Wednesday, March 21, 2012
സി കെ ബാബു എഴുതിയ "തൂണിലും തുരുമ്പിലും ദൈവം"
മുന്‍പത്തെ ലേഖനത്തില്‍ പറഞ്ഞ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കുമല്ലൊ.
ശരീരത്തിനുള്ളില്‍ എത്തിപ്പെടുന്ന യാതൊരു വസ്തുവിനെയും പഠിക്കാനും കൈകാര്യം ചെയ്യാനും കഴിവുള്ളതാണ് ശരീരം- അതിനു സമയം അനുവദിക്കും എങ്കില്‍.
പാമ്പിന്‍ വിഷം ഉദാഹരണമായി പറഞ്ഞതു കണ്ടുവല്ലൊ അല്ലെ?
പാമ്പിന്‍ വിഷം മാംസ്യവര്‍ഗ്ഗത്തില്‍ പെടുന്നു. അത് ആമാശയത്തില്‍ എത്തിയാല്‍ അതിനെ ദഹിപ്പിച്ച് അതില്‍ നിന്നും വേണ്ട ഭാഗങ്ങള്‍ ആഗിരണം ചെയ്യുകയും അത് ശരീരത്തിന്‍ ആഹാരം ആയി തീരുകയും ചെയ്യും
എന്നാല്‍ അത് നേരിട്ടു രക്തത്തില്‍ കടന്നാല്‍ - പര്യാപ്തമായ അളവില്‍ ഉണ്ടെങ്കില്‍ അതു മരണ കാരണം ആയിത്തീരുന്നു.
സാത്മ്യം വിശദീകരിച്ചതു പ്രകാരം പ്രായോഗികമായ രീതി ആധുനികശാത്രം വികസിപ്പിച്ചെടുത്തതാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍.
അതായതു ശരീരത്തിനു ഹാനികാരകമായ വസ്തുക്കളെ ഉപയോഗിച്ചു തന്നെ സരീരത്തിനു രക്ഷാകവചം സൃഷ്ടിക്കുന്നു.
ഇനി മറ്റൊരു വിഷയം നോക്കാം
നാം ഓരോ വസ്തുവിനെയും പഠിക്കുന്നത് ഇന്നത്തെ രീതിയില്‍ ക്ലാസുകളില്‍ പഠിക്കുന്ന അളവുകോലുകള്‍ ഉപയോഗിച്ചാണ്
എന്നാല്‍ അത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണം എന്നില്ല
ഒരേ വസ്തുവിനെ തന്നെ മറ്റൊരു രീതിയില്‍ നോക്കിക്കാണാന്‍ കഴിഞ്ഞേക്കാം
ഇന്നലെ ശ്രി സി കെ ബാബു എഴുതിയ "തൂണിലും തുരുമ്പിലും ദൈവം" എന്ന ഒരു പോസ്റ്റ് വായിക്കാന്‍ ഇടയായി
അതില്‍ ഇടയ്ക്ക് ശ്രി മൊറാര്‍ജി ദേശായിയെ കുറിച്ച് ഒരു പരാമര്‍ശം കണ്ടു.
തുടര്‍ന്ന് "മൂത്രവും തീട്ടവും കഴിക്കുന്ന --"എന്ന രീതിയില്‍ ഒരു പ്രസ്താവനയും കണ്ടു.
"
എന്തായാലും സ്വന്തം മലം മൂത്രം വാതം പിത്തം കഫം മുതലായവ അവനവനുതന്നെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതു് ഭാരതത്തിലെ പരിസ്ഥിതിമലിനീകരണത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു് നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഒരു ആശയമാണെന്നു് പറയാതെ വയ്യ. "
മൂത്രത്തെയും മലത്തെയും ഒരുപോലെ ആയിരിക്കും ബാബു കാണുന്നത്
അല്‍പം കമ്മ്യൂണിസവും അല്‍പം യുക്തിവാദവും അധികം വിവരക്കേടും ചേര്‍ന്നാല്‍ ഇതും ഇതില്‍ അപ്പുറവും തോന്നാം
മലം എന്നത് ശരീരത്തിനു പുറമെ ഉള്ള വസ്തു ആണ്. വായ മുതല്‍ ഗുദം വരെ ഉള്ള ഒരു കുഴല്‍ ശരീരത്തിനുള്ളില്‍ പിടിപ്പിച്ചിരിക്കുന്നു എന്നെ ഉള്ളു അതിനുള്ളില്‍ കൂടി കടന്നു വരുന്ന വസ്തു കീഴെ കൂടി പുറം തള്ളപ്പെടുന്നു. അത് ശരീരബാഹ്യം ആണ്
എന്നാല്‍ മൂത്രം അങ്ങനെ അല്ല അത് സരീരത്തിനുള്ളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്ന വസ്തു ആണ്.
കൂടുതല്‍ വിശദം ആക്കിയാല്‍- മൂത്രം എന്നത് ശരീരം തന്നെ മറ്റൊരു രൂപത്തില്‍ നില്‍നില്‍ക്കുന്ന അവസ്ഥ ആണ്.
വിശദം ആയി പറയാം.
നമ്മുടെ ശരീരം x കോശങ്ങളെ കൊണ്ട് ഉണ്ടാക്കിയതാണ് എന്നു വിചാരിക്കുക
ഈ x കോശങ്ങള്‍ അനുസ്യൂതം വിഭജിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ ശരീരത്തിന്റെ അളവ് കൂടുന്നും ഇല്ല. കാരണം വിഭജിക്കുമ്പോല്‍ എത്ര കൂടുതല്‍ ഉണ്ടാകുന്നുവോ അത്രയുന്മ് എണ്ണം നശിപ്പിക്കപ്പെടുന്നും ഉണ്ട്.
അതായത് 20000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ ടയര്‍ മാറ്റണം എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, ഇനി ഒരു 20000 കിലോമീറ്റര്‍ കൂടി ഓടും എങ്കിലും വിവരം ഉള്ളവര്‍ ആ ടയര്‍ മാറ്റി പുതിയ ഒരെണ്ണം ഫിറ്റ് ചെയ്യും
അതെ പോലെ ശരീരത്തിലെ ഓരോ കോശങ്ങളുടെയും ജീവിതകാലാവധി കഴിഞ്ഞാല്‍ അതിനെ മാറ്റി പുതിയ ഒരെണ്ണത്തിനെ അവിടെ ശരീരം സ്ഥാപിക്കും
ഈ പ്രക്രിയ അനുസ്യൂതം ത്ടര്‍ന്നു കൊണ്ടിരിക്കുന്നു
ഇതു തന്നെ ആണ് ജീവിതപ്രക്രിയ.
ഇതു തന്നെ ആണ് metabolism എന്നു ആധുനികര്‍ പറയുന്നത്
ഈ പ്രക്രിയ നിര്‍ബ്ബാധം തുടര്‍ന്നു കൊണ്ടിരുന്നാല്‍ ശരീരം ആരോഗ്യപൂര്‍ണ്ണവും ആയിരിക്കും
ഇതില്‍ എന്തെങ്കിലും തടസം വരുന്നതാണ് രോഗം എന്ന പേരില്‍ അറിയപ്പെടുന്നത്.
അപ്പോള്‍ രോഗമില്ലാത്ത ഒരു ശരീരത്തില്‍ ഈ നശിപ്പിക്കപ്പെടുന്ന കോശങ്ങള്‍ക്കെന്തു സംഭവിക്കും?
അതിനെ അതിന്റെ അടിസ്ഥാന ഘടകങ്ങള്‍ ആക്കി വിഭജിച്ചു വിഭജിച്ച് ജലത്തില്‍ ലയിക്കുന്ന രൂപത്തിലാക്കി വൃക്കയില്‍ എത്തിച്ച് അരിച്ചെടുത്ത് പുറം തള്ളുന്നു.
അതായത് 24 മണിക്കൂര്‍ നേരം ഒന്നും കഴിക്കാതെ ഇരുന്ന ശേഷം, അത്രയും നേരത്തെ മൂത്രം ഒരു കുപ്പിയില്‍ സംഭരിച്ചാല്‍ ആ കിട്ടുന്ന വസ്തു ആ 24 മണിക്കൂര്‍ നേരം ശരീരത്തിലുണ്ടായ നാശം സംഭവിച്ച കോശങ്ങളുടെ മറ്റൊരു രൂപം ആയിരിക്കും.
അതായത് ശരീരം തന്നെ മറ്റൊരു രൂപത്തില്‍ - അല്ലെ?
15000 രൂപ കൊടുത്ത് വാങ്ങുന്ന - നാറുന്ന പബ്ലിക് മൂത്രപ്പുരകളിലെ മൂത്രത്തില്‍ നിന്നും എടുക്കുന്ന Urokinase കുത്തിവയ്ക്കുമ്പോള്‍ ഒരറപ്പും ഇല്ല
പിന്നെ ഇതിനെ മലത്തോട് താരതമ്യം ചെയ്ത് അത് ഭക്ഷിക്കണം എന്നാര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അതും ആയിക്കോളൂ ഭയങ്കര യുക്തിയല്ലെ
Subscribe to:
Post Comments (Atom)
15000 രൂപ കൊടുത്ത് വാങ്ങുന്ന - നാറുന്ന പബ്ലിക് മൂത്രപ്പുരകളിലെ മൂത്രത്തില്‍ നിന്നും എടുക്കുന്ന Urokinase കുത്തിവയ്ക്കുമ്പോള്‍ ഒരറപ്പും ഇല്ല
ReplyDeleteബാബുവിന്റെ തൂണിലും തുരുമ്പിലും ഉള്ള ദൈവത്തിനെ ഞാനും വായിച്ചിരുന്നു. അവിടെ എന്റെ കമന്റ് ഇനി കണ്ടാൽ കരിച്ചുകളയും എന്ന് തിട്ടൂരമുള്ളതുകൊണ്ട് ഇപ്പോൾ അവിടെ കമന്റാറില്ല.
ReplyDelete[ഒരു പാറമടയില്‍ പൊട്ടിച്ചിട്ടിരിക്കുന്ന ഒരു കല്ലിന്റെ മുന്നില്‍ ധ്യാനനിമഗ്നനായി നിന്നുകൊണ്ടു് തന്റെ സന്തോഷങ്ങളോ സന്താപങ്ങളോ ആവശ്യങ്ങളോ ആഗ്രഹങ്ങളോ ആ കല്ലുമായി പങ്കിടുന്ന ഒരു മനുഷ്യനെ സങ്കല്പിച്ചുനോക്കൂ.]
ഇവിടെ കല്ലായാലും വിഗ്രഹമായാലും ധ്യാനിക്കുന്നു എന്ന് ഈ മഹാൻ പറയുന്നുണ്ടെങ്കിലും അത് മനസ്സിലാക്കാനുള്ള കിഡ്നി ഇല്ല. പ്രാർത്ഥിക്കുമ്പോൾ മുന്നിലുള്ള വസ്തു കല്ലായാലും വിഗ്രഹമായാലും അത് അപ്രസക്തമാണെന്ന് ഈ ധ്യാനം തന്നെ വെളിപ്പെടുത്തുന്നു. കണ്ണടച്ചു ധ്യാനിക്കുന്നതിനെക്കുറിച്ചല്ല ഞാൻ പറഞ്ഞത് എന്ന തർക്കം വന്നേക്കാം.
----------------------
മൂത്രം ആണെല്ലൊ ഇവിടത്തെ വില്ലൻ. നമുക്ക് അവനെ ഒന്ന് പരിശോധിച്ചു നോക്കാം.
തനും ത്രായതേ - (തടി രക്ഷിക്കുന്ന) എന്നർത്ഥം വരുന്ന ത്രാ തൃപ്തൌ എന്ന ധാതുവിൽ നിന്നും പ്രാപ്തമാകുന്നു. ഈ തൃ ധാതു രക്ഷാർഥകമായി പല പദങ്ങളിലും ഉണ്ട്. തന്ത്രം, മന്ത്രം, യന്ത്രം, സത്രം, മിത്രം, തൃപ്തി, ഗാത്രം, മൂത്രം തുടങ്ങിയ പദങ്ങളെല്ലാം THRIVE (ത്ര) ചെയ്യിക്കുന്നതെന്നർത്ഥം വരുന്നവയാണ്. മോചിപ്പിച്ചാൽ ത്രാണനം ചെയ്യുന്നതാണ് മൂത്രം.
താങ്കൾ ഇവിടെ പറഞ്ഞിരിക്കുന്ന "തൂണിലും തുരുമ്പിലും" എന്ന പോസ്റ്റിന്റെ ലിങ്ക് കിട്ടുന്നില്ലാ അതുകൊണ്ട് തന്നെ അതിൽ പറഞ്ഞിരിക്കുന്നത് എന്താണെന്നുമറിയില്ലാ... ഹോമിയോ മെഡിസിനിൽ ആസ്മക്ക് ഉപയോഗ്ഗിക്കുന്ന"പാറ്റർഡിയാ" പാറ്റയിൽ നിന്നും എടുക്കുന്നതാണു. അതുപോലെ പട്ടിക്കാട്റ്റത്തിൽ നിന്നും മരുന്ന് ഉത്പാദിക്കുന്നുണ്ട്.....
ReplyDeleteബാബുവിന്റെ പോസ്റ്റിന്റെ ലിങ്കും എഴുതിയ ഭാഗവും കൊടുത്തിട്ടുണ്ട്
ReplyDeleteഹ ഹ ഹ പാര്‍ത്ഥാ അവിടെ കമന്റിടണമെങ്കില്‍ അനുവാദം വേണം അദ്ദേഹത്തിനിഷ്ടമുള്ള സമയത്തെ പ്രസിദ്ധീകരിക്കൂ.
ReplyDeleteഅതുകൊണ്ടല്ലെ ഇവിടെ പോസ്റ്റാം എന്നു വച്ചത്
പണ്ടെന്നോട് കെമിസ്ട്രി സര്‍ പറഞ്ഞു.. '' ആല്കഹോളില്‍ നിന്നാണ് ഇപ്പൊ വിനാഗിരി ഉല്പാതിപ്പിക്കുന്നത് ... അപ്പൊ വിനാഗിരിയും ഹറാമല്ലേ എന്നു...
ReplyDeleteഇങ്ങനെ നോക്കുകയാണെങ്കില്‍ മരുന്ന് മാത്രമല്ല പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരും... അത് തന്നെയാണ് 15000 രൂപ കൊടുത്ത് വാങ്ങുന്ന സാദനത്തിന്റെ അവസ്ഥയും..
നല്ല ലേഖനം
ReplyDeleteഅല്‍പം കമ്മ്യൂണിസവും അല്‍പം യുക്തിവാദവും അധികം വിവരക്കേടും ചേര്‍ന്നാല്‍ ഇതും ഇതില്‍ അപ്പുറവും തോന്നാം
ReplyDeleteപണിക്കര്‍ സാര്‍ പറഞ്ഞതാ നേര് എന്താ ഞാന്‍ ഇനി പറയുക വിവരകെടു അറിയാനുള്ള താല്പര്യം ആര്‍ക്കും ഒന്നിലുമില്ല
പുണ്യാളാ ഈ കമ്മികള്‍ക്കുള്ള ഒരു പ്രത്യേകത അവര്‍ കണാപ്പാഠം പഠിച്ചു വച്ച കുറെ കാര്യങ്ങള്‍ ഉണ്ട് അത് ഇങ്ങനെ വളവളാന്നു പറഞ്ഞു കൊണ്ടിരിക്കും അല്ലാതെ അവനവന്റെ തല ഉപയോഗിക്കുന്ന പ്രശ്നമില്ല
ReplyDeleteഅല്ല ചിലപ്പോള്‍ തലപോകുമായിരിക്കും എശമാനമാരോട് മറുത്തു പറഞ്ഞാല്‍ അല്ലെ?
കഷ്ടം
ഖാദു
ReplyDeleteമൂത്രവും മലവും ഒരേപോലെയാണെന്ന് യുക്തിവാദി എന്നഭിമാനിക്കുന്ന ഒരാള്‍ പറഞ്ഞ വാചകം ശ്രദ്ധിച്ചോ.
തന്റെതായ ഒരു മഞ്ഞക്കണ്ണടയില്‍ കൂടി മാത്രമെ കാര്യങ്ങള്‍ നോക്കൂ എന്നു വാശിപിടിക്കുന്ന ആ വിവരക്കേടിനെ ആണ് ഞാന്‍ ഇവിടെ തുറന്നു കാണിക്കാന്‍ ശ്രമിച്ചത്.
ഏതു വസ്തുവിനെയും പല ആംഗിളുകളില്‍ കൂടി കാണാന്‍ സാധിക്കും.
വിമര്‍ശിക്കുന്നു എങ്കില്‍ ആ എല്ലാ അംഗിളുകളും പഠിച്ച ശേഷം വേണം
എന്തായാലും സ്വന്തം മലം മൂത്രം വാതം പിത്തം കഫം മുതലായവ അവനവനുതന്നെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതു് ഭാരതത്തിലെ പരിസ്ഥിതിമലിനീകരണത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു് നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഒരു ആശയമാണെന്നു് പറയാതെ വയ്യ. "
ReplyDeleteഎത്ര നല്ല ആശയങ്ങൾ...!
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage,
ReplyDeleteശ്രീ C.K.ബാബു അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഫോക്കസ് ചെയ്തിരിക്കുന്നത് മലവും, മൂത്രവും ഒന്നും അല്ലല്ലോ....
വാസ്തവത്തില്‍ താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദ്യേശിക്കുന്നത്? metabolism-ത്തെ കുറിച്ചോ, യുക്തിവാദികളുടെ "വിവരക്കേടി"നെപ്പറ്റിയോ, അതോ സ്വന്തം ദൈവത്തിന്റെ പരാധീനതകളോ?
ദിവാരേട്ടന്‍ ഞാന്‍ കൊടുത്ത ആപടത്തിലുള്ള പാരഗ്രാഫ് വായിച്ചുകാണുമെന്നു വിശ്വസിക്കട്ടെ
ReplyDeleteമൂത്രം കുടിക്കുന്ന പ്രധാനമന്ത്രി ഉണ്ടായിരുന്ന -- എന്ന പ്രസ്താവന ശ്രദ്ധിച്ചോ?
മൂത്രം എന്ന വസ്തുവിനെ മറ്റൊരു രീതിയില്‍ കാണുവാന്‍ സാധിക്കും എന്നു ഞാന്‍ വിശദീകരിച്ചതും ശ്രദ്ധിച്ചൊ?
അങ്ങനെ കാണാം എങ്കില്‍ മൂത്രം കുടിക്കുന്നു എന്നതിനോടു ചേര്‍ത്ത് മലം തിന്നും എന്നു കൂടി പറയുന്നത് എന്തു യുക്തി ആണ്?
ബാബുവിന്റെ ഫോകസ് മൊത്തം അല്ല നോക്കിയത് ഞാന്‍ കൊടുത്ത ഭാഗത്തിനെ കണ്ടാല്‍ മതി
"ഏതെങ്കിലും പുരാണത്തില്‍ അതുസംബന്ധമായ വിശദാംശങ്ങള്‍ ഉണ്ടാവേണ്ടതാണു്. പുഷ്പകവിമാനത്തിന്റെ മെക്കാനിക്കല്‍ ഡ്രോയിംഗുകള്‍ക്കോ, ആറ്റം ബോംബിന്റെ ബ്ലൂപ്രിന്റുകള്‍ക്കോ മറ്റോ ഇടയില്‍ എക്സ്ക്രിമെന്റ് റീസൈക്ലിംഗിനെ സംബന്ധിച്ച സാങ്കേതികത്വങ്ങള്‍ വിവരിക്കുന്ന ശ്ലോകങ്ങള്‍ കാണാതിരിക്കില്ല. കണ്ടുകിട്ടുന്ന തല്പരകക്ഷികളില്‍ ആരെങ്കിലും അതിനെപ്പറ്റി ബ്ലോഗെഴുതുമായിരിക്കും. "
ReplyDeleteDear Divarettan
These are the words quoted from Sri CK Babu's post.
And this was my focus
Thanks
Urokinase കുത്തുന്നതൊക്കെ ആരറിയാനാണ്? ഹൃദ്രോഗത്തിനും ക്യാൻസറിനും എന്തെല്ലാം കുത്തുമെന്ന് രോഗിക്കറിയില്ല, അറിഞ്ഞാലും ജീവൻ രക്ഷപ്പെടുമെങ്കിൽ അറപ്പുണ്ടാവില്ല. രോഗിയ്ക്ക് രോഗം മാറിയാൽ മതിയെന്ന് മാത്രമല്ലേയുള്ളൂ....അതായിരിയ്ക്കും കാരണം.
ReplyDeleteക്യാന്‍സറിന് ആധുനികരീതി പ്രയോജനം ഇല്ല എന്നു തെളിഞ്ഞവയില്‍ ആധുനിക കീമൊതെറാപ്പി റേഡിയേഷന്‍ തുടങ്ങിയവ ഒന്നും ഉപയോഗിക്കാതെ തന്നെ വേദന ഇല്ലാത്ത ഒരു ജീവിതം സാദ്ധ്യമാണ്. അവ ഉപയോഗിച്ചാല്‍ പിന്നെ പറഞ്ഞിട്ടു കാര്യം ഉണ്ടാകും എന്നു തോന്നുന്നില്ല
ReplyDeleteയോഗം ഉള്ളവര്‍ അത്തരത്തില്‍ ആശ്വസിക്കുന്നുണ്ട് - എനിക്കു നേരില്‍ അറിയാവുന്ന കാര്യം
പക്ഷെ എല്ലാവര്‍ക്കും യോഗം ഇല്ലല്ലൊ. അവര്‍ അത് അനുഭവിച്ചു തീര്‍ക്കാന്‍ പിറന്നവരാകും അത്തരക്കാരെ കൂടുതല്‍ അനുഭവിപ്പിക്കുവാന്‍ വേണ്ടി അല്ലെ ശ്രി സി കെ ബാബു, കെ പി സുകുമാരന്‍ തുടങ്ങിയവര്‍ ഇതു പോലത്ത ലേഖനങ്ങള്‍ പടച്ചു വിട്ടു കൊണ്ടിരിക്കുന്നത്
അത് അവരുടെ യോഗം
രോഗിയ്ക്ക് അസൗകര്യം ആയേക്കും എന്നുള്ളതു കൊണ്ടു മാത്രം വിവരങ്ങള്‍ ഇവിടെ എഴുതുന്നില്ല എന്നെ ഉള്ളു. അമല ക്യാന്‍സര്‍ സെന്ററില്‍ രോഗനിര്‍ണ്ണയത്തിനായി വിട്ട ഒരു രോഗിയുടെ അനുഭവം ഇപ്പോള്‍ എന്റെ മുന്നില്‍ ഉള്ളതാണ്
ReplyDeleteഇതുപോലെ ഉള്ള ചെറ്റകളെ ബോധിപ്പിക്കേണ്ട കാര്യവും ഇല്ല. എന്നാല്‍ സൗഖ്യം കിട്ടാന്‍ ഉതകുന്ന ചില രീതികള്‍ ഇതുപോലെ ഉള്ള വിവരം കെട്ടവന്മാരുടെ ജല്‍പനങ്ങള്‍ വായിച്ച് ചിലരെങ്കിലും ഒഴിവാക്കിയേക്കാന്‍ സാദ്ധ്യത ഉണ്ട് എന്നതിനാല്‍ ശക്തമായി തന്ന് ഈ വിഷയം പറയുന്നു എന്നെ ഉള്ളു
ഏതായാലും ഈ മൂത്രം എന്നു പറയുന്ന സാധനം എന്താണെന്ന് പറഞ്ഞു തന്നതിനു ഹെരിറ്റേജ് സാറിനു നന്ദി..
ReplyDeleteരഘുനാഥ് ജി പിന്നെ ചുമ്മാതാണൊ കുറ്റവാളി ആയി ഒരു തവണ പിടിക്കപ്പെടുന്നവനൊക്കെ ജഗജില്ലികളായി വളരുന്നത്?
ReplyDeleteതനി പോലീസ് ഏമാന്മാരുടെ മൊത്തം വീര്യം കൂടി അല്ലെ അകത്ത് ഹ ഹ ഹ :)
http://russelsteapot.blogspot.in/2010/06/blog-post.html
ReplyDelete