തമാശരീതിയിൽ ഉള്ള ശ്ലോകങ്ങൾ ഇതു പോലെ പഠിക്കുവാൻ ഉപയോഗിക്കുവാൻ പറ്റും
ഓർത്തിരിക്കാനും എളുപ്പം അർത്ഥം മനസിലാക്കാനും എളുപ്പം
ഒരെണ്ണം ദാ
ഒരാൾ തന്നെ തന്നെ രാജാവിനോടുപമിച്ചു പറയുന്നു
അഹം ച ത്വം ച രാജേന്ദ്രാ
ലോകനാഥാവുഭാവപി
ബഹുവ്രീഹിസമാസോഽഹം
ഷഷ്ഠീതല്പുരുഷോ ഭവാൻ
ലോകനാഥാവുഭാവപി
ബഹുവ്രീഹിസമാസോഽഹം
ഷഷ്ഠീതല്പുരുഷോ ഭവാൻ
അഹം - അസ്മത് ശബ്ദം പ്രഥമാ ഏകവചനം = ഞാൻ
ച അവ്യയം = ഉം
ത്വം = യുഷ്മത് ശബ്ദം പ്രഥമാ ഏകവചനം = നിങ്ങൾ
ച അവ്യയം ഉം
രാജേന്ദ്രാ = സംബോധന പ്രഥമ - അല്ലയോ രാജശ്രേഷ്ഠാ
ലോകനാഥൗ = അകാരാന്തം പുല്ലിംഗം പ്രഥമാ ദ്വിവചനം = രണ്ട് ലോകനാഥന്മാർ
ഉഭൗ സംഖ്യാശബ്ദം = രണ്ടു പേർ

അപി അവ്യയം = എന്നിരുന്നാലും
ബഹുവ്രീഹിസമാസഃ = അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം ബഹുവ്രീഹി സമാസം
അഹം
ഷഷ്ഠീതല്‌പുരുഷഃ = അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം ഷഷ്ഠീതല്‌പുരുഷൻ
ഭവാൻ നകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം
ബഹുവ്രീഹിസമാസഃ = അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം ബഹുവ്രീഹി സമാസം
അഹം
ഷഷ്ഠീതല്‌പുരുഷഃ = അകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം ഷഷ്ഠീതല്‌പുരുഷൻ
ഭവാൻ നകാരാന്തം പുല്ലിംഗം പ്രഥമാ ഏകവചനം
അതായത്
“ഹേ രാജേന്ദ്രാ അഹം ച ത്വം ച ഉഭൗ ലോകനാഥൗ, അപി, അഹം ബഹുവ്രീഹിസമാസഃ, ഭവാൻ ഷഷ്ഠീതല്‌പുരുഷഃ”
അല്ലയൊ രാജശ്രേഷ്ഠ്ഹാ ഞാനും നിങ്ങളും - (നമ്മൾ രണ്ടുപേരും ലോകനാഥന്മാർ തന്നെ. പക്ഷെ ഞാൻ ബഹുവ്രീഹി സമാസവും അങ്ങ് ഷഷ്ഠീ തല്‌പുരുഷനും ആണെന്നു മാത്രം
അതായത് ബഹുവ്രീഹി സമാസം അന്യപദപ്രധാനം ആണ് അല്ലെ?
ലോകനാഥൻ എന്നതിനെ വിഗ്രഹിക്കുന്നത്
“ ലോകം നാഥോ യസ്യ സഃ”
ലോകം ആർക്കാണൊ നാഥനായുള്ളത്, അവൻ, ചുരുക്കി പറഞ്ഞാൽ പിച്ച തെണ്ടി ജീവിക്കുന്നവൻ
എന്നാൽ രാജാവോ? ഷഷ്ഠീ തല്‌പുരുഷൻ ലോകത്തിന്റെ നാഥൻ “ലോകസ്യ നാഥഃ ലോകനാഥഃ”
നന്നായിട്ടുണ്ട് ഡോക്ടര്‍
ReplyDeleteആശംസകള്‍