Friday, April 13, 2007

അമൃതം രാഹവേ മൃത്യു

യസ്യ ചിത്തം ദ്രവീഭൂതം കൃപയാ സര്‍വജന്തുഷു
തസ്യ ജ്ഞാനേന മോക്ഷേണ കിം ജടാഭസ്മലേപനൈഃ

കൃപയാ സര്‍വജന്തുഷു = സര്‍വജീവികളിലും ഉള്ള അനുകമ്പയാല്‍
യസ്യ ചിത്തം ദ്രവീഭൂതം = ആരുടെ ഹൃദയം അലിഞ്ഞിരിക്കുന്നുവോ
തസ്യ ജ്ഞാനേന മോക്ഷേണ കിം ജടാഭസ്മലേപനൈഃ = അവന്‌ ജ്ഞാനം, മോക്ഷം, ജടാധാരണം , ഭസ്മലേപനം ഇവകൊണ്ട്‌ എന്തു പ്രയോജനം? - ഇവയുടെ ഒന്നും ആവശ്യമില്ല എന്നര്‍ത്ഥം

ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തത്‌ ദ്രവ്യം യദ്ദത്വാ ച്‌ആനൃണീ ഭവേത്‌

ഏകമേവാക്ഷരം = ഒരക്ഷരമെങ്കിലും
യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍ = ശിഷ്യനു പഠിപ്പിച്ച ഗുരുവിന്‌
യദ്‌ ദത്വാ ച അനൃണീ ഭവേത്‌ = യാതൊന്നു കൊടുത്തിട്ട്‌ ആകടം വീട്ടുവാന്‍ സഹായിക്കുന്നതായി
പൃഥിവ്യാം നാസ്തി തത്‌ ദ്രവ്യം = ഭൂമിയില്‍ അങ്ങനെ ഒരു വസ്തുവില്ല

ഖലാനാം കണ്ടകാനാം ച ദ്വിവിധൈവ പ്രതിക്രിയാ
ഉപാനത്‌ മുഖ്ഭംഗോ വാ ദൂരതോ വാ വിസര്‍ജ്ജനം

ഖലാനാം കണ്ടകാനാം ച= ദുഷ്ടന്മാര്‍ക്കും മുള്ളിനും
ദ്വിവിധൈവ പ്രതിക്രിയാ = രണ്ടു വിധം പരിഹാരം
ഉപാനത്‌ മുഖ്ഭംഗോ വാ = മുന ഒടിച്ചു കളയുക
ദൂരതോ വാ വിസര്‍ജ്ജനം = അല്ലെങ്കില്‍ ദൂരത്തു കൂടി പോയി ഒഴിവാക്കുക

ത്യജന്തി മിത്രാണി ധനൈര്‍വിഹീനം
ദാരാശ്ച ഭൃത്യാശ്ച സുഹൃത്‌ ജനാശ്ച
തം ചാര്‍ത്ഥവന്തം പുനരാശ്രയന്തേ
ഹ്യര്‍ത്ഥൊ ഹി ലോകേ പുരുഷസ്യ ബന്ധുഃ

ധനൈര്‍വിഹീനം= ധ്‌അനമില്ലാതാകുമ്പോള്‍
ത്യജന്തി മിത്രാണി = മിത്രങ്ങള്‍ ഉപേക്ഷിക്കുന്നു
ദാരാശ്ച ഭൃത്യാശ്ച സുഹൃത്‌ ജനാശ്ച = ഭാര്യയും , ഭൃത്യന്മാരും, സുഹൃത്തുക്കളും (ഉപേക്ഷിക്കുന്നു)
തം ച അര്‍ത്ഥവന്തം പുനരാശ്രയന്തേ = അവന്‌ വീണ്ടും ധനമുണ്ടായാല്‍ അവനെ വീണ്ടും ആശ്രയിക്കുന്നു
ഹി അര്‍ത്ഥഃ ഹി ലോകേ പുരുഷസ്യ ബന്ധുഃ = കാരണം ധനം ആണ്‌ ലോകത്തില്‍ പുരുഷന്‌ ആകെയുള്ള ബന്ധു

അന്യായോപാര്‍ജ്ജിതം വിത്തം ദശവര്‍ഷാണി തിഷ്ഠതി
പ്രാപ്തേ ത്വേകാദശേ വര്‍ഷേ സമൂലം ച വിനശ്യതി

അന്യായോപാര്‍ജ്ജിതം വിത്തം = അന്യായമായി സമ്പാദിച്ച ധനം
ദശവര്‍ഷാണി തിഷ്ഠതി = പത്തു വര്‍ഷം നിലനില്‍ക്കും
പ്രാപ്തേ ത്വേകാദശേ വര്‍ഷേ = പതിനൊന്നാം കൊല്ലമായാല്‍
സമൂലം ച വിനശ്യതി = സമൂലം നശിച്ചു പോകും

പത്തു കൊല്ലം എന്നത്‌ കൃത്യ സമയമല്ല സൂചിപ്പിക്കുന്നത്‌ ഏറെകാലം നിലനില്‍ക്കില്ല എന്നും, അത്‌ ഉള്ളതും കൂടെ നശിപ്പിക്കും എന്നു മാത്രം അര്‍ഥമെടുക്കുക.

അയുക്തം സ്വാമിനാ യ്‌ഉക്തം യുക്തം നീചസ്യ ഭൂഷണം
അമൃതം രാഹവേ മൃത്യുര്‍വിഷം ശങ്കരഭൂഷണം

സമര്‍ത്ഥന്റെ കയ്യില്‍ നീചമായ വസ്തുവും നല്ലതാകുന്നു, നീചന്റെ കയ്യില്‍ നല്ല വസ്തുവും നീചമാകുന്നു. അമൃത്‌ രാഹുവിന്‌ മരണത്തേയും, വിഷം ശിവന്‌ അലങ്കാരത്തേയും നല്‍കുന്നതു പോലെ

3 comments:

  1. അയുക്തം സ്വാമിനാ യ്‌ഉക്തം യുക്തം നീചസ്യ ഭൂഷണം
    അമൃതം രാഹവേ മൃത്യുര്‍വിഷം ശങ്കരഭൂഷണം

    സമര്‍ത്ഥന്റെ കയ്യില്‍ നീചമായ വസ്തുവും നല്ലതാകുന്നു, നീചന്റെ കയ്യില്‍ നല്ല വസ്തുവും നീചമാകുന്നു. അമൃത്‌ രാഹുവിന്‌ മരണത്തേയും, വിഷം ശിവന്‌ അലങ്കാരത്തേയും നല്‍കുന്നതു പോലെ

    ReplyDelete
  2. യസ്യ ചിത്തം ദ്രവീഭൂതം കൃപയാ സര്‍വജന്തുഷു
    തസ്യ ജ്ഞാനേന മോക്ഷേണ കിം ജടാഭസ്മലേപനൈഃ

    അടുത്തു നില്പാ,മനുജനെ നോക്കാനക്ഷികളില്ലാത്തോര്‍-
    ക്കരൂപനീശ്വരദൃശ്യനായാല്‍ അതിലെന്താശ്ചര്യം എന്നത് ഇതിന്റെ ഒരു പാഠഭേദമാവും അല്ലേ ?
    ഈ സുഭാഷിതങ്ങളെ പരിചയപ്പെടുത്തി തന്നതിനു നന്ദി മാഷേ..
    qw_er_ty

    ReplyDelete
  3. അപ്പൂസ്,

    കമന്റ് മോഡെറഷന്‍ ഇല്ലാത്തതു കൊണ്‍റ്റ് പുതിയ കമന്റുകള്‍ പലതും കാണാതെ പോകുന്നു. അതു അറിയാന്‍ വല്ല വഴിയും ഉണ്ടെങ്കില്‍ അറിവുള്ളവര്‍ പറഞു തന്നാല്‍ കൊള്ളാം.

    ഈ കമന്റ് ഇപ്പൊഴാണ്‌ കണ്ടത്‌.
    മഹാന്മാര്‍ എല്ലാവരും പറയുനത്‌ ഏകദേശന്മ് ഒരേ കാര്യങള്‍ തന്നെ

    ReplyDelete