Saturday, September 09, 2017

ശ്രീരാമോദന്തം ശ്ലോകം - 4

വിഭീഷണോ വിഷ്ണുഭക്തിം വവ്രേ സത്വഗുണാന്വിതഃ
തേഭ്യ ഏതാൻ വരാൻ ദത്വാ തത്രൈവാന്തർദ്ദധേ പ്രഭുഃ

പദാനി  (പദങ്ങൾ)

വിഭീഷണഃ (അ പു പ്ര ഏ) വിഭീഷണൻ
വിഷ്ണുഭക്തിം ( ഇ ന ദ്വി ഏ) വിഷ്ണുവിലുള്ള ഭക്തിയെ
വവ്രേ (ലിട് പ പ്രപു ഏ)  വരിച്ചു
സത്വഗുണാന്വിതഃ (അ പു പ്ര ഏ)  സത്വഗുണത്തോടു കൂടിയവൻ

തേഭ്യ (തത് ശബ്ദം പുല്ലിംഗം ചതുർത്ഥി ബഹുവചനം)  അവർക്ക്‌ (അവർക്കായിക്കൊണ്ട്)

ഏതാൻ (ഏതഛബ്ദം നപുംസകലിംഗം ദ്വി ബഹുവചനം)  ഇവകളെ

വരാൻ (അ ന ദ്വി ബ)  വരങ്ങളെ

ദത്വാ (ത്വാന്തം അവ്യയം)  ദാനം ചെയ്തിട്ട് , കൊടുത്തിട്ട്

തത്ര (അ)  അവിടെ
ഏവ (അ) തന്നെ
അന്തർദ്ദധേ (ലിട് ആത്മനേപദം പ്ര ഏ)  അന്തർധാനം ചെയ്തു- മറഞ്ഞു
പ്രഭുഃ  (ഉ പു പ്ര ഏ) പ്രഭു (ഇവിടെ ബ്രഹ്മാവ്‌  എന്നർത്ഥം)

പൂർവക്രിയാപദം വവ്രേ

കർത്തുഃ ആകാംക്ഷാ

കഃ വവ്രേ  (ആർ വരിച്ചു?)

വിഭീഷണഃ ഇതി ഉത്തരം.

വിഭീഷണഃ വവ്രേ ഇത്യന്വയഃ

കീദൃശഃ വിഭീഷണഃ ( കർതൃവിശേഷണാകാംക്ഷാ - എങ്ങനെ ഉള്ള വിഭീഷണൻ?)

സത്വഗുണാന്വിതഃ വിഭീഷണഃ ഇത്യുത്തരം

സത്വഗുണാന്വിതഃ വിഭീഷണഃ വവ്രെ  ഇത്യന്വയഃ

കിം  വവ്രേ ?  കർമ്മണി  ആകാംക്ഷാ എന്തിനെ വരിച്ചു എന്ന് കർമ്മം അറീയുവാനുള്ള ആകാംക്ഷാ

വിഷ്ണുഭക്തിം ഇത്യുത്തരം
 
സത്വഗുണാന്വിതഃ വിഭീഷണഃ വിഷ്ണുഭക്തിം വവ്രെ  ഇത്യന്വയഃ

സത്വഗുണാന്വിതനായ വിഭീഷണൻ വിഷ്ണൂഭക്തിയെ വരിച്ചു

ദ്വിതീയക്രിയാപദം  അന്തർദ്ദധേ

കഃ അന്തർദ്ദധേ? കർത്തുഃ ആകാംക്ഷാ - ആർ അന്തർധാനം ചെയ്തു ?

പ്രഭുഃ ഇത്യുത്തരം

പ്രഭുഃ അന്തർദ്ദധെ ഇത്യന്വയഃ

അടുത്തതായി ത്വാന്തം അവ്യയം (ദത്വാ) ഉള്ളതു കൊണ്ട് അതെടുക്കുക

കിം കൃത്വാ അന്തർദ്ദധേ? എന്ത് ചെയ്തിട്ട് മറഞ്ഞു?

ദത്വാ ഇത്യുത്തരം

പ്രഭുഃ ദത്വാ അന്തർദ്ദധേ - പ്രഭു കൊടുത്തിട്ട് മറഞ്ഞു

കാനി ദത്വാ അന്തർദ്ദധേ? എന്ത് കൊടൂത്തിട്ട് ?

വരാൻ ദത്വാ

പ്രഭുഃ വരാൻ ദത്വാ അന്തർദ്ദധേ

ഇനി വരങ്ങളോട് ചേർച്ചയുള്ള ഈ എന്ന് മുൻപു വിവരിച്ചവ എന്നു കാണീക്കാൻ ഏതാൻ എന്നത് വരങ്ങളോടു കൂടീ ചേർക്കണം വേണ്ടെ?

അപ്പോൾ

പ്രഭുഃ ഏതാൻ വരാൻ ദത്വാ അന്തർദ്ദധേ

ആർക്കാണു കൊടുത്തത് എന്ന് കർമ്മത്തിലുള്ള ആകാംക്ഷാ

കേഭ്യഃ ദത്വാ ?

തേഭ്യഃ ഇത്യുത്തരം - അവർക്ക്  എന്നുത്തരം

പ്രഭുഃ തേഭ്യഃ ഏതാൻ വരാൻ ദത്വാ അന്തർദ്ദധേ  ഇത്യന്വയഃ

പ്രഭുഃ അവർക്ക് ഈ വരങ്ങൾ കൊടൂത്തിട്ട് മറഞ്ഞു

ഇനി എവിടെ മറഞ്ഞു എന്ന് ആകാംക്ഷാ

കുത്ര അന്തർദ്ദധേ ?

തത്ര ഏവ  ഇത്യുത്തരം - അവിടെ തന്നെ

പ്രഭുഃ തേഭ്യഃ ഏതാൻ വരാൻ ദത്വാ തത്ര ഏവ അന്തർദ്ദധേ  ഇത്യന്വയഃ

പ്രഭുഃ അവർക്ക് ഈ വരങ്ങൾ കൊടുത്തിട്ട് അവിടെ തന്നെ മറഞ്ഞു






1 comment: