Wednesday, March 21, 2012

എന്തു കഴിക്കണം - പാകം

നമ്മുടെ ചുറ്റും ജീവിക്കുന്ന പക്ഷിമൃഗാദികളെ ശ്രദ്ധിച്ചിട്ടുണ്ടൊ?

നാം തീറ്റ കൊടുത്തു വളര്‍ത്തുന്ന പലതും പലപ്പോഴും രോഗങ്ങള്‍ക്ക്‌ അടിമപ്പെടാറുണ്ട്‌ അതുകൊണ്ടാണല്ലൊ മൃഗഡോക്റ്റര്‍ വേണ്ടി വരുന്നത്‌

അല്ലാതെ സ്വയം ജീവിക്കുന്നവയൊ?

അവ ആഹാരം കഴിക്കുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടൊ പൂച്ച ആണെങ്കില്‍ അതിനു വിശപ്പു തോന്നുമ്പോള്‍ ഭക്ഷണം അന്വേഷിക്കും കിട്ടുന്ന പാറ്റയെയൊ പല്ലിയെയൊ എലിയെയൊ എന്തിനെ ആയാലും

പിടിക്കുന്നു കൊന്ന് തിന്നുന്നു. അല്ലാതെ അത്‌ അതിനെ വേവിക്കാനും ഫ്രിഡ്ജില്‍ വക്കാനും ഒന്നും പോകാറില്ല

നാളെ ജീവനോടെ ഉണ്ടാകുമോ എന്നുറപ്പില്ലാത്തതിനാലാകും അത്‌ പിന്നത്തേക്കു സൂക്ഷിച്ചു വയ്ക്കാറും ഇല്ല

നമ്മള്‍ ചിരം ജീവികള്‍ ആണെന്നു നമുക്കറിയാവുന്നതു കൊണ്ട്‌ നാം ഒരു കൊല്ലത്തേക്കുള്ളതു വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കും

ആഹാരവസ്തുക്കള്‍ പാകം ചെയ്യുമ്പോള്‍ അതിന്റെ ഘടനയ്ക്കു വ്യത്യാസം വരുന്നു.
ഉദാഹരണത്തിന്‌ കോഴിമുട്ട നോക്കാം
കോഴിമുട്ടയുടെ വെള്ള പച്ചയ്ക്കാണെങ്കില്‍ അതില്‍ കൂടി അപ്പുറം കാണാം

അത്‌ ശുദ്ധമായ മാംസ്യം അണ്‌. അത്‌ ദോശക്കല്ലില്‍ ഒഴിച്ചാലോ

കട്ടിയുള്ള വെളുത്ത വസ്തു ആകുന്നു- Denatured Protein

അത്‌ സ്വാഭാവിക മാംസ്യം അല്ലാതാകുന്നു. കുറെ നശിക്കുന്നു

അതാണ്‌ സ്വാദോടു കൂടി നാം കഴിക്കുന്നത്‌.

അരിയും പച്ചക്കറിയും മറ്റും കഴുകി തവിടും അതുപോലെ ജലത്തില്‍ ലയിക്കുന്ന അംശമെല്ലാം കളഞ്ഞ്‌ വെള്ളത്തില്‍ വേവിച്ച്‌ മേല്‍പറഞ്ഞതു പോലെ അസ്വാഭാവികരൂപത്തിലാക്കി - അതോടൊപ്പം ചൂടില്‍ നശിക്കുന്ന വസ്തുക്കളെ എല്ലാം കളഞ്ഞ്‌ , കഞ്ഞിവെള്ളം ഊട്ടി കളഞ്ഞ്‌ അതില്‍ കൂടി ചൂടുള്ള ജലത്തില്‍ ലയിക്കുന്ന വസ്തുക്കളെയും ഒഴിവാക്കി
കഴിക്കുന്ന ചണ്ടി എത്ര ആരോഗ്യദായകം ആയിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടൊ?

ഇതിനും പുറമെ ആണ്‌ ശീത സംഭരണികളില്‍ വയ്ക്കുന്നത്‌.

മറ്റൊരു അപകടം പിടിച്ച പണി ഒരിക്കല്‍ വേവിച്ചു വച്ച വസ്തു വെണ്ടും ചൂടാക്കി കഴിക്കുന്നത്‌

"പുനഃ പാകം വിഷോപമം" എന്ന് അയുര്‍വേദം പറയുന്നു.

ഒരു ദിവസം ഉണ്ടാക്കിയ വസ്തു പിറ്റേ ദിവസം കഴിക്കുന്നതു തന്നെ നിഷേധിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ പിറ്റേ ദിവസം അതു ചൂടാക്കുകയും കൂടി ചെയ്യുമ്പോഴോ?

എന്നാല്‍ പാകം ആവശ്യം ആയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്‌

ചില വസ്തുക്കള്‍ ദഹിക്കുവാന്‍ പ്രയാസം ഉള്ളതാണെങ്കില്‍ അവയെ ലഘു ആക്കുവാന്‍ പാകത്തിനു കഴിയും എന്ന് ആയുര്‍വേദം.
ഒരു ഉദാഹരണം

അരി
അരി ഇടിച്ച്‌ അവില്‍ ആക്കിയാല്‍ ഗുരു ആണ്‌ ദഹിക്കുവാന്‍ സമയതാമസ മെടുക്കും
എന്നാല്‍ അത്‌ മലരാക്കിയാല്‍ ലഘു ആണ്‌ വലരെ എളുപ്പം ദഹിക്കും.

മനുഷ്യനു തലയും തലച്ചോറും തന്നിരിക്കുന്നത്‌ യുക്തിക്കനുസരിച്ച്‌ കാര്യങ്ങള്‍ മനസിലാക്കി ചെയ്യാനാന്‌. അതു വേണ്ട വണ്ണം ഉപയോഗിക്കുക

5 comments:

 1. ചിറ്റാമൃതല്ല, ചിറ്റാമൃതിന്റെ ഇല മാത്രം ശരണം എന്ന് കരുതേണ്ടിവരും ഇതൊക്കെ വായിച്ചാൽ. വെറുതെ പട്ടിണി കിടക്കണ്ടന്ന്ച്ചാൽ ഇതൊന്നും വായിക്കാതിരിക്കുക.

  ReplyDelete
 2. ബുദ്ധി കൊണ്ട് മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കും യുക്തി വച്ച് തര്‍ക്കിക്കും ഹും

  ReplyDelete
 3. ലേഖനത്തിന്റെ അവസാന വരിയാണ് എനിക്കിഷ്ടപ്പെട്ടത്. കഷ്ടകാലത്തിന് ഡോക്ടർ സാർ, മനുഷ്യന്മാർക്കില്ലാത്തത് ആ യുക്തിബോധവും ഒട്ടും ഉപയോഗിയ്ക്കാനറിയാത്തത് ആ തലച്ചോറുമാണ്

  ഇത് ഇഷ്ടപ്പെട്ടു.

  ReplyDelete
 4. നമ്മുടെ ചുറ്റും ജീവിക്കുന്ന പക്ഷിമൃഗാദികളെ ശ്രദ്ധിച്ചിട്ടുണ്ടൊ എന്നോ? ഉണ്ട്, നാട്ടിൻപുറത്തെ എന്റെ കുട്ടിക്കാലത്ത് നായ്ക്കൾ പുല്ലു തിന്നുന്നത് അപൂർവ്വമായ ഒരു കാഴ്ചയല്ലായിരുന്നു. വയറുവേദന മാറ്റാനാണ് അവയങ്ങനെ ചെയുന്നതെന്നാണ് വലിയവർ ഞങ്ങൾക്ക് പറഞ്ഞു തന്നിരുന്നത്.

  ReplyDelete
 5. കഴിഞ്ഞ വര്‍ഷം ഒരിടത്ത്‌ കണ്ട ഒരു കാഴ്ച്ച.

  നായകളുടെ ശല്ല്യം കൂടിയപ്പോള്‍ ഒരാള്‍ ഉപായം പറഞ്ഞു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുക്കാം എന്ന്

  ഒരാള്‍ തയ്യാറാക്കി.

  നായകളുടെ സഞ്ചാര്‍സ്ഥലത്തിനടുത്ത്‌ കൊണ്ടു വച്ചു,. ഒരെണ്ണം വന്ന അത്‌ കുറെ കഴിച്ചു .

  അല്‍പം കഴിഞ്ഞപ്പോള്‍ അതിനു വിവരം മനസിലായി. അത്‌ വേഗന്മ്‌ തന്നെ പുല്ലുള്ളിടത്തെക്കു പോയി ഞാനും പിന്നാലെ പോയി.

  അത്‌ കുറെ പുല്ലെല്ലാം വായില്‍ വച്ചു ചവച്ചു - കുറെ നേരം കഴിഞ്ഞു - കഴിച്ചതെല്ലാം പുരത്തു വന്നു. പിന്നീടും അത്‌ പുല്ലു ചവച്ചു ഒരിടത്തു പോയി അടങ്ങി കിടന്നു

  രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഉഷാറായി തിരികെ എത്തി

  ReplyDelete