Wednesday, November 17, 2010

വിമര്‍ശനംഈയിടെയായി ഗുരുകുലത്തില്‍ നിന്നും ഇങ്ങോട്ട്‌ കുറച്ചു കൂടൂതല്‍ ട്രാഫിക്‌ കാണുന്നു. അദ്ദേഹത്തിന്റെ

ആ പോസ്റ്റിനു
മറുപടി അന്നു എഴുതിയിരുന്നും ഇല്ല അതുകൊണ്ട്‌ പഴയ കഥകള്‍ ഒന്നയവിറക്കുന്നു

ഉമേഷിന്റെ വാചകക്കസര്‍ത്തുകള്‍ ചിലതു കാണുക.


"അത്ര ലളിതമാണു ചോദ്യം. “ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്കേ ഫലമുള്ളൂ” എന്നു താങ്കളും മറ്റു പലരും പറഞ്ഞതു മനസ്സിലാക്കാന്‍ വേണ്ടിയാണു് ഇതു ചോദിക്കുന്നതു്."

"ഇനി എവിടെ താങ്കള്‍ അതു പറഞ്ഞു എന്നു്. ഒരുപാടു സ്ഥലത്തുണ്ടു്. ഒന്നു് ഇവിടെ (ഡാലിയുടെ ഒരു പോസ്റ്റിന്റെ കമന്റായി). താങ്കളുടെ വാക്കുകള്‍:

ഞാന്‍ ഇതെഴുതിയാല്‍ ഉടനെ ചോദ്യം വരുമായിരിക്കും എന്റെ മൂന്നാം തൃക്കണ്ണില്‍ മുളച്ചതാണൊ എന്നൊക്കെ.

അല്ല കൂട്ടരേ. ഇതൊക്കെ അറിയണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം.

അതല്ലാതെ പറയാന്‍ പാടില്ലെന്നാണ്‌ മിന്നാമിനുങ്ങിനെ പിടിച്ചു വച്ച്‌ തീ കത്തിക്കാന്‍ ഊതിക്കൊണ്ടിരുന്ന കുരങ്ങന്മാരുടെ കഥയിലൂടെ പഞ്ചതന്ത്രം പറഞ്ഞത്‌.

അതുകൊണ്ടാണ്‌ കഠോപനിഷത്തില്‍ നചികേതസ്സിന്‌ യമധര്‍മ്മന്റെ അടുത്ത്‌ ഉത്തരം കിട്ടാന്‍ പെടാപ്പാടു പെടേണ്ടി വന്നത്‌

അതനുസരിക്കാതിരുന്നതുകൊണ്ടാണ്‌ കട്ട്‌ ചെയ്തു കളയത്തക്കവണ്ണം തറയായിട്ടുള്ള കമെന്റുകള്‍ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത്‌ — “ആചാര കുലമാഖ്യാതി” എന്നുള്ളതു കൊണ്ട്‌ ഞാനവക്ക്‌ മരൂപടി പറയുന്നില്ല.


ഇനിയുമുണ്ടു്. നാളെയോ മറ്റോ ഒന്നുകൂടി തപ്പി കൂടുതല്‍ കണ്ടുപിടിച്ചു തരാം.
"

ഞാന്‍ പറഞ്ഞിട്ടില്ലാത്ത ചില വാചകങ്ങള്‍ എന്നില്‍ ആരോപിക്കുന്നു.

അതുകൊണ്ട്‌ ഞാന്‍ എടുത്തു ചോദിക്കുകയും ചെയ്തു. അഥവാ അങ്ങനെ എവിടെ എങ്കിലും ഒരു absolute statement എന്നില്‍ നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താം എന്നും രണ്ടു തവണ പറഞ്ഞു.

അതു പോട്ടെ.

കൈക്കുളങ്ങരയും ചൊവ്വാദോഷവും.

കൈക്കുളങ്ങര രാമവാര്യര്‍ എഴുതിയിരിക്കുന്നത്‌ "ചെറുക്കനും പെണ്ണിനും തമ്മില്‍ തമ്മില്‍ ഇഷ്ടമാണെങ്കില്‍ മറ്റൊന്നും നോക്കേണ്ട ആവശ്യമില്ല" എന്നര്‍ത്ഥം വരുന്ന വാചകം ആണ്‌.

അതാണ്‌ മനഃപൊരുത്തം ഉണ്ടെങ്കില്‍ മറ്റൊന്നും നോക്കണ്ടാ എന്നു ഞാന്‍ എഴുതിയത്‌. അല്ലാതെ ചൊവ്വയും ബുധനും ഒന്നും ഞാനും പിന്താങ്ങിയിട്ടില്ല ഒരിടത്തും.

അതിനെ ഉമേഷ്‌ എങ്ങനെ ഒക്കെയാണ്‌ വഷളാക്കാന്‍ നോക്കിയിരിക്കുന്നത്‌ എന്ന് ആ പോസ്റ്റ്‌ തന്നെ വായിച്ചു രസിക്കുക. :)

കൂടൂതല്‍ എഴുതാന്‍ സമയം ഇല്ല. അതുകൊണ്ട്‌ നിര്‍ത്തട്ടെ

The screen shots of Mozillla and IE now from the same PC

9 comments:

 1. indiaheritage said...

  ജാതകപരിശോധനക്ക്‌ ആധാരമായ ഹോരാശാസ്ത്രത്തില്‍ പ്രധാനമായ ഒന്നാണ്‌ വരാഹമിഹിരാചാര്യണ്റ്റേത്‌. അതിണ്റ്റെ ശ്രീ കൈക്കുളങ്ങര രാമവാര്യരുടെ വ്യഖ്യാനമുള്ള പുസ്തകം നോക്കുക.
  ആ പുസ്തകത്തില്‍ പറയുന്നുണ്ട്‌ മനപ്പൊരുത്തമാണ്‌ പ്രധാനം, അതുണ്ടെങ്കില്‍ വേറേ ഒന്നും നോക്കേണ്ട കാര്യമില്ല എന്ന്.

  ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച്‌ പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍

  പണ്ടു സഞ്ജയന്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക്‌ ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല "
  "  അദ്ദേഹം കൈക്കുളങ്ങരയുടെ തെറ്റുകള്‍ വരെ കണ്ടു പിടിച്ച മഹാനാണ്‌.


  രണ്ടും വായിച്ചാല്‍ നല്ല രസം ആയിരിക്കും.

  ReplyDelete
 2. ഈ പോസ്റ്റ്‌ ഇട്ടതിനു ശേഷം ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. ബ്ലോഗര്‍ ഡാഷ്ബോര്‍ഡില്‍ നമ്മുടെ Stats നോക്കാന്‍ ഒരു provision ഉണ്ടായിരുന്നു.

  അതു പ്രവര്‍ത്തിക്കാതായി.

  ഇന്നലെ വിചാരിച്ചു താല്‍ക്കാലികം ആയിരിക്കും എന്ന് ഇന്നും അതു തന്നെ . എല്ലാവര്‍ക്കും അങ്ങനെയാണൊ അതോ എനിക്കു മാത്രമെ ഉള്ളോ?

  ReplyDelete
 3. ഉമേഷ്‌ ഗൂഗിളിലോട്ടു കുടിയേറി എന്നൊ മറ്റൊ പണ്ട്‌ ഒരു വിവരം ബ്ലോഗില്‍ ഉണ്ടായിരുന്നു എന്നു തോന്നുന്നു(ശരിയാണോ എന്നറിയില്ല)

  ഇനി അതാണൊ പോലും ഈ സ്റ്റാറ്റിസ്റ്റിക്സ്‌
  തിരികെ വരാത്തതിന്റെ കാരണം?
  രണ്ടു ദിവസം ആകുന്നു

  ആണെങ്കില്‍ ഇത്രയെ ഉള്ളൊ ഈ ഗൂഗിള്‍

  ReplyDelete
 4. ബ്ലോഗിൽ വിമർശിക്കുന്നതും എതിർക്കുന്നതും ഒക്കെ പ്രതിപക്ഷബഹുമാനത്തോടു കൂടിത്തന്നെ സ്വീകരിക്കുന്നു. എങ്കിലും, ഡോ. പണിക്കരേ, അനാവശ്യം പറയരുതു്.

  ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു ഉത്പന്നത്തിന്റെ പ്രവർത്തനം എന്നെ എന്തോ പറഞ്ഞെന്നു പറഞ്ഞ ഒരാളെ ഇടിച്ചു കാട്ടാൻ വേണ്ടി ഞാൻ മാറ്റുമെന്നും, അങ്ങനെ മാറ്റാൻ ഗൂഗിൾ പോലെയുള്ള ഒരു സ്ഥാപനം അനുവദിക്കും എന്നും വിളിച്ചു പറഞ്ഞതിനെയാണു് അനാവശ്യം എന്നു പറഞ്ഞതു്.

  ഇങ്ങേരുടെ സ്റ്റാസ്റ്റിസ്റ്റിക്സ് കുളമായെങ്കിൽ അതിനു് എറർ ലോഗ് വല്ലതും ഉണ്ടെങ്കിൽ വായിച്ചു നോക്കു്. അതും പറ്റിയില്ലെങ്കിൽ അവരുടെ സപ്പോർട്ട് വിഭാഗത്തോടു ചോദിക്കു്. അല്ലാതെ സ്വന്തം ചന്തിക്കു പരു വന്നതു് അയൽക്കാരൻ കസേരക്കമ്പനിയിൽ ചേർന്നതു കൊണ്ടാണെന്നു പറയാതെ.

  ReplyDelete
 5. അപ്പൊ അതല്ല കാര്യം
  നന്നായി ഇനി എന്നെങ്കിലും ഗൂഗിള്‍ അതു ശരിയാക്കുമായിരിക്കും അല്ലെ?

  ReplyDelete
 6. ബ്ലോഗെഴുതാൻ ഗൂഗിളിന്റെ ബ്ലോഗർ ഉപയോഗിക്കാത്തതു കൊണ്ടു് എനിക്കു് ഇതിനെപ്പറ്റി അറിയില്ല. എന്തായാലും എന്റെ ഡാഷ്‌ബോർഡിൽ അങ്ങനെ ഒരു സാധനം കാണുന്നില്ല. എന്നെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ല. ഒരുപാടു നാളായി അവിടെ കയറിയിട്ടു്.

  ഗൂഗിൾ പോലെയുള്ള കമ്പനികളുടെ ഓൺ‌ലൈൻ ടൂളുകൾ ഇങ്ങനെ പൊടുന്നനെ മാറുന്നതു സാധാരണയാണു്. ഇവ ഓടുന്നതു് അവരുടെ സർ‌വറുകളിൽ ആയതിനാൽ നമ്മൾ അറിയാതെ അപ്‌ഡേറ്റ് ചെയ്യാൻ അവർക്കു കഴിയും. എന്തെങ്കിലും ബഗ് കണ്ടതോ, അല്ലെങ്കിൽ ഒന്നു കൂടി നല്ല സ്റ്റാറ്റിസ്റ്റിക്സ് ഇടാനോ മറ്റോ ആയിരിക്കും.

  ReplyDelete
 7. According to this, you need to go to http://draft.blogger.com/, and not http://www.blogger.com/, to see the statistics (This post is a bit old, July 1).

  Again, I don't know anything more. I found it using Google :)

  ReplyDelete
 8. എന്റെ PC യില്‍ മൂന്നു ബ്രൗസര്‍ ഉണ്ട്‌

  IE, Mozilla, Chrome . ഇവയില്‍ ഈ പോസ്റ്റ്‌ ഇടാന്‍ നേരം ഞാന്‍ ഉപയോഗിച്ചത്‌ mozilla ആയിരുന്നു. സാധാരണ ഞാന്‍ ഉപയോഗിക്കുന്നതും അതായിരുന്നു. എന്നാല്‍ കാരണം എന്തായാലും ഇപ്പോഴും mozillaയില്‍ stats കാണിക്കുന്നില്ല പകരം "Error loading stats please reload page" എന്ന മെസേജ്‌ ആണ്‌ വരുന്നത്‌

  ഒരു തമാശയ്ക്കു ഞാന്‍ IE നോക്കി അതില്‍ കാണിക്കുന്നുണ്ട്‌.
  എനിക്കു വേറെയും കണക്ഷന്‍ ഉണ്ട്‌ ഓഫീസില്‍ വേറെ network ഉണ്ട്‌. അതിലെല്ലാം കാണിക്കുന്നുണ്ട്‌.

  PC മാറ്റി ലാപ്‌ കണക്റ്റ്‌ ചെയ്തു നോക്കി അതിലും കാണിക്കുണ്ട്‌

  അല്ല ഈ ഹാക്കിങ്ങും മറ്റും ഉള്ള കാലമല്ലെ ഏതു മര്‍മ്മത്തിലും പിടിക്കാന്‍ അറിയാവുന്ന യന്ത്രങ്ങളല്ലെ

  അപ്പോള്‍ ന്യായമായും എനിക്കു തോന്നി - എന്റെ Desktop PC മാത്രം , അതും ആ പോസ്റ്റ്‌ ഇട്ട്‌ ഏകദേശം രണ്ട്‌ മണിക്കൂര്‍ ശേഷം ആ ബ്രൗസറില്‍ മാത്രം ഇങ്ങനെ ആകുവാന്‍ എന്തെങ്കിലും കൊനഷ്ട്‌ ഉണ്ടോ എന്ന് അത്രയേ ഉള്ളു.

  പോട്ടെ :)

  ReplyDelete