Friday, March 23, 2012

ശിവാംബു - മൂത്രം ഒരനുബന്ധം

രോഗം എന്തു കൊണ്ടുണ്ടാകുന്നു?

ഈ ഒരു ചോദ്യം നിങ്ങളോട്‌ ആണെങ്കില്‍ നിങ്ങള്‍ എന്ത്‌ ഉത്തരം കൊടുക്കും?

ഒരു ആധുനിക ഡോക്റ്ററോട്‌ ചോദിച്ചാല്‍ കിട്ടാവുന്ന ഉത്തരത്തില്‍ രോഗാണു ബാധ, ആഹാരവിഹാരങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മാനസിക പ്രശ്നങ്ങള്‍, പാരമ്പര്യം തുടങ്ങി അനേകം കാരണങ്ങള്‍ വരും

ശരി ആണ്‌ ഇതെല്ലാം രോഗകാരണങ്ങള്‍ തന്നെ

പക്ഷെ ഒരേ ആഹാരവിഹാരങ്ങള്‍ അനുസരിക്കുന്ന ഒരേസ്ഥലത്തു ജീവിക്കുന്ന രണ്ടു പേരുണ്ടെങ്കില്‍ അതി ഒരാള്‍ക്കു രോഗം വരുന്നതായും മറ്റൊരാള്‍ രോഗമില്ലാത്തവനായും വരുന്നതും കണ്ടിട്ടുണ്ട്‌ ഇല്ലെ?

ഒരേ അച്ഛനും അമ്മയ്ക്കും ജനിച്ച ഇരട്ടകളില്‍ പോലും ഈ വ്യത്യാസം കാണാം.

അതു കൊണ്ട്‌ ആയുര്‍വേദം പറയുന്നത്‌ ശരീരം രോഗത്തെ സ്വീകരിക്കത്തക്കവണ്ണം ബലക്കുറവുള്ളതാകുമ്പോഴാണ്‌ രോഗം ഉണ്ടാകുന്നത്‌ എന്നാണ്‌.

ഈ ബലക്കുറവിനു കാരണമായി മേല്‍പറഞ്ഞ പലതും ഉണ്ടെങ്കിലും വിശേഷമായി മറ്റൊന്നു കൂടി ആയുര്‍വേദം പറയുന്നു.

അത്‌ പൂര്‍വജന്മകൃത പാപം ആണ്‌

"പൂര്‍വജന്മ കൃതം പാപം വ്യാധിരൂപേണ ജായതേ"

അതുകൊണ്ടു തന്നെ അത്‌ അനുഭവിച്ചു തീര്‍ക്കുവാനുള്ള ഒരു വസ്തു ആണ്‌ എന്നു വരുന്നു.

പലരിലും ഒരേ രോഗം ഉണ്ടായാലും ചിലര്‍ക്കു മാറുകയും ചിലര്‍ക്കു മാറാതിരിക്കുകയും ചെയ്യുന്നതിനേയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും.

അനുഭവയോഗം ഉള്ളവന്‍ അനുഭവിക്കും അല്ലാത്തവന്‍ സുഖപ്പെടും എന്നര്‍ത്ഥം. അങ്ങനെ ഉള്ളവര്‍ സുഖമനുഭവിക്കുന്നതും അനുഭവമാണ്‌.

സുഖപ്പെടാന്‍ യോഗം ഉള്ളവന്‍ നല്ല ഭിഷഗ്വരന്റെ അടുത്തെത്തിപ്പെടുന്നു അല്ലാത്തവന്‍ കച്ചവടമനസ്ഥിതിക്കാരന്റെ അടുത്തും.

അതെ അതുപോലെ അനുഭവയോഗം ഉള്ളവന്‍ ഒരിക്കലും നേരായ വഴിയില്‍ എത്തിപ്പെടാതിരിക്കാനാനല്ലൊ ശ്രി സി കെ ബാബു, കെ പി സുകുമാരന്‍ തുടങ്ങിയവര്‍ ഇതുപോലെ ഉള്ള ലേഖനങ്ങള്‍ പടച്ചു വിട്ടു കൊണ്ടിരിക്കുന്നത്‌.

ശ്രി സി കെ ബാബു എന്തു വിഷയത്തിലെ വിദ്വാനാണെന്നെനിക്കറിയില്ല.

പക്ഷെ മൂത്രത്തെ പറ്റി അദ്ദേഹം ഇങ്ങനെ ഒരു അഭിപ്രായം പറയുന്നതിനുപയോഗിച്ച മാനദണ്ഡം എനിക്കു മനസിലാകുന്നില്ല

അവനവന്‍ അറിവില്ലാത്ത കാര്യത്തെ തെറ്റാണെന്ന് എഴുതേണ്ട കാര്യം എന്താണ്‌.

വൈദ്യ ശാസ്ത്രവിദഗ്ദ്ധനായ ഡൊ സൂരജ്‌ എഴുതുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടൊ അദ്ദേഹം തനിക്കറിവുള്ള വിഷയങ്ങള്‍ വിശദമായി എഴുതുന്നു. അല്ലാതെ ഇതുപോലെ അറിവില്ലാത്തതിനെ പുഛിക്കുക അല്ല ചെയ്യുന്നത്‌.

അതുപോലെ വൈദ്യശാസ്ത്രത്തില്‍ വിദഗ്ദ്ധനാണെങ്കില്‍ തനിക്കറിവുള്ള കാര്യങ്ങള്‍ പറയുക. അറിവില്ലാത്തതിനെ വിട്ടേക്കുക.

പറയുവാന്‍ വ്യക്തമായ കാരണം ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ.

ക്യാന്‍സര്‍ പോലെ ഉള്ള മാരകരോഗങ്ങളില്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ്‌ കേയര്‍ കൊടുക്കുന്നിടത്ത്‌ പോയി അവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കണ്ടിട്ടുണ്ടോ?

അത്തരം രോഗങ്ങളില്‍ അത്ഭുതാവഹമായ വേദനശാന്തി ലഭിക്കുന്ന തരം ചികില്‍സകള്‍ ഉണ്ട്‌. എന്ന് എനിക്കറിയാവുന്നതു കൊണ്ടാണ്‌ ആ ലേഖനത്തിലെ ആ വാചകങ്ങളെ ശക്തമായി എതിര്‍ക്കുന്നത്‌.

രോഗം ഭേദമായില്ലെങ്കില്‍ പോലും വേദനയില്ലാത്ത ശാന്തജീവിതം എങ്കിലും കൊടുക്കുവാന്‍ കഴിയുന്നതിനെ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെ വിലയിരുത്താന്‍ കഴിയൂ


അല്ലാതെ കണ്ട അണ്ടനും അടകോടനും പറ്റില്ല

മൂത്രത്തിനെ ആയുര്‍വേദം ശിവാംബു എന്ന പദം കൊണ്ടാണ്‌ വ്യവഹരിക്കുന്നത്‌.

മുന്‍ലേഖനത്തിലെ വിശദീകരണ പ്രകാരം വേണമെങ്കില്‍ പരീക്ഷിച്ചു നോക്കിക്കൊള്ളൂ.

മൂത്രവും വെറും പച്ച വെള്ളവും മാത്രം കഴിച്ച്‌ - മറ്റൊന്നും കഴിക്കാതെ- ആരോഗ്യപൂര്‍ണ്ണമായി വളരെ നാള്‍ കഴിയാം. പക്ഷെ അതോടൊപ്പം രാസവസ്തുക്കള്‍ ആയ ആധുനിക മരുന്നുകള്‍ പോലും പാടില്ല മുകളില്‍ പറഞ്ഞ രണ്ടും മാത്രം

അവസാന ഘട്ട ക്യാന്‍സര്‍ രോഗത്തില്‍ ഗോമൂത്രം കുടിപ്പിച്ചു നോക്കൂ വേദന വളരെ അധികം കുറയും

ശരീരം ആഹാരത്തെ വെറുക്കുന്നത്‌ അത്‌ ആ സമയത്ത്‌ രോഗബാധിത കോശങ്ങളെ കൂടുതല്‍ വളരുവാന്‍ സഹായിക്കും എന്നതു കൊണ്ടാണ്‌.

അതു കൊണ്ട്‌ ആഹാരം കൊടുക്കാതെ ഇത്തരം ചികില്‍സ ഫലപ്രദമായി കാണുന്നു.

രോഗം ഭേദമായില്ലെങ്കില്‍ പോലും
അവസാന ഘട്ടമായതു കൊണ്ട്‌ മരുന്നുകള്‍ ഒന്നുമില്ലാതെ തന്നെ വേദനയില്ലാത്ത ഒരു ജീവിതം ലഭിക്കുന്നതു തന്നെ മഹാകാര്യം ആണ്‍ എന്നു വിശ്വസിക്കുന്ന ഒരു വൈദ്യന്‍ ഇതു മനസിലായേക്കാം.

പക്ഷെ ഇതൊന്നും "ആധുനിക ചാത്രക്കാര്‍ക്കു ദഹിക്കുകയില്ലായിരിക്കും

ശാസ്ത്രത്തിനു ദഹിക്കും കേട്ടൊ. പക്ഷെ സായിപ്പിന്റെ മൂടുമാത്രം താങ്ങി നടക്കുന്നവര്‍ക്കു ദഹിക്കില്ല എന്ന്

7 comments:

 1. അതി ശക്തമായ തലവേദനയ്ക്ക് ഗോമൂത്രത്തിൽ (ഒട്ടും നേർപ്പിയ്ക്കാത്തത്) മുക്കിയ ശീല തലയിൽ ഇട്ടാൽ തലവേദന കുറയുമെന്നും നീരു പോകാൻ ഗോമൂത്രവും ഉപ്പും ചേർത്ത് പുരട്ടിയാൽ മതിയെന്നും പറയാറുണ്ട്.


  തുടർന്നെഴുതുമല്ലോ. ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ.

  ReplyDelete
 2. ഡോക്റ്ററേ, ശിവാംബു താങ്കൾ ആർക്കെങ്കിലും പ്രെസ്ക്രൈബ് ചെയ്തിട്ടുണ്ടോ?

  ശരീരം രോഗത്തെ സ്വീകരിക്കത്തക്കവണ്ണം ബലക്കുറവുള്ളതാകുമ്പോഴാണ്‌ രോഗം ഉണ്ടാകുന്നത്‌. അപ്പോൾ മനസ്സിനൊരു പങ്കുമില്ലേ?

  ഇന്നത്തെ ഗോമൂത്രത്തിന് പറയത്തക്ക ഗുണങ്ങളൊക്കെ ഉണ്ടോ? പശുക്കളുടെ ഭക്ഷണവും ഭക്ഷണരീതികളും ഒക്കെ നമ്മൾ മാറ്റിയില്ലേ?

  ആരാണീ ചാത്രക്കാർ? മനസ്സിലായില്ല.

  ReplyDelete
 3. ഞങ്ങള്‍ ചികില്‍സിക്കുന്നത്‌ രോഗിയ്ക്കു സുഖം കിട്ടാനാണ്‌. അതിനിടയില്‍ രോഗിയുടെ വിവരങ്ങളൊ മരുന്നുകളുടെ വിവരങ്ങളോ പുറമെ മറ്റുള്ളവരോട്‌ വെളിവാക്കുന്നത്‌ നിയമപരമായി തന്നെ തടയപ്പെട്ടിട്ടുള്ളതാണ്‌ - ചില സന്ദര്‍ഭങ്ങളില്‍ ഒഴിച്ച്‌.

  ഞാന്‍ ബ്ലോഗ്‌ എഴുതുന്നതു എനിക്കറിവുള്ള ചില കാര്യങ്ങള്‍ - ഒരുപാടൊന്നും ഉണ്ടെന്ന് അവകാശപ്പെടുന്നില്ല- ജനോപകാരപ്രദമായത്‌ വെളിപ്പെടുത്താനാണ്‌.

  എനിക്കു ശരി ആയി ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ തെറ്റാണെന്ന രീതിയില്‍ ആരെങ്കിലും എഴുതി കണ്ടാല്‍ അതിനെ വിമര്‍ശിച്ചു പോകും - അല്ലെ ?

  57 വയസായി ഇതുവരെ ചികില്‍സാരംഗത്തു തന്നെ ആണ്‌.

  ഇത്രയും പോരെ ഇനി ആര്‍ക്കൊക്കെ എന്തൊക്കെ നിര്‍ദ്ദേശിച്ചു എന്നൊക്കെ എഴുതാന്‍ സാധിക്കില്ലല്ലൊ.

  :)

  പശുക്കളുടെ കാര്യം ഇന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്തതെ ഉള്ളു ഇവിടങ്ങളില്‍ പശുക്കള്‍ പോസ്റ്റര്‍ തിന്നാണ്‌ ജീവിക്കുന്നത്‌ അപ്പൊഴൊ :(


  "ചാത്രക്കാര്‍" അതൊരു മഹാ രഹസ്യമാ :)

  ReplyDelete
 4. "ശരീരം രോഗത്തെ സ്വീകരിക്കത്തക്കവണ്ണം ബലക്കുറവുള്ളതാകുമ്പോഴാണ്‌ രോഗം ഉണ്ടാകുന്നത്‌. അപ്പോൾ മനസ്സിനൊരു പങ്കുമില്ലേ?"

  മനസിന്റെ പങ്ക്‌ വളരെ പ്രധാനം തന്നെ
  അതു ഓര്‍മ്മിപ്പിച്ചതിനു നന്ദി

  ReplyDelete
 5. ഞാന്‍ ആദ്യമായാണീ വഴി എന്ന് തോന്നുന്നു. പഥ്യമെന്നാല്‍ ഒഴിവാക്കേണ്‌ടത്‌ എന്ന് തന്നെയാണ്‌ ഞാനുമിതുവരെ കരുതി പോന്നിരുന്നത്‌. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്‌ ശരീരത്തിന്‌ നല്ലത്‌. ലേഖനത്തില്‍ പറഞ്ഞ പോലെ നമുക്കെ എന്താണ്‌ വേണ്‌ടതെന്ന് പ്രകൃതിക്കറിയാം.. പ്രകൃതിയില്‍ നിന്നും ലഭിക്കുന്നവ ഉപയോഗപ്പെടുത്തിയാല്‍ ശരീരത്തിനവ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലേഖനം വായിച്ചിരിക്കേണ്‌ടത്‌. (ആധികാരികത ലേഖനത്തിന്‌ കിട്ടാന്‍ കുറച്ച്‌ കൂടി ഭംഗിയാക്കാമായിരുന്നു എന്ന തോന്നല്‍ മറച്ച്‌ വെക്കുന്നുമില്ല) ആശംസകള്‍

  ReplyDelete