Friday, November 15, 2013

കഴുതയ്ക്ക്‌ ദീനം

ഒരാളുടെ വീട്ടിലെ കഴുതയ്ക്ക്‌ ഒരു ദീനം വന്നു

അപ്പോഴാണ്‌ അയാള്‍ ഓര്‍ത്തത്‌ അയാളുടെ അയല്‌വക്കത്തെ വീട്ടിലെ കഴുതയ്ക്കും പണ്ട്‌ ഇതുപോലെ ദീനം വന്നിരുന്നു

അയാള്‍ ഓടി അയല്‌വക്കത്ത്‌ ചെന്നു

"എടൊ തന്റെ കഴുതയ്ക്ക്‌ ദീനം വനപ്പോള്‍ എന്താ കൊടുത്തത്‌?

അയല്‌വാസി "മണ്ണെണ്ണ"

അയാള്‍ "എത്ര കൊടുത്തു?"

അയല്‌വാസി " മുന്നാഴി"

പറഞ്ഞു തീര്‍ന്നതും അയാള്‍ ഓടി വന്നു മുന്നാഴി മണ്ണെണ്ണ കഴുതയ്ക്ക്‌ കൊടൂത്തു

കഴുത തട്ടിപ്പോയി എന്ന് പ്രത്യേകിച്ച്‌ പറയേണ്ടല്ലൊ അല്ലെ

അയാള്‍ പിന്നെയും ഓടി അയല്‌വീട്ടിലേക്ക്‌'

"എടൊ എന്റെ കഴുത ചത്തു പോയി"

അയല്‌വാസി "എന്റെ കഴുതയും ചത്തുപോയാരുന്നു"

ഇപ്പൊ ഇക്കഥയ്ക്ക്‌ എന്താ പ്രാധാന്യം എന്നായിരിക്കും ങ്ങള്‍ ചിന്തിച്ചത്‌ അല്ലെ?

ഫേസ്‌ ബുക്കില്‍ ചില ഗ്രൂപ്പില്‍ മുടിഞ്ഞ ആയുര്‍വേദ വിദഗ്ദ്ധര്‍ - ആയുര്‍വേദം അരച്ചുകലക്കി കുടിച്ച - അതു കൊണ്ട്‌ ഉപജീവനം നടത്തുന്നവര്‍ പറയുന്നത്‌ കേള്‍ക്കണ്ടെ

"ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വിഡ്ഢിത്തങ്ങള്‍ ആണ്‌ ത്രിദോഷസിദ്ധാന്തം വെറും ചവറ്‌"

ഇതില്‍പരം അവര്‍ക്ക്‌ സന്തോഷിക്കാന്‍ വേറെ കാര്യം ഉണ്ടോ?

എന്റെ സാറന്മാരെ പഠിക്കുന്ന കാലത്ത്‌ നിങ്ങള്‍ എന്ത്‌ ചെയ്യുകയായിരുന്നു?

ഈ സിദ്ധാന്തം, പഠിപ്പിക്കാന്‍ വന്ന സാറന്മാരോട്‌ ചോദിച്ചിരുന്നൊ - നിങ്ങള്‍ എന്ത്‌ കുന്തമാ ഈ പറയുന്നത്‌ എന്ന്?

ഇല്ലെങ്കില്‍ പിന്നെ എന്തിനാ അവിടെ തുടര്‍ന്ന് പഠിച്ചത്‌?

ചുളുവില്‍ ഒരു ഡിഗ്രി കിട്ടിയാല്‍ വയറ്റ്‌ പിഴപ്പ്‌ ആയല്ലൊ എന്ന് കരുതി
അല്ലെ?

പിന്നെ ഇപ്പൊ ഇങ്ങനെ തോന്നാന്‍ കാര്യം?

ഇപ്പൊ നിങ്ങള്‍ എന്ത്‌ വിശ്വാസത്തില്‍ ആണ്‌ രോഗികള്‍ക്ക്‌ മരുന്നു കൊടുക്കുന്നത്‌?

അവര്‍ക്ക്‌ എന്തായാല്‍ നമുക്കെന്താ കാശ്‌ കിട്ടിയാല്‍ പോരെ അല്ലെ?

ഇട്ടിട്ട്‌ പോയി വേറെ പണി നോക്കിക്കൂടെ.
ഒന്നുമില്ലെങ്കില്‍ രോഗികളെങ്കിലും രക്ഷപ്പെടട്ടെ
http://indiaheritage1.blogspot.in/2013/11/blog-post_21.html

15 comments:

  1. അരവൈദ്യം ആളെക്കൊല്ലും!

    ReplyDelete
  2. അജിത് ജീ :) ഇത് അരവൈദ്യവും അല്ല അധമവൈദ്യം - പഠിച്ചു എന്ന് വരുത്തി തീർത്തിട്ടല്ലെ

    ReplyDelete
  3. കാശു കൊടുത്ത് കിട്ടാത്ത ഡിഗ്രി ബലമായി വാങ്ങുന്നത് ചികിത്സിക്കാനാ...?

    ReplyDelete
  4. അല്ലാ......ആരാ ഇപ്പോൾ കഴുതകൾ...

    ReplyDelete
  5. അറിവിന്‌ അറ്റമില്ലെന്നാണല്ലോ അറിവുള്ളവര്‍ പറയുക.ആഴം കണ്ടിട്ടില്ലെന്നും പറയും.
    എന്നാല്‍ ഏതാണ്ടൊക്കെ പഠിച്ച്‌ എല്ലാ അറിയാമെന്ന് അഹങ്കാരിക്കുന്നവരെയും,വിളംബരം ചെയ്യുന്നവരെയും എല്ലാരംഗത്തും കാണാം......
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  6. അറിയാതെ എല്ലാം അറിയാമെന്ന് അഹങ്കരിക്കുന്നവർ,,,

    ReplyDelete
  7. വി കെ ജി കാശു കൊടുത്തായാലും അല്ലെങ്കിലും താൻ പഠിച്ച സാധനം വിഡ്ഢിറ്റഹ്താമ്മെന്ന് പരഞ്ഞിട്ട് അതുപയോഗിച്ച് ചികിൽസിക്കണം എങ്കിൽ തൊലിക്കട്ടി കുറെ ഏറെ വേണം

    മുതല ഒക്കെ ഇപ്പോൾ നാണിച്ചു പോയിക്കാണും

    ചന്തുനായർ ജി 

    ഇതൊക്കെ കേട്ടിട്ട് ഇവരുടെ അടുക്കൽ ചികിൽസക്കു പോകുന്നവരെ പിന്നെ എന്ത് വിളിക്കും സർ

    തങ്കപ്പൻ ചേട്ടൻ, മിനിറ്റീച്ചർ

    പണ്ട് സ്കൂളിൽ വച്ച് സാർ ഒരു നാല് വരികൾ പഠിപ്പിച്ചിരുന്നു അതിലെ നാലാമത്തെ വരി ദാ ഇങ്ങനെ വരും

    "ഹി ദാറ്റ് നോസ് നോട്ട്  ആൻഡ് നോസ് നോട് ദാറ്റ് ഹി നോസ് നോട് ഈസ് എ ഫൂൾ - അവോയിഡ് ഹിം" 

    തനിക്ക് വിവരം ഇല്ല എന്നുപോലും വിവരം ഇല്ലാത്ത വിഡ്ഢികൾ

    ReplyDelete
  8. ഉവ്വ് തനിക്കു വിവരം ഇല്ല എന്നാ എന്ന തിരിച്ചറിവ് ആണ് ഏറ്റവും
    വലിയ വിവരം.അത് അത്ര നിസ്സാര കാര്യം അല്ല താനും...വക വെച്ച്
    കൊടുക്കാൻ ആരും തയ്യാര് ഇല്ലാത്ത കാര്യം...

    ഇതിലെ കാര്യ ഗൌരവം എനിക്ക് അറിയില്ല.എന്നാലും ഏതു മേഖലയിലും
    സംഭവം ഇങ്ങനൊക്കെ തന്നെ. അല്ലെ??!!

    മറുപടി കമന്റിലെ ഹി ദാറ്റ്‌ നോസ് നോട്ട് ..(He that knows not...) ഇംഗ്ലീഷിൽ ആക്കിയാൽ
    അര്ഥം മനസ്സിലാകാൻ കുറേക്കൂടി വായന എളുപ്പമാവും കേട്ടോ..

    ReplyDelete
  9. Thank u thank u

    the four lines

    " He that knows and knows that he knows is wise - Follow him

    He that knows and knows not that he knows is asleep - wake him

    He that knows not and knows that he knows not is innocent - Teach him

    He that knows not and knows not that he knows not is a fool - Avoid him"

    ReplyDelete
  10. ഇത്രനാളായിട്ടും ആയുര്‍വേദത്തെ കുറിച്ച് ഒരു നല്ല വാക്കുപോലും അവരാഗ്രൂപ്പില്‍ പറഞ്ഞിട്ടില്ല. എവിടെങ്കിലും കുറ്റം പറയാനുണ്ടെങ്കില്‍ അത് തപ്പിപ്പിടിച്ചുകൊണ്ടുവരാന്‍ കാണിക്കുന്ന ഗവേഷണബുദ്ധി സ്വന്തം ക്ലിനിക്കല്‍ പ്രാക്ടീസില്‍ കാണിച്ചിരുന്നെങ്കില്‍......

    ReplyDelete
  11. ഇത്രനാളായിട്ടും ആയുര്‍വേദത്തെ കുറിച്ച് ഒരു നല്ല വാക്കുപോലും അവരാഗ്രൂപ്പില്‍ പറഞ്ഞിട്ടില്ല. എവിടെങ്കിലും കുറ്റം പറയാനുണ്ടെങ്കില്‍ അത് തപ്പിപ്പിടിച്ചുകൊണ്ടുവരാന്‍ കാണിക്കുന്ന ഗവേഷണബുദ്ധി സ്വന്തം ക്ലിനിക്കല്‍ പ്രാക്ടീസില്‍ കാണിച്ചിരുന്നെങ്കില്‍......

    ReplyDelete
  12. ഹ ഹ ഹ ഡോ.ജിഷ്ണു

    ആചാര്യൻ നേരത്തെ ഇഅവരെ പറ്റി പറഞ്ഞിരുന്നത് കണ്ടില്ലെ?

    "തസ്മാന്ന ഭിഷജാ യുക്തം
    യുക്തിബാഹ്യേന ഭേഷജം
    ധീമതാ കിഞ്ചിദാദേയം
    ജീവിതാരോഗ്യകാംക്ഷിണാ"

    ഹ ഹ ഹ ആചാര്യന്‌ അന്നെ അറിയാമായിരുന്നു ഇതുപോലെ ഉള്ള സുഡാപ്പികള്‍ വരുമെന്ന്.

    അതു കൊണ്ട്‌ പറഞ്ഞത്‌ കേട്ടില്ലെ
    ഇവരെ പോലെ യുക്തിബാഹ്യമായി - ത്രിദോഷസിദ്ധാന്തം തെറ്റാണെന്നു പറഞ്ഞിട്ട്‌ അരിഷ്ടവും കഷായവും ഒക്കെ ഉപയോഗിക്കുന്നതിനെ ഇത്രയുമെ പറഞ്ഞുള്ളല്ലൊ - കൊടൂക്കുന്ന വൈദ്യന്മാരുടെ അടുത്ത്‌ തലക്ക്‌ മൂള ഉള്ളവര്‍ ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ പോകല്ലെ എന്ന്

    ReplyDelete
  13. പക്ഷെ മൊത്തം വായിച്ചിട്ട് ആകെ കൺഫ്യൂഷൻ

    "രണ്ടായിരം കൊല്ലം പഴക്കമുള്ള ആരോഗ്യവിജ്ഞാനം പഠിക്കുന്ന ദുരവസ്ഥ"

    ഇത് നല്ല വിജ്ഞാനം അല്ലെങ്കിൽ പിന്നെ എന്തിനാണ് ആധുനികവൈദ്യപഠനത്തിൻ ശേഷം വേണം എന്നു പറയുന്നത്?

    ഇനി അങ്ങനെ അവർ അവസാനമായി പഠിക്കേണ്ട സാധനം ഇപ്പോഴെ പഠിക്കാൻ കിട്ടുന്ന അവസരം എനഗ്നെ ആണ് ദുരവസ്ഥ ആകുന്നത്?

    പിന്നൊന്ന് എന്തിനാണ് ആധുനികർ അവസാനമയി പഠിക്കേണ്ട സാധനത്തിനു മുൻപ് പഠിച്ചത് ഉരുട്ടി തരാൻ പറയുന്നത് നിങ്ങൾ പറഞ്ഞ 'ബ്രിട്ജ്' ആക്കി

    ഏതായാലും ഒരു ഭാരതരത്നം ഇവർക്കു കൂടി കൊടുത്തേക്കണെ http://indiaheritage1.blogspot.in/2013/11/blog-post_21.html

    ReplyDelete
  14. Dr.Jishnu Chandran said...
    ഇത്രനാളായിട്ടും ആയുര്‍വേദത്തെ കുറിച്ച് ഒരു നല്ല വാക്കുപോലും അവരാഗ്രൂപ്പില്‍ പറഞ്ഞിട്ടില്ല.-------------

    ഹ ഹ ഹ അതെങ്ങനാ ജിഷ്ണൂ

    ആയുർവേദം എന്താണെന്നറിയാനല്ലല്ലൊ അവർ ആയുർവേദ കോളേജിൽ പോയത്

    വെറൂം ഒരു മാർക്ക് - ഒരൊറ്റ മാർക്ക് എണ്ട്രൻസിനു കുറഞ്ഞു പോയതു കൊണ്ടല്ലെ
    കഷ്ടം ഇനി ഈ ഒരു മാർക്ക് കുറയുന്നവർക്ക് പിന്നിൽ എവിടെ എങ്കിലും ഒരു സീറ്റ് കൊടൂക്കാൻ ശുപാർശ ചെയ്യണം.

    അവർക്കറിയേണ്ടത് പന്ത്രണ്ടു കഴിഞ്ഞ പിള്ളേർക്ക് ആധുനിക ശാസ്ത്രപ്രകാരം മരുന്നുകൾ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നാണ്

    ആ സൂത്രം മോഡേൺ മെഡിസിൻ പഠിപ്പിക്കുന്ന കോളേജിലാണ് പഠിപ്പിക്കുന്നത് എന്നവർക്കാരെങ്കിലും പറഞ്ഞു കൊടുത്തിരുന്നൊ?

    പാവങ്ങൾ - ആ ഒരു മാർക്ക് കുറഞ്ഞപ്പോൾ പിന്നീടൊന്നും ചിന്തിക്കാതെ പോയി ആയുർവേദത്തിൻ ചേർന്നു. കഷ്ടം

    ഇനി മോഡേൺ മെഡിസിൻ ഒരു ഉരുള ആക്കി അങ്ങ് കിട്ടിയാലും മതി അന്നേരം അവർ ഒരു മാർക്കിന്റെ കുറവൊക്കെ മറന്നോളും 

    ReplyDelete