രാജാക്കന്മാരുടെ നായാട്ട്
തുടര്‍ച്ച---
പണ്ടൊക്കെ രാജാക്കന്മാര്‍ കാട്ടില്‍ നായാട്ടിനു പോകുമായിരുന്നു.
ഹ അറിയാം ആശാനെ, മൃഗയാവിനോദം. അല്ലേ ഈ മാനിനേയും മുയലിനേയും ഒക്കെ ഓടിച്ചിട്ട് അമ്പെയ്തു കൊല്ലുന്നത്.
ശിവ ശിവ മാഷെന്തൊക്കെ അസംബന്ധമാണീ പറയുന്നത്?
ഞാന്‍ മുന്‍പു പറഞ്ഞില്ലേ ഋഷിമുതല്‍ മുകളിലേക്കുള്ളവര്‍ വനവാസപ്രിയരാണെന്ന്. അവര്‍ തങ്ങളുടെ ജീവന് വിലവയ്ക്കുന്നില്ല അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പിതൃതര്‍പ്പണം ചെയ്യുന്നവരാണെന്നും മറ്റും. അപ്പോള്‍ അങ്ങിനെ വിദ്യാഭ്യാസവും, വിവരവും ഉള്ള ആളുകള്‍ കാട്ടില്‍ ജീവിക്ക്‌ഉമ്പോള്‍ ഹിംസ്രജന്തുക്കള്‍ അവരെ കൊന്നുതിന്നും. അവരാകട്ടെ രക്ഷപെടാന്‍ ശ്രമിക്കുകയുമില്ല എന്നു പാണിനിയുടെ കഥയില്‍ നിന്നറിയാമല്ലൊ അല്ലെ?
അതെന്താണാശാനേ ഈ പാണിനിയുടെ കഥ ഞാന്‍ കേട്ടിട്ടില്ലല്ലൊ.
സംസ്കൃതവ്യാകരണകര്‍ത്താവായ പാണിനി ഇങ്ങിനെ കാട്ടില്‍ വച്ചു തന്റെ ശിഷ്യന്മാരേ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കടുവ അവിടെയെത്തി. ശിഷ്യന്മാര്‍ വ്യാഘ്രഃ വ്യാഘ്രഃ എന്നു വിളിച്ചുപറഞ്ഞു കൊണ്ട് ഓടി. എന്നാല്‍ പാണിനിയാകട്ടെ
'വ്യാഘ്ര' ശബ്ദം എങ്ങിനെ ഉല്‍ഭവിച്ചു എന്നു വിശദീകരിക്കാന്‍ തുടങ്ങി. കടുവയുടെ വായില്‍ കിടന്ന് അവസാനശ്വാസം വരെയും പറഞ്ഞുകൊണ്ടിരുന്നു എന്നാണ് ഐതിഹ്യം
ഇപ്രകാരം അറിവുള്ള പണ്ഡിതന്മാര്‍ നാമാവശേഷമാകാതിരിക്കുവാന്‍ വേണ്ടി അവര്‍ താമസിക്കുന്ന വനപ്രദേശങ്ങളില്‍ നിന്നും ഹിംസ്രമൃഗ്‌അങ്ങളെ ദൂരേക്ക് ആട്ടിപ്പായിക്കാനാണ് രജാക്കന്മാര്‍ വനത്തില്‍ വേട്ടാക്കു പോയിരുന്നത്. അല്ലാതെ മാഷ് പറഞ്ഞതുപോലെ മുയലിനെയും മാനിനേയും കൊല്ലാനല്ല.
അങ്ങിനെ പോയ ഒരവസരത്തിലാണ് വിശ്വാമിത്രമഹാരാജാവ് വസിഷ്ഠമഹര്‍ഷി താമസിച്ചിരുന്ന ഇടത്തിലെത്തിയത്. --
തുടരും
Sunday, September 10, 2006
Subscribe to:
Post Comments (Atom)
പുതിയ അറിവ്. ബാക്കി പോരട്ടെ.
ReplyDeleteപലതും അറിയില്ല. അറിഞ്ഞത് പലതും അറിയേണ്ട രീതിയിലുമായിരുന്നില്ല. നഷ്ടബോധം തോന്നുന്നു.
താങ്കളുടെ ഉദ്യമങ്ങള്‍ക്ക് നന്ദി.
വായിക്കുന്നതും മനസ്സിലാക്കുന്നതും പണ്ട് കാളിദാസന്‍ രഘുവംശമഹാകാവ്യം എഴുതിത്തുടങ്ങിയത് ഇങ്ങിനെയാണ്
ReplyDeleteവാഗര്‍ത്ഥാവിവ സമ്പൃക്തൌ വാഗര്‍ത്ഥപ്രതിപത്തയേ
ജഗതഃ പിതരൌ വന്ദേ പാര്‍വതീപരമേശ്വരൌ
പച്ച മലയാളത്തില്‍ ഇതിന് ഇങ്ങനെ ഒരര്‍ത്ഥമുണ്ട്. ഇതു വായിക്കുന്നവര്‍ക്ക് ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെ മനസ്സിലാക്കിക്കൊടുക്കണേ എന്ന് ഇപ്പോള്‍ ഞാനും അങ്ങിനെ തന്നെ പറഞ്ഞുപോകുകയാണ്.
ഇവിടെ നടന്നുകൊണ്ടിരുന്ന ആചാരങ്ങളില്‍ പലതും വളച്ചൊടിക്കപ്പെട്ടതാണെന്നും യഥാര്‍ഥതത്വശാസ്ത്രത്തില്‍ അങ്ങിനെൊന്നുമല്ല പറഞ്ഞിട്ടുള്ളത് എന്നും മറ്റുമാണ് ഞാന്‍ ഉദ്ദേശിച്ചത്.
എണ്റ്റെ എഴുത്തിണ്റ്റെ പോരായ്മായിരിക്കാം ചിലറ്‍ക്ക് മറിച്ചൊരു തോന്നലൂണ്ടാക്കിയത്, എങ്കില്‍ ഇപ്പോള്‍ വ്യക്തമായിരിക്കുമല്ലൊ. തുടര്‍ന്നു വായിക്കുക, വിമര്‍ശിക്കുക.