Sunday, November 21, 2010

ലേലു അല്ലു









ഇതുവരെ യോഗ ഒന്നും ചെയ്തിട്ടില്ലാത്തവര്‍ക്കു ആദ്യമായി ചെയ്തു തുടങ്ങാന്‍ പറ്റിയ ചിലത്‌ ഇവിടെ കാണിക്കാം.

തുടങ്ങുന്നതിനു മുമ്പ്‌ കുറച്ചു നേരം ഒരു ബാറില്‍ തൂങ്ങി ആടൂന്നതു നന്നായിരിക്കും.(കതകിന്റെ കട്ടളപ്പടിയില്‍ സൗകര്യമുണ്ടെങ്കില്‍ അതായാലും മതി)

മലര്‍ന്നു കിടന്ന് കൊണ്ട്‌ ചെയ്യാവുനതാണ്‌ ആദ്യം.

കുറച്ചു നേരം മലര്‍ന്നുകിടന്നു ശ്വാസം നീട്ടിവലിക്കുകയും സാവകാശം പുറമേയ്ക്കു വിടൂകയും ചെയ്യുക.

പിന്നീട്‌ ആദ്യം ശ്വാസം മുഴുവന്‍ ഉള്ളിലേക്കെടുത്തിട്ട്‌ ഇടത്തെ കാല്‍ സാവകാശം മുകളിലേയ്യ്കുയര്‍ത്തുക 10- 15 ഡിഗ്രി മതി.

അതുകഴിഞ്ഞാല്‍
ശ്വാസം പുറമേയ്ക്കു വിട്ടുകൊണ്ട്‌
തലയുയര്‍ത്തി പാദത്തിലേക്കു നോക്കുക
ആ നിലയില്‍ നിര്‍ത്തി 1000, 2000, 3000, 4000, 5000 എന്നു മനസ്സില്‍ എണ്ണുക. അതിനുള്ളില്‍ കാല്‍പാദം വിറയ്ക്കാന്‍ തുടങ്ങുന്നു എങ്കില്‍ അതിനുമുന്‍പ്‌ കാല്‍ താഴ്തി നിലത്തു വയ്ക്കുക.

അതേപോലെ വലതുകാലും

അതിനു ശേഷം രണ്ടുകാലുകളും ഒരുമിച്ചും ചെയ്യുക.

ഓരോ ദിവസവും
ക്രമേണ എണ്ണത്തിന്റെ എണ്ണം കൂട്ടുക 10-15 സെക്കന്റ്‌ ചെയ്യാന്‍ സാധിച്ചാല്‍ വളരെ നല്ലത്‌.

ഇതേ ക്രമം തന്നെ കമഴ്‌ന്നു കിടന്നു കാലുകള്‍ പിന്നിലേയ്ക്കു പൊക്കുന്ന വ്യായാമവും അടൂത്ത വിഡിയൊയില്‍ കാണുക.

വജ്രാസനവും തുടര്‍ന്നു ഭുജംഗാസനവും ചെയ്യാം .
ഇവയൊക്കെ ഏറ്റവും എളുപ്പം ശീലിക്കാവുന്നവയും ശരീരത്തിന്‍ വളരെ ഗുണം ചെയ്യുന്നവയും ആണ്‌

ഒരു മാസം ചെയ്തിട്ട്‌ വ്യത്യാസം അനുഭവിക്കുക

ഞാന്‍ യോഗാഭ്യാസി ഒന്നും അല്ല അതിന്റെതായ പോരായ്മകള്‍ കാണുന്നത്‌ ക്ഷമിക്കുക - പക്ഷെ ചെയ്യേണ്ട രീതി മനസ്സിലാക്കാന്‍ കാനിച്ചു എനെ ഉള്ളു :) ലേലു അല്ലു ലേലു അല്ലു

8 comments:

  1. മാഷെ, നന്നായിരിക്കുന്നു...
    ഞാനും യോഗ അരമണിക്കൂറൊളം ദിവസവും ചെയ്യാറുണ്ട്... അതിന്റെ ഗുണങ്ങളും ഉണ്ട്.
    ഓരോന്നിന്റേയും ഗുണങ്ങളും പറഞ്ഞു തരണോട്ടോ...
    ഇനിയും വരാം..
    ആശംസകൾ....

    ReplyDelete
  2. കൊള്ളാം........പുലി തന്ന കേട്ടാ......

    ദേ ഞാന്‍ യോഗചെയ്യുന്നത് ചട പടേ എന്നാണ്, സംഗതി അങ്ങനെ പോയാല്‍ വശപെശകാവും എന്നറിയുന്നതിനാല്‍ മാസത്തില്‍ ഒന്നോരണ്ടോ തവണയേ ചെയ്യാറുള്ളൂ എന്നുമാത്രം.പിന്നെ തലവേദനയൊക്കെ തോന്നുന്ന ദിവസങ്ങളില്‍ മര്യാദയ്ക്കു ചെയ്യും.

    ReplyDelete
  3. ഞാന്‍ കുറച്ചു നാള്‍ മുന്‍പ് യോഗയിലെ ഒന്ന് രണ്ടു ആസനങ്ങള്‍ ചെയ്തു നോക്കി. എന്താണ് കാരണം എന്നറിയില്ല. എനിക്ക് ഒരു സുഖവും തോന്നിയില്ല. പിന്നെ സാദാ 30minutes നടപ്പ് അല്ലെങ്ങില്‍ cycling ലേക്ക് മാറി. നടപ്പാവുമ്പോ പിന്നെ ചെയ്യുന്ന കാര്യം തെറ്റിപ്പോകും എന്ന പേടി വേണ്ടി. വഴിയോര ക്കാഴ്ചകള്‍ കാണുകയും ചെയ്യാം.

    യോഗ കൊള്ളില്ല എന്ന ഒരു അഭിപ്രായം ഒരിക്കലും എനിക്കില്ല. എനിക്കിതത്ര പറ്റിയതല്ല എന്ന് തോന്നി, അത്ര മാത്രം.

    ReplyDelete
  4. സൂരജ്‌ നന്ദി,

    VK ജി തുടച്ചായി യോഗ ചെയ്യുന്നതു നല്ലതു തന്നെ. നിര്‍ത്തണ്ടാ.
    ചിന്നുവിന്റെ ലോകം 29 ല്‍ നിന്നും മുന്നോട്ടു പോകുന്നില്ലല്ലൊ എന്തു പറ്റി?

    കാവലാന്‍ ജി ആക്കല്ലെ :)

    യാത്രികന്‍ ജി

    യോഗ ഒരു വ്യായാമം എന്ന രീതിയില്‍ കാണുന്നു എങ്കില്‍ പോലും നടപ്പിനെക്കാള്‍ നല്ലതാണ്‌. (കുറെ നേരം നടന്നു കഴിഞ്ഞാല്‍ ഇടുപ്പിനുണ്ടാകുന്ന പിടുത്തം ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു)

    കാരണം നടപ്പ്‌ ഒരുവിധം പ്രായം കൂടിയവര്‍ക്കുള്ള വ്യായാമം എന്നേ പറയാന്‍ പറ്റൂ

    പ്രായം കുറഞ്ഞവര്‍ക്ക്‌ നീന്തല്‍, ജോഗിംഗ്‌, സ്കിപ്പിംഗ്‌ പോലെ ഉള്ളവയാണ്‌ കൂടൂതല്‍ നല്ലത്‌.

    സൈക്കിളിങ്ങിനും നടപ്പിനു പറഞ്ഞ പ്രശ്നം കാണാറുണ്ട്‌

    പക്ഷെ യോഗശാസ്ത്രം നിര്‍മ്മിച്ചത്‌ വേറെ ഉദ്ദേശത്തിലായതുകൊണ്ട്‌ അതിനെ വെറും വ്യായാമം ആയി കാണരുത്‌. അതു ഞാന്‍ വേറൊരിടത്തു വിശദീകരിക്കാം

    ReplyDelete
  5. നന്ദി മാഷെ, ലിങ്ക് തന്നതിനും ഈ പോസ്റ്റിനും.
    വളരെ ഉപകാരപ്രദം

    ReplyDelete