Wednesday, September 13, 2017

ശ്രീരാമോദന്തം ശ്ലോകം 5

ശ്രീരാമോദന്തം ശ്ലോകം 5

രാവണസ്തു തതോ ഗത്വാ രണേ ജിത്വാ ധനാധിപം
ലങ്കാപുരീം പുഷ്പകം ച ഹൃത്വാ തത്രാവസത് സുഖം

പദാനി

രാവണഃ (അ പു പ്ര ഇ)  രാവണൻ
തു (അ) ആകട്ടെ
തതഃ (അ) അനന്തരം
ഗത്വാ (ക്ത്വാന്തം അവ്യയം) പോയിട്ട്
രണേ (അ ന സപ്തമി ഏകവചനം)
ജിത്വാ  (ക്ത്വാന്തം അവ്യയം) ജയിച്ചിട്ട്
ധനാധിപം (അ പു ദ്വി ഏ) ധനാധിപനെ - വൈശ്രവണനെ (കുബേരനെ)
ലങ്കാപുരീം (ഈ സ്ത്രീ ദ്വി ഏ) ലങ്കാപുരിയെ
പുഷ്പകം ( അ ന ദ്വി ഏ) പുഷ്പകവിമാനത്തെ
ച (അ) ഉം
ഹൃത്വാ   (ക്ത്വാന്തം അവ്യയം) അപഹരിച്ചിട്ട്
തത്ര  (അ) അവിടെ
അവസത് (ലങ്ങ് പ പ്രപു ഏ) താമസിച്ചുഹ്?
സുഖം (ക്രി വി) സുഖമാകും വണ്ണം


ക്രിയാ അവസത്

കഃ അവസത്? രാവണഃ അവസത്
കഥം വിധം അവസത്?

സുഖം അവസത്
രാവണഃ സുഖം അവസത് ഇത്യന്വയം

കുത്ര അവസത്?

തത്ര അവസത്

രാവണഃ തത്ര സുഖം അവസത് ഇത്യന്വയം.

കിം കൃത്വാ?

ജിത്വാ
കിം ജിത്വാ?

ധനാധിപം ജിത്വാ

കസ്മിൻ ജിത്വാ?

രണേ ജിത്വാ
രാവണഃ രണേ ധനാധിപം ജിത്വാ തത്ര സുഖം അവസത്

ഇനിയും ഉണ്ട് ക്ത്വാന്തങ്ങൾ അതൊക്കെ ഓരോന്നായി എടുക്കുക

ഗത്വാ യും തു ഉം ഇവിടെ ചേർക്കുക

രാവണഃ തു ഗത്വാ രണേ ധനാധിപം -------

പിന്നീട് ഹൃത്വാ -- വൈശ്രവണന്റെ പക്കൽ നിന്നും ലങ്കാനഗരിയും പുഷ്പകവിമാനവും  അപഹരിച്ച്

അപ്പോൾ ഹൃത്വാ
 ഹൃത്വാ

കിം ഹൃത്വാ?

ലങ്കാപുരീം പുഷ്പകം ച ഹൃത്വാ

തതഃ രാവണഃ തു ഗത്വാ രണേ ധനാധിപം ജിത്വാ, ലങ്കാപുരിം പുഷ്പകം ച ഹൃത്വാ തത്ര സുഖം അവസത്

ഇതി പൂർണ്ണാന്വ്യയം

Monday, September 11, 2017

കൃദന്തങ്ങൾ

കൃദന്തങ്ങൾ

ധാതുവിൽ നിന്നും  വിശേഷണമോ നാമമോ അവ്യയമോ ഒക്കെ ഉണ്ടാക്ക്വാൻ ഉപയോഗിക്കുന്ന പ്രത്യങ്ങളുടെ പേരാണ്‌ കൃത്ത്‌

കൃത്‌ അന്തത്തിൽ ഉള്ളവ കൃദന്തങ്ങൾ

ഇവ പലതരം ഉണ്ട്

ക്താന്തം
ക്തവത്വന്തം
ക്ത്വാന്തം
ല്യബന്തം
തുമുന്നന്തം
ശത്രന്തം
ശാനജന്തം
തൃന്നന്തം
ക്തിന്നന്തം

ഇവയിലും ഓരോ അംശം ഇത്ത് ആണ്‌. അതൊഴിവാക്കി ബാക്കിയേ ധാതുവിനോടു ചേരുകയുള്ളു

ക്താന്തം ---- പ്രത്യയം “ക്ത” ---- ഇത്ത് “ക്‌” --- ബാക്കി “”  ഇത് ചേരുമ്പോൾ ഹൃത എന്നാകും ഹരിക്കപ്പെട്ട എന്നർത്ഥം

ക്തവത്വന്തം ---- പ്രത്യയം “ക്തവത്”   ---- ഇത്ത് “ക്‌” --- ബാക്കി “തവത്”  ഇത്  ചേരുമ്പോൾ ഹൃതവത് എന്നാകും ഹരിച്ച എന്നർത്ഥം

ക്ത്വാന്തം ---- പ്രത്യയം “ക്ത്വ”   ---- ഇത്ത് “ക്‌” --- ബാക്കി “ത്വ”  ഇത്  ചേരുമ്പോൾ ഹൃത്വാ എന്നാകും ഹരിച്ചിട്ട് എന്നർത്ഥം

ല്യബന്തം ---- പ്രത്യയം “ല്യപ്”   ---- ഇത്ത് “ല്‌, പ്‌” --- ബാക്കി “”  ഇത് ചേരുമ്പോൾ വിഹൃത്യ എന്നാകും വിഹരിച്ചിട്ട് എന്നർത്ഥം

തുമുന്നന്തം ---- പ്രത്യയം “തുമുൻ”   ---- ഇത്ത് “ഉൻ” --- ബാക്കി “തും”  ഇത് ചേരുമ്പോൾ ഹർത്തും എന്നാകും ഹരിക്കുവാൻ എന്നർത്ഥം

ശത്രന്തം ---- പ്രത്യയം “ശതൃ”   ---- ഇത്ത് “ശ്‌, ഋ” --- ബാക്കി “അത്”  ഇത് ചേരുമ്പോൾ ഹരത് എന്നാകും ഹരിക്കുന്ന എന്നർത്ഥം

ശാനജന്തം ---- പ്രത്യയം “ശാനച്”   ---- ഇത്ത് “ശ്‌, ച്‌” --- ബാക്കി “ആൻ”  ഇത് ചേരുമ്പോൾ ഹ്രിയമാണ്‌ എന്നാകും ഹരിക്കപ്പെടുന്ന എന്നർത്ഥം

തൃന്നന്തം ---- പ്രത്യയം “തൃൻ”   ---- ഇത്ത് “ന്‌” --- ബാക്കി “തൃ”  ഇത് ചേരുമ്പോൾ  ഹർതൃ എന്നാകും ഹരിക്കുന്ന  എന്നർത്ഥം

ക്തിന്നന്തം ---- പ്രത്യയം “ക്തിൻ”   ---- ഇത്ത് “ക്‌,ന്‌” --- ബാക്കി “തി”  ഇത് ചേരുമ്പോൾ  (സം)ഹൃതി എന്നാകും സംഹരിക്കുക  എന്നർത്ഥം



Sunday, September 10, 2017

മത്തേനോന്മൊഴി

മാഘത്തിലെ ശ്ലോകം എഴുതിയപ്പോൾ ഒരു പഴയ സംഭവം ഓർമ്മ വന്നു
അക്ഷരശ്ലോകം ചൊല്ലുന്നതിനിടയ്ക്ക് എന്റെ ജ്യേഷ്ഠൻ
മത്തേനോന്മൊഴി നാന്മുഖന്റെ മുഖധാമത്തേലെഴുന്നീടുമു-
ന്മത്തേഭേന്ദ്രഗദേ മറക്കടലെഴും മത്തേഭരാജാനനേ
പത്തേറെപ്പണിയുന്നവർക്കു സുഖസമ്പത്തേകിവർണ്ണാദിസ-
മ്പത്തേ പാഹി നിരസ്തനിസ്തുലകൃതാപത്തേ പവിത്രാകൃതേ
ഈ ശ്ലോകം ചൊല്ലിയപ്പോൾ ജഡ്ജിമാർ വിധിച്ചു - ഇത് പാടാൻ പറ്റില്ല
കാരണം - ഇത് ദേവിയെ നിന്ദിക്കുന്നതാണ്‌
എവിടെ
രണ്ടാമത്തെ പാദാവസാനം
എന്തോന്ന്‌
മത്തേഭരാജാനനേ
എന്നു വച്ചാൽ എന്താണ്‌?
മത്തേഭം മദയാന, അങ്ങനെ മദിച്ചഗജരാന്റെ മുഖമുള്ളവൾ - അങ്ങനെ ഉള്ള ആനയുടെ മുഖമുള്ളവൾ എന്നു ദേവിയെ വിളിക്കാൻ പാടില്ല, അതു കൊണ്ട് ഈ ശ്ലോകം ചൊല്ലാൻ ഒക്കില്ല.
സംസ്കൃതം വളരെശ്രദ്ധിച്ച് വേണം പഠിക്കാൻ ഇല്ലെങ്കിൽ ഇതുപോലെ ഒക്കെ തോന്നും.
അവസാനം ചേട്ടൻ കാര്യം പറഞ്ഞു കൊടുത്തു. ഈ സംശയം എന്റെ അമ്മ ചെറുപ്പത്തിലെ അമ്മയുടേ അച്ചനോടു ചോദിച്ചു മനസിലാക്കി ഞങ്ങൾക്കു പറഞ്ഞു തന്നിരുന്നതാണ്‌

മത്തേ + ഭരാജാനനേ എന്നാണു പദഛേദനം,

ഭരാജൻ ചന്ദ്രൻ

"നക്ഷത്രമൃക്ഷം ഭം താരം" എന്ന് അമരകോശം

ഭം എന്നത് നക്ഷത്രം ആണ്‌ അപ്പോൾ ഭരാജൻ നക്ഷത്രങ്ങളുടെ രാജാവ്‌ ചന്ദ്രൻ

ചന്ദ്രമുഖി എന്നാണിവിടെ അതിനർത്ഥം

തച്ഛബ്ദം സ്ത്രീലിംഗം

തച്ഛബ്ദം സ്ത്രീലിംഗം അവൾ എന്നർത്ഥം
സാ തേ താ
താം തേ താ
തയാ താഭ്യാം താഭിഃ
തസ്യൈ താഭ്യാം താഭ്യഃ
തസ്യാഃ താഭ്യാം താഭ്യഃ
തസ്യാഃ തയോഃ താസാം
തസ്യാം തയോഃ താസു
മുൻപിലത്തെ പോലെ തന്നെ ദ്വിവചനത്തിലും ബഹുവചനത്തിലും ഉള്ള രൂപങ്ങൾ ശ്രദ്ധിക്കുക.
യാ ദേവീ സർവഭൂതേഷു മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ
കേട്ടിട്ടില്ലെ ?
നമഃ തസ്യൈ - (ഇവ ചേരുമ്പോൾ നമസ്തസ്യൈ എന്നാകും)
തസ്യൈ നമഃ (ഭവതു- ഭവിക്കട്ടെ)
അവൾക്കായിക്കൊണ്ട് (ചതുർത്ഥീ വിഭക്തി) നമസ്കാരം (ഭവിക്കട്ടെ എന്ന് പൂർത്തികരിക്കുന്നു)
ഈ ശ്ലോകത്തിന്റെ ആദ്യം പറജ്ഞ യാ എന്നത് യച്ഛബ്ദം സ്ത്രീലിംഗം - യാവളൊരുത്തി
അതിന്റെ രൂപവും ഇതു പോലെ തന്നെ വരും
യാ യേ യാ
യാം യേ യാ
യയാ യാഭ്യാം യാഭിഃ
‘ത’ മാറ്റി എല്ലായിടത്തും ‘യ’ ആക്കിയാൽ മതി
ആര്‌ എന്നു സ്ത്രീലിംഗത്തിൽ വേണമെങ്കിൽ കിംശബ്ദം സ്ത്രീലിംഗം കാ
മുകളിൽ കൊടൂത്തതിൽ ‘ത’ യ്ക്കു പകരം ക ചേർക്കുക
കാ കേ കാ
കാം കേ കാ എന്നിങ്ങനെ
യയാ വിനാ ജഗത്സർവം മൂകമുന്മത്തവത്സദാ
യാ ദേവീ വാഗധിഷ്ഠാത്രീ തസ്യൈ വാണ്യൈ നമോ നമഃ
ശ്രീശങ്കരാചാര്യരുടെ ശാരദാസ്തുതിയിലെ ഈ ശ്ലോകം കാണൂ
യയാ - തൃതീയാ വിഭക്തിയുടെ ഉപയോഗം
വിനാ എന്ന പദം കൂടാതെ എന്ന അർത്ഥത്തിലല്ലെ വരുന്നത്. അവിടെ തൃതീയ വിഭക്തി ആണു വേണ്ടത്
യയാ വിനാ യാവളൊരുവൾ ഇല്ലാ എങ്കിൽ
അസ്ത്രേണ വിനാ - അസ്ത്രം ഇല്ലാതെ, അസ്ത്രത്തോടു കൂടാതെ
അതുപോലെ തസ്യൈ - അവൾക്കായിക്കൊണ്ട് എന്ന പദം വാണീ എന്ന ഈകാരാന്ത സ്ത്രീലിംഗത്തോട് ചേരുന്നത് നോക്കുക
തസ്യൈ വാണ്യൈ - ആ വാണിക്കായിക്കൊണ്ട് - ചതുർത്ഥീ വിഭക്തി
ആ വാണിക്കായിക്കൊണ്ട് എന്നു പറയണം എങ്കിൽ സാ വാണ്യൈ എന്നല്ല ഉപയോഗിക്കുക - രണ്ടും ഒരേ വിഭക്തിയിൽ ആയിരിക്കണം - തസ്യൈ വാണ്യൈ എന്ന്. ദൂരാന്വയത്തിന്‌ അപ്പൊഴെ സാധിക്കൂ. ആ പദങ്ങൾ എവിടെ ആയാലും തമ്മിൽ ബന്ധപ്പെട്ടവ ആണെന്ന് മനസിലാകും
Now the Deviisthuthi
നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാഃ പ്രണതാഃ സ്മ താം
രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ
കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ
സിദ്ധ്യൈ കുർമോ നമോ നമഃ
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവാണ്യൈ തേ നമോ നമഃ
ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ
അതിസ്സൗമ്യാതിരൗദ്രായൈ
നതാസ്തസ്യൈ നമോ നമഃ
നമോ ജഗത് പ്രതിഷ്ഠായൈ
ദേവ്യൈ കൃത്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ക്ഷുദ്ധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
തൃഷ്ണാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ക്ഷാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ശാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ശ്രദ്ധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
തുഷ്ടിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
ഇന്ദ്രിയാണാമധിഷ്ഠാന്ത്രി
ഭൂതാനാം ചാഖിലേഷു യാ
ഭൂതേഷു സതതം തസ്യൈ
വ്യാപ്തിദേവ്യൈ നമോ നമഃ
ചിതിരൂപേണ യാ കൃത്സ്നം
ഏതദ് വ്യാപ്യ സ്ഥിതാ ജഗത്
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

ശ്രീശാരദാപ്രാര്‍ഥന (SreeSankaraachaarya)
നമസ്തേ ശാരദേ ദേവി കാശ്മീരപുരവാസിനി
ത്വാമഹം പ്രാര്‍ഥയേ നിത്യം വിദ്യാദാനം ച ദേഹി മേ
യാ ശ്രദ്ധാ ധാരണാ മേധാ വാഗ്ദേവീ വിധിവല്ലഭാ
ഭക്തജിഹ്വാഗ്രസദനാ ശമാദിഗുണദായിനീ
നമാമി യാമിനീം നാഥലേഖാലങ്കൃതകുന്തളാം
ഭവാനീം ഭവസന്താപനിര്‍വാപണസുധാനദീം
ഭദ്രകാള്യൈ നമോ നിത്യം സരസ്വത്യൈ നമോ നമഃ
വേദവേദാംഗവേദാന്തവിദ്യാസ്ഥാനേഭ്യ ഏവ ച
ബ്രഹ്മസ്വരൂപാ പരമാ ജ്യോതിരൂപാ സനാതനീ
സര്‍വവിദ്യാധിദേവീ യാ തസ്യൈ വാണ്യൈ നമോ നമഃ
യയാ വിനാ ജഗത്സര്‍വം ശശ്വജ്ജീവന്‍മൃതം ഭവേത്
ജ്ഞാനാധിദേവീ യാ തസ്യൈ സരസ്വത്യൈ നമോ നമഃ
യയാ വിനാ ജഗത്സര്‍വം മൂകമുന്‍മത്തവത്സദാ
യാ ദേവീ വാഗധിഷ്ഠാത്രീ തസ്യൈ വാണ്യൈ നമോ നമഃ

തഛബ്ദം പുല്ലിംഗം

സഃ             തൗ            തേ
തം             തൗ            താൻ
തേന          താഭ്യാം      തൈഃ
തസ്മൈ     താഭ്യാം      തേഭ്യഃ
തസ്മാത്    താഭ്യാം      തേഭ്യഃ
തസ്യ          തയോഃ       തേഷാം
തസ്മിൻ    തയോഃ       തേഷു

തഛബ്ദം പുല്ലിംഗം രൂപങ്ങൾ ആണിവ

അവൻ എന്ന അർത്ഥം വരണമെങ്കിൽ ഇവ ഉപയോഗിക്കണം

ഏഴു വിഭക്തികളിലായി
അവൻ
അവനെ
അവനാൽ
അവനുവേണ്ടി
അവങ്കൽ നിന്ന്
അവന്റെ
അവനിൽ

എന്ന് അർത്ഥങ്ങൾ വരും

ഏകവചനത്തിൽ അവൻ ഒരാൾ, ദ്വിവചനത്തിൽ അവന്മാർ രണ്ടു പേർ, ബഹുവചനത്തിൽ അവന്മാർ രണ്ടിൽ കൂടൂതൽ പേർ

ഇനി ഇതിന്റെ ഒരു പ്രത്യേകത ശ്രദ്ധിച്ചോ?

ഏകവചനത്തിൽ ഏഴു വ്യത്യസ്ഥരൂപങ്ങൾ

പക്ഷെ ദ്വിവചനത്തിൽ?

മൂന്നു തരം മാത്രം തൗ താഭ്യാം തയോഃ  ഇവ മാത്രം

പ്രഥമയും ദ്വിതീയയും ഒന്നു തന്നെ
തൃതീയ ചതുർത്ഥി പഞ്ചമി ഇവ മൂന്നും ഒന്നു തന്നെ
ഷഷ്ഠിം സപ്തമി ഇവയും ഒന്നു തന്നെ

മിക്കവാറൂം എല്ലായിടത്തും ഇതു പോലെ ആകും.

ബഹുവചനത്തിലൊ?

ചതുർത്ഥി പഞ്ചമി ഇവ ഒരുപോലെ

ഈ ഒരു രൂപം മനഃപാഠം ആക്കിയാൽ

ആർ എന്ന് അർത്ഥം വരുന്ന
കഃ (കിം ശബ്ദം പുല്ലിംഗം)

യാവനൊരുത്തൻ എന്ന അർഥം വരുന്ന
യഃ (യഛബ്ദം പുല്ലിംഗം) ഇതും ഒരേപോലെ ആണ്‌.

കഃ കൗ കേ
കം കൗ കാൻ -- ബാക്കിയും ഇതേ പോലെ

യഃ യൗ യേ
യം യൗ യാൻ -- ബാക്കിയും ഇതേ പോലെ

ഇതു പോലെ എളുപ്പമാകും.
അതു കൊണ്ട് സഃ തൗ തേ എന്നത് കാണാപ്പാഠം ആക്കുക

അത് എന്ന അർത്ഥം കിട്ടുവാൻ തഛബ്ദം നപുംസകലിംഗം വേണം

അതിന്റെ രൂപങ്ങൾ

തത്           തേ             താനി
തത്           തേ             താനി
തേന          താഭ്യാം      തൈഃ
തസ്മൈ     താഭ്യാം      തേഭ്യഃ
തസ്മാത്    താഭ്യാം      തേഭ്യഃ
തസ്യ          തയോഃ       തേഷാം
തസ്മിൻ    തയോഃ       തേഷു


നോക്കുക ആദ്യത്തെ ഒരു സെറ്റ് മാത്രം പഠിച്ചാക് മതി

പ്രഥമയും ദ്വിതീയയും ഒരുപോലെ.

ബാക്കി എല്ലാം പുല്ലുംഗം പോലെ തന്നെ

എളുപ്പമല്ലെ?

Saturday, September 09, 2017

ശ്രീരാമോദന്തം ശ്ലോകം - 4

വിഭീഷണോ വിഷ്ണുഭക്തിം വവ്രേ സത്വഗുണാന്വിതഃ
തേഭ്യ ഏതാൻ വരാൻ ദത്വാ തത്രൈവാന്തർദ്ദധേ പ്രഭുഃ

പദാനി  (പദങ്ങൾ)

വിഭീഷണഃ (അ പു പ്ര ഏ) വിഭീഷണൻ
വിഷ്ണുഭക്തിം ( ഇ ന ദ്വി ഏ) വിഷ്ണുവിലുള്ള ഭക്തിയെ
വവ്രേ (ലിട് പ പ്രപു ഏ)  വരിച്ചു
സത്വഗുണാന്വിതഃ (അ പു പ്ര ഏ)  സത്വഗുണത്തോടു കൂടിയവൻ

തേഭ്യ (തത് ശബ്ദം പുല്ലിംഗം ചതുർത്ഥി ബഹുവചനം)  അവർക്ക്‌ (അവർക്കായിക്കൊണ്ട്)

ഏതാൻ (ഏതഛബ്ദം നപുംസകലിംഗം ദ്വി ബഹുവചനം)  ഇവകളെ

വരാൻ (അ ന ദ്വി ബ)  വരങ്ങളെ

ദത്വാ (ത്വാന്തം അവ്യയം)  ദാനം ചെയ്തിട്ട് , കൊടുത്തിട്ട്

തത്ര (അ)  അവിടെ
ഏവ (അ) തന്നെ
അന്തർദ്ദധേ (ലിട് ആത്മനേപദം പ്ര ഏ)  അന്തർധാനം ചെയ്തു- മറഞ്ഞു
പ്രഭുഃ  (ഉ പു പ്ര ഏ) പ്രഭു (ഇവിടെ ബ്രഹ്മാവ്‌  എന്നർത്ഥം)

പൂർവക്രിയാപദം വവ്രേ

കർത്തുഃ ആകാംക്ഷാ

കഃ വവ്രേ  (ആർ വരിച്ചു?)

വിഭീഷണഃ ഇതി ഉത്തരം.

വിഭീഷണഃ വവ്രേ ഇത്യന്വയഃ

കീദൃശഃ വിഭീഷണഃ ( കർതൃവിശേഷണാകാംക്ഷാ - എങ്ങനെ ഉള്ള വിഭീഷണൻ?)

സത്വഗുണാന്വിതഃ വിഭീഷണഃ ഇത്യുത്തരം

സത്വഗുണാന്വിതഃ വിഭീഷണഃ വവ്രെ  ഇത്യന്വയഃ

കിം  വവ്രേ ?  കർമ്മണി  ആകാംക്ഷാ എന്തിനെ വരിച്ചു എന്ന് കർമ്മം അറീയുവാനുള്ള ആകാംക്ഷാ

വിഷ്ണുഭക്തിം ഇത്യുത്തരം
 
സത്വഗുണാന്വിതഃ വിഭീഷണഃ വിഷ്ണുഭക്തിം വവ്രെ  ഇത്യന്വയഃ

സത്വഗുണാന്വിതനായ വിഭീഷണൻ വിഷ്ണൂഭക്തിയെ വരിച്ചു

ദ്വിതീയക്രിയാപദം  അന്തർദ്ദധേ

കഃ അന്തർദ്ദധേ? കർത്തുഃ ആകാംക്ഷാ - ആർ അന്തർധാനം ചെയ്തു ?

പ്രഭുഃ ഇത്യുത്തരം

പ്രഭുഃ അന്തർദ്ദധെ ഇത്യന്വയഃ

അടുത്തതായി ത്വാന്തം അവ്യയം (ദത്വാ) ഉള്ളതു കൊണ്ട് അതെടുക്കുക

കിം കൃത്വാ അന്തർദ്ദധേ? എന്ത് ചെയ്തിട്ട് മറഞ്ഞു?

ദത്വാ ഇത്യുത്തരം

പ്രഭുഃ ദത്വാ അന്തർദ്ദധേ - പ്രഭു കൊടുത്തിട്ട് മറഞ്ഞു

കാനി ദത്വാ അന്തർദ്ദധേ? എന്ത് കൊടൂത്തിട്ട് ?

വരാൻ ദത്വാ

പ്രഭുഃ വരാൻ ദത്വാ അന്തർദ്ദധേ

ഇനി വരങ്ങളോട് ചേർച്ചയുള്ള ഈ എന്ന് മുൻപു വിവരിച്ചവ എന്നു കാണീക്കാൻ ഏതാൻ എന്നത് വരങ്ങളോടു കൂടീ ചേർക്കണം വേണ്ടെ?

അപ്പോൾ

പ്രഭുഃ ഏതാൻ വരാൻ ദത്വാ അന്തർദ്ദധേ

ആർക്കാണു കൊടുത്തത് എന്ന് കർമ്മത്തിലുള്ള ആകാംക്ഷാ

കേഭ്യഃ ദത്വാ ?

തേഭ്യഃ ഇത്യുത്തരം - അവർക്ക്  എന്നുത്തരം

പ്രഭുഃ തേഭ്യഃ ഏതാൻ വരാൻ ദത്വാ അന്തർദ്ദധേ  ഇത്യന്വയഃ

പ്രഭുഃ അവർക്ക് ഈ വരങ്ങൾ കൊടൂത്തിട്ട് മറഞ്ഞു

ഇനി എവിടെ മറഞ്ഞു എന്ന് ആകാംക്ഷാ

കുത്ര അന്തർദ്ദധേ ?

തത്ര ഏവ  ഇത്യുത്തരം - അവിടെ തന്നെ

പ്രഭുഃ തേഭ്യഃ ഏതാൻ വരാൻ ദത്വാ തത്ര ഏവ അന്തർദ്ദധേ  ഇത്യന്വയഃ

പ്രഭുഃ അവർക്ക് ഈ വരങ്ങൾ കൊടുത്തിട്ട് അവിടെ തന്നെ മറഞ്ഞു






Friday, September 08, 2017

ആകാംക്ഷാ -1

ഇനി നമുക്ക് ഒരു ഗദ്യവാചകം എടുത്ത് ആകാംക്ഷകൾ നോക്കാം. മുഴുവൻ സംസ്കൃതത്തിൽ തന്നെ എഴുതാം. നിങ്ങൾക്കു മുൻപുള്ളത് വായിച്ചിട്ടുണ്ടെങ്കിൽ എളുപ്പം മനസിലാകും.
മനസിലാകുന്നില്ലെങ്കിൽ ചോദിച്ചാൽ മതി

വാചകം “ബുദ്ധിമാൻ രാമഃ സായം പ്രാതഃ പാർവതീപതിം ഈശ്വരം നമതി”

ഇതി വാക്യേ പൂർവക്രിയാപദം “നമതി” ഇതി

തത്ര നമതി കഃ ? ഇതി പ്രശ്ന ജായതേ

ഉത്തരം രാമഃ ഇതി

ഇയം കർത്തുഃ ആകാംക്ഷാ

കം( കൗ, കാൻ, കാം,കിം) ഇതി പ്രശ്നഃ കർമ്മണഃ ആകാംക്ഷാ ഇതി ഉച്യതേ

യഥാ തസ്മിൻ ഏവ വാക്യേ രാമഃ കം നമതി? ഇതി പ്രശ്നഃ

ഉത്തരം ഈശ്വരം ഇതി

ഇയം കർമ്മണഃ ആകാംക്ഷാ

കഥംഭൂതഃ,  കീദൃശഃ ഇതി പ്രശ്നേ കർതൃവിശേഷണസ്യ ആകാംക്ഷാ

യഥാ തസ്മിൻ ഏവ വാക്യേ “കഥംഭൂതഃ രാമഃ ഈശ്വരം നമതി?”

ഇതി  കർതൃവിശേഷണസ്യ ആകാംക്ഷാ

ബുദ്ധിമാൻ രാമഃ ഈശ്വരം നമതി ഇതി ഉത്തരം

കഥംഭൂതം,  കീദൃശം ഇതി പ്രശ്നേ കർമ്മവിശേഷണസ്യ ആകാംക്ഷാ

യഥാ - “ബുദ്ധിമാൻ രാമഃ കീദൃശം ഈശ്വരം നമതി?” ഇതി  കർമ്മവിശേഷണസ്യ ആകാംക്ഷാ

ബുദ്ധിമാൻ രാമഃ “പാർവതീപതിം”  ഈശ്വരം നമതി ഇതി ഉത്തരം


കദാ, കുത്ര, കഥം, കുതഃ, ഇത്യാദി പ്രശ്നഃ ക്രിയാവിശേഷണസ്യ ആകാംക്ഷാ
യഥാ  “ബുദ്ധിമാൻ രാമഃ പാർവതീപതിം ഈശ്വരം കദാ നമതി?”  ഇതി പ്രശ്നഃ.
ഇയം ക്രിയാവിശേഷണസ്യ ആകാംക്ഷാ

ഉത്തരം ബുദ്ധിമാൻ രാമഃ “സായം പ്രാതഃ” പാർവതീപതിം ഈശ്വരം നമതി

ആകാംക്ഷാ

ആകാംക്ഷാ

ശ്ലോകം പഠിക്കുമ്പോൾ അനവയിക്കുവാൻ ഉപയോഗിക്കുന്നത് ആകാംക്ഷയാണ്‌

ഇതു വരെ നാം മലയാളത്തിൽ അല്ലെ നോക്കിയത്?

ഇനി സംസ്കൃതത്തിൽ തന്നെ നോക്കിയാലൊ?

രഘുവംശം കാവ്യത്തിലെ ആദ്യശ്ലോകം

“വാഗർഥാവിവ സമ്പൃക്തൗ വാഗർഥപ്രതിപത്തയേ
ജഗതഃ പിതരൗ വന്ദേ പാർവതീപരമേശ്വരൗ”

വന്ദേ ആണു ക്രിയ വന്ദിക്കുന്നു

വന്ദതേ വന്ദേതെ വന്ദന്തേ -- എന്നു തുടങ്ങുന്ന ലട് ആത്മനേപദത്തിന്റെ ഉത്തമപുരുഷൻ ഏകവചനം ആണ്‌ വന്ദേ.  വന്ദിക്കുന്നു എന്നർത്ഥം വരും

ഈ ക്രിയ കാണുമ്പോൾ ആർ വന്ദിക്കുന്നു എന്ന ആകാംക്ഷ - കർത്തുഃ ആകാംക്ഷാ
കഃ - ആര്‌ വന്ദിക്കുന്നു?

അഹം ഇത്യുത്തരം , അഹം വന്ദേ ഇത്യന്വയഃ

ഞാൻ എന്നുത്തരം, ഞാൻ വന്ദിക്കുന്നു എന്ന്‌ അന്വയം.
അടുത്തത്  ആരെ വന്ദിക്കുന്നു എന്ന ആകാംക്ഷാ - കർമ്മണഃ ആകാംക്ഷാ
കൗ?

പാർവതീപരമേശ്വരൗ ഇത്യുത്തരം
അഹം പാരവതീപരമേശ്വരൗ വന്ദേ ഇത്യന്വയഃ

ഇനി കർമ്മവിശേഷണത്തിലുള്ള ആകാംക്ഷാ എങ്ങനെ ഉള്ള പാർവതീപരമേശ്വരന്മാർ?

കഥംഭൂതൗ പാർവതീപരമേശ്വരൗ ?  കർമ്മവിശേഷണസ്യ ആകാംക്ഷാ

ജഗതഃ പിതരൗ  ഇത്യുത്തരം

വീണ്ടും എങ്ങനെ ഉള്ള?
പുനഃ കഥംഭൂതൗ?  ദ്വിതീയകർമ്മവിശേഷണസ്യ ആകാംക്ഷാ

വാഗർഥാവിവ സമ്പൃക്തൗ  ഇത്യുത്തരം
,

കിമർത്ഥം വന്ദേ ? ക്രിയാവിശേഷണാകാംക്ഷാ എന്തിനു വേണ്ടി വന്ദിക്കുന്നു?

വാഗർത്ഥപ്രതിപത്തയേ ഇത്യുത്തരം

അഹം വാഗർത്ഥാവിവ സമ്പൃക്തൗ, ജഗതഃ പിതരൗ , പാർവതീപരമേശ്വരൗ വാഗർത്ഥപ്രതിപത്തയേ വന്ദെ

എന്ന് മുഴുവൻ അന്വയം

Thursday, September 07, 2017

ശ്രീരാമോദന്തം ശ്ലോകം 3

ശ്രീരാമോദന്തം ശ്ലോകം 3

രാവണോ മാനുഷാദന്യൈരവദ്ധ്യത്വം തഥാത്മനഃ
നിർദ്ദേവത്വേച്ഛയാ നിദ്രാം കുംഭകർണ്ണോഽവൃണീത ച

രാവണഃ (അ പു പ്ര ഏ)  രാവണൻ

മാനുഷാത് (അ പു പ ഏ) മനുഷ്യനിൽ നിന്ന്

അന്യൈഃ (അ പു തൃ ബ)  അന്യരാൽ

അവദ്ധ്യത്വം (അ ന ദ്വി  ഏ)  അവദ്ധ്യത്വത്തെ - വധിക്കുവാൻ പറ്റുന്നത് വദ്ധ്യം, പറ്റാത്തത് അവദ്ധ്യം. അങ്ങനെ ഉള്ള അവസ്ഥ അവദ്ധ്യത്വം

തഥാ (അ) അപ്രകാരം

ആത്മനഃ (ന പു ഷ ഏ)  തന്റെ

നിർദ്ദേവത്വേച്ഛയാ - (അ ന തൃ ഏ )നിർദ്ദേവത്വം - ദേവന്മാർ ഇല്ലാതിരിക്കുന്ന അവസ്ഥ, അതിലുള്ള ഇച്ഛ നിർദ്ദേവത്വേച്ഛ. അത് ഹേതുവായിട്ട്
(സരസ്വതി ദേവി കുംഭകർന്നന്റെ നാക്കിൽ ഇരുന്ന് അവനെ കൊണ്ട് വാക്കു പിഴപ്പിച്ചു എന്നു കഥ. തെറ്റിപ്പോയപ്പോൾ  നിർദ്ദേവ്വത്വത്തിനു പകരം നിദ്രാവത്വം എന്നായിപ്പോയി ചോദിച്ചത്

നിദ്രാം ( ആ സ്ത്രീ ദ്വി ഏ) നിദ്രയെ

കുംഭകർണ്ണഃ (അ പു പ്ര ഏ) കുംഭകർണ്ണൻ

അവൃണീത (ലങ്ങ് ആ പ്രപു ഏ) വരിച്ചു

അന്വയം

അവൃണീത വരിച്ചു

രാവണഃ അവൃണീത - രാവണൻ വരിച്ചു

രാവണഃ അവദ്ധ്യത്വം അവൃണീത - രാവണൻ അവദ്ധ്യത്വത്തെ വരിച്ചു

രാവണഃ ആത്മനഃ അവദ്ധ്യത്വം അവൃണീത - രാവണൻ തന്റെ അവദ്ധ്യത്വത്തെ വരിച്ചു

രാവണഃ അന്യൈഃ ആത്മനഃ അവദ്ധ്യത്വം അവൃണീത രാവണൻ അന്യരിൽ നിന്നും തന്റെ അവദ്ധ്യത്വത്തെ വരിച്ചു

രാവണഃ മാനുഷാത് അന്യൈഃ ആത്മനഃ അവദ്ധ്യത്വം അവൃണീത -  രാവണൻ മനുഷ്യരൊഴികെ മറ്റുള്ളവയിൽ നിന്നും തന്റെ അവദ്ധ്യത്വത്തെ വരിച്ചു ( തന്നെ മനുഷ്യനല്ലാതെ ആരും കൊല്ലാൻ പാടില്ല എന്നു വരം വാങ്ങി, മനുഷ്യർക്കാർക്കും തന്നെ കൊല്ലുവാൻ പറ്റില്ല എന്നൊരു ധാരണ ഉണ്ടായി, അതു കൊണ്ടല്ലെ രാമൻ മനുഷ്യനായി അവതരിച്ചത്)


കുംഭകർണ്ണഃ അവൃണീത
കുംഭകർണ്ണഃ നിദ്രാം അവൃണീത
കുംഭകർണ്ണ നിർദ്ദേവത്വേച്ഛയാ നിദ്രാം അവൃണീത ച

ഇപ്പോൾ അർത്ഥം എഴുതാതെ തന്നെ മനസിലായില്ലെ?




Wednesday, September 06, 2017

ശ്രീരാമോദന്തം ശ്ലോകം 2

ശ്രീരാമോദന്തം ശ്ലോകം 2

“തേ തു തീവ്രേണ തപസാ പ്രത്യക്ഷീകൃത്യ വേധസം
വവ്രിരേ ച വരാനിഷ്ടാനസ്മാദാശ്രിതവത്സലാത്”

പദങ്ങൾ

തേ --- അവർ മൂന്നുപേരും

(സഃ തൗ തേ -- അവൻ, അവർ രണ്ടു പേർ, അവർ രണ്ടിൽ കൂടൂതൽ പേർ എന്നു തത് ശബ്ദം പുല്ലിംഗ രൂപം, ഏക വചനം , ദ്വിവചനം,  ബഹുവചനം. അവയിലെ തേ ആണിവിടെ

തു  (അവ്യയം) ആകട്ടെ

തീവ്രേണ (അകാരാന്തം നപുംസകലിംഗം തൃതീയ ഏകവചനം)  തീവ്രമായ

തപസാ  (സകാരാന്തം നപുംസകലിംഗം തൃതീയ ഏകവചനം) തപസ്സിനാൽ

പ്രത്യക്ഷീകൃത്യ (ല്യബന്തം അവ്യയം) പ്രത്യക്ഷപെടുത്തിയിട്ട്


വേധസം (സകാരാന്തം പുല്ലിംഗം ദ്വിതീയ ഏകവചനം) വേധസ്സിനെ - ബ്രഹ്മാവിനെ

വവ്രിരേ  (ലിട് പരസ്മൈപദം പ്രഥമപുരുഷൻ ബഹുവചനം ) വരിച്ചു

വരിക്കുക എന്നു പറയ്വാൻ ഉപയോഗിക്കുന്ന ധാതുവിന്റെ ലിട് - കഴിഞ്ഞകാലത്തെ സൂചിപ്പിക്കുന്ന ലകാരം ആണ്‌ ലിട്.
വവ്രേ വവ്രാതേ വവ്രിരേ എന്ന് ഏകവചനം ദ്വിവചനം ബഹുവചനം. ഇവിടെ മൂന്നു പേർ ഉള്ളത് കൊണ്ട് വവ്രിരെ എന്ന ബഹുവചനം ഉപയോഗിക്കണം.

(വരിക്കുന്നു എന്നു പറയണം എങ്കിൽ വൃണോതി എന്നോ വൃണുതേ എന്നൂ ഉപയോഗിക്കണം) ആ വക രൂപങ്ങൾ സിദ്ധരൂപത്തിൽ നിന്നും പഠികുക)

ച (അവ്യയം) ഉം

വരാൻ (അകാരാന്തം നപുംസകലിംഗം ദ്വിതീയ ബഹുവചനം) വരങ്ങളേ

ഇഷ്ടാൻ  (അകാരാന്തം നപുംസകലിംഗം ദ്വിതീയ ബഹുവചനം)- ഇഷ്ടങ്ങളെ - ഇഷ്ടങ്ങളായ എന്നു വേണം ഇവിടെ അർത്ഥം എടൂക്കുവാൻ കാരണം ഇത് വരങ്ങളുടെ വിശേഷണം ആണ്‌.

അസ്മാത് (ഇദംശബ്ദം പുല്ലിംഗം പഞ്ചമി ഏകവചനം) ഇവങ്കൽ നിന്ന്‌

ആശ്രിതവത്സലാത് ( അകാരാന്തം പുല്ലിംഗം പഞ്ചമി ഏകവചനം) ആശ്രിതവൽസലനിൽ നിന്ന്‌. ഇവിടെയും ആശ്രിതവത്സലനായ എന്നു വേണം അർത്ഥം എടുക്കാൻ , കാരണം ഇത് ബ്രഹ്മാവിന്റെ വിശേഷണം ആയ ഇവങ്കൽ എന്നതിന്റെ വിശേഷണം ആണ്‌


ഇനി നമുക്ക് അന്വയിക്കാം

ആദ്യം ക്രിയ

വവ്രിരെ?


ആര്‌ വരിച്ചു

തേ വവ്രിരെ - അവർ വരിച്ചു

അടുത്തത് കർമ്മം നോക്കണം - കാരണം ഇവിടെ സകർമ്മകക്രിയ ആണ്‌
അപ്പോൾ എന്ത് വരിച്ചു?

തേ വരാൻ വവ്രിരെ - അവർ വരങ്ങളെ വരിച്ചു.

എങ്ങനെ ഉള്ള വരങ്ങളെ?

തേ ഇഷ്ടാൻ വരാൻ വവ്രിരെ - അവർ ഇഷ്ടങ്ങളായ വരങ്ങളെ വ
രിച്ചു

എന്ത് ചെയ്തിട്ട്?

പ്രത്യക്ഷീകൃത്യ - പ്രത്യക്ഷപ്പെടുത്തിയിട്ട്

തേ പ്രത്യക്ഷീകൃത്യ ഇഷ്ടാൻ വരാൻ വവ്രിരെ

ആരെ പ്രത്യക്ഷീകൃത്യ?

ബ്രഹ്മാവിനെ - വേധസം പ്രത്യക്ഷീകൃത്യ

തേ വേധസം  പ്രത്യക്ഷീകൃത്യ ഇഷ്ടാൻ വരാൻ വവ്രിരെ

എങ്ങനെ പ്രത്യക്ഷപ്പെടുത്തി?

തപസ്സു കൊണ്ട്

തപസാ പ്രത്യക്ഷീകൃത്യ

തേ തപസാ വേധസം  പ്രത്യക്ഷീകൃത്യ ഇഷ്ടാൻ വരാൻ വവ്രിരെ


എങ്ങനെ ഉള്ള തപസ്സു കൊണ്ട്?

തീവ്രേണ തപസ്സ തീവ്രമായ തപസ്സു കൊണ്ട്

തേ തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ ഇഷ്ടാൻ വരാൻ വവ്രിരെ

വരങ്ങൾ എവിടെ നിന്നും സ്വീകരിച്ചു?

അസ്മാത് - ഇവങ്കൽ നിന്ന് - ബ്രഹ്മാവിൽ നിന്ന്

തേ തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ അസ്മാത്  ഇഷ്ടാൻ വരാൻ വവ്രിരെ

ആ ബ്രഹ്മാവ്‌ എങ്ങനെ ഉള്ളവൻ ആയിരുന്നു?

ആശ്രിതവൽസലൻ ആയിരുന്നു. അപ്പോൾ, ആശ്രിതവൽസലാത് അസ്മാത് ആശിതവത്സലനായ ഇവങ്കൽ നിന്ന്

തേ തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ  ആശ്രിതവൽസലാത് അസ്മാത്  ഇഷ്ടാൻ വരാൻ വവ്രിരെ

ഇനി ഒരു തു ഉം ച ഉം മാത്രം ബാക്കി ഉണ്ട് അല്ലെ?

അത് തേ തു എന്ന് ചേർക്കുക- അപ്പോൾ അവർ ആകട്ടെ എന്ന അർത്ഥം കിട്ടും.

തേ തു തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ  ആശ്രിതവൽസലാത് അസ്മാത്  ഇഷ്ടാൻ വരാൻ വവ്രിരെ

 അവസാനം ച  ചേർക്കുക

തേ തു തീവ്രേണ തപസാ വേധസം  പ്രത്യക്ഷീകൃത്യ  ആശ്രിതവൽസലാത് അസ്മാത്  ഇഷ്ടാൻ വരാൻ വവ്രിരെ ച

അവർ ആകട്ടെ തീവ്രമായ തപസു ചെയ്തു , ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, ആശ്രിതവൽസലനായ ഇവങ്കൽ ഇന്ന് ഇഷ്ടങ്ങളായ വരങ്ങളെ വരിക്കുകയും ചെയ്തു



Tuesday, September 05, 2017

മന്ദഃ കവിയശപ്രാർത്ഥീ

പ്രക്ഷിപ്തം പ്രക്ഷിപ്തം എന്നു പറഞ്ഞ് പല പ്രമുഖ കൃതികളിലെയും ചില ചില ശ്ലോകങ്ങളേ ഓരോരുത്തർ അവനവന്റെ  യുക്തിക്കനുസരിച്ച് ഒഴിവാക്കുന്നത് ഒരു ഫാഷനായ ഒരു കാലം ഉണ്ടായിരുന്നു
വിദ്വാനാണെന്നു കാണിക്കാൻ വേണ്ടി പലരും ഇമ്മാതിരി കാണിച്ചപ്പോൾ അവരെ കളിയാക്കുവാനായി ശ്രീ MR Nair സാക്ഷാൽ സഞ്ജയൻ എഴുതിയ ഒരു ലേഖനം ഉണ്ട്

കാളിദാസന്റെ രഘുവംശത്തിലെ ഒരു ശ്ലോകം ഉപയോഗിച്ചാണ്‌ അദ്ദേഹം ഈ കൃത്യം നിർവഹിച്ചത്

സഞ്ജയൻ പറയുന്നത് ഇവരുടെ ഒക്കെ യുക്തി വച്ചു നോക്കിയാൽ കാളിദാസൻ രഘുവംശത്തിലെ ആദ്യ മൂന്നു ശ്ലോകങ്ങളേ എഴുതിയിട്ടുള്ളു. മൂന്നാം ശ്ലോകത്തിനു ശേഷം ബാക്കി എല്ലാം പ്രക്ഷിപ്തം ആണ്‌. ആ മൂന്നാമത്തെ ശ്ലോകം എഴുതിയതിനു ശേഷം ബോധമുള്ളവർ ആരെങ്കിലും ബാക്കി എഴുതുമൊ?  :)

എന്താണീ മൂന്നാം ശ്ലോകം
അത് നമുക്ക് പഠിക്കാം വേണ്ടേ?

“മന്ദഃ കവിയശപ്രാർത്ഥീ
ഗമിഷ്യാമ്യുപഹാസ്യതാം
പ്രാംശുലഭ്യേ ഫലേ ലോഭാ-
ദുദ്ബാഹുരിവ വാമനഃ”

മന്ദഃ
കവിയശപ്രാർത്ഥീ
ഗമിഷ്യാമി
ഉപഹാസ്യതാം
പ്രാംശുലഭ്യേ
ഫലേ
ലോഭാത്
ഉദ്ബാഹുഃ
ഇവ
വാമനഃ


മന്ദഃ അകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം മന്ദൻ - മണ്ടൻ
കവിയശപ്രാർത്ഥീ ഈകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം - കവി എന്ന യശസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നവൻ

ഗമിഷ്യാമി -  അതിലേക്ക് പോകും എന്ന ഭാവികാലം - ഗമ്‌ ധാതുവിന്റെ ലൃട് രൂപം ഉത്തമപുരുഷൻ ഏകവചനം

ഉപഹാസ്യതാം ആകാരാന്തം സ്ത്രീലിംഗം ദ്വിതീയ ഏകവചനം - ഉപഹാസ്യതയെ

പ്രാംശുലഭ്യേ അകാരാന്തം പുല്ലിംഗം സപ്തമി ഏകവചനം പ്രാംശുവിന്‌ മാത്രം ലഭിക്കുന്ന. പ്രാംശു - ഉയരമുള്ളവൻ

ഫലേ  അകാരാന്തം നപുംസകലിംഗം സപ്തമി ഏകവചനം

ലോഭാത് അകാരാന്തം നപുംസകലിംഗം പഞ്ചമി ഏകവചനം

ഉദ്ബാഹുഃ  ഉകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം കൈകൾ പൊക്കിനില്ക്കുന്നവൻ

ഇവ അവ്യയം പോലെ
വാമനഃ  അകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം കുള്ളൻ -പൊക്കമില്ലാത്തവൻ


ക്രിയ ഗമിഷ്യാമി (ഉത്തമ പുരുഷരൂപം ആയത് കൊണ്ട് ഇവിടെ പറഞ്ഞിട്ടില്ലെങ്കിലും അഹം എന്നായിരിക്കും കർത്താവ്‌.) അതു കൊണ്ട്
(അഹം) ഗമിഷ്യാമി.

എങ്ങനെ ഉള്ള ഞാൻ മണ്ടനായ ഞാൻ

മന്ദഃ (അഹം) ഗമിഷ്യാമി.
മന്ദഃ കവിയശപ്രാർത്ഥീ (അഹം) ഗമിഷ്യാമി
മന്ദനായ കവിയുടെ പ്രസിദ്ധി ആഗ്രഹിക്കുന്ന ഞാൻ പോകും

എങ്ങോട്ട് പോകും?

ഉപഹാസ്യതാം ഗമിഷ്യാമി - ഉപഹാസ്യതയെ പ്രാപിക്കും എന്ന് - നാണിക്കേണ്ടി വരും എന്ന്

മന്ദഃ  കവിയശപ്രാർത്ഥീ (അഹം) ഉപഹാസ്യതാം ഗമിഷ്യാമി.

അതിനൊരുദാഹരണം പറഞ്ഞിട്ടുണ്ട്.
വാമനഃ ഇവ - വാമനനെ പോലെ - കുള്ളനെ പോലെ

മന്ദഃ  കവിയശപ്രാർത്ഥീ (അഹം) വാമനഃ ഇവ ഉപഹാസ്യതാം ഗമിഷ്യാമി.

മണ്ടനായ കവിയശപ്രാർഥിയായ ഞാൻ കുള്ളനെ പോലെ അപഹസിക്കപ്പെടും

ആ കുള്ള്നും ഉണ്ട് വിശേഷണങ്ങൾ

ഉദ്ബാഹുഃ വാമനഃ ഇവ - കൈകൾ പൊക്കി പിടിച്ചിരിക്കുന്ന വാമനനെ പോലെ

മന്ദഃ  കവിയശപ്രാർത്ഥീ (അഹം) ഉദ്ബാഹുഃ വാമനഃ ഇവ ഉപഹാസ്യതാം ഗമിഷ്യാമി.

എന്തിനാണു കുള്ളൻ കൈകൾ പൊക്കി പിടിച്ചിരിക്കുന്നത് ?

 ലോഭാത് = ആഗ്രഹം കൊണ്ട്

എന്തിലുള്ള ആഗ്രഹം കൊണ്ട് ?
ഫലേ ലോഭാത് = പഴത്തിലുള്ള ആഗ്രഹം കൊണ്ട്

മന്ദഃ  കവിയശപ്രാർത്ഥീ (അഹം)ഫലേ ലോഭാത് ഉദ്ബാഹുഃ വാമനഃ ഇവ ഉപഹാസ്യതാം ഗമിഷ്യാമി.

ഇനി ആ പഴത്തിനും ഉണ്ട് വിശേഷം. അത് എല്ലാവർക്കും ലഭിക്കില്ല, പിന്നെയോ നല്ല പൊക്കം ഉള്ളവർക്കു മാത്രമെ എത്തി പിടിക്കാൻ പറ്റൂ

അതാണു പ്രാംശുലഭ്യേ - പ്രാംശുവിനു മാത്രം ലഭ്യമായ

അപ്പോൾ ആകെ മൊത്തം?

മന്ദഃ  കവിയശപ്രാർത്ഥീ (അഹം) പ്രാംശുലഭ്യേ ഫലേ ലോഭാത് ഉദ്ബാഹുഃ വാമനഃ ഇവ ഉപഹാസ്യതാം ഗമിഷ്യാമി.

ഹഹഹഹ ഇങ്ങനെ നാണം കെടും എന്നു നേരത്തെ അറിഞ്ഞാൽ പിന്നെ ബുദ്ധി ഉള്ളവർ ആരെങ്കിലും ബാക്കി എഴുതുമൊ?


ശ്ലോകം പഠിച്ചില്ലെ?
അർത്ഥവും എങ്ങനെ മനസിലാക്കി എടുക്കാം എന്നും മനസിലായില്ലെ?

അഹം ച ത്വം ച രാജേന്ദ്രാ

തമാശരീതിയിൽ ഉള്ള ശ്ലോകങ്ങൾ ഇതു പോലെ പഠിക്കുവാൻ ഉപയോഗിക്കുവാൻ പറ്റും
ഓർത്തിരിക്കാനും എളുപ്പം അർത്ഥം മനസിലാക്കാനും എളുപ്പം
ഒരെണ്ണം ദാ
ഒരാൾ തന്നെ തന്നെ രാജാവിനോടുപമിച്ചു പറയുന്നു
അഹം ച ത്വം ച രാജേന്ദ്രാ
ലോകനാഥാവുഭാവപി
ബഹുവ്രീഹിസമാസോഽഹം
ഷഷ്ഠീതല്പുരുഷോ ഭവാൻ
അഹം - അസ്മത് ശബ്ദം പ്രഥമാ ഏകവചനം = ഞാൻ
ച അവ്യയം = ഉം
ത്വം = യുഷ്മത് ശബ്ദം പ്രഥമാ ഏകവചനം = നിങ്ങൾ
ച അവ്യയം ഉം
രാജേന്ദ്രാ = സംബോധന പ്രഥമ - അല്ലയോ രാജശ്രേഷ്ഠാ
ലോകനാഥൗ = അകാരാന്തം പുല്ലിംഗം പ്രഥമാ ദ്വിവചനം = രണ്ട് ലോകനാഥന്മാർ
ഉഭൗ സംഖ്യാശബ്ദം = രണ്ടു പേർ
അപി അവ്യയം = എന്നിരുന്നാലും
ബഹുവ്രീഹിസമാസഃ = അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം ബഹുവ്രീഹി സമാസം
അഹം
ഷഷ്ഠീതല്‌പുരുഷഃ = അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം ഷഷ്ഠീതല്‌പുരുഷൻ
ഭവാൻ നകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം
അതായത്
“ഹേ രാജേന്ദ്രാ അഹം ച ത്വം ച ഉഭൗ ലോകനാഥൗ, അപി, അഹം ബഹുവ്രീഹിസമാസഃ, ഭവാൻ ഷഷ്ഠീതല്‌പുരുഷഃ”
അല്ലയൊ രാജശ്രേഷ്ഠ്ഹാ ഞാനും നിങ്ങളും - (നമ്മൾ രണ്ടുപേരും ലോകനാഥന്മാർ തന്നെ. പക്ഷെ ഞാൻ ബഹുവ്രീഹി സമാസവും അങ്ങ് ഷഷ്ഠീ തല്‌പുരുഷനും ആണെന്നു മാത്രം
അതായത് ബഹുവ്രീഹി സമാസം അന്യപദപ്രധാനം ആണ്‌ അല്ലെ?
ലോകനാഥൻ എന്നതിനെ വിഗ്രഹിക്കുന്നത്
“ ലോകം നാഥോ യസ്യ സഃ”
ലോകം ആർക്കാണൊ നാഥനായുള്ളത്, അവൻ, ചുരുക്കി പറഞ്ഞാൽ പിച്ച തെണ്ടി ജീവിക്കുന്നവൻ
എന്നാൽ രാജാവോ? ഷഷ്ഠീ തല്‌പുരുഷൻ ലോകത്തിന്റെ നാഥൻ “ലോകസ്യ നാഥഃ ലോകനാഥഃ”

സംസ്കൃതം ശ്ലോകം പഠിക്കേണ്ട രീതി

സംസ്കൃതം ശ്ലോകം പഠിക്കേണ്ട രീതി ഒന്നു കൂടി വിശദീകരിക്കാം.
ഒരു ശ്ലോകം കിട്ടിയാൽ ആദ്യം അതിന്റെ പദം പിരിക്കുക, എന്നിട്ട് അതിന്റെ അന്തം ലിംഗം വിഭക്തി, ലകാരം ഇവ മനസിലാക്കുക
ഉദാഹരണത്തിന്‌ ശ്രീരാമോദന്തം എന്ന ലളിതമായ ഒരു കൃതിയുടെ ആദ്യ ശ്ലോകം എടുക്കാം
“ശ്രീപതിം പ്രണിപത്യാഽഹം ശ്രീവത്സാങ്കിതവക്ഷസം
ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാത്മീകിപ്രകീർത്തിതം”
ഇതിലെ പദങ്ങൾ പിരിക്കുമ്പോൾ
ശ്രീപതിം
പ്രണിപത്യ
അഹം
ശ്രീവത്സാങ്കിതവക്ഷസം
ശ്രീരാമോദന്തം
ആഖ്യാസ്യേ
ശ്രീവാത്മീകിപ്രകീർത്തിതം
ശ്രീപതിം എന്നത് ഇകാരാന്തം പുല്ലിംഗം ദ്വിതീയാ ഏകവചനം. കവി എന്നതു പോലെ ഇ യിൽ അവസാനിക്കുന്ന ശബ്ദത്തിന്റെ ദ്വിതീയാ വിഭക്തി ഏകവചനം അപ്പോൾ കവിം എന്നാൽ കവിയെ, എന്നതു പോലെ ശ്രീപതിം എന്നാൽ ശ്രീപതിയെ എന്നർത്ഥം
ശ്രിയഃ പതി ശ്രീപതി - ശ്രീയുടെ -ലക്ഷ്മിദേവിയുടെ പതി ആണ്‌ ശ്രീപതി അതായത് വിഷ്ണു. അപ്പോൾ ശ്രീപതിം എന്നാൽ വിഷ്ണൂവിനെ എന്നർത്ഥം കിട്ടുന്നു.
പ്രണിപത്യ എന്നത് ല്യബന്തം അവ്യയം എന്നു പറയും. ഇപ്രകാരം ഉള്ള അവ്യയത്തിന്‌ ആ ക്രിയ ചെയ്തിട്ട് എന്നാണർത്ഥം. പ്രണിപതിക്കുക നമസ്കരിക്കുക. അപ്പോൾ പ്രണീപത്യ എന്നാൽ പ്രണിപതിച്ചിട്ട് - നമസ്കരിച്ചിട്ട് എന്നർത്ഥം
അഹം അസ്മത് ശബ്ദം പ്രഥമാ ഏകവചനം ഞാൻ എന്നർത്ഥം
ശ്രീവത്സാങ്കിതവക്ഷസം സകാരാന്തം പുല്ലിംഗം ദ്വിതീയ ഏകവചനം ശ്രീവത്സത്താൽ അങ്കിതമായ വക്ഷസ്സുള്ളവൻ ശ്രീവത്സാങ്കിതവക്ഷസ്സ് (അതു കൊണ്ട് ഇത് സകാരാന്തം). അവനെ എന്നർത്ഥം വരുവാൻ അതിന്റെ ദ്വിതീയാ വിഭക്തി, അപ്പോൾ ശ്രീവൽസത്താൽ അങ്കിതമായ വക്ഷസ്സുള്ളവനെ എന്നർത്ഥം
ശ്രീരാമോദന്തം അകാരാന്തം പുല്ലിംഗം ദ്വിതീയ ഏകവചനം. ശ്രീരാമോദന്തത്തെ. ശ്രീരാമസ്യ ഉദന്തം ശ്രീരാമോദന്തം - ശ്രീരാമന്റെ ഉദന്തം (കഥ) ആണ്‌ ശ്രീരാമോദന്തം
ആഖ്യാസ്യേ ആഖ്യാനം ചെയ്യുക പറയുക, പറയാം എന്നർത്ഥം വരുന്ന ഉത്തമപുരുഷ ഏകവചന രൂപം ആയ ക്രിയ ആണ്‌ ആഖ്യാസ്യേ. ഞാൻ കർത്താവാകുമ്പോൾ ഉത്തമപുരുഷ ക്രിയ വേണം - പറയാം എന്നർത്ഥം
ശ്രീവാത്മീകിപ്രകീർത്തിതം അകാരന്തം പുല്ലിംഗം ദ്വിതീയ തന്നെ. ശ്രീവാത്മീകിനാ പ്രകീർത്തിതം ശ്രീവാത്മീകിപ്രകീർത്തിതം - ശ്രീ
വാത്മീകിയാൽ പ്രകീർത്തിതം ആയതിനെ.
ഇത്രയും ചെയ്തു കഴിഞ്ഞാൽ, ഇതിനെ അന്വയിക്കാൻ തുടങ്ങാം
അതിൻ ആദ്യം ക്രിയ കണ്ടു പിടിക്കുക.
ഇവിടെ ആഖ്യാസ്യേ - പറയാം എന്നതല്ലെ ക്രിയ
അപ്പോൾ “ആഖ്യാസ്യേ”.
അഹം എന്ന പദം ഇവിടെ തന്നെ ഉള്ളത് കൊണ്ട് അതും കൂടി ചേർക്കുക
“അഹം ആഖ്യാസ്യേ”. -- ഞാൻ പറയാം
അടുത്തതായി ല്യബന്തം അവ്യയം ( ക്ത്വാന്തം അവ്യയം, അല്ലെങ്കിൽ തുമുന്നന്തം അവ്യയം) ഇവ ഉണ്ടേങ്കിൽ അതെടുക്കണം
ഇവിടെ ഒരെണ്ണം ഉണ്ട് പ്രണീപത്യ.
“അഹം പ്രണിപത്യ ആഖ്യാസ്യേ” - ഞാൻ പ്രണിപതിച്ചിട്ട് പറയാം
ആരെ പ്രണീപതിച്ചിട്ട് എന്ന് ചോദ്യത്തിനുള്ള ഉത്തരം അടുത്തത്.
“അഹം ശ്രീപതിം പ്രണീപത്യ ആഖ്യാസ്യേ” ഞാൻ ശ്രീപതിയെ പ്രണീപതിച്ചിട്ടു പറയാം
ഇനി നോക്കുക വിശേഷണപദം വല്ലതും ഉണ്ടോ എന്ന്. ഇവിടെ ശ്രീപതി ദ്വിതീയ ആണ്‌ ശ്രീവത്സാങ്കിതവക്ഷസം ദ്വിതീയ ആണ്‌, ശ്രീരാമോദന്തം ദ്വിതീയ ആണ്‌. ഇവയിൽ ശ്രീരാമോദന്തം കഥ ആണ്‌ അത് വിഷ്ണുവിനു വിശേഷണം ആവില്ല. പക്ഷെ ശ്രീവത്സാങ്കിതവക്ഷസം എന്നത് വിഷ്ണൂവിനുള്ള വിശേഷണം ആണ്‌. അതു കൊണ്ട് ആ പദം കൂടി ചേർക്കുക
“അഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീപതിം പ്രണിപത്യ ആഖ്യാസ്യേ”
ഞാൻ ശ്രീവത്സ്സങ്കിതവക്ഷസ്സായ വിഷ്ണുവിനെ പ്രണിപതിച്ചിട്ട് പറയാം
എന്ത് പറയാം? (ഇത് വേണമെങ്കിൽ നേരത്തെയും ആകാം കേട്ടൊ)
വീണ്ടും ദ്വിതീയ നോക്കുക ശ്രീരാമോദന്തം ശ്രീരാമകഥയെ, അതും ചേർക്കുക
“അഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീപതിം പ്രണിപത്യ ശ്രീരാമോദന്തം ആഖ്യാസ്യേ”
ഞാൻ ശ്രീവത്സ്സങ്കിതവക്ഷസ്സായ വിഷ്ണുവിനെ പ്രണിപതിച്ചിട്ട് ശ്രീരാമോദന്തത്തെ പറയാം
ഇനിയും വിശേഷണം നോക്കുക , ഒരെണ്ണം കൂടീ ഉണ്ട് , ദ്വിതീയ അത് ശ്രീവാത്മീകിപ്രകീർത്തിതം. അത് ശ്രീരാമോദന്തത്തിന്റെ വിശേഷണം. ആ കഥ ശ്രീവാത്മീകിയാൽ പ്രകീർത്തിതം ആണ്‌. അപ്പോൾ അതും കൂടി ചേർക്കുക
“അഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീപതിം പ്രണിപത്യ ശ്രീവാത്മീകിപ്രകീർത്തിതം ശ്രീരാമോദന്തം ആഖ്യാസ്യേ”
ഞാൻ ശ്രീവത്സാങ്കിതവക്ഷസ്സായ വിഷ്ണുവിനെ പ്രണിപതിച്ചിട്ട് ശ്രീവാത്മീകിയാൽ പ്രകീർത്തിതമായ ശ്രീരാമോദന്തത്തെ പറയാം
ഇതാണ്‌ ഈ ശ്ലോകത്തിന്റെ അന്വയം / അന്വയാർത്ഥം.
ഇനി ഇതിൽ വരുന്ന ശബ്ദങ്ങളുടെ സിദ്ധരൂപങ്ങളും കൂടി കുറച്ചു കുറച്ചായി പഠിച്ചു പോയാൽ വളരെ വേഗം ശ്ലോകങ്ങൾ സ്വയം മനസിലാക്കുവാൻ സാധിക്കും

ശ്രീരാമോദന്തം രണ്ടാം ശ്ലോകം
“പുരാ വിശ്രവസഃ പുത്രോ രാവണോ നാമ രാക്ഷസഃ
ആസീദസ്യാനുജൗ ചാസ്താം കുംഭകർണ്ണവിഭീഷണൗ”
പദങ്ങൾ
പുരാ
വിശ്രവസഃ
പുത്രഃ
രാവണഃ
നാമ
രാക്ഷസഃ
ആസീത്
അസ്യ
അനുജൗ

ആസ്താം
കുംഭകർണ്ണവിഭീഷണൗ
പുരാ അവ്യയം - പണ്ട് എന്നർത്ഥം
വിശ്രവസഃ സകാരാന്തം പുല്ലിംഗം ഷഷ്ടി ഏകവചനം വിസ്രവസ്സിന്റെ എന്നർത്ഥം (വിസ്രവാ വിസ്രവസൗ വിസ്രവസഃ എന്ന് ഏകദ്വിബഹുവചനങ്ങൾ മുഴുവൻ രൂപങ്ങൾ സിദ്ധരൂപത്തിൽ പഠിക്കുക)
പുത്രഃ അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം = പുത്രൻ
രാവണഃ (അ-പു-പ്ര ഏ) രാവണൻ
നാമ (അവ്യയം) എന്നു പേരുള്ള
രാക്ഷസഃ (അ - പു- പ്ര ഏ) രാക്ഷസൻ
ആസീത് (ലങ്ങ് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം) ഉണ്ടായിരുന്നു. ഉണ്ട് എന്നു സൂചിപ്പിക്കുന്ന അസ്തി എന്ന ക്രിയയുടെ ബ്ഭൂതകാലരൂപം ആണ്‌ ലങ്ങ്. ആസീത് ആസ്താം ആസൻ എന്ന് ഏകദ്വിബഹുവചനങ്ങൾ - ബാക്കി സിദ്ധരൂപത്തിൽ പഠിക്കുക)
അസ്യ ഇദംശബ്ദം പുല്ലിംഗം ഷഷ്ടി ഏകവചനം ഇവന്ന്‌ അല്ലെങ്കിൽ ഇവന്റെ
അനുജൗ അ-പു പ്ര- ദ്വിവചനം അനുജന്മാർ
ച അവ്യയം ഉം
ആസ്താം മുൻപു പറഞ്ഞതു പോലെ ലങ്ങ് പരസ്മൈപദം പ്രഥമപുരുഷൻ ദ്വിവചനം - രണ്ടുപേരുണ്ടായിരുന്നു
കുംഭകർണ്ണവിഭീഷണൗ അ പു പ്ര ദ്വി - കുംഭകർണ്ണനും വിഭീഷണനും
ഇനി ഇതിനെ അന്വയിക്കുന്നത്
ആസീത് - ഉണ്ടായിരുന്നു
ആർ അല്ലെങ്കിൽ എന്ത്?
രാക്ഷസഃ ആസീത്. രാക്ഷസൻ ഉണ്ടായിരുന്നു
ഇനി രാക്ഷസന്റെ വിശേഷണങ്ങൾ ചേർക്കാം ഉണ്ടായിരുന്നത് പണ്ടാണ്‌
പുരാ രാക്ഷസഃ ആസീത്
അവന്റെ പേർ രാവണൻ എന്നായിരുന്നു
പുരാ രാവണഃ നാമ രാക്ഷസഃ ആസീത്
അവൻ വിസ്രവസ്സിന്റെ പുത്രൻ ആയിരുന്നു ഇല്ലെ?
അപ്പോൾ പുരാ വിസ്രവസഃ പുത്രഃ രാവണഃ നാമ രാക്ഷസഃ ആസീത്
ഇനി ഒരു ക്രിയ ഉണ്ട് ആസ്താം അത് ദ്വിവചനം ആണ്‌
അപ്പോൾ ആസ്താം രണ്ടുപേർ ഉണ്ടായിരുന്നു
അനുജൗ ആസ്താം അനുജന്മാർ രണ്ടു പേർ ഉണ്ടായിരുന്നു
ആരുടെ അനുജന്മാർ? രാവണന്റെ = നേരത്തെ പറഞ്ഞ അവന്റെ
അസ്യ അനുജൗ ആസ്താം. ഉം എന്നു കൂടീ ചേർക്കണം വേണ്ടേ?
അസ്യ അനുജൗ ച ആസ്താം അവന്റെ രണ്ട് അനുജന്മാരും ഉണ്ടായിരുന്നു
അവർ കുംഭകർണ്ണനും വിഭീഷണനും ആയിരുന്നു,
അസ്യ അനുജൗ കുംഭകർണ്ണവിഭീഷണൗ ച ആസ്താം
വ്യക്തം ആയില്ലെ?