ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്. (എന്തു ചെയ്യാം പഴയ മനസ്സില്‍ പഴയതല്ലേ വരൂ. )
വനവാസത്തിനു പോയ ശ്രീരാമനെ അനുഗമിച്ച ലക്ഷ്മണന്‍ പതിന്നാലു വര്‍ഷക്കാലം ഊണും ഉറക്കവും ത്യജിച്ച് തണ്റ്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയമ്മയേയും കാത്തു. ആദ്യദിവസം ഉറക്കം വെടിഞ്ഞു നിന്ന ലക്ഷ്മണണ്റ്റെ അടുത്ത് നിദ്രാദേവി വന്നു അദ്ദേഹത്തെ ഉറക്കന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷ്മണന്‍ വഴങ്ങിയില്ല. തുടര്‍ന്ന് തനിക്കു ഉറക്കാനുള്ള അവകാശത്തെ കുറിച്ച് ദേവിയും , തനിക്ക് ഉറങ്ങാതിരിക്കാനുള്ള അവകാശത്തെ കുറിച്ച് ലക്ഷ്മണനും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിണ്റ്റെ അവസാനം അവര്‍ യോജിച്ച് ഒരു തീരുമാനത്തിലെത്തി. പതിന്നാലു സംവത്സരക്കാലം ആണ് ലക്ഷ്മണന്‍ ആവശ്യപ്പെടുന്നത് അത്രയും നാള്‍ നിദ്രാദേവി ഉപദ്രവിക്കരുത് പക്ഷെ അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും ഉറക്കാനുള്ള അനുവാദവും കൊടുത്തു. നിദ്രാദേവി സമ്മതിച്ചു.
വനവാസമെല്ലാം കഴിഞ്ഞു, ശ്രീരാമന്‍ അയോധ്യയിലെത്തി. വീണ്ടും അദ്ദേഹത്തിണ്റ്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളായി. ശ്രീരാമനും സീതാദേവിയും തങ്ങളുടെ പീഠങ്ങളിലിരുന്നു. ലക്ഷ്മണന്‍ പതിവുപോലെ അടുത്തു തന്നെ നിന്നു.
അപകടം അപ്പോഴല്ലേ. ദേ നിദ്രാദേവി എത്തി. ആട്ടെ ലക്ഷ്മണാ ഉറങ്ങാന്‍ തയ്യാറായിക്കോളൂ. ലക്ഷ്മണന്‍ കുടുങ്ങി. താന്‍ ഏതു കാഴ്ച്ച കാണാനാണോ ഇത്രനാള്‍ ഊണും ഉറക്കവും ഒഴിച്ച് കഷ്ടപ്പെട്ടത് -- ആ കാഴ്ച്ച കാണുവാന്‍ സാധിക്കാതെ തനിക്ക് ഉറങ്ങേണ്ടി വരും . കരാറ്‍ പ്രകാരം നിദ്രാദേവിയെ എതിര്‍ക്കാന്‍ സാധിക്കില്ലല്ലൊ. താന്‍ ആലോചനക്കുറവു കൊണ്ട് പണ്ടു കാണിച്ച ആ വിഡ്ഢിത്തമോര്‍ത്ത് ലക്ഷ്മണന്‍ അങ്ങു ചിരിച്ചു പോയി.
സഭയില്‍ പെട്ടെന്നുള്ള ആ ചിരി ആളുകളെ അമ്പരപ്പിച്ചു. മറ്റുള്ളവര്‍ക്കാര്‍ക്കും ഈ ചരിത്രമൊന്നും അറിയില്ലല്ലൊ. അവര്‍ കാണുന്നത് ലക്ഷ്മണന്‍ നിന്നു ചിരിക്കുന്നു.
ആചാര്യന്‍ വസിഷ്ഠന്‍ ആലോചിച്ചു- ഇവന്‍ എന്താ ഇങ്ങനെ ചിരിക്കുന്നത്? പതിന്നാലു കൊല്ലം മുമ്പു ഞാന്‍ ഇതെ പോലെ ഒരു മുഹൂര്‍ത്തം കുറിച്ചു ഒരുക്കങ്ങളെല്ലാം നടത്തി, ഇപ്പോള്‍ അഭിഷേകം നടത്താം എന്നെല്ലാം പറഞ്ഞിരുന്നതാണ് എന്നിട്ടോ. അതുപോലെ ഇപ്പോഴും ഞാന്‍ ദേ മുഹൂര്‍ത്തം കുറിക്കലും, അഭിഷേകത്തിനൊരുക്കലും എല്ലാം --- അതേ അവന്‍ എന്നേ കളിയാക്കി തന്നെയാണ് ചിരിക്കുന്നത് -- ംളാനവദനനായി വസിഷ്ഠ
ന്‍ ഇരുന്നു.
സീതാദേവി വിയര്‍ക്കുന്നു. ഒരുകൊല്ലം ലങ്കയില്‍ കഴിഞ്ഞ ശേഷം പട്ടമഹിഷിയായി സിംഹാസനത്തിലിരിക്കുന്ന തന്നെ കളിയാക്കിത്തന്നെയല്ലേ ലക്ഷ്മണന്‍ ഈ ചിരിക്കുന്നത്-- മുഖം കുനിച്ചു വിഷാദമഗ്നയായി സീതാദേവി ഇരുന്നു.
ഭരതന്‍ ആലോചിച്ചു.
താന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ വേണ്ടെന്നു വച്ച രാജ്യം, അതല്ല ലക്ഷ്മണണ്റ്റെയും കൂടി മിടുക്കു കൊണ്ട് ശ്രീരാമനു നേടിക്കൊടുത്തതായും രാജാവിണ്റ്റെ ഇഷ്ടന്‍ അവനും താന്‍ വെറും --- ദൈവമേ ഇങ്ങനെ വിചാരിച്ചാണോ അവന്‍ ചിരിക്കുന്നത്?
ശ്രീ രാമന്‍ ആലോചിച്ചു.
രാജ്യം വേണ്ട എന്നെല്ലാം പറഞ്ഞ് കാട്ടില്‍ പോയിട്ടും തിരികെ വന്നു അഭിഷേകത്തിനു നാണമില്ലാതെ രണ്ടാം വട്ടം തയ്യാറെടുക്കുന്ന തന്നെത്തന്നെ ഉദ്ദേശിച്ചല്ലേ ഇവണ്റ്റെ ഈ ചിരി----
ഇങ്ങനെ നീണ്ടു പോകുന്നു ഈ കഥ.
അവനവണ്റ്റെ മനസ്സിലുള്ളതേ അവനവന്‍ കാണൂ. നമ്മുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.
മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും , വായിക്കാനും, മനസ്സിലാക്കാനും ഉള്ള സന്‍മനസ്സു കാണിക്കുക.
ഉമേഷ് എഴുതിക്കണ്ടു- "തികച്ചും കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളില്‍-- പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്നു ക്വണ്ടം മെക്കാനിക്സ്" എന്ന തരത്തിലുള്ള വാദമുഖങ്ങള്‍ ബാലിശമാണെന്ന്.
അദ്വൈതമാണ് ചര്‍ച്ചാവിഷയം എങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് അതു മനസിലാക്കാനുള്ള വഴി ഷഡ്ദര്‍ശനങ്ങളുടെ അഭ്യാസമാണ്. അവയില്‍ വൈശേഷികം പ്രധാന പങ്കു വഹിക്കുന്നുമുണ്ട്. ഞാന്‍ മുമ്പു പറഞ്ഞതു പോലെ ആദ്യം ചില കള്ളങ്ങള്‍ മനസിലാക്കി കഴിഞ്ഞാലേ ഭാവിയില്‍ ചില സത്യങ്ങള്‍ മനസ്സിലാകൂ.
അഥവാ ഞാനെഴുതിയ വരികള്‍ വായിച്ചിട്ടാണ് ഉമേഷിനങ്ങനെ തോന്നിയതെങ്കില്‍ കഷ്ഠം എന്നു മാത്രം പറയുന്നു.
Subscribe to:
Post Comments (Atom)
എന്തൊ കുഴപ്പം..
ReplyDeleteഇതെന്തിനാ പറഞ്ഞത് 3-4 തവണ വീണ്ടും കട്ട് ആന്റ് പേസ്റ്റ് അടിക്കുന്നത്..?
നമ്മള്‍ സൊഫ്റ്റ് വെയര്‍ പ്രൊഗ്രാമറോ മറ്റൊ ആണൊ..?
..
അപ്പളെ, എന്നിട്ടെന്തായി, ലക്ഷ്മണന്‍ പട്ടാഭിഷേകം കണ്ടൊ..? അതൊ..? എല്ലാരും ആലൊച്ചിരിന്നിട്ട് പിന്നെ ചായ കുടിക്കന്‍ റ്റൈമായതിനാല്‍ ഊട്ടുപുരയിലേക്കു പോയൊ..?
അല്ലേല്‍ അതെല്ലാം പോട്ട്..!
ഉമേഷണ്ണന്റെ ഡവുട്ടെല്ലാം ക്ലിയര്‍ ആയൊ..?
..
ഹെരിറ്റേജ് സാറെ, നമ്മള്‍ക്ക് നമ്മടെ മനസ്സില്‍ / കണ്ണില്‍ കാണുന്നതിനെ പറ്റി അല്ലേ ചിന്തിക്കന്‍ പറ്റു..
ഇവിടെ ഇപ്പോ, ഹിസ്റ്ററി പറയാതെ, സഭയില്‍ ഇരുന്ന് പൊട്ടന്‍ ചിരി ചിരിച്ച ലക്ഷ്മണന് അല്ലേ അടി കിട്ടേണ്ടത്..? ചുമ്മാ ഇരുന്ന എല്ലാരേം ആശാന്‍ ചുമ്മാ കണ്‍പ്യൂഷന്‍ ആക്കീല്ലേ..?
അതുകൊണ്ട്..നമുക്ക് ഉമേഷണ്ണനൊട് ക്ഷെമിക്കമെന്നെ.....
..
എന്നിട്ടെ, പുതിയ ഒരു കഥ പറയൂ.....
:)
ആദ്യം ചില കള്ളങ്ങള്‍ മനസിലാക്കി കഴിഞ്ഞാലേ ഭാവിയില്‍ ചില സത്യങ്ങള്‍ മനസ്സിലാകൂ.
ReplyDeletewonderful.... പക്ഷെ സത്യം മനസിലാക്കിക്കഴിയുമ്പോല്‍ സത്യത്തിന് വേണ്ടി നില്‍ക്കുമല്ലേ? വെളിച്ചം ദുഃഖമാണുണ്ണീ.........
കാളിയന്‍
ReplyDeleteആ വരി മുഴുവന്നയി ചേര്‍ത്തു വായിക്കണേ-
" ഞാന്‍ മുമ്പെഴുതിയപോലെ ആദ്യം ചില കള്ളങ്ങള്‍ മനസ്സിലാക്കി--- " (ഇതു അക്ഷരം പഠിക്കാന്‍ തുടങ്ങുന്ന വിദ്യാര്‍ത്ഥിയേ സംബന്ധിക്കുന്ന വിഷയത്തില്‍ കൊടുത്തിരുന്നതാണ്; അതേപോലെ സൂര്യന്‍ അസ്തമിക്കുന്നതിനെ പ്രതിപാദിക്കുന്നതും മുമ്പെഴുതിയിരുന്നു. ) ആ അര്‍ത്ഥത്തിലെടുക്കണേ അല്ലാതെ അമേരിക്കയില്‍ പോപ് വന്നപ്പോള്‍ ചോദിച്ച പോലെ ആക്കല്ലേകാളിയന്‍ ആ വരി മുഴുവന്നയി ചേര്‍ത്തു വായിക്കണേ- " ഞാന്‍ മുമ്പെഴുതിയപോലെ ആദ്യം ചില കള്ളങ്ങള്‍ മനസ്സിലാക്കി--- " (ഇതു അക്ഷരം പഠിക്കാന്‍ തുടങ്ങുന്ന വിദ്യാര്‍ത്ഥിയേ സംബന്ധിക്കുന്ന വിഷയത്തില്‍ കൊടുത്തിരുന്നതാണ്; അതേപോലെ സൂര്യന്‍ അസ്തമിക്കുന്നതിനെ പ്രതിപാദിക്കുന്നതും മുമ്പെഴുതിയിരുന്നു. ) ആ അര്‍ത്ഥത്തിലെടുക്കണേ
അല്ലാതെ അമേരിക്കയില്‍ പോപ് വന്നപ്പോള്‍ ചോദിച്ച പോലെ ആക്കല്ലേ
ശ്ശോ....
ReplyDeleteനിക്കട്ടെ.. നിക്കട്ടെ...
ഇതിലിപ്പോ എനിക്കു മനസിലായത് ഒറ്റ കാര്യം മാത്രം..
എന്ത് പറഞ്ഞാലും.. അത് 3-4 തവണ പറയണം..എന്നലെ അത് അങ്ങ് ഉറച്ചെന്ന് പറയാന്‍ പറ്റൂ...
അങ്ങനല്ലേ, ഹെറിറ്റേജ് സാറേ..?
മാഷേ,ഈ കഥ ഞാന്‍ ആദ്യമായാണു് കേള്‍ക്കുന്നതു്.അറിയാതിരുന്ന പല കാര്യങ്ങളും മാഷില്‍ നിന്നും ലഭിക്കുന്നു.അതുപോലെ ശ്രീരാമന്‍ ബാലിയെ കൊല്ലാന്‍ പോകുന്ന ആ കഥവായിച്ചപ്പോഴും പുതിയതായ എന്തോ അറിവുണ്ടായ പോലെ.വീണ്ടും പ്രതീക്ഷിക്കുന്നു.
ReplyDelete