Wednesday, April 18, 2007

വിവേകിനമനുപ്രാപ്താഃ ഗുണാഃ യാന്തി മനോജ്ഞതാം

ക്ഷീയന്തേ സര്‍വദാനാനി യജ്ഞഹോമബലിക്രിയാഃ
നക്ഷീയതേ പാത്രദാനമഭയം സര്‍വദേഹിനാം

ക്ഷീയന്തേ സര്‍വദാനാനി യജ്ഞഹോമബലിക്രിയാഃ = സര്‍വദാനങ്ങളും (പാത്രദാനമൊഴികെ), ജജ്ഞവും , ബലിയും, ഹോമവും എല്ലാം നിഷ്പ്രയോജനങ്ങളാണ്‌
നക്ഷീയതേ പാത്രദാനമഭയം സര്‍വദേഹിനാം = സല്‍പാത്രത്തിലുള്ള ദാനവും ഭൂതദയയും മാത്രം നശിക്കാതെ നിലനില്‍ക്കുന്ന ഫലം തരുന്നു

വരം പ്രാണപരിത്യാഗോ മാനഭംഗേന ജീവനാത്‌
പ്രാണത്യാഗേ ക്ഷണം ദുഃഖം മാനഭംഗേ ദിനേ ദിനേ

പ്രാണപരിത്യാഗഃ = പ്രാണന്‍ ത്യജിക്കലാണ്‌
മാനഭംഗേന ജീവനാത്‌ വരം = മാനം നഷ്ടപ്പെടുത്തി ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം
പ്രാണത്യാഗേ ക്ഷണം ദുഃഖം = പ്രാണത്യാഗത്തില്‍ ഒരു ക്ഷണനേരത്തെ ദുഃഖമേ ഉള്ളു
മാനഭംഗേ ദിനേ ദിനേ = എന്നാല്‍ മാനനഷ്ടത്തിലകട്ടെ ദിവസം തോറും ദുഃഖം തന്നെ

ധനേഷു ജീവിതവ്യേഷു സ്ത്രീഷു ചാഹാരകര്‍മ്മസു
അതൃപ്താ പ്രാണിനഃ സര്‍വേ യാതാഃ യാസ്യതി യാന്തി ച

ധനേഷു ജീവിതവ്യേഷു സ്ത്രീഷു ച ആഹാരകര്‍മ്മസു = ധനം , ജീവനോപാധി, സ്ത്രീ, ആഹാരസംഭരണം എന്നിവയില്‍
അതൃപ്താ പ്രാണിനഃ സര്‍വേ യാതാഃ യാസ്യതി യാന്തി ച = തൃപ്തിയില്ലാതെയാണ്‌ ജന്തുക്കളൊക്കെ പോയതും , പോയിക്കൊണ്ടിരിക്കുന്നതും ഇനി പോകുവാന്‍ പോകുന്നതും

ഗുണൈഃ സര്‍വജ്ഞതുല്യോപി സീദത്യേകോ നിരാശ്രയഃ
അനര്‍ഘമപി മാണിക്യം ഹേമാശ്രയമപേക്ഷതേ

ഗുണൈഃ സര്‍വജ്ഞതുല്യഃ അപി സീദതി ഏകഃ നിരാശ്രയഃ = ഗുണങ്ങള്‍ കൊണ്ട്‌ സര്‍വജ്ഞതുല്യനാണെങ്കിലും മറ്റൊരാശ്രയമില്ലാത്തവന്‍ ഉയരുന്നില്ല
അനര്‍ഘം അപി മാണിക്യം ഹേമാശ്രയം അപേക്ഷതേ = മാണിക്യം അനര്‍ഘമാണെങ്കിലും അതു സ്വര്‍ണ്ണമാലയേ ആശ്രയിക്കുന്നതു കാണുന്നില്ലെ

വിവേകിനമനുപ്രാപ്താഃ ഗുണാഃ യാന്തി മനോജ്ഞതാം
സുതരാം രത്നമാഭാതി ചാമീകരനിയോജിതം

വിവേകിനമനുപ്രാപ്താഃ ഗുണാഃ യാന്തി മനോജ്ഞതാം = വിവേകികളായ ആളുകളോടു ചേര്‍ന്നിട്ടാണ്‌ ഗുണങ്ങള്‍ ശോഭിക്കുന്നത്‌
സുതരാം രത്നം ആഭാതി ചാമീകരനിയോജിതം = സ്വര്‍ണ്ണമാലയോടു ചേരുമ്പോഴല്ലേ രത്നങ്ങള്‍ ശോഭിക്കുന്നത്‌

3 comments:

  1. വിവേകിനമനുപ്രാപ്താഃ ഗുണാഃ യാന്തി മനോജ്ഞതാം
    സുതരാം രത്നമാഭാതി ചാമീകരനിയോജിതം

    ReplyDelete
  2. കുറേ നാളായി പണിക്കര്‍ സാറെ ഈവഴിക്ക് വന്നിട്ട്.....ഒരു തേങ്ങ അടിച്ചിട്ട് വായന തുടങ്ങട്ടെ.

    ReplyDelete
  3. കുറുമാന്‍ ജീ,
    സുഭാഷിതം ഒറ്റയടിക്കു ഒരുപാട്‌ വായിച്ചാല്‍ ബോറടിക്കാന്‍ സാധ്യതയുള്ളതു കോണ്ട്‌ നാലോ അഞ്ചോ ശ്ലോകങ്ങള്‍ വീതം കുറച്ചു നാളായി പ്രസിദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്‌.
    ഇവയൊക്കെ സാധാരണ കേള്‍ക്കാറുള്ള ഭര്‍തൃഹരിയില്‍ നിന്നല്ലാത്തതു കൊണ്ട്‌ ആളുകള്‍ക്ക്‌ പുതിയതാകാം
    വന്നതിലും വായിക്കുന്നതിലും അഭിപ്രായം പറയുന്നതിലും സന്തോഷം

    ReplyDelete