Friday, September 08, 2006

(തുടര്‍ച്ച---) ആശാനേ ഞാന്‍ ഇന്നലെ പെരിങ്ങോടണ്റ്റെ ബ്ളോഗില്‍ പോയി നോക്കി. അവിടെയുണ്ടല്ലൊ കൃത്യമ്മയിട്ടെഴുതിയിരിക്കുന്നു- പരാശരസ്മൃതിയില്‍ പറഞ്ഞത്‌

എന്താണ്‌ മാഷേ ഇത്ര വലിയ കാര്യം അതില്‍

ആശാനേ അതേ ബ്രാഹ്മണന്‍ ഏത്ര നീചകര്‍മ്മം ചെയ്താലും ദോഷമില്ല എന്നൊക്കെ ബാക്കി ആശാനും അറിയാവുന്നതല്ലേ

എന്നാല്‍ മാഷേ കര്‍മ്മം നീചമായാല്‍ അവന്‍ അപ്പോള്‍ മുതല്‍ ബ്രാഹ്മണനല്ല. ഈ സംശയമൊക്കെ വരുന്നത്‌ സ്മൃതി പ്രമാണമായി എടുക്കുന്നതുകൊണ്ടാണ്‌. സ്മൃതി പ്രമാണമായി അംഗീകരിച്ചിട്ടില്ല.

ശ്രുതിയാണ്‌ പ്രമാണം. ശ്രുതി എന്നാല്‍ വേദം. പഞ്ചമവേദമായ ഇതിഹാസപുരാണങ്ങളും ഇതില്‍ പെടും. എന്നാല്‍ അധികം പ്രശസ്തമല്ലാത്ത പുരാണങ്ങളിലും കൃത്രിമങ്ങള്‍ കാണുന്നുണ്ട്‌. മഹാഭാരതവും ,രാമായണവും പണ്ടുള്ളവര്‍ക്ക്‌ ഏകദേശം കാണാപ്പാഠമായിരുന്നതുകൊണ്ട്‌ അവയില്‍ ഈ പണി നടന്നിട്ടില്ല എന്നു പറയാം. വേദത്തിണ്റ്റെ കാതലായ ഉപനിഷത്തുകളാണ്‌ യഥാര്‍ഥ സത്യം.

അപ്പോള്‍ ആശാന്‍ പറഞ്ഞുവരുന്നത്‌ ആ ബ്ളോഗില്‍ കണ്ടതുപോലെ ബ്രാഹ്മണന്‌ ക്ഷത്രിയനില്‍ ജനിച്ച, മറ്റേ ജാതിയില്‍ ജനിച്ച ഇങ്ങനെയൊക്കെ വിവിധ ജാതി സങ്കരവും വര്‍ണ്ണസംകരവും ഒക്കെ തെറ്റാണെന്നാണോ?

എണ്റ്റെ മാഷേ അതെല്ലാം ശുദ്ധഭോഷ്ക്കാണ്‌. എല്ലം പില്‍ക്കാലത്ത്‌ സ്വന്തം താല്‍പര്യസംരക്ഷണത്തിനുവേണ്ടി ഓരോരുത്തര്‍ എഴുതിച്ചേര്‍ത്തതാണ്‌

ആശാന്‍ മാത്രം അങ്ങിനെ അങ്ങു പറഞ്ഞാല്‍ മതിയൊ? തെളിവു വല്ലതും ഉണ്ടോ? ചുമ്മാ മനുഷ്യനു ജോലിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുവാ. അതോ ഇനി ആശാന്‍ വല്ലതും അടിച്ചിട്ടിരിക്കുവാണോ? ഇങ്ങനെ പോഴത്തം പറയാന്‍?

മാഷേ തെളിവു വേണോ? ഛാന്ദോഗ്യോപനിഷത്ത്‌ എന്നു കേട്ടിട്ടുണ്ടോ? അതില്‍ ഒരു കഥയുണ്ട്‌- ജാബാല എന്ന സ്ത്രീയുടെയും സത്യകാമന്‍ എന്ന അവരുടെ മകണ്റ്റേയും.

ആഹാ ആശാനേ കേട്ടിട്ടൂണ്ട്‌. നമ്മുടെ വെട്ടം മാണി എഴുതിയിട്ടുണ്ട്‌ puraaNIc encyclopedia യില്‍. ചെറുപ്പത്തില്‍ കല്ല്യാണം കഴുിച്ചു ഭര്‍ത്താവു മരിച്ചതും അതു കൊണ്ട്‌ ഗോത്രം അറിയില്ല എന്നും മറ്റും ഗുരുവിനോടു പറയാന്‍ മകനോടു പറഞ്ഞ കഥ.

മാഷേ ഒന്നു നിര്‍ത്തുമോ? ഇങ്ങനെയാണ്‌ സ്മൃതിയുണ്ടാകുന്നത്‌ എന്നു വേണമെങ്കില്‍ പറയാം. മാഷൊരു കാര്യം ചെയ്യ്‌. സംസ്കൃതം അറിയാവുന്ന ആരുടെയെങ്കിലും അടുത്തു ചെന്ന് ആ ചാന്ദോഗ്യത്തിലേ വാചകത്തിണ്റ്റെ അര്‍ത്ഥം എന്താണെന്ന് പഠിക്ക്‌- എന്തിനാണ്‌ അതിന്‌ വെട്ടം മാണിയുടെ പിറകേ പോകുന്നത്‌. അതു കഴിഞ്ഞിട്ടും ബ്രഹ്മണത്വം ജനനം കൊണ്ടാണ്‌ കിട്ടൂന്നത്‌ എന്നു തോന്നുന്നെങ്കില്‍-- ബാക്കി പിന്നെ പറയാം

19 comments:

  1. പറ്റുമെങ്കില്‍ ഖണ്ഡിക തിരിച്ചെഴുതുമോ? വായിക്കാന്‍ ഒന്നുകൂടി എളുപ്പമാകുമായിരുന്നു എന്ന് മാത്രം.

    ഇതിനെപ്പറ്റി ക്രിയാത്‌മകമായ ഒരു സംവാദം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. പറ്റുമെങ്കില്‍ ഖണ്ഡിക തിരിച്ചെഴുതുമോ? വായിക്കാന്‍ ഒന്നുകൂടി എളുപ്പമാകുമായിരുന്നു.

    എഴുതിയത് വായിച്ചു. ഇതിനെപ്പറ്റി ക്രിയാത്‌മകമായ ഒരു സംവാദം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. തള്ളേ ഇതാര്‌? പറയണതൊന്നും മനസ്സിലാവണില്ലല്ലാ...
    യെന്റെ തലയ്ക്കകത്ത്‌ കിഡ്ണി ഇല്ലത്തത്‌ തന്നെ കരണം അല്ലേ...
    മേളില്‌ പറഞ്ഞതൊന്നും ബൈബിളില്‍ വായിച്ചിട്ടില്ലല്ലോ...

    ReplyDelete
  4. തള്ളേ ഇതാര്‌? പറയണതൊന്നും മനസ്സിലാവണില്ലല്ലാ...
    യെന്റെ തലയ്ക്കകത്ത്‌ കിഡ്ണി ഇല്ലത്തത്‌ തന്നെ കരണം അല്ലേ...
    മേളില്‌ പറഞ്ഞതൊന്നും ബൈബിളില്‍ വായിച്ചിട്ടില്ലല്ലോ...

    ReplyDelete
  5. മാഷേ..
    ഇത്ര കാലം ഇതെവിടെയായിരുന്നു?
    ഈ ബ്ലോഗ് എഴുതുന്നതിന് എന്റെ നന്ദി പ്രത്യേകം. മുടക്കാതെ എഴുതുമോ?
    ഇതൊക്കെ വായിക്കാന്‍ വളരെ താത്പര്യമുണ്ട്.

    ഇതൊക്കെ ബ്ലോഗില്‍ വായിക്കാന്‍ കിട്ടുന്നതിനാല്‍ മനസ്സു നിറയെ സന്തോഷം. :-)

    ReplyDelete
  6. പ്രിയ അരവിന്ദ്‌, പുള്ളി, വായിക്കാന്‍ കാണിച്ച സന്‍മനസ്സിനും നല്ല വാക്കുകള്‍ക്കും നന്ദി. ആദി മുതല്‍ തുടര്‍ച്ചയായിട്ടാണ്‌ എഴുതുന്നത്‌ അതുകൊണ്ട്‌ തുടര്‍ന്നും വായിച്ചിട്ട്‌ അഭിപ്രായങ്ങള്‍ എഴുതുമല്ലൊ

    ReplyDelete
  7. എഴുതി വരുന്നതിനെ കുറിച്ചു് എകദേശം ഒരൂഹം ലഭിച്ചു, പക്ഷെ മറ്റു പലരും പറഞ്ഞതുപോലെ ഖണ്ഡിക തിരിക്കാത്തതിനാല്‍ പൂര്‍ണ്ണമായും മനസ്സിലായില്ല.

    വേറെ എവിടെയെങ്കിലും എഴുതി ബ്ലോഗറിലേയ്ക്ക് കോപ്പി പേസ്റ്റ് ചെയ്യുമ്പോഴാണു ലൈന്‍ സ്പേസുകള്‍ പോകുന്നതെങ്കില്‍ ‘മൊഴി കീമാപ്പ്’ പോലുള്ള direct editing utilities ഉപയോഗിച്ചു നോക്കുക. നേരിട്ട് ബ്ലോഗറിന്റെ പോസ്റ്റ് ഫീല്‍ഡിലേയ്ക്കു തന്നെ എഴുതാമെന്നാണു ഗുണം.

    ReplyDelete
  8. ഇതില്‍ ആശാന്‍ ആര്? മാഷാര്? അപ്പോള്‍ ഞാന്‍ ആര്? ശ്ശോ ആകെ മൊത്തം കണ്‍ഫ്യൂഷന്‍ ആയി. :)

    ReplyDelete
  9. ഒരു പേരിലെന്തു കാര്യം ? അഥവാ ഇനി പേരു നമുക്ക്‌ ബ്ലോശാന്‍, ബ്ലോഷ്‌ ബ്ലോന്‍ എന്നൊക്കെ വേണമെങ്കില്‍ തിരുത്താം -- (തമാശാണേ )- അതേ പോസ്റ്റ്‌ തന്നെ ഖണ്ഡിക തിരിച്ച്‌ ഒന്നു കൂടി വായിക്കത്തക്കവണ്ണം കൊടുത്തിട്ടുണ്ട്‌ വായിച്ച്‌ വീണ്ടും എഴുതുമല്ലൊ നന്ദി

    ReplyDelete
  10. അതിപ്പോള്‍ പ്യൂണെന്ന വാക്കെന്തിനാണ്, മാനേജരെന്ന വാക്കെന്തിനാണ്, സീയീയോ എന്ന വാക്കെന്തിനാണ് എന്നൊക്കെ ചോദിക്കുന്ന പോലെയാണോ എന്ന് തോന്നുന്നല്ലോ ബെന്നീ :)

    ധിരുഭാനി അംബാനിയുടെ മകനായതുകൊണ്ട് ജന്മം കൊണ്ട് അനില്‍ അംബാനി റിലയന്‍സിന്റെ ചെയര്‍മാനായി. കോരന്റെ മകനായിരുന്നെങ്കില്‍ കര്‍മ്മം കൊണ്ട് ചിലപ്പോള്‍ ആയേനെ. പക്ഷേ അവിടെ രണ്ടിടത്തും ചെയര്‍മാന്‍ എന്ന വാക്ക് നമ്മള്‍ ഉപയോഗിക്കുന്നുണ്ടല്ലോ.

    ഇരുപത്തി നാലരയാം നൂറ്റാണ്ടില്‍ ചൊവ്വായിലിരുന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭൂമിയിലെ ജാതിവ്യവസ്ഥ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുമ്പോള്‍ മാഴ്‌സി ചൊവ്വാനിയോ ഇങ്ങിനെയൊക്കെ എഴുതുമായിരിക്കും:

    പണ്ട് ഭൂമിയെന്ന് പറയുന്ന ഗ്രഹത്തില്‍ ജാതിവ്യവസ്ഥ വളരെ ശക്തമായിരുന്നു. വിദ്യാഭ്യാസത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ പ്യൂണ്‍, ഓഫീസര്‍, സീനിയര്‍ ഓഫീസര്‍, മാനേജര്‍, ജനറല്‍ മാനേജര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ പല പല ജാതികള്‍ നിലവിലുണ്ടായിരുന്നു. പ്യൂണ്‍ ജാതിയിലുള്ളവരെ മാനേജര്‍ ജാതിയിലുള്ളവര്‍ ഒഫീഷ്യല്‍ ടൂറിനൊന്നും കൊണ്ടുപോവില്ലായിരുന്നു. മാനേജര്‍ ജാതിയിലുള്ളവര്‍ക്ക് രണ്ട് നക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാന്‍ സൌകര്യം കിട്ടുമ്പോള്‍ പ്രസിഡന്റ് ജാതിയിലുള്ളവര്‍ പഞ്ചനക്ഷത്രഹോട്ടലുകളിലൊക്കെയായിരുന്നു വാസം. അവര്‍ക്ക് കിട്ടുന്ന മാസശമ്പളങ്ങളില്‍ പോലും വ്യത്യാസമുണ്ടായിരുന്നു. പ്യൂണ്‍ ജാതിയിലുള്ളവര്‍ മാനേജര്‍ ജാതിയിലുള്ളവരുടെ ഓഫീസ് കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കണമായിരുന്നു.

    പണ്ട് ഭൂമിയെന്ന ഗ്രഹത്തില്‍ പല തരത്തിലുള്ള ഹോട്ടലുകളുമുണ്ടായിരുന്നു. പൈസ എന്ന് പറയുന്ന വസ്തു കൂടുതല്‍ കൈയെന്ന് പറയുന്ന അവയവത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങളുള്ള ഹോട്ടലുകളില്‍ താമസിക്കാമായിരുന്നു (അങ്ങിനെയുള്ള സ്ഥലങ്ങളെ ഹോട്ടലുകള്‍ എന്നാണ് അന്ന് വിളിച്ചിരുന്നത്). വിമാനമെന്ന് പറയുന്ന പറക്കുന്ന മെഷീനിലും ആള്‍ക്കാര്‍ കൊടുക്കുന്ന പൈസ എന്ന് പറയുന്ന വസ്തു അനുസരിച്ച് ബിസിനസ്സ് ക്ലാസ്സ്, എക്കണോമി ക്ലാസ്സ് എന്നൊക്കെയുള്ള വിവേചനങ്ങള്‍ ഉണ്ടായിരുന്നു...

    ReplyDelete
  11. 'ഫ്‌രാഹ്മണത്വം' അല്ല ബ്രാഹ്മണത്വമാണ്‌, യഥാര്‍ഥത്തില്‍ അതെന്താണെന്നറിയുമ്പോള്‍ ഈ ചോദ്യം തന്നെ ഇല്ലാതായിക്കോളും. വായിക്കുന്നതിന്‌ നന്ദി തുടര്‍ന്നും വായിക്കുക

    ReplyDelete
  12. ഹെറിറ്റേജ് മാഷേ ബെന്നിയൊന്നു തമാശിച്ചതാ, അല്ലാതെ അയാള്‍ക്കു ബ്രാഹ്മണന്‍ എന്നു എഴുതാന്‍ അറിയാഞ്ഞിട്ടാവില്ല ;)

    ബെന്നിയേ ബ്രാഹ്മണന്‍ എന്നു ജാതിപ്പേരുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ശര്‍മ്മ, വര്‍മ്മ, നമ്പൂതിരി ഒക്കെ കണ്ടിട്ടുണ്ടാവും. ഇവരില്‍ പലരും ‘ഞാന്‍ ബ്രാഹ്മണന്‍’ എന്നവകാശപ്പെടുന്നു (മതീന്നെ അതിന്റെ വാച്യാര്‍ത്ഥം എടുത്താല്‍ മതി) ബ്രഹ്മത്തെ അറിയുന്നവന്‍ എന്നയര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഉപയോഗിച്ചിരുന്ന ഒരു വാക്കിനു ‘കപട അധികാരികള്‍’ ഉണ്ടായെന്നു കരുതി നമുക്കാ വാക്കിനേയും അതു വിവക്ഷിക്കുന്ന നല്ല അര്‍ത്ഥത്തിനേയും തള്ളിക്കളയുവാന്‍ കഴിയില്ലല്ലോ. മുസ്ലീം എന്ന വാക്കിനു പലരും ടെററിസ്റ്റ് എന്ന അര്‍ത്ഥം വ്യാഖ്യാനിച്ചെടുക്കുന്നു, അതുപറഞ്ഞു മുസ്ലീങ്ങള്‍ ആ നാമധേയം വേണ്ടെന്നു കരുതില്ലല്ലോ. യഥാര്‍ത്ഥ ബ്രാഹ്മണ്യം എന്താണെന്നു ബ്രഹ്മത്തിനെ കുറിച്ചു അറിയുന്നവര്‍‍/അറിയുവാന്‍ അദമ്യമായ ആഗ്രഹമുള്ളവര്‍ തന്നെയാണു പഠിപ്പിച്ചുകൊടുക്കേണ്ടതു്, അതുണ്ടാവാത്ത കാലത്തായിരുന്നു... ‘താനിരിക്കേണ്ടയിടത്തു താനിരുന്നില്ലെങ്കില്‍ നായ വന്നിരിക്കും’ എന്ന ചൊല്ല് ഉപയോഗിക്കേണ്ടി വന്നതു്.

    (ഞാനും പലപ്പോഴും ബ്രാഹ്മണന്‍‍ എന്ന പേര്, ആ പേര് കപടമായി അവകാശപ്പെടുന്നവരെ സംബോധന ചെയ്യുവാന്‍ തെറ്റായി ഉപയോഗിച്ചിരിക്കുന്നു. ഈയടുത്തെഴുതിയ ചില കമന്റുകളില്‍ ദ്രോണരെ ബ്രാഹ്മണന്‍ എന്നു പറഞ്ഞതു തന്നെ ഒരു ഉദാഹരണം.)

    ReplyDelete
  13. പുരാണിക്‌ എന്‍സൈക്ലോപീഡിയ വായിക്കുന്നതില്‍ എന്താണു തെറ്റ്‌? അതിനെ 'വെട്ടം മാണിയുടെ പുറകേ പോക'ലെന്നു വിശേഷിപ്പിക്കുന്നതെന്തിനാണ്‌?

    qw_er_ty

    ReplyDelete
  14. രാജേഷ്‌,

    എണ്റ്റെ പോസ്റ്റ്കള്‍ വളരെ ശ്രദ്ധിച്ചു വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

    വെട്ടം മാണി പറഞ്ഞിരിക്കുന്ന അര്‍ത്ഥമല്ല ഉപനിഷത്തിലെ ആ വരികള്‍ക്കുള്ളത്‌. അതുകൊണ്ടാണ്‌ അതു സംസ്കൃതപണ്ഡിതണ്റ്റെ അടുത്തു നിന്നും പഠിക്കാന്‍ പറഞ്ഞത്‌. അല്ലാതെ വെട്ടം മാണിയെ ബഹുമാനമില്ലാഞ്ഞല്ല.

    ReplyDelete
  15. ശ്രുതിയേക്കാളും സ്മൃതിയേക്കാളും അപ്രസക്തമായിരിക്കുന്നവ leonard പോലുള്ളവരുടെ ജല്പനങ്ങളല്ലേ, leonard സ്വന്തം വാക്കു തന്നെ toilet paper ആയി ഉപയോഗിച്ചുകൊള്‍ക.

    ReplyDelete
  16. അന്നത്തെ ജര്‍മ്മന്‍ കറന്‍‌സികള്‍ സൂക്ഷിച്ച് വെച്ചവര്‍ ഇന്ന് നല്ല വിലയ്ക്ക് അവയൊക്കെ വില്‍‌ക്കുന്നു. ചിലര്‍ ഇപ്പോഴും അവയൊക്കെ സൂക്ഷിച്ച് വെക്കുന്നു. ഇതുപോലെ തന്നെ നമ്മുടെയും കാര്യം.

    ദീര്‍ഘവീക്ഷണത്തോടെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ ഭാവിയില്‍ ചിലപ്പോള്‍ അവയൊക്കെ ഉപകരിച്ചേക്കാം. പക്ഷേ ചിലര്‍ അവ അപ്പോള്‍തന്നെ ടോയ്‌ലറ്റ് പേപ്പറാക്കും, ചിലപ്പോള്‍ ഭാവിയില്‍ എന്തെങ്കിലും ഉപകാരം ഉണ്ടാവും എന്നോര്‍ത്ത് സൂക്ഷിച്ച് വെക്കും.

    പിന്നെ ആള്‍ക്കാരുടെ താത്‌പര്യങ്ങളും വ്യത്യസ്തമായിരിക്കുമല്ലോ. ചിലര്‍ക്ക് അമൂല്യമായവ വേറേ ചിലര്‍ക്ക് വെറും ടോയ്‌ലറ്റ് പേപ്പര്‍!

    എല്ലാ തരത്തിലുമുള്ള ആള്‍ക്കാര്‍ നാടിന് വേണമല്ലോ. എങ്കിലല്ലേ ചൂണ്ടിക്കാണിക്കാന്‍ ഉദാഹരണങ്ങളുണ്ടാവൂ.

    ReplyDelete
  17. പെരിങ്ങോടന്‍ ജീ,

    പണ്ട്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു വാചകമാണ്‌ " റോഡില്‍ കൂടി ഒരാന നടന്നു പോകുമ്പോള്‍ ചുറ്റും കാണൂന്ന പട്ടികള്‍ കുരക്കും. എന്നാല്‍ ആന്ന ആ പട്ടികളുടെ നേരേ ശ്രദ്ധിക്കാറുണ്ടോ -ഇല്ല, കാരണം ആനക്കറിയാം അതെന്താണെന്ന്‌ . പട്ടിയുടെ ജന്‍മസ്വഭാവമാണ്‌ കുരക്കുക എന്നുള്ളത്‌. അതു നിര്‍ത്തിയാല്‍ അതു പിന്നെ പട്ടിയല്ലതായിപോകില്ലേ. "

    ഈശ്വരോ രക്ഷതു

    ReplyDelete
  18. പെരിങ്ങോടരേ
    ക്ലാപ്പ് ക്ലാപ്പ് ;)

    ReplyDelete
  19. Leonard:
    ഭാരതിയ സംസ്കാരത്തെയും പൈതൃകത്തേയും toilett paper ആയി കാണുന്നതു് താങ്കളുടെ വിവരക്കേട എന്നല്ലാതെ ഒന്നും പറയാനില്ല.

    ഒരു സംസ്കാരവും മോശമാണെന്നു പറയുന്നതില്‍ അര്ത്ഥം ഇല്ല. ചാണക്ക്യന്‍ എഴുതിയ അര്ത്ഥശാസ്ത്രം ഞാന്‍ ഈ ഇടെ വായിച്ചു. എനിക്ക് വിയോജിപ്പുള്ള ആശ്യങ്ങള്‍ അതില്‍ ഞാന്‍ പല ഇടത്തും കണ്ടിരുന്നു. എങ്കിലും അതു മുഴുവനും വായിച്ച് തീര്ത്ത്. ഒരു കാലഘട്ടത്തില്‍, ചില സാഹചര്യത്തില്‍ എഴുതിയ കാര്യങ്ങളാണ് അവ എല്ലാം. അതു എല്ലാം ഈ നൂറ്റാണ്ടില്‍ പ്രയോചനപ്പെടുകയില്ല. പ്രയോചനപ്പെടുത്താന്‍ ശ്രമിക്കുകയും അരുത്.
    പക്ഷെ അത് പഠിച്ചിരിക്കേണ്ടത് അത്ത്യവശ്യമാണു്. ആ കാലഘട്ടത്തിലുള്ളവര്‍ എങ്ങനെ ജീവിച്ചിരുന്നു എന്നും നാം ഇപ്പോഴ് എത്രമാത്രം അവരുമായി താരതമ്യേനെ വിത്യേസ്തരാണെനും മനസിലാക്കാനെങ്കിലും സാദിക്കും.

    ചരിത്രം എല്ലാം toillet പെപ്പെര്‍ ആയി കണ്ടാല്‍ പിന്നെ ആ ചരിത്രങ്ങള്‍ നാം വീണ്ടും ആവര്ത്തിക്കേണ്ടി വരും.

    ReplyDelete