Friday, October 10, 2008

പരിണാമത്തെ കുറിച്ച്‌

പരിണാമത്തെ കുറിച്ച്‌ ഒരു ചര്‍ച്ച കണ്ടു. അവിടേയ്ക്കു ബന്ധപ്പെടുത്താവുന്ന രീതിയില്‍ എനിക്കു തോന്നുന്ന ചില സംഗതികള്‍.
ഇതിവിടെ എഴുതുവാന്‍ കാരണം അതിനിടയ്ക്ക്‌ ഇസ്ലാം മതം കൂടി എവിടെ ഒക്കെയോ കൂടിക്കുഴഞ്ഞു കിടക്കുന്നു. എനിക്കതിനെ കുറിച്ച്‌ വലിയ പിടിപാടില്ല. അതുതന്നെ.

വീണ്ടും എനിക്കു തരാനുള്ള ഉദാഹരണം മുമ്പു കര്‍മ്മഫലം എന്ന പോസ്റ്റില്‍ പറഞ്ഞ മാങ്ങ പഴുക്കുന്ന ഉദാഹരണം.

നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ടറിയാവുന്ന ഏറ്റവും ചെറിയ കണം, അഥവാ ഒരു വസ്തു വിഭജിച്ചു ചെന്നാല്‍ വീണ്ടും വിഭജിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിപ്പെട്ട അവസാന കണം സങ്കല്‍പ്പിക്കുക.

(അങ്ങനെ ഒരു വസ്തു ഉണ്ടോ ഇല്ലയോ എന്ന ഒരു ചോദ്യം ഉണ്ട്‌ അതും അതിനുള്ള ഉത്തരവും ബ്രഹ്മസൂത്രത്തില്‍ വിശദമാക്കിയിട്ടും ഉണ്ട്‌ . വായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ വായിച്ചു നോക്കുന്നത്‌ നന്നായിരിക്കും- രസകരമാണ്‌ ; ആ വിഷയം ഇവിടെ ഞാന്‍ പറയുന്നില്ല)

ആ കണം ആണ്‌ പരമാണു എന്ന പേരില്‍ വ്യവഹരിക്കാവുന്നത്‌ - പരമമായ അണു ഏറ്റവും ചെറുത്‌. അങ്ങനെ രണ്ടെണ്ണം കൂടി ഒരു ദ്വ്യണുകം - ഈ ക്രമത്തില്‍ വലിയ വസ്തുക്കളുണ്ടായി അങ്ങനെ ആണ്‌ പ്രപഞ്ചം എന്ന ദ്രവ്യം നിലനില്‍ക്കുന്നത്‌.

ഇപ്രകാരം, ഉണ്ടാകുന്ന എല്ലാ വസ്തുക്കളും ക്രമത്തില്‍ പാകം സംഭവിച്ച്‌ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ പറഞ്ഞതു പോലെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു.

ഈ പാകം എന്നത്‌ അനുനിമിഷം സംഭവിക്കുന്നു, അതുകൊണ്ടു തന്നെ ദ്രവ്യം എന്ന നിലയില്‍ യാതൊരു വസ്തുവും അടുത്തടുത്ത രണ്ടു നിമിഷങ്ങളില്‍ ഒരേ പോലെ ഇരിക്കുന്നില്ല

ഈ എഴുതിയത്‌ ഭാരതീയ ദര്‍ശനങ്ങളില്‍ പറയുന്ന വിവരം - വിരാട്‌പുരുഷന്‍ എന്നു വ്യവഹരിക്കപ്പെടുന്ന പ്രപഞ്ചസ്വരൂപം.

ദര്‍ശനങ്ങളില്‍ സേശ്വരദര്‍ശനങ്ങള്‍ ഇവയ്ക്കു മുകളില്‍ ഒരു ഈശ്വരനെ പ്രതിഷ്ഠിച്ചു - ഇതില്‍ നിന്നും വ്യത്യസ്ഥനായി.

ബുദ്ധന്‍ അതിനെ സമ്മതിച്ചില്ല. പകരം ഈ പാകങ്ങളുടെ ഇടയില്‍ ഓരോ സമയത്തും ഉള്ള ഇടക്കാല ദ്രവ്യങ്ങളേ സംഘാതം എന്നു പേരിട്ട്‌, അങ്ങനെയുള്ള സംഘാതങ്ങളുടെ ഒരു താല്‍ക്കാലിക നിലയാണ്‌ പ്രപഞ്ചം എന്നു സ്ഥാപിച്ചു.

കൃത്യമായി പറഞ്ഞാല്‍ കര്‍മ്മഫലം എന്ന പോസ്റ്റില്‍ രാജീവ്‌ ചേലനാട്ടിന്റെ കമന്റ്‌ പോലെ - ബോധം എന്നത്‌ Continuous അല്ല എന്ന്‌. ശരീരം നശിക്കുമ്പോള്‍ ബോധവും നശിക്കും എന്ന്‌

രണ്ടു അനുക്രമവസ്തുക്കള്‍ക്കുള്ളില്‍ അനുസ്യൂതമായ ബോധം വേണം എന്നു മനസ്സിലാക്കണം . ഇല്ലെങ്കില്‍ ചക്ക പഴുത്ത്‌ മാങ്ങയുണ്ടാകും എന്ന അവസ്ഥ വരും എന്നു മനസ്സിലാക്കണം . ചക്കയിലും മാങ്ങയിലും എല്ലാം അടങ്ങിയിട്ടുള്ള അടിസ്ഥാന മൂലകങ്ങള്‍ രസതത്രം പരയുന്ന കാര്‍ബണ്‍, നൈറ്റ്രജന്‍ തുടങ്ങിയവയാണെങ്കിലും അവ ഏതൊക്കെ വഴിയിലൂടെ ആണ്‌ ഓരോന്നിലും പോകേണ്ടത്‌ എന്ന വിവരം നിശ്ചയിച്ച്‌ ക്രോഡീകരിക്കുന്ന ആ ബോധം ഇല്ല എന്നു വാദിക്കുന്നവരോട്‌ ബാക്കി എന്തു പറയുവാന്‍. ആ ബോധം ഇടയ്ക്കു വച്ചു നിലയ്ക്കും എന്നു വാദിക്കുന്നവരോട്‌ ബാക്കി എന്തു പറയുവാന്‍?

അദ്വൈതം ഈ വിഷയത്തില്‍ ഇപ്പോള്‍ പറയുവാന്‍ ഉദ്ദേശിക്കുന്നില്ല, കാരണം ഇവിടെ പരിണാമം എന്ന പോസ്റ്റാണല്ലൊ വിഷയം.

പരിണാമം എന്നത്‌ ഈ പാകപ്രക്രിയയെ കുറിച്ചാണെങ്കില്‍ അത്‌ വളരെ ലോജിക്കല്‍ ആയി മനസ്സിലാക്കാം.

അനില്‍ അറ്റ്‌ ബ്ലോഗ്‌ ആ പോസ്റ്റില്‍ ഒരു കമന്റ്‌ എഴുതിയത്‌ കണ്ടു.

ചെറിയ ചെറിയ ജനിതക മാറ്റങ്ങള്‍ ഒരു ജീവിയിലുണ്ടാകുന്നതും അവ, ജീവന്റെ നിലനില്‍പ്പിന്‌ തടസ്സമാകുന്നില്ലെങ്കില്‍- അതു നിലനില്‍ക്കുന്നതും മറ്റും . അത്‌ വിശദമായി അവിടെ വായിക്കുക.

വൈറസുകളെ പോലെയുള്ള ചെറിയ ജീവകണങ്ങളില്‍ കാണുന്ന ഒരു പ്രതിഭാസം ആണ്‌ "antigenic drift and antigenic shift" പ്രത്യേകിച്ചും influenza virus ല്‍ കണ്ടിട്ടുള്ളതാണ്‌.

അല്ലാതെ വലിയ ജന്തുക്കളില്‍ കാണാവുന്ന ഉദാഹരണങ്ങള്‍ - ഒന്ന്‌ മനുഷ്യനിലുണ്ടാകുന്ന Sickle Cell ഹീമോഗ്ലോബിന്‍ തകരാറുണ്ടെങ്കിലും മനുഷ്യന്‍ ജീവിക്കുന്നു, ആ തരം കോശങ്ങള്‍ Falciparum malaria ഉടെ ആക്രമണത്തില്‍ നിന്നും രക്ഷതരികയും ചെയ്യുന്നു. ഈ രോഗം, falciparum malaria യില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ശരീരം സ്വയം ഉണ്ടാക്കിയതാണൊ എന്നെനിക്കറിയില്ല, പക്ഷെ അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ അല്ല എന്നും പറയുവാന്‍ സാധിക്കില്ല.
കരണം Malaria Endemic area യില്‍ ഈ രോഗം സാധാരണ കാണുന്നുണ്ട്‌.

ഇപ്പറഞ്ഞതത്രയും മനുഷ്യ ലോജിക്കിനു നിരക്കുന്ന വസ്തുതകള്‍ ഇതുപോലെ മറ്റുദാഹരണങ്ങളും കണ്ടേക്കാം.

പക്ഷെ ഈ ചെറിയ വ്യത്യാസത്തിനു പകരം വലിയ വലിയ വ്യത്യാസങ്ങള്‍ വന്നാല്‍ ആ കോശം സാധാരണ നിലനില്‍ക്കാറില്ല അങ്ങു നശിച്ചു പോകുകയേ ഉള്ളു.

അതുകൊണ്ടു തന്നെ ചെറിയ ചെറിയ പലവ്യത്യാസങ്ങള്‍ വന്ന്‌ വലിയ ഒരു വ്യത്യാസമുള്ള ജന്തു ഉണ്ടായി എന്നു വിശ്വസിക്കുവാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌.

ഇവിടെ ഒരു ചോദ്യം വന്നേക്കാം sickling രോഗം ഉള്ളയാള്‍ക്ക്‌ അതേ പോലെ വേറൊന്ന്‌ പിന്നെ മറ്റൊന്ന്‌ അങ്ങനെ അങ്ങനെ അനേകായിരം കൊല്ലങ്ങള്‍ കൊണ്ട്‌ വന്നു കൂടേ?

പക്ഷെ ആ ഒരു രോഗം കൊണ്ടു തന്നെ അയാളുടെ ജീവിതം പലപ്പോഴും കാലം ചെല്ലാതെ അവസാനിക്കാം എന്നറിയുന്ന ആള്‍ അതുപോലെ ഒരു രണ്ട്‌ വ്യത്യാസം കൂടി കൊണ്ട്‌ എന്തു സംഭവിക്കാം എന്ന് മനസ്സിലാക്കും- ചുരുക്കത്തില്‍ പൂര്‍ണ്ണാരോഗ്യവാനല്ല ആ രോഗി, താല്‍ക്കാലികമായ ജീവന്‍ നിലനില്‍പ്പു മാത്രമേ അതുകൊണ്ട്‌ അയാള്‍ക്ക്‌ ലഭിച്ചുള്ളു എന്നു മനസ്സിലാക്കുക.

ഈ ചില കാരണങ്ങള്‍ കൊണ്ടാണ്‌ അജ്ഞാതന്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ എനിക്കും ഉള്ളത്‌.

എന്തുകൊണ്ട്‌ എന്ന വിശദീകരണം ഞാനും പ്രതീക്ഷിക്കുന്നു. ലളിതമായി അവനവന്‌ മനസ്സിലായ വിവരങ്ങള്‍ എഴുതി അറിയിക്കാമെങ്കില്‍ മതി അല്ലാതെ ലിങ്കുകള്‍ വേണ്ട

43 comments:

 1. അനുകൂലനങ്ങള്‍ ഉണ്ടാകുന്നു എന്നതിനെക്കാള്‍ അനുകൂലനങ്ങള്‍ ഉള്ളതു survive ചെയ്യുന്നു എന്നുള്ളതാണു natural selectionന്റ്റെ ഒക്കെ ഒരു ഇതു.. ;)


  അതായതു IH-ന്റെ മുഖഛായ ഉള്ളവരാണു survive ചെയ്യന്‍ കൂടുതല്‍ ഫിറ്റ് എന്നൊരു അവസ്ഥ ഉണ്ടെന്നു കരുതുക.. (മുഖഛായ എന്നു പറഞ്ഞതു പെട്ടെന്നൊരു ഉദാഹരണത്തിനു ആണ്‌. അല്ലാതേ അതു survival-നെ സഹായിക്കുമെന്നു അല്ല ഉദ്ദേശിച്ചത്‌.വേറെ കൊള്ളാവുന്ന ഒരു ഉദാഹരണം നമ്മക്കു പതുക്കെ തപ്പാം . :) )

  അങ്ങനെ എങ്കില്‍ IH-ന്റെ മക്കള്.. അവരുടെ മക്കള്‍ അങ്ങനെ ഒരേ ഛായ ഉള്ളവരുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്യും അങ്ങനെ അവരു മാത്രമാകുകയും ചെയ്യാം .. IH-ന്റെ മക്കള്‍ എല്ലാം ഒരേ ഛായ ആവണം എന്നും ഇല്ല. പക്ഷേ അതുള്ളവരെ ഈ case-ഇല്‍ survive ചെയ്യുന്നുല്ള്ളു.

  sexual reproduction varieties ഉണ്ടാകാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്കുന്നുണ്ടു. അതായതു മുഖഛായ ആയാലും മറ്റെന്തെങ്കിലും അനുകൂലനം ആയാലും ഇണയുടെ അത്തരം qualities കുട്ടികള്ക്കു കിട്ടും . കൂടുതല്‍ നല്ലതിനു അവിടേം survival-nu കൂടുതല്‍ chance കെടക്കും .

  Amoeba പോലെ asexual reproduction ആണെല്‍ ഇത്രെം variety-ക്കു അവസരം കിട്ടില്ല. എങ്കിലും natural selection അവിടേം ഉണ്ടാകും .


  ഇത്രേ എഴുതുന്നൊള്ളു.. മടി :)
  ലിങ്ക് മേടിക്കൂല്ലല്ലൊ.. :(

  ReplyDelete
 2. പണിക്കര്‍സാര്‍,
  ഇതില്‍ വിശ്വാസം മാത്രമാണ് മുഖ്യമായ പ്രശ്നം. എല്ലാ പരിണാമ ശാസ്ത്രലിങ്കുകളും വായിച്ചാലും ഇടക്കു പരസ്പരം കണക്റ്റ് ചെയ്യുന്ന ചിലതു നമ്മള്‍ സ്വയം കണ്ടെത്തേണ്ടി വരും. ഇസ്ലാം മതം മാത്രമാണ് പരിണാമ സിദ്ധാന്തത്തെ ഇത്രയധികം എതിര്‍ത്ത് ഇന്നും നടക്കുന്നത്. അതിനാലാണ് അവിടെ ഈ വിഷയം ചര്‍ച്ചക്ക് വന്നത്. അല്ലാതെ ഒരു ശാസ്ത്ര ചര്‍ച്ചയല്ല അവിടെ ഉദ്ദേശിക്കുന്നത്. അതിനാല്‍ അവര്‍ ഈ ഗാപ്പുകള്‍ കണ്ടെത്തി, പൊക്കിക്കാട്ടുകയാണ് ചെയ്യുന്നത്.

  പരിണാമ സിദ്ധാന്തത്തേക്കാള്‍ ലോജിക്കിനു സ്വീകാര്യമായ മറ്റൊന്ന് കണ്ടെത്താത്തിടത്തോളം, ഞാന്‍ അതു വിശ്വസിക്കുകയാണ്. പക്ഷെ ഇതെല്ലാം നിയന്ത്രിക്കുന്ന എന്തെങ്കിലും ശക്തിയുണ്ടോ? ഉണ്ടാവണം എന്നാണ് ഞാന്‍ കരുതുന്നത്.

  കൂടുതലൊന്നും പറയാനില്ല.

  ReplyDelete
 3. അനില്‍,

  പറഞ്ഞതില്‍ അല്‍പം കാര്യം ഉണ്ട്‌.

  അവിടെ രണ്ടാണ്‌ പ്രശ്നങ്ങള്‍.

  ഒന്ന്‌ ആദിയില്‍ പ്രപഞ്ചം എന്ന അചേതനവസ്തു ഉണ്ടായിരുന്നു. പിന്നീട്‌ മനുഷ്യന്‍ അഥവാ ജീവന്‍ ഉണ്ടായി എന്നു വിചാരിക്കുന്നു. അങ്ങനെ ആദ്യത്തെ ജീവന്‍ അചേതനവസ്തുവില്‍ നിന്നും എങ്ങനെ ഉണ്ടായി?

  ഏതെങ്കിലും വസ്തു കുറേ നാള്‍ ഇരുന്നു കഴിഞ്ഞാല്‍ അതില്‍ ജീവന്‍ പൊട്ടി മുളയ്ക്കുമോ?
  അതിനുത്തരം ഇന്നത്തേ ശാസ്ത്രത്തിന്റെ അറിവു വച്ചു നോക്കിയാലും ഇല്ല എന്നേ പറയുവാന്‍ സാധിക്കൂ. അപ്പോള്‍ പിന്നെ എങ്ങനെ ഉണ്ടായി ? ദൈവം ഉണ്ടാക്കി - എന്ന്‌ സലാഹുദീന്‍-
  (ഇതാണ്‌ ആ വാദത്തില്‍ ഞാന്‍ മനസ്സിലാക്കിയത്‌ - ഇതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല എന്നു തോന്നിയതുകൊണ്ടാണ്‌ ഞാന്‍ അങ്ങോട്ടു വരാഞ്ഞത്‌)

  രണ്ടാമത്തെ ചോദ്യം പരിണാമം എന്നത്‌ ഒരു ജീവി പരിണമിച്ച്‌ തീര്‍ത്തും വ്യത്യസ്ഥമായ മറ്റൊരു ജന്തു ആകുമോ എന്ന ചോദ്യം.

  ഞാന്‍ മുമ്പെഴുതിയ രീതിയിലുള്ളതും, പരാതിക്കരന്‍ പറഞ്ഞ രീതിയിലുള്ള എന്റെ മക്കളുടെ നിറം സ്വഭാവം ഇതൊക്കെ നമ്മുടെ യുക്തിക്കു നിരക്കുന്ന , മനസ്സിലാകുന്ന കാര്യങ്ങള്‍ ആണ്‌. പക്ഷെ എന്റെ മക്കളുടെ ഉദാഹരണത്തില്‍ - ക്രമേണ അവര്‍ കുരങ്ങായിപോകും എന്നോ, അവര്‍ക്കു ചിറകു മുളയ്ക്കും എന്നോ പറഞ്ഞാല്‍(എത്ര കാലം കൊണ്ടാണെങ്കിലും എത്ര തലമുറ കഴിഞ്ഞാണെങ്കിലും) അതു വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്‌. അതെനിക്കും ഉണ്ട്‌.

  ReplyDelete
 4. പണിക്കര്‍മാഷെ അചേതനം എന്ന ഒരവസ്ഥയില്‍ നിന്ന് സൃഷ്ടിച്ചു എന്നു പറയുന്നേടത്താണു പ്രശ്നമെന്നു തോന്നുന്നു.

  സചേതനം എന്ന ഒരവസ്ഥയും അതിന്റെ അവസ്ഥാന്തരങ്ങളും മാത്രമേയുള്ളു മറ്റെല്ലാം ആപേക്ഷികം എന്നു പറയാനാണെനിക്കു തോന്നുന്നത്.ചേതനയുടെ ഇച്ഛയ്ക്കനുസരിച്ചുരിത്തിരിഞ്ഞ പരിണാമം എന്നു മനസ്സിലാക്കുന്നതിനും എനിക്കു തടസ്സമൊന്നും തോന്നുന്നില്ല.

  അതിനുപൈലറ്റിനു പരുന്തിന്റെ കാഴ്ച ലഭിക്കാത്തതെന്ത്,മുങ്ങല്‍ വിദഗ്ദനു നീന്തല്‍ ചിറകു മുളയ്ക്കാത്തതെന്ത് എന്ന ചോദ്യങ്ങളൊന്നും തടസ്സം നില്‍ക്കുന്നുമില്ല.

  ReplyDelete
 5. കൂടുതൽ വിവരങ്ങളൊന്നും തരാനുള്ള വകുപ്പില്ല എന്റെ കയ്യിൽ.എന്നാലും ഈയിടെ വായിച്ചറിഞ്ഞ രണ്ട് ‘കൗതുക’ വാർത്തകൾ ഇവിടെ പ്രസക്തമാകുമെന്ന് തോന്നുന്നു.

  ഒന്നു-മനുഷ്യൻ ഇനിയും പരിണമിയ്ക്കാൻ പോണില്ല.കാര്യം അതിജീവനത്തിനായി ഗുസ്തി നടത്താനുള്ള വകുപ്പൊന്നും ഇനി ബാക്കിയില്ല.

  രണ്ട്-ബ്രെയിൻ മരിച്ച അവസ്ഥയിലും,മറ്റൊരു തലത്തിൽ ബോധം നിലനിൽക്കുന്നുണ്ടോ എന്നറിയാൻ മൂന്നുകൊല്ലം നീണ്ടുനിൽക്കുന്ന
  ഒരു പഠിത്തത്തിനു തുടക്കമിട്ടിരിയ്ക്കുന്നു
  (മറ്റൊരു ബ്ലോഗിലും ഈ രണ്ടാമത്തെ വിവരം എഴിതിയിരുന്നു-മരണാനന്തരം ആത്മാവിൻ നിലനില്‍പ്പുണ്ടോ എന്നതായിരുന്നു
  അവിടെ വിഷയം)

  ReplyDelete
 6. കാവലാന്‍ ജി , അപ്പറഞ്ഞതാണതിന്റെ ഒരു ശരി. അതു തന്നെയാണ്‌ ഞാന്‍ അവിഭാജ്യമായ ഒരു വസ്തു ഉണ്ടോ എന്ന ചോദ്യവും അതിനുള്ള മറുപടിയും വിശദമായി ബ്രഹ്മസൂത്രഭാഷ്യത്തിലുണ്ട്‌ എന്നു പറഞ്ഞത്‌.

  വായിക്കുവാന്‍ വളരെ രസകരമായ വിശദീകരണം. "അനുസ്മൃതേച്ച" എന്ന ഒരു സൂത്രം വ്യാഖ്യാനിക്കുന്നിടത്തുള്ളത്‌.

  എല്ലാം ആ ചൈതന്യമാണെന്ന്‌, അതുമാത്രമേ നിത്യശുദ്ധമുക്തവസ്തുവായുള്ളു എന്ന്‌.

  ReplyDelete
 7. ഭൂമിപുത്രീ ആത്മാവ്‌ ബോധം എന്നീ വാക്കുകളേ ഏതു രീതിയില്‍ മനസിലാക്കിയിരിക്കുന്നു എന്നിടത്താണ്‌ അതിന്റെ പ്രശ്നം.

  ചിലര്‍ കരുതുന്നതുപോലെ പ്രേതമായി അലയുന്ന ആത്മാവിനെ അന്വേഷിക്കാനാണെങ്കില്‍, എനിക്കു തീരെ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്‌ അവനവനെ ഉപദ്രവിച്ച ആളുകളെ ഒന്നും എന്താ ഈ പ്രേതം ചെന്നു പിടി കൂടാത്തതെന്ന്‌ എങ്കില്‍ പോലീസിന്റെ ജോലി അല്‍പം കുറഞ്ഞു കിട്ടുകയില്ലായിരുന്നൊ? അതിനു പകരം വേറെ ഏതെങ്കിലും പാവം പിടിച്ചവരെ പോയി ഉപദ്രവിക്കും കഷ്ടം:)

  ആത്മാവിനെയും ബോധത്തേയും ഞാന്‍ മുമ്പെഴുതിയ "അഹംകാരം" എന്ന രീതിയില്‍ കണ്ടു നോക്കുക

  ReplyDelete
 8. പണിക്കര്‍ സാര്‍,
  കഴിഞ്ഞ ദിവസം ഞാന്‍ ഒരു സുഹൃത്തിനോടു അന്വേഷിച്ചത് ഒരു രസകരമായ സംഗതിയായിരുന്നു. ഈ ദൈവ പ്രചാരകരും, യുക്തിവാദികളുമല്ലാതെ സാധാരണ മനുഷ്യര്‍ ബൂലോകത്തില്ലെ എന്നതായിരുന്നു അത്.

  ശാസ്ത്രം, അന്വേഷണങ്ങള്‍ നടത്തുന്നതും, അജ്ഞാതമായ സംഗതികളിലേക്ക് വെളിച്ചം വീശുന്നതും സന്തോഷമേ നല്‍കുന്നുള്ളൂ എനിക്ക്. പക്ഷെ ചിലകാര്യങ്ങളെങ്കിലും ഇപ്പോഴും തെളിയിക്കാന്‍ പറ്റിയിട്ടില്ലല്ലോ.ആദ്യ ജീവി എങ്ങിനെ ഉണ്ടായി എന്ന ചോദ്യം പ്രസക്തമല്ലെ ഇപ്പോഴും?
  അതിനാല്‍ പ്രപഞ്ച ശക്തികള്‍, അഥവാ പ്രകൃതി ശക്തികള്‍ എന്നൊരു സാദ്ധ്യത നിലനില്‍ക്കുന്നു .
  അതില്ല എന്നു തെളിയിക്കപ്പെടുവോളമെങ്കിലും.

  ReplyDelete
 9. പ്രിയ അനില്‍

  ഞാന്‍ ആദ്യം എഴുതിയ വിഭജിക്കാനാവാത്ത വസ്തുവിനെ കുറിച്ച്‌ അല്‍പനേരം ഒന്നാലോചിക്കാമോ?

  ഒരു വസ്തുവിനെ വിഭജിച്ചു വിഭജിച്ച്‌ ഏറ്റവും ചെറിയതാക്കി. ഇനി അതിനെ വിഭജിക്കുവന്‍ സാധിക്കില്ല. ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള രണ്ടെണ്ണം കൂടിച്ചേര്‍ന്ന്‌ അല്‍പം വലിയതാകും, പിന്നെ അങ്ങനെയുള്ള രണ്ടെണ്ണമോ അല്ലെങ്കില്‍ ഒരെണ്ണവും മറ്റ്‌ ഒരു ഏറ്റവും ചെറിയതും കൂടി ചേര്‍ന്ന്‌ അല്‍പം കൂടിവലിയതാകും എന്നല്ലേ അപ്പോള്‍ പ്രപഞ്ച സൃഷ്ടി വരിക.

  ജീവനെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കേണ്ട

  ഇതിനെ കുറിച്ച്‌ ആലോചിച്ചിട്ട്‌ എന്തെങ്കിലും അഭിപ്രായം തോന്നുന്നു എങ്കില്‍ കുറിയ്ക്കാമോ?

  ReplyDelete
 10. നമ്മളുടെ പഴങ്കഥകളിലൊക്കെയുള്ളൊരു ‘പ്രേതം’
  സൂക്ഷിയ്ക്കണ്ട കഥാപാത്രമാണല്ലൊ,അല്ലെ?
  സെല്ഫ്കോൺഷ്യസ്നസ്സ് എന്നവാക്കിന്റെ
  വിശാലമായ അർത്ഥമായിരുന്നു ഞാൻ ഉദ്ദേശിച്ചത്.
  ‘അഹംകാരം’എന്ന വാക്ക് ‘ഈഗോ’എന്ന രീതിയിലാണോ മാഷ് പറഞ്ഞതു?

  ReplyDelete
 11. അഹം എന്നാല്‍ ഞാന്‍ , അഹം എന്ന ഭാവം ആണ്‌ അഹംകാരം അഥവാ അഹംഭാവം. അതിനെ ധിക്കാരപരമായ അര്‍ത്ഥത്തില്‍ നാം ഉപയോഗിക്കുന്നു എന്നേ ഉള്ളു. അല്ലാതെ individual എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാം. ഞാന്‍ മുമ്പ്‌ ഒരു പോസ്റ്റില്‍ ഏറ്റവും ചെറിയ കോശഭാഗം മുതല്‍ മുഴുവന്‍ ശരീരത്തിനും വരെ അഹം എന്ന ഭാവം ഉള്ളത്‌ വിശദീകരിച്ചിരുന്നത്‌ ഓര്‍ക്കുമല്ലൊ അതാണുദ്ദേശിച്ചത്‌

  ReplyDelete
 12. പണിക്കര്‍ സാര്‍,
  അതിനെക്കുറിച്ചു അലോചിക്കാനെന്തിരിക്കുന്നു?
  ഒരേ അടിസ്ഥാന ഘടനയുള്ള വസ്തുക്കള്‍ തന്നെയാണ് നമുക്കു ചുറ്റും കാണുന്ന എല്ല ജൈവ വസ്തുക്കളിലും കാണാനാവുന്നത്. എങ്കിലും അവയെല്ലാം അവയുടേതായ സവിശേഷ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

  ഒരു ജീവിയുടെ ഭ്രൂണം വളരുന്നത് നോക്കിയാല്‍ രസകരമായ ഈ കാഴ്ച കാണാനാവില്ലെ?
  ഒറ്റ കോശത്തില്‍ നിന്നും എങ്ങിനെയാണ് വിവിധ കലകള്‍ക്കുള്ള സ്റ്റെം സെല്ലുകള്‍ രൂപം കൊള്ളുന്നത്? താങ്കള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണം. ഞാന്‍ കുറേ തപ്പിയിട്ട് കിട്ടിയില്ല.

  ReplyDelete
 13. അനിലേ ഞാന്‍ അതല്ല ചോദിച്ചത്‌.

  ആദ്യം എന്നു വച്ചാല്‍ ഒന്നും ഇല്ലാതിരുന്ന അവസ്ഥ. അവിടെ ജീവനുണ്ടാകുന്നത്‌ പ്രസക്തമല്ലേ എന്ന്ല്ലേ അനില്‍ മുമ്പു ചോദിച്ചത്‌.

  ഞാന്‍ അവിടെ തുടങ്ങാനാണ്‌ പറഞ്ഞത്‌. അപ്പോള്‍ പ്രപഞ്ചം ഉണ്ടാകേണ്ട ഏറ്റവും അടിസ്ഥാനഘടകത്തിന്റെ ഏറ്റവും ചെറിയ- അതായത്‌ വിഭജിക്കാനാകാത്ത ഒരു കണത്തില്‍ തുടങ്ങാം. അത്‌ എങ്ങനെയോ രണ്ടായി. അതു രണ്ടും കൂടി കൂടിചേര്‍ന്ന്‌ ഒരു അതിലും വലിയ വസ്തുവായി എന്ന പോലെ ആലോചിക്കാന്‍ സാധിക്കുമോ ? അങ്ങനെ ആണൊ ഭൗതികവാദികള്‍ പറയുന്നത്‌?

  ആദ്യം പൊട്ടണം എങ്കിലും ഇതുപോലെ എന്തെങ്കിലും ഒന്നു വേണമല്ലൊ എന്നിട്ടു വേണ്ടേ പൊട്ടാന്‍

  ReplyDelete
 14. അയ്യോ അതല്ലേ മഹാ വിസ്ഫോടനം?

  അതോ പ്രപഞ്ചത്തില്‍ ആദ്യം ഉത്ഭവിച്ച ഏക കോശ ജീവിയോ?

  ReplyDelete
 15. ഹെന്റെ അനിലേ

  ജീവിയേ വിടൂ. കോശം വിടൂ ഒന്നുമില്ല. ഏറ്റവും ആദ്യം മഹാസ്ഫോടനത്തിനും മുമ്പ്‌ - സ്ഫോടനം നടന്ന ആ സാധനം, അതിന്റെ ഏറ്റവും ചെറിയ - വിഭജിക്കാനാകാത്ത ആദ്യത്തെ കണം, അതുണ്ടായി എന്നു വിചാരിക്കേണ്ടി വരുന്നു. അതിനു ശേഷമുള്ള കഥ ആലോചിക്കാനാണ്‌ പറഞ്ഞത്‌. അതു രണ്ടായി, അവ കൂടിച്ചേര്‍ന്ന്‌ ഒരു അതിലും വലിയ വസ്തു അങ്ങനെ അങ്ങനെ

  ReplyDelete
 16. അയ്യോ സാറെ,
  അത് എന്റെ സങ്കല്‍പ്പത്തില്‍ ഒതുങ്ങുന്നതല്ല.

  ആലോചിച്ചിട്ട് എത്തും പിടിയും കിട്ടാത്ത വിഷയങ്ങളാണത്.

  ReplyDelete
 17. ധിക്കാരം എന്ന അർത്ഥം വെച്ചല്ല ‘ഈഗോ’
  എന്നു ഞാനും ഉപയോഗിച്ചത്.ഗോട്ടിറ്റ് മാഷെ

  ഹെന്റെ അനിലേ...ഹെന്റെ മാഷേ..ഹെനിയ്ക്ക്
  വട്ടാകുന്നു..

  ReplyDelete
 18. അല്ല അതുണ്ടായത്‌ എങ്ങനെ എവിടെ നിന്ന്‌ എന്നതല്ലേ നമ്മുടെ യുക്തിയില്‍ ഒതുങ്ങാത്തത്‌. അതുവേണ്ട . അതുണ്ടായി. അതിനു ശേഷം അതു രണ്ടായി എന്നും വരെ വിചാരിക്കുക. അതുകഴിഞ്ഞ്‌ അവ കൂടിച്ചേര്‍ന്ന്‌ ഒരു 'അതിലും വലിയത്‌' വീണ്ടും അതുപോലെ കൂടിച്ചേര്‍ന്ന്‌ അതിലും വലിയത്‌ ഇപ്രകാരം നമ്മുടെ 'യുക്തി' സഹമായ ചിന്തകളാണ്‌ നോക്കാന്‍ പറഞ്ഞത്‌

  ReplyDelete
 19. ഇപ്പറഞ്ഞ പൊട്ടലും ചീറ്റലും ഒക്കെ യുക്തിസഹമായതു കൊണ്ടല്ലേ ഈ വക തര്‍ക്കങ്ങളും ഉണ്ടായത്‌. നമുക്കും അതിനെ കുറിച്ചൊന്നാലോചിക്കാം എന്നു പറഞ്ഞെന്നെ ഉള്ളു. ആ യുക്തികള്‍ ഒന്നു വിശദമായി നോക്കാം എന്ന്‌.
  പൊട്ടുന്നതിനു മുമ്പുള്ള വസ്തുവിനെ ആദ്യം സങ്കല്‍പ്പിച്ചിട്ട്‌ ശേഷം ഉള്ള യുക്തിസഹമായ കാര്യങ്ങള്‍ വിശദീകരിക്കുക എന്ന്

  ReplyDelete
 20. അതിനുള്ള പരിഹാരമാണ് പരിണാമം എന്നത്.

  സാറെ,
  എന്നെ കണ്ഫ്യൂഷനാക്കാതെ , താങ്കള്‍ തുടങ്ങ്.

  ReplyDelete
 21. അനിലേ ആ പരിണാമം ഞാന്‍ മുമ്പെഴുതിക്കഴിഞ്ഞതല്ലേ.
  അതോ ഇനി വേറേ വല്ല തരം പരിണാമം ആണൊ?

  കണ്‍ ഫ്യൂഷന്‍ അടിപ്പിക്കാനൊന്നുമല്ല. കണ്‍ ഫ്യൂഷന്‍ തീര്‍ക്കാനുള്ള ഒരു ശ്രമം ആയിരുന്നു

  ReplyDelete
 22. വായിക്കുന്നു മാഷേ....
  ഉത്തരങ്ങളില്ലാ....ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയില്‍ അത് ശ്രദ്ധിക്കാനും കൌതുകം.
  ഞാനേതോ പുസ്തകം വായിക്കുകയായിരുന്നു.
  അതിലിങ്ങനെ വരികളില്‍ഊടെ കടന്നു പോകുകയായിരുന്നു.
  “മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് നിളാനദിയുടെ തീരത്ത് കിടന്നു കരഞ്ഞു.
  ഇതു കണ്ട ഒരു ആരാധകന്‍ ചോദിച്ചു.

  മഹാ കവേ അങ്ങ് എന്തിനാണ് കരയുന്നത്?”

  കവി അപ്പോള്‍ കണ്ണു തുറന്നു.
  ശാന്തവും വിഷാദസാന്ദ്രവുമായ സ്വരത്തില്‍ പറഞ്ഞു:
  ‘എന്തു നേടി ജീവിതത്തില്‍?
  ചോദിക്കുന്നു നക്ഷത്രങ്ങള്‍
  എല്ലാം കൊടുത്തു ഞാന്‍ നേടി
  കണ്ണുനീര്‍ത്തുള്ളി.”
  ഞാന്‍ ചുമ്മാ വായിച്ചതെന്തിനെഴുതിയോ.?
  ഉത്തരങ്ങളില്ലാത്ത ഈ പ്രഹേളികയേ അന്വേഷിക്കുന്ന സാഹസം തന്നെ പരിണാമം എന്നൊക്കെ പറയാമോ.....

  ReplyDelete
 23. വേണു ജീ,
  മഹാനായ അല്‍ബര്‍ട്‌ ഐന്‍സ്റ്റൈന്‍ പറഞ്ഞ ഒരു വാചകം ഉണ്ട്‌ " God doesn't play dice with the universe"

  വിക്കിയില്‍ നിന്നും ഒരു വാചകം
  "While the multiverse is deterministic, we perceive non-deterministic behavior governed by probabilities, because we can observe only the universe, i.e. the consistent state contribution to the mentioned superposition, we inhabit."

  രാജീവ്‌ ചേലനാട്ടിനെ പോലെ ഉള്ളവര്‍ പറയും ശരീരം നശിച്ചതോടു കൂടി ബോധവും ഇല്ലാതായി എന്ന്‌.

  എല്ലാം കൂടി നോക്കുമ്പോള്‍ നല്ല തമാശ

  ReplyDelete
 24. "പേടിത്തൊണ്ടന്‍ said...
  അനുകൂലനങ്ങള്‍ ഉണ്ടാകുന്നു എന്നതിനെക്കാള്‍ അനുകൂലനങ്ങള്‍ ഉള്ളതു survive ചെയ്യുന്നു എന്നുള്ളതാണു natural selectionന്റ്റെ ഒക്കെ ഒരു ഇതു.. ;)


  അപ്പോള്‍ പരിണമിച്ചു പുതിയതുണ്ടാകുവാന്‍ സാധ്യതയില്ല എന്ന്‌ അല്ലേ?

  അതു തന്നെ അല്ലേ അജ്ഞാതനും സലാഹുദീനും ഒക്കെ പറയുന്നതും?

  ReplyDelete
 25. അല്ലല്ലോ..

  അനുകൂലനങ്ങള്‍ ഉള്ളതു survive ചെയ്യുമ്പോള്‍ ആ അനുകൂലനങ്ങള്‍ prominent ആകുന്നു.

  ഒരു ഉദാഹരണത്തിനു,
  പ്രതിരോധശേഷി കുറച്ചെങ്കിലും ഉള്ള ചെടികളെ cross ചെയ്താല്‍ കൂടുതല്‍ പ്രതിരോധ ശേഷി ഉള്ള ചെടികളെ ഉണ്ടാക്കാന്‍ പറ്റില്ലേ. അതില്‍ തന്നേ കൂടുതല്‍ പ്രതിരോധശേഷി ഉള്ളവയേ എടുത്തു വീണ്ടും cross ചെയ്യുന്നു. അങ്ങനെ കടുത്ത പ്രതിരോധ ശേഷി ഉള്ള ചെടികള്‍ ഉണ്ടായി. ഇതു നടക്കുമേ..??

  ഇപ്പോള്‍ ചെടി, ചെടി തന്നേ ആണെങ്കിലും നമ്മടെ പ്രതിരോധശേഷിയുടെ കാര്യത്തില്‍ പഴയതും പുതിയതും ആനയും ആടും പോലെ ആയി.

  അങ്ങനെ ഈ ചെടികള്‍ പലയിടത്തു പടര്‍ന്നു.
  ഇനി ഒരു സ്ഥലത്തുള്ള ഈ ചെടികളേ ഒരു ആടു കടിചു. അതില്‍ തന്നേ കൂടുതല്‍ കട്ടിയുള്ള ചെടികളെ ആട് കടിക്കാതേ വിട്ടു. അല്ലെല്‍ അതിനു മെനക്കെട്ടില്ല. അടുത്ത തലമുറയില്‍ ചെടിയുടെ hardness എന്ന feature prominent ആകില്ലേ..

  ഇപ്പൊ നമ്മുടെ ആദ്യം ഉള്ള ചെടിയും ഇപ്പൊഴത്തേ ചെടിയും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടു. അതായതു പ്രതിരോധ ശേഷി, കടുപ്പം. ഇതേ പോലെ 2-3 features കൂടി ആയാല്‍ എനിക്കു ഇതു പുതിയ ഒരു species ചെടി ആണെന്നു പറയാറായി.


  ഇനി ആടു കടിക്കാത്ത സ്ഥലത്തു നിന്ന വേറെ കുറെ ചെടികള്‍ കിട്ടിയ അവസരത്തില്‍ കേറി വളര്‍ന്നു. കടുപ്പം ഇല്ലേലും വലിപ്പമായി. വലിപ്പം prominent ആയി. ആദ്യത്തെ ചെടിയുമായി ഇതിനുമായി വ്യത്യാസം. പ്രതിരോധശേഷി, വലിപ്പം .

  പുതിയ 2 സെറ്റ് ചെടികള്‍ ഒരെ കുടുംബത്തില്‍ പെട്ടതാണെലും പരിണമിച്ചു പുതിയതു 2 species ആയി. ഇല്ലേ?? ഇത്രേം ഒള്ളു കാര്യം ..

  --------
  മാഷിനു വേണ്ടി ഞാന്‍ കഷ്ടപ്പെട്ടു natural selection വഴി 2 species ഉണ്ടാക്കി തന്നില്ലേ? ഇനി പറ, എനിക്കെന്തു തരും ?
  --------

  (ആദ്യം എങ്ങനെ പ്രതിരോധശേഷി ഉണ്ടായി, കടുപ്പം ഉണ്ടായി, ചെടി ഉണ്ടായി തുടങ്ങിയവ ഇതിനു മുന്പുള്ള ഒരു point-ല്‍ നിന്നു തുടങ്ങിയാല്‍ ഇതേ പോലെ വിശദീകരിക്കാവുന്നതേ ഒള്ളു.)

  ( natural selection പരിണാമസിദ്ധാന്തന്തിന്റെ ഒരു part മാത്രമാണെന്നും അതു ഉള്ളതില്‍ തന്നേ weak ആണെന്നും എങ്ങോ വായിച്ചു. എന്നിട്ടാണു ഇത്രേം :) )  ആദ്യത്തെ ജീവി എങ്ങനെ ഉണ്ടായി എന്നതിനെ പറ്റി ഒരു ദിവ്യ വെളിപാട്( വെളിപാടായതിനാല്‍ ആരും തെളിവു ചോദിക്കില്ലല്ലോ :-D ) കൂടി ഉണ്ടായിട്ടുണ്ടു. ഇതൊക്കെ എഴുതാന്‍ ആണു പാട്.

  ReplyDelete
 26. "വൈറസുകളെ പോലെയുള്ള ചെറിയ ജീവകണങ്ങളില്‍ കാണുന്ന ഒരു പ്രതിഭാസം ആണ്‌ "antigenic drift and antigenic shift" പ്രത്യേകിച്ചും influenza virus ല്‍ കണ്ടിട്ടുള്ളതാണ്‌.

  അല്ലാതെ വലിയ ജന്തുക്കളില്‍ കാണാവുന്ന ഉദാഹരണങ്ങള്‍ - ഒന്ന്‌ മനുഷ്യനിലുണ്ടാകുന്ന Sickle Cell ഹീമോഗ്ലോബിന്‍ തകരാറുണ്ടെങ്കിലും മനുഷ്യന്‍ ജീവിക്കുന്നു, ആ തരം കോശങ്ങള്‍ Falciparum malaria ഉടെ ആക്രമണത്തില്‍ നിന്നും രക്ഷതരികയും ചെയ്യുന്നു. ഈ രോഗം, falciparum malaria യില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ശരീരം സ്വയം ഉണ്ടാക്കിയതാണൊ എന്നെനിക്കറിയില്ല, പക്ഷെ അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ അല്ല എന്നും പറയുവാന്‍ സാധിക്കില്ല.
  "
  ഹ ഹ ഹ ഈ പേരൊന്നു മാറ്റാമോ പേടിത്തോണ്ടാ എന്നു വിളിക്കാനൊരു മടി - നാണം

  D ദിവ വെളിപാടിലെ ദി യുടെ യാണൊ വെളിപാടിന്റെ ടി യുടെ യാണൊ?

  മുകളില്‍ കൊടുത്തത്‌ എന്റെ പോസ്റ്റിലെ തന്നെ വാചകമാണ്‌. പക്ഷെ ചിറകു മുളയ്ക്കുന്നത്‌ അങ്ങോട്ട്‌ ദഹിക്കാനൊരു മടി. അത്രേയുള്ളു.

  ReplyDelete
 27. ചിറകു മുളയ്ക്കുന്നത്‌ എങ്ങനെ എന്നുള്ളതു ഒറ്റയടിക്കു ദഹിക്കാന്‍ പ്രയാസമാണു.

  ചെടികളില്‍ നമ്മള്‍ക്കു മനസിലാകുന്ന വേഗത്തില്‍ തന്നേ ഈ മാറ്റം നടക്കുന്നുണ്ട്. കുറച്ചു കടന്നു ചിന്തിച്ചു, നമ്മള്‍ക്കു കോഴികളേ പറപ്പിക്കന്‍ ശ്രമിക്കാം . കോഴികള്‍ അധികം പറക്കില്ല. പക്ഷേ നമ്മള്‍ കുറചു കോഴികളേ പറപ്പിചു നോക്കി, അതില്‍ അത്യാവശ്യം നല്ല പോലെ പറക്കുന്ന കോഴികളെ തെരഞ്ഞെടുത്തു അടുത്ത തലമുറ ഉണ്ടാക്കി.. വീണ്ടും തെരഞ്ഞെടുപ്പു നടത്തി.. അങ്ങനെ കാക്കയേ പോലെ 'പറക്കുന്ന' കോഴികളെ ഉണ്ടാക്കാന്‍ സാധിചു കൂടെന്നില്ല.


  ഇനി കോഴിക്കു പകരം തീരെ പറക്കാത താറാവില്‍ ഈ പരീക്ഷണം നടത്തിയാല്‍ താറാവും പറക്കും . (ഇതു ഇപ്പൊ അലപം വിശ്വസനീയം അല്ലേ.)

  ഇനി കിവി പോലെ ചിറകുകള്‍ അല്പം പോലും വികസിച്ചിട്ടില്ലാത്ത ഒരു പക്ഷിയേ നോക്കുക.. ശരിക്കും ചിറകു മുളച്ചു വരുന്നതിനു മുന്പുള്ള ഒരു stage അല്ലേ?

  മുകളിലേ പോലെ, ഒരു സാഹചര്യത്തില്‍ ഇത്തരം selection നടന്നാല്‍ ചിറകില്ലാത്ത ഒരു ജീവിക്കു ചിറകുകള്‍ വികസിച്ചു വന്നൂടെ.


  വാദം തീരെ ബാലിശമായി പോയോ?

  ( natural selection അല്ലാത്ത പരിണാമം പിന്നെ നോക്കാം ;) )

  ReplyDelete
 28. പരിണാമം, survival of the fittest, natural selection എന്നിവയെപ്പറ്റിയൊന്നും മര്യാദയ്ക്ക് പഠിപ്പിച്ചുതന്നിട്ടില്ല നമ്മുടെ സ്കൂളുകളിൽ. അതുകൊണ്ടാണ് ഇത്രയധികം വിഡ്ഢിത്തങ്ങൾ വായിച്ചുമറിക്കേണ്ടിവരുന്നത്.

  ഒന്നാലോചിച്ചാൽ വളരെ വളരെ ലഘുവായൊരു പ്രക്രിയയാണ് പരിണാമം. ശരിയ്ക്കും ആ വാക്കുതന്നെ ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ പകുതി സമാധാനമാവും. “സ്വാഭാവിക”പരിണാമം എന്നാക്കിയാൽ മതി.

  ഇതൊക്കെ വായിച്ചിട്ട്, പേടിത്തൊണ്ടനുമാത്രമെ പരിണാമത്തിന്റെ പരിമാണത്തെക്കുറിച്ച് എന്തെങ്കിലും ശരിയായ ധാരണയുള്ളതായിട്ട് തോന്നിയുള്ളൂ.

  ഇനിയും മനുഷ്യന് പരിണാമമൊന്നും സംഭവിക്കാൻ സാദ്ധ്യതയില്ലെന്ന് ഭൂമിപുത്രി പറയുന്നത് എന്തുകൊണ്ടാണ്? ചെറിയ ന്യൂനതകൾ ഉണ്ടായിട്ടുപോലും പ്രജനനം നടത്താനും കുലപരിപോഷണം നടത്താനും ഈ നൂറ്റാണ്ടിലെ മനുഷ്യന് കഴിയുന്നുണ്ട്. അതായത് ശാരീരികമായ കഴിവുകേടുകൊണ്ട് ഒരു strain വേരറ്റുപോവുന്നില്ല. അതുകൊണ്ടായിരിക്കണം ഇനിയും പരിണാമഘട്ടങ്ങൾ ഉണ്ടാവില്ല മനുഷ്യന് എന്ന് ഈയിടെ ചില ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാർ പറഞ്ഞത്.

  പക്ഷേ എന്റെ അഭിപ്രായത്തിൽ, വ്യക്തിപരമായ പ്രജനനശേഷിയേക്കാൾ സാമൂഹ്യമായ തൻപോരിമയും തലയെടുപ്പും ഇനിയും നമ്മുടെ പരിണമഗതിയെ നിയന്ത്രിക്കുകതന്നെ ചെയ്യും. അത് ഏകദേശം നിയാണ്ടർതാൽ / ക്രോ-മാഗ്നൺ സ്വാഭാവികതെരഞ്ഞെടുപ്പുപോലെ ആയിരിക്കാം.

  (കൂടുതൽ കൂർത്ത അറ്റമുള്ള, നീളം കൂടിയ വിരലുകളായിരിക്കും മനുഷ്യന്റെ അടുത്ത ഘട്ടങ്ങളിലൊന്ന്. കീബോർഡ് ഉപയോഗത്തിന് പറ്റിയത്. ചിലപ്പോൾ കംഗാരുവിനെപ്പോലെ ഒരു വാനിറ്റിബാഗും കിട്ടിയെന്നുവരാം :) )

  പരിണാമത്തിന്റെ ലളിതമായ ശാസ്ത്രം സെമിറ്റിക്ക് മതങ്ങളെ വിറളിപിടിപ്പിക്കേണ്ട കാര്യമൊന്നുമില്ല. ഒരു മണിക്കൂർ നേരിട്ടൊന്നു സംസാരിക്കാൻ കിട്ടിയാൽ ഭംഗിയായി വിശദീകരിച്ചുകൊടുക്കാവുന്നതേ ഉള്ളൂ അക്കാര്യം. (ബ്ലോഗിലെ ടെക്സ്റ്റ് ഇന്റർഫേസ് ഇക്കാര്യങ്ങൾ വിശദീകരിക്കാനൊന്നും ഒട്ടും കൊള്ളില്ല.)
  ഹിന്ദു ദർശനസംഹിതകളിലാവട്ടെ, വളരെ സ്വതസ്സിദ്ധമായ ഒരു നിഷ്പത്തി മാത്രമാണ് പരിണാമതത്വത്തിലെ യുക്തി. അതെന്താ അങ്ങനെ എന്നുചോദിച്ചുവരണ്ട. ഗുരുമുഖത്തുനിന്നു കേൾക്കണമെങ്കിൽ ദക്ഷിണവെച്ചുതന്നെ വന്നിരുന്നു പഠിക്കേണ്ടിവരും.

  ‘ബോധ’ത്തെക്കുറിച്ചും ‘എന്നെ’ക്കുറിച്ചും ആത്മാവ്, ജീവൻ, പ്രേതം എന്നിവയെക്കുറിച്ചും പറയണോ? അതിനും ഈ കളരി പറ്റില്ല. ആ വക കാര്യങ്ങളൊക്കെ നമുക്ക് കമ്‌യൂണിക്കേറ്റ് ചെയ്യാൻ തക്ക വിധത്തിൽ എന്നെങ്കിലും ബ്ലോഗറും ഈ മുമ്പിലിരിക്കുന്ന അഭിനവ‘ശാസ്ത്ര’പേടകവും പരിണമിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.

  കൂട്ടത്തിൽ, ഇതു വായിച്ച് വല്ലതും മനസ്സിലാവുന്നുണ്ടോ എന്നൊന്നുനോക്കാമോ?

  ReplyDelete
 29. വിശ്വം ആകെ വികാരഭരിതനാണെന്നു തോന്നുന്നല്ലൊ.

  കൂര്‍ത്ത വിരലുകള്‍, കങ്കാരുവിനെ പോലെ വാനിറ്റി ബാഗ്‌ ഒക്കെ സമ്മതിക്കാം. അതിനിനിയും എത്ര ആയിരം കൊല്ലങ്ങള്‍ വേണ്ടി വരും?

  പക്ഷെ അതു കഴിഞ്ഞ്‌ പറക്കുന്ന ആ ചിറകുകള്‍,!!

  മനുഷ്യന്‍ ഉണ്ടായിട്ട്‌ എത്ര കൊല്ലങ്ങളായിക്കാണും?

  അതിവിദൂരഭാവിയില്‍ പോലും സംഭവിക്കുവന്‍ സാധ്യതയില്ലാത്ത ഒരു കാര്യമായി തോന്നുന്നു അത്‌. (എന്നാല്‍ ണ്ടായിക്കൂടെ എന്നു ചോദിച്ചാല്‍ ണ്ടാവാം താനും)

  വ്യത്യസ്ഥത കാണിക്കുവാന്‍ adaptation എന്ന നിലയില്‍ തുടങ്ങുന്ന ചില ചെറിയ ചെറിയ മാറ്റങ്ങള്‍ നേരത്തെ ഞാന്‍ സമ്മതിച്ചതല്ലേ.

  ഏതിനും നന്നായി ആ ആത്മാവിനെ പറ്റി ഇവിടെഴുതിക്കോ. ദാ ആത്മാവില്ല എന്നു പറഞ്ഞ്‌ ഒരു യുക്തിവാദി മാഷ്‌ അവിടെ എന്തൊക്കെയോ ചോദിച്ചിട്ടുണ്ട്‌.

  ReplyDelete
 30. അയ്യൊ മാഷേ,പരിണാമം ഇനിയുണ്ടാകില്ലയെന്നത് എന്റെ അഭിപ്രായമല്ല.വായിച്ചറിഞ്ഞ വിവരമം ഇവിടെപ്പങ്കുവെച്ചെന്ന് മാത്രം.

  നട്ടെല്ലിന്റെതാഴെയുള്ള,വാലിന്റെ അവശിഷ്ട്ടമായ, അറ്റം ഇല്ലാതെയായിവരുന്നുവെന്നൊരു വിശേഷം കേട്ടിട്ടില്ലേ? ആദ്യം പറഞ്ഞ ന്യൂസിനെ അനുകൂലിയ്ക്കുന്നില്ലല്ലൊ ഇത്?

  ReplyDelete
 31. ഭൂമിപുത്രീ

  അങ്ങനെ അങ്ങ്‌ ഒഴിഞ്ഞുകളയല്ലേ :))

  ഞാന്‍ വായിച്ച ഒരഭിപ്രായം പുറത്തു പറയുകയും അതില്‍ എന്റേതായി മറ്റൊരഭിപ്രായം പറയാതിരിക്കുകയും ചെയ്യുമ്പോള്‍ ആ അഭിപ്രായം എന്റേതും കൂടിയാണ്‌ എന്നു വര്‍ണ്ണ്യത്തിലാശങ്ക :))))
  തമാശയാണ്‌ കേട്ടോ

  വിശ്വം കാര്യമായി പറഞ്ഞതല്ല.

  പരിണാമം എന്നൊന്നില്ല എന്നു അറത്തു മുറിച്ചു പറഞ്ഞു കേള്‍ക്കുമ്പോള്‍ സ്വാഭാവികം
  അത്രേയുള്ളു

  ReplyDelete
 32. പൊല്ലാപ്പായോ തേവരേ! :(

  സാമ്പത്തികശാസ്ത്രം പഠിച്ച എനിയ്ക്ക് പരിണാമത്തിനെപ്പറ്റി സ്വന്തം തിയറിയൊന്നുമില്ലേ..മാപ്പാക്കണേ..:)

  ഞാൻ വായിച്ചത് വേറെയൊരിടത്തായിരുന്നുവെങ്കിലുംഇവിടെയൊന്നു നോക്കു

  ReplyDelete
 33. പരിണാമം ഇന്നിനു മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അവസാനത്തെ പരിണാമവും കഴിഞ്ഞു എന്ന് ആരും കാണുകയോ എഴുതിവക്കുകയോ ചെയ്തതായി കേട്ടില്ല. ആവർത്തനമില്ലെങ്കിൽ ചരിത്രമില്ല എന്നോർക്കുക.പരിണാമമുണ്ടായി എങ്കിൽ ഇനിയും ഉണ്ടാകും. അല്ലെങ്കിൽ ചരിത്രം ഇവിടെ ഇന്നു തീരണം

  ReplyDelete
 34. നല്ലൊരു പനി വന്നാൽ മതി ഭൂമിദേവീ, ഞങ്ങൾ മക്കളൊക്കെ മുടിഞ്ഞുപോവാൻ.

  അന്നൊരു പക്ഷേ കലഹാരിയിലെ കുള്ളന്മാരുടെ മൺപുറ്റുകളിൽ നിന്നും ഒരിക്കൽകൂടി എണീറ്റിറങ്ങി പുതിയൊരു മനുഷ്യപ്പറ്റം M1 ഹാലോടൈപ്പിന്റെ വഴിപിൻപറ്റി ഇനിയും നടന്നുനീങ്ങാനും മതി.

  അനന്തമജ്ഞാതമവർണ്ണനീയം, അമ്മേ, നിന്റെയീ രേതസ്വേദരാഗാങ്കിതഗൂഢമാർഗ്ഗം....

  ReplyDelete
 35. ഭൂമിപുത്രീ അ ലിങ്ക്‌ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്‌ ഞാന്‍ ചെറുപ്പത്തില്‍ പറയാറുണ്ടായിരുന്ന ഒരു വാചകമാണ്‌

  ഛെ ഈ പണ്ടുള്ളവര്‍ ഈ സാധനമെല്ലാം നേരത്തെ അങ്ങു കണ്ടു പിടിച്ചതുകൊണ്ടല്ലേ അല്ലായിരുന്നെങ്കില്‍ ഇതെല്ലാം ഞാന്‍ കണ്ടു പിടിച്ചേനേ എങ്ങനാ ഇനി കണ്ടു പിടിക്കാനൊന്നുമില്ലല്ലൊ

  അല്ലേ?

  ReplyDelete
 36. അപ്പോള്‍ വിശ്വം പറയുന്നത്‌ അമ്മയും ചേര്‍ന്ന പരിണാമം

  അതു അവിടത്തെ ആദ്യത്തെ പോയിന്റ്‌. അതിനെ പുലികള്‍ വേട്ടയാടി കൊന്നു കൊണ്ടിരിക്കുകയല്ലേ- -അമ്മയും ഇല്ല അച്ഛനുമില്ല എന്ന്‌ - :)

  അതും വേണമെങ്കില്‍ ഇവിടെ ചര്‍ച്ചയാകാം.
  ഞാന്‍ അമ്മയും അച്ഛനും ഒക്കെ ഉള്ള വകുപ്പു തന്നെയാണേ

  ReplyDelete
 37. ജെയിംസ്‌ ആസ്റ്റിന്‍
  ഇഷ്ടപ്പെട്ടു വളരെ കാച്ചിക്കുറുക്കിയ മറുപടി.

  ReplyDelete
 38. ഇപ്പോഴാണ് ഇതെല്ലാം വായിക്കാൻ സമയം കിട്ടിയത്. ഒരു അഭിപ്രായം പറയാനുള്ള സമയവും കഴിഞ്ഞു. കാര്യവും കാരണവും ക്വാണ്ടവും കൂടിച്ചേർന്നുള്ള ഒരു ആദി ഉണ്ടാവാതെ തരമില്ല. ബിഗ്‌ബാംഗിനും മുൻപ് എന്ത്‌ എന്ന് ആധുനിക ശാസ്ത്രം പറയാത്തിടത്തോളം നമുക്ക് ഈ ‘അവ്യക്തം’ തന്നെ ശരണം അല്ലേ.

  ഈ പ്രേതം എന്നു പറയുന്നത്, ജോത്സ്യനും മന്ത്രവാദിയും കൂടിയുള്ള ഒരു കൂട്ടുകക്ഷി ഉല്പന്നം ആണ്. നമ്മളെ സ്നേഹിച്ചും നമ്മൾ സ്നേഹിച്ചും ജീവിച്ചിരുന്നവർ മരിച്ചുകഴിഞ്ഞാൽ നമ്മളെ ഉപദ്രവിക്കും എന്നു പറയുന്നതുതന്നെ വിഢിത്തമല്ലെ.
  എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ പ്രേതങ്ങളെ ഒഴിപ്പിക്കുന്ന ഒരു ചടങ്ങിൽ വെച്ച് ഞാൻ ഒരു ചോദ്യം എടുത്തിട്ടൂ. ഈ പ്രേതങ്ങൽ ആരെയെങ്കിലും സഹായിച്ചിട്ടുള്ളതായി എന്തേ ആരും പറയാത്തത്‌ എന്ന്. പക്ഷെ ആ ചോദ്യം ജോത്സ്യനിലേയ്ക്കെത്തുന്നതിനുമുമ്പ്‌ എന്നെ തടഞ്ഞു. ആ രംഗം കുളമാക്കണ്ട എന്നു കരുതിയാവണം.

  ഇവിടെനിന്നും വിശ്വപ്രഭയുടെ പോസ്റ്റിലേയ്കുള്ള ലിങ്ക് കിട്ടിയതിൽ വളരെ സന്തോഷം.

  ReplyDelete
 39. പാര്‍ഥന്‍ ജി, അഭിപ്രായം പറയുവാനുള്ള സമയം ഒരിക്കലും കഴിയുന്നില്ല.

  അവ്യക്തത്തില്‍ - അതിന്റെ നിര്‍വചനപ്രകാരമുള്ള അവ്യക്തത്തില്‍- പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല." സര്‍വഭൂതാനാം കാരണമകാരണം സത്വരജസ്തമോലക്ഷണമഷ്ടരൂപമഖിലസ്യ ജഗതഃ സംഭവഹേതുരവ്യക്തം നാമ-"

  ഇതാണ്‌ അവ്യക്തം എന്നതിന്റെ ലക്ഷണം. ഇതിനെ പിടിച്ചാല്‍ പിന്നീട്‌ കുശവന്റെ സ്ഥാനത്തുള്ള ഈശ്വരനെ എങ്ങനെ ഒഴിവാക്കും?

  ഇന്നത്തെ പോസ്റ്റ്‌ നോക്കുമല്ലൊ

  http://indiaheritage.blogspot.com/2008/10/blog-post_13.html

  ReplyDelete
 40. പാര്‍ഥന്‍ ജി,

  വിശ്വപ്രഭ എഴുതിയത്‌ ഞാന്‍ അന്നു തന്നെ വായിച്ചിരുന്നതാണ്‌.

  ദേ വിക്കിയിലെ ഈ വാചകം കൂടി അതിനോടൊപ്പം ഒന്നു വായിച്ചു നോക്കൂ.

  വിശ്വം

  എനിക്കോര്‍മ്മ വന്നത്‌ hourglass ആയിരുന്നു. ഇപ്പോള്‍ നമ്മള്‍ താഴെ
  However, according to the theory of quantum decoherence, the parallel universes will never be accessible to us. This inaccessibility can be understood as follows: once a measurement is done, the measured system becomes entangled with both the physicist who measured it and a huge number of other particles, some of which are photons flying away towards the other end of the universe; in order to prove that the wave function did not collapse one would have to bring all these particles back and measure them again, together with the system that was measured originally.

  ReplyDelete
 41. _______
  അന്നൊരു പക്ഷേ കലഹാരിയിലെ കുള്ളന്മാരുടെ മൺപുറ്റുകളിൽ നിന്നും ഒരിക്കൽകൂടി എണീറ്റിറങ്ങി പുതിയൊരു മനുഷ്യപ്പറ്റം M1 ഹാലോടൈപ്പിന്റെ വഴിപിൻപറ്റി ഇനിയും നടന്നുനീങ്ങാനും മതി.
  _______

  അതെപ്പഴെഡേ വിശ്വാ M1 "ഹാലോ"ടൈപ്പായത് ? അതും പോട്ട്, Haplogroup M വന്നത് യൂറേഷ്യേന്നും വടക്കുകിഴക്കന്‍ ആഫ്രിക്കേന്നുമാണെഡേയ്. കലഹാരി കിടക്കുന്നത് ആഫ്രിക്കേടെ തെക്കേമൂട്ടിലല്ലേഡേയ് ? ഇനിയിപ്പം എല്ലാം ചത്തിട്ട് മണ്‍പുറ്റീന്ന് ഒന്നേന്ന് നടന്നു തൊടങ്ങിയാത്തന്നേം, എങ്ങനെയെടേയ് M1-ന്റെ വഴിക്ക് പോണത് ? ഗുണ്ടടിക്കുമ്പം നോക്കിയെക്ക അടിയടേയ്...വല്യ വെവരമില്ലാത്തവമ്മാര് ചെലപ്പം ഇരുന്ന് ഉദാത്തം ഉഗാണ്ടന്‍ എന്നക്ക പറഞ്ഞങ്ങ് പൊക്കും.

  ഓ.വി.വിജയബാധ ഇനീം എറങ്ങീല്ലേടേയ് ?

  ReplyDelete
 42. വിവരമില്ലാത്തവനെ ചക്കാത്തിനു പഠിപ്പിക്കാൻ കോണ്ട്രാക്കൊന്നും എടുത്തിട്ടില്ലെടേയ്.

  മുട്ടിപ്പായി പ്രാർത്തിച്ചോ. കൂട്ടിപ്പിരിച്ചുവെച്ച സമസ്ക്രിരിതം വാക്കിന്റെ ഗുണം കൊണ്ടെങ്കിലും തലയിൽ ഇത്തിരി വെളിച്ചം കടക്കാൻ.

  ReplyDelete
 43. പിന്നേ ഒരു വിശ്വഗുരു ! പൊങ്ങച്ചത്തിനു മാത്രം ഹമ്പമ്പോ !

  ReplyDelete