Wednesday, November 24, 2010

ബ്രഹ്മസൂത്രം

ബ്രഹ്മസൂത്രത്തെകുറിച്ച്‌ ഇവിടെ ഒരു കമന്റ്‌ കണ്ടു പോയി നോക്കി അതില്‍ കാണിച്ച ലേഖനം വായിച്ചു. (But the link shown there is not working now. He might have removed it)

അതുകൊണ്ട്‌ ഒരു ചെറിയ കുറിപ്പ്‌ എഴുതാം എന്നു വച്ചു.

ബാദരായണന്‍ (വ്യാസന്‍) എഴുതിയ ബ്രഹ്മസൂത്രം

സൂത്രം

"അല്‍പാക്ഷരമസന്ദിഗ്ദ്ധം
ബഹ്വര്‍ത്ഥം വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദുഃ"

അക്ഷരങ്ങള്‍ വളരെകുറവുപയോഗിച്ച്‌, വളരെ വിശാലമായ അര്‍ത്ഥങ്ങളെ പറയുവാന്‍ ഉപയോഗിക്കുന്ന സങ്കേതം ആണ്‌ സൂത്രം. അതില്‍ വായിക്കുന്നവര്‍ക്കു അര്‍ത്ഥം ഉണ്ടെന്നു തോന്നണം എന്നില്ല. അതിലെ ഒരക്ഷരം പോലും അര്‍ത്ഥമില്ലാത്തതല്ല

ഇത്‌ എടുത്തു പറയുവാന്‍ കാരണം
തോലന്‍ സംസ്കൃതത്തിനെ കളിയാക്കുവാനായി എഴുതിയ ഈ ശ്ലോകം നോക്കുക
"ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വട
ഇത്ഥം കൂജയതെ കുക്കു
ചവൈതുഹി ചവൈതുഹി"

അല്ലയോ രാജേന്ദ്ര (രാജശ്രേഷ്ഠ)
ഉത്തിഷ്ഠ ഉത്തിഷ്ഠ (ഉണര്‍ന്നെഴുനേറ്റാലും)
മുഖം പ്രക്ഷാളയസ്വ = മുഖം കഴുകിയാലും

- അതു കഴിഞ്ഞുള്ള 'ട" എന്നത്‌ സംസ്കൃതം സ്വീകരിക്കുന്ന ദൂരാന്വയം ഉപയോഗിച്ച്‌ മൂന്നാമത്തെ പാദത്തിന്റെ അവസാനം ഉള്ള "കുക്കു" വിനോടൂ ചേര്‍ത്ത്‌ കുക്കുട എന്നു വായിക്കണം എന്നു കളിയാക്കുന്നു

ഇത്ഥം കൂജയതെ കുക്കുട (കുക്കു + ട) = ഇപ്രകാരം പൂങ്കോഴി കൂവുന്നു

ച വൈ തു ഹി = ഈ നാലു വാക്കുകള്‍ അര്‍ത്ഥമില്ലാത്തവ എന്നു പ്രസിദ്ധങ്ങള്‍ ആണ്‌ ( യാഥാര്‍ത്ഥ്യം അങ്ങനെ അല്ല എങ്കിലും)

അതുകൊണ്ട്‌ പാദപൂരണത്തിനു വേണ്ടി ഇവ ഈരണ്ടു പ്രാവശ്യം ഉപയോഗിച്ചു.

അപ്പോള്‍ സൂത്രത്തില്‍ പറയുന്ന ഓരോ അക്ഷരവും അര്‍ത്ഥപൂര്‍ണമാണ്‌.

ഈ സങ്കേതം പണ്ടുപയോഗിച്ചിരുന്നത്‌ ഗുരുകുലവിദ്യാഭ്യാസത്തിലായിരുന്നു.

എഴുതി സൂക്ഷിക്കാനുള്ള സൗകര്യം കുറവായിരുന്ന അക്കാലത്ത്‌ അനേകം അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ചെറിയ ചെറിയ വാക്യങ്ങള്‍ (നാം പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചുരുക്കുവിദ്യയില്ലെ അതു തന്നെ) അവര്‍ നിര്‍മ്മിച്ചഹായിരിക്കാം.

അതുകൊണ്ടു തന്നെ ആ സൂത്രങ്ങള്‍ക്കു വിശദീകരണം എഴുതുന്നത്‌ സാധാരണഗതിയില്‍ ശിഷ്യന്മാര്‍ ആയിരുന്നു.

ഗുരു ഉദ്ദേശിച്ചത്‌ എന്താണ്‌ എന്ന് പൂര്‍ണ്ണമായും മനസ്സിലാക്കിയ ശിഷ്യന്മാര്‍ അതിനു ഭാഷ്യം എഴുതും.

ഭാഷ്യം

"സൂത്രാര്‍ത്ഥോ വര്‍ണ്ണ്യതേ യത്ര
വാക്യൈഃ സൂത്രാനുസാരിഭിഃ
സ്വപദാനി ച വര്‍ണ്ണ്യന്തേ
ഭാഷ്യം ഭാഷ്യവിദോ വിദുഃ"

അനുക്രമമായ സൂത്രങ്ങള്‍ക്കു അവയ്ക്കനുസരിച്ച അര്‍ത്ഥങ്ങളും കൂട്ടത്തില്‍ തന്റേതായ വിശദീകരണങ്ങളും ചേര്‍ത്ത്‌ എഴുതുന്നതാണ്‌ ഭാഷ്യം.

സൂത്രാനുസാരികള്‍ ആയിരിക്കണം അര്‍ത്ഥവിശദീകരണം, വ്യക്തതക്കുറവുള്ളിടത്ത്‌ തന്റേതായ വിശദീകരണങ്ങളും വേണം

cherry picking നടത്തിയാല്‍ ഏതു സൂത്രത്തിനും ഏതര്‍ത്ഥവും ഉണ്ടാക്കാം. അങ്ങനെ വരരുത്‌, മൊത്തത്തില്‍ നോക്കിയാല്‍ ആചാര്യന്‍ ഉദ്ദേശിച്ചതു തന്നെ ആയിരിക്കണം താല്‍പര്യം - അതുകൊണ്ടാണ്‌ സൂത്രാനുസാരിഭിഃ എന്ന് എടുത്തു പറഞ്ഞത്‌.

അര്‍ത്ഥവിശദീകരണം അപ്പോള്‍ ഒന്നുകില്‍ സര്‍വജ്ഞന്‌ അല്ലെങ്കില്‍ അതേ ഗുരുവിന്റെ ഉത്തമശിഷ്യനു മാത്രമേ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കൂ എന്നു വ്യക്തമായില്ലെ?

തന്ത്രയുക്തി

ഭരതീയതത്വശാസ്ത്രം പഠിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഒരു സങ്കേതം ആണ്‌ തന്ത്രയുക്തി.

ഒരേ പദത്തിനു പല അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. അതില്‍ ഏതര്‍ത്ഥമാണ്‌ സാന്ദര്‍ഭികമായി എടുക്കേണ്ടത്‌ എന്നതുപോലെ ഉള്ള വിശദാംശങ്ങള്‍ പറയുന്ന സങ്കേതം ആണ്‌ തന്ത്രയുക്തി.

തര്‍ക്കത്തിന്റെ പരിമിതി

രണ്ടു പേര്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അവരില്‍ ഒരാള്‍ തല്‍ക്കാലം ജയിച്ചു എന്നു വരാം

പക്ഷെ അയാള്‍ ജയിച്ചു എന്നതു കൊണ്ടൂ മാത്രം അയാളുടെ വാദം ശരി ആയിക്കൊള്ളണം എന്നില്ല.

കാരണം മറ്റൊരവസരത്തില്‍ മറ്റൊരാള്‍ അയാളേ തോല്‍പ്പിച്ചു എന്നു വരാം

അപ്പോള്‍ തര്‍ക്കം കൊണ്ടു നേടൂന്ന വിജയം ആത്യന്തികമാകണം എങ്കില്‍ ഈ പ്രപഞ്ചത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളവരും , ഇന്നുള്ളവരും ഇനി ഉണ്ടാകാന്‍ പോകുന്നവരും എല്ലാം അടങ്ങുന്ന ഒരു സദസ്സില്‍ നടക്കണം

അത്‌ അസംഭാവ്യവും ആണ്‌.

അപ്പോള്‍ തര്‍ക്കം നടത്തുന്നതിന്‌ ഏതെങ്കിലും ഒരു നിയമിത പരിമിതി ഉണ്ടായിരിക്കണം അതിനനുസരിച്ചേ തര്‍ക്കം നടത്താവൂ എന്നും വേണം

അതെന്തായിരിക്കാം?

ഭാരതീയതത്വശാസ്ത്രത്തെ കുറീച്ചാണ്‌ തര്‍ക്കം എങ്കില്‍ അതിന്റെ അടീസ്ഥാനം വേദങ്ങള്‍ ആയിരിക്കണം

വേദങ്ങള്‍ ആപ്തവാക്യം എന്നാണ്‌ പറയപ്പേടൂന്നത്‌

"ആപ്തസ്തു യഥാര്‍ത്ഥവക്താ"

യാഥാര്‍ത്ഥ്യം പറയുന്നവന്‍ ആണ്‌ ആപ്തന്‍.

വേദങ്ങളില്‍ അവസാനം പറയുന്ന "വേദാന്തം" അഥവാ ഉപനിഷദ്വാക്യങ്ങള്‍ ആണ്‌ യാഥാര്‍ത്ഥ്യം

അപ്പോള്‍ ചര്‍ച്ചയുടെ അടിസ്ഥാനം ഉപനിഷദ്വാക്യങ്ങള്‍ ആയിരിക്കണം.

സൂത്രാനുസാരി ആയ വിശദീകരണം ഉപനിഷദ്വാക്യങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ - അതു നിലനില്‍ക്കില്ല എന്നര്‍ത്ഥം.

പ്രതിജ്ഞ

ഭാരതീയതത്വശാസ്ത്രങ്ങളുടെ ഒരു രീതി ആദ്യം ആചാര്യന്‍ പറയുവാന്‍ ഉദ്ദേശിക്കുന്ന രത്നച്ചുരുക്കം പറയും അതിനെ 'പ്രതിജ്ഞ' എന്നു വിളിക്കുന്നു

ആ പറയുന്ന പ്രതിജ്ഞയെ ശിഷ്യനു മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി ആണ്‌ പിന്നീടുള്ള വിശദീകരണങ്ങള്‍

വിശദീകരണം നല്‍കാന്‍ വേണ്ടി പറയുന്നതൊക്കെ ശാശ്വതസത്യങ്ങള്‍ ആയിരിക്കണം എന്നില്ല.

"അ" എന്നു നാവു കൊണ്ടുച്ചരിച്ചാല്‍ വരുന്ന ശബ്ദം എനിക്കു മറ്റൊരാള്‍ക്കു പറഞ്ഞു കൊടൂക്കണം എങ്കില്‍ എന്തു ചെയ്യും ?

ആള്‍ അടുത്തുണ്ടെങ്കില്‍ പറഞ്ഞു കേള്‍പ്പിക്കാം. എന്നാല്‍ പിന്നേടത്തേയ്ക്കു വേണ്ടി എഴുതി വയ്ക്കണം എങ്കിലോ?

അതിനൊരു ലിപി വേണം

അപ്പോള്‍ മലയാളക്കാരനായ ഞാന്‍ അതിനെ "അ" എന്നെഴുതും. അതു കാണുന്ന മലയാളം പഠിച്ചു വിശ്വസിച്ച ആള്‍ "അ " എന്നു വായിക്കും.

പക്ഷെ ഞാന്‍ നാവു കൊണ്ടുണ്ടാക്കിയ ശബ്ദം ആണ്‌ ആ എഴുതിയിരിക്കുന്നത്‌ എന്നു പറഞ്ഞാലോ , ആ ശബ്ദത്തിന്റെ രൂപം അഥവാ വിഗ്രഹം ആണ്‌ "അ" എന്നു പറഞ്ഞാലോ അതു ശാശ്വത സത്യം അല്ല - താല്‍ക്കാലിക സത്യം മാത്രം ആണ്‌
ഒരു ചവിട്ടുപടി മാത്രം

അതുപോലെ ആചാര്യന്മാര്‍ പല ചവിട്ടുപടികളും ഉപയോഗിക്കും

ശിഷ്യന്‌ അവസാനം താനുദ്ദേശിച്ച പ്രതിജ്ഞ മനസ്സിലാകണം എന്നതേ ഉള്ളു ഉദ്ദേശം.

ഉപനിഷദ്വാക്യങ്ങള്‍

"ഓം ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്‌"

ഈ ജഗത്‌ സൃഷ്ടിയ്ക്കുമുമ്പ്‌ ആത്മാവൊന്നു മാത്രം ആയിരുന്നു എന്നര്‍ത്ഥം

രണ്ടായ ഒരവസ്ഥ ഇല്ല, ആകെ അതു മാത്രം.

കുശവന്‍ മണ്ണു കൊണു കുടം ഉണ്ടാക്കുന്നതു പോലെ ഉള്ള സൃഷ്ടിസങ്കല്‍പം അല്ല ഭാരതീയതത്വശാസ്ത്രത്തില്‍.

കൂടൂതല്‍ ഇവിടെ വായിക്കുക.


അപ്പോള്‍ ഉപനിഷദ്വാക്യങ്ങള്‍ക്കനുസൃതമായ വ്യാഖ്യാനമായി പരക്കെ അംഗീകരിക്കപ്പെട്ടത്‌ ശ്രീശങ്കരാചാര്യരുടെ ഭാഷ്യം ആണ്‌.

അതിനു മുമ്പുണ്ടായിരുന്ന ഭാരുചി,കപര്‍ദ്ദി,ബോധായനന്‍, ഔഡുലോമി, ടങ്കന്‍, ഗുഹന്‍ എന്നിവരുടെയും , പിന്നീടൂണ്ടായ രാമാനുജന്റെ ശ്രീഭാഷ്യം, മാധവാചാര്യന്റെ പൂര്‍ണ്ണപ്രജ്ഞാഭാഷ്യവും, വല്ലഭാചാര്യരുടെ അനുഭാഷ്യവും, നിംബാര്‍ക്കന്റെ പാരിജാതസൗരവവും , ഭാസ്കരന്റെ ദ്വൈതാദ്വൈതവും തുടങ്ങി അനേകം കൃതികള്‍ ഉണ്ട്‌
പക്ഷെ അവയൊന്നും മേല്‍പ്പറഞ്ഞ രീതിയില്‍ പരിശോധിച്ചാല്‍ യുക്തമല്ല എന്നാണു കാണുന്നത്‌.

ലോകം ഉണ്ടായ കാലം മുതല്‍ തുടര്‍ന്നു വരുന്ന ഈ തര്‍ക്കം ഒരു കമന്റിലോ ഒരു പോസ്റ്റിലൊ മുഴുവന്‍ ഗൂഗിളിലൊ പോലും തീരില്ല എന്നറിയാം എന്നാലും ചുമ്മാ

5 comments:

 1. പതിനെട്ടരക്കവികളിലെ അരക്കവി പുനം നമ്പൂതിരി ആയിരുന്നില്ലേ? തോലൻ അല്ലല്ലോ?

  ReplyDelete
 2. ഇപ്പൊ ആകെ സംശയമായി

  മലയാളത്തില്‍ ശ്ലോകങ്ങള്‍ എഴുതിയതു കൊണ്ട്‌ തോലന്‍ ആണ്‌ എന്നായിരുന്നു ഇതുവരെ ഞാന്‍ ധരിച്ചിരുന്നത്‌.

  ReplyDelete
 3. എന്റെ ധാരണ തെറ്റായിരുന്നു.
  പുനം നമ്പൂരി ആണ്‌ പതിനെട്ടരയിലെ 'അര' കവി
  നന്ദി ഉമേഷ്‌

  ReplyDelete
 4. അതിനു മുമ്പുണ്ടായിരുന്ന ഭാരുചി,കപര്‍ദ്ദി,ബോധായനന്‍, ഔഡുലോമി, ടങ്കന്‍, ഗുഹന്‍ എന്നിവരുടെയും , പിന്നീടൂണ്ടായ രാമാനുജന്റെ ശ്രീഭാഷ്യം, മാധവാചാര്യന്റെ പൂര്‍ണ്ണപ്രജ്ഞാഭാഷ്യവും, വല്ലഭാചാര്യരുടെ അനുഭാഷ്യവും, നിംബാര്‍ക്കന്റെ പാരിജാതസൗരവവും , ഭാസ്കരന്റെ ദ്വൈതാദ്വൈതവും തുടങ്ങി അനേകം കൃതികള്‍ ഉണ്ട്‌
  പക്ഷെ അവയൊന്നും മേല്‍പ്പറഞ്ഞ രീതിയില്‍ പരിശോധിച്ചാല്‍ യുക്തമല്ല എന്നാണു കാണുന്നത്‌

  ReplyDelete

 5. Comment I put there
  സുബൈര്‍ സൂചിപ്പിച്ച ഫയല്‍ വായിച്ചു

  "ഏകം ഏവാദ്വിതീയം" എന്നാണ്‌ അല്ലാതെ "എകം ഏവദ്വിതീയം" എന്നല്ല.

  ഏകം ഏവാദ്വിതീയം = ഏകം + ഏവ + അദ്വിതീയം
  എകം ഏവദ്വിതീയം = ഏകം + ഏവ + ദ്വിതീയം,

  (അദ്വിതീയം എന്നു പറഞ്ഞാല്‍ രണ്ടില്ലാത്തത്‌ എന്നാണ്‌ )
  പേജ്‌ 54

  ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിനു സ്വാമി ഗംഭീരാനന്ദ രചിച്ച ഇംഗ്ലീഷ്‌ വ്യാഖ്യാനം ലഭ്യമാണ്‌, Published by Advaitha ashrama 5 Dehi Entally Road Calcutta

  അല്ലെങ്കില്‍ മലയാളം വ്യാഖ്യാനം ശ്രീമാന്‍ പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍ അവര്‍കളുടെ.

  Published by The Ethos
  തൃശ്ശൂര്‍ 10

  ഇതൊക്കെ വായിച്ചു നോക്കുക.

  ശങ്കരാചാര്യരുടെ തന്നെ ഭാഷ്യം മുന്നിലുള്ളപ്പോള്‍ ആരെങ്കിലും ഒക്കെ എഴുതിയ നിരൂപണങ്ങള്‍ കാണിക്കാതെ അതിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കുകയല്ലെ ഭേദം.

  "ശങ്കരാചാര്യരെ മുന്നില്‍ കൊണ്ടു നിര്‍ത്തിയാല്‍ ദാ വാദിച്ചു തോല്‍പ്പിച്ചു കാണിക്കാം" എന്നു വരെ പറഞ്ഞ വ്യക്തികളെ അറിയാം.
  അതുകൊണ്ട്‌ ഈ വിഷയത്തില്‍ കൂടൂതല്‍ ഒന്നും പറയുന്നില്ല.

  ഏതായാലും നന്ദി

  ReplyDelete