Saturday, October 11, 2008

വിക്കിയിലെ ഒരു വാചകം

വിക്കിയിലെ ഒരു വാചകം

"The discovery that waves have discrete energy packets (called quanta) that behave in a manner similar to particles led to the branch of physics that deals with atomic and subatomic systems which we today call quantum mechanics. "

മാങ്ങ പഴുക്കുന്ന ഉദാഹരണത്തിലെ, ഏറ്റവും അടുത്തടുത്ത രണ്ടു സമയതന്മാത്രകള്‍ക്കിടയിലുള്ള വസ്തുവിന്റെ അവസ്ഥയെ ഇതിനോടുപമിക്കുവാന്‍ സാധിക്കുമോ?

അതായത്‌ വസ്തു പരിണമിച്ച്‌ കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു അവസ്ഥയില്‍ നിന്നും വ്യത്യാസമുള്ള ഏറ്റവും അടുത്ത അവസ്ഥയില്‍ എത്തുന്നതിനെടുക്കുന്ന സമയം ഒരു സമയതന്മാത്ര. അങ്ങിനെ രണ്ടെണ്ണങ്ങള്‍ക്കിടയില്‍ കാണുന്ന ഒരു രൂപം എന്ന്‌.

പുലികളുടെ ശ്രദ്ധ ഇവിടെയ്ക്ക്‌ ക്ഷണിക്കുന്നു

Added Later
എന്റെ വാചകങ്ങള്‍ ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ച ആശയം ശരിക്കും വെളിപ്പെടുത്തിയില്ലേ എന്ന്‌. അതുകൊണ്ട്‌ ഇതൊന്നുകൂടി വിശദമാക്കുവാന്‍ നോക്കട്ടെ.

ഉദാഹരണം കൊണ്ട്‌ വ്യക്തമാക്കുവാന്‍ ശ്രമിക്കാം.

ഓക്സിജന്‍ ഒരു അടിസ്ഥാന മൂലകം, ഹൈഡ്രജന്‍ മറ്റൊരു അടിസ്ഥാന മൂലകം.
ഈ ഓക്സിജന്‌ വെറുതേ - മറ്റൊരു ശക്തിയും അതില്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍-ഇരുന്നാല്‍ എത്രനാള്‍ അതുപോലെ ഇരിക്കും? അതില്‍ പരിണാമം ഉണ്ടാകുമോ ഇല്ലയോ? അതായത്‌ അനന്തകാലം കഴിഞ്ഞു നോക്കിയാലും ആ ഓക്സിജന്‍ അതുപോലെ അവിടെ ഉണ്ടാകുമോ?

( ഞാന്‍ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ പറഞ്ഞു പരിണാമം ഇന്ത ഉലഹത്തിലുള്ള എല്ലാറ്റിനും ബാധകം ആണെന്ന്‌)

ഹൈഡ്രജനും അതുപോലെ തന്നെ ആണോ?

ഇവയെ മറ്റേതെങ്കിലും ഒരു ശക്തി കൂട്ടിപ്പിടിപ്പിക്കുമ്പോള്‍ അവ ചേര്‍ന്ന്‌ ജലം ഉണ്ടാകുന്നു എന്ന്‌ രസതന്ത്രം.

അപ്പോള്‍ ഓക്സിജന്‍ ആയിരുന്ന അവസ്ഥയില്‍ നിന്നും ജലം ആകുവാന്‍ വേണ്ടി തന്റെ electron ഷെയര്‍ ചെയ്യുന്നതിന്‌ എത്ര കുറഞ്ഞതാണെങ്കിലും ഒരു സമയം ആവശ്യം ആണല്ലൊ. ഈ ഷെയര്‍ ചെയ്യുന്നതിനു മുമ്പും പിന്‍പും ഉള്ള ഓക്സിജനുകള്‍ ഒരേ propeties ഉള്ളതാണൊ?

(അല്ല എന്നു പറയേണ്ടി വരും - കാരണം ഷെയര്‍ ചെയ്തു കഴിയുമ്പോള്‍ ഉണ്ടാകുന്ന ജലത്തിന്‌ ഓക്സിജന്റെ പ്രൊപര്‍ട്ടീസ്‌ ഇല്ല)

ഇതേ ചോദ്യം തന്നെ ഹൈഡ്രജന്റെ കാര്യത്തിലും ചോദിക്കാം.

ഇനി ഇപ്പറഞ്ഞ ഉദാഹരണത്തിലെ ഓക്സിജന്‍ ഒരു ക്വാണ്ടം എന്നു പറയുവാന്‍ സാധിക്കുന്ന സാധനം ആണൊ?
ഇത്രയും ആരെങ്കിലും ഒന്നു വിശദമാക്കിത്തന്നാല്‍ കൊള്ളാം എന്നയിരുന്നു ഞാന്‍ ഉദ്ദേശിച്ചത്‌

22 comments:

  1. വിക്കിയിലെ ഒരു വാചകം

    "The discovery that waves have discrete energy packets (called quanta) that behave in a manner similar to particles led to the branch of physics that deals with atomic and subatomic systems which we today call quantum mechanics. "

    മാങ്ങ പഴുക്കുന്ന ഉദാഹരണത്തിലെ, ഏറ്റവും അടുത്തടുത്ത രണ്ടു സമയതന്മാത്രകള്‍ക്കിടയിലുള്ള വസ്തുവിന്റെ അവസ്ഥയെ ഇതിനോടുപമിക്കുവാന്‍ സാധിക്കുമോ?

    അതായത്‌ വസ്തു പരിണമിച്ച്‌ കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു അവസ്ഥയില്‍ നിന്നും വ്യത്യാസമുള്ള ഏറ്റവും അടുത്ത അവസ്ഥയില്‍ എത്തുന്നതിനെടുക്കുന്ന സമയം ഒരു സമയതന്മാത്ര. അങ്ങിനെ രണ്ടെണ്ണങ്ങള്‍ക്കിടയില്‍ കാണുന്ന ഒരു രൂപം എന്ന്‌.

    പുലികളുടെ ശ്രദ്ധ ഇവിടെയ്ക്ക്‌ ക്ഷണിക്കുന്നു

    ReplyDelete
  2. പഠിക്കുന്ന കാലത്ത്‌ പലപ്പോഴും കേട്ടിട്ടുള്ള ഒരു രീതിയാണ്‌ - വിഭജിച്ചു വിഭജിച്ച്‌ വിഭജിക്കുവാനാകാത്തത്ര ചെറിയതാക്കുക.
    തര്‍ക്കത്തിലും കേള്‍ക്കാറുള്ളതാണ്‌.
    രസതന്ത്രത്തില്‍ molecule, atom ഇവയെ മനസ്സിലാക്കിത്തരുവാന്‍ പ്രത്യേകിച്ചും ഉപയോഗപ്പെടുത്തുന്നു.

    പക്ഷെ പ്രപഞ്ചം ഉണ്ടായിരിക്കുന്ന മൂലവസ്തു അതുപോലെ വിഭജിച്ചു വിഭജിച്ച്‌ വിഭജിക്കുവാനാകാത്ത ഒരവസ്ഥയില്‍ എത്തുന്നതാണോ?

    ReplyDelete
  3. പകലൊന്നും പുലിയിറങ്ങുകയില്ല. ചിലപ്പോള്‍ രാത്രിയില്‍ ഇറങ്ങുമായിരിക്കും അല്ലേ?

    ReplyDelete
  4. ഞാനും ഇടക്കിടെ ഇവിടെ വന്നു നോക്കിപ്പോകുന്നുണ്ട്. ഇന്നെന്താ പുലിക്ളെയൊന്നും കാണാത്തതാവോ :-)

    വിഭജിച്ചു വിഭജിച്ച് വിഭജിക്കാനാവാത്ത അവസ്ഥയിൽ എത്തുന്നതാൺ. പക്ഷേ അത് എത്ര സമയം കഴിഞ്ഞാൺ എത്തുക എന്നത് വിഭജിക്കുന്ന ആളിന്റെ കഴിവിനെ അനുസരിച്ചിരിക്കും. പരിധിയില്ലാത്ത ശക്തികൾ ഉള്ളയാളാൺ വിഭജിക്കുന്നത് എന്കിൽ എത്തില്ല. ഇന്ഡ്യാഹെറിറ്റേജോ ഞാനോ ഒക്കെയാൺ വിഭജിക്കുന്നതെന്കിൽ പെട്ടെന്നെത്തും. :-)

    ജീവന്‍ എന്താണെന്ന് പുരാണത്തിലെങ്ങാനും പറഞ്ഞിട്ടുണ്ടോ? ഉണ്ടെന്കിൽ വിശദീകരിച്ച് ഒരു പോസ്റ്റിടാമോ?

    ReplyDelete
  5. ഹാവൂ കുതിരവട്ടന്‍ ജീ, സന്തോഷമായി.

    വെറുതേ തര്‍ക്കിക്കുവാന്‍ മാത്രം നടക്കുന്ന ചില പുലികളുണ്ട്‌. അതറിയാം; അവര്‍ക്കു വേണ്ട ദൈവവും ഇസ്ലാമും, കാവിപ്പടയും , സവര്‍ണ്ണവും മറ്റു മസാലയും ഒന്നും ഈ പോസ്റ്റിലില്ല.

    പക്ഷെ അല്ലാത്തവരും ഉണ്ട്‌. കാര്യകാരണസഹിതം കാര്യങ്ങള്‍ എഴുതുന്ന പലരേയും കണ്ടിട്ടുണ്ടിവിടെ.. അതുകൊണ്ടാണ്‌ ഈ പോസ്റ്റിട്ടത്‌.
    പക്ഷെ ഇപ്പോള്‍ എനിക്കു തോന്നുന്നു, എന്റെ വാചകങ്ങള്‍ ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ച ആശയം ശരിക്കും വെളിപ്പെടുത്തിയില്ലേ എന്ന്‌. അതുകൊണ്ട്‌ ഇതൊന്നുകൂടി വിശദമാക്കുവാന്‍ നോക്കട്ടെ.

    ഉദാഹരണം കൊണ്ട്‌ വ്യക്തമാക്കുവാന്‍ ശ്രമിക്കാം.

    ഓക്സിജന്‍ ഒരു അടിസ്ഥാന മൂലകം, ഹൈഡ്രജന്‍ മറ്റൊരു അടിസ്ഥാന മൂലകം.
    ഈ ഓക്സിജന്‌ വെറുതേ - മറ്റൊരു ശക്തിയും അതില്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍-ഇരുന്നാല്‍ എത്രനാള്‍ അതുപോലെ ഇരിക്കും? അതില്‍ പരിണാമം ഉണ്ടാകുമോ ഇല്ലയോ? അതായത്‌ അനന്തകാലം കഴിഞ്ഞു നോക്കിയാലും ആ ഓക്സിജന്‍ അതുപോലെ അവിടെ ഉണ്ടാകുമോ?

    ( ഞാന്‍ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ പറഞ്ഞു പരിണാമം ഇന്ത ഉലഹത്തിലുള്ള എല്ലാറ്റിനും ബാധകം ആണെന്ന്‌)

    ഹൈഡ്രജനും അതുപോലെ തന്നെ ആണോ?

    ഇവയെ മറ്റേതെങ്കിലും ഒരു ശക്തി കൂട്ടിപ്പിടിപ്പിക്കുമ്പോള്‍ അവ ചേര്‍ന്ന്‌ ജലം ഉണ്ടാകുന്നു എന്ന്‌ രസതന്ത്രം.

    അപ്പോള്‍ ഓക്സിജന്‍ ആയിരുന്ന അവസ്ഥയില്‍ നിന്നും ജലം ആകുവാന്‍ വേണ്ടി തന്റെ electron ഷെയര്‍ ചെയ്യുന്നതിന്‌ എത്ര കുറഞ്ഞതാണെങ്കിലും ഒരു സമയം ആവശ്യം ആണല്ലൊ. ഈ ഷെയര്‍ ചെയ്യുന്നതിനു മുമ്പും പിന്‍പും ഉള്ള ഓക്സിജനുകള്‍ ഒരേ propeties ഉള്ളതാണൊ?

    (അല്ല എന്നു പറയേണ്ടി വരും - കാരണം ഷെയര്‍ ചെയ്തു കഴിയുമ്പോള്‍ ഉണ്ടാകുന്ന ജലത്തിന്‌ ഓക്സിജന്റെ പ്രൊപര്‍ട്ടീസ്‌ ഇല്ല)

    ഇതേ ചോദ്യം തന്നെ ഹൈഡ്രജന്റെ കാര്യത്തിലും ചോദിക്കാം.

    ഇനി ഇപ്പറഞ്ഞ ഉദാഹരണത്തിലെ ഓക്സിജന്‍ ഒരു ക്വാണ്ടം എന്നു പറയുവാന്‍ സാധിക്കുന്ന സാധനം ആണൊ?
    ഇത്രയും ആരെങ്കിലും ഒന്നു വിശദമാക്കിത്തന്നാല്‍ കൊള്ളാം എന്നയിരുന്നു ഞാന്‍ ഉദ്ദേശിച്ചത്‌

    ReplyDelete
  6. ഇന്‍ഡ്യാഹെറിറ്റേജ്,
    പോസ്റ്റ് വായിച്ചിരുന്നു. “പുലികളുടെ” ശ്രദ്ധ ക്ഷണിച്ചതുകൊണ്ടു് ഒരു പുലിയല്ലാത്ത ഞാന്‍ കമന്റിയില്ല. ഇതിനിടെ‍ ഏതെങ്കിലും “പുലി” കമന്റിയോ, എനിക്കെന്തെങ്കിലും പഠിക്കാന്‍ ആവുമോ എന്നറിയാന്‍ ഒന്നുകൂടി നോക്കിയതാണു്. അപ്പോള്‍ കണ്ടതു് ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നതാണു്! അതുകൊണ്ടു് ഈ വിഷയത്തില്‍ എന്റെ അഭിപ്രായം - “പുലിയഭിപ്രായം” ആയി കാണരുതെന്ന അപേക്ഷയോടെ - ഞാനിവിടെ കുറിക്കുന്നു. ചുരുക്കാന്‍ ശ്രമിക്കാം.

    “ഇപ്പറഞ്ഞ ഉദാഹരണത്തിലെ ഓക്സിജന്‍ ഒരു ക്വാണ്ടം എന്നു പറയുവാന്‍ സാധിക്കുന്ന സാധനം ആണൊ?”

    അല്ല.

    In physics, quantum is a discrete natural unit or packet of energy, charge, angular momentum, or other physical property.

    ഒരു ആറ്റത്തിനുള്ളിലെ പാര്‍ട്ടിക്കിള്‍സിനു് വ്യത്യസ്ത എനര്‍ജി ലെവല്‍ സ്വീകരിക്കാനാവും. ഓക്സിജനും ഹൈഡ്രജനും തമ്മില്‍ യോജിച്ചു് ജലം ഉണ്ടാവുന്നതു് ഒരു കെമിക്കല്‍ റിയാക്ഷനാണു്. അതു് ആറ്റോമിക് റിയാക്ഷന്‍ എന്നതുകൊണ്ടു് നമ്മള്‍ ഉദ്ദേശിക്കുന്നതല്ല. എലക്ട്രോണുകളാണു് അവിടെ പങ്കുവയ്ക്കപ്പെടുന്നതു്. അതുവഴി ഈ രണ്ടു് മൂലകങ്ങളുടെയും എലക്ട്രോണ്‍ ഷെല്ലുകള്‍ അവയിലെ കുറവും കൂടുതലും പരസ്പരം “എടുത്തും കൊടുത്തും” പങ്കുവയ്ക്കുക മാത്രമാണു് ചെയ്യുന്നതു്.

    “ഈ ഓക്സിജന്‌ വെറുതേ - മറ്റൊരു ശക്തിയും അതില്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍-ഇരുന്നാല്‍ എത്രനാള്‍ അതുപോലെ ഇരിക്കും? അതില്‍ പരിണാമം ഉണ്ടാകുമോ ഇല്ലയോ?”

    ഓക്സിജന്‍ ഒരു active element ആയതിനാല്‍ പ്രകൃതിയില്‍ ഫ്രീ ഓക്സിജന്‍ വളരെ വേഗം മറ്റു് മൂലകങ്ങളുമായി ചേര്‍ന്നു് സംയുക്തങ്ങളായിത്തീരും. സസ്യങ്ങളും മറ്റും നിരന്തരം നിര്‍മ്മിച്ചു് അന്തരീക്ഷത്തില്‍ എത്തിക്കുന്ന ഓക്സിജന്‍ ഇല്ലെങ്കില്‍ മനുഷ്യരുടെ കാര്യം കഷ്ടമായേനെ എന്നു് സാരം.

    (ഭൂമിയിലെ ആദ്യ ‌അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലായിരുന്നു. പക്ഷേ, ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും പരിണാമം സംബന്ധിച്ച ഒരു പോസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ അതിലേക്കു് കടക്കുന്നില്ല.)

    ഓക്സിജനെ “പൂര്‍ണ്ണമായി” isolate ചെയ്തു് സൂക്ഷിക്കാനായാല്‍, (അതിനു് atomic decaying ഉണ്ടാവാത്തിടത്തോളം!) കാലാകാലത്തോളം മാറ്റമൊന്നും സംഭവിക്കാതെ ഇരിക്കാനേ അതിനു് കഴിയൂ. അല്ലാതെന്തു് ചെയ്യാന്‍?

    വിക്കിയിലെ വാചകം പ്രപഞ്ചത്തെപ്പറ്റിയുള്ള ശാസ്ത്രത്തിന്റെ പഴയ ധാരണയായ steadiness, അഥവാ, ഭംഗമില്ലാത്ത തുടര്‍ച്ച തെറ്റായിരുന്നു എന്നാണു് തെളിയിക്കുന്നതു്. എനര്‍ജി റേഡിയേറ്റ് ചെയ്യപ്പെടുന്നതു് ക്വാണ്ടങ്ങള്‍ ആയിട്ടാണു് എന്നതിനര്‍ത്ഥം, ക്വാണ്ടം വാല്യുവിനു് ഇടയിലുള്ള ഒരു മൂല്യം സ്വീകരിക്കാന്‍ എനര്‍ജിക്കു് ആവില്ല എന്നാണല്ലോ. റേഡിയേഷന്‍ “മുറിഞ്ഞു് മുറിഞ്ഞാണു്” സംഭവിക്കുന്നതു് എന്നു് സാരം. അല്ലാതെ നിരന്തരമായ, വിടവുകളില്ലാത്ത ഒരു പ്രക്രിയ അല്ല ക്വാണ്ടം ‍ലോകത്തില്‍ റേഡിയേഷന്‍. ക്ലാസിക്കല്‍ അര്‍ത്ഥത്തിലെ “cause and effect” എന്നു് വിളിക്കുന്ന കാര്യകാരണബന്ധം ചോദ്യം ചെയ്യപ്പെടേണ്ടി വരുന്നതും അതിനാലാണു്.

    ഇതുകൊണ്ടെല്ലാം മാങ്ങ പഴുക്കുന്ന ഉദാഹരണം പ്രപഞ്ചത്തിലെ (ആണവതലങ്ങളിലെ പ്രത്യേകിച്ചും)മൌലികപരിണാമങ്ങള്‍ വിവരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നതു് ക്വാണ്ടം ചിന്തകളുടെ വെളിച്ചത്തില്‍ നീതീകരിക്കാനാവില്ല. ഇതാണു് ഇന്നത്തെ ശാസ്ത്രത്തിന്റെ പൊതുവായ നിലപാടു്. ഞാന്‍ ഈ പക്ഷക്കാരനാണെന്നുകൂടി സൂചിപ്പിക്കുന്നു. സ്വാഭാവികമായും മറ്റു് നിലപാടുകള്‍ പുലര്‍ത്തുന്ന ഒരു ന്യൂനപക്ഷം ശാസ്ത്രജ്ഞരും, ധാരാളം മതപണ്ഡിതരും ഉണ്ടാവാം.

    പോസ്റ്റില്‍ ചോദ്യങ്ങള്‍ ഇവയൊക്കെ ആയിരുന്നു എന്നു് തോന്നുന്നു. വിട്ടുപോയിട്ടുണ്ടെങ്കില്‍ സൂചിപ്പിച്ചാല്‍ മറുപടി പറയാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ അറിയില്ല എന്നെങ്കിലും പറയാം. :)

    ReplyDelete
  7. പ്രിയ ബാബു, വിശദീകരണത്തിന്‌ വളരെ നന്ദി.
    1.
    ഓക്സിജന്‌ "atomic decaying സംഭവിക്കാതിരിക്കുന്നിടത്തോളം എന്ന ഒരു വിശേഷണം കൊടുത്തത്‌ കുറച്ചുകൂടീ വിശദീകരിക്കാമോ? അത്‌ ഉള്ളില്‍ നിന്നു തന്നെ ഉള്ള ഒരു സംഭവമാണൊ അതോ പുറമേ നിന്നും ഉള്ളതാണോ?

    2. ആ എടുത്തും കൊടുത്തും എന്ന പ്രക്രിയ തന്നെ ആയിരുന്നു ഞാന്‍ electron sharing എന്നതുകൊണ്ടും ഉദ്ദേശിച്ചത്‌. പക്ഷെ അപ്പോള്‍ അതിനു മുമ്പും പിന്‍പും ഉള്ള രണ്ടവസ്ഥകള്‍ ഉണ്ടാകില്ലേ?

    അതു രണ്ടും മുറിഞ്ഞു മുറിഞ്ഞ അവസ്ഥകള്‍ തന്നെ അല്ലേ?

    തുടരനല്ലല്ലൊ.

    ഇനിയും ആരെങ്കിലും ഒക്കെ കൂടി നല്ല നല്ല വിശദീകരണങ്ങളുമായി വരും എന്നു പ്രതീക്ഷിക്കാം

    ReplyDelete
  8. Uranium പോലെ റേഡിയോ ആക്റ്റീവ് ആയ മൂലകങ്ങള്‍ വെറുതെ ഇരുന്നാലും അവയുടെ ന്യൂക്ലിയസ് decompose ചെയ്തു് മറ്റു് മൂലകങ്ങള്‍ ആയി രൂപാന്തരം പ്രാപിക്കുകയും അതുവഴി റേഡിയേഷന്‍ പുറപ്പെടുവിക്കുകയും ചെയ്യുമല്ലോ. ഓക്സിജന്‍ സ്വതവേ റേഡിയോ ആക്റ്റീവ് അല്ല. ഞാന്‍ അതു് സ്വല്പം നാടകീയമാക്കിയതാണു്. ഇനി isolate ചെയ്ത ഓക്സിജനു് ഒരു അഞ്ചു് മില്യാര്‍ഡ്സ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതുപോലെ ഒന്നു് “ചീയണം” എന്നെങ്ങാന്‍ തോന്നിയാല്‍ ഞാന്‍ ഇന്‍ഡ്യാഹെറിറ്റേജിനോടു് എന്തു് മറുപടി പറയും? അതുകൊണ്ടു് അങ്ങനെ ഒരു സാങ്കല്പിക അവസ്ഥ കൂടി പൂര്‍ണ്ണതയ്ക്കു് വേണ്ടി ചുമ്മാതെ ഒരു രസത്തിനു്! പാളിപ്പോയ ഒരു വളിപ്പു്! Just forget it! :)

    “അതു രണ്ടും മുറിഞ്ഞു മുറിഞ്ഞ അവസ്ഥകള്‍ തന്നെ അല്ലേ?”

    പക്ഷേ അതിനു് ക്വാണ്ടം “മുറിയലുമായി” ഒരു ബന്ധവുമില്ല.

    ഇനിയും വരുന്നവര്‍ “പുലികള്‍” ആയിരുന്നാല്‍ കൊള്ളാമായിരുന്നു‍. എന്തെങ്കിലും പഠിക്കാമല്ലോ.

    തുടരനല്ല. :)

    ReplyDelete
  9. യുറേനിയം പോലെ എളുപ്പം പരിണമിക്കുന്നതും ഒരു അഞ്ചു മില്ല്യാര്‍സ്‌ വര്‍ഷങ്ങള്‍ കഴിയുമ്പോല്‍ ഒരു പക്ഷെ ചീഞ്ഞേക്കാവുന്നത്‌ എന്ന വാചകം ഒന്നു പുനര്‍ വിചിന്തനം ചെയ്താല്‍ മാങ്ങ പോലെ പെട്ടെന്നു പഴുക്കുന്നതും , മല പോലെ വളരെ കാലം നിലനില്‍ക്കുകയും എന്നാല്‍ അവസാനം പരിണമിക്കാവുന്നതും അതായത്‌ വളരെ പതുക്കെ മാത്രം പരിണമിക്കുന്നതും എന്നര്‍ഥമാക്കാമല്ലൊ അല്ലേ?

    ചുരുക്കത്തില്‍ പരിണമിക്കില്ല എന്നുറപ്പിച്ചു പറയുവാന്‍ സാധിക്കില്ല എന്ന്‌

    ReplyDelete
  10. ഞാന്‍ നിര്‍ത്തി! :)

    ReplyDelete
  11. പ്രിയ ബാബു. നിര്‍ത്തിപോകല്ലെ
    ഇത്രയെങ്കിലും പറഞ്ഞതിനു നന്ദി ഇനി വേറേ ആരെങ്കിലും വരുമായിരിക്കും എന്നു കരുതട്ടെ.

    ReplyDelete
  12. "ഈ ഓക്സിജന്‌ വെറുതേ - മറ്റൊരു ശക്തിയും അതില്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ എത്രനാള്‍ അതുപോലെ ഇരിക്കും? അതില്‍ പരിണാമം ഉണ്ടാകുമോ ഇല്ലയോ?”


    ഇതില്‍ മാഷ് ചോദിക്കുന്നതു പ്രകാരം ശക്തി ചെലുത്തപ്പെടുന്നില്ല സമയം ഉണ്ടുതാനും സയവും വസ്തുവും നിലനില്‍ക്കുകയും,വസ്തു ശക്തി ചെലുത്താതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഉണ്ടാകുമോ എന്നൊന്ന് ആലോചിച്ചു നോക്കൂ. എനിക്കൊരു സംശയം ചില ചോദ്യങ്ങള്‍ തന്നെ നമ്മെ ചുറ്റിവരിഞ്ഞു കളയുമെന്ന്
    അതു കൊണ്ടു ചോദിച്ചതാണ്.


    "പുലിമട പുക്കേന്‍ ഞാന്‍
    പുലിയെണ്ണ തേച്ചേന്‍ ഞാന്‍
    കുളിയും കഴിച്ചേന്‍
    പുലിക്കുളത്തില്‍......" :)

    (ഒ എന്‍ വി ആണോ!, പെണ്ണും പുലിയും റേഡിയോയില്‍ പണ്ടു കേട്ടതു തേട്ടിയത്)

    ReplyDelete
  13. പ്രിയ കാവലാന്‍,

    മറ്റൊന്നിനോടും ബന്ധമില്ലാതെ കേവല ഓക്സിജന്‍ നിലനില്‍ക്കുന്ന ഒരു പ്രതിഭാസം ആയിരിക്കുമോ? ആകുവാന്‍ സാധ്യതയില്ല - കാരണം അതു നിലനില്‍ക്കുന്ന സാഹചര്യം എങ്കിലും അതിനോടൊപ്പം ഉണ്ടാകും. ഏറ്റവും കുറഞ്ഞ പക്ഷം സമയം എങ്കിലും.

    അപ്പോള്‍ ഒരു empirical condition ആയി പറഞ്ഞു എന്നേ ഉള്ളു.
    അതുതന്നെ ആണ്‌ ബാബു "ഓക്സിജനെ “പൂര്‍ണ്ണമായി” isolate ചെയ്തു് സൂക്ഷിക്കാനായാല്‍, " പറഞ്ഞതും - അല്ലേ

    ReplyDelete
  14. "Thus, the current logic of correspondence principle between classical and quantum mechanics is that all objects obey laws of quantum mechanics, and classical mechanics is just a quantum mechanics of large systems (or a statistical quantum mechanics of a large collection of particles). "

    Babu said "“ഇപ്പറഞ്ഞ ഉദാഹരണത്തിലെ ഓക്സിജന്‍ ഒരു ക്വാണ്ടം എന്നു പറയുവാന്‍ സാധിക്കുന്ന സാധനം ആണൊ?”

    അല്ല.


    In physics, quantum is a discrete natural unit or packet of energy, charge, angular momentum, or other physical property. "


    ബാബു പോയില്ല എന്നു കരുതട്ടെ

    മേല്‍പറഞ്ഞ ആദ്യത്തെ വാചകത്തില്‍ പറയുന്ന large system of many particles എന്ന ഗ്രൂപ്പില്‍ പെടുത്തുവാന്‍ സാധിക്കില്ലേ

    ReplyDelete
  15. പ്രിയ ബാബു.
    "the instantaneous state of a quantum system encodes the probabilities of its measurable properties, or "observables". Examples of observables include energy, position, momentum, and angular momentum.

    മാങ്ങ പഴുക്കുന്നതിലും ഇതുപോലെ instantaneous state of a quantum തന്നെ അല്ലേ ഉള്ളത്‌ അല്‍പം large scale ആണെന്നു മാത്രം

    മേല്‍ പറഞ്ഞ large collection of particles or large system
    അല്ലേ

    ReplyDelete
  16. പുലികളുടെ വംശനാശം സംഭവിച്ചോ അതോ പുലി എന്നു വിളിച്ചതുകൊണ്ടാണൊ? :) (കട: ബാബു)

    ആരായാലും മതി പൂച്ചയായാലും

    എനിക്കുള്ള ചില സംശയങ്ങള്‍ ആണ്‌ പണ്ടു മുതല്‍ ഉള്ളതാണ്‌. ചോദിക്കുവാന്‍ ഇതുപോലെ ഒരു വേദി ഇല്ലാതിരുന്നതുകൊണ്ട്‌ ഇത്ര താമസിച്ചു എന്നു മാത്രം

    ReplyDelete
  17. ഫിസിക്സ് മനസ്സിലാക്കാന്‍ ഈ അറിവൊന്നും പോരല്ലോ മാഷെ! എന്നാലും Best of Luck! ;)

    ReplyDelete
  18. കഥയില്‍ കുടനന്നാക്കലുകാരന്‍ സ്ത്രീയോട്‌ ചോദിച്ച ചോദ്യം ഓര്‍മ്മവന്നു പോയി അതുകൊണ്ട ബാബു ഏതായാലും ഇത്രടം വന്ന സ്ഥിതിയ്ക്ക്‌ ഞാന്‍ ചോദിച്ച ആ ചോദ്യത്തിന്റെ ഉത്തരംകൂടി തരാമായിരുന്നു- ആ large system

    വിവരം ഇത്രയൊന്നും പോരാ എന്നു നേരത്തെ അറിയാമല്ലൊ അതുകൊണ്ടല്ലേ ഓരോ വിഡ്ഢിത്തചോദ്യങ്ങളുമായി വന്നതു തന്നെ.
    അപ്പൊ ഉത്തരം പ്രതീക്ഷിക്കുന്നു

    ReplyDelete
  19. H2O എന്ന വെള്ളത്തിന്റെ രാസഘടനയെക്കുറിച്ച് ഒരു സംശയം കുറെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്നു. ആ തരത്തിലുള്ള ഒരു ചർച്ച നടക്കുന്നതുകൊണ്ട്‌ ഇവിടെ എഴുതുന്നു എന്നു മാത്രം.
    സംഗതി എളുപ്പമാണ്. 2 ഹൈഡ്രജനും 1 ഓക്സിജനും ചേർന്നാൽ കിട്ടുന്ന സാധനം - വെള്ളം. ശാസ്ത്ര്ജ്ഞന്മാർ പറയുന്നതു വിശ്വസിക്കുന്നു. പ്രായോഗിക തലത്തിൽ 2 ലിറ്റർ ഹൈഡ്രജനും 1 ലിറ്റർ ഓക്സിജനും ചേർത്താൽ വെള്ളം ഉണ്ടാകുമോ?

    ReplyDelete
  20. പാര്‍ത്ഥന്‍ ജീ !!
    പുലികള്‍ ആരുമില്ലേ പാര്‍ത്ഥന്‍ ജിയുടെ ഈ
    ഒരു ചോദ്യത്തിനുത്തരം കൊടുക്കുവാന്‍. കഷ്ടം

    ReplyDelete
  21. പാര്‍ഥന്,
    H2O is an oxide of hydrogen. So when you burn Hydrogen in presence of Oxygen you will get water.

    ലിറ്റര്‍ കണക്കിനു ഇവിടെ പ്രസക്തിയില്ല. തന്മാത്രകളുടെ എണ്ണമാണ്‌ എത്ര ജലം ഉണ്ടാവും എന്നു നിര്‍ണ്ണയിക്കുന്നത്.

    ഇന്ത്യഹെറിറ്റേജ്,
    ഓക്സിജന്റെ ഏത് ഐസോടോപ്പ് ആണ്‌ അങ്ങനെ ഐസൊലേറ്റു ചെയ്തു സൂക്ഷിക്കാനുദ്ദേശിക്കുന്നത്? അതു പറഞ്ഞാല്‍ അങ്ങനെ തന്നെ ഇരിക്കുമോ എന്നു പറയാം.

    ReplyDelete
  22. റോബി,
    ആ പോസ്റ്റിന്റെ സന്ദേശം മനസ്സിലാക്കാതെയാണ്‌ എന്നോടുള്ള ചോദ്യം എന്നു കരുതുന്നു. ഏത്‌ ഐസോടോപ്പായാലും മതി എത്രനാള്‍ വരെ വ്യത്യാസമില്ലാതെ ഇരിക്കും? അഥവാ എന്നെങ്കിലും പരിണമിക്കുമോ?
    അതോ ശാശ്വതമായി അതുപോലെ തന്നെ ഇരിക്കുമോ എന്ന്‌. എന്തു വസ്തുവും പരിണമിക്കുന്നതാണ്‌, അതിന്റെ വേഗതയില്‍ മാത്രമേ വ്യത്യാസമുള്ളു എന്നു ഞാന്‍ പറഞ്ഞത്‌

    ReplyDelete