Friday, November 21, 2008

ശനിയുടെ പേരുദോഷം

ഗുളികനെ കുറിച്ച്‌ മുമ്പെഴുതിയപ്പോള്‍ ഓര്‍മ്മ വന്നതാണ്‌. എന്നാല്‍ പലര്‍ക്കും അറിയാമായിരിക്കും എങ്കിലും ആരെങ്കിലും അറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി എഴുതുന്നു.

പണ്ട്‌ എന്നു വച്ചാല്‍ വളരെ പണ്ട്‌ , ആളുകള്‍ എല്ലാം ശനിദേവനെ കുറ്റം പറയും . കാരണം?

എല്ലാ ഉപദ്രവങ്ങള്‍ക്കും കാരണം ശനിയാണ്‌.

ഇതു കേട്ടു കേട്ട്‌ ശനിയ്ക്ക്‌ ഭയങ്കര വിഷമമായി.

എന്തു ചെയ്യും ?
ബ്രഹ്മാവിന്റടുത്തുപോയാലോ? അതു തന്നെ അദ്ദേഹത്തെ കണ്ട്‌ ഇത്നൊരു പരിഹാരം നേടണം , ഇങ്ങനെ എല്ലാവരുടെയും പ്രാക്ക്‌ കേട്ട്‌ ജീവിയ്ക്കാനാവുകയില്ല.

ശനിദേവന്‍ ബ്രഹ്മാവിനടുത്തെത്തി. കാര്യം പറഞ്ഞു "ഏല്ലാവരും ദേ എന്നെ ദുഷ്ടന്‍ ദുഷ്ടന്‍ എന്നു പറയുന്നു. ഇങ്ങനെ എല്ലാവൃടെയും പ്രാകല്‍ ശരിയല്ല . ഞാന്‍ എന്തു തെറ്റാണ്‌ ചെയ്തത്‌. അറ്റുകൊണ്ട്‌ എങ്ങനെയെങ്കിലും ഇതില്‍ നിന്നും എന്നെ രക്ഷിക്കണം. ആരെങ്കിലും എന്നെ കുറിച്ച്‌ നല്ലതും പറയണം അതിന്‌ എന്തെങ്കിലുംചെയ്യണം"

ബ്രഹ്മാവ്‌ അനുഗ്രഹിച്ചു "നിനക്ക്‌ ഒരു പുത്രനുണ്ടാകുമ്പോല്‍ നിന്റൈീ ദുസ്ഥിതി മാറൂം"

ശനി സന്തുഷ്ടനായി തിരികെ പോയി.

പിന്നീട്‌ കാത്തിരിപ്പാണ്‌ മകനുണ്ടാകണം, തന്റെ പേരുദോഷം മാറണം.

അങ്ങനെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ ഒരു ദിവസം തന്റെ ശരീരത്തില്‍ വിരലോടിച്ച്‌ ഓടീച്ച്‌ അഴുക്കുരുട്ടി ഉരുട്ടി ഒരു ഉരുളയാക്കി കളഞ്ഞു.
ദാ ഉണ്ടായിരിക്കുന്നു ഗുളികന്‍ - ശനിയുടെപുത്രന്‍. പുത്രന്‍ പിതാവിനെ വന്ദിച്ചു തന്റെ സ്വസ്ഥാനത്തേക്കു യാത്രയായി.

തന്റെ പേര്‍ പുത്രന്‍ മൂലം നന്നാകുന്നതും നോക്കി ശനി കാത്തിരിപ്പായി.

പക്ഷെ പുത്രന്‍ അറുവഷളന്‍. പ്രവൃത്തിദോഷം കൊണ്ട്‌ ആളുകള്‍ അവനെ തലങ്ങും വിലങ്ങും ചീത്ത പറയുവാന്‍ തുടങ്ങി.

കേട്ടു കേട്ടു സഹികെട്ട്‌ ശനി വീണ്ടും ബ്രഹ്മാവിനടൂത്തെത്തി.
" ദേ അങ്ങല്ലെ പറഞ്ഞത്‌ ഒരു പുത്രനുണ്ടാകുമ്പോള്‍ എന്റെ പേൂ ദോഷം എല്ലാം മാറും എന്ന്‌. അവനെ കൊണ്ട്‌ ഇപ്പോള്‍ എനിക്കുകൂടി പൊറുതി മുട്ടിയിരിക്കുന്നു. എന്താണിത്‌ പ്രഭോ"

ബ്രഹ്മാവ്‌ പറഞ്ഞു" പക്ഷെ നിന്റെപേരുദോഷം മാറിയില്ലെ കേള്‍ക്കുന്നില്ലേ ആളുകള്‍ പറയുന്നത്‌?"

ശനി ശ്രദ്ധിച്ചു
ആളുകള്‍ പറയുന്നു --" ആ ശനി ഇതിലൊക്കെ എത്ര ഭേദമായിരുന്നു"

6 comments:

  1. അപ്പോ ഗുളികന്‍ ശനിയുടെ മോനാണോ.. ഗുളികനും ശനിയുമൊക്കെ ആണുങ്ങളാണോ..
    ഒന്നു കൂടി; യമന്റെ മറ്റൊരു പേരല്ലേ, ഗുളികന്‍?

    ReplyDelete
  2. ഇതാണല്ലേ അഛന്‍റെ പേരു ദോഷം മക്കള്‍ മാറ്റുമെന്ന് പറയുന്നത്..:)

    ReplyDelete
  3. യേശുദാസ് നല്ല കാലത്തുണ്ടാക്കിയ സല്‍പ്പേരിനു സ്ഥാനത്ത് പ്രായമായപ്പോൾ,റോയൽറ്റി
    ചോദിച്ചെന്ന ദുഷ്പേരുണ്ടാക്കിക്കൊടുത്തത് ആഗ്രഹിച്ചുണ്ടായ മൂത്ത സന്താനമാണല്ലൊ...
    ശനിയുടെ കഥകൂടി വായിച്ചപ്പോൾ, ‘ക്വയ്റ്റ് നാച്ചുറൽ’!

    ReplyDelete
  4. ഒരു പൂമ്പാറ്റ വായിച്ച പ്രതീതി :)

    ReplyDelete
  5. രാവണൻ ഇന്ദ്രജിത്തിന്റ്റെ ജനനസമയത്ത് എല്ലാ ഗ്രഹങ്ങളേയും ഏറ്റവും നല്ല രാശികളിൽ നിറുത്തീയെന്നും അപ്പോൾ ശനി തന്റെ ശരീരത്തിലെ അഴുക്ക് ഉരുട്ടി അടുത്ത രാശിയിൽ ഇട്ടതാണെന്നും അങ്ങിനെയാണ് ഗുളികൻ ഉണ്ടായതെന്ന് മറ്റൊരു കഥ കേട്ടിട്ടുണ്ട്.

    ReplyDelete
  6. പ്രൊഫസര്‍ സാര്‍ പറഞ്ഞതുപോലെ കഥ കേട്ടിട്ടുണ്ട്‌.
    പിന്നെ ഒക്കെ കഥയല്ലേ

    സിജു, അതിന്റെ വിശദാംശങ്ങള്‍പറയുവാന്‍ അനൂപ്‌ തിരുവല്ല പോലെ അരെങ്കിലും വരണം.
    മാറുന്ന മലയാളി - ഹഹഹ:)
    ഭൂമിപുത്രി - എന്താ പറയുക
    തറവാടി ജി നന്ദി

    ReplyDelete