Wednesday, September 13, 2006

ചിരഞ്ജീവി വിഭീഷണന്‍

ഒരിക്കലും മരിക്കാത്തവരായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന
"അശ്വഥാമാ ബലിര്‍വ്യാസോ ഹനൂമാംശ്ച വിഭീഷണഃ കൃപ പരശുരാമശ്ച സപ്തൈതേ ചിരജീവിനഃ "- അശ്വഥാമാവ്‌, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍ കൃപര്‍, പരശുരാമന്‍ എന്നീ ഏഴുപേരുണ്ടെന്നു പറയുന്നു.
ഇതില്‍ വിഭീഷണണ്റ്റെ കാര്യം ഇന്നത്തേ ലോകത്തില്‍ അന്വര്‍ഥമാണെന്നു തോന്നുന്നു.
സ്വന്തം ജ്യേഷ്ഠനെ ഒറ്റിക്കൊടുത്ത്‌, അദ്ദേഹത്തിനെ കൊല്ലാനുള്ള എല്ലാ സഹായങ്ങളും ശ്രീരാമന്‌ ചെയ്തുകൊടുത്ത്‌, അദ്ദേഹതിണ്റ്റെ മരണശേഷം ആ സിംഹാസനത്തിലിരുന്ന്‌ രാജ്യം ഭരിച്ച വിഭീഷണന്‍ ഇന്നു നമ്മുടെ എല്ലാ അസംബ്ളികളിലും, പാര്‍ലമെണ്റ്റുകളിലും കാണാന്‍ കിട്ടുന്ന ജീവിക്കുന്ന പ്രതിഭാസമാണ്‌. ശരിയല്ലേ വിഭീഷണന്‍ ചിരഞ്ജീവിയല്ലേ? വിഭീഷണഭക്തന്‍മാരായ ചിലര്‍ക്കെങ്കിലും ഇതു കേള്‍ക്കുമ്പോള്‍ ഒരു ബുദ്ധിമൂട്ടുണ്ടെങ്കില്‍ വാല്‍മീകി രാമായണം ഒന്നു വായിച്ചുനോക്കിയാല്‍ മതി..
യുദ്ധത്തില്‍ നാഗാസ്ത്രം കൊണ്ട്‌ മോഹിച്ചു കിടക്കുന്ന രാമലക്ഷ്മണന്‍മാരേ നോക്കി വിഭീഷണന്‍ വിചാരിക്കുന്നതായി വാല്‍മീകി എഴുതിയ ഈ ഒരൊറ്റ ശ്ളോകം മതി -
"യയോര്‍വീര്യമുപാശ്രിത്യ പ്രതിഷ്ഠാ കാംക്ഷിതാ മയാ താവിമൌ ദേഹനാശായ പ്രസുപ്തൌ പുരുഷര്‍ഷഭൌ
ജീവന്നദ്യ വിപന്നോസ്മി നഷ്ടരാജ്യമനോരഥ --" വാ- രാ-യുദ്ധം ൫൦ -൧൮,൧൯
ആരുടെ രണ്ടു പേരുടെ കരബലത്തേ ആശ്രയിച്ചാണൊ ഞാന്‍ രാജ്യഭരണവും മറ്റും സ്വപ്നം കണ്ടു നടന്നത്‌ അവര്‍ രണ്ടു പേരും ഇതാ മരിക്കാറായി കിടക്കുന്നു, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ മരിച്ചവനായിരിക്കുന്നു - എന്നു ഇന്ദ്രജിത്‌ തന്നോട്‌ എന്തായിരിക്കും ചെയ്യുന്നത്‌ എന്നോത്‌ വിലപിക്കുന്നു (കൂടുതല്‍ വേണമെങ്കില്‍ കൂടുതലുണ്ട്‌)
ഇതു പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌- രാമായണം-- ആദ്യമായുണ്ടായത്‌ വാല്‍മീകി രാമായണമാണ്‌. അതിണ്റ്റെ ഉത്തരകാണ്ഡത്തില്‍ - സൂചിപ്പിച്ച തരം പ്രസ്താവന- 'ശൂദ്രണ്റ്റെ ചെവിയില്‍ ഈയമുരുക്കി ഒഴിക്കുന്ന' പറഞ്ഞിട്ടീില. പിന്നീടേവിടെയെങ്കിലും എഴുതിച്ചേര്‍ക്കുന്നത്‌ രാമായണത്തിണ്റ്റെ ശുധ്ധിയെ ബാധിക്കില്ല.

15 comments:

 1. ഏതായാലും എല്ലാവരും ഇനി അദ്വൈതം പഠിച്ചു കഴിയുന്നതു വരെ എന്തെങ്കിലും ചെയ്യണ്ടേ. തേ ഈ
  വിഭീഷണണ്റ്റെ

  കാര്യമൊന്നു നോക്കിയേ

  ReplyDelete
 2. മാഷേ,

  പെരിങ്ങോടന്‍ പണ്ടു സപ്തചിരഞ്ജീവികളെപ്പറ്റി എഴുതിയിരുന്നു. ഇവിടെ.

  vaal~meeki എന്നു മൊഴിയില്‍ എഴുതിയാല്‍ "വാല്മീകി" എന്നു തന്നെ കിട്ടും. "വാല്‍മീകി" എന്നെഴുതിയാല്‍ തെറ്റായി "വാത്മീകി" എന്നെഴുതിയതാണോ എന്നു സംശയം തോന്നിയേക്കാം.

  പിന്നെ, അശ്വത്ഥാമാവു് എന്നല്ലേ ശരി, അശ്വഥാമാവു് അല്ലല്ലോ?

  ReplyDelete
 3. എല്ലാ പോസ്റ്റുകള്‍ക്കും ഒരു title കൂടി ഇട്ടാല്‍ നന്നാവും.

  ReplyDelete
 4. ഉമേഷ്‌,
  അശ്വത്ഥാമാവ്‌ തന്നെ ആണ്‌ ശരി. ഞാന്‍ ഇനി ഒന്നു വാല്‌മീകി എന്നെഴുതി നോക്കട്ടേ . ആ ഇനി പോസ്റ്റില്‍ വരുമ്പോഴറിയാം എങ്ങനിരിക്കുമെന്ന്.
  എണ്റ്റെ PC ഏകദേശം എണ്റ്റെ പ്രായമുള്ളതായതുകൊണ്ട്‌ ഇതില്‍ മൊഴി ഒന്നും ലോഡ്‌ ചെയ്തിട്ട്‌ ഓടുന്നില്ല. അതുപോലെ ൧.൪.൧ വരമൊഴിയില്‍ കുറച്ചു കൂടുതല്‍ മാറ്റര്‍ ടൈപ്പ്‌ ചെയ്താല്‍ ഹാങ്ങ്‌ ആകും അതുകൊണ്ട്‌ പഴയ വേര്‍ഷന്‍ വച്ചുള്ള കസര്‍ത്താണ്‌. അപ്പോള്‍ ഇരട്ടി പണിയുണ്ട്‌. പരഗ്രാഫ്‌ തിരിക്കാന്‍ html source ല്‍ പോകണം അങ്ങിനെയൊക്കെ.

  വിഭീഷണണ്റ്റെ വിവരം കുറച്ചു കൂടുതല്‍ വിശദമായി വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം. ആ സൈറ്റിനേ കുറിച്ചറിയില്ലായിരുന്നു. കാണിച്ചുതന്നതിനു നന്ദി.

  ReplyDelete
 5. റ്റൈറ്റില്‍ ഇടണമേന്നെനിക്കാഗ്രഹമില്ലാഞ്ഞിട്ടോ മുമ്പു പലരുമെന്നോടു പറയാഞ്ഞിട്ടോ അല്ല , പക്ഷേ ആ വേല എനിക്കറിയണ്ടേ. ഒരു കമണ്റ്റ്‌ ബൊക്സ്‌ വരും അതില്‍ നമ്മുടെ വിഷയം അങ്ങു കാച്ചും. ഇനി ആരെങ്കിലും ആ വിദ്യ ഒന്നു പഠിപ്പിച്ചു തന്നാല്‍ അടുത്ത തവണ ടൈറ്റില്‍ ഉറപ്പു

  നന്ദി

  ReplyDelete
 6. blogger.com ല്‍ ലോഗിന്‍ ചെയ്യുക.

  Change Settings ക്ലിക്ക് ചെയ്യുക.

  അതില്‍ Formatting ക്ലിക്ക് ചെയ്യുക.

  അടിയില്‍ Show Title field കാണും. അവിടെ yes കൊടുത്ത് സേവ് ചെയ്യുക. അപ്പോ പുതിയ പോസ്റ്റ് വെക്കുമ്പോ പോസ്റ്റ് എഡിറ്റ് ചെയ്യുന്നിടത്ത് ടൈറ്റില്‍ വെക്കാന്‍ ഉണ്ടാകും. അവിടെ ടൈറ്റില്‍ വെക്കുക.

  :)

  ഇതൊന്നും ശരിയല്ലെങ്കില്‍ വേറെ ആരെങ്കിലും പറഞ്ഞുതരും.

  ReplyDelete
 7. മാഷേ blogger.com -ല്‍ പോയി സൈന്‍ ഇന്‍ ചെയ്യുക, അവിടെ Blogger dashboard എന്നതിനു താഴെ അക്ഷരശാസ്ത്രം എന്നു ലിസ്റ്റ് ചെയ്തിരിക്കുന്നതു കാണാം. അതിനടുത്തു തന്നെ change settings എന്ന ഫീല്‍ഡിനു താഴെ ഒരു ഐക്കണും കാണാം. സെറ്റിങ്സ് മാറ്റുവാനുള്ള പേജില്‍ Formatting എന്ന ടാബിലെ സെറ്റിങ്സ് ഒക്കെ പരിശോധിക്കുക, അതില്‍ Show Title field എന്ന സെറ്റിങ് No എന്നുമാറ്റി Yes എന്നാക്കുക. ഏറ്റവും അടിയില്‍ ചെന്നു സെറ്റിങ്സ് സേവ് ചെയ്യാനുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്ത് ബ്ലോഗ് റീപബ്ലിഷ് ചെയ്യുക.

  ReplyDelete
 8. This comment is for chittayillaatha chinthakal. Soince i could not post there , am posting it here


  ഇങ്ങിനെയുള്ള ഒരു സഭയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ലെങ്കിലും ഇത്രത്തോളം എത്തിയ സ്ഥിതിക്ക്‌ കുറച്ചു പറയാതെ വയ്യ.

  സംസ്കൃതത്തിനും കുറേയൊക്കെ മലയാളത്തിനും മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയാണ്‌ ശ്ലേഷാര്‍ത്ഥം - എന്നു പറഞ്ഞാല്‍ ഒരു വാക്കു പറഞ്ഞാല്‍ അതിനു ഒന്നില്‍ കൂടുതല്‍ അര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കുക എന്നത്‌. അതു ചില അശ്ലീല ശ്ലോകങ്ങളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു ഇന്ന് .


  സംസ്കൃതം പഠിക്കേണ്ടത്‌ ഇന്ന് പാഠശാലകളില്‍ പഠിപ്പിക്കുന്ന നിങ്ങള്‍ ഇതു വരെ പറഞ്ഞു കൊണ്ടിരുന്ന -- ശാസ്ത്രത്തിന്‌ മുന്‍പു പറഞ്ഞു കേട്ട പരീക്ഷിക്കപ്പെടാവുന്ന തുടങ്ങിയ വിശേഷണങ്ങള്‍ നോക്കുക - രീതിയിലല്ല.

  ശിക്ഷ, വ്യാകരണം, നിരുക്തം, ഛന്ദസ്‌, ജ്യോതിഷം, കല്‍പം എന്നിവ പഠിച്ചാലേ വേദമന്ത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാകൂ. അതു പഠിക്കാഞ്ഞതു കൊണ്ടാണു m ax muLLer ഋഗ്വേദം ലുല്ലാബി എന്നു ആദ്യം പറഞ്ഞതും അവസാനകാലത്ത്‌ അതിന്‌ സ്വന്തം ആത്മകഥയില്‍ മാപ്പു ചോദിച്ചതും.
  അത്ര കടുപ്പത്തിലേക്കു പോകുന്നതിനു മുന്‍പ്‌
  ഒരു ചെറിയ സംസ്കൃത ശ്ലോകം ഒരുദാഹരണത്തിന്‌ കാണിക്കാം

  സംകൃതത്തില്‍ ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട്‌ പിന്നീട്‌ വിഭജിക്കുമ്പോള്‍ പല രീതിയില്‍ വിഭജിക്കാന്‍ പറ്റും

  വരാഹമിഹിരന്റെ ഒരു ശ്ലോകത്തിന്റെ ആദ്യത്തെ ഒരുവരിയാണ്‌-

  "കുജേന്ദുഹേതുപ്രതിമാസമാര്‍ത്തവം----"

  ഈ സമസ്തപദം വിഭജിച്ചാല്‍
  1. കുജഃ + ഇന്ദു + പ്രതിമാസം + ആര്‍ത്തവം

  2. കുജാ + ഇന്ദു + പ്രതിമാസം + ആര്‍ത്തവം

  3. കുജഃ + ഇന്ദുഹേതു + പ്രതിമാ + സമാ + ആര്‍ത്തവം

  ഇങ്ങിനെ പലരീത്‌ഇയില്‍ അര്‍ഥം കിട്ടുന്നു.

  കുജഃ എന്നതിന്‌ കുജ ഗ്രഹം, എന്നും അമരകോശം അനുസരിച്ച്‌ ("അംഗാരകഃ കുജോ ഭൗമഃ " ) അംഗാരവല്ലരീ - എന്ന ഔഷധനാമവും സിദ്ധിക്കുന്നു.

  "ഘനസാരശ്ചന്ദ്രസംജ്ഞഃ"

  ചന്ദ്രന്റെ പര്യായപദങ്ങള്‍ കര്‍പ്പൂരത്തിന്റെ പേരാണ്‌

  "അംഗാരവല്ലരീമൂല വല്‍കലേന ശൃതം ജലം ഈഷല്‍ കര്‍പൂര സംയുക്തം ---' എന്നു തുടങ്ങി ആയുര്‍വേദത്തില്‍ പറയുന്ന ഒരൗഷധം ഇതില്‍ സൂചിപ്പിക്കപ്പെടുന്നു,

  എന്താ ആകെ ഒരൗഷധം മതിയോ?
  അല്ല ഇനിയും ഉണ്ട്‌

  കുജാ എന്നത്‌ സ്ത്രീലിംഗശബ്ദമാണ്‌- കു എന്നാല്‍ ഭൂമി അപ്പോള്‍ ഭൂമിയില്‍ നിന്നു ജനിച്ചവള്‍ എന്ന്. സീതാ എന്നു അര്‍ഥം സീതയുടെ പേര്‌ തിപ്പലി എന്ന മരുന്നിന്റെ പര്യായമാണ്‌

  "ഉപകുല്ല്യാ രജഃ സിദ്ധം ശീതം വാ ഫാണ്ടമേവ വാ
  സകര്‍പ്പൂരം പിബേദംബു -- " എന്നു തുടങ്ങിയ യോഗവും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

  കുജഃ ഇന്ദുഹേതു എന്നതിന്‌ ഉദയസൂര്യന്‍ എന്നര്‍ത്ഥം വരുന്നു. ഇങ്ങിനെ പറഞ്ഞുപോയാല്‍ തീരില്ല.

  ഇതില്‍ ഏതു എടുക്കനം
  സന്ദര്‍ഭത്തിനനുസരിച്ച്‌ ഏതാണ്‌ ഇതിന്റെ അര്‍ഥം എന്നു മനസ്സിലാക്കണമെങ്കില്‍ ഗ്‌ഉരുവിന്റെ അടുത്തു നിന്നു പഠിക്കണം.

  അതിനു - മുമ്പ്‌ എന്നോട്‌ ഉമേഷ്‌ ചോദിച്ചപോലെ "അതും ഗുരുമുഖത്തു നിന്നു പഠിക്കാഞ്ഞിട്ടാണോ" എന്നു ചോദിച്ചാല്‍ ഞാന്‍ പറയും അതേ. അതിന്‌ അതിന്റേതായ വ്യത്യാസമുണ്ട്‌.

  അര്‍ത്ഥം എഴുതിയാല്‍, ഇനിയും വളരെയധികമുള്ളതുകൊണ്ട്‌ നീട്ടുന്നില്ല.

  ഇതൊരു വെറും സാധാരണ ശ്ലോകത്തിന്റെ കാര്യം

  ഇതിനപ്പുറത്ത്‌-  "സൂത്രം" എന്ന ഒരു സങ്കേതവും നമ്മുടെ ആചാര്യന്മാര്‍ ഉപയോഗിച്ചിരുന്നു.

  അല്‍പാക്ഷരമസന്ദിഗ്ധം
  ബഹ്വര്‍ത്ഥം വിശ്വതോമുഖം
  അസ്തോഭമനവദ്യം ച
  സൂത്രം സൂത്രവിദോ വിദുഃ

  ഇങ്ങിനെയുള്ള സൂത്രങ്ങള്‍ക്ക്‌ ആചാര്യന്റെ കൂടെ താമസിച്ച്‌ പഠിക്കുന്ന ശിഷ്യന്മാര്‍ ഭാഷ്യമെഴുതും. അതിന്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനമെഴുതും. ഭാഷാജ്ഞാനമുള്ളവര്‍ അതു വായിച്ച്‌ എന്തെങ്കിലും മനസ്സിലാക്കും.

  അതിന്‌ തന്ത്രയുക്തി തുടങ്ങിയ സങ്കേതങ്ങളുടെ ആവശ്യമുണ്ട്‌.

  ഇതിനും അപ്പുറത്താണ്‌ വേദങ്ങളുടെ സ്ഥിതി. അതു മുന്‍പറഞപോലെ ഷഡംഗയുക്തമായിട്ടു വേണം പഠിക്കാന്‍ . എങ്കിലേ ശരിക്കുള്ള താല്‍പര്യം മനസ്സിലാകൂ. അല്ലത്തപ്പോള്‍ എല്ലാം lullaaby.

  കഠോപനിഷത്തിലേ നചികേതസ്‌ എന്ന ശിഷ്യന്‍ യമധര്‍മ്മന്റെ അടുത്തുപോയി ഇതേ ചോദ്യം തന്നെയാണ്‌ ചോദിച്ചത്‌ എന്നു ഞാന്‍ മുമ്പ്‌ സൂചിപ്പിച്ചിരുന്നു.

  സത്യത്തില്‍ ഈ വിഷയം അറിയാന്‍ ആഗ്രഹമുള്ളവര്‍ അതൊന്നു പഠിക്കുന്നത്‌ നന്നായിരിക്കും.

  പിന്നെ ഇങ്ങനൊരു വിഷയം ചര്‍ച്ച ചെയ്യുന്നത്‌ എന്തായാലും നല്ലതു തന്നെയാണ്‌.

  ReplyDelete
 9. ഒരു ഗ്രന്ഥത്തേയോ അതിലെ പ്രതിപാദ്യത്തേയോ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിയുക എല്ലായ്പ്പോഴും സാധ്യമായി വരില്ല എന്നതില്‍ തര്‍ക്കമില്ല. വേദാന്തവിഷയത്തില്‍ ഗുരുലാഭമുണ്ടാകാതെ പ്രാപ്യമാവുകയില്ല എന്നു വരികിലും, അതിലെ വിഷയമെന്താണു്? എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു? അതു പഠിച്ചതു് കൊണ്ടുള്ള നേട്ടമെന്തു്? എന്നുള്ള വിവരങ്ങള്‍ സാമാന്യജനം അറിഞ്ഞിരിക്കണ്ടേ?

  ഇത്രയുമറിഞ്ഞവരില്‍ ചിലര്‍ കൂടുതലറിയാന്‍ ശ്രമിക്കട്ടെ. അവര്‍ ഗ്രന്ഥങ്ങളെയും മറ്റുമാശ്രയിക്കട്ടെ. ഭാഗ്യം കൂടിയ പുണ്യാത്മാക്കള്‍ക്കു് ഗുരുലാഭമുണ്ടാകട്ടെ. അങ്ങനെയല്ലേ വേണ്ടതു്?

  താങ്കളില്‍ നിന്നും തുടര്‍ന്നും ഇത്തരം (ഈ പോസ്റ്റുള്‍പ്പടെയുള്ള) നിരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 10. jhan evide vannirunnu..vayichu...ennu ariyikkan maatram anu ee comement.
  orupadu eniyum vayichaal..chilappo..enthengilum commentaan pattumayirikkum.
  swantham ignorancinthe aganharathil..jhan enthegilum postiyil abadham avum.
  eniyum daralam postuka..commentann dairyamillatha orupadu per enne pole ee postukal vayikkunudavum.

  ReplyDelete
 11. നീര്‍മാതളം കമന്റാന്‍ ധൈര്യമില്ലാത്തതുകൊണ്ട്‌ കമന്റുന്നില്ല എന്നെഴുതിക്കണ്ടു. ആരേ ഭയന്നാണ്‌ കമന്റാത്തത്‌? ചില പൊട്ടക്കിണറ്റിലെ തവളകളേ പോലെ താന്‍ കണ്ടതിന്നപ്പുറമൊന്നുമില്ല എന്നു വിചാരിക്കുന്നവര്‍ ഉണ്ട്‌ അവരാണ്‌ കളിയാക്കുന്ന തരത്തിലുള്ള കമന്റുകള്‍ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്‌

  കണ്ടതെത്രയോ തുഛം കാണാത്താണ്‌ അധികം എന്നവര്‍ അറിയുന്നില്ല.

  അതവരുടെ വിവരക്കേടിനെയണ്‌ വെളിപ്പെടുത്തുന്നത്‌ അതുകൊണ്ട്‌ ധൈര്യമായി എഴുതുക.

  ReplyDelete
 12. ചിരഞ്ജീവികളെപ്പറ്റിയുള്ള ഈ പരാമര്‍‌ശത്തില്‍‌ എന്റെ ഒരു സംശയം ചോദിച്ചുകൊള്ളട്ടെ?
  ജാംബവാന്‍‌, അഗസ്ത്യന്‍‌,‌ എന്നിവര്‍‌ ചിരഞ്ജീവികളുടെ ഗണത്തില്‍ പെടുന്നവരാണോ?
  ജാംബവാനും, പരശുരാമനും നമ്മുടെ രണ്ടു പുരാണങ്ങളിലും വരുന്നുണ്ട്‌.

  ReplyDelete
 13. Priya MANIKANDAN [മണികണ്ഠന്‍‌]jee,
  അശ്വത്ഥാമാ ബലിര്‍വ്യാസോ ഹനൂമാംശ്ച വിഭീഷണഃ
  കൃപഃ പരശുരാമശ്ച സപ്തൈതേ ചിരജീവിനഃ
  എന്ന ശ്ലോകപ്രകാരം അശ്വത്ഥാമാവ്‌, ബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപര്‍, പരശുരാമന്‍ ഇവരാണ്‌ ചിരഞ്ജീവികള്‍.
  ഇവരില്‍ ഓരോരുത്തരുടേയും സ്വഭാവത്തിലുള്ള പ്രത്യേകതകളാണ്‌ ലോകത്തില്‍ കാണുന്നത്‌, അല്ലാതെ ഇവര്‍സ്വന്തം രൂപത്തില്‍ നിലനില്‍ക്കുന്നു എന്നതല്ല ഈ പ്രസ്താവനയിലുള്‍ക്കൊള്ളുന്ന തത്വം എന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌.
  അതുകൊണ്ടു തന്നെ ആയിരിക്കും ജാംബവാനും മറ്റും ഈ ഗണത്തില്‍ പെടാറ്റ്‌ഹ്തത്‌.

  ഇതില്‍ കൂടുതല്‍ പറയുവാനുള്ള അറിവെനിക്കില്ല.

  കൂടുതല്‍ അറിവുള്ള ആരെങ്കിലും വിശദീകരിക്കും എന്നു പ്രതീക്ഷിക്കാം

  ReplyDelete
 14. അങ്ങയുടെ മറുപടിക്കു നന്ദി. പലപ്പോഴും പുരാണങ്ങളില്‍‌ ഈ മഹാത്മാക്കളുടെ അന്ത്യത്തെപ്പറ്റി പ്രതിപാദിച്ചും കാണുന്നില്ല. അതാണ് എന്റെ സംശയത്തിനു കാരണം.

  ReplyDelete
 15. മാഷെ (ഗുരു) നന്ദി..

  എന്റെ മനസ്സിലെ ചോദ്യങ്ങള്‍ മണികണ്ഠന്‍ ചോദിക്കുകയും അങ്ങ് ഉത്തരം പറയുകയും ചെയ്തു.
  എന്നാലും അത് യുക്തികൊണ്ടു പറഞ്ഞതുപോലെ തോന്നി..ജാംബവാനെ എന്തുകൊണ്ട് ചിരംജ്ജീവി പട്ടികയില്‍ പെടുത്തിയില്ലെന്ന്.

  ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു ജിജിയുടെ പോസ്റ്റിലൂടെയുള്ള എന്റെ ചോദ്യത്തിന് ഉത്തരമായി പുതിയറിവ് തന്നതിന്

  ReplyDelete