Friday, November 14, 2008

ഒരു ചോദ്യം കൂടി

ആദ്യത്തെ ചോദ്യം കുറച്ചുപേര്‍ക്ക്‌ ഇഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ ഒരു അതിമോഹം

ഒരു ചോദ്യം കൂടി ഇട്ടാലോ എന്ന്‌.

അതിന്റെ ഫലം ഇത്‌
"ദര്‍വീ പാകരസം യഥാ"

ആരെഴുതിയത്‌? മുഴുവന്‍ ശ്ലോകം എന്ത്‌? ശരിയായ അര്‍ത്ഥം എന്ത്‌?

ബ്ലോഗില്‍ തന്നെ തിരഞ്ഞാലും ലഭിക്കും ശരിയ്ക്കുള്ള അര്‍ത്ഥവും , മുമ്പിലത്തെ ചോദ്യത്തില്‍ തറവാടിജി എഴുതിയതു പോലെയുള്ള അര്‍ത്ഥവും (തറവാടിജി ഇവിടെ തമാശയ്ക്കെഴുതിയത്‌ പക്ഷെ ചില വിദ്വാന്മാര്‍ അവിടെ വളരെ ഗൗരവമായി എഴുതുന്നത്‌ എന്നൊരു വ്യത്യാസം മാത്രം)

11 comments:

  1. ഒരു ചോദ്യം കൂടി

    ആരെഴുതിയത്‌? മുഴുവന്‍ ശ്ലോകം എന്ത്‌? ശരിയായ അര്‍ത്ഥം എന്ത്‌?
    ബ്ലോഗില്‍ തന്നെ തിരഞ്ഞാലും ലഭിക്കും ശരിയ്ക്കുള്ള അര്‍ത്ഥവും , മുമ്പിലത്തെ ചോദ്യത്തില്‍ തറവാടിജി എഴുതിയതു പോലെയുള്ള അര്‍ത്ഥവും (തറവാടിജി ഇവിടെ തമാശയ്ക്കെഴുതിയത്‌ പക്ഷെ ചില വിദ്വാന്മാര്‍ അവിടെ വളരെ ഗൗരവമായി എഴുതുന്നത്‌ എന്നൊരു വ്യത്യാസം മാത്രം)

    ReplyDelete
  2. ഏത്‌ ഗ്രന്ഥത്തില്‍ നിന്നുള്ള ശ്ലോകമാണ്‌ എന്നു കൂടി ഉത്തരത്തില്‍ ചെര്‍ക്കുക

    ReplyDelete
  3. മുക്തിക ഉപനിഷത്ത്

    പഠന്തി ചതുരോ വേദാന്‍
    ധര്‍മ്മശാസ്ത്രാണ്യനേകശഃ
    ആത്മാനം നൈവ ജാനന്തി
    ദര്‍വീ പാകരസം യഥാ

    അന്തിക്ക് വേദം പഠിക്കാന്‍ വരാതെ കവലയിലെ അയ്യപ്പന്റെ കടയില്‍ മുടി വെട്ടിക്കാന്‍ പോയതിനു മാഷ് ചീത്ത പറഞ്ഞതില്‍ വിഷമിച്ചു ജയന്തി ജനതയില്‍ കയറി നാടു വിട്ട നവീന് മുമ്പൈയിലെ ധാരാവിയില്‍ രസം വിറ്റു ജീവിക്കേണ്ടി വന്നു :-)

    ReplyDelete
  4. ഡീറ്റെയിലായിട്ട് അര്‍ത്ഥം വേണമെങ്കില്‍ ലോ ലിവടെ ഒരെണ്ണം കിടപ്പുണ്ട് :-)

    ReplyDelete
  5. ആ സിജുവിനു ഒരു പ്രത്യേക സമ്മാനം കൊടുക്കണേ.

    ReplyDelete
  6. സിജുവേ . പക്ഷെ ദേ ഇവിടെ വായിച്ചപ്പോള്‍ കണ്ടൊ പൂരം- ദര്‍വീ എന്നു വച്ചാല്‍ തവിയല്ല കുട്ടിയാണ്‌ തവി എങ്ങനാ കുട്ടി ആതെന്നു മനസ്സിലായില്ല

    ReplyDelete
  7. ദര്‍വിയ്ക്ക് കുട്ടി എന്ന് അര്‍ത്ഥം ഒരിടത്തും കാണുന്നില്ല

    ReplyDelete
  8. പഠന്തി ചതുരോ വേദാന്‍
    ധര്‍മ്മശാസ്ത്രാണ്യനേകശ:
    ആത്മാനം നൈവ ജാനന്തി
    ദര്‍വ്വീ പാകരസം യഥാ

    വേദഗ്രന്ഥങ്ങള്‍ പഠിച്ചു കഴിഞ്ഞിട്ടും ഈശ്വരനെന്താണെന്ന് മനസിലാക്കാത്തവന്‍ വിഭവ സമൃദ്ധമായ സദ്യയുണ്ടിട്ടും സ്വാദറിയാത്ത കുട്ടിക്ക് സമനാണ്
    ഇത്രയും ഹെറിറ്റേജിൽ നിന്നും കിട്ടി ബാക്കി ഉത്തരവും എവിടെ നിന്നെങ്കിലും പ്രതീക്ഷിക്കാം അല്ലേ?

    ReplyDelete
  9. ബഹുമാനപ്പെട്ട പ്രൊഫസര്‍ സര്‍,

    ഹെറിറ്റേജിന്റെ വ്യാഖ്യാനമല്ലല്ലൊ അത്‌. ബലെ ഭേഷ്‌ എന്ന പോസ്റ്റില്‍ അതു ഞാന്‍ വിശദീകരിച്ചിട്ടും ഉണ്ട്‌.

    ReplyDelete
  10. തെറ്റുപറ്റിയതിന് ക്ഷമിക്കൂ .ഹെറിറ്റേജിന്റെ അഭിപ്രായം വയിച്ചതിനു പിറകേപോയപ്പോൾ എന്നേ ഉദ്ദേശിച്ചത്.മനപ്പൂർവം അല്ല.

    ReplyDelete
  11. ക്ഷമിക്കുക.തെറ്റിപ്പോയി.
    ഹെറിറ്റേജിന്റെ അഭിപ്രായത്തിനു പിറകേ പോയപ്പോൾ എന്നാണ് ഉദ്ദേശിച്ചത്.തെറ്റു ചൂണ്ടികാട്ടിയതിൽ സന്തോഷം.
    ഇനി കൂടുതൽ ശ്രദ്ധിക്കാം

    ReplyDelete