പ്രിയ അശോക് കര്‍ത്താജീ,
"ഉപ്പ് എരി പുളി ഇവ നിശ്ശേഷം വര്‍ജ്ജിച്ചാല്‍ ഒരു പരിഹാരമായി " എന്നു താങ്കള്‍ എഴുതിയതു കൊണ്ടാണ് ഞാന്‍ അതു ചോദിച്ചത്. പിന്നീടുള്ള മറുപടിയില്‍ അധികമായുള്ള ഉപയോഗം കുറയ്ക്കാണം എന്ന് എഴുതിയത് കണ്ടു അതു ശരിയുമാണ്. അപ്പോള്‍ താങ്കള്‍ ആദ്യം എഴുതിയത് അതിശയോക്തി കലര്‍ത്തിയണ് എന്നു പറഞ്ഞതും സമ്മതിക്കുന്നു. പക്ഷെ അപ്പോള്‍ ഒരു സംശയം ഇന്‍ഡിയഹെറിറ്റേജ് പറഞ്ഞത് "സാങ്കേതികാര്‍ത്ഥത്തില്‍ " മാത്രമാണോ ശരി?
മുമ്പൊരു ലേഖനത്തില്‍ അങ്ങ് ബുദ്ധന്‍ ശസ്ത്രക്രിയക്കിടയില്‍
മരിച്ചതെന്നും എഴുതിക്കണ്ടിരുന്നു- അന്നു ഞാന്‍ ചോദിച്ചു - ആ വിവരം ആധികാരികമായിരിക്കുമല്ലൊ എന്ന് കാരണം ഞാനോ എനിക്കറിയാവുന്ന ആയുര്‍വേദ പണ്ഡിതരോ ഒന്നും അങ്ങനെ ഒരു ചരിത്രം പഠിച്ചിട്ടില്ല. ( അവരോടും ഒക്കെ അന്വേഷിച്ചതിനു ശേഷമാണ് ഞാന്‍ ചോദിച്ചത്) ഈ ലേഖനം വായിച്ചപ്പോള്‍ ചെറിയ സംശയങ്ങള്‍ ഉടലെടുക്കുന്നു .
എല്ലാ ശാസ്ത്രജ്ഞരിലും കള്ള നാണയങ്ങളുണ്ടാകാം പക്ഷെ ആയുര്‍വേദ ഡോക്ടര്‍മാര്‍ എല്ലാം എന്നുള്ള താങ്കളുടെ അഭിപ്രായത്തില്‍ താങ്കള്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെങ്കില്‍ -( അതിനുള്ള്‌അ സ്വാതന്ത്ര്യം തീര്‍ച്ചയായും താങ്കള്‍ക്കുണ്ട്)
എല്ലാ ശാസ്ത്രജ്ഞരിലും കള്ള നാണയങ്ങളുണ്ടാകാം പക്ഷെ ആയുര്‍വേദ ഡോക്ടര്‍മാര്‍ എല്ലാം എന്നുള്ള താങ്കളുടെ അഭിപ്രായത്തില്‍ താങ്കള്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെങ്കില്‍ -( അതിനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും താങ്കള്‍ക്കുണ്ട്)
ആയുര്‍വേദ ഡോക്ടര്‍മാര്‍ "ഇതൊന്നുമല്ല പഠിക്കുന്നത്" എന്ന് എഴുത്‌ഇകണ്ടു!!!.
ഇനി അഥവാ എപ്പോഴെങ്കിലും അങ്ങക്ക് അവസരം കിട്ടുകയാണെങ്കില്‍ ഇപ്പോഴത്തെ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ ശങ്കരന്‍, അഥവാ തിരുവനന്തപുരം ആയുര്‍വേദ കോളേജ് പ്രിന്‍സിപല്‍ ഡോ വാസുദേവന്‍ നമ്പൂതിരി, മുന്‍ കോയമ്പത്തൂര്‍ ആയുര്‍വേദ കോളെജ് പ്രിന്‍സിപ്പാള്‍ (ഇപ്പോള്‍ ഷൊരണൂര്‍ ആയുര്‍വേദ സമാജം അഡ്വൈസര്‍ ഡോ മുരളീധരന്‍) തുടങ്ങി എത്ര പേരുടെ പേര്‍ വേണമെങ്കിലും ഞാന്‍ തരാം - അവരോട് അല്‍പനേരം സംസാരിച്ചു നോക്കുക- ഇവരൊക്കെ പഠിപ്പിക്കുന്നവരാണ്. അല്ല എന്താണ് പഠിപ്പിക്കുനതെന്നറിയാമല്ലൊ.
ആവേശം കൂടി അതിശയോക്തി അധികമാക്കാതിരിക്കുന്നതല്ലെ നല്ലത്? ഇവരൊക്കെ ഡോ എന്നു പേരു വച്ചതിലുള്ള വൈകാരിക വിക്ഷോഭം ആണൊ അതോ മറ്റു കാരണങ്ങള്‍ വല്ലതുമാണോ?
Saturday, April 14, 2007
Subscribe to:
Post Comments (Atom)
I tried to put this comment on asokmkartha's aksharakashaayam, but it is not accepting it. so putting as a post
ReplyDelete--ആയുര്‍വേദ ഡോക്ടര്‍മാര്‍ "ഇതൊന്നുമല്ല പഠിക്കുന്നത്" എന്ന് എഴുത്‌ഇകണ്ടു!!!.
ഇനി അഥവാ എപ്പോഴെങ്കിലും അങ്ങക്ക് അവസരം കിട്ടുകയാണെങ്കില്‍ ഇപ്പോഴത്തെ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ ശങ്കരന്‍, അഥവാ തിരുവനന്തപുരം ആയുര്‍വേദ കോളേജ് പ്രിന്‍സിപല്‍ ഡോ വാസുദേവന്‍ നമ്പൂതിരി, മുന്‍ കോയമ്പത്തൂര്‍ ആയുര്‍വേദ കോളെജ് പ്രിന്‍സിപ്പാള്‍ (ഇപ്പോള്‍ ഷൊരണൂര്‍ ആയുര്‍വേദ സമാജം അഡ്വൈസര്‍ ഡോ മുരളീധരന്‍) തുടങ്ങി എത്ര പേരുടെ പേര്‍ വേണമെങ്കിലും ഞാന്‍ തരാം - അവരോട് അല്‍പനേരം സംസാരിച്ചു നോക്കുക- ഇവരൊക്കെ പഠിപ്പിക്കുന്നവരാണ്. അല്ല എന്താണ് പഠിപ്പിക്കുനതെന്നറിയാമല്ലൊ.------contd