Saturday, November 09, 2013

ഷഷ്ഠി പൂജ

നമുക്കവിടെ ഷഷ്ഠി പൂജ ഉണ്ടല്ലൊ അല്ലെ അത്‌ സ്കന്ദഷഷ്ഠി- മുരുകന്‍ - സുബ്രഹ്മണ്യന്റെ അടുക്കല്‍

ഇവിടെ പക്ഷെ സൂര്യന്റെ പൂജ എന്നാണ്‌ പറയുന്നത്‌.

സ്ത്രീകള്‍ പട്ടിണി കിടന്നും വ്രതം എടുത്തും വീടു മുതല്‍ തീര്‍ത്ഥസ്ഥലം വരെ - വഴിനീളെ കിടന്നെണീറ്റും

നമസ്കാരമായി നീണ്ടു നിവര്‍ന്ന് കിടക്കും , തലഭാഗം അടയാള്‍പ്പെടുത്തിയിട്ട്‌ അവിടെ പോയി നിന്നിട്ട്‌ വീണ്ടും നമസ്കരിക്കും - അങ്ങനെ തീര്‍ത്ഥസ്ഥലം എവിടെയാണൊ അവിടെ വരെ- ബീഹാറിലൊക്കെ അവരവരുടെ വീട്ടി നിന്നും ഗംഗാനദി വരെ ഇപ്രകാരം പോകുമത്രെ.

തീരത്ഥത്തില്‍ എത്തിയാല്‍ അതില്‍ നിന്ന് കുറെ പൂജകളൊക്കെ ഉണ്ട്‌

കരിമ്പ്‌ ഇതിന്‍ വേണ്ട ഒരു അവശ്യവസ്തു.

മധുരപലഹാരങ്ങള്‍ കരിമ്പ്‌ ഇവ ചുമന്നു കൊണ്ട്‌ സ്ത്രീയുടെഭര്‍ത്താവ്‌ അനുഗമിക്കും.
ഇവിടെ ഗംഗാനദി ഇല്ലാത്തത്‌ കൊണ്ട്‌ ഞങ്ങളുടെ അമ്പലത്തിനടുത്ത്‌ തന്നെ ഒരു കുളം കൃത്രിമമായി ഉണ്ടാക്കിയിട്ടുണ്ട്‌.

കാലത്ത്‌ തണുപ്പത്ത്‌ അതില്‍ ഇറങ്ങി നില്‍ക്കുന്ന സ്ത്രീകള്‍

സൂര്യദേവന്‍ ഉദിക്കുന്നത്‌ വരെ കാത്തു നില്‍പ്പ്‌.

നമ്മുടെ നാടിനോളം പുരോഗമിച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ പീഡനങ്ങള്‍ ഏല്‍ക്കാതെ സ്ത്രീകള്‍ പൂജ നറ്റത്തി പോകുന്നു.

കൊല്ലത്തെ വള്ളംകളി അങ്ങ്‌ ഓര്‍ത്തു പോയതാണെ






ഇങ്ങനെ കഠിനവ്രതം ഒക്കെ എടുത്ത്‌ പക്ഷെ എന്താണ്‌ ആവശ്യപ്പെടുന്നത്‌ എന്നറിയില്ല. ഓരോ ആഗ്രഹപൂര്‍ത്തിയ്ക്ക്‌ വേണ്ടി ആണത്രെ

ഏതായാലും ശരീരത്തിന്‌ നല്ലതാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഇങ്ങനൊക്കെ ചെയ്തിട്ട്‌ അയല്വക്കക്കാരന്റെ കാറുപോലെ ഉള്ള കാര്‍ വാങ്ങാന്‍ പറ്റണെ എന്നൊ അയല്‍ വക്കത്ത്‌ കാരന്റെ പുരക്കു മുകളില്‍ തെങ്ങു വീഴണമെന്നൊ ഒക്കെ വിചാരിച്ചാല്‍ നടക്കുമൊ ആവൊ?

8 comments:

  1. അതോടൊപ്പം നല്ലചിന്തകള്‍ ഉണ്ടാവാനും പ്രാര്‍ത്ഥിക്കുക.
    ചിത്രങ്ങളും നന്നായിരിക്കുന്നു ഡോക്ടര്‍.
    ആശംസകള്‍

    ReplyDelete
  2. ഈശ്വര ചിന്തകൾ പൊതുവെ സൈഡ് എഫ്ഫക്റ്റ്‌ കുറവുള്ള ഒരു വിനോദമാർഗം ആണ് മനസ്സിനും ശരീരത്തിനും അത് ഉന്മേഷം പകരാറുണ്ട് നല്ല കുറിപ്പ്

    ReplyDelete
  3. നമ്മുടെ നാടിനോളം പുരോഗമിച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ പീഡനങ്ങള്‍ ഏല്‍ക്കാതെ സ്ത്രീകള്‍ പൂജ നറ്റത്തി പോകുന്നു.

    പാവമാം എന്നെ നീ കേ.കുമാര്‍ ആക്കണേ
    (കെ.കുമാര്‍ ഒരു വലിയ പണക്കാരന്‍.)

    ReplyDelete
  4. ചേച്ചീ  ഇങ്ങനെ അല്ലെ

    ദൈവമെ കൈതൊഴാം കേ കുമാറാകണം

    (അതു പറ്റില്ലെങ്കിൽ ഒരു കാൽ കുമാറെങ്കിലും)

    പാവമാം എന്നെ നീ കാക്കുമാറാകണം

    ReplyDelete
  5. പ്രാര്‍ത്ഥിക്കാന്‍ എല്ലാര്‍ക്കും ഓരോ കാരണങ്ങള്‍!!

    ReplyDelete
  6. പ്രാര്‍ത്ഥനകള്‍ ഒണ്‍ലി അപനാ അപ്നാ :). എങ്കിലും ആചാരം ഇഷ്ടപ്പെട്ടു - സര്‍ പറഞ്ഞത് പോലെ ആരോഗ്യത്തിനു നന്ന് :). ഫോട്ടോ നന്നായിട്ടുണ്ട്

    ReplyDelete
  7. തങ്കപ്പൻ ചേട്ടാ  ഇതിലെ എല്ലാ ആചാരികളെയും നേരിട്ടറിയാം - ഞങ്ങൾ ഒരു കോളനിയിൽ തന്നെ താമസിക്കുന്നവരല്ലെ

    ചിലരൊക്കെ ഇതൊക്കെ കാണിക്കുന്നത് കാണുമ്പോൾ ഇത്രയൊന്നും പോരാ - നാട്ടിൽ, പുറത്ത് കമ്പി കയറ്റി തൂക്കം നടത്താറില്ലെ , അതു ചെയ്താലും അവരുടെ കർമ്മദോഷം അകലുമൊ എന്ന് സംശയം

    അതു കൊണ്ട് എഴുതി പോയതാ

    ബൈജു ജീ :)

    ആർഷ 
    പടം ഞാൻ എടുത്തതല്ല. ഹ ഹ  അതല്ലെ നന്നായത്. ഇതിലും നല്ലത് ഉണ്ട പക്ഷെ അതിലൊക്കെ ആളുകളുടെ മുഖം വ്യക്തമായതു കൊണ്ട് ഒഴിവാക്കിയതാ

    ReplyDelete