Monday, November 25, 2013

ആ "ദുരവസ്ഥ" ആരാണ് അവരെ പഠിപ്പിക്കുക


ആധുനിക വൈദ്യം അടിസ്ഥാനവിദ്യാഭ്യാസം ആക്കുകയും അങ്ങനെ ആധുനികം പഠിച്ചിറങ്ങിയവർക്ക് പിന്നീട് പഠിക്കാനുള്ള ഒരു പോസ്റ്റ് ഗ്രാജുഏറ്റ് വിഷയം ആകണം ആയുർവേദം എന്നും ഒരു കമന്റില് ശ്രീ വിശ്വനാഥൻ പോള  എഴുതിയിരിക്കുന്നത് കണ്ടു

രണ്ടായിരം വർഷം പഴക്കമുള്ള ആരോഗ്യവിജ്ഞാനം പഠിക്കേണ്ട ദുരവസ്ഥ  എന്നാണ് ഇദ്ദേഹം ആയുർവേദ വിദ്യാഭ്യാസത്തെ സ്വയം വിലയിരുത്തിയിരിക്കുന്നത്

എന്തിനാ വെറുതെ  ആ ദുരവസ്ഥ ആ പിള്ളേർക്കു കൂടി ഉണ്ടാക്കി കൊടുക്കുന്നത്?


അല്ല ഇനി നമുക്കു മനസിലാകാത്ത ആ "ദുരവസ്ഥ"  ആരാണ് അവരെ പഠിപ്പിക്കുക?
പോള സാറും ഒക്കെ ആയിരിക്കും അല്ലെ?

പണ്ട് ബ്ലോഗിൽ ശ്രി കെ പി എസ് ഒരു പോസ്റ്റിട്ടതിൽ വളരെ അധികം എതിർത്തവനായിരുന്നു ഞാൻ

പക്ഷെ ഇപ്പോൾ ഇത് കണ്ടതിനു ശേഷം കെ പി എസ്സിനോട് ഒരു ബഹുമാനം. കൊച്ചു കള്ളൻ ഇവരെ ഒക്കെ നേരത്തെ അറിയാമായിരുന്നു അല്ലെ?



ഇപ്പോഴത്തെ വിദ്യാഭ്യാസം കൊള്ളുകയില്ലാത്തത് കൊണ്ടല്ലെ ആധുനികവൈദ്യം അടിസ്ഥാനമാക്കണം എന്ന് പറഞ്ഞത്

അപ്പോൾ ഇതു വരെ പാസായവരെ ഒക്കെ എന്തു ചെയ്യണം - ലൈസൻസ് എടുത്ത് കളഞ്ഞ്  വീട്ടിലിരുന്നോളാൻ പറയണം അല്ലെ?

ങ്ഹാ ഇതൊക്കെ കേൾക്കുമ്പോൾ അങ്ങനെ ഒക്കെ വന്നിരുന്നു എങ്കിൽ നന്നായെന്നും തോന്നുന്നു

2 comments:

  1. അപ്പോൾ ഇതു വരെ പാസായവരെ ഒക്കെ എന്തു ചെയ്യണം - ലൈസൻസ് എടുത്ത് കളഞ്ഞ് വീട്ടിലിരുന്നോളാൻ പറയണം അല്ലെ?

    ങ്ഹാ ഇതൊക്കെ കേൾക്കുമ്പോൾ അങ്ങനെ ഒക്കെ വന്നിരുന്നു എങ്കിൽ നന്നായെന്നും തോന്നുന്നു

    ReplyDelete
  2. ആശംസകള്‍ ഡോക്ടര്‍

    ReplyDelete