


ചിത്രത്തില്‍ മഞ്ഞ വര - Intervertebral Disc
പച്ച വര - സുഷുമ്ന
നീലവര - കശേരു body
ചുവപ്പ് വര - disc prolapse കാരണം സുഷുമ്ന തള്ളപ്പെട്ടു ചുരുങ്ങിയിരിക്കുന്നു.
Read More Here
http://www.ispub.com/journal/the_internet_journal_of_neurosurgery/volume_5_number_1_24/article_printable/bilateral_foot_drop_without_cauda_equinae_syndrome_due_to_l4_l5_disc_prolapse_a_case_report.html
http://keepinguptodate.wordpress.com/2008/05/28/prolapsed-intervertebral-disc/
http://www.spineuniverse.com/anatomy/vertebral-column
നമ്മുടെ നട്ടെല്ലിന്റെ ഘടന അല്‍പം അറിഞ്ഞിരിക്കുക.
കുനിഞ്ഞു നിന്ന് അല്ലെങ്കില്‍ ഇരുന്ന് അധികസമയം ജോലിചെയ്യുന്നവര്‍ പ്രത്യേകിച്ചും.
നട്ടെല്ല് ഉണ്ടാക്കിയിരിക്കുന്നത് അനേകം കശേരുക്കള്‍ ഒന്നിനു മുകളില്‍ ഒന്നായി അടൂക്കി വച്ചാണ്.
അതിലെ ഓരോ കശെരുവിനും അതിന്റെ body എന്നും, spine എന്നും പറയുന്ന രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഇതിനിടയില്‍ ഉള്ള ഒരു ദ്വാരം ആണ് മുകളില്‍ നിന്നും താഴെ വരെ സുഷുമ്ന Spinal Cord യ്ക്കുള്ള ഇടമായി രൂപാന്തരപ്പെടുന്നത്.
കുനിയുകയും നിവരുകയും മറ്റും ചെയ്യുമ്പോള്‍ സുഷുമ്നയ്ക്കു കേടു തട്ടാതിരിക്കുവാനായി അതിനെ ഈ കുഴലില്‍ സൂക്ഷിച്ചിരിക്കുന്നു.
സാധാരണ ഗതിയില്‍ വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയുടെ എല്ലുകളും മസിലുകളും ബലമുള്ളവയായിരിക്കും, എന്നാല്‍ മടിയന്മാരില്‍ അങ്ങനെ അല്ല
ശരീരത്തിന് ഒരു നിയമം ഉണ്ട് - നല്ലവണ്ണം ജോലി ചെയ്യുന്ന ഭാഗ്ത്തിന് ആവശ്യത്തിനു പോഷണം എത്തിക്കും,. അല്ലാത്തവരുടെ പോഷണം കുറയ്ക്കും വേണ്ടിവന്നാല്‍ പോഷണം നിര്‍ത്തും
അല്ലാതെ ഒരുമാതിരി ബോസ് മാരെ പോലെ - ചന്തി ചൊറിയുന്നവനു പ്രൊമോഷനും ജോലി ചെയ്യുന്നവന് കൂടൂതല്‍ ജോലിയും - അല്ല
അപ്പോള്‍ പറഞ്ഞു വന്നത്, നമ്മുടെ നട്ടെല്ലും ബലം കുറഞ്ഞു പോകും ഒരുപാടു നേരം ഇരുന്നു പണിചെയ്യുന്നവരില്‍ (അവര്‍ക്കു വ്യായാം ഇല്ലെങ്കില്‍)
മറ്റൊരു ദൂഷ്യവശം ഇരിക്കുമ്പോള്‍ മുന്നോട്ടു കുനിയാനുള്ള ഒരു പ്രവണത നമുക്കെല്ലാം ഉണ്ട്.
പടത്തില്‍ നോക്കിയാല്‍ അറിയാം സുഷുമ്ന കശേരു body യുടെ പിന്നില്‍ കൂടിയാണ് പോകുന്നത്
മുന്നോട്ട് അധികം കുനിയുമ്പോള്‍ രണ്ട് കശേരുക്കളുടെ ഇടയിലുള്ള disc ന്റെ മുന്‍ഭാഗത്ത് മര്‍ദ്ദം കൂടുതലും പിന്‍ഭാഗത്ത് മര്‍ദ്ദം കുറവും ആണ്. അപ്പോള്‍ അതിനു പിന്നിലേക്ക് തള്ളാനുള്ള ഒരു പ്രവണത ഉണ്ടാകും.
ചില ദൗര്‍ഭാഗ്യവാന്മാരില്‍ കുനിഞ്ഞു നിന്നു ഭാരം എടുക്കുക പോലെ ഉള്ള സന്ദര്‍ഭങ്ങളില്‍ ഈ മര്‍ദ്ദം കൂടൂമ്പോള്‍ അതിനെ നിലയ്ക്കു നിര്‍ത്തുന്ന ligamentന് തകരാറുണ്ടാകുകയും disc Spinal Canalലേക്ക് തള്ളിപോരികയും ചെയ്യും.
ബലക്കുറവുണ്ടെങ്കില്‍ കുനിഞ്ഞു നിന്നു ചുമയ്ക്കുമ്പോഴും ഇതു സംഭവിക്കാം
നിലം തൂത്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ Case അണ് മുകളില്‍ കൊടൂത്ത പടം.
അതുകൊണ്ട് ആദ്യമായി യോഗ ചെയ്യുന്നവര്‍ മുന്നോട്ടു കുനിഞ്ഞുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിനു മുമ്പ് പിന്നിലേക്കു വളയുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്
ശരീരത്തിന് ഒരു നിയമം ഉണ്ട് - നല്ലവണ്ണം ജോലി ചെയ്യുന്ന ഭാഗ്ത്തിന് ആവശ്യത്തിനു പോഷണം എത്തിക്കും,. അല്ലാത്തവരുടെ പോഷണം കുറയ്ക്കും വേണ്ടിവന്നാല്‍ പോഷണം നിര്‍ത്തും
ReplyDeleteഅല്ലാതെ ഒരുമാതിരി മള്‍ടിനാഷനല്‍ കമ്പനിയിലെ ഇന്ത്യന്‍ ആപ്പീസറന്മാര്‍ ചെറ്റകളെ പോലെ - ചന്തി ചൊറിയുന്നവനു പ്രൊമോഷനും ജോലി ചെയ്യുന്നവന് കൂടൂതല്‍ ജോലിയും - അല്ല
ഇപ്പോള്‍ ശരിയായ ഇടത്ത് എത്തി. നന്ദി
ReplyDeleteഈ നിര്‍ദേശങ്ങള്‍ക്ക്, തണലിന്റെ ബ്ലോഗിലെ കമെന്റിനു പ്രത്യേഗിച്ചും.