Saturday, September 30, 2006

വാഗര്‍ഥാവിവ സമ്പൃക്തൌ

ഭാഷ പഠിക്കുമ്പോള്‍, എന്തെങ്കിലും വായിച്ചാല്‍ അതിണ്റ്റെ ഉള്ളിലുള്ള മുഴുവന്‍ താല്‍പര്യവും മനസ്സിലാക്കാനുള്ളത്രയും അറിവു നേടാന്‍ സാധിച്ചിരുന്നെങ്കില്‍- എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌.

അതു നമ്മളെപ്പോലെയുള്ളവര്‍ക്ക്‌ ലഭിക്കില്ല എന്നറിഞ്ഞായിരിക്കണം കാളിദാസന്‍ രഘുവംശത്തിണ്റ്റെ തുടക്കത്തില്‍ - ഞാന്‍ എഴുതിയതു തന്നെ വായിക്കുന്നവര്‍ക്കും മനസ്സിലാകണേ എന്നര്‍ത്ഥം വരുന്ന

" വാഗര്‍ഥാവിവ സമ്പൃക്തൌ--" എന്നു തുടങ്ങുന്ന ശ്ളോകം എഴുതിയത്‌

പക്ഷേ നമ്മള്‍ക്ക്‌ പലപ്പോഴും അവരുദ്ദേശിച്‌ച അര്‍ത്ഥം ലഭിക്കാതെയും , മറ്റു ചില അര്‍ത്ഥങ്ങള്‍ ലഭിക്കുന്നതുമായും കാണാം അതുകൊണ്ടല്ലേ -

"വൈശേഷിക ദര്‍ശനത്തോടും , ബുദ്ധമതത്തിലെ സംഘാത സംകല്‍പത്തോടുമൊക്കെ സാമ്യമുള്ള ക്വാണ്ടം മെക്കഅനിക്സ്‌-" എന്നു ഞാനെഴുതിയതിന്‌

"ക്വാണ്ടം മെക്കാനിക്സ്‌ പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്ന " ചില കാലഹരണപ്പെട്ട തത്ത്വശാസ്ത്രം എന്നൊക്കെ ഉമേഷിന്‌ മനസ്സ༂R>´¿ലായത്‌.


ഇവിടെ മിക്കവാറും എല്ലാവരും ഏകദേശം വേദമന്ത്രങ്ങള്‍ തന്നെ വ്യാഖ്യാനിക്കാന്‍ തക്ക അറിവുള്ളവരാണെന്നു കണ്ട്‌ സന്തോഷമുണ്ട്‌.

എനിക്കതിനു തക്ക പരിജ്ഞാനമൊന്നുമില്ലാത്തതു കൊണ്ട്‌ എനിക്കറിയാവുന്ന ഒരു സാധാരണ ശ്ളോകം പറയട്ടെ.

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം ഇതില്‍ അനന്തശായിയായ വിഷ്ണുഭഗവാണ്റ്റെ വിഗ്രഹത്തെ സങ്കല്‍പിക്കാന്‍ സാധിക്കുന്നു.


എന്നാല്‍ സംസ്കൃതത്തിലെ പദങ്ങള്‍ക്ക്‌ ഒന്നിലധികം അര്‍ത്ഥങ്ങള്‍ വരുമെന്ന്‌ വരാഹമിഹിരണ്റ്റെ ഒരു ശ്ളോകമുദ്ധരിച്ച്‌ ഞാന്‍ മുന്‍പെഴുതിയത്‌ ശ്രദ്ധിക്കുക. ഇനി ഈ ശ്ളോകത്തിലെ "ശാന്താകാരം" എന്ന വാക്ക്‌ എടുക്കാം സത്വരജസ്തമോരഹിതമായി, ശാന്തമായി കിടക്കുന്നു എന്നൊരര്‍ത്ഥം സാമാന്യം.

എന്നാല്‍ -- "ശാന്തം" എന്നത്‌ ഭാവമാണ്‌. "ആകാരം" എന്നത്‌ രൂപമാണ്‌ ആകൃതി എന്നര്‍ത്ഥം. ആകരം എങ്ങനെ അല്ലെങ്കില്‍ എപ്പോഴാണ്‌ ശാന്തമാകുന്നത്‌ ? അഥവാ രൂപത്തിനെ എങ്ങനെയാണ്‌ ഭാവമാണെന്നു പറയുന്നത്‌? രൂപം ഭാവത്തില്‍ ശാന്തമാകണമെങ്കില്‍ അതു എങ്ങും നിറഞ്ഞതായിരിക്കണം -- വെള്ളം നിറച്ച ഒരു കുടം ആലോചിക്കുക. അതിനുള്ളിലെ വെള്ളത്തിനെ രൂപം ശാന്തമായിരിക്കും , അകത്ത്‌ എന്തൊക്കെ ഇളക്കങ്ങള്‍ ഉണ്ടായാലും -( ഇതു വെറും ഉദാഹരണത്തിനു പറഞ്ഞതാണേ) അതുപോലെ.

വിഷ്ണു എന്ന പദം സംസ്കൃതത്തില്‍ ഒരു ധാതുവും കൂടിയാണ്‌ to be എന്ന root ല്‍ നിന്നും is was are എല്ലാം ഇംഗ്ളീഷില്‍ ഉണ്ടാകുന്നതു പോലെ "വിഷ്ണു വ്യാപ്തൌ" വ്യാപി എന്നര്‍ത്ഥം വരുന്ന ഇടത്ത്‌ ഈ ധാതു ഉപയോഗിക്കുന്നു. ധാതു ആയിരിക്കുന്നടത്തോളം അതിന്‌ അതിരുകളില്ല, എന്തും ആകാം എന്നര്‍ത്ഥം. പക്ഷെ ധാതുവില്‍ നിന്ന്‌ ഒരു പദം ഉണ്ടാക്കിയാല്‍ അത്‌ പിന്നീട്‌ ആ അര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.


അതുകൊണ്ട്‌ വിഷ്ണൂ എന്നാ ധാതുവിനെ അങ്ങനെ തന്നെ ഉപയോഗിച്ചു -- അതിനെ അതിരുകള്‍ക്കുള്ളിലാക്കിയില്ല.


ഈ ശ്ളോകം മുഴുവന്‍ പഠിച്ചു നോക്കിക്കോളൂ -- അനന്തതയേ കുറിക്കുന്ന നീല നിറവും, ആകാശ ശബ്ദവും എല്ലാമെല്ലാം--


നാം കണ്ട സാമാന്യ അര്‍ത്ഥത്തിനു മുകളില്‍ മറ്റു വലിയ ചില തത്വങ്ങള്‍ കൂടിയുണ്ട്‌.

Friday, September 29, 2006

അനന്തശാസ്ത്രം ബഹു വേദിതവ്യം

ജ്യോതിയുടെ ഒരു കമണ്റ്റില്‍ എന്നേ ഒക്കെ ഏതോ ഒരു ഗ്രൂപ്പിലാക്കി എന്നു കണ്ടു.

ഉമേഷിണ്റ്റെ ഒരു പോസ്റ്റില്‍ ഞാനും ജ്യോതിയും ആര്യാധിനിവേശത്തേ എതിര്‍ക്കുന്നവരാണെന്നു അദ്ദേഹത്തിനറിയാം എന്നും എഴുതിക്കണ്ടു. അദ്ദേഹത്തിണ്റ്റെ അറിവിനേ ഞാന്‍ ചോദ്യം ചെയ്യുന്നില്ല കാരണം മറ്റൊരിടത്ത്‌ അദ്ദേഹം തന്നെ പറഞ്ഞു അദ്ദേഹം ചിലതൊക്കെ അസ്സ്യൂം ചെയ്തിട്ട്‌ അങ്ങെഴുതുകയാണ്‌ എന്ന്. അതിനെ ആര്‍ക്കും തടുക്കാന്‍ പറ്റില്ല, സമ്മതിച്ചു. പക്ഷേ എന്നേ പറ്റി ഇങ്ങനെയുള്ള വിഡ്ഢിത്തം പുലമ്പാന്‍ എങ്ങനെ കഴിയുന്നു എന്നു മനസ്സിലാകുന്നില്ല. ഞാന്‍ എഴുതിയതിലേ ഏതു വാചകമാണു പോലും അര്യാധിനിവേശത്തേ എതിര്‍ക്കുന്നത്‌? അഥവാ ആ വിഷയം സ്പര്‍ശിക്കുക എങ്കിലും ചെയ്യുന്നത്‌? ഇത്തരം കഴമ്പില്ലാത്ത വൃഥാവ്യായാമങ്ങളില്‍ നിന്നൊഴിഞ്ഞ്‌ പണ്ടു പഠിച്ച കാര്യങ്ങളെ പുസ്തകങ്ങളുടെയും മറ്റും സഹായത്തോടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന തികച്ചും സ്വതന്ത്രനായ ഒരു വ്യക്തിയാണ്‌ ഞാന്‍. ദയവു ചെയ്ത്‌ എനിക്കു ഗ്രൂപ്പും നിറവും ഒന്നും തരാന്‍ ശ്രമിക്കല്ലേ.
പണ്ടുള്ളവര്‍ പറഞ്ഞ ഒരു ശ്ളോകമുണ്ട്‌--

അനന്തശാസ്ത്രം ബഹു വേദിതവ്യം

സ്വല്‍പശ്ച കാലോ ബഹവശ്ച വിഘ്നാഃ

യത്സാരഭൂതം തദുപാസിതവ്യം--

അറിയാനുള്ള ശാസ്ത്രങ്ങള്‍ ധാരാളം, അറിയുവാന്‍ കിട്ടുന്ന കാലമോ വളരെ കുറവ്‌, തടസങ്ങള്‍ വളരെയധികം. അതുകൊണ്ട്‌ സാരഭൂതമായതെന്തോ അതിനെ എടുക്കുക-- അതിനിടക്ക്‌ ആര്യന്‍ വടക്കൂന്നു വന്നൊ തെക്കൂന്നു വന്നോ എന്നൊക്കെ നോക്കുവാന്‍ തല്‍ക്കാലം എനിക്കു സമയമില്ലാത്തതു കൊണ്ട്‌ ചെയ്യുന്നില്ല.

ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്‌.

ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്‌. (എന്തു ചെയ്യാം പഴയ മനസ്സില്‍ പഴയതല്ലേ വരൂ. )
വനവാസത്തിനു പോയ ശ്രീരാമനെ അനുഗമിച്ച ലക്ഷ്മണന്‍ പതിന്നാലു വര്‍ഷക്കാലം ഊണും ഉറക്കവും ത്യജിച്ച്‌ തണ്റ്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയമ്മയേയും കാത്തു. ആദ്യദിവസം ഉറക്കം വെടിഞ്ഞു നിന്ന ലക്ഷ്മണണ്റ്റെ അടുത്ത്‌ നിദ്രാദേവി വന്നു അദ്ദേഹത്തെ ഉറക്കന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷ്മണന്‍ വഴങ്ങിയില്ല. തുടര്‍ന്ന്‌ തനിക്കു ഉറക്കാനുള്ള അവകാശത്തെ കുറിച്ച്‌ ദേവിയും , തനിക്ക്‌ ഉറങ്ങാതിരിക്കാനുള്ള അവകാശത്തെ കുറിച്ച്‌ ലക്ഷ്മണനും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിണ്റ്റെ അവസാനം അവര്‍ യോജിച്ച്‌ ഒരു തീരുമാനത്തിലെത്തി. പതിന്നാലു സംവത്സരക്കാലം ആണ്‌ ലക്ഷ്മണന്‍ ആവശ്യപ്പെടുന്നത്‌ അത്രയും നാള്‍ നിദ്രാദേവി ഉപദ്രവിക്കരുത്‌ പക്ഷെ അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും ഉറക്കാനുള്ള അനുവാദവും കൊടുത്തു. നിദ്രാദേവി സമ്മതിച്ചു.

വനവാസമെല്ലാം കഴിഞ്ഞു, ശ്രീരാമന്‍ അയോധ്യയിലെത്തി. വീണ്ടും അദ്ദേഹത്തിണ്റ്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളായി. ശ്രീരാമനും സീതാദേവിയും തങ്ങളുടെ പീഠങ്ങളിലിരുന്നു. ലക്ഷ്മണന്‍ പതിവുപോലെ അടുത്തു തന്നെ നിന്നു.

അപകടം അപ്പോഴല്ലേ. ദേ നിദ്രാദേവി എത്തി. ആട്ടെ ലക്ഷ്മണാ ഉറങ്ങാന്‍ തയ്യാറായിക്കോളൂ. ലക്ഷ്മണന്‍ കുടുങ്ങി. താന്‍ ഏതു കാഴ്ച്ച കാണാനാണോ ഇത്രനാള്‍ ഊണും ഉറക്കവും ഒഴിച്ച്‌ കഷ്ടപ്പെട്ടത്‌ -- ആ കാഴ്ച്ച കാണുവാന്‍ സാധിക്കാതെ തനിക്ക്‌ ഉറങ്ങേണ്ടി വരും . കരാറ്‍ പ്രകാരം നിദ്രാദേവിയെ എതിര്‍ക്കാന്‍ സാധിക്കില്ലല്ലൊ. താന്‍ ആലോചനക്കുറവു കൊണ്ട്‌ പണ്ടു കാണിച്ച ആ വിഡ്ഢിത്തമോര്‍ത്ത്‌ ലക്ഷ്മണന്‍ അങ്ങു ചിരിച്ചു പോയി.

സഭയില്‍ പെട്ടെന്നുള്ള ആ ചിരി ആളുകളെ അമ്പരപ്പിച്ചു. മറ്റുള്ളവര്‍ക്കാര്‍ക്കും ഈ ചരിത്രമൊന്നും അറിയില്ലല്ലൊ. അവര്‍ കാണുന്നത്‌ ലക്ഷ്മണന്‍ നിന്നു ചിരിക്കുന്നു.

ആചാര്യന്‍ വസിഷ്ഠന്‍ ആലോചിച്ചു- ഇവന്‍ എന്താ ഇങ്ങനെ ചിരിക്കുന്നത്‌? പതിന്നാലു കൊല്ലം മുമ്പു ഞാന്‍ ഇതെ പോലെ ഒരു മുഹൂര്‍ത്തം കുറിച്ചു ഒരുക്കങ്ങളെല്ലാം നടത്തി, ഇപ്പോള്‍ അഭിഷേകം നടത്താം എന്നെല്ലാം പറഞ്ഞിരുന്നതാണ്‌ എന്നിട്ടോ. അതുപോലെ ഇപ്പോഴും ഞാന്‍ ദേ മുഹൂര്‍ത്തം കുറിക്കലും, അഭിഷേകത്തിനൊരുക്കലും എല്ലാം --- അതേ അവന്‍ എന്നേ കളിയാക്കി തന്നെയാണ്‌ ചിരിക്കുന്നത്‌ -- ംളാനവദനനായി വസിഷ്ഠ

ന്‍ ഇരുന്നു.

സീതാദേവി വിയര്‍ക്കുന്നു. ഒരുകൊല്ലം ലങ്കയില്‍ കഴിഞ്ഞ ശേഷം പട്ടമഹിഷിയായി സിംഹാസനത്തിലിരിക്കുന്ന തന്നെ കളിയാക്കിത്തന്നെയല്ലേ ലക്ഷ്മണന്‍ ഈ ചിരിക്കുന്നത്‌-- മുഖം കുനിച്ചു വിഷാദമഗ്നയായി സീതാദേവി ഇരുന്നു.

ഭരതന്‍ ആലോചിച്ചു.

താന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ വേണ്ടെന്നു വച്ച രാജ്യം, അതല്ല ലക്ഷ്മണണ്റ്റെയും കൂടി മിടുക്കു കൊണ്ട്‌ ശ്രീരാമനു നേടിക്കൊടുത്തതായും രാജാവിണ്റ്റെ ഇഷ്ടന്‍ അവനും താന്‍ വെറും --- ദൈവമേ ഇങ്ങനെ വിചാരിച്ചാണോ അവന്‍ ചിരിക്കുന്നത്‌?

ശ്രീ രാമന്‍ ആലോചിച്ചു.

രാജ്യം വേണ്ട എന്നെല്ലാം പറഞ്ഞ്‌ കാട്ടില്‍ പോയിട്ടും തിരികെ വന്നു അഭിഷേകത്തിനു നാണമില്ലാതെ രണ്ടാം വട്ടം തയ്യാറെടുക്കുന്ന തന്നെത്തന്നെ ഉദ്ദേശിച്ചല്ലേ ഇവണ്റ്റെ ഈ ചിരി----

ഇങ്ങനെ നീണ്ടു പോകുന്നു ഈ കഥ.

അവനവണ്റ്റെ മനസ്സിലുള്ളതേ അവനവന്‍ കാണൂ. നമ്മുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.

മറ്റുള്ളവര്‍ പറയുന്നത്‌ കേള്‍ക്കാനും , വായിക്കാനും, മനസ്സിലാക്കാനും ഉള്ള സന്‍മനസ്സു കാണിക്കുക.

ഉമേഷ്‌ എഴുതിക്കണ്ടു- "തികച്ചും കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളില്‍-- പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്നു ക്വണ്ടം മെക്കാനിക്സ്‌" എന്ന തരത്തിലുള്ള വാദമുഖങ്ങള്‍ ബാലിശമാണെന്ന്‌.

അദ്വൈതമാണ്‌ ചര്‍ച്ചാവിഷയം എങ്കില്‍ സാധാരണ ജനങ്ങള്‍ക്ക്‌ അതു മനസിലാക്കാനുള്ള വഴി ഷഡ്ദര്‍ശനങ്ങളുടെ അഭ്യാസമാണ്‌. അവയില്‍ വൈശേഷികം പ്രധാന പങ്കു വഹിക്കുന്നുമുണ്ട്‌. ഞാന്‍ മുമ്പു പറഞ്ഞതു പോലെ ആദ്യം ചില കള്ളങ്ങള്‍ മനസിലാക്കി കഴിഞ്ഞാലേ ഭാവിയില്‍ ചില സത്യങ്ങള്‍ മനസ്സിലാകൂ.

അഥവാ ഞാനെഴുതിയ വരികള്‍ വായിച്ചിട്ടാണ്‌ ഉമേഷിനങ്ങനെ തോന്നിയതെങ്കില്‍ കഷ്ഠം എന്നു മാത്രം പറയുന്നു.

Thursday, September 28, 2006

കണ്ണൂപൊട്ടന്‍മാര്‍ ആനയെ കണ്ടത്‌.

പണ്ടു നമ്മളൊക്കെ പഠിച്ച ഒരു കഥയുണ്ട്‌- കണ്ണൂപൊട്ടന്‍മാര്‍ ആനയെ കണ്ടത്‌.
ആ കഥ ഇങ്ങിനെയാണെന്നു തോോന്നുന്നു സഞ്ജയന്‍ തണ്റ്റെ ഒരു ലേഖനത്തില്‍ എഴുതിയത്‌

ഒരു രാജ്യത്ത്‌ ഉള്ള എല്ലാ ആളുകളും കണ്ണൂപൊട്ടന്‍മാരായിരുന്നു. എവിടെ നിന്നോ അവര്‍ പറഞ്ഞുകേട്ടു ആന എന്നൊരു ജന്തു ഉണ്ടെന്ന്‌. അതെങ്ങിനെയുള്ള ജന്തുവാണ്‌ എന്ന്‌ അറിഞ്ഞു വരുവാന്‍ വേണ്ടി അവരുടെയിടയില്‍ നിന്നും സത്യം മാത്രം പറയും എന്നുറപ്പുള്ള അഞ്ചു പേരെ തെരഞ്ഞെടുത്ത്‌ പറഞ്ഞയച്ചു.

അവരഞ്ചുപേരും ആനയേ അന്വേഷിച്ചു യാത്രയായി. പോയിപ്പോയി അതിലൊരാള്‍ ആനയുടെ അടുത്തെത്തി. അതിണ്റ്റെ ഉടലില്‍ ആകെ തടവിയിട്ടു തിരികെ യാത്രയായി. കുറച്ചു നാളുകള്‍ കൊണ്ട്‌ തണ്റ്റെ നാട്ടിലെത്തി.

കാത്തിരുന്ന നാട്ടുകാറ്‍ ചോദിച്ചു ആന എങ്ങനെയുള്ള ജന്തുവാണ്‌?

സുഹൃത്തുക്കളേ , ഞാന്‍ ആനയുടെ അടുത്തു പോയി, അതിനെ തൊട്ടു തടവി, അതു ഭിത്തിപോലെ ഒരു സാധനമാണ്‌. ഇതു സത്യം സത്യം സത്യം . ഞാന്‍ സത്യമേ പറഞ്ഞിട്ടുള്ളൂ. കുറച്ചു പേര്‍ വിസ്വസിച്ചു അദ്ദെഹത്തിണ്റ്റെ അനുയായികളായി കൂടുകയും ചെയ്തു. പക്ഷെ ഇനിയും ചിലര്‍ക്ക്‌ അത്ര വിശ്വാസം പോരാ. അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ കൂടി വരട്ടെ എന്നിട്ടു തീരുമാനിക്കാം.

ദിവസങ്ങള്‍ കഴിഞ്ഞു അടുത്ത ആള്‍ തിരിച്ചെത്തി. അദ്ദെഹം പറഞ്ഞു-- സുഹൃത്തുക്കളേ എല്ലവരും വന്നോളൂ, എന്നെ പൂജിച്ചുകൊള്ളൂ എന്തുകൊണ്ടെന്നാല്‍ ഞാന്‍ ആനയെ തൊട്ടവനാകുന്നു. ആന എന്നത്‌ ശരിക്കും തൂണു പോലെ ഒരു സാധനമാണ്‌ . നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഞാന്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. അദ്ദേഹതിണ്റ്റെയും പിന്നാലെ കുറെ പേര്‍ പോയി അനുയായികളായി സിന്ദാബാദ്‌ വ഼P>¿ളിച്ചു.

ഈ കഥ ഇങ്ങനെ തുടര്‍ന്ന്‌ ആന ചൂലു പോലെയെന്നും, കുഴല്‍ പോലെയെന്നും മറ്റും മറ്റും ഞാന്‍ കൂടുതല്‍ വിശദീകരിക്കേണ്ടല്ലൊ.

ഡാലിയുടെ അദ്വൈതം ദ്വൈതം ഒക്കെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ വൃദ്ധമനസ്സില്‍ ഓര്‍മ്മ വന്ന ഒരു കഥയാണേ ചുമ്മാതങ്ങു കുറിച്ചു എന്നു മാത്രം

Thursday, September 21, 2006

ആ താടിക്കാരന്‍ സന്യാസി എഴുതിയത്‌

മയ്യേവ ജീര്‍ണ്ണതാം യാതു യത്വയോപകൃതം ഹരേ
അല്ലയോ ഹരീ ( വാനരന്‌ ഹരി എന്നും സംസ്കൃതത്തില്‍ പര്യായപദമുണ്ട്‌), വാല്‌മീകിക്ക്‌ വേണമെങ്കില്‍ കപേ എന്നു കുറച്ചുകൂടി സാമാന്യമായ ഭാഷയില്‍ വിളിക്കാമായിരുന്നു. എന്നാല്‍ തണ്റ്റെ തന്നെ പേരായ ഹരി എന്ന വാക്കാണ്‌ ഉപയോഗിച്ചത്‌.
പിന്നീടോ? പ്രത്യുപകാരം എപ്പോഴാണ്‌ ചെയ്യേണ്ടി വരുന്നത്‌ - എന്തെങ്കിലും ആപത്ത്‌ അവര്‍ക്ക്‌ സംഭവിക്കുമ്പോള്‍- അതുകൊണ്ട്‌ അങ്ങിനെ നിനക്ക്‌ ഒരു പ്രത്യുപകാരം ചെയ്യേണ്ടി വരാതെ യാതൊരു ഉപകാരം നിന്നാല്‍ എനിക്കു വേണ്ടി ചെയ്യപ്പെട്ടൂവോ അതു എന്നില്‍ തന്നെ ലീനമായിപോകട്ടെ എന്നാണ്‌ ആ താടിക്കാരന്‍ സന്യാസി എഴുതിയത്‌ ആചാര കുലമാഖ്യാതി എന്നു ഞാന്‍ മുമ്പൊരിക്കല്‍ എഴുതി - അവനവണ്റ്റെ ആചാരം കണ്ടാല്‍ ഏകദേശം ഊഹിക്കാം ഏന്തുതരം കുടുംബത്തില്‍ പിറന്നതായിരിക്കും എന്നു എന്നു പറയാറില്ലേ അതു തന്നെ.

ശ്രീരാമണ്റ്റെ നിലവാരത്തിലുള്ള ഒരുവണ്റ്റെ നാക്കില്‍ നിന്നുതിരുവാന്‍ ---

ഹേയ്‌ നമ്മളായിരുന്നെങ്കില്‍ ഇതിലൊക്കെ എത്രയോ ഭംഗിയായി എഴുതിയേനേ അല്ലേ?

Wednesday, September 20, 2006

ഒരു താടിക്കാരന്‍ സന്യാസി എന്തെഴുതും.

സഞ്ജയന്‍ (ശ്രീ എം ആര്‍ നായര്‍) തണ്റ്റെ ഒരു ലേഖനത്തില്‍ സീതാന്വേഷണം കഴിഞ്ഞു ശ്രീരാമണ്റ്റെ അടുത്തു വന്നു കണ്ടേന്‍ സീതയേ എന്നു പറയുന്ന ഹനുമാനോട്‌ ശ്രീരാമന്‍ എന്തു മറുപടിയായിരിക്കും പറഞ്ഞിരിക്കുക വെന്നൊരു നിമിഷം ആലോചിക്കാന്‍ പറയുന്നു.

അഥവാ നമ്മളാണ്‌ ആ കാവ്യം എഴുതുന്നത്‌ എന്നു സങ്കല്‍പിച്ച്‌ ഒന്നാലോചിക്കാന്‍; എന്നിട്ടു പറയുന്നു-

(എന്തു പറയും ഇനി നിണ്റ്റെ ഭാര്യയെ ആരെങ്കിലും അടിച്ചോണ്ടു പോയാല്‍ അന്നേരം ഞാന്‍ ഇതുപോലെ നിന്നേയും രക്ഷിക്കാമെന്നോ? അതോ നിനക്കു രാജ്യത്തിണ്റ്റെ പാതിയും സ്വര്‍ണ്ണവും എന്നു തുടങ്ങി --)

രാമന്‍ സാക്ഷാല്‍ വിഷ്ണുവിണ്റ്റെ അവതാരമാണ്‌ അതദ്ദേഹത്തിനറിയുകയും ചെയ്യാം. ആ നിലവാരത്തിലുള്ള ഒരാള്‍ കേവലം ഒരു വാനരനായ ഹനുമാനോടു പറയുന്നതായി യുഗങ്ങള്‍ക്കു മുന്‍പു കാട്ടില്‍ താമസിച്ചിരുന്ന ഒരു താടിക്കാരന്‍ സന്യാസി എന്തെഴുതും.

ഹേയ്‌ ഇത്ര പരിഷ്കാരവും വിദ്യാഭ്യാസവും മറ്റഭ്യാസവും എല്ലാം ഉള്ള നമ്മള്‍ എഴുതുമായിരുന്നതിണ്റ്റെ ഏഴയലത്തു വരുമോ? തുടരും---

Monday, September 18, 2006

ശ്രീരാമന്‍ ബാലിയെ കൊല്ലാന്‍ പോകുന്ന ആ കഥ

അതേ ആശാനേ ഒരു സംശയം ചോദിച്ചോട്ടേ?

എന്താ മാഷേ?

ശ്രീരാമന്‍ ബാലിയെ കൊല്ലാന്‍ പോകുന്ന ആ കഥയില്ലേ അതില്‍ എനിക്കൊരു സംശയം. ആദ്യം സുഗ്രീവനോടു പറഞ്ഞു- നീ പോയി യുദ്ധത്തിനു വിളിക്ക്‌ - അവനെ ഞാന്‍ അമ്പെയ്തു കൊന്നോളാം എന്ന്. എന്നിട്ട്‌ യുദ്ധം തുടങ്ങി സുഗ്രീവന്‍ ഇടി കൊണ്ട്‌ പഞ്ചറായി തിരികെ ഓടി വന്നു - എന്നെ കൊല്ലിക്കാന്‍ വിട്ടതാണോ എന്നു ചോദിച്ചപ്പോള്‍ പറയുന്നു, - തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിപ്പോയി, അതുകൊണ്ട്‌ നീ ദേ ഈ ഒരു മാലയിട്ടോളൂ എന്നും പറഞ്ഞ്‌ -ഒരു മാല അണിയിച്ച്‌ വിടുന്നു,. അല്ല മാഷേ എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ, ബാലിയുടെ കഴുത്തില്‍ ജന്‍മനാ തന്നെ മാലയുണ്ട്‌ , സുഗ്രീവണ്റ്റെ കഴുത്തില്‍ മാലയില്ല താനും, അപ്പോഴല്ലേ തിരിച്ചറിയാന്‍ എളുപ്പം. പിന്നെന്തിനാ ഈ നാടകം കളിച്ചത്‌?

എണ്റ്റെ പൊന്നു മാഷേ. അതിണ്റ്റെ പിന്നിലൊരു രഹസ്യമുണ്ട്‌. ശ്രീരാമനു തിരിച്ചറിയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടല്ല ആ വേല കാണിച്ചത്‌. ഒരു കാര്യസാധ്യത്തിന്നു വേണ്ടി ആരെങ്കിലും നമ്മെ സമീപിച്ചാല്‍ അതു കഴിഞ്ഞു കിട്ടൂന്നതു വരെ അയാള്‍ നമുക്കു വിധേയനായിരിക്കും. അതു കഴിഞ്ഞാലോ? പല സന്ദര്‍ഭങ്ങളിലും ഉപകാരസ്മരണ ഇല്ലാതാകുന്നതു ലോകനിയമം.

ശ്രീരാമണ്റ്റെ സഹായമില്ലായിരുന്നെങ്കിലും സുഗ്രീവന്‍ തന്നെത്താനേ ബാലിയെ കൊന്നേനെ എന്നൊരു വാദമുഖം സുഗ്രീവനില്‍ നിന്നു പില്‍ക്കാലത്ത്‌ ഉണ്ടാകാനുള്ള സാദ്ധ്യത മുളയുണ്ടാകുന്നതിനു മുന്‍പേ തന്നെ നുള്ളിക്കളയുകയായിരുന്നു ആ നാടകത്തിലൂടെ. തണ്റ്റെ മുന്നില്‍ വച്ചു തന്നെ ബാലി അവനെ കൊല്ലുമായിരുന്നു എന്നും താന്‍ തന്നെയാണ്‌ അവണ്റ്റെ രക്ഷകന്‍ എന്നും ഉള്ളതിന്‌ ഒരു തെളിവുണ്ടാക്കി എന്നു മാത്രം.

ഇതൊക്കെ രാജനീതിയില്‍ പെട്ട കാര്യങ്ങളാണേ രാമായണത്തിലേ പല സന്ദര്‍ഭങ്ങളിലും ഇതുപോലെയുള്ള രംഗങ്ങള്‍ കാണാന്‍ കിട്ടും.

Friday, September 15, 2006

Subhaashitham --Contd

ആപദര്‍ത്ഥേ ധനം രക്ഷേല്‍ ദാരാം രക്ഷേല്‍ ധനൈരപി
ആത്മാനം സതതം രക്ഷേല്‍ ദാരൈരപി ധനൈരപി

ആപല്‍ക്കാലത്തേക്കു വേണ്ടി ധനം സൂക്ഷിക്കണം, ഭാര്യയേ ധനത്തേക്കാളുപരി രക്ഷിക്കനം, ഇവ രണ്ടിനേക്കാളുമുപരി സ്വരക്ഷ ചെയ്യണം.

ആപദര്‍ത്ഥേ ധനം രക്ഷേല്‍ ശ്രീമതശ്ച കിമാപദഃ
കദാചിച്ചലിതാ ലക്ഷ്മീ സംചിതോപി വിനശ്യതി

ആപല്‍ക്കാലത്തേക്കു വേണ്ടി ധനം സൂക്ഷിക്കണം, എന്നാല്‍ ഐശ്വര്യമുള്ളവന്‌ എന്താപത്ത്‌. ധനം ചഞ്ചലയാണ്‌ ഒരനക്കം തട്ടിയാല്‍ മതി ശേഖരിച്ചുവച്ചതും കൂടി നഷ്ടമഅകും

യസ്മിന്‍ ദേശേ ന സമ്മാനോ ന വൃത്തിര്‍ന്ന ച ബാന്ധവഃ
ന ച വിദ്യാഗമോപ്യസ്തി വാസസ്തത്ര ന കാരയേല്‍

യാതൊരു ദേശത്ത്‌ ബഹുമാനിക്കപ്പെടുന്നില്ലയോ, ജീവിക്കാനുള്ള വഴി (ജോലി, കൃഷി തുടങ്ങിയ എന്തെങ്കിലും), അല്ലെങ്കില്‍ ബന്ധുജനങ്ങള്‍ ഇല്ലയോ, അഥവാ വിദ്യാഭ്യാസത്തിനുള്ള സാധ്യത ഇല്ലയോ, അങ്ങിനെയുള്ളിടത്ത്‌ താമസിക്കരുത്‌

Thursday, September 14, 2006

SUBHAASHITHAM - NEETHISAASTHRAM CONTD

യസ്യ പുത്രോ വശീഭൂതോ ഭാര്യാ ഛന്ദാനുഗാമിനീ
വിഭവേ യശ്ച സന്തുഷ്ടഃ തസ്യ സ്വര്‍ഗ ഇഹൈവഹി

അനുസരണയുള്ള പൂത്രനും ഭാര്യയും, തനിക്കുള്ളവയില്‍ തൃതിയും സന്തോഷവുമുള്ളവണ്റ്റെ സ്വര്‍ഗ്ഗം ഇവിടെത്തന്നെയാണ്‌

തേ പുത്രാ യേ പിതുര്‍ഭക്താഃ സ പിതാ യസ്തു പോഷകഃ
തന്‍മിത്രം യത്ര വിശ്വാസഃ സാ ഭാര്യാ യത്ര നിര്‍വൃതിഃ

പിതാവില്‍ ഭക്തിയുള്ളവന്‍ പുത്രന്‍, കുടുംബം പോഷിപ്പിക്കുന്നവന്‍ പിതാവ്‌, ആരില്‍ വിശ്വാസം ഉണ്ടോ അവന്‍ മിത്രം, ആരില്‍ ശാന്തി ലഭിക്കുന്നുവോ അവള്‍ ഭാര്യ.

സുഭാഷിതം -- neethiSaasthram

പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം നമ്മുടെ മുന്നില്‍ നമ്മളെക്കുറിച്ച്‌ നല്ലവാക്കുകള്‍ പറയുകയും , അല്ലാത്തപ്പോള്‍ നമുക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍, വിഷം നിറച്ച ശേഷം മുകളില്‍ പാല്‍ കൊണ്ടു മൂടിയിരിക്കുന്ന കുടം പോലെയാണ്‌ അവരെ വിശ്വസിക്കരുത്‌..
നവിശ്വസേല്‍ കുമിത്രേ ച , മിത്രേ ചാതി ന വിശ്വസേല്‍കദാചില്‍ കുപിതം മിത്രം സര്‍വ്വം ഗുഹ്യം പ്രകാശയേല്‍.
ദുഷിച്ച കൂട്ടുകാരനേ ഒരിക്കലും വിശ്വസിക്കരുത്‌. നല്ല മിത്രത്തേപ്പോലും അതിയായി വിശ്വസിക്കരുത്‌- കാരണം ഏതെങ്കിലും കാരണവശാല്‍ പിണങ്ങിയാല്‍ അന്നേരം അവനതെല്ലാം വിളിച്ചുപറയാന്‍ സാദ്ധ്യതയുണ്ട്‌.
മനസാ ചിന്തിതം കാര്യം വചസാ ന പ്രകാശയേല്‍ മന്ത്രേണ രക്ഷയേല്‍ ഗൂഢം കര്യേ ചാപി നിയോജയേല്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യം പ്രവൃത്തിയിലാകുന്നതുവരെ പുറത്തു പറയരുത്‌ അത്‌ രഹസ്യമായിരിക്കണം.
ഈ വിഷയം വാല്‌മീകി രാമായണത്തില്‍ രാമനെ അഭിഷേകം ചെയ്യുന്ന സമയത്ത്‌ പറയുന്നുണ്ട്‌- വസിഷ്ഠനെ വിളിച്ച്‌ ഒരുക്കങ്ങളെല്ലാം നടത്താന്‍ പറഞ്ഞു. അതിനു ശേഷം രാമനേ വരുത്തിയിട്ട്‌ ഇങ്ങിനെ പറയുന്നു - നാളെ രാവിലെ നിണ്റ്റെ രാജ്യാഭിഷേകം നടത്താന്‍ തീരുമാനിച്ചു. ഒരു ദിവസത്തെ വ്രതം നോക്കണമല്ലൊ അതിനുമുമ്പ്‌. അതുകൊണ്ട്‌ ഇപ്പോള്‍ തന്നെ സീതയേയും കൂട്ടി വ്രതം തുടങ്ങിക്കൊള്ളുക. എന്നാല്‍ ഇനിയും ഒര༂R>µ ദിവസം ബാക്കിയുണ്ട്‌, ഇതു പുറത്തു പറഞ്ഞും പോയി.
അതിനു ശേഷം പറയുന്നു "====കിം നു ചിത്തം മനുഷ്യാണാമനിത്യമിതി മേ മതം=======" ആരെല്ലാം എന്തൊക്കെ പറഞ്ഞാലും എത്ര കൂട്ടൂകാരോ ബന്ധുക്കളോ ആകട്ടെ മനുഷ്യണ്റ്റെ മനസ്സല്ലേ അതു മാറിയേക്കാം" പറഞ്ഞതു പോലെ തന്നെ ഫലിച്ചു രാമന്‍ കാട്ടിലും ഭരതന്‍ നാട്ടിലും.
ഇതു പുറത്തു പറയാതെ ചെയ്തതു കോണ്ടാണ്‌ പൊഖ്രാനില്‍ അണുപരീക്ഷണം കഴിഞ്ഞപ്പോള്‍ അമേരിക്ക പറഞ്ഞത്‌ അവിടെ എന്തോ ഭൂകമ്പം ഉണ്ടായിട്ടുണ്ട്‌ എന്ന്

Wednesday, September 13, 2006

ചിരഞ്ജീവി വിഭീഷണന്‍

ഒരിക്കലും മരിക്കാത്തവരായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന
"അശ്വഥാമാ ബലിര്‍വ്യാസോ ഹനൂമാംശ്ച വിഭീഷണഃ കൃപ പരശുരാമശ്ച സപ്തൈതേ ചിരജീവിനഃ "- അശ്വഥാമാവ്‌, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍ കൃപര്‍, പരശുരാമന്‍ എന്നീ ഏഴുപേരുണ്ടെന്നു പറയുന്നു.
ഇതില്‍ വിഭീഷണണ്റ്റെ കാര്യം ഇന്നത്തേ ലോകത്തില്‍ അന്വര്‍ഥമാണെന്നു തോന്നുന്നു.
സ്വന്തം ജ്യേഷ്ഠനെ ഒറ്റിക്കൊടുത്ത്‌, അദ്ദേഹത്തിനെ കൊല്ലാനുള്ള എല്ലാ സഹായങ്ങളും ശ്രീരാമന്‌ ചെയ്തുകൊടുത്ത്‌, അദ്ദേഹതിണ്റ്റെ മരണശേഷം ആ സിംഹാസനത്തിലിരുന്ന്‌ രാജ്യം ഭരിച്ച വിഭീഷണന്‍ ഇന്നു നമ്മുടെ എല്ലാ അസംബ്ളികളിലും, പാര്‍ലമെണ്റ്റുകളിലും കാണാന്‍ കിട്ടുന്ന ജീവിക്കുന്ന പ്രതിഭാസമാണ്‌. ശരിയല്ലേ വിഭീഷണന്‍ ചിരഞ്ജീവിയല്ലേ? വിഭീഷണഭക്തന്‍മാരായ ചിലര്‍ക്കെങ്കിലും ഇതു കേള്‍ക്കുമ്പോള്‍ ഒരു ബുദ്ധിമൂട്ടുണ്ടെങ്കില്‍ വാല്‍മീകി രാമായണം ഒന്നു വായിച്ചുനോക്കിയാല്‍ മതി..
യുദ്ധത്തില്‍ നാഗാസ്ത്രം കൊണ്ട്‌ മോഹിച്ചു കിടക്കുന്ന രാമലക്ഷ്മണന്‍മാരേ നോക്കി വിഭീഷണന്‍ വിചാരിക്കുന്നതായി വാല്‍മീകി എഴുതിയ ഈ ഒരൊറ്റ ശ്ളോകം മതി -
"യയോര്‍വീര്യമുപാശ്രിത്യ പ്രതിഷ്ഠാ കാംക്ഷിതാ മയാ താവിമൌ ദേഹനാശായ പ്രസുപ്തൌ പുരുഷര്‍ഷഭൌ
ജീവന്നദ്യ വിപന്നോസ്മി നഷ്ടരാജ്യമനോരഥ --" വാ- രാ-യുദ്ധം ൫൦ -൧൮,൧൯
ആരുടെ രണ്ടു പേരുടെ കരബലത്തേ ആശ്രയിച്ചാണൊ ഞാന്‍ രാജ്യഭരണവും മറ്റും സ്വപ്നം കണ്ടു നടന്നത്‌ അവര്‍ രണ്ടു പേരും ഇതാ മരിക്കാറായി കിടക്കുന്നു, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ മരിച്ചവനായിരിക്കുന്നു - എന്നു ഇന്ദ്രജിത്‌ തന്നോട്‌ എന്തായിരിക്കും ചെയ്യുന്നത്‌ എന്നോത്‌ വിലപിക്കുന്നു (കൂടുതല്‍ വേണമെങ്കില്‍ കൂടുതലുണ്ട്‌)
ഇതു പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌- രാമായണം-- ആദ്യമായുണ്ടായത്‌ വാല്‍മീകി രാമായണമാണ്‌. അതിണ്റ്റെ ഉത്തരകാണ്ഡത്തില്‍ - സൂചിപ്പിച്ച തരം പ്രസ്താവന- 'ശൂദ്രണ്റ്റെ ചെവിയില്‍ ഈയമുരുക്കി ഒഴിക്കുന്ന' പറഞ്ഞിട്ടീില. പിന്നീടേവിടെയെങ്കിലും എഴുതിച്ചേര്‍ക്കുന്നത്‌ രാമായണത്തിണ്റ്റെ ശുധ്ധിയെ ബാധിക്കില്ല.

Sunday, September 10, 2006

രാജാക്കന്മാരുടെ നായാട്ട്‌


തുടര്‍ച്ച---


പണ്ടൊക്കെ രാജാക്കന്മാര്‍ കാട്ടില്‍ നായാട്ടിനു പോകുമായിരുന്നു.

ഹ അറിയാം ആശാനെ, മൃഗയാവിനോദം. അല്ലേ ഈ മാനിനേയും മുയലിനേയും ഒക്കെ ഓടിച്ചിട്ട്‌ അമ്പെയ്തു കൊല്ലുന്നത്‌.

ശിവ ശിവ മാഷെന്തൊക്കെ അസംബന്ധമാണീ പറയുന്നത്‌?
ഞാന്‍ മുന്‍പു പറഞ്ഞില്ലേ ഋഷിമുതല്‍ മുകളിലേക്കുള്ളവര്‍ വനവാസപ്രിയരാണെന്ന്. അവര്‍ തങ്ങളുടെ ജീവന്‌ വിലവയ്ക്കുന്നില്ല അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പിതൃതര്‍പ്പണം ചെയ്യുന്നവരാണെന്നും മറ്റും. അപ്പോള്‍ അങ്ങിനെ വിദ്യാഭ്യാസവും, വിവരവും ഉള്ള ആളുകള്‍ കാട്ടില്‍ ജീവിക്ക്‌ഉമ്പോള്‍ ഹിംസ്രജന്തുക്കള്‍ അവരെ കൊന്നുതിന്നും. അവരാകട്ടെ രക്ഷപെടാന്‍ ശ്രമിക്കുകയുമില്ല എന്നു പാണിനിയുടെ കഥയില്‍ നിന്നറിയാമല്ലൊ അല്ലെ?

അതെന്താണാശാനേ ഈ പാണിനിയുടെ കഥ ഞാന്‍ കേട്ടിട്ടില്ലല്ലൊ.


സംസ്കൃതവ്യാകരണകര്‍ത്താവായ പാണിനി ഇങ്ങിനെ കാട്ടില്‍ വച്ചു തന്റെ ശിഷ്യന്മാരേ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കടുവ അവിടെയെത്തി. ശിഷ്യന്മാര്‍ വ്യാഘ്രഃ വ്യാഘ്രഃ എന്നു വിളിച്ചുപറഞ്ഞു കൊണ്ട്‌ ഓടി. എന്നാല്‍ പാണിനിയാകട്ടെ
'വ്യാഘ്ര' ശബ്ദം എങ്ങിനെ ഉല്‍ഭവിച്ചു എന്നു വിശദീകരിക്കാന്‍ തുടങ്ങി. കടുവയുടെ വായില്‍ കിടന്ന് അവസാനശ്വാസം വരെയും പറഞ്ഞുകൊണ്ടിരുന്നു എന്നാണ്‌ ഐതിഹ്യം

ഇപ്രകാരം അറിവുള്ള പണ്ഡിതന്മാര്‍ നാമാവശേഷമാകാതിരിക്കുവാന്‍ വേണ്ടി അവര്‍ താമസിക്കുന്ന വനപ്രദേശങ്ങളില്‍ നിന്നും ഹിംസ്രമൃഗ്‌അങ്ങളെ ദൂരേക്ക്‌ ആട്ടിപ്പായിക്കാനാണ്‌ രജാക്കന്മാര്‍ വനത്തില്‍ വേട്ടാക്കു പോയിരുന്നത്‌. അല്ലാതെ മാഷ്‌ പറഞ്ഞതുപോലെ മുയലിനെയും മാനിനേയും കൊല്ലാനല്ല.

അങ്ങിനെ പോയ ഒരവസരത്തിലാണ്‌ വിശ്വാമിത്രമഹാരാജാവ്‌ വസിഷ്ഠമഹര്‍ഷി താമസിച്ചിരുന്ന ഇടത്തിലെത്തിയത്‌. --

തുടരും

Saturday, September 09, 2006

തുടര്‍ച്ച ചാണക്യന്‍ നിര്‍വചിച്ചിരിക്കുന്നത്‌

ആശാനേ നമ്മള്‍ പറഞ്ഞുകൊണ്ടു വന്ന വിശ്വാമിത്രണ്റ്റെ കഥ ശൂന്നായിപ്പോയല്ലൊ . അതു ഒന്നു തുടരരുതോ?

ശരി മാഷേ. ആ വിശ്വാമിത്രന്‍ ആദ്യം രാജാവായിരുന്നു . പിന്നീട്‌ തപസ്സു തുടങ്ങി രാജര്‍ഷി, ഋഷി, മഹര്‍ഷി എന്നിങ്ങനെ പടിപടിയായിട്ടാണ്‌ ബ്രഹ്മര്‍ഷിത്വത്തെ അഥവാ ബ്രാഹ്മണത്വത്തെ പ്രാപിക്കുന്നത്‌.

അതു ശരി അപ്പോള്‍ ഈ ഋഷി എന്നൊക്കെ പറയുന്നത്‌ ബ്രഹ്മണനും താഴെയാണോ ആശാനേ? നമ്മല്‍ വിചാരിച്ചതങ്ങനെയല്ലായിരുന്നല്ലൊ മാഷേ

നമ്മളോടങ്ങിനെ വിചാരിക്കാന്‍ വല്ലവരും പറഞ്ഞോ?

ആട്ടെ ആശാനേ എങ്ങിനെയുള്ള ആളെയാണ്‌ ഈ ഋഷി എന്നൊക്കെപ്പറയുന്നത്‌?

മാഷേ നിര്‍വ്വചനങ്ങള്‍ എളൂപ്പവും പൂര്‍ണ്ണവുമല്ല അതുകൊണ്ട്‌ കഥാരൂപത്തില്‍ വിശദമായി തന്നെ വാല്‍മീകി ഇതു പറയുന്നുണ്ട്‌ അതു ഞാന്‍ വഴിയേപറഞ്ഞു തരാം. എന്നാല്‍ ചുരുക്കരൂപത്തില്‍ മനസ്സിലാക്കാനായി ചാണക്യന്‍ പറഞ്ഞിട്ടുള്ള ചില ലക്ഷണങ്ങളുണ്ട്‌. അതുകള്‍ ഓരോന്നായി പറഞ്ഞു തരാം. (ഇതൊന്നും പൂര്‍ണ്ണമാണെന്നു ധരിച്ചുകളയരുത്‌)

ദ്വിജന്‍--
"ഏകാഹാരേണ സന്തുഷ്ടഃ ഷട്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സോ വിപ്രോ ദ്വിജ ഉച്യതേ

ദ്വിജന്‍ എന്ന പേരിന്നര്‍ഹനായവന്‍ ഒരു നേരത്തേ ആഹാരം കൊണ്ടു സന്തുഷ്ടനാണ്‌. നിത്യവും ഷഡ്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നവനാണ്‌. പഠിക്കുക, പഠിപ്പിക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക, ദാനം വാങ്ങുക ദാനം കൊടുക്കുക ഇവയാണ്‌ ഷഡ്കര്‍മ്മങ്ങള്‍. ഋതുകാലത്ത്‌ ഭാര്യാസേവ ധര്‍മ്മമായി അനുഷ്ടിക്കും

ആശാനേ അപ്പോള്‍ മൂക്കറ്റം മൂന്നു നേരവും ശാപ്പാടടിച്ചും, നാടുനീളെ സംബന്ധം നടത്തിയും നടന്നിരുന്നവരെയും നമ്മള്‍ ഇതുവരെ ബ്രാഹ്മണനെന്നും ദ്വിജനെന്നും മറ്റുമല്ലേ വിളിച്ചിരുന്നത്‌?

മാഷേ അതുകോണ്ടാണല്ലോ അന്നു ചാണക്യനെഴുതിയ ഇതൊക്കെ ഇന്നു നമ്മള്‍ക്ക്‌ പുനര്‍വിചിന്തനം ചെയ്യേണ്ടിവരുന്നത്‌. ബാക്ക്‌ കേള്‍ക്കൂ

ഋഷി--

ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേ//ഹരഹഃ ശ്രാദ്ധം ഋഷിര്‍വിപ്ര സ ഉച്യതേ

വനവാസികളായി ഫലമൂലാദികള്‍ ഭക്ഷിച്ച്‌ , ലൌകികജീവികളല്ലാത്തതിനാല്‍ ചെയ്യുന്നതെല്ലാം ശ്രാദ്ധമായി അനുഷ്ഠിക്കുന്നവനാണ്‌ ഋഷി.


ലൌകികേ കര്‍മ്മണി രതഃ പശൂനാം പരിപാലകഃ
വാണിജ്യ കൃഷികര്‍ത്താ ച സ വിപ്രൊ വൈശ്യ ഉച്യതേ

ലൌകികകര്‍മ്മനിരതനും പശുപാലനം തുടങ്ങിയവ ചെയ്യുന്നവനും, കച്ചവടം ചെയ്യുന്നവനും ആയവനാണ്‌ വൈശ്യന്‍.

എണ്റ്റാശാനേ ഇനി എന്തൊക്കെ പൊല്ലാപ്പാണോ നിങ്ങള്‍ ഉണ്ടാക്കാന്‍ പോണത്‌

Friday, September 08, 2006

(തുടര്‍ച്ച---) ആശാനേ ഞാന്‍ ഇന്നലെ പെരിങ്ങോടണ്റ്റെ ബ്ളോഗില്‍ പോയി നോക്കി. അവിടെയുണ്ടല്ലൊ കൃത്യമ്മയിട്ടെഴുതിയിരിക്കുന്നു- പരാശരസ്മൃതിയില്‍ പറഞ്ഞത്‌

എന്താണ്‌ മാഷേ ഇത്ര വലിയ കാര്യം അതില്‍

ആശാനേ അതേ ബ്രാഹ്മണന്‍ ഏത്ര നീചകര്‍മ്മം ചെയ്താലും ദോഷമില്ല എന്നൊക്കെ ബാക്കി ആശാനും അറിയാവുന്നതല്ലേ

എന്നാല്‍ മാഷേ കര്‍മ്മം നീചമായാല്‍ അവന്‍ അപ്പോള്‍ മുതല്‍ ബ്രാഹ്മണനല്ല. ഈ സംശയമൊക്കെ വരുന്നത്‌ സ്മൃതി പ്രമാണമായി എടുക്കുന്നതുകൊണ്ടാണ്‌. സ്മൃതി പ്രമാണമായി അംഗീകരിച്ചിട്ടില്ല. ശ്രുതിയാണ്‌ പ്രമാണം. ശ്രുതി എന്നാല്‍ വേദം. പഞ്ചമവേദമായ ഇതിഹാസപുരാണങ്ങളും ഇതില്‍ പെടും. എന്നാല്‍ അധികം പ്രശസ്തമല്ലാത്ത പുരാണങ്ങളിലും കൃത്രിമങ്ങള്‍ കാണുന്നുണ്ട്‌. മഹാഭാരതവും ,രാമായണവും പണ്ടുള്ളവര്‍ക്ക്‌ ഏകദേശം കാണാപ്പാഠമായിരുന്നതുകൊണ്ട്‌ അവയില്‍ ഈ പണി നടന്നിട്ടില്ല എന്നു പറയാം. വേദത്തിണ്റ്റെ കാതലായ ഉപനിഷത്തുകളാണ്‌ യഥാര്‍ഥ സത്യം.

അപ്പോള്‍ ആശാന്‍ പറഞ്ഞുവരുന്നത്‌ ആ ബ്ളോഗില്‍ കണ്ടതുപോലെ ബ്രാഹ്മണന്‌ ക്ഷത്രിയനില്‍ ജനിച്ച, മറ്റേ ജാതിയില്‍ ജനിച്ച ഇങ്ങനെയൊക്കെ വിവിധ ജാതി സങ്കരവും വര്‍ണ്ണസംകരവും ഒക്കെ തെറ്റാണെന്നാണോ?

എണ്റ്റെ മാഷേ അതെല്ലാം ശുദ്ധഭോഷ്ക്കാണ്‌. എല്ലം പില്‍ക്കാലത്ത്‌ സ്വന്തം താല്‍പര്യസംരക്ഷണത്തിനുവേണ്ടി ഓരോരുത്തര്‍ എഴുതിച്ചേര്‍ത്തതാണ്‌

ആശാന്‍ മാത്രം അങ്ങിനെ അങ്ങു പറഞ്ഞാല്‍ മതിയൊ? തെളിവു വല്ലതും ഉണ്ടോ? ചുമ്മാ മനുഷ്യനു ജോലിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുവാ. അതോ ഇനി ആശാന്‍ വല്ലതും അടിച്ചിട്ടിരിക്കുവാണോ? ഇങ്ങനെ പോഴത്തം പറയാന്‍?


മാഷേ തെളിവു വേണോ? ഛാന്ദോഗ്യോപനിഷത്ത്‌ എന്നു കേട്ടിട്ടുണ്ടോ? അതില്‍ ഒരു കഥയുണ്ട്‌- ജാബാല എന്ന സ്ത്രീയുടെയും സത്യകാമന്‍ എന്ന അവരുടെ മകണ്റ്റേയും.

ആഹാ ആശാനേ കേട്ടിട്ടൂണ്ട്‌. നമ്മുടെ വെട്ടം മാണി എഴുതിയിട്ടുണ്ട്‌ puraaNIc encyclopedia യില്‍. ചെറുപ്പത്തില്‍ കല്ല്യാണം കഴുിച്ചു ഭര്‍ത്താവു മരിച്ചതും അതു കൊണ്ട്‌ ഗോത്രം അറിയില്ല എന്നും മറ്റും ഗുരുവിനോടു പറയാന്‍ മകനോടു പറഞ്ഞ കഥ.

മാഷേ ഒന്നു നിര്‍ത്തുമോ? ഇങ്ങനെയാണ്‌ സ്മൃതിയുണ്ടാകുന്നത്‌ എന്നു വേണമെങ്കില്‍ പറയാം. മാഷൊരു കാര്യം ചെയ്യ്‌. സംസ്കൃതം അറിയാവുന്ന ആരുടെയെങ്കിലും അടുത്തു ചെന്ന് ആ ചാന്ദോഗ്യത്തിലേ വാചകത്തിണ്റ്റെ അര്‍ത്ഥം എന്താണെന്ന് പഠിക്ക്‌- എന്തിനാണ്‌ അതിന്‌ വെട്ടം മാണിയുടെ പിറകേ പോകുന്നത്‌. അതു കഴിഞ്ഞിട്ടും ബ്രഹ്മണത്വം ജനനം കൊണ്ടാണ്‌ കിട്ടൂന്നത്‌ എന്നു തോന്നുന്നെങ്കില്‍-- ബാക്കി പിന്നെ പറയാം
ശാനേ ആശാനേ, കുറേ നാളായി വേദം വേദം എന്നും പറഞ്ഞ്‌ നടക്കുന്നു. ഇപ്പം കുടുങ്ങീല്ലേ? ദാ ഉമേഷ്‌ ചോദിച്ചതു കേട്ടില്ലെന്നുണ്ടോ ? എന്താ ഒന്നും മിണ്ടാത്തത്‌?

മാഷേ- വേദം ശരിയാണോ എന്നു ചോദിച്ചാല്‍ അല്ല, എന്നാല്‍ തെറ്റാണോ എന്നു ചോദിച്ചാല്‍ അതും അല്ല. ഒരെ സമയം ശരിയുമാണ്‌ തെറ്റുമാണ്‌

ആശാന്‍ വീണിടത്ത്‌ കിടന്നുരുളല്ലേ. അറിയില്ലെങ്കില്‍ ഈ പണി നിര്‍ത്തി കുടുംബത്തു പോയിരിക്ക്‌. ഈ പണി വിവരമുള്ളോരു ചെയ്തോളും

അല്ല മാഷ്‌ വല്ലാത്ത ഉഷാറിലാണല്ലൊ. ഒന്നു സമാധാനമായിട്ട്‌ ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌ഇപ്പോള്‍ നമ്മള്‍ രണ്ടുപേര്‍ കൂടി തര്‍ക്കം നടത്തുകയാണെന്നു വിചാരിക്കുക. തര്‍ക്കം തീരുമാനത്തിലെത്തണം എന്നുള്ള ആത്മാര്‍ഥത രണ്ടുപേരും കാണിച്ചാല്‍ ആരെങ്കിലും ഒരാള്‍ ജയിക്കും. എന്നാല്‍ അങ്ങിനെ ഉണ്ടാകുന്ന തീരുമാനം സത്യമാണോ -( സത്യം എന്നല്‍ 'സത്‌ ഇയം' ഉണ്‍മ ഉള്ളത്‌ ഇതാണ്‌ ശാശ്വതമായത്‌ എന്നര്‍ഥം- മറ്റു പല വ്യഖ്യാനങ്ങളുമുണ്ടേ-) ആകണമെന്നില്ല. കാരണം നമ്മളേക്കാള്‍ വിവരമുള്ള ഒരാല്‍ വന്ന് തര്‍ക്കിച്ചാല്‍ ചിലപ്പോള്‍ അതും തെറ്റാണെന്ന്‌ സ്ഥാപിക്കും.

അയ്യയ്യോ ആശാനേ അപ്പൊള്‍ പിന്നെ ഈ തര്‍ക്കശാസ്ത്രവും മറ്റും പഠിച്ച്‌ വാദിച്ചു തോല്‍പിച്ചു എന്നൊക്കെ പറയുന്നത്‌? ആകെ കുഴപ്പമായോ?

പേടിക്കെണ്ട മാഷേ അതിനാണ്‌ പണ്ടുള്ളവര്‍ ഇങ്ങിനെ പരഞ്ഞത്‌- തര്‍ക്കം അധവാ തദ്വിദ്യാസംഭാഷയില്‍ നിന്നും ഉരുത്തിരിയുന്ന തത്വം സത്യമാകണമെങ്കില്‍ മുന്‍പുണ്ടായിരുന്ന എല്ലാവരും, ഇപ്പോളുള്ള എല്ലാവരും , ഇനി ഉണ്ടാകാന്‍ പോകുന്ന എല്ലാവരും ഒരേവേദിയില്‍ തര്‍ക്കിക്കണം. അതൊട്ട്‌ നടക്കുന്ന കാര്യവുമല്ല. അതുകൊണ്ട്‌ തര്‍ക്കത്തില്‍ നിന്നുരുത്തിരിയുന്ന തീരുമാനം താരതമ്യേന ശാശ്വതമായ ഏതെങ്കിലും ഒന്നിനനുസൃതമായിരിക്കണം. അതുകൊണ്ടാണ്‌ 'വിദ്‌ ജ്ഞാനേ'- വിദ്‌ ധാതു ജ്ഞാനം എന്നര്‍ഥത്തില്‍, 'വിദ്ല്‍ ലാഭേ ച' വിദ്ല്‍ ധാതു ലഭിക്കുന്നു എന്നര്‍ഥത്തിലും('വിദ്യതേ ലഭതേ') ഈ രണ്ടു ധാതുക്കളിലും നിന്നുത്ഭവിച്ച വേദം - (ജ്ഞാനം ഏതില്‍ നിന്നു ലഭിക്കുന്നുവൊ അത്‌) പ്രമാണമായി നിശ്ചയിച്ചത്‌ (പ്രമ എന്നാല്‍ യഥര്‍ഥജ്ഞാനം അതിണ്റ്റെ ഉറവിടം പ്രമാണം എന്നു വേണമെങ്കില്‍ പറയാം) എന്നാല്‍ വേദവും കാലദേശോപാധികള്‍ക്ക്‌ അധീനമായതുകൊണ്ട്‌ അദ്വൈതാവസ്ഥയില്‍ അതിനും നിലനില്‍പില്ല- അദ്വൈതാവസ്ഥയുണ്ടെന്നും അതിലെത്താന്‍ കഴിയുമെന്നും ഉള്‍ള അറിവു പകരുന്നതായതുകൊണ്ട്‌ അതിന്‌ പ്രാപഞ്ചികതലത്തില്‍ നിലനില്‍പ്പുണ്ടു താനും. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ ഒരേ സമയം ശരിയും, തെറ്റും ആണ്‌ എന്ന്. വേദവ്യാഖ്യാനങ്ങള്‍ മറ്റൊരു വ്യക്തിയുടെ മനോദര്‍പ്പണത്തില്‍ നിന്നു വരുന്നതായതുകൊണ്ട്‌ അവയ്ക്ക്‌ ഇത്ര ശാശ്വതത്വമില്ല.
(തുടര്‍ച്ച---) ആശാനേ ഞാന്‍ ഇന്നലെ പെരിങ്ങോടണ്റ്റെ ബ്ളോഗില്‍ പോയി നോക്കി. അവിടെയുണ്ടല്ലൊ കൃത്യമ്മയിട്ടെഴുതിയിരിക്കുന്നു- പരാശരസ്മൃതിയില്‍ പറഞ്ഞത്‌

എന്താണ്‌ മാഷേ ഇത്ര വലിയ കാര്യം അതില്‍

ആശാനേ അതേ ബ്രാഹ്മണന്‍ ഏത്ര നീചകര്‍മ്മം ചെയ്താലും ദോഷമില്ല എന്നൊക്കെ ബാക്കി ആശാനും അറിയാവുന്നതല്ലേ

എന്നാല്‍ മാഷേ കര്‍മ്മം നീചമായാല്‍ അവന്‍ അപ്പോള്‍ മുതല്‍ ബ്രാഹ്മണനല്ല. ഈ സംശയമൊക്കെ വരുന്നത്‌ സ്മൃതി പ്രമാണമായി എടുക്കുന്നതുകൊണ്ടാണ്‌. സ്മൃതി പ്രമാണമായി അംഗീകരിച്ചിട്ടില്ല.

ശ്രുതിയാണ്‌ പ്രമാണം. ശ്രുതി എന്നാല്‍ വേദം. പഞ്ചമവേദമായ ഇതിഹാസപുരാണങ്ങളും ഇതില്‍ പെടും. എന്നാല്‍ അധികം പ്രശസ്തമല്ലാത്ത പുരാണങ്ങളിലും കൃത്രിമങ്ങള്‍ കാണുന്നുണ്ട്‌. മഹാഭാരതവും ,രാമായണവും പണ്ടുള്ളവര്‍ക്ക്‌ ഏകദേശം കാണാപ്പാഠമായിരുന്നതുകൊണ്ട്‌ അവയില്‍ ഈ പണി നടന്നിട്ടില്ല എന്നു പറയാം. വേദത്തിണ്റ്റെ കാതലായ ഉപനിഷത്തുകളാണ്‌ യഥാര്‍ഥ സത്യം.

അപ്പോള്‍ ആശാന്‍ പറഞ്ഞുവരുന്നത്‌ ആ ബ്ളോഗില്‍ കണ്ടതുപോലെ ബ്രാഹ്മണന്‌ ക്ഷത്രിയനില്‍ ജനിച്ച, മറ്റേ ജാതിയില്‍ ജനിച്ച ഇങ്ങനെയൊക്കെ വിവിധ ജാതി സങ്കരവും വര്‍ണ്ണസംകരവും ഒക്കെ തെറ്റാണെന്നാണോ?

എണ്റ്റെ മാഷേ അതെല്ലാം ശുദ്ധഭോഷ്ക്കാണ്‌. എല്ലം പില്‍ക്കാലത്ത്‌ സ്വന്തം താല്‍പര്യസംരക്ഷണത്തിനുവേണ്ടി ഓരോരുത്തര്‍ എഴുതിച്ചേര്‍ത്തതാണ്‌

ആശാന്‍ മാത്രം അങ്ങിനെ അങ്ങു പറഞ്ഞാല്‍ മതിയൊ? തെളിവു വല്ലതും ഉണ്ടോ? ചുമ്മാ മനുഷ്യനു ജോലിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുവാ. അതോ ഇനി ആശാന്‍ വല്ലതും അടിച്ചിട്ടിരിക്കുവാണോ? ഇങ്ങനെ പോഴത്തം പറയാന്‍?

മാഷേ തെളിവു വേണോ? ഛാന്ദോഗ്യോപനിഷത്ത്‌ എന്നു കേട്ടിട്ടുണ്ടോ? അതില്‍ ഒരു കഥയുണ്ട്‌- ജാബാല എന്ന സ്ത്രീയുടെയും സത്യകാമന്‍ എന്ന അവരുടെ മകണ്റ്റേയും.

ആഹാ ആശാനേ കേട്ടിട്ടൂണ്ട്‌. നമ്മുടെ വെട്ടം മാണി എഴുതിയിട്ടുണ്ട്‌ puraaNIc encyclopedia യില്‍. ചെറുപ്പത്തില്‍ കല്ല്യാണം കഴുിച്ചു ഭര്‍ത്താവു മരിച്ചതും അതു കൊണ്ട്‌ ഗോത്രം അറിയില്ല എന്നും മറ്റും ഗുരുവിനോടു പറയാന്‍ മകനോടു പറഞ്ഞ കഥ.

മാഷേ ഒന്നു നിര്‍ത്തുമോ? ഇങ്ങനെയാണ്‌ സ്മൃതിയുണ്ടാകുന്നത്‌ എന്നു വേണമെങ്കില്‍ പറയാം. മാഷൊരു കാര്യം ചെയ്യ്‌. സംസ്കൃതം അറിയാവുന്ന ആരുടെയെങ്കിലും അടുത്തു ചെന്ന് ആ ചാന്ദോഗ്യത്തിലേ വാചകത്തിണ്റ്റെ അര്‍ത്ഥം എന്താണെന്ന് പഠിക്ക്‌- എന്തിനാണ്‌ അതിന്‌ വെട്ടം മാണിയുടെ പിറകേ പോകുന്നത്‌. അതു കഴിഞ്ഞിട്ടും ബ്രഹ്മണത്വം ജനനം കൊണ്ടാണ്‌ കിട്ടൂന്നത്‌ എന്നു തോന്നുന്നെങ്കില്‍-- ബാക്കി പിന്നെ പറയാം

Thursday, September 07, 2006

(ഈ ബ്ലോഗില്‍ കാണുന്ന പോസ്റ്റുകളെല്ലാം തുടര്‍ച്ചയായി വായിക്കേണ്ടതാണ്‌.)
ആട്ടെ മാഷ്‌ മനുസ്മൃതി വായിച്ചിട്ടുണ്ടോ?

ഓഹോ ആ "ന സ്ത്രീ സ്വാതന്ത്ര്യം-- " അതല്ലേ?

മാഷേ ഈ മൂന്നു വാക്കുകള്‍ കേട്ടിട്ടുള്ളതല്ലാതെ ആ പുസ്തകം കണ്ടിട്ടുണ്ടോന്ന് ?

ഇല്ല

എങ്കില്‍ കേട്ടോളൂ അതില്‍ പറയുന്നുണ്ട്‌ ഗുണങ്ങള്‍ അപചയിക്കുന്നതു കൊണ്ട്‌ ജാതിപരിവൃത്തിയില്‍ ബ്രാഹ്മണന്‍ ക്രമേണ ശൂദ്രനാകുമെന്നും, ഗുണോല്‍കൃഷ്ടത കൊണ്ട്‌ ശൂദ്രന്‍ ക്രമേണ ബ്രാഹ്മണന്‍ ആകുമെന്നും.

പക്ഷേ ആശാനേ അതില്‍ ഗുണം മാത്രമല്ല ജനനവും പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്‍ലൊ

ഏന്റെ പൊന്നു മാഷേ ഇടക്കാലത്ത്‌ എന്തൊക്കെ തിരിമറികളാണ്‌ നടന്നിട്ടുള്ളത്‌. മനുസ്മൃതി എന്ന ഗ്രന്ഥം 1 ലക്ഷം ശ്ലോകങ്ങളുള്ളതാണെന്ന് ഒരിടത്ത്‌ വായിച്ചതോര്‍ക്കുന്നു. എന്നല്‍ ഇപ്പോള്‍ കിട്ടുന്ന മനുസ്മൃതിയില്‍ എത്ര ശ്ലോകങ്ങളുണ്ട്‌ എഴുന്നൂറ്റിച്ചില്വാനം. അപ്പോല്‍ അതില്‍ എന്തൊക്കെ എടുത്തു കളഞ്ഞു, എന്തൊക്കെ എഴുതിച്ചേര്‍ത്തു എന്നൊക്കെ മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്‌

ഇതുപോലെ സാധാരണ ആളുകള്‍ക്ക്‌ ഉണ്ടാകുന്ന സംശയം മാറ്റുവാനും യഥാര്‍ഥ്യം മനസ്സിലാക്കാനുമുള്ള എളുപ്പവഴിയാണ്‌ കഥാരൂപത്തില്‍ ഇതിഹാസവും പുരാണവും പറയുന്നത്‌.

ഇതിഹാസം എന്നു പറഞ്ഞാല്‍ "ഇതി ഹ ആസ" ഇങ്ങിനെ സംഭവിച്ചിരുന്നു - യഥാര്‍ഥ ചരിത്രം തന്നെയാണ്‌.

വാല്മീകിയുടെ രാമായണത്തില്‍ 13 സര്‍ഗ്ഗങ്ങളിലായി വിശദമായി പറയുന്നു എങ്ങിനെയാണ്‌ വിശ്വാമിത്രന്‍ ബ്രാഹ്മണത്വം നേടിയതെന്ന്‌.

പതിന്നാലു ലോകങ്ങളിലും സകലദേവതമാരുടെ കയ്യിലുള്ള ആയുധങ്ങളും, ധനുര്‍വേദം മുഴുവനും വശമുണ്ടായിരുന്നിട്ടൂം, തന്റെ ഒരു നോട്ടം കൊണ്ടു തന്നെ മാരീചന്‍, സുബാഹു തുടങ്ങി തന്റെ യജ്ഞത്തിന്‌ തടസ്സമുണ്ടാക്കുന്ന രക്ഷസന്മാര്‍ മരിച്ചു വീഴും എന്നറിയാമായിരുന്നിട്ടും, ദശരഥമഹാരാജാവിന്റെ അടുത്തു വന്ന്‌ യാഗ സംരക്ഷണത്തിന്നായി രാമനെ കൂടെ അയക്കണം എന്നു യാചിക്കുന്ന വിശ്വാമിത്രന്‍ --അത്‌ ബ്രഹ്മണത്വത്തിന്റെ ഒരു വിശേഷം

ബാക്കി നാളെ പ്പറയാം

Wednesday, September 06, 2006

പക്ഷേ നമ്മളൊക്കെ വിചാരിച്ചതു ജനനം കൊണ്ടാണ്‌ വറ്‍ണ്ണവ്യത്യാസം വരുന്നതെന്നാണല്ലൊ. ഏതു കുടുംബത്തില്‍ ജനിച്ചോ ആ ജാതിയായി വരുമെന്നല്ലേ നമ്മള്‍ പഠിച്ചത്‌? ആരു പറഞ്ഞു മാഷേ ഈ കാര്യം? നമ്മള്‍ ധരിച്ചു എന്നതു സത്യം എന്നാല്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ പറഞ്ഞത്‌ കേട്ടിട്ടില്ലേ?-- "ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടംഗുണകര്‍മ്മവിഭാഗശഃ " എന്ന്‌ അതില്‍ ഗുണവും കര്‍മ്മവുമല്ലാതെ ജനനം സൂചിപ്പിച്ചിട്ടുപോലുമില്ലാല്ലൊ. എങ്കില്‍ വിശ്വാമിത്രണ്റ്റെ ഗുണകര്‍മ്മങ്ങള്‍ ബ്രാഹ്മണത്വത്തിനു യോജിച്ചതായപ്പോള്‍ അദ്ദേഹം ബ്രഹ്മണനായി എന്നര്‍ത്ഥം വന്നുകൂടേ?

Tuesday, September 05, 2006

അതെന്താ വാല്മീകി അങ്ങനെ പറഞ്ഞാല്‍ കുഴപ്പം . കഥയല്ലേ . കഥയില്‍ ചോദ്യമില്ല എന്നല്ലേ ചൊല്ല്?

അല്ല മാഷേ- ഈ പുരാണം പുരാണം എന്നു പറഞ്ഞാല്‍ ചില്ലറയല്ല.
"ഇതിഹാസഃ പുരാണം ച പഞ്ചമോ വേദ ഉച്യതേ" അഞ്ചാമത്തേ വേദമാണ്‌ ഈ ഇതിഹാസം പുരാണം എന്നൊക്കെപ്പറയുന്നവ. അപ്പോള്‍ അതില്‍ അസത്യം ഉണ്ടാകാന്‍ പാടില്ല. അതു വേദഭാഷയില്‍ പാണ്ഡിത്യമില്ലാത്ത സാധാരണക്കാര്‍ക്ക്‌ വേദതത്വങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുവാന്‍ വേണ്ടി കഥാരൂപത്തില്‍ തത്വങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതാണ്‌.

അയ്യയ്യോ അപ്പോള്‍ പിന്നെന്താ ചെയ്യുക?
അയ്യയ്യോ എന്തൊക്കെയോ കുഴപ്പമുണ്ട്‌ വാല്മീകി എന്താ അങ്ങിനെ പറയാന്‍. ചുമ്മാതങ്ങ്‌ ബ്രാഹ്മണനാകുമോ?
വാല്മീകി പറയുവാ-
വിശ്വാമിത്രസ്തു ധര്‍മ്മാത്മാ ലബ്ധ്വാ ബ്രാഹ്മണ്യമുത്തമം
പൂജയാമാസ ബ്രഹ്മര്‍ഷിം വസിഷ്ഠം ജപതാം വരം
ധര്‍മ്മാത്മാവായ വിശ്വാമിത്രന്‍ ബ്രാഹ്മണത്വം ലഭിച്ചപ്പോള്‍ ബ്രഹ്മര്‍ഷിയും ജപവാന്മാരില്‍ ശ്രേഷ്ഠനുമായ വസിഷ്ഠനെ പൂജിച്ചു അത്രേ.
അതെങ്ങിനെ? വിശ്വാമിത്രന്‍ ക്ഷത്രിയനല്ലേ? വസിഷ്ഠനെ തോല്‍പ്പിക്കാന്‍ നടന്നതല്ലേ? എന്തൊക്കെയാ പോലും പുകില്‌?
കൂട്ടരേ നിങ്ങള്‍ക്കെന്തു തോന്നൊന്നു?