Friday, November 22, 2013

ഒരു മാർക്ക്" കുറഞ്ഞ പാവങ്ങൾ

ഹൊ ഇപ്പൊ സമാധാനമായി

  എത്രയും വേഗം ആ ചുവന്ന വരകൾ കൊണ്ട് കാണിച്ചത് ഒന്നങ്ങു നടപ്പായിക്കിട്ടിയാൽ മതി

ഇനി പ്രവേശനപരീക്ഷയിൽ "ഒരു മാർക്ക്" കുറഞ്ഞ പാവങ്ങൾക്ക്  ഇതുപോലെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആയുർവേദം പഠിച്ചിട്ട് ഇതുപോലെ അയ്യൊപാവേന്ന് നിലവിളിക്കേണ്ടി വരില്ലല്ലൊ. ലോകവും രക്ഷപ്പെടൂം
അല്ല എനിക്കൊരു സംശയം

ഈ എന്റ്രൻസ് ആകെ ഒരു തവണയെ എഴുതാൻ പറ്റുകയുള്ളോ?

അല്ല ഒരു മാർക്ക് കുറഞ്ഞാൽ അടുത്ത തവണ ഒന്നു കൂടി എഴുതി നോക്കാമല്ലൊ അല്ലെ?

അതോ ഇനി എത്ര എഴുതിയാലും നമ്മൾ ആ ഒരു മാർക്ക് പിന്നിലെ നിൽക്കൂ എന്ന് നേരത്തെ അറിയാമൊ?

അത് നല്ലതാ അവനവനെ പറ്റി ഒരു ധാരണ നേരത്തെ ഉള്ളത് നല്ലതാ

പിന്നൊരു കാര്യം നമ്മളെക്കാൾ മിടുക്കന്മാർ അഞ്ച് കൊല്ലാം ആധുനികവും പഠിച്ചിട്ട് , പിന്നീട് അവർ പഠിക്കേണ്ട സാധനമാ
ഇപ്പൊ ഈ ഒരു മാർക്ക് കുറഞ്ഞ നമ്മൾ എടൂത്ത് പിടിച്ച് വച്ചിരിക്കുന്നത്

നാട്ടിൽ ഒരു ചൊല്ലുണ്ടല്ലൊ എന്തോന്ന് "പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ" അല്ലെ?

അതായിരിക്കും പലരും അവിടെ ചോദിക്കുന്നത് എങ്കിൽ പിന്നെ ഇപ്പണീ നിർത്തി പൊയ്ക്കൂടെ എന്ന്

പക്ഷെ ഒന്ന് എടുത്തു പറഞ്ഞെ തീരൂ

അവസാനം ഒരാഗ്രഹം ഉണ്ട്

നമ്മളെക്കാൾ മിടുക്കന്മാരായ പിള്ളേർ അഞ്ചു കൊല്ലം പഠിച്ച ആ സാധനം ഒരു ചെപ്പിലാക്കി ഞങ്ങൾക്കു കൂടി ഇങ്ങ് തന്നാൽ

ഞങ്ങൾ പിന്നെ വല്ല ഹൃദയം മാറ്റിവച്ചൊ തല മാറ്റി വച്ചൊ ഒക്കെ അങ്ങു സുഖിച്ചോളാം

പക്ഷെ മൊത്തം വായിച്ചിട്ട് ആകെ കൺഫ്യൂഷൻ

"രണ്ടായിരം കൊല്ലം പഴക്കമുള്ള ആരോഗ്യവിജ്ഞാനം പഠിക്കുന്ന ദുരവസ്ഥ"

ഇത് നല്ല വിജ്ഞാനം  അല്ലെങ്കിൽ പിന്നെ എന്തിനാണ് ആധുനികവൈദ്യപഠനത്തിൻ ശേഷം വേണം എന്നു പറയുന്നത്?

ഇനി അങ്ങനെ അവർ അവസാനമായി പഠിക്കേണ്ട സാധനം ഇപ്പോഴെ പഠിക്കാൻ കിട്ടുന്ന അവസരം എനഗ്നെ ആണ് ദുരവസ്ഥ ആകുന്നത്?

പിന്നൊന്ന് എന്തിനാണ് ആധുനികർ അവസാനമയി പഠിക്കേണ്ട സാധനത്തിനു മുൻപ് പഠിച്ചത് ഉരുട്ടി തരാൻ പറയുന്നത് നിങ്ങൾ പറഞ്ഞ 'ബ്രിട്ജ്' ആക്കി

ഏതായാലും ഒരു ഭാരതരത്നം  ഇവർക്കു കൂടി കൊടുത്തേക്കണെ

2 comments:

  1. അല്ല എനിക്കൊരു സംശയം

    ഈ എന്റ്രൻസ് ആകെ ഒരു തവണയെ എഴുതാൻ പറ്റുകയുള്ളോ?

    അല്ല ഒരു മാർക്ക് കുറഞ്ഞാൽ അടുത്ത തവണ ഒന്നു കൂടി എഴുതി നോക്കാമല്ലൊ അല്ലെ?

    അതോ ഇനി എത്ര എഴുതിയാലും നമ്മൾ ആ ഒരു മാർക്ക് പിന്നിലെ നിൽക്കൂ എന്ന് നേരത്തെ അറിയാമൊ?

    അത് നല്ലതാ അവനവനെ പറ്റി ഒരു ധാരണ നേരത്തെ ഉള്ളത് നല്ലതാ

    പിന്നൊരു കാര്യം നമ്മളെക്കാൾ മിടുക്കന്മാർ അഞ്ച് കൊല്ലാം ആധുനികവും പഠിച്ചിട്ട് , പിന്നീട് അവർ പഠിക്കേണ്ട സാധനമാ 
    ഇപ്പൊ ഈ ഒരു മാർക്ക് കുറഞ്ഞ നമ്മൾ എടൂത്ത് പിടിച്ച് വച്ചിരിക്കുന്നത്

    നാട്ടിൽ ഒരു ചൊല്ലുണ്ടല്ലൊ എന്തോന്ന് "പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ" അല്ലെ?

    അതായിരിക്കും പലരും അവിടെ ചോദിക്കുന്നത് എങ്കിൽ പിന്നെ ഇപ്പണീ നിർത്തി പൊയ്ക്കൂടെ എന്ന് 

    ReplyDelete
  2. നമ്മളെക്കാൾ മിടുക്കന്മാരായ പിള്ളേർ അഞ്ചു കൊല്ലം പഠിച്ച ആ സാധനം ഒരു ചെപ്പിലാക്കി ഞങ്ങൾക്കു കൂടി ഇങ്ങ് തന്നാൽ

    ഞങ്ങൾ പിന്നെ വല്ല ഹൃദയം മാറ്റിവച്ചൊ തല മാറ്റി വച്ചൊ ഒക്കെ അങ്ങു സുഖിച്ചോളാം

    ReplyDelete