ആയുര്‍വേദശാസ്ത്രത്തിന്റെ ത്രിദോഷസിദ്ധാന്തം വെറും കാലഹരണപ്പെട്ട ഒരു സാധനം ആണെന്ന്
ആയുര്‍വേദം പഠിച്ചിറങ്ങിയ പലരും വാദിക്കുന്നത് കാണുന്നു.
മാറ്റമില്ലാതെ എന്ത് ശാസ്ത്രം? അതായിരുന്നു ആധുനിക വൈദ്യക്കാരനായ ഡോ സൂരജ് എന്നോടു ചോദിച്ചത്.
അതായത് ശാസ്ത്രം എന്ന് വച്ചാല്‍ എപ്പൊഴും മാറിക്കൊണ്ടിരിക്കണം - ഇപ്പോള്‍ പറയുന്നതായിരിക്കരുത് പിന്നെ പറയുന്നത്
അങ്ങനെ ആയിരിക്കും- ആണൊ?
എപ്പോഴും മാറുന്നത് ശാസ്ത്രം ആണെന്നു പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ ഇത്തിരി പ്രയാസം ഉണ്ട്. ഇന്ന് കാണുന്ന ആധുനിക വൈദ്യത്തില്‍ കാര്യങ്ങള്‍ എപ്പോഴും മാറിക്കൊണ്ടു തന്നെ ഇരിക്കുന്നു.
അതിനെ നിങ്ങള്‍ സയന്‍സ് എന്നു വിളിച്ചോളൂ - എന്നിട്ട് ഓരോരൊ പരീക്ഷണങ്ങള്‍ നടത്തി ഓരോരുത്തര്‍ക്ക് പി എച്ച് ഡി കിട്ടാനും മറ്റു ചിലര്‍ക്ക് കാശുണ്ടാക്കുവാനും ഒക്കെ ആയി ഓരോന്ന് എഴുന്നള്ളിക്കുന്നതാണ് ആണ് എന്നും പറഞ്ഞോളൂ
അതിനൊന്നും ഒരു വിരോധവും ഇല്ല
ഇനി ഒരു കൂട്ടര്‍ പറയുന്നത് ആയുര്‍വേദത്തിന് കാലാനുസൃതമായ മാറ്റം വരുന്നില്ല , അത് വേണം പോലും.
എന്തായിരിക്കാം ഇവര്‍ ഉദ്ദേശിക്കുന്നത്?
ത്രിദോഷസിദ്ധാന്തം തെറ്റാണെന്ന് പറയുന്ന ഇവര്‍ പിന്നെ എന്തടിസ്ഥാനത്തിലാണ് രോഗികളെ പരിശോധിക്കുക?
എന്തടിസ്ഥാനത്തിലാണ് അവരെ ചികില്‍സിക്കുക?
ആധുനികവൈദ്യത്തില്‍ പറയുന്നതു പോലെ രോഗങ്ങളെ പേരിട്ടു വിളിച്ച് ഇന്ന രോഗത്തിന് ഇന്ന മരുന്ന് എന്ന ഒരു ഫാര്‍മക്കോപ്പിയ ഉണ്ടാക്കി വച്ചിട്ട് വരുന്നവര്‍ക്കൊക്കെ അതിനനുസരിച്ച് മരുന്നു കൊടൂക്കല്‍ ആണ് ചികില്‍സാശാസ്ത്രം എന്ന ഒരു മിഥ്യാധാരണയില്‍ നിന്നാണ് ഇവര്‍ ഇങ്ങനെ ഒക്കെ പുലമ്പുന്നത്.
ഇവരുടെ പുലമ്പല്‍ തുടര്‍ന്നു കൊണ്ടെയിരിക്കും
അതുകൊണ്ട് നമുക്ക് ആയുര്‍വേദം പറയുന്ന രീതി അല്‍പം ഒന്ന് ശ്രദ്ധിക്കാം
മനുഷ്യജീവിതം - ചുരുക്കത്തില്‍ എന്താണ്?
ജീവിതം എങ്ങനെ നിലനില്‍ക്കുന്നു?
അതിന്റെ ഘടകങ്ങള്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്, ആത്മാവ്.
ശരീരം എന്നത് പഞ്ചഭൂതങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ദേഹം
ആ ദേഹം ചുറ്റുമുള്ള വസ്തുക്കളുമായി ഇടപെടാനുള്ള ഉപകരണങ്ങള്‍ ഇന്ദ്രിയങ്ങള്‍.
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നത് മനസ്
മനസില്‍ കൂടി കിട്ടുന്ന വിവരങ്ങളെ അനുഭവിക്കുന്നത് ആത്മാവ്
ഇവ എല്ലാം കൂടി ശരിയായി പ്രവര്‍ത്തിക്കുന്നത് ജീവിതം
"ശരീരേന്ദ്രിയസത്വാത്മസംയോഗോ ധാരി ജീവിതം" (ഹ്യായുരുച്യതേ - എന്നൊരു പാഠഭേദം
പക്ഷെ അര്‍ത്ഥവ്യത്യാസമില്ല)
പഞ്ചഭൂതങ്ങള്‍ അവയുടെ ഗുണങ്ങള്‍(പ്രോപര്‍ട്ടീസ്) ഇവ ഒക്കെ ഓരോന്നും വിശദന്മായി പ്രത്യേകം പറയുന്നു.
ദ്രവ്യം - (മാറ്റര്‍) ഏത് ഭൂതാധിക്യം ഉള്ളതാണെന്നറിയാനുള്ള ഉപായങ്ങളും പറഞ്ഞു തരുന്നു.
ശരീരത്തില്‍ പഞ്ചഭൂതങ്ങളുടെ അളവിലൊ പ്രവര്‍ത്തനത്തിലൊ ഉണ്ടാകുന്ന വ്യതിയാനങ്ങളെ മനസിലാക്കാന്‍ മൂന്ന് ദോഷങ്ങളെ അടിസ്ഥാനമാക്കി ഇപ്രകാരം പറയുന്നു
"വായു പിത്തം കഫശ്ചോക്തഃ
ശാരീരോ ദോഷസംഗ്രഹഃ
മാനസഃ പുനരുദ്ദിഷ്ടൊ
രജശ്ച തമഃ ഏവ ച"
വായു പിത്തം കഫം എന്ന് മൂന്ന് ശാരീരിക ദോഷങ്ങളും
രജസ് തമസ് എന്നിങ്ങനെ രണ്ട് മാനസിക ദോഷങ്ങളും
"ആകാശവായുഭ്യാം വായുഃ
ആഗ്നേയം പിത്തം
അംഭഃപൃഥിവീഭ്യാം കഫഃ"
പഞ്ചഭൂതങ്ങളിലെ ആകാശവായുക്കള്‍ - ചേര്‍ന്ന് വായു
അഗ്നി ഭൂതം പിത്തം
ജലം , പൃഥ്വി ഇവ ചേര്‍ന്ന് കഫം
എന്നാല്‍ ഇന്ന് കേള്‍ക്കുന്ന പലതിലും ഭയങ്കര അഭ്യാസങ്ങള്‍ ആണ് കേള്‍ക്കുന്നത്
വായു നമ്മുടെ വയറ്റില്‍ ഒക്കെ ഉരുണ്ടു നടക്കുന്ന വായു, പിത്തം - കരളിലുണ്ടാകുന്ന ബൈ ല്‍, കഫം തുപ്പിപ്പോകുന്ന സാധനം
തുടങ്ങി എത്ര വിവരക്കേടുകള്‍ വേണമെങ്കിലും കാണാന്‍ കിട്ടും
അതൊന്നും അല്ല എന്നിപ്പോള്‍ മനസിലായല്ലൊ അല്ലെ?
പഞ്ചഭൂതങ്ങളെ കൊണ്ടുണ്ടാക്കിയ ശരീരത്തില്‍ അവയുടെ പ്രവര്‍ത്തനം സാമാന്യമായി നടക്കുമ്പോഴും , വികലമാകുമ്പൊഴും ഈ മൂന്നു ദോഷങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ ഒക്കെ ആകുന്നു എന്ന് വിസദമാക്കുന്നു ത്രിദോഷസിദ്ധാന്തത്തില്‍.
ഈ പ്രപഞ്ചത്തിലുള്ള സകലമാന ദ്രവ്യവും പഞ്ചഭൂതങ്ങളെ കൊണ്ടുടാക്കിയതാണ്.
അതു കൊണ്ടു തന്നെ ശാരീരികമായി എന്ത് വികാരം ഉണ്ടായാലും അതിനെ നേരെ ആക്കാന്‍ പറ്റുന്ന ഒരു കോംബിനേഷന്‍ പുറമെ ഉള്ള വസ്തുക്കളില്‍ നിന്നും ഉണ്ടാക്കി എടൂക്കാന്‍ പറ്റണം.
അതിനുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ പറയുന്നു
"സര്‍വദാ സര്‍വഭാവാനാം
സാമാന്യം വൃദ്ധികാരണം
ഹ്രാസഹേതുര്‍വിശേഷശ്ച
പ്രവൃത്തിരുഭയസ്യ തു"
സമാനത എല്ലാറ്റിനെയും വര്‍ദ്ധിപ്പിക്കും, വിശേഷം കുറവ് വരുത്തും
വെള്ളത്തില്‍ വെള്ളം ചേര്‍ത്താല്‍ വെള്ളം വര്‍ധിക്കും എന്നതു പോലെ സിമ്പിള്‍, വെള്ളം ചൂടാക്കിയാല്‍ വെള്ളം കുറയും
ഇതെ പോലെ വ്യക്തമായി ഏത് കാലത്തും നിലനില്‍ക്കുന്ന തത്വങ്ങള്‍ ആണ് ആയുര്‍വേദ സിദ്ധാന്തം എന്നു പറയുന്നത്.
ഇനി മറ്റൊന്ന്-
ലോകത്തുള്ള എല്ലാ രോഗങ്ങളും അങ്ങ് ചികില്‍സിച്ച് ഭേദമാക്കിക്കളയും എന്നൊന്നും ആയുര്‍വേദം പറയുന്നില്ല
"സാധനം ന ത്വസാദ്ധ്യാനാം
വ്യാധീനാമുപദിശ്യതെ"
അസാദ്ധ്യങ്ങളായ - ചികില്‍സ ഇല്ലാത്ത രോഗങ്ങള്‍ക്ക് ചികില്‍സപറയുന്നും ഇല്ല.
"യോഗാദപി വിഷം തീക്ഷ്ണം
ഉത്തമം ഭേഷജം ഭവേത്
ഭേഷജം ചാപി ദുര്യുക്തം
തീക്ഷ്ണം സമ്പദ്യതെ വിഷം"
വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഏറ്റവും കൊടിയ വിഷവും മരുന്നാകും.
വേണ്ടാത്ത രീതിയില്‍ ഉപയോഗിച്ചാല്‍ എത്ര വലിയ ഔഷധവും വിഷമായി പ്രവര്‍ത്തിക്കും
"തസ്മാന്ന ഭിഷജാ യുക്തം
യുക്തിബാഹ്യേന ഭേഷജം
ധീമതാ കിഞ്ചിദാദേയം
ജീവിതാരോഗ്യകാംക്ഷിണാ"
ഹ ഹ ഹ ആചാര്യന് അന്നെ അറിയാമായിരുന്നു ഇതുപോലെ ഉള്ള സുഡാപ്പികള്‍ വരുമെന്ന്.
അതു കൊണ്ട് പറഞ്ഞത് കേട്ടില്ലെ
ഇവരെ പോലെ യുക്തിബാഹ്യമായി - ത്രിദോഷസിദ്ധാന്തം തെറ്റാണെന്നു പറഞ്ഞിട്ട് അരിഷ്ടവും കഷായവും ഒക്കെ ഉപയോഗിക്കുന്നതിനെ ഇത്രയുമെ പറഞ്ഞുള്ളല്ലൊ - കൊടൂക്കുന്ന വൈദ്യന്മാരുടെ അടുത്ത് തലക്ക് മൂള ഉള്ളവര്‍ ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ പോകല്ലെ എന്ന്
സമയം ഉണ്ടെങ്കില്‍ ഒരു തമാശയ്ക്ക് ചരകസംഹിതയുടെ സൂത്രസ്ഥാനം ഒന്നാം അദ്ധ്യായം വ്യാഖ്യാന സഹിതം ദാ ഇവിടെ ഉണ്ട് അതൊന്നു വായിച്ചോളൂ

ReplyDeleteയുക്തിബാഹ്യേന ഭേഷജം

അതാണ് ദീർഘ ദൃഷ്ടി മുറ്റത്തെ മുല്ലക്ക് ഉണ്ടെങ്കിലും അംഗീകരിക്കാൻ മടിക്കുന്ന ആ മണം
ReplyDeleteചരകസംഹിതയെക്കുറിച്ച് നല്ല പഠനം മലയാളത്തിൽ ഉണ്ടോ.പേര് പറഞ്ഞു തരാമോ
ReplyDeleteIf it is to learn, it will be better to learn from experienced ayurvedic scholars.
ReplyDelete