സുസിദ്ധമൗഷധം ധര്‍മ്മം ഗൃഹഛിദ്രം ച മൈഥുനം
കുഭുക്തം കുശ്രുതം ചൈവ മതിമാന്‍ ന പ്രകാശയേത്
സുസിദ്ധമൗഷധം = സിദ്ധമായ ഔഷധം
ധര്‍മ്മം = താന്‍ ചെയ്ത ധര്‍മ്മപ്രവൃത്തി
ഗൃഹഛിദ്രം = തന്റെ ഗൃഹത്തിലുള്ള പ്രശ്നങ്ങള്‍
മൈഥുനം = മൈഥുനവിവരങ്ങള്‍
കുഭുക്തം = ആഹാരത്തിലുള്ള പിഴവ്
കുശ്രുതം = ചീത്ത വാര്‍ത്തകള്‍ എന്നിവ
മതിമാന്‍ = ബുദ്ധിയുള്ളവന്‍
ന പ്രകാശയേത് = പുറത്തു പറയരുത്
താവന്മൗനേന നീയന്തേ കോകിലൈശ്ചൈവ വാസരാഃ
യാവത് സര്‍വജനാനന്ദദായിനീ വാക് പ്രവര്‍ത്തതേ
യാവത് സര്‍വജനാനന്ദദായിനീ വാക് പ്രവര്‍ത്തതേ = എപ്പോഴാണോ സര്‍വജനങ്ങള്‍ക്കും സന്തോഷം ഉണ്ടാക്കുന്ന ശബ്ദം ഉല്‍പന്നമാകുന്നത്
കോകിലൈഃ വാസരാഃ =കുയിലുകളാല്‍ ദിവസങ്ങള്‍
താവത് മൗനേന നീയന്തേ = അതു വരെ മൗനമായി കഴിയുന്നു
കുയിലുകള്‍ തന്റെ ശബ്ദം എറ്റവും മധുരമാകുന്നതുവരെ മിണ്ടാതിരിക്കുന്നു, നല്ല ശബ്ദം ഉണ്ടാകുമ്പോള്‍ മാത്രം ശബ്ദിക്കുന്നു.
ധര്‍മ്മം ധനം ച ധാന്യം ച ഗുരോര്‍വചനമൗഷധം
സുഗൃഹീതം കര്‍ത്തവ്യമന്യഥാ തു ന ജീവതി
ധര്‍മ്മം, ധനം, ധാന്യം, ഗുരുവിന്റെ ഉപദേശം, ഔഷധം ഇവ സൂക്ഷിച്ച് ശേഖരിക്കുകയും ഉപയോഗിക്കുകയും വേണം അല്ലെങ്കില്‍ അപകടമാണ്
ത്യജ ദുര്‍ജ്ജനസംസര്‍ഗ്ഗം ഭജ സാധുസമാഗമം
കുരു പുണ്യമഹോരാത്രം സ്മര നിത്യമനിത്യതാം
ദുര്‍ജ്ജനസംസര്‍ഗ്ഗം ഒഴിവാക്കുക, സജ്ജനങ്ങളോടൊത്തു വസിക്കുക, സല്‍പ്രവൃത്തികള്‍ ചെയ്യുക, അടുത്ത നിമിഷം ഇതൊന്നും ചെയ്യാന്‍ നാം ഉണ്ടാകുക പോലും ഇല്ലായിരിക്കാം എന്ന സ്‌അത്യത്തെ ഓര്‍ക്കുക
തുടരും
Subscribe to:
Post Comments (Atom)
കുയിലുകള്‍ തന്റെ ശബ്ദം എറ്റവും മധുരമാകുന്നതുവരെ മിണ്ടാതിരിക്കുന്നു, നല്ല ശബ്ദം ഉണ്ടാകുമ്പോള്‍ മാത്രം ശബ്ദിക്കുന്നു.
ReplyDeleteവളരെ നല്ല കാര്യങ്ങള്‍.
ReplyDeleteനല്ല ശബ്‌ദം ഉണ്ടായി എന്ന് വെച്ച് ചുമ്മാ ഒന്ന് കൂവിനോക്കിയപ്പോള്‍ ദേ കിടക്കുന്നു പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ :)
ചീത്ത വാര്‍ത്തകള്‍ പുറത്ത് പറയരുത് എന്നതും സത്യം ബ്രൂയാത്... ഉം തമ്മില്‍ വൈരുദ്ധ്യമുണ്ടോ? പറയേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ പറഞ്ഞല്ലേ പറ്റൂ?
ധര്‍മ്മവും ഗുരുവിന്റെ ഉപദേശവും സൂക്ഷിച്ച് ശേഖരിക്കണം എന്ന് പറഞ്ഞിടത്തും സംശയം.
തുടരുമല്ലോ.
വക്കാരിജീ,
ReplyDeleteചീത്ത വാര്‍ത്തകള്‍ നാം കേട്ടത് പുറത്ത് പറയരുത് എന്നു വച്ചാല്‍ പ്രചരിപ്പിക്കരുത് എന്നാണ്. അതിന്റെ ഉറവിടത്തോട് പറയുന്നത് പുറത്തു പറയലല്ല.
അതായത് ആരെ കുറിച്ചാണോ കേട്ടത് അയാളോട് "സത്യം ബ്രൂയാല്‍ - തന്നെ" ആഭാഗം മുമ്പിലത്തെ പോസ്റ്റില്‍ കുറിച്ച "സ്പഷ്ടവക്താ ന വഞ്ചകഃ" എന്ന ശ്ലോകഭാഗം കൊണ്ടും കൂടി വ്യക്തമാകുന്നുണ്ടല്ലൊ.
ഗുരുവിന്റെ ഉപദേശം തുടങ്ങി ഉള്ള വസ്തുക്കള്‍ ശേഖരിക്കുന്നത് സൂക്ഷിച്ചു വേണം അതായത് അതിന്റെ ഉറവിടം ഗുണമുള്ളതായിരിക്കണം - ഇന്നത്ത് കാലത്ത് കാണുന്ന "വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ" വേദവും തീര്‍ഥവും മറ്റും വിറ്റു തിന്നുന്ന ഉദരംഭരികളായ ഗുരുക്കള്‍ ആകരുതെന്നര്‍ഥം, അതേ പോലെ മറ്റുള്ളവയേയും അറിഞ്ഞു കൊള്ളുക
വായിക്കുന്നതിനും അഭിപ്രായം എഴുതുന്നതിനും നന്ദി