അനന്തശാസ്ത്രം ബഹുലാശ്ച വിദ്യാഃ അല്‍പശ്ച കാലോ ബഹുവിഘ്നതാ ച
യല്‍സാരഭൂതം തദുപാസിതവ്യം ഹംസോ യഥാ ക്ഷീരമിവാംബുമധ്യാത്
അനന്തശാസ്ത്രം = ശാസ്ത്രം അന്തമില്ലാത്തതാണ്
ബഹുലാശ്ച വിദ്യാഃ =ലഭിക്കേണ്ട ജ്ഞാനമോ വളരെ അധികമാണ്
അല്‍പശ്ച കാലോ = കാലം വളരെ കുറവും
ബഹുവിഘ്നതാ ച = തടസ്സങ്ങള്‍ വളരെ ഏറെയും ആണ്
യല്‍ സാരഭൂതം = അതുമൊണ്ട് യാതൊന്നാണോ സാരമായുള്ളത്
തദ് ഉപാസിതവ്യം = അതു പഠിക്കുക
ഹംസോ യഥാ ക്ഷീരം ഇവ അംബുമധ്യാത് = ഹംസങ്ങള്‍ വെള്ളത്ത്‌ഇല്‍ നിന്നും പാല്‍ വേര്‍തിരിച്ചെടുക്കുന്നതുപോലെ
ഇതിന്റെ ആദ്യത്തെ വരി-
അനന്തശാസ്ത്രം ബഹു വേദിതവ്യം സ്വല്‍പശ്ചകാലോ ബഹവശ്ച വിഘ്നാഃ --" എന്നും ഒരു പാഠമുണ്ട് അര്‍ത്ഥം ഇതു തന്നെയാണ്
ധന്യാ ദ്വിജമയീ നൗകാ വിപരീതാ ഭവാര്‍ണ്ണവേ
തരന്ത്യധോഗതാ സര്‍വേ ഉപരിസ്ഥാഃ പതന്ത്യധഃ
ധന്യാ ദ്വിജമയീ നൗകാ = ബ്രാഹ്മണരൂപിയായ വള്ളം
വിപരീതാ ഭവാര്‍ണ്ണവേ = ഭൂമിയില്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നു.
തരന്തി അധോഗതാഃ സര്‍വേ = താഴെയുള്ളവരെല്ലാം അക്കരെ കടക്കുന്നു
ഉപരിസ്ഥാഃ പതന്ത്യധഃ = മുകളിലുള്ളവരെല്ലാം താഴേക്കു വീഴുന്നു.
ബ്രാഹ്മണ്യത്തിന്റെ മാഹാത്മ്യം മനസ്സിലാക്കിയവരില് വിനയം ഉള്ളവര്‍ മാത്രം രക്ഷപ്പെടുന്നു, അഹംകാരികള്‍ നശിച്ചു പോകുന്നു എന്ന്
പഠന്തി ചതുരോ വേദാന്‍ ധര്‍മ്മശാസ്ത്രാണ്യനേകശഃ
ആത്മാനം നൈവ ജാനന്തി ദര്‍വീ പാകരസം യഥാ
പഠന്തി ചതുരോ വേദാന്‍ = നാലു വേദങ്ങളും പഠിച്ചു
ധര്‍മ്മശാസ്ത്രാണ്യനേകശഃ = അനേകം ധര്‍മ്മശാസ്ത്രങ്ങളും പഠിച്ചു
ആത്മാനം നൈവ ജാനന്തി = എന്നാല്‍ ആത്മജ്ഞാനം ഉണ്ടായുമില്ല
ദര്‍വീ പാകരസം യഥാ = അടുക്കളയിലെ തവി കറികളുടെ സ്വാദ് അറിയാത്തതു പോലെ.
വേദവും , ശാസ്ത്രവും ഒക്കെ പഠിക്കുന്നത് ആത്മജ്ഞാനം ഉണ്ടായി ഈ ജന്മം കൊണ്ടു തന്നെ മോക്ഷലബ്ധിക്കു വേണ്ടി ശ്രമിക്കാനാണ്
മണിര്‍ലുണ്ഠതി പാദാഗ്രേ കാചം ശിരസി ധാര്യതേ
ക്രയവിക്രയവേലായാം കാചഃ കാചോ മണിര്‍മണിഃ
മണിര്‍ലുണ്ഠതി പാദാഗ്രേ = രത്നം പാദാഗ്രത്തില്‍ -(വിരലില്‍ മോതിരമായും മറ്റും) ധരിക്കപ്പെടുന്നു
കാചം ശിരസി ധാര്യതേ = കണ്ണാടി ശിരസ്സില്‍ ധരിക്കപ്പെടുന്നു
ക്രയവിക്രയവേലായാം = (എന്നാല്‍) വില്‍ക്കുന്ന അവസ്ഥയിലും വാങ്ങുന്ന അവസ്ഥയിലും (നോക്കുക)
കാചഃ കാചോ മണിര്‍മണിഃ = കണ്ണാടി കണ്ണാടിയും , രത്നം രത്നവുമാണ് - അവകളുടെ യഥാര്‍ഥവില അപ്പോഴാണ് അറിയുക.
ഏകദേശം ഇതു പോലെയുള്ള ഒരു ശ്ലോകമഅണ് കാക്കയേയും കുയിലിനേയും ചേര്‍ത്ത്
കാക കൃഷ്ണഃ പികഃ കൃഷ്ണഃ കോ ഭേദഃ പികകാകയോഃ
വസന്തകാലേ സമ്പ്രാപ്തേ കാകഃ കാകഃ പികഃ പികഃ-
രണ്ടും കറുത്തതാണെങ്കിലും വസന്തം വരുമ്പോള്‍ കാക്ക കാക്കയും കുയില്‍ കുയിലുമാണ് എന്നു പറയുന്ന ശ്ലോകവും.
ദൂരാഗതം പഥി ശ്രാന്തം വൃഥാ സ്വഗൃഹമാഗതം
അനര്‍ച്ചയിത്വാ യോ ഭുങ്ക്തേ സ വൈ ചണ്ഡാല ഉച്യതേ
ദൂരാഗതം പഥി ശ്രാന്തം = ദൂരെ നിന്നു വന്നവനും, യാത്ര കൊണ്ട് ക്ഷീണിച്ചവനും
വൃഥാ സ്വഗൃഹമാഗതം = മറ്റൊരു കാര്യസാധ്യത്തിനുമല്ലാതെ വെറുതേ തന്റെ വീട്ടിലേക്കു വന്നവനുമായ അതിഥിയെ
അനര്‍ച്ചയിത്വാ യോ ഭുങ്ക്തേ = ശുശ്രൂഷിക്കാതെ സ്വയം ആഹാരം കഴിക്കുന്നവന്‍
സ വൈ ചണ്ഡാല ഉച്യതേ = അവനെയാണ് ചണ്ഡാളന്‍ എന്നു വിളിക്കുന്നത്
ഛിന്നോപി ചന്ദനതരുര്‍ന്ന ജഹാതി ഗന്ധം
വൃദ്ധോപി വാരണപതിര്‍ന്ന ജഹാതി ലീലാം
യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷുഃ
ക്ഷീണോപി ന ത്യജതി ശീലഗുണാന്‍ കുലീനഃ
ഛിന്നഃ അപി ചന്ദനതരുഃ ന ജഹാതി ഗന്ധം = മുറിക്കുമ്പോള്‍ പോലും ചന്ദനമരം ഗന്ധം ഉപേക്ഷിക്കുന്നില്ല
വൃദ്ധഃ അപി വാരണപതിഃ ന ജഹാതി ലീലാം = വയസ്സായാല്‍ പോലും ആന ലീലകളുപേക്ഷിക്കുന്നില്ല
യന്ത്രാര്‍പ്പിതഃ മധുരതാം ന ജഹാതി ച ഇക്ഷുഃ = ചക്കിലിട്ട് ആട്ടിയാലും കരിമ്പ് മാധുര്യം ഉപേക്ഷിക്കുന്നില്ല
ക്ഷീണഃ അപി ന ത്യജതി ശീലഗുണാന്‍ കുലീനഃ = കുലീനന്‍ അവശതയില്‍ പോലും അവനവന്റെ സല്‍ഗുണങ്ങളെ ത്യജിക്കുകയില്ല
Subscribe to:
Post Comments (Atom)
അനന്തശാസ്ത്രം ബഹു വേദിതവ്യം സ്വല്‍പശ്ചകാലോ ബഹവശ്ച വിഘ്നാഃ --" എന്നും ഒരു പാഠമുണ്ട് അര്‍ത്ഥം ഇതു തന്നെയാണ്
ReplyDeleteOT
ReplyDeleteപ്രിയ കൈപ്പള്ളി,
അഭിപ്രായങ്ങള്‍ എഴുതാറില്ലെങ്കിലും താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.
അതിലേക്ക് ഇപ്പോള്‍ കമന്റിടാന്‍ സാധിക്കാത്തതു കൊണ്ട് എന്റെ മെയില്‍ ID indiaheritage@yahoo.co.in ഇവിടെ
ഛിന്നഃ അപി ചന്ദനതരുഃ ന ജഹാതി ഗന്ധം = മുറിക്കുമ്പോള്‍ പോലും ചന്ദനമരം ഗന്ധം ഉപേക്ഷിക്കുന്നില്ല
ReplyDeleteയന്ത്രാര്‍പ്പിതഃ മധുരതാം ന ജഹാതി ച ഇക്ഷുഃ = ചക്കിലിട്ട് ആട്ടിയാലും കരിമ്പ് മാധുര്യം ഉപേക്ഷിക്കുന്നില്ല
ഇതൊക്കെ വായിക്കാന്‍ ലഭിക്കുന്നതും ഭാഗ്യം തന്നെ പണിക്കരു സാറേ. നന്ദി.:)
വളരെ നല്ല സുഭാഷിതങ്ങള്‍, പണിക്കര്‍ മാഷേ. നന്ദി.
ReplyDeleteവേണുജീ, വക്കാരിജീ,
ReplyDeleteസുഭാഷിതങ്ങള്‍ ഒരുമിച്ച് ഒരുപാട് പറഞ്ഞാല്‍ ചിലപ്പോള്‍ ബോറടിക്കും എന്നു തോന്നിയതിനാല്‍ കുറച്ചു വീതം പലതായി പോസ്റ്റ് ചെയ്യുന്നതാണ് ഇതിനു മുമ്പുള്ള പലതും , ഇതിനു ശേഷമുള്ളവയും.
വായിക്കുന്നു എന്നും ഇഷ്ടപ്പെടുന്നു എന്നും അറിയിക്കുന്നതില്‍ സന്തോഷം
ഓടോ കൈപ്പള്ളി എന്റെ ഇമെയില്‍ ഐഡി ഇതാ ഒന്നു കൂടി പോസ്റ്റുന്നു- indiaheritage@yahoo.co.in
മറ്റു രണ്ടിടത്തും കമന്റിടാന്‍ സാധിക്കാത്തതു കൊണ്ടാണ്
പണിക്കര്‍ സാറേ,
ReplyDeleteകുറച്ചു നാളായി ബൂലോഗത്തെറങീട്ട്.
ഇറങ്ങിയപ്പോള്‍ ചില നല്ല പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞു അതിലൊന്നിതാണ്.
വളരെ നന്നായിട്ടുണ്ട്.
ഇങ്ങനെ ചില വരികള്‍ പരിചയപ്പെടുത്തുന്നതിനു പണിക്കര്‍ സാറിനു നന്ദി.....
ReplyDeleteപൊതുവാള്‍ജീ,
ReplyDeleteവളരെനാളായല്ലൊ കണ്ടിട്ട്. സന്തോഷം. താങ്കളുടെ "ചന്ദ്രഗിരിപ്പുഴയിലെ" എന്ന ഗാനം അതേ പോലെ കല്ലറ ഗോപന്‍ ജിയും, കുറച്ചു വ്യത്യാസം വരുത്തി ഞാനും ലളിതഗാനത്തില്‍ പോസ്റ്റ് ചെയ്തിരുന്നത് കണ്ടിരുന്നൊ?
സാന്‍ഡോസ്ജീ,
മധുരം കഴിക്കുന്നതിനിടക്ക് അല്‍പം അച്ചാര്‍ നല്ലതല്ലെ? താങ്കളൂടെ നര്‍മ്മം വായിക്കുന്നതിനിടക്ക് ഇങ്ങനെ ഒരല്‍പം അച്ചാറും കൂടി ആകാം അല്ലേ?