Friday, November 12, 2010

ദ്രവ്യവിചാരം

ദ്രവ്യവിചാരം
ഭാരതീയ തത്വശാസ്ത്രത്തില്‍ 'ദ്രവ്യം' എന്ന ഒരു പദം ഉണ്ട്‌.

അതു കേട്ടാല്‍ നാം മനസ്സിലാക്കുന്നത്‌ ആംഗലേയത്തില്‍ "matter" എന്ന പദം കൊണ്ട്‌
ഉദ്ദേശിക്കുന്ന വസ്തു ആയിരിക്കും അല്ലെ?

പഞ്ചേന്ദ്രിയങ്ങളെ കൊണ്ട്‌ അനുഭവിക്കാവുന്ന ഏതെങ്കിലും വസ്തു ആയിക്കോട്ടെ അതാണ്‌ matter എന്നു നാം ധരിക്കുന്നു.

അങ്ങനെ അല്ലേ? അല്ലെങ്കില്‍ പറയണേ

പലതരം നിര്‍വചനങ്ങള്‍ ഉണ്ട്‌ എങ്കിലും സാമാന്യമായി അംഗീകരിക്കപ്പെട്ടത്‌ "any substance which has mass and occupies space" എന്നാണ്‌

അപ്പോള്‍ പ്രശ്നം Photons have no mass, so they are an example of something in
physics as not comprised of matter. They are also not considered "objects" in
the traditional sense, as they cannot exist in a stationary state."

ഈ തലവേദന മുഴുവന്‍ വിക്കി ദാ ഇവിടെ സൂചിപ്പിക്കുന്നും ഉണ്ട്‌
http://en.wikipedia.org/wiki/Matter

അതുകൊണ്ട്‌ നമുക്ക്‌ ഭാരതീയതത്വശാസ്ത്രം എന്തു പറഞ്ഞു എന്നു നോക്കാം.

"യത്രാശ്രിതാഃ കര്‍മ്മഗുണാഃ
കാരണം സമവായി യത്‌ തത്‌ ദ്രവ്യം"

ആചാര്യന്‍ ദ്രവ്യത്തെ നിര്‍വചിച്ചിരിക്കുന്നു.

കര്‍മ്മവും ഗുണവും യാതൊന്നിനെ ആശ്രയിച്ചിരിക്കുന്നുവോ, കര്‍മ്മഗുണങ്ങളുടെ സമവായി കാരണം യാതൊന്നാണൊ അതു ദ്രവ്യം"

ചുറ്റിക്കാന്‍ ഇനി എന്തു വേണം?

കര്‍മ്മവും ഗുണവും യാതൊന്നിനെ ആശ്രയിച്ചിരിക്കുന്നു എന്നു കേട്ടപ്പോള്‍ തോന്നി ആഹാ ഒരു വസ്തു കിട്ടി അതാണ്‌ ദ്രവ്യം എന്ന്. എന്നാല്‍ ബാക്കി വായിച്ചപ്പോഴോ?

കര്‍മ്മഗുണങ്ങളുടെ സമവായികാരണം ആണ്‌ ദ്രവ്യം അല്ലാതെ ദ്രവ്യം എന്ന് വേറൊന്നില്ല.

ഒരല്‍പം ആഴത്തില്‍ ചിന്തിക്കാം

പ്രകൃതി, വികൃതി എന്നിങ്ങനെ രണ്ടു വാക്കുകള്‍ കേട്ടിരിക്കും അല്ലെ?

പ്രകൃതി എന്നത്‌ നിര്‍ഗ്ഗുണം , നിര്‍വികാരം.

ആംഗലേയത്തില്‍ neutral എന്നു വേണമെങ്കില്‍ പറയാം. എല്ലാം balanced ആണെങ്കില്‍ കര്‍മ്മം ഉണ്ടാകില്ല ഗുണവും ഉണ്ടാകില്ല. നിശ്ചേഷ്ഠമായിരിക്കും- ചേതനയുണ്ടാവില്ല.

ഈ ചേതന വരുന്നത്‌ വികൃതിയില്‍ ആണ്‌.

neutral ആയിരുന്ന വസ്തുവിന്റെ balance തെറ്റി - അതു വികൃതമായി. അവിടെ കര്‍മ്മം ജനിക്കുന്നു.

ഇപ്പറഞ്ഞ ആദിപ്രകൃതി "അവ്യക്തം" എന്ന പേരില്‍ സാംഖ്യദര്‍ശനം പറയുന്നു. (അതിന്റെ വിശദാംശങ്ങള്‍ പിന്നെ നോക്കാം)

പ്രപഞ്ചസൃഷ്ടിക്രമം പിന്നീടു പറയുന്നത്‌ അവ്യക്തത്തില്‍ നിന്നും മഹത്തത്വം ഉണ്ടായി എന്ന്. ഈ രണ്ടാമതു പറയുന്നതും നിര്‍വികാരം തന്നെ. അതില്‍ നിന്നും മൂന്നാമതായി ഉണ്ടാകുന്നതാണ്‌ "അഹംകാരം"

"അഹം" എന്നാല്‍ ഞാന്‍ അഹംകാരം എന്നാല്‍ ഞാന്‍ എന്ന ഭാവം. അതായത്‌ ഒരു അടിസ്ഥാനവസ്തു
- അളക്കപ്പെടാന്‍ യോഗ്യമായ വസ്തു ഉണ്ടായി എന്നര്‍ത്ഥം. അതിന്‌ അതിന്റെതായ സ്വഭാവം ഉണ്ട്‌.

ഇതുണ്ടാകാനുള്ള കാരണം ത്രിഗുണങ്ങള്‍ ആണ്‌ എന്നു പറയുന്നു.

സത്വം രജസ്സ്‌ തമസ്‌ എന്ന മൂന്നു ഗുണങ്ങള്‍ ആണ്‌ ത്രിഗുണങ്ങള്‍ എന്നറിയപ്പെടൂന്നവ.

കര്‍മ്മശക്തി - അഥവാ ക്രിയാശക്തി ആണ്‌ രജസ്‌, അതിനെതിരായ - അതിനെ നിഷ്ക്രിയമാക്കുന്നതാണ്‌ തമോഗുണം.

പ്രകാശാത്മകം - അറിവ്‌ ആണ്‌ സത്വം.
അപ്പോള്‍ അറിവ്‌, കര്‍മ്മശക്തി, അതിന്റെ നിയന്താവായ തമസ്‌ എന്നു മൂന്നു ഗുണങ്ങള്‍
പ്രവര്‍ത്തിക്കുന്നതാണ്‌ സൃഷ്ടിയുടെ മൂലകാരണം

അറിവു Technology - തന്ത്രം മാത്രം കൊണ്ട്‌ ഒന്നും ആകില്ല
അതു പ്രാവര്‍ത്തികമാക്കുവാന്‍ അതിന്റെ ക്രിയാകാരകനും യന്ത്രവും കൂടി വേണം.

അതിനെ നിയന്ത്രിച്ചില്ലെങ്കിലും ഉദ്ദിഷ്ടഫലം ലഭിക്കുകയില്ല അപ്പോള്‍ നിയന്ത്രിക്കുവാന്‍ നിയന്താവും വേണം

ഈ മൂന്നു ഗുണങ്ങളും സമ്യക്കായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ സൃഷ്ടി നടക്കുക.

ആദ്യവസ്തുവായ പ്രകൃതിയില്‍ ഇവമൂന്നും ഒരെ ബലത്തില്‍ നിക്കുന്നതുകൊണ്ട്‌ അതു നിര്‍വികാരമാകുന്നു.

സൃഷ്ടിയുടെ ആദ്യഘട്ടത്തില്‍ ഈ ബലത്തിന്റെ സന്തുലിതാവസ്ഥ മാറുകയും വ്യത്യസ്ഥങ്ങളായ
അഹംബോധമുള്ള വസ്തുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു.

അഹംബോധമുള്ള വസ്തുക്കള്‍ അഞ്ചു തന്മാത്രകള്‍ എന്നാണു പറയപ്പെടുന്നത്‌.
അഞ്ച്‌ ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യങ്ങളായ ശബ്ദം സ്പര്‍ശം രൂപം രസം ഗന്ധം എന്ന
ഗുണങ്ങള്‍ ആണ്‌ അവ.

അവയും 'വസ്തു' എന്നു നിര്‍വചിക്കുവാന്‍ സാധിക്കുന്നവ അല്ല എന്നു സാരം.
ഇവയില്‍ നിന്നാണ്‌ വസ്തു എന്നു നിര്‍വചിക്കാനാകുന്ന പഞ്ചഭൂതങ്ങളുടെ ഉല്‍പ്പത്തി.

പഞ്ചഭൂതങ്ങള്‍

"ഭൂതം" എന്നത്‌ സിനിമയില്‍ കാണുന്ന ഭൂതമല്ല അല്ലാവുദീന്റെ ഭൂതവും അല്ല.
'ഉണ്ടായത്‌' എന്നാണ്‌ അതിനര്‍ത്ഥം. ഉണ്ടാക്കിയതല്ല ആരും ഉരുട്ടി ഉണ്ടാക്കിയതല്ല ,
തന്നെ ഉണ്ടായതാണ്‌.

ഭൂതങ്ങള്‍ പഞ്ചീകൃതങ്ങള്‍ ആണ്‌. എന്നു പറഞ്ഞാല്‍ absolute ആകാശഭൂതം, absoluteജലഭൂതം, absolute അഗ്നിഭൂതം, absolute വായുഭൂതം, absolute പൃഥിവീഭൂതം എന്ന് ഇല്ല,

പിന്നെയോ അവ ഓരോന്നും അഞ്ചുഭൂതങ്ങളും ചേര്‍ന്നവയാണ്‌. അല്ലാതെ ഒറ്റയ്ക്കൊറ്റയ്ക്ക്‌
നിലനില്‍പ്പില്ല.

പക്ഷെ വ്യാവഹാരിക സൗകര്യത്തിനു വേണ്ടി അങ്ങനെ സങ്കല്‍പ്പിക്കുന്നു എന്നു മാത്രം.

ആകാശഭൂതം
"ശബ്ദഗുണമാകാശം" എന്നു നിര്‍വചിക്കുമ്പോള്‍ ആകാശം എന്ന ഭൂതത്തിന്റെ ഗുണം property
ശബ്ദം ആണ്‌.

ഇനി ആദ്യം പറഞ്ഞ ശ്ലോകം നോക്കുക

ഗുണത്തിന്റെ സമവായികാരണം ആണ്‌ ദ്രവ്യം എങ്കില്‍ ശബ്ദഗുണത്തിനു ആകാശമാണ്‌ ആശ്രയസ്ഥാനം. അതിന്‌ ആകാശത്തില്‍ നിന്ന്‌ വേറിട്ടു നിലനില്‍ക്കാനാവില്ല.

വസ്ത്രം ഉണ്ടാക്കുന്നതു നൂലു കൊണ്ടാണ്‌. എങ്കില്‍ വസ്ത്രത്തിനു നൂലില്ലാതെ നിലനില്‍പ്പില്ല എന്നു പറയുന്നതുപോലെ ഉള്ള ബന്ധത്തെ ആണ്‌ സമവായി ബന്ധം എന്നു പറയുന്നത്‌. നൂല്‍ വസ്ത്രത്തിന്റെ സമവായി കാരണം ആണ്‌ എന്നു പറയുന്നു.

മറ്റുവസ്തുക്കള്‍ക്കു നിലനില്‍ക്കാനുള്ള ഇടം കൊടുക്കുക എന്നതാണ്‌ ആകാശഭൂതത്തിന്റെ
ധര്‍മ്മം അഥവാ കര്‍മ്മം

അപ്പോള്‍ ശബ്ദം എന്ന ഗുണം, നിലനില്‍ക്കാന്‍ ഇടം നല്‍കുക എന്ന കര്‍മ്മം ഇവ ഏതൊന്നിനെ
ആശ്രയിച്ചിരിക്കുന്നുവോ അത്‌ ആകാശം.

ശബ്ദഗുണത്തെ അറിയാനുപകരിക്കുന്ന ശ്രോത്രേന്ദ്രിയവും ആകാശത്തില്‍ നിന്നുണ്ടാകുന്നു.
നിലനില്‍ക്കാന്‍ ഇടം കൊടുക്കേണ്ടതുകൊണ്ട്‌ മറ്റു വസ്തുക്കളും അതില്‍ തന്നെ
അടങ്ങിയിരിക്കുന്നു എന്നിനി പറയേണ്ടല്ലൊ അല്ലേ?

വായുഭൂതം

"ചലനാത്മകം വായു:"

ചലനം വായുവിന്റെ ധര്‍മ്മം/കര്‍മ്മം. സ്പര്‍ശഗുണം.

"വായുസ്തന്ത്രയന്ത്രധരഃ"
തന്ത്രത്തെയും യന്ത്രത്തെയും ധരിക്കുന്നത്‌ വായു ആണ്‌.

തന്ത്രം എന്നത്‌ "technology" യന്ത്രം അതിന്റെ നടത്തിപ്പിനുള്ള "machinery"
ഇവ രണ്ടിനെയും ധരിക്കുന്നത്‌ വായു ആണ്‌.

ചുരുക്കത്തില്‍ ദ്രവ്യം എന്തായിരിക്കണം എന്നു തീരുമാനിച്ചു നടപ്പിലാക്കുന്നത്‌ വായു എന്നര്‍ഥം.

അതിന്റെ vision and Implementation വായുവിന്റെ ധര്‍മ്മം.

ഒരു വസ്തുവും രണ്ടു ക്ഷണങ്ങളില്‍ ഒരേ പോലെ നിലനിക്കുന്നില്ല, അനുക്ഷണപരിണാമം നടക്കുന്നു.

ഈ ക്ഷണം എന്നതും നിര്‍വചനത്തിനതീതം ആണ്‌. സമയത്തിന്റെ ഏറ്റവും ചെറിയ മാത്ര ഏത്രയാണു
പോലും?

അഥവാ അതു കണ്ടുപിടിക്കാം എങ്കില്‍ അങ്ങനെ ഉള്ള രണ്ടു മാത്രകളില്‍ ഏതൊരു ദ്രവ്യവും
വ്യത്യസ്ഥമായിരിക്കും.

പച്ചമാങ്ങ പഴുക്കുന്ന ഉദാഹരണം ഞാന്‍ മുമ്പ്‌ പല പോസ്റ്റുകളിലും എഴുതിയിരുന്നത്‌
ഒന്നു കൂടി വായിക്കുക.

പഞ്ചീകൃതമായ ഓരോ ഭൂതത്തിലും ഉള്ള ഓരോ തന്മാത്രയുടെയും നില അനുനിമിഷം
വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നു സാരം. ഇത്‌ പക്ഷെ at random അല്ല ഒരു
നിശ്ചിതപ്ലാനിനനുസരിച്ചായിരിക്കും എന്നു മാത്രം. ഇടയ്ക്കിടെ aberrations
ഉണ്ടാകുമായിരിക്കും പക്ഷെ അതു നിയമായെടുക്കരുത്‌. (അങ്ങനെ എടുക്കുന്നവര്‍ ആണ്‌ ആണ്‌
ആണിനെ പ്രേമിക്കുന്നത്‌ ശരി ആണെന്നു വാദിക്കുന്നവര്‍. അതു
താല്‍ക്കാലികമായുണ്ടാകുന്ന ഒരു aberration ആണ്‌ അത്രമാത്രം)

അഗ്നിഭൂതം


അഗ്നിയുടെ ഗുണം രൂപം , ലക്ഷണം ഉഷ്ണം. പചനം കര്‍മ്മം
പചനം അഥവാ പാകം ആണ്‌ മുമ്പ്‌ പറഞ്ഞ അനുനിമിഷപരിണാമം.

ആ അനുനിമിഷപരിണാമം വരുത്തുന്ന "യന്ത്രം" അഗ്നി ആണ്‌.
ഓരോ ദ്രവ്യത്തിനും ഓരോ നിമിഷത്തിലും യാതൊരു രൂപമാണൊ ഉള്ളത്‌ അത്‌ അതിന്റെ അഗ്നിയെ അനുസരിച്ചിരിക്കും.

വീണ്ടും ഒരിക്കല്‍ കൂടി മാങ്ങയുടെ ഉദാഹരണം നോക്കുക. പച്ചമാങ്ങയുടെ രൂപവും പഴുത്തമാങ്ങയുടെ രൂപവും രണ്ടും രണ്ടാണ്‌.

സ്ഥൂലമായ രീതിയില്‍ ഉദാഹരണം കണ്ടാല്‍ അതിന്‍ പ്രകാരം അനുനിമിഷപരിണാമത്തിലും രൂപം
വ്യത്യാസപ്പെടും എന്നു മനസ്സിലാക്കം. പക്ഷെ അത്‌ ഇന്ദ്രിയവേദ്യമല്ല എന്നു മാത്രം.

പഞ്ചീകൃതമായ അഗ്നിഭൂതത്തിലെ വായുതന്മാത്ര അതിന്റെ technology ആണ്‌ അഗ്നിതന്മാത്ര
അതിന്റെ യന്ത്രം ആണ്‌. അതിന്റെ മാത്രയനുസരിച്ചിരിക്കും അതിന്റെ രൂപം. ചുരുക്കത്തില്‍ ഒരു വസ്തുവിന്റെ രൂപം അതിലെ താല്‍ക്കാലികമായ അഗ്നിയുടെ അവസ്ഥയായിരിക്കും

അതാണ്‌ "കായോഗ്നിഃ"

എന്നു പറയുവാന്‍ കാരണം ആ വസ്തുവിന്റെ കായം =ശരീരം അതിലെ അഗ്നിയാണ്‌ എന്നര്‍ഥം
ആ രൂപത്തെ അറിയാനുള്ള ഇന്ദ്രിയവും അഗ്നിഭൂതത്തില്‍ നിന്നുണ്ടാകുന്നു.

ജലഭൂതം


രസം ആണ്‌ ജലഭൂതത്തിന്റെ ഗുണം

പശിമയാണ്‌ ധര്‍മ്മം. രണ്ടു ഭാവങ്ങളെ കൂട്ടിപ്പിടിപ്പിക്കുക എന്നതാണ്‌ പശിമ - ഒട്ടിക്കുക എന്നര്‍ത്ഥം.

ആംഗലേയര്‍ പറയുന്ന Electromagnetic Force വേണമെങ്കിലുദാഹരണം ആയി കാണാം.

പക്ഷെ അത്ര മാത്രം അല്ല predominantly എന്നു വേണമെങ്കില്‍ പറയാം

ജലം "യോനി" ആണെന്നു പറയുന്നു.

യോനി എന്നാല്‍ സമവായികാരണം തന്നെ ആണ്‌.

പഞ്ഞിയില്‍ നിന്നും നൂലുണ്ടാകുന്നതുകൊണ്ട്‌ പഞ്ഞി നൂലിന്റെ യോനി ആണ്‌, മണ്ണില്‍
നിന്നും ഇഷ്ടിക ഉണ്ടാകുന്നതുകൊണ്ട്‌ മണ്ണ്‌ ഇഷ്ടികയുടെ യോനിയാണ്‌, എന്നതുപോലെ
ദ്രവ്യത്തിന്റെ സമവായികാരണം അഥവാ യോനി ജലം ആണ്‌.

പൃഥിവീഭൂതം


ഗന്ധഗുണം. ദ്രവ്യത്തിന്റെ അധിഷ്ഠാനം ധര്‍മ്മം.
മൂര്‍ത്തദ്രവ്യം പൃഥിവീഗുണഭൂയിഷ്ഠം എന്നു പറയും.

"ദ്രവ്യം ക്ഷ്മാം അധിഷ്ഠായ ജായതെ" എന്നാണു പറയുന്നത്‌. ആദ്യത്തെ ശ്ലോകം പറയുന്നതുപോലെ ഗുണം കര്‍മ്മം എന്നിവയ്ക്കാധാരം ആയ "അത്‌" പൃഥിവീഭൂതത്തെ അധിഷ്ഠാനമായി ഉണ്ടാകുന്നു

രസതന്ത്രം പഠിച്ചപ്പോള്‍ Dextro rotatory and Levo Rotatory Forms പഠിച്ചു കാണും
അല്ലെ?

ഒരേ രാസഘടനയുള്ള വസ്തുക്കള്‍ തന്നെ Spatial Configuration വ്യത്യസഥമാകുമ്പോള്‍
വിവിധ ഗുണങ്ങള്‍ പ്രകാശിപ്പിക്കുന്നു.

അതായത്‌ ആ വസ്തുവിന്റെ ആ ഗുണത്തിനാധാരം അതിന്റെ spatial configuration ആണ്‌ അല്ലാതെ
വസ്തുവിന്റെ ഘടകങ്ങള്‍ മാത്രം അല്ല.

അങ്ങനെ എങ്കില്‍ ഘടകങ്ങള്‍ മേല്‍പറഞ്ഞ പ്രകാരം സമവായികാരണമായ ജലഭൂതവും , Spatial
Configuration പൃഥിവീഭൂതവും ആണ്‌ എന്നു ഞാന്‍ അനുമാനിക്കുന്നു.

വിദഗ്ദ്ധരായവര്‍ ഇതില്‍ കൂടൂതല്‍ വെളിച്ചം വീശിയാല്‍ നന്നായിരുന്നു.

അപ്പോള്‍ ദ്രവ്യം എന്നു നിര്‍വചിക്കാവുന്ന ഏറ്റവും ചെറിയ കണം എടൂത്താല്‍ അതില്‍ പെടുന്നു പഞ്ചീകൃതപഞ്ചഭൂതങ്ങള്‍.

പക്ഷെ അതും സ്ഥായി ആയി ഒരേ രൂപത്തില്‍ നില നില്‍ക്കുന്നില്ല. അപ്പോള്‍ പിന്നെ ദ്രവ്യത്തിനെ എങ്ങനെ നിര്‍വചിക്കും

ആ സുന്ദരപ്രക്രിയ ആയിരുന്നു ആചാര്യന്‍ ഒറ്റ വരിയില്‍ നേരത്തെ പറഞ്ഞത്‌
"യത്രാശ്രിതാഃ കര്‍മ്മഗുണാഃ
കാരണം സമവായി യത്‌ തത്‌ ദ്രവ്യം"

ഒരേ ശ്വാസത്തില്‍ തന്നെ നിരവചനവും നിരാകരണവും

പണ്ടു കാട്ടില്‍ ഇരുന്നു ഓലമടക്കുകളില്‍ കുത്തിക്കുറിച്ചവരുടെ ഒരു രോമത്തില്‍
തൊടാന്‍ പോലും വിവരം കൊണ്ട്‌ അര്‍ഹതയില്ലാത്ത കൊജ്ഞാണന്മാര്‍ ഓരോന്നു എഴുതി
വിടുന്നതു കാണുമ്പോള്‍

ചുമ്മാ കുറിച്ചതാണ്‌

2 comments:

  1. മാഷ്‌ടെ ഒരു വരി ആധുനീകരിച്ച് ഒന്ന് വ്യാഖ്യാനിക്കട്ടെ.

    ["കര്‍മ്മവും ഗുണവും യാതൊന്നിനെ ആശ്രയിച്ചിരിക്കുന്നുവോ, കര്‍മ്മഗുണങ്ങളുടെ സമവായി കാരണം യാതൊന്നാണൊ അതു ദ്രവ്യം"]

    കർമ്മം എന്നാൽ - കൂലിയില്ലാതെയുള്ള ജോലി.
    ഗുണം - ആ ജോലിയിലൂടെ ലഭിക്കുന്ന മെച്ചം.
    സമവായി – തുല്യമായി കിട്ടുന്നത്.
    ദ്രവ്യം - ജലം / വെള്ളം (വിദേശിയാണെങ്കിൽ നന്ന്)

    കൂലിയില്ലാതെ ചെയ്യുന്ന ജോലിക്ക് “വെള്ള“മായിട്ടാണ് ലാഭം കിട്ടുന്നതെങ്കിൽ ആ കർമ്മ-ഗുണം യാതൊന്നാണോ, അത് സമമായിരിക്കും. നഷ്ടമുണ്ടായിരിക്കില്ല എന്നു സാരം.

    ReplyDelete
  2. ഹ ഹ പാര്‍ത്ഥാ ഇതല്ലെ നമ്മുടെ സഗാക്കള്‍ പറയുന്നത്‌ "കര്‍മ്മണ്യേവാധികാരസ്തേ" എന്നു പറഞ്ഞാല്‍ ജോലി ചെയ്യാനെ പാടുള്ളു കൂലി ചോദിക്കരുത്‌ എന്നാണെന്ന്

    സമവായി എന്നത്‌ സമമായി വായില്‍ കിട്ടുന്നത്‌ എന്നാണോ ? :)

    ReplyDelete