(തുടര്‍ച്ച---) ആശാനേ ഞാന്‍ ഇന്നലെ പെരിങ്ങോടണ്റ്റെ ബ്ളോഗില്‍ പോയി നോക്കി. അവിടെയുണ്ടല്ലൊ കൃത്യമ്മയിട്ടെഴുതിയിരിക്കുന്നു- പരാശരസ്മൃതിയില്‍ പറഞ്ഞത്
എന്താണ് മാഷേ ഇത്ര വലിയ കാര്യം അതില്‍
ആശാനേ അതേ ബ്രാഹ്മണന്‍ ഏത്ര നീചകര്‍മ്മം ചെയ്താലും ദോഷമില്ല എന്നൊക്കെ ബാക്കി ആശാനും അറിയാവുന്നതല്ലേ
എന്നാല്‍ മാഷേ കര്‍മ്മം നീചമായാല്‍ അവന്‍ അപ്പോള്‍ മുതല്‍ ബ്രാഹ്മണനല്ല. ഈ സംശയമൊക്കെ വരുന്നത് സ്മൃതി പ്രമാണമായി എടുക്കുന്നതുകൊണ്ടാണ്. സ്മൃതി പ്രമാണമായി അംഗീകരിച്ചിട്ടില്ല. ശ്രുതിയാണ് പ്രമാണം. ശ്രുതി എന്നാല്‍ വേദം. പഞ്ചമവേദമായ ഇതിഹാസപുരാണങ്ങളും ഇതില്‍ പെടും. എന്നാല്‍ അധികം പ്രശസ്തമല്ലാത്ത പുരാണങ്ങളിലും കൃത്രിമങ്ങള്‍ കാണുന്നുണ്ട്. മഹാഭാരതവും ,രാമായണവും പണ്ടുള്ളവര്‍ക്ക് ഏകദേശം കാണാപ്പാഠമായിരുന്നതുകൊണ്ട് അവയില്‍ ഈ പണി നടന്നിട്ടില്ല എന്നു പറയാം. വേദത്തിണ്റ്റെ കാതലായ ഉപനിഷത്തുകളാണ് യഥാര്‍ഥ സത്യം.
അപ്പോള്‍ ആശാന്‍ പറഞ്ഞുവരുന്നത് ആ ബ്ളോഗില്‍ കണ്ടതുപോലെ ബ്രാഹ്മണന് ക്ഷത്രിയനില്‍ ജനിച്ച, മറ്റേ ജാതിയില്‍ ജനിച്ച ഇങ്ങനെയൊക്കെ വിവിധ ജാതി സങ്കരവും വര്‍ണ്ണസംകരവും ഒക്കെ തെറ്റാണെന്നാണോ?
എണ്റ്റെ മാഷേ അതെല്ലാം ശുദ്ധഭോഷ്ക്കാണ്. എല്ലം പില്‍ക്കാലത്ത് സ്വന്തം താല്‍പര്യസംരക്ഷണത്തിനുവേണ്ടി ഓരോരുത്തര്‍ എഴുതിച്ചേര്‍ത്തതാണ്
ആശാന്‍ മാത്രം അങ്ങിനെ അങ്ങു പറഞ്ഞാല്‍ മതിയൊ? തെളിവു വല്ലതും ഉണ്ടോ? ചുമ്മാ മനുഷ്യനു ജോലിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുവാ. അതോ ഇനി ആശാന്‍ വല്ലതും അടിച്ചിട്ടിരിക്കുവാണോ? ഇങ്ങനെ പോഴത്തം പറയാന്‍?
മാഷേ തെളിവു വേണോ? ഛാന്ദോഗ്യോപനിഷത്ത് എന്നു കേട്ടിട്ടുണ്ടോ? അതില്‍ ഒരു കഥയുണ്ട്- ജാബാല എന്ന സ്ത്രീയുടെയും സത്യകാമന്‍ എന്ന അവരുടെ മകണ്റ്റേയും.
ആഹാ ആശാനേ കേട്ടിട്ടൂണ്ട്. നമ്മുടെ വെട്ടം മാണി എഴുതിയിട്ടുണ്ട് puraaNIc encyclopedia യില്‍. ചെറുപ്പത്തില്‍ കല്ല്യാണം കഴുിച്ചു ഭര്‍ത്താവു മരിച്ചതും അതു കൊണ്ട് ഗോത്രം അറിയില്ല എന്നും മറ്റും ഗുരുവിനോടു പറയാന്‍ മകനോടു പറഞ്ഞ കഥ.
മാഷേ ഒന്നു നിര്‍ത്തുമോ? ഇങ്ങനെയാണ് സ്മൃതിയുണ്ടാകുന്നത് എന്നു വേണമെങ്കില്‍ പറയാം. മാഷൊരു കാര്യം ചെയ്യ്. സംസ്കൃതം അറിയാവുന്ന ആരുടെയെങ്കിലും അടുത്തു ചെന്ന് ആ ചാന്ദോഗ്യത്തിലേ വാചകത്തിണ്റ്റെ അര്‍ത്ഥം എന്താണെന്ന് പഠിക്ക്- എന്തിനാണ് അതിന് വെട്ടം മാണിയുടെ പിറകേ പോകുന്നത്. അതു കഴിഞ്ഞിട്ടും ബ്രഹ്മണത്വം ജനനം കൊണ്ടാണ് കിട്ടൂന്നത് എന്നു തോന്നുന്നെങ്കില്‍-- ബാക്കി പിന്നെ പറയാം
Friday, September 08, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment