സ്വര്‍ഗ്ഗവും നരകവും
സ്വര്‍ഗ്ഗം ഭൂമിക്കു മുകളിലും നരകം ഭൂമിക്കു താഴെയും എന്നൊക്കൊരോ ധാരണകള്‍ നമ്മളില്‍ എങ്ങനെയോ കടന്നുകൂടിയിട്ടുണ്ട്, അഥവാ കടത്തികൂട്ടിയിട്ടുണ്ട് അല്ലേ. നരകത്തില്‍ ആളുകളെ വറക്കും ,പൊരിക്കും അടിക്കും എന്നൊക്കെ. സ്വര്‍ഗ്ഗത്തില്‍ അപ്സരസ്സുകളുമായി നൃത്തം സുഖം എന്നൊക്കെ
എന്നാല്‍ ഈ കഥ കേട്ടിട്ടുണ്ടോ? ഉണ്ടാവും എന്നാലും കേള്‍ക്കാത്തവര്‍ക്കു വേണ്ടി പറയാം.
ഒരിക്കല്‍ അര്‍ജ്ജുനന്‍ കൃഷ്ണനോട് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന സമയം. ഉച്ചഭക്ഷണത്തിനുള്ള സമയമായി. പെട്ടെന്നു കൃഷ്ണന്‍ ചോദിച്ചു
"അര്‍ജ്ജുനാ എന്റെ കൂടെ വരുന്നോ? സ്വര്‍ഗ്ഗവാസികള്‍ക്കും നരകവാസികള്‍ക്കും ഭക്ഷണം കൊടുക്കാനുള്ള സമയമായി."
അതുകേട്ടപ്പോള്‍ അര്‍ജ്ജുനന്‍ വാചാലനായി" ഹും നിങ്ങള്‍ അല്ലെങ്കിലും സവര്‍ണ്ണമൂരാച്ചിയാണ്. നിങ്ങള്‍ സ്വര്‍ഗ്ഗവാസികള്‍ക്ക് വേണ്ടതെല്ലാം കൊടുക്കും . പാവം നരകവാസികള്‍. അവരെ ആരു നോക്കാന്‍. അവര്‍ ഭൂമിയില്‍ മനുഷ്യരായി ജീവിച്ചിരുന്നപ്പോല്‍ പാവങ്ങള്‍ വല്ല പിഞ്ചുകുഞ്ഞുങ്ങളെയും ഭോഗിച്ചു കൊന്നുകാണും സ്വാഭാവികം, അല്ലെങ്കില്‍ ഒറ്റയ്ക്കുപോകുന സ്ത്രീകളെയും മറ്റും മാനഭംഗപ്പെടുത്തുകയോ , ഒറ്റയ്ക്കു താമസികുന്ന വൃദ്ധജനങ്ങളെ കൊന്ന് അവരുടെ മുതല്‍ മോഷ്ടിക്കുകയോ ഒക്കെ ചെയ്തു കാണും , വളരെ നല്ല കാര്യം സ്വാഭാവിക, അല്ലേ
അല്ലെങ്കില്‍ ഒറ്റയ്ക്കു പോകുന്ന ഒരു സ്ത്രീയുടേ മുതല്‍ പിടിച്ചുപറിക്കുവാന്‍ ശ്രമിക്കുന്ന കള്ളനെ തടയുവാന്‍ ശ്രമിക്കുന്ന ഒരു കാഴ്ച്ചക്കാരനെ കുത്തിമലര്‍ത്തിക്കാണും =
ഹല്ലേ, കള്ളനെ തടയുവാന്‍ ശ്രമിക്കുകേ ? അതു പോലീസിന്റെ ജോലിയല്ലേ അവന്‍ എന്തിനു നിയമം കയ്യിലെടൂത്തു അവന്‍ നേരെ പോലീസില്‍ പോയി പരാതി എഴുതികൊടുത്തിട്ട് പിന്നെ കോടതി കയറിയിറങ്ങി സ്വാഭാവികമായി സാക്ഷി പറഞ്ഞുകൊണ്ടു നടക്കുകയല്ലേ വേണ്ടിയിരുന്നത്?
ഇതൊന്നും ബ്ലോഗില്‍ കണ്ടതോ വായിച്ചതോ ഒന്നും കൊണ്ടെഴുതിയതല്ല കേട്ടോ. അങ്ങനെ ആരും തെറ്റിദ്ധരിക്കല്ലേ
അങ്ങനെ അങ്ങനെ അര്‍ജ്ജുനന്‍ കൃഷ്ണാട് പറഞ്ഞു. നിങ്ങള്‍ ചെയ്യുന്നത് ക്രൂരതയാണ്. എല്ലാവരെയും എപ്പോഴും ഒരുപോലെ കാണണം, ഒരേ പോലെ ഉള്ള സൗകര്യങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കണം.
കൃഷ്ണന്‍ മറുപടി ഒന്നും കൊടുത്തില്ല . പകരം പറഞ്ഞു- "അര്‍ജ്ജുനന്‍ എന്റെ കൂടെ വാ"
രണ്ടു പേരും കൂടി പുറപ്പെട്ടു. ഭക്ഷണം പാകം ചെയ്ത് പാക്കു ചെയ്യുന്ന സ്ഥലത്തെത്തി. നല്ല വിഭവസമൃദ്ധമായ ഭക്ഷണം ഓരോറോ പൊതികളിലായി പാക്കു ചെയ്യുന്നു. പൊതികളെല്ലാം ഒരു വലിയ പെട്ടിയിലാക്കി വിമാനത്തില്‍ വച്ചു.
( വിമാനമില്ലെന്നു വിശ്വസിക്കുന്നവര്‍, അവരവര്‍ക്കിഷ്ടമുള്ള വാഹനത്തില്‍ വച്ചു എന്നു മാത്രം മനസ്സിലാക്കുക. കഥയാണ് കഥയില്‍ ചോദ്യമില്ല :)
രണ്ടു പെട്ടികള്‍ കണ്ട് അര്‍ജ്ജുനന്‍ ചോദിച്ചു.
"ഹോ സ്വര്‍ഗ്ഗത്തിലേക്കുള്ള ആഹാരം ആയി. ഇനി നരകത്തിലേക്ക് നിങ്ങള്‍ എന്തൊക്കെ ചവറുകളാണൊ കൊടുക്കുവാന്‍ പോകുന്നത്?"
പിന്നെയും കൃഷ്ണന്‍ ഒന്നും മിണ്ടിയില്ല.
വിമാനം പറന്നു. നരകത്തിന്റെ മുകളില്‍ എത്തി. നരകവാസികളെല്ലാ കൂടി നില്‍പ്പുണ്ട്. ആഹാരം വരുന്ന സമയമായി എന്നവര്‍ക്കറിയാം. അര്‍ജ്ജുനന്‍ ചോദിച്ചു ഇതാണോ നരകം? കഥയില്‍ കേട്ടതുപോലൊന്നുമല്ലല്ലൊ. ഇത്ര നല്ല ഉദ്യാനങ്ങളും, കൊട്ടാരങ്ങളും എന്നു വേണ്ട എല്ലാ സുഖസൗകര്യങ്ങളും വച്ചാണൊ നരകം ഉണ്ടാക്കിയിരിക്കുന്നത്?
കൃഷ്ണന്‍ പതുക്കെ പറഞ്ഞു " അര്‍ജ്ജുനാ സ്വര്‍ഗ്ഗവും നരകവും ഒക്കെ അവനവന്‍ ഉണ്ടാക്കുന്നതല്ലേ അല്ലാതെ ഞാനാണോ ഉണ്ടാക്കുന്നത്?"
കൃഷ്ണന്‍ പെട്ടി എടുത്ത് ഓരോരോ പൊതികളായി താഴേക്കിടുന്നു. ആക്യുള്ള ആളുകളുടെ എണ്ണത്തിനൊപ്പം പൊതികള്‍ ഇട്ടുകഴിഞ്ഞു.
ഒരുത്തന്റെ കയ്യില്‍ ഒരു പൊതികിട്ടി, അടുത്തവന്‍ അതിനു പിടിയായി വലിയായി ഉന്തായി തള്ളായി. പൊതികള്‍ ഓരോന്നായി താഴേക്കു വീഴുന്നു.
താഴെകാണുന്ന കാഴ്ച്ച - തെരുവില്‍ നായ്ക്കള്‍ കടിപിടി കൂടില്ലേ? അതു തന്നെ. എല്ലവരും കൂടി കടിച്ചുപറിച്ച് ആഹാരമെല്ലാം നശിപ്പിച്ച് കുറെ പേര്‍ തിന്നും നിലത്തു നിന്നു വാരിയും -- വിശദീകരിക്കാതെ തന്നെ മനസ്സിലായിക്കാണുമല്ലൊ.
അര്‍ജ്ജുനന്‍ വീണ്ടും തുടങ്ങി"ഹേയ് ഇതു ശരിയല്ല . നിങ്ങള്‍ പോലീസ്നെ നിര്‍ത്തി വരിവരിയായി ഓരോരുത്തരെ വരുത്തി ആഹാരം കൊടുക്കേണ്ടതായിരുന്നു.. തെറ്റ് നിങ്ങളുടെതാണ് നിങ്ങളുടെ മാത്രമാണ്. പാവം നരകവാസികള്‍ സിന്ദാബാദ് മൂരാച്ചി സവര്‍ണ്ണ കൃഷ്ണന്‍ മുര്‍ദാബാദ്"
കൃഷ്ണന്‍ വീണ്ടും ഒന്നും മിണ്ടുന്നില്ല. വിമാനം യാത്ര തുടര്‍ന്നു.
സ്വര്‍ഗ്ഗത്തിനു മുകളിലെത്തി. അവിടെയും ആളുകള്‍ കൂടിനില്‍ക്കുന്നു. അര്‍ജ്ജുനന്‍ ശബ്ദമുയര്‍ത്തി-
"കൃഷ്ണാ വേണ്ടാ വഴക്കുണ്ടാക്കിക്കണ്ടാ ഞാന്‍ ഗാണ്ഡീവവും എടുത്ത് വരാം. എന്നിട്ട് നമുക്ക് അത് ഓരോരുത്തര്‍ക്കായി കൊടൂക്കാം"
എവിടെ ? കൃഷ്ണന്‍ ഒന്നും കേള്‍ക്കുന്നില്ല. പൊതികള്‍ ഓരോന്നായി താഴേക്കിടുന്നു.
പക്ഷെ അര്‍ജ്ജുനന്‍ നോക്കിയിട്ട് കുഴപ്പമൊന്നും കാണുന്നില്ല. എന്താ ബഹളം ഉണ്ടാകാത്തത്?
അപ്പോഴല്ലെ കാണുന്ന കാഴ്ച്ച. പഴയതുപോലെ തന്നെ . പൊതി ആദ്യം ഒരുത്തന്റെ കയ്യില്‍ കിട്ടി. അവന്‍ അത് അടുത്തു നിന്നവന്റെ കയ്യില്‍ കൊടുക്കുന്നു , അവന്‍ അത് അടുത്തയാളിലേക്ക് അങ്ങനെ ഏറ്റവും ദൂരെ നില്‍ക്കുന്ന ആളിന്റെ കയ്യില്‍ എത്തുന്നു. അടുത്ത പൊതി വീഴുന്നു അതും ഇതുപോലെ തന്നെ. പകര്‍ന്നു പകര്‍ന്ന് എല്ലാവരുടെയും കൈകളില്‍ പൊതികള്‍ ആയിക്കഴിഞ്ഞപ്പോള്‍ എല്ലാവറും കൂടി വൃത്തത്തില്‍ ഇരുന്ന് സന്തോഷമായി ഒന്നിച്ച് കഴിക്കുന്നു.
Wednesday, October 08, 2008
Subscribe to:
Post Comments (Atom)
ഈ കഥ പായിപ്ര രാധക്രിഷ്ണന്‍ എന്ന സഹിത്യകാരന്‍ പരഞു കേട്ടിടുന്ട്.
ReplyDeleteബാന്ഗ്ഗളൂരിലെ റ്റ്രാഫിക് ജാം കാണുബൊള്‍ ഞാന്‍ ഇതു കൂട്ടുകാരൊടു പറയാറുന്ടു
ഈ കഥ കൊള്ളാമല്ലോ പണിയ്ക്കര്‍ സാര്‍...
ReplyDelete:)
:)
ReplyDeleteപറഞ്ഞു വന്നത് നരകത്തില്‍ മുഴുവനും മലയാളികളാണെന്നാണല്ലേ, പ്രതിഷേധിക്കുന്നു, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു:)
ReplyDeleteസാജന്‍ പറഞ്ഞത് കറക്ട്. നാട്ടിൽ ബസ്സു വന്നു നിര്ത്തിയാൽ എല്ലാവരും ഒന്നിച്ച് ഇടിച്ച് പിടിച്ച് കയറുന്നു. കുറച്ചു പേർ കുടയും കൊച്ചിനേയുമൊക്കെ ജനലിലൂടെ അകത്തിട്ട് സീറ്റ് പിടിക്കുന്നു. പറ്റുമെന്കിൽ ചിലർ ജനലിലൂടെ തന്നെ കയറുന്നു. അതേ മലയാളി (ഈ ഞാന്‍ തന്നെ) നാടു വിട്ടാൽ എത്ര ഡീസന്റ്. ഇവിടെ ക്യൂ നിന്നു ബസ്സിൽ കയറുന്നു. വാതിൽ തുറന്നാൽ പുറകിൽ വരുന്നവരേയും എതിരേ വരുന്നവരേയും നിങ്ങളാദ്യം എന്നു പറഞ്ഞു കടത്തി വിടുന്നു. ദൈവേ, ഞാന്‍ തട്ടിപ്പോയോ, സ്വര്ഗ്ഗത്തിലെത്തിയോ :-)
ReplyDeleteകുതിരവട്ടന്‍ ജീ,
ReplyDeleteമലയാളികള്‍ ഒരു ബസ്സില്‍ ഇടിച്ചു കയറുന്നതും വേറൊരു ബസ്സില്‍ ക്യൂ നിന്നു കയറുന്നതും ഒരുമിച്ചു കാണുവാനുള്ള ഭാഗ്യം പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ ചെന്നാല്‍ കിട്ടും
ആ കോയമ്പത്തൂര്‍ ബസ്സില്‍ എല്ലാവരും ക്യൂ. അതില്‍ നിന്നിറങ്ങുന്നവര്‍ മറ്റു ബസ്സുകളിലേക്ക് ഇടിക്കും, മറ്റു ബസ്സില്‍ നിന്നു ഇടിച്ചിറങ്ങുന്നവര്‍ വരി വരിയായി മര്യാദക്കാരായി കോയമ്പത്തൂര്‍ ബസ്സിന് ക്യൂയും നില്‍ക്കും ഒന്നു കാണേണ്ട കാഴ്ച്ച തന്നെയാണെ
ഈ പാലക്കാടൻ കാഴ്ച്ച ഒരു ന്യൂസ് തന്നെയാണേ
ReplyDelete‘നമുക്കു നാമേ പണിവതു നാകം, നരകവും...’ കഥ നന്നായിരിക്കുന്നു
ReplyDeleteകുതിരവട്ടൻ പറഞ്ഞ അഭിപ്രായം വായിച്ചു ചിരിച്ചു.[ഒരു സ്വർഗ്ഗവാസി]
ജോജി എഴുതിയത് പായിപ്ര കൃഷ്ണന്‍ ആണൊ? - പേഴയ്ക്കാപ്പള്ളി
ReplyDeleteരാധാകൃഷ്ണന്‍ എന്നു കേട്ടിട്ടില്ല. അതുകൊണ്ട് ചോദിച്ചതാ
സ്വര്‍ഗ്ഗവാസികള്‍ക്കെല്ലാം അഭിനന്ദനം മറ്റൊരു സ്വര്‍ഗ്ഗവാസി
ശ്രീ, തറവാടി ജീ നന്ദി
സാജന്‍, ആസ്റ്റ്രേലിയയും സ്വര്‍ഗമായിരിക്കും അല്ലേ. സിഡ്നി തുടങ്ങുന്നതും സ്വര്‍ഗ്ഗം തുടങ്ങുന്നതും എസ് ല്‍.
ലക്ഷ്മി ജീ ആദ്യമായി കാണുന്നു അല്ലേ നന്ദി.
തെറ്റിപ്പൊയതാണു പായിപ്ര രാധക്രിഷ്ണന്‍ അല്ല പായിപ്ര ക്രിഷ്ണന്‍ ആണു
ReplyDelete