ശ്രീരാമോദന്തം ശ്ലോകം 3
രാവണോ മാനുഷാദന്യൈരവദ്ധ്യത്വം തഥാത്മനഃ
നിർദ്ദേവത്വേച്ഛയാ നിദ്രാം കുംഭകർണ്ണോഽവൃണീത ച
രാവണഃ (അ പു പ്ര ഏ) രാവണൻ
മാനുഷാത് (അ പു പ ഏ) മനുഷ്യനിൽ നിന്ന്
അന്യൈഃ (അ പു തൃ ബ) അന്യരാൽ
അവദ്ധ്യത്വം (അ ന ദ്വി ഏ) അവദ്ധ്യത്വത്തെ - വധിക്കുവാൻ പറ്റുന്നത് വദ്ധ്യം, പറ്റാത്തത് അവദ്ധ്യം. അങ്ങനെ ഉള്ള അവസ്ഥ അവദ്ധ്യത്വം
തഥാ (അ) അപ്രകാരം
ആത്മനഃ (ന പു ഷ ഏ) തന്റെ
നിർദ്ദേവത്വേച്ഛയാ - (അ ന തൃ ഏ )നിർദ്ദേവത്വം - ദേവന്മാർ ഇല്ലാതിരിക്കുന്ന അവസ്ഥ, അതിലുള്ള ഇച്ഛ നിർദ്ദേവത്വേച്ഛ. അത് ഹേതുവായിട്ട്
(സരസ്വതി ദേവി കുംഭകർന്നന്റെ നാക്കിൽ ഇരുന്ന് അവനെ കൊണ്ട് വാക്കു പിഴപ്പിച്ചു എന്നു കഥ. തെറ്റിപ്പോയപ്പോൾ നിർദ്ദേവ്വത്വത്തിനു പകരം നിദ്രാവത്വം എന്നായിപ്പോയി ചോദിച്ചത്
നിദ്രാം ( ആ സ്ത്രീ ദ്വി ഏ) നിദ്രയെ
കുംഭകർണ്ണഃ (അ പു പ്ര ഏ) കുംഭകർണ്ണൻ
അവൃണീത (ലങ്ങ് ആ പ്രപു ഏ) വരിച്ചു
അന്വയം
അവൃണീത വരിച്ചു
രാവണഃ അവൃണീത - രാവണൻ വരിച്ചു
രാവണഃ അവദ്ധ്യത്വം അവൃണീത - രാവണൻ അവദ്ധ്യത്വത്തെ വരിച്ചു
രാവണഃ ആത്മനഃ അവദ്ധ്യത്വം അവൃണീത - രാവണൻ തന്റെ അവദ്ധ്യത്വത്തെ വരിച്ചു
രാവണഃ അന്യൈഃ ആത്മനഃ അവദ്ധ്യത്വം അവൃണീത രാവണൻ അന്യരിൽ നിന്നും തന്റെ അവദ്ധ്യത്വത്തെ വരിച്ചു
രാവണഃ മാനുഷാത് അന്യൈഃ ആത്മനഃ അവദ്ധ്യത്വം അവൃണീത - രാവണൻ മനുഷ്യരൊഴികെ മറ്റുള്ളവയിൽ നിന്നും തന്റെ അവദ്ധ്യത്വത്തെ വരിച്ചു ( തന്നെ മനുഷ്യനല്ലാതെ ആരും കൊല്ലാൻ പാടില്ല എന്നു വരം വാങ്ങി, മനുഷ്യർക്കാർക്കും തന്നെ കൊല്ലുവാൻ പറ്റില്ല എന്നൊരു ധാരണ ഉണ്ടായി, അതു കൊണ്ടല്ലെ രാമൻ മനുഷ്യനായി അവതരിച്ചത്)
കുംഭകർണ്ണഃ അവൃണീത
കുംഭകർണ്ണഃ നിദ്രാം അവൃണീത
കുംഭകർണ്ണ നിർദ്ദേവത്വേച്ഛയാ നിദ്രാം അവൃണീത ച
ഇപ്പോൾ അർത്ഥം എഴുതാതെ തന്നെ മനസിലായില്ലെ?

ആശംസകള്‍ ഡോക്ടര്‍
ReplyDeleteകുംഭകർണ്ണഃ അവൃണീത
ReplyDeleteകുംഭകർണ്ണഃ നിദ്രാം അവൃണീത