Tuesday, September 05, 2006

അയ്യയ്യോ എന്തൊക്കെയോ കുഴപ്പമുണ്ട്‌ വാല്മീകി എന്താ അങ്ങിനെ പറയാന്‍. ചുമ്മാതങ്ങ്‌ ബ്രാഹ്മണനാകുമോ?
വാല്മീകി പറയുവാ-
വിശ്വാമിത്രസ്തു ധര്‍മ്മാത്മാ ലബ്ധ്വാ ബ്രാഹ്മണ്യമുത്തമം
പൂജയാമാസ ബ്രഹ്മര്‍ഷിം വസിഷ്ഠം ജപതാം വരം
ധര്‍മ്മാത്മാവായ വിശ്വാമിത്രന്‍ ബ്രാഹ്മണത്വം ലഭിച്ചപ്പോള്‍ ബ്രഹ്മര്‍ഷിയും ജപവാന്മാരില്‍ ശ്രേഷ്ഠനുമായ വസിഷ്ഠനെ പൂജിച്ചു അത്രേ.
അതെങ്ങിനെ? വിശ്വാമിത്രന്‍ ക്ഷത്രിയനല്ലേ? വസിഷ്ഠനെ തോല്‍പ്പിക്കാന്‍ നടന്നതല്ലേ? എന്തൊക്കെയാ പോലും പുകില്‌?
കൂട്ടരേ നിങ്ങള്‍ക്കെന്തു തോന്നൊന്നു?

3 comments:

  1. സ്വാഗതം സുഹൃത്തേ,
    ഉമേഷ്, ജ്യോതി, രാജേഷ് എന്നിവരുടെ ശ്രദ്ധയ്ക്കു്:
    ഒരു ശ്ലോകി കൂടെ ഇവിടെ ബ്ലോഗ്ഗറാവുന്നു.
    പിന്മൊഴിയൊക്കെ വിധിയാംവണ്ണമേര്‍പ്പെടുത്തിയോ? ഇല്ലെങ്കിലതും ചെയ്ക.

    ReplyDelete
  2. പിന്മൊഴിയില്‍ വന്നില്ലല്ലോ മാഷെ.


    ഭരണഘടനേല്‍ സെക്ഷന്‍ പതിനൊന്നു് നോക്കുക.

    ReplyDelete
  3. ചിത്രഗുപ്തന്‌

    ക്ഷമിക്കണം വജ്രസൂചിക എന്നൊരു ഉപനിഷത്‌ പഠിച്ചിട്ടില്ല . അതില്‍ വിഷയത്തെക്കുറിച്ച്‌ വിശദീകരണം ഉണ്ടെങ്കില്‍ അറിയാന്‍ താല്‍പര്യമുണ്ട്‌.

    എണ്റ്റെ പുസ്തകങ്ങളെല്ലാം തന്നെ നാട്ടില്‍ ആയതുകൊണ്ട്‌ കൂടുതല്‍ നോക്കാന്‍ സാധിക്കുന്നുമില്ല ഇവിടെ. പിന്നെ ഞാന്‍ എഴുതിയ ആ പോസ്റ്റ്‌ തുടര്‍ച്ചയാണ്‌

    എല്ലാം ചേര്‍ത്ത്‌ വായിക്കുമല്ലൊ
    അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട്‌

    ReplyDelete