Friday, September 29, 2006

അനന്തശാസ്ത്രം ബഹു വേദിതവ്യം

ജ്യോതിയുടെ ഒരു കമണ്റ്റില്‍ എന്നേ ഒക്കെ ഏതോ ഒരു ഗ്രൂപ്പിലാക്കി എന്നു കണ്ടു.

ഉമേഷിണ്റ്റെ ഒരു പോസ്റ്റില്‍ ഞാനും ജ്യോതിയും ആര്യാധിനിവേശത്തേ എതിര്‍ക്കുന്നവരാണെന്നു അദ്ദേഹത്തിനറിയാം എന്നും എഴുതിക്കണ്ടു. അദ്ദേഹത്തിണ്റ്റെ അറിവിനേ ഞാന്‍ ചോദ്യം ചെയ്യുന്നില്ല കാരണം മറ്റൊരിടത്ത്‌ അദ്ദേഹം തന്നെ പറഞ്ഞു അദ്ദേഹം ചിലതൊക്കെ അസ്സ്യൂം ചെയ്തിട്ട്‌ അങ്ങെഴുതുകയാണ്‌ എന്ന്. അതിനെ ആര്‍ക്കും തടുക്കാന്‍ പറ്റില്ല, സമ്മതിച്ചു. പക്ഷേ എന്നേ പറ്റി ഇങ്ങനെയുള്ള വിഡ്ഢിത്തം പുലമ്പാന്‍ എങ്ങനെ കഴിയുന്നു എന്നു മനസ്സിലാകുന്നില്ല. ഞാന്‍ എഴുതിയതിലേ ഏതു വാചകമാണു പോലും അര്യാധിനിവേശത്തേ എതിര്‍ക്കുന്നത്‌? അഥവാ ആ വിഷയം സ്പര്‍ശിക്കുക എങ്കിലും ചെയ്യുന്നത്‌? ഇത്തരം കഴമ്പില്ലാത്ത വൃഥാവ്യായാമങ്ങളില്‍ നിന്നൊഴിഞ്ഞ്‌ പണ്ടു പഠിച്ച കാര്യങ്ങളെ പുസ്തകങ്ങളുടെയും മറ്റും സഹായത്തോടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന തികച്ചും സ്വതന്ത്രനായ ഒരു വ്യക്തിയാണ്‌ ഞാന്‍. ദയവു ചെയ്ത്‌ എനിക്കു ഗ്രൂപ്പും നിറവും ഒന്നും തരാന്‍ ശ്രമിക്കല്ലേ.
പണ്ടുള്ളവര്‍ പറഞ്ഞ ഒരു ശ്ളോകമുണ്ട്‌--

അനന്തശാസ്ത്രം ബഹു വേദിതവ്യം

സ്വല്‍പശ്ച കാലോ ബഹവശ്ച വിഘ്നാഃ

യത്സാരഭൂതം തദുപാസിതവ്യം--

അറിയാനുള്ള ശാസ്ത്രങ്ങള്‍ ധാരാളം, അറിയുവാന്‍ കിട്ടുന്ന കാലമോ വളരെ കുറവ്‌, തടസങ്ങള്‍ വളരെയധികം. അതുകൊണ്ട്‌ സാരഭൂതമായതെന്തോ അതിനെ എടുക്കുക-- അതിനിടക്ക്‌ ആര്യന്‍ വടക്കൂന്നു വന്നൊ തെക്കൂന്നു വന്നോ എന്നൊക്കെ നോക്കുവാന്‍ തല്‍ക്കാലം എനിക്കു സമയമില്ലാത്തതു കൊണ്ട്‌ ചെയ്യുന്നില്ല.

4 comments:

  1. ജ്യോതിയുടെ ഒരു കമണ്റ്റില്‍ എന്നേ ഒക്കെ ഏതോ ഒരു ഗ്രൂപ്പിലാക്കി എന്നു കണ്ടു.

    ReplyDelete
  2. വ്ടെം...ഗ്രൂപ്പാ......
    ദ്ന്തപ്പാ...ഹാരപ്പാ....
    ഈ ഹാരപ്പയെകുറിച്ചേ ക്കറിയൂ

    ReplyDelete
  3. ക്ഷമിക്കണം. ഞാന്‍ ആ പരാമര്‍ശം അവിടെ നിന്നു നീക്കം ചെയ്യാം.

    ReplyDelete
  4. ഉമെഷ്‌,

    നിങ്ങളുടെ തന്നെ ഒരു trade mark ആയി ആ വരികള്‍ അവിടെ കിടക്കുന്നതില്‍ എനിക്കൊരു വിരോധവുമില്ല

    ReplyDelete