്‍ ബോധവും താല്‍ക്കാലികം മാത്രം, വസ്തുനാശത്തോടു കൂടി ബോധവും നശിക്കും എന്ന്‌. അതൊരു അനുസ്യൂതപ്രവാഹമല്ല എന്ന്‌.

കുറെ ഏറെ കളിയാക്കുന്ന കമന്റുകള്‍ ഉണ്ടായി എങ്കിലും ഞാന്‍ ഉദ്ദേശിച്ച പ്രയോജനം ആ പോസ്റ്റ്‌ കൊണ്ട്‌ ലഭിച്ചു എന്നു കരുതുന്നു. ഈ രണ്ട്‌ പ്രതിഭാസങ്ങള്‍ ഇനി കൂടൂതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല എന്ന്‌.

ഇതില്‍ പരമാണുവാദത്തെ എതിര്‍ക്കുന്നത്‌ കഴിഞ്ഞ പോസ്റ്റില്‍ തന്നെ എഴുതിയിരുന്നു.

സംഘാതവാദത്തിനെതിരായി അദ്ദേഹം ഉപയോഗിക്കുന്നത്‌ ഓര്‍മ്മശക്തിയെ ആണ്‌.

വസ്തു നശിക്കുമ്പോള്‍ ബോധവും നശിക്കുമെന്ന വാദം നിലനില്‍ക്കില്ല. കാരണം പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ഇതു പോലെ മുറിഞ്ഞു മുറിഞ്ഞാണ്‌ പരിണാമം സംഭവിക്കുന്നത്‌ എങ്കില്‍, ജീവനുള്ള വസ്തുക്കളില്‍ - ജന്തുക്കളില്‍ - കാണുന്ന ഓര്‍മ്മ എന്ന പ്രക്രിയ വിശദീകരിക്കുവാന്‍ സാധിക്കാതെ വരും.

ഒരു അനുഭവം ഉണ്ടാകുമ്പോള്‍ ആ വസ്തുവില്‍ ഉണ്ടാകുന്ന ഒരു സംസ്കാരം കാര്‍നം ആണ്‌ ഓര്‍മ്മ ഉണ്ടാകുന്നത്‌.

ഒരിക്കല്‍ അനുഭവിച്ച കാര്യത്തെ വീണ്ടും അതേ ആള്‍ക്കേ ഓര്‍ക്കുവാന്‍ കഴിയൂ. ഒരാള്‍ കണ്ട കാര്യം വേറൊരാള്‍ക്ക്‌ ഓര്‍ക്കുവാന്‍ കഴിയുകയില്ല എന്ന്‌.

അപ്പോള്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും വസ്തു മാറൂന്നു എന്നു പറയുമ്പോള്‍ ആ വസ്തുനാശത്തോടൂ കൂടി ബോധവും നശിക്കുന്നു എന്നു സമ്മതിച്ചാല്‍, ആദ്യത്തെ വസ്തു കണ്ട സാധനം രണ്ടാമത്തെ വസ്തു എങ്ങനെ ഓര്‍മ്മിക്കും എന്ന്‌.

ഒരുദാഹരണത്തിന്‌ പറഞ്ഞാല്‍ പണിക്കരുടെ അനുഭവം പണിക്കര്‍ക്കല്ലാതെ സൂരജിന്‌ ഓര്‍മ്മിക്കുവാന്‍ കഴിയില്ല എന്ന്‌.

അപ്പോള്‍ പണിക്കര്‍ എന്ന ബോധം മുറിഞ്ഞു മുറിഞ്ഞതല്ല ത്‌ അനുസ്യൂതമാണ്‌, സൂരജും അനുസ്യൂതം തന്നെ ആണ്‌ എന്ന്‌ അല്ലേ?

ഇപ്പോള്‍ സമയം കുറവാണ്‌ അതുകൊണ്ട്‌ ബ്രഹ്മസൂത്രഭാഷ്യത്തില്‍ അദ്ദേഹം എഴുതിയത്‌ പിന്നീടെഴുതാം

24 comments:

 1. പടച്ചോനേ!
  ഇത്ര ഗഹനമായി ചിന്തിക്കാനുള്ള വിവരമില്ലാത്ത ഒരു പാവമാണു ഞാൻ. ‘ബോധം’ കഷ്ടിയാണ്.ക്ഷമിക്കണേ.
  ആദരവോടെ,
  വി.ശി.

  ReplyDelete
 2. അപ്പോ പിന്നെയും ചങ്കരന്‍ തെങില്‍ തന്നെയാണ് അല്ലേ?

  ReplyDelete
 3. പണിയ്ക്കർസാറേ,ഇടയ്ക്ക് വന്ന് എല്ലാം രസിച്ച് വായിയ്ക്കാറുണ്ട് കേട്ടൊ.അഭിപ്രായമെഴുതാനുള്ള
  വിവരമില്ലാത്തതുകൊണ്ട് മിണ്ടാതെ പോകുകയാൺ
  പതിവ്.

  ReplyDelete
 4. "വസ്തു നശിക്കുമ്പോള്‍ ബോധവും നശിക്കുമെന്ന വാദം നിലനില്‍ക്കില്ല. കാരണം പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ഇതു പോലെ മുറിഞ്ഞു മുറിഞ്ഞാണ്‌ പരിണാമം സംഭവിക്കുന്നത്‌ എങ്കില്‍, ജീവനുള്ള വസ്തുക്കളില്‍ - ജന്തുക്കളില്‍ - കാണുന്ന ഓര്‍മ്മ എന്ന പ്രക്രിയ വിശദീകരിക്കുവാന്‍ സാധിക്കാതെ വരും. "

  മനസ്സിലായില്ല.
  ഓര്‍മ്മ എന്നത് വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നതല്ലേ? ഒരു കുട്ടി വള‌ര്‍ന്ന് യുവാവാകുമ്പോള്‍ അവന്റെ ഓര്‍മ നശിക്കുന്നില്ല. കാരണം അവിടെ ഒരു വസ്തുവിനും നാശം സംഭവിച്ചിട്ടില്ല, വളര്‍ച്ച എന്ന "intrinsic പരിണാമം" മാത്രമേ നടന്നിട്ടുള്ളൂ.
  അതു പോലെയാണോ പ്രപഞ്ചത്തിന്റെ extrinsic പരിണാമം?
  ഡാര്‍‌വ്വിന്റെ പരിണാമം ഒരുദാഹരണമായി എടുത്താല്‍ മനുഷ്യന് മാഷിന്റെ തിയറി വെച്ച് മരം‌ചാടി നടന്നത് ഓര്‍മ കാണുമല്ലോ?

  "ആദ്യത്തെ വസ്തു കണ്ട സാധനം രണ്ടാമത്തെ വസ്തു എങ്ങനെ ഓര്‍മ്മിക്കും ?"
  അങ്ങനെ ഓര്‍ക്കുന്ന ഒരു ഉദാഹരണം പറയാമോ?

  വിരോധമില്ലെങ്കില്‍ ചോദ്യത്തെ പരിഹസിക്കാതെ ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ഇനി ക്വാണ്ടം, സ്ട്രിംഗ് തിയറി, മാത്തമാറ്റിക്കല്‍ എക്ട്റാപൊളേഷന്‍ എന്നൊക്കെ വെടിക്കെട്ടുമായി വന്നാലേ ഉത്തരമുള്ളെങ്കില്‍.....ഞാന്‍ പോയി ഒരു നില്പ്പനടിക്കട്ടെ.

  ReplyDelete
 5. അഖണ്ഡമായ ബോധം അഥവാ എല്ലായിടവും നിറഞ്ഞ അറിവ്‌ (Universal Intelligence, അങ്ങനെ ഒരു തത്വം ഉണ്ടെന്നു സ്ഥാപിക്കുവാന്‍ ശ്രീ ശങ്കരാചാര്യര്‍ക്ക്‌ നേരിടേണ്ടി വന്ന രണ്ടു പ്രധാന തടസ്സങ്ങള്‍ ആയിരുന്നു മുമ്പത്തെ പോസ്റ്റില്‍ പറഞ്ഞ പരമാണു വാദവും , സംഘാതവാദവും.
  അപ്പോള്‍ അതായിരുന്നു നടന്നത്. വാസ്തവത്തില്‍ മനസ്സിലായില്ല. ഇപ്പ പിടികിട്ടി

  കുറെ ഏറെ കളിയാക്കുന്ന കമന്റുകള്‍ ഉണ്ടായി എങ്കിലും ഞാന്‍ ഉദ്ദേശിച്ച പ്രയോജനം ആ പോസ്റ്റ്‌ കൊണ്ട്‌ ലഭിച്ചു എന്നു കരുതുന്നു. ഈ രണ്ട്‌ പ്രതിഭാസങ്ങള്‍ ഇനി കൂടൂതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല എന്ന്‌.
  ആര്‍ക്ക് പ്രയോജനം കിട്ടി? ഒരാള്‍ക്കു പോലും താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായിട്ടില്ല. ഒരു ചെറു വരി പോലും എഴുതി ഫലിപ്പിക്കാനാവാത്തതാണ്‍ താങ്കളുടെ പരാജയം.

  വസ്തു നശിക്കുമ്പോള്‍ ബോധവും നശിക്കുമെന്ന വാദം നിലനില്‍ക്കില്ല. കാരണം പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ഇതു പോലെ മുറിഞ്ഞു മുറിഞ്ഞാണ്‌ പരിണാമം സംഭവിക്കുന്നത്‌ എങ്കില്‍, ജീവനുള്ള വസ്തുക്കളില്‍ - ജന്തുക്കളില്‍ - കാണുന്ന ഓര്‍മ്മ എന്ന പ്രക്രിയ വിശദീകരിക്കുവാന്‍ സാധിക്കാതെ വരും.
  ഇതെന്താ സംഭവം?
  ഒരു വസ്തു നശിക്കുന്നു എന്നത്, അതു ഭൌതികമായി നിലനില്‍ക്കുന്നില്ല എന്ന അവസ്ഥ സൃഷ്ടിക്കുകയാണ്. അങ്ങിനെ എങ്കില്‍ ഈ ബോധം എന്നു പറയുന്നത് ആവിയായി അന്തരീക്ഷത്തില്‍ ചുറ്റിക്കറങ്ങി നില്‍ക്കുമോ?


  ഒരു അനുഭവം ഉണ്ടാകുമ്പോള്‍ ആ വസ്തുവില്‍ ഉണ്ടാകുന്ന ഒരു സംസ്കാരം കാര്‍നം ആണ്‌ ഓര്‍മ്മ ഉണ്ടാകുന്നത്‌.
  അനുഭവം , ഓര്‍മ ഈ സംജ്ഞകള്‍ ജീവനുള്ള വസ്തുക്കള്‍ക്കെ ബാധകമാവൂ, കല്ലിനു അനുഭവം ഉണ്ടായി എന്നു പറയാനാവുമോ മാഷെ?

  ഒരിക്കല്‍ അനുഭവിച്ച കാര്യത്തെ വീണ്ടും അതേ ആള്‍ക്കേ ഓര്‍ക്കുവാന്‍ കഴിയൂ. ഒരാള്‍ കണ്ട കാര്യം വേറൊരാള്‍ക്ക്‌ ഓര്‍ക്കുവാന്‍ കഴിയുകയില്ല എന്ന്‌.

  അപ്പോള്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും വസ്തു മാറൂന്നു എന്നു പറയുമ്പോള്‍ ആ വസ്തുനാശത്തോടൂ കൂടി ബോധവും നശിക്കുന്നു എന്നു സമ്മതിച്ചാല്‍, ആദ്യത്തെ വസ്തു കണ്ട സാധനം രണ്ടാമത്തെ വസ്തു എങ്ങനെ ഓര്‍മ്മിക്കും എന്ന്‌.

  ഒരുദാഹരണത്തിന്‌ പറഞ്ഞാല്‍ പണിക്കരുടെ അനുഭവം പണിക്കര്‍ക്കല്ലാതെ സൂരജിന്‌ ഓര്‍മ്മിക്കുവാന്‍ കഴിയില്ല എന്ന്‌.


  ഈ പറഞ്ഞത് എന്താണെന്ന് താങ്കളുടെ ആരാധകര്‍ക്കു പോലും മനസ്സിലാവില്ല.
  ഒരാളുടെ അനുഭവം, വേറൊരാള്‍ പറയുക എന്നൊക്കെ കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? പണിക്കര്‍ പണിക്കരും, സൂരജ് സൂരജുമാണല്ലോ.
  പണിക്കര്‍ പരിണമിച്ചു സൂരജോ, തിരിച്ചോ സംഭവിക്കുന്നില്ല.
  പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും വസ്തുമാറുന്നു എന്നുപറഞ്ഞാല്‍ എന്താ മാഷെ? അപ്പോള്‍ എന്താ പരിണാമം? പച്ചച്ചക്ക പഴുക്കുന്നതോ പരിണാമം?


  അപ്പോള്‍ പണിക്കര്‍ എന്ന ബോധം മുറിഞ്ഞു മുറിഞ്ഞതല്ല ത്‌ അനുസ്യൂതമാണ്‌, സൂരജും അനുസ്യൂതം തന്നെ ആണ്‌ എന്ന്‌ അല്ലേ?
  അതെ , പണിക്കര്‍ പണിക്കര്‍ ആണ്, നിലനിക്കുവോളം. അതുകഴിഞ്ഞാല്‍ അതിനു പ്രസക്തിയില്ല

  ഇപ്പോള്‍ സമയം കുറവാണ്‌ അതുകൊണ്ട്‌ ബ്രഹ്മസൂത്രഭാഷ്യത്തില്‍ അദ്ദേഹം എഴുതിയത്‌ പിന്നീടെഴുതാം
  ദയവായി ഈ വക സൂത്രങ്ങളെ വെറുതെ വിടുക, എന്തിനാ നാറ്റിക്കുന്നത്?

  ReplyDelete
 6. പുലിവിളിയൊക്കെ കഴിഞ്ഞ് ഒടുക്കം കമന്റ് മോഡറേഷന്‍ വച്ചെങ്കിലും
  അങ്ങ ഇപ്പോള് സയന്‍സിനെ വിട്ട് ശങ്കരതത്വങ്ങളില്‍ മാത്രം അധികരിച്ച് പോസ്റ്റെഴുതിയതിന് അഭിനന്ദനം.

  **********************************
  ഈ പോസ്റ്റില്‍ പറയുന്ന ശങ്കരവ്യാഖ്യാനങ്ങള്‍ക്ക് സയന്‍സുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ആരെങ്കിലും പോസ്റ്റ് വായിച്ച് തെറ്റിദ്ധരിക്കാതിരിക്കാന്‍ ആയി ഇത്രകൂടി എഴുതുന്നു :
  ***********************************

  (അങ്ങനെ തെറ്റിദ്ധരിച്ചു വന്ന് ആരെങ്കിലും കഴിഞ്ഞ പോസ്റ്റിലെ പോലെ പത്തിരുപത് കമന്റിട്ട് വൃഥാ അധ്വാനിക്കണ്ടല്ലോ. പണിക്കര്‍ മാഷുക്കും അതൊരു സഹായമാകും.)

  1. “സംഘാതക്കാര്‍ പറയുന്നത്‌ മുറിഞ്ഞു മുറിഞ്ഞ്‌ പരിണമിക്കുന്നു (കട; ബാബുവിന്റെ കമന്റ്‌) അതില്‍ ബോധവും താല്‍ക്കാലികം മാത്രം, വസ്തുനാശത്തോടു കൂടി ബോധവും നശിക്കും എന്ന്‌. അതൊരു അനുസ്യൂതപ്രവാഹമല്ല എന്ന്‌.


  ബാബു മാഷ് ക്വാണ്ടം മെക്കാനിക്സില്‍ ഉണ്ടെന്നു പറഞ്ഞ ‘മുറിഞ്ഞു മുറിഞ്ഞ’ അവസ്ഥയെന്നത് താങ്കള്‍ പറയുന്ന “ശങ്കരന്റെ പരമാത്മാവ്/നിത്യശുദ്ധ ബോധവുമായി യാതൊരു ബന്ധവുമില്ല . (ഉണ്ടെന്നത് പണിക്കര്‍ സാറിന്റെ മുന്‍ പോസ്റ്റുകളിലെ വ്യാഖ്യാനം)

  യഥാര്‍ത്ഥത്തില്‍ സയന്‍സ് പറയുന്ന ക്വാണ്ടം ഭൌതികത്തിലെ ‘മുറിഞ്ഞ് മുറിഞ്ഞ’ അവസ്ഥ എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഭൌതികശാസ്ത്രത്തില്‍ ആദ്യം അന്വേഷിക്കുന്നത് വായനക്കാര്‍ക്ക് ഗുണം ചെയ്യും. ബൌദ്ധികമായും ആത്മീയമായും.

  ചുരുക്കിയെഴുതിയാല്‍: ശങ്കരനു നേരിടേണ്ടി വന്നുവെന്ന് മാഷ് പറയുന്ന “പരമാണു വാദവും” “സംഘാത വാദവും” സയന്‍സിലെ ഒന്നുമായും ബന്ധമില്ല - കുറഞ്ഞപക്ഷം മാഷ് ഇതിനു മുമ്പുള്ള 3 പോസ്റ്റുകളിലായി വ്യാഖ്യാനിച്ചു വച്ചിരിക്കുന്ന രീതിയ്ക്കെങ്കിലും.

  2) മാഷ് കഴിഞ്ഞ പോസ്സ്റ്റുകളില്‍ വാദിച്ചത് ബോധം, അല്ലെങ്കില്‍ ഒരു വസ്തുവിനു അതിനേക്കുറിച്ചുള്ള‘അറിവ്’ എന്നത് അതിന്റെ physical properties (valency, electron interaction., etc) ആണെന്നാണ്. (അല്ലാന്നു പറഞ്ഞാല്‍ കമന്റുകള്‍ തെളിവുണ്ട്. എടുത്ത് നിരത്താം)

  ഇപ്പോള്‍ മാഷ് അതേ ബോധത്തെ ഉദാഹരിക്കാന്‍ അതിനെ എടുത്ത് “ഓര്‍മ്മ” ആക്കിയിരിക്കുന്നു. എന്നിട്ട് പറയുന്നു:

  ...ഒരു അനുഭവം ഉണ്ടാകുമ്പോള്‍ ആ വസ്തുവില്‍ ഉണ്ടാകുന്ന ഒരു സംസ്കാരം കാര്‍നം ആണ്‌ ഓര്‍മ്മ ഉണ്ടാകുന്നത്‌.
  ഒരിക്കല്‍ അനുഭവിച്ച കാര്യത്തെ വീണ്ടും അതേ ആള്‍ക്കേ ഓര്‍ക്കുവാന്‍ കഴിയൂ. ഒരാള്‍ കണ്ട കാര്യം വേറൊരാള്‍ക്ക്‌ ഓര്‍ക്കുവാന്‍ കഴിയുകയില്ല എന്ന്‌.
  അപ്പോള്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും വസ്തു മാറൂന്നു എന്നു പറയുമ്പോള്‍ ആ വസ്തുനാശത്തോടൂ കൂടി ബോധവും നശിക്കുന്നു എന്നു സമ്മതിച്ചാല്‍, ആദ്യത്തെ വസ്തു കണ്ട സാധനം രണ്ടാമത്തെ വസ്തു എങ്ങനെ ഓര്‍മ്മിക്കും എന്ന്‌
  ...
  അപ്പോള്‍ പണിക്കര്‍ എന്ന ബോധം മുറിഞ്ഞു മുറിഞ്ഞതല്ല ത്‌ അനുസ്യൂതമാണ്‌...


  X എന്ന വ്യക്തിക്ക് ഒരു അനുഭവം ഉണ്ടായി. ആ അനുഭവം ഓര്‍മ്മയായി മസ്തിഷ്കത്തില്‍ രേഖപ്പെടുത്തപ്പെട്ടു എന്നൊക്കെ പറയുമ്പോള്‍ വിവക്ഷിക്കപ്പെടുന്ന ‘ഓര്‍മ്മ’യ്ക്ക് ശാസ്ത്രീയമായ വിവക്ഷകളുണ്ട്. അത് മാഷിന്റെ അഖണ്ഡ ബോധം - യൂണീവേസല്‍ ഇന്റലിജെന്‍സുമായീ “വാക്കുകള്‍ ഒരുപോലിരിക്കുന്നു” എന്നത്തില്‍ കവിഞ്ഞ യാതൊരു ബന്ധവുമുള്ളതല്ല. (ഇനി ആണെന്ന് മാഷിനഭിപ്രായം വീ‍ണ്ടുമുണ്ടെങ്കില്‍ വസ്തുനിഷ്ഠമായ റെഫറന്‍സ് തരിക.)

  ക്വാണ്ടം തലത്തില്‍ “മൂറിഞ്ഞു മുറിഞ്ഞ്” എന്നു വിവക്ഷിക്കുന്ന സംഗതിയും സംഘാതക്കാര്‍ “മുറിഞ്ഞ് മുറിഞ്ഞ്”എന്നു പറയുന്ന സംഗതിയും ഒന്നല്ല.

  മാഷ് പറഞ്ഞുകൊണ്ടിരിക്കുന്ന ‘അഖണ്ഡ’ ബോധം അല്ലെങ്കില്‍ നിത്യശുദ്ധ ബോധം fantasyക്കും താര്‍ക്കികമായ ഫിലോസഫികള്‍ക്കും അപ്പുറത്ത് ശാസ്ത്ര വസ്തുതയല്ല. (അതേപ്പറ്റി പുതിയ ശാസ്ത്രീ‍യ അറിവുകള്‍ ഉണ്ടെങ്കില്‍ റെഫറന്‍സ് തന്നാല്‍ നന്നായിരുന്നു)


  (ഓഫ് : ഈ കമന്റ് മോഡറേഷനില്‍ പെട്ട് ഒലിച്ചുപോവില്ല എന്ന് വിശ്വസിക്കുന്നു.)

  ReplyDelete
 7. ഇന്നലെ രാത്രി ഒരു ബ്ലോഗ്‌ കണ്ടു, അതില്‍ എന്നെ കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങളും. അതിലൊരിടത്ത്‌ കണ്ടു ഞാനും സൂരജും വ്യക്തമായ രാഷ്ട്രീയം വച്ചു തര്‍ക്കിക്കുന്നു എന്നോ മറ്റൊ , അതോ അതുപോലെയുള്ള അര്‍ത്ഥം വരുന്ന വാക്കുകളോ.


  അറിവുദ്ദേശിച്ചുള്ള ചര്‍ച്ചയാണെന്നു കരുതിയാണ്‌ കളിയാക്കലുകളും ഒക്കെ കണ്ടിട്ടും അതൊണോടൊത്തു പോയത്‌.

  ജീവിതത്തില്‍ ഇന്നു വരെ ഒരു പ്രാവശ്യം വോട്‌ ചെയ്തിട്ടുണ്ട്‌. 21 ആമത്തെ വയസ്സില്‍ അടുത്ത വോട്‌ എന്റെ വോട്‌ ലഭിക്കുവാന്‍ അര്‍ഹതുള്ളവന്‍ വന്നിട്ടാകാം എന്നു കരുതിയിരിക്കുന്നു.

  ഇതെന്റെ രാഷ്ട്രീയക്കാരെ പറ്റിയുള്ള കാഴ്ച്ചപ്പാട്‌

  ഞാന്‍ കിച്ചു ചിന്നുവിനെഴുതിയ അവസാനത്തെ കമന്റ്‌ താല്‍പര്യമുള്ളവര്‍ വായിച്ചു നോക്കുക.

  അതുകൊണ്ട്‌ കമന്റ്‌ മോഡേറേഷന്‍ ഏര്‍പ്പെടൂത്തുന്നു.

  ഈ വിഷയം അറിയണം എന്ന താല്‍പര്യം ഇല്ലാത്തവര്‍ കമന്റിടേണ്ടതില്ല.

  ReplyDelete
 8. അപ്പോള്‍ സൂരജ്‌ ഒരു കാര്യം ചെയ്യുക തല്‍ക്കാലം ഇതൊക്കെ ഒഴിവാക്കുക,

  കുറെ പ്രായം ചെല്ലുമ്പോള്‍, ഇന്നുള്ള ചില തെറ്റിദ്ധാരണകള്‍ ചിലപ്പോള്‍ കുറേ ഒക്കെ മാറും. അന്നും എന്റെ ഈ ബ്ലോഗുകള്‍ ഗൂഗിള്‍ കളഞ്ഞില്ലെങ്കില്‍ അവിടെ തന്നെ കാണും. അന്ന്‌ ഇവ സമാധാനമായി ഒന്നോ രണ്ടോ പ്രാവശ്യം വായിക്കുക.

  ഇപ്പോള്‍ തോന്നിയ അര്‍ത്ഥങ്ങള്‍ തന്നെ ആണോ അന്നും എന്ന്‌ അന്നു മനസ്സിലാകും. ആശംസകളോടെ

  ReplyDelete
 9. വായിക്കുന്നുണ്ട്. മാഷ് എഴുതുക.

  ReplyDelete
 10. “കുറെ പ്രായം ചെല്ലുമ്പോള്‍, ഇന്നുള്ള ചില തെറ്റിദ്ധാരണകള്‍ ചിലപ്പോള്‍ കുറേ ഒക്കെ മാറും...

  ഇതാണ് “അമ്മാവന്‍ സിന്‍ഡ്രോം”!
  ശങ്കരന്റെ കാലത്ത് ഗൂഗിളില്ലായിരുന്നതെത്ര നന്നായി.

  “ഈ വിഷയം അറിയണം എന്ന താല്‍പര്യം ഇല്ലാത്തവര്‍ കമന്റിടേണ്ടതില്ല.

  പുലി രാത്രിയിറങ്ങുമോ, പൂച്ച പകലിറങ്ങുമോ, ബാബൂ, രാജീവേ എന്നൊക്കെ ചോദിച്ചുള്ള ശീതങ്കന്‍ തുള്ളലും ഇനി ഉണ്ടാവില്ല്ലെന്ന് പ്രതീക്ഷിക്കാമല്ല്ലോ ?


  ആശംസകളോടെ,

  -സ്ഥലത്തെ കണ്ടനല്ലാത്ത ഒരു പൂച്ച.

  ReplyDelete
 11. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം

  സൂരജും ടീമും എന്നെ കുറിച്ച്‌ എന്തൊക്കെയോ ധരിച്ച്‌ വച്ചു നടത്തുന്ന കളിയാണെന്നൊക്കെ ചുട്ടു തിന്നുന്ന ബ്ലോഗില്‍ കണ്ടു.

  അതേ ഞാന്‍ രാഷ്ട്രീയം കളിക്കുകയാ അടുത്ത അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നും ഉണ്ട്‌ എന്താ വിരോധമുണ്ടോ?

  നിങ്ങള്‍ക്കൊക്കെ എന്തു ഭ്രാന്താണെന്നു മനസ്സിലാകുന്നില്ല.

  വിവരക്കേടിനൊരു അതിരും ഇല്ലെങ്കില്‍ ഇങ്ങനെ ഒക്കെ തോന്നുമായിരിക്കും അല്ലെ?


  നടക്കട്ടെ

  ReplyDelete
 12. “സൂരജും ടീമും എന്നെ കുറിച്ച്‌ എന്തൊക്കെയോ ധരിച്ച്‌ വച്ചു നടത്തുന്ന കളിയാണെന്നൊക്കെ ചുട്ടു തിന്നുന്ന ബ്ലോഗില്‍ കണ്ടു.”


  ഹൈ ഹൈ... ടീമോ ? വേണ്ടാട്ടോ... ആലയിലെ പൈയ്യ്...

  ഒക്കേറ്റിനും പ്രാന്താന്നേയ്...

  ReplyDelete
 13. താങ്കളുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്.

  താങ്കള്‍ മനസ്സില്‍ കരുതുന്നതില്‍ പലതും എഴുത്തില്‍ വരുന്നുണ്ടെങ്കിലും മു‌ധാരണയോടെ വായിക്കുന്നവര്‍ക്ക് ഏത് തരത്തിലും അവയെ മാറ്റാന്‍ പാകത്തിലാണ് എന്നത് എഴുത്തിന്‍‌റ്റെ പരാജയമാണെന്ന് തോന്നിയീട്ടുമുണ്ട്.
  ഒരു പക്ഷെ പുനര്‍‌വായനയിലൂടെ ഒഴിവാക്കാനാവുന്നതാണെന്നും തോന്നിയിട്ടുണ്ട്.

  ഒരു ഉദാഹരണം മാത്രം പറയാം: ഒരു വസ്ഥുവിനെ പലതവണ വിഭചിച്ച് അവസാനം കിട്ടുന്നതിന്‍‌റ്റെ പ്രോപര്‍ട്ടി ഒന്നുതന്നെയാണ് " എന്നതില്‍ നിന്നാണ് , ചക്കയും മാങ്ങയും വിഭചിച്ചാല്‍ ഒന്നുതെന്നെയല്ലെ എന്ന താങ്കളുടെ ചിന്ത വന്നതെന്ന് എനിക്ക് തോന്നി ( ഇനി അങ്ങിനെയല്ലെ? ).

  ഇതേ വാക്കുകളെ ഏത് തരത്തിലും വ്യാഖ്യാനിച്ച് പരിഹസിക്കാന്‍ പറ്റുന്നതാണെന്നാണ് ഞാന്‍ പറഞ്ഞത്.
  എഴുതുക വായിക്കാന്‍ ചിലരെങ്കിലും ഉണ്ടെന്ന് പറയാന്‍ മാത്രം പറഞ്ഞതാണ്.


  ഓ.ടോ:

  കഴിഞ്ഞ പോസ്റ്റില്‍ ഇടാനിട്ട കമന്‍‌റ്റായിരുന്നു പറ്റിയില്ല. കാരണം എന്തായാലും ഈ കമന്‍‌റ്റ് ഡിലീറ്റാവുന്നതാണ് , മോഡറേഷന്‍ ഉള്ള സ്ഥിതിക്ക് ഇട്ടില്ലെങ്കിലും വിരോധമില്ല :)

  ReplyDelete
 14. പ്രിയ തറവാടി ജീ,

  ഉറങ്ങുന്നവരെ അല്ലേ ഉണര്‍ത്തുവാന്‍ പറ്റൂ, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുവാന്‍ ഈശ്വരനു പോലും അസാധ്യമല്ലേ.

  ആരെയും ഉണര്‍ത്താം എന്ന തെറ്റിദ്ധാരണയൊന്നും ഇല്ല താനും.

  വായിക്കുന്നതിനും അഭിപ്രായത്തിനും നന്ദി

  ReplyDelete
 15. "‘അഖണ്ഡ’ ബോധം അല്ലെങ്കില്‍ നിത്യശുദ്ധ ബോധം fantasyക്കും താര്‍ക്കികമായ ഫിലോസഫികള്‍ക്കും അപ്പുറത്ത് ശാസ്ത്ര വസ്തുതയല്ല."

  ഇതിനെക്കുറിച്ച് മാഷുടെ അഭിപ്രായമെന്താണ്? അഖണ്ഡ ബോധം എന്നത് എന്തിനപ്പുറത്ത് അല്ലെങ്കില്‍ ഏതു പരിധിയില്‍ നില്‍ക്കും എന്നല്ല,അഖണ്ഡ ബോധം എന്നത് ശാസ്ത്ര വസ്തുതയാണോ അതു ശാസ്ത്രീയമാണെന്ന് പോസ്റ്റുകളിലൂടെ തെളിയിക്കാന്‍ മാഷ് താത്പര്യപ്പെടുന്നുണ്ടോ?.

  ചര്‍ച്ചകളില്‍ ഏകപക്ഷീയമായ പരിഹാസത്തിന്റെ അല്ലെങ്കില്‍ ആധികാരികതയുടെ അമ്ലകണം എപ്പോള്‍ വീഴുന്നുവോ അപ്പോള്‍ മുതല്‍ എന്തായിരുന്നു വിഷയമെന്നു വായനക്കാരനു മനസ്സിലാകാതെ വിഷയം ചുരുണ്ടു പോവുന്നു.

  ReplyDelete
 16. പ്രിയ കാവലാന്‍ ജി,

  ഞാന്‍ മുമ്പെഴുതിയ ഒരു കമന്റില്‍ പറഞ്ഞിരുന്നു- "ഞാന്‍ പഠിച്ചതില്‍ ചിലതൊക്കെ നല്ലതെന്നു തോന്നി, അവയെ സ്വാംശീകരിക്കുവാന്‍ ശ്രമിക്കുന്നു --- " എന്നു തുടങ്ങി.

  അല്ലാതെ ആരെയും വിശ്വസിപ്പിക്കുവാനുള്ള ശ്രമം അല്ല.

  തര്‍ക്കിച്ച്‌ സ്ഥാപിക്കാനും അല്ല. - അതും പറഞ്ഞു - എനിക്ക്‌ ഇനി അഥവാ ഈ വേദിയില്‍ സ്ഥാപിക്കുവാന്‍ സാധിച്ചു എന്നു തന്നെ ഇരിക്കട്ടെ - , എന്നിരുന്നാല്‍ പോലും ഭാവിയില്‍ അത്‌ ആരെങ്കിലും ഖണ്ഡിച്ചു കൂടെന്നില്ല, അതുകൊണ്ട്‌ സ്ഥാപിക്കലിനൊന്നും ഒരു വിലയും ഇല്ല.

  പിന്നെ ഏതു ശാസ്ത്രം?

  പഴയതോ പുതിയതോ?

  രണ്ട്‌ അളവുകോലുകള്‍ വച്ച്‌ ഒരു സാധനം അളക്കുമ്പോള്‍ മീറ്ററുപയോഗിച്ച്‌ ജലം അളക്കുന്നതുപോലെ ആകില്ലേ?

  എന്തിനതിനൊക്കെ പോകണം.

  അവസാനമായി - ഞാന്‍ എഴുതുന്നതിന്റെ സത്ത മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ അതിനുള്ളിലെ ചില വരികള്‍ മാത്രം വളച്ചൊടീച്ച്‌ വികലമാക്കുവാന്‍ തത്രപ്പെടുന്ന - "രാപകല്‍ പണിയെടൂക്കുന്ന--"

  ഒരു സദസ്സിനോട്‌ പ്രത്യേകിച്ചും.

  മേല്‍പറഞ്ഞ വാചകം തന്നെ "ഫിലോസൊഫി" അതു ശരിവയ്ക്കുന്നു എന്നു സമ്മതിച്ചതല്ലേ. ഞാന്‍ പറഞ്ഞതും ഭാരതീയ തത്വശാസ്ത്രം എന്നല്ലേ?

  പിന്നെ ഏതു ശാസ്ത്രം?

  ReplyDelete
 17. ഭൗതീക ശാസ്ത്ര തത്വങ്ങളുമായി ആത്മീയദര്‍ശനങ്ങളെ തുലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നതാണ് എനിക്കു തോന്നിയത്.ഭൗതീകം ആത്മീയം എന്നിങ്ങനെ രണ്ടില്ല ഒന്നേയുള്ളു എന്ന് വേണമെങ്കില്‍ സ്ഥാപിക്കാം പക്ഷേ ഭൗതീക ജീവിതം എന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നിടത്തോളം രണ്ടും രണ്ടുതന്നെയായിരിക്കുന്നതല്ലേ നല്ലത്?


  "രണ്ട്‌ അളവുകോലുകള്‍ വച്ച്‌ ഒരു സാധനം അളക്കുമ്പോള്‍ മീറ്ററുപയോഗിച്ച്‌ ജലം അളക്കുന്നതുപോലെ ആകില്ലേ?"

  അതെ ഒരു വണ്ട് തേന്‍ നുകരുന്ന അതേ പൂവില്‍ വാരസ്യാര് മാലയും,കവി കാല്പനീകതയും കാണുന്നു എങ്കിലും പൂവെന്നാല്‍ തേനിനുള്ളതാണെന്നോ,മാലകെട്ടാന്‍ മാത്രമുള്ളതാനെന്നോ,കവിതയ്ക്കുമാത്രമാണെന്നോ ശഠിക്കുന്നിടത്ത് പ്രശ്നങ്ങളാരംഭിക്കുന്നു.

  ആത്മീയതയും ശാസ്ത്രീയതയും ഭൗതികമായ ചുറ്റുപാടില്‍ നോക്കുമ്പോള്‍ ഒരു പാടു സാമ്യങ്ങള്‍ വേര്‍തിരിക്കാനാവാത്തവിധം കണ്ടേയ്ക്കാം രണ്ടിനും തനതായ നില്പുമുണ്ട് ആ അതിര്‍ വരമ്പ് സൂക്ഷിക്കുകതന്നെ വേണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഭാരതീയ തത്വശാസ്ത്രമെന്നാല്‍ ആധുനീക ഭൗതിക ശസ്ത്രമാണെന്ന് മാഷ് സ്ഥാപിക്കാന്‍ ശ്രമിച്ചതായി എനിക്കു തോന്നുന്നില്ല.


  ഓടോ:ചുട്ടു തിന്നുന്നവര്‍ക്കെതിരെ വെട്ടിക്കൊല്ലുന്നവര്‍ ഒരു പെട്ടിക്കട തുടങ്ങിയെന്നു കേട്ടു സൂക്ഷിച്ചും കണ്ടുമൊക്കെ കാലക്ഷേപം ചെയ്യുന്നാതാ അതിന്റൊരു ശരി :)

  ReplyDelete
 18. (((എന്റമ്മോ)))))

  മാഷേ തെറ്റി, ഓടോ തെറ്റിയെന്ന്!ഷെയറുമാത്രേള്ളു ഷെയറ്.

  ദേ ഇങ്ങനെ

  ഓടോ:ചുട്ടു തിന്നുന്നവര്‍ക്കെതിരെ വെട്ടിക്കൊല്ലുന്നവര്‍ക്ക് ഷെയറുള്ള ഒരു പെട്ടിക്കട തുടങ്ങിയെന്നു കേട്ടു സൂക്ഷിച്ചും കണ്ടുമൊക്കെ കാലക്ഷേപം ചെയ്യുന്നാതാ അതിന്റൊരു ശരി :) :) ;)

  ReplyDelete
 19. അപ്പൊ എന്നെ ചുട്ടു തീറ്റക്കാരനാക്കിയോ അതു കൊള്ളാമല്ലൊ

  ReplyDelete
 20. കാവലാന്‍ ജി,

  ഞാന്‍ ചോദിച്ച ഒരു ചോദ്യം

  "ഒരു ഫോടോണ്‍ പോകുന്നതിനു മുമ്പും അതിനു ശേഷവും ഉള്ള ദ്രവ്യം രണ്ടും രണ്ടല്ലേ - ബാബുവിന്റെ കമന്റിനനുസരിച്ച്‌"

  രണ്ടാമത്തെ ചോദ്യം
  "ഇതുപോലെ ദ്രവ്യം രണ്ടാണെന്നു പറയാം എങ്കില്‍ ഹൈഡ്രജനുമായി ചേര്‍ന്ന്‌ ജലമുണ്ടാക്കുന്ന ഓക്സിജന്‍, എലക്റ്റ്രോണ്‍ ഷെയര്‍ ചെയ്യുമ്പോള്‍ - ഇതേ പോളെ ഷെയര്‍ ചെയ്യുന്നതിനു മുമ്പും പിമ്പും രണ്ടു വസ്തുക്കള്‍ ആണെന്നു പറയാന്‍ സാധിക്കുമോ?

  അടുത്ത ചോദ്യം,

  ഫോടോണ്‍ എന്നത്‌ ഒരു അളവു വസ്തുവായി കണക്കാക്കുകയും ദ്രവ്യവ്യത്യാസത്തെ ഈ രീതിയില്‍ കാണൂകയും ചെയ്യാമെങ്കില്‍, വസ്തുപരിണാമത്തില്‍, ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്കു മാറിയ ദ്യവ്രത്തെ നോക്കിയാല്‍, അതും ഇതുപോലേ ഒരവസ്ഥയിലുള്ള ഒരു വസ്തു, അടൂത്ത അവസ്ഥയിലുള്ള വസ്തു എന്നിങ്ങനെ പറയുവാന്‍ സാധിക്കുമോ - ഫോടോന്‍ ഇനെ ഒരു ക്വാണ്ടം എന്നു നിര്‍വചിക്കമെങ്കില്‍ വലിയ വസ്തുവിനേയും അതുപോലെ വ്യവഹരിക്കാമോ എന്നും.

  ഈ ചോദ്യങ്ങള്‍ ചോദിച്ചതല്ലാതെ ഇതൊന്നും ഞാന്‍ എന്റെ വാദമുഖങ്ങളില്‍ അഖണ്ഡബോധത്തെ വിശദീകരിക്കുവാന്‍ ഉപയോഗിച്ചിട്ടില്ല. പക്ഷെ അങ്ങനെ വരുത്തിതീര്‍ക്കാന്‍ ചിലര്‍ രാപകലില്ലാതെ ശ്രമിക്കുന്നുണ്ട്‌.
  അവര്‍ക്കതുകൊണ്ടാവശ്യമുണ്ടായിരിക്കും.
  പക്ഷെ വായിക്കുന്നവരെല്ലാം മഞ്ഞക്കണ്ണട വച്ചവരല്ലല്ലൊ

  ReplyDelete
 21. "വസ്തുപരിണാമത്തില്‍, ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്കു മാറിയ ദ്യവ്രത്തെ നോക്കിയാല്‍, അതും ഇതുപോലേ ഒരവസ്ഥയിലുള്ള ഒരു വസ്തു, അടുത്ത അവസ്ഥയിലുള്ള വസ്തു എന്നിങ്ങനെ പറയുവാന്‍ സാധിക്കുമോ?"

  'a' എന്ന വസ്തു 'L' എന്ന സാഹചര്യത്തില്‍ 'z' എന്ന വസ്തുവായിത്തീര്‍ന്നാല്‍ z=a എന്നു വിളിക്കാമെങ്കില്‍

  അങ്ങനെ പറയാം.

  അല്ലെങ്കില്‍ 'z' എന്നവസ്തു 'L' എന്ന സാഹചര്യത്തിനുമുന്‍പ് 'a' ആയിരുന്നെന്നും പറയാം.

  ഓടോ;
  "ഹെന്റെ ദൈവമേ പെട്ടുപോവാതിരുന്നാല്‍ മതിയായിരുന്നു"

  ReplyDelete
 22. കാവലാന്‍ ജി, ഇതൊക്കെ ഒരു തമാശ മാത്രം.

  സ്വല്‍പം വ്യത്യാസം ഉണ്ട്‌.

  ഹൈഡ്രജന്‍ നിലനില്‍ക്കുന്നത്‌ രണ്ട്‌ ആറ്റങ്ങള്‍ ചേര്‍ന്നാണ്‌ എന്നു പറയുന്നു. (ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചതു വച്ചു മാത്രം പറയുന്നതാണ്‌ തെറ്റുണേടെങ്കില്‍ തിരുത്തണേ)

  അപ്പോല്‍ ഒരു സമയത്ത്‌, രണ്ട്‌ ഇലക്റ്റ്രോണൂകളും ഒരു പ്രോടോണീനു മാത്രം ഷെയര്‍ ചെയ്യാന്‍ കിട്ടുന്നു , മറ്റേ പ്രോടോണ്‍ പാവം. അടൂത്ത മാത്രയില്‍ ആദ്യത്തെ പ്രോടോന്‍ പാവം, അങ്ങനെ അല്ലെ?

  പക്ഷെ ബയൊ കെമിസ്റ്റ്രിയില്‍ ദ്രവ്യത്തിന്റെ spatial configuration റ്റെ പ്രത്യേകത കൊണ്ട്‌ laevo, dextro rotatory forms) ഉണ്ടെന്നു പറയുന്നില്ലെ? അതുപോലെ എമ്പിരികല്‍ ആയി പറഞ്ഞാല്‍ ഇടത്തേതും വലത്തേതും ഹൈഡ്രജന്‍ ആറ്റങ്ങള്‍ എന്നു സങ്കല്‍പ്പിക്കുക - അതില്‍ ഇടത്തേതു പാവമാകുന്നതും വലത്തേതു പാവമാകുന്നതും ഒരു പോലെ ആയിരിക്കുമോ?

  അവ രണ്ടും വസ്തു ഒന്നാണെന്നെങ്ങനെ പറയും?

  അതായത്‌ കൂടൂതല്‍ കൂടൂതല്‍ ആഴങ്ങളിലേക്കു പോകുമ്പോള്‍ ചോദ്യങ്ങള്‍ കൂടൂതല്‍ കൂടൂതല്‍ വരുന്നു.
  വെറൂം തമാശ മാത്രം

  ReplyDelete