പ്രിയ കുമാര്‍,
ആക്കുകയല്ല എന്നു കരുതി പറയാം, കാരണം എനിക്കും ഇതൊന്നും വേണ്ട കാലത്ത് പഠിക്കാന്‍ പറ്റിയില്ല.
ഷഡ്ജം സ എന്ന ആദ്യത്തെ സ്വരം frequency ഒന്ന് എന്നെടുത്താല്‍ അവസാനത്തെ സ യുടെ frequency രണ്ട് ആയിരിക്കും, അതുപ്രകാരം ഒന്നു മുതല്‍ രണ്ടു വരെയുള്ള സഞ്ചാരം പഠിച്ചാല്‍ അതിന്റെ ഗുണിതങ്ങളോ, ഹരിതകങ്ങളോ ആകും എല്ലാ സ്വരസഞ്ചാരവും എന്നാണ് സംഗീത ശാസ്ത്രം.
അപ്പോല്‍ ആദ്യത്തെ സ മുതല്‍ ഗാന്ധാരം വരെയുള്ള ഇട മുഴുവന്‍ 'രി', രി മുതല്‍ മ വരെയുള്ള ഇട എല്ലാം ഗ എന്നിങ്ങനെ സ്വരസ്ഥാനങ്ങള്‍.
എങ്കില്‍ സ യുടെ എറ്റവും അടുത്ത frequency ഉള്ള രി ആണ് നാം ഒരു രാഗത്തില്‍ സ്വീകരിക്കുന്നത് എങ്കില്‍, ആ 'രി' ക്കും 'മ'ക്കും ഇടയില്‍ കൂടുതല്‍ ദൂരം കാണും. അവിടെ ഉപയോഗിക്കുന്ന ഏതു സ്വരവും 'ഗ' ആയിരിക്കും ചതുശ്രുതി ഋഷഭം പോലും. അങ്ങനെ വരുമ്പോള്‍ മേല്‍പറഞ്ഞ ആദ്യത്തെ 'രി' ആയ ശുദ്ധ ഋഷഭം കഴിഞ്ഞാല്‍,
ഷഡ്ശ്രുതി ഋഷഭം, ശുദ്ധ ഗാന്ധാരം, അന്തരഗാന്ധാരം എന്ന മൂന്നു സ്ഥാനങ്ങളും ഗാന്ധാരത്തിന്റേതായി കണക്കാക്കപ്പെടുന്നു. ഇതിനെ സംഗീതശാസ്ത്രപ്രകാരം 'ഗ' 'ഗി' 'ഗു' എന്ന പേരുകളില്‍ വ്യവഹരിക്കുന്നു.
ഈ ഒരു logic മനസ്സിലായാല്‍ ഇതേ പ്രകാരം തന്നെ 'ര' 'രി' 'രു', എന്നു ഋഷഭത്തെയും , 'ധ' 'ധി' 'ധു'; 'ന' 'നി' 'നു' എന്നിങ്ങനെ ധൈവത നിഷാദങ്ങളേയും വിളിക്കുന്നു എന്ന് മനസ്സിലാക്കാം.
ഇനി നോക്കുക. ഷഡ്ജം ഒന്ന്, പഞ്ചമം ഒന്ന്. മധ്യമം രണ്ട് ശുദ്ധമദ്ധ്യമവും, പ്രതിമദ്ധ്യമവും.അഅകെയുള്ള 76 മേളകര്‍ത്താക്കളില്‍ ആദ്യത്തെ 36 എണ്ണത്തില്‍ ശുദ്ധമദ്ധ്യമം, പിന്നീടുള്ള 36 എണ്ണത്തില്‍ പ്രതിമദ്ധ്യമം എന്നു നിജപ്പെടുത്തി.
ഈ 36 എണ്ണത്തെ 6 എണ്ണം വീതമുള്ള 6 വിഭാഗങ്ങളായി തിരിക്കാം.
ഇവയില്‍ ആദ്യത്തെ ആറില്‍ എല്ലാറ്റിനും സ ക്കു ശേഷം വരുന്ന രി യും ഗ യും യഥാക്രമം 'ര' യും 'ഗ'യും ആയിരിക്കും
ഇതേപോലെ തന്നെ ധൈവതവും നിഷാദവും തമ്മിലുള്ള ബന്ധവും- ആദ്യം 'ധ"ന' യായിരിക്കും ആറെണ്ണത്തിനും.
ഇങ്ങനെ ക്രമേണ രഗ, രഗി, രഗു, ഋഗി( rigi), ഋഗു(rigu), രുഗു എന്ന് രി ഗ എന്ന സ്വരങ്ങളും, ധന ധനി ധനു, ദിനി, ധിനു, ധുനു എന്ന് ധൈവതനിഷാദങ്ങളും വരുന്നു.
ഇനി ഇതിനെ ഒരു table ആക്കി നോക്കാം
ഒന്നാമത്തെ വിഭാഗം
സ ര ഗ മ പ ധ ന സ
സ ര ഗ മ പ ധ നി സ
സ ര ഗ മ പ ധ നു സ
സ ര ഗ മ പ ധി നി സ
സ ര ഗ മ പ ധി നു സ
സ ര ഗ മ പ ധു നു സ
രണ്ടാമത്തേ വിഭാഗം
സ ര ഗി മ പ ധ ന സ
സ ര ഗി മ പ ധ നി സ
സ ര ഗി മ പ ധ നു സ
സ ര ഗി മ പ ധി നി സ
സ ര ഗി മ പ ധി നു സ
സ ര ഗി മ പ ധു നു സ
മൂന്നാമത്തേ വിഭാഗം
സ ര ഗു മ പ ധ ന സ
സ ര ഗു മ പ ധ നി സ
സ ര ഗു മ പ ധ നു സ
സ ര ഗു മ പ ധി നി സ
സ ര ഗു മ പ ധി നു സ
സ ര ഗു മ പ ധു നു സ
നാലാമത്തേ വിഭാഗം
സ രി ഗി മ പ ധ ന സ
സ രി ഗി മ പ ധ നി സ
സ രി ഗി മ പ ധ നു സ
സ രി ഗി മ പ ധി നി സ
സ രി ഗി മ പ ധി നു സ
സ രി ഗി മ പ ധു നു സ
അഞ്ചാമത്തേ വിഭാഗം
സ രി ഗു മ പ ധ ന സ
സ രി ഗു മ പ ധ നി സ
സ രി ഗു മ പ ധ നു സ
സ രി ഗു മ പ ധി നി സ
സ രി ഗു മ പ ധി നു സ
സ രി ഗു മ പ ധു നു സ
ആറാമത്തേ വിഭാഗം
സ രു ഗു മ പ ധ ന സ
സ രു ഗു മ പ ധ നി സ
സ രു ഗു മ പ ധ നു സ
സ രു ഗു മ പ ധി നി സ
സ രു ഗു മ പ ധി നു സ
സ രു ഗു മ പ ധു നു സ
അങ്ങനെ 36 എണ്ണം ശുദ്ധമദ്ധ്യമം ചേര്‍ന്ന ് ആദ്യത്തെ പകുതി പൂര്‍ത്തിയായി, അതേപോലെ തന്നെ പ്രതിമദ്ധ്യമം ചേര്‍ന്ന് രണ്ടാമത്തേ 36 ആയാല്‍ മേളകര്‍ത്താ രാഗങ്ങള്‍ പൂര്‍ത്തിയായി.
ഇനി ഇവക്കു പേരിടുന്നത് പരല്‍പേര് ഉപയോഗിച്ചാണ്. മേളകര്‍ത്താരാഗങ്ങളുടെ എല്ലാം പേരുകള്‍ തുടങ്ങുന്നതിന്റെ ആദ്യത്തെ രണ്ടക്ഷരം അവയുടെ മേള ക്രമനമ്പരിനെ സൂചിപ്പിക്കുന്നു.
ധീരശങ്കരാഭരണം എന്നതിലെ ധീര എന്ന തിന് കടപയാദിന്യായേണ 29 എന്നര്‍ഥം, അഥയത് 29 ആമത്തെ മേളകര്‍ത്താവാന് അപ്പോള്‍ അഞ്ചാംഅത്തെ വിഭാഗത്തിലെ
സ രി ഗു മ പ ധി നു സ
ആയിരിക്കും അതിന്റെ സ്വരങ്ങള്‍ എന്നും അതുകൊണ്ടു തന്നെ വ്യക്തമാകുന്നു.
Saturday, December 16, 2006
Subscribe to:
Post Comments (Atom)
പ്രിയ കുമാര്‍,
ReplyDeleteസംഗീത ശാസ്ത്രത്തിന്റെ കുറച്ചു വിശദാംശങ്ങള്‍ എഴുതി. പക്ഷേ എഴുതി വന്നപ്പോള്‍ അല്‍പം വലിപ്പക്കൂടുതല്‍ തോന്നിയതുകൊണ്ട് എന്റെ ബ്ലോഗ്ഗില്‍ ഒരു പോസ്റ്റ് ആയി ഇടുന്നു
മേളകര്‍ത്താരാഗങ്ങളുടെ സ്വര്‍ങ്ങള്‍ കടപയാദി ഉപയോഗിച്ച് എങ്ങനെ കണ്ടു പിടിക്കാം എന്നതും, അല്‍പം വിശദീകരിച്ചിട്ടുണ്ട്
വായിച്ച് അഭിപ്രായം പറയുമല്ലൊ.
http://www.indiaheritage.blogspot.com
ഹോ ഈ ബീറ്റായില്‍ ഒരു കമംന്റിടുന്നത് എവെറെസ്റ്റ് കേറുന്നതിനെക്കാള്‍ കടുപ്പമാണല്ലൊ, ഞാന്‍ ഇവിടെ തോല്‍ വി സമ്മതിക്കുന്നു. കമന്റും എന്റെ ബ്ലോഗില്‍ തന്നെ ഇടുന്നു. ഇന്നലെ എങ്ങനെ പറ്റിയോ എന്തോ.
പരല്‍പ്പേര്‍ ഉപയോഗിച്ചു രാഗങ്ങളുടെ പേര്‍ പറയുന്നതു് ഈ പോസ്റ്റിലും പിന്നെ ഈ വിക്കിപീഡിയ ലേഖനത്തിലും ഇട്ടിട്ടുണ്ടു്.
ReplyDeleteഈ ലേഖനം പൂര്‍ണ്ണമല്ലല്ലോ മാഷേ. എല്ലാ മേളകര്‍ത്താരാഗങ്ങളുടെ ലിസ്റ്റും അവയില്‍ എങ്ങനെ സ്വരസ്ഥാനങ്ങള്‍ വരുന്നു എന്നും, overlap ചെയ്യുന്ന സ്വരസ്ഥാനങ്ങളെപ്പറ്റിയും ഒക്കെക്കൂടി ചേര്‍ത്തുകൂടേ?
ഇതിനെപ്പറ്റി ഒരു ലേഖനം എഴുതണം എന്നു ഞാന്‍ വിചാരിക്കുവാന്‍ തുടങ്ങിയിട്ടു കുറേ നാളായി. പണിക്കര്‍മാഷ് എഴുതുന്നുണ്ടെങ്കില്‍ ഞാന്‍ അതിനു് ഒരുമ്പെടുന്നില്ല.
സംഗീതശാസ്ത്രം പൂര്‍ണ്ണമായി എഴുതുക എന്നത് എന്നെ പോലെ ഒരു വ്യക്തിയെ സംബന്ധിച്ച് സാന്തസമുദ്രം നീന്തികടക്കുന്നപോലെയായിരിക്കും.
ReplyDeleteഅറിയാവുന്ന ചില ബാലപാഠങ്ങള്‍ കുറിച്ചു എന്നേ ഉള്ളു, ഉമേഷ് അതിനെ പറ്റി വിശദമ്മായി എഴുതുക, വായിക്കാന്‍ താല്‍പര്യമുണ്ട്.
പിന്നെ overlaping ഞാന്‍ ആദ്യം സൂചിപ്പിച്ചത് ശ്രദ്ധിച്ചില്ലെന്നുണ്ടോ? ചതുഃശ്രുതി ഋഷഭം എങ്ങനെയാണ് ആദ്യത്തെ ഗാന്ധാരമാകുന്നത് എന്നു പറഞ്ഞ ഭാഗം
സ ക്കു ശേഷം സയോട് ഏറ്റവും അടുത്ത frequency ഉള്ള സ്വരം 'രി' ആക്കിയാല്‍ , ആ 'ര്‍ഇ' മുതല്‍ 'മ' വരെയുള്ള സ്ഥലത്ത് പ്രയോഗിക്കുന്ന ഏതു സ്വരവും 'ഗാന്ധാരമാണ്. അപ്പോള്‍ ചതുഃശ്രുതി ഋഷഭം, ഷഡ്ശ്രുതി ഋഷഭം, അന്തരഗാന്ധാരം എന്നിവ 'ഗ, ഗി ഗു എന്നു വിളിക്കപ്പെടുന്നു. ഇനി സക്കു ശേഷം അന്തരഗാന്ധാരമാണ് നാം സ്വീകരിക്കാന്‍ പോകുന്നത് എങ്കില്‍, സ മുതല്‍ അതു വരെയുള്ള സ്ഥലത്തേ എല്ലാ സ്വരസ്ഥാനവും 'ri' യുടെയാണ് യഥാക്രമം അവയെ 'ര' രി , രു എന്നു വിളിക്കുന്നു
ഇതിനെ ഹാര്‍മോണിയത്തിന്റെ കട്ടകളുടെ ക്രമത്തില്‍ നിന്നും എളുപ്പം മനസ്സിലാക്കാം.
ഷഡ്ജം കഴിഞ്ഞ് തൊട്ടടുത്ത കട്ട 'രി' ആക്കിയാല്‍ 'മ' ക്കു മുമ്പ് മൊന്നു കട്ടകള്‍ വരുന്നു അവ മൂന്നും യഥാക്രമം ഗ, ഗി, ഗു,; ഇവയില്‍ ഗു എന്നാ കട്ട 'ഗാന്ധാരമാക്കുമ്പോള്‍ അതിനും ഷഡ്ജത്തിനും ഇടക്ക്
മൂന്നു കട്ടകള്‍ അവ യഥാക്രമം ര രി രു
ഇതേപോലെ തന്നെ ധൈവതത്തിനും , നിഷാദത്തിനും.
ഇപ്രകാരമാണ് പന്ത്രണ്ട് ശ്രുതികളെ ഏഴുസ്വരത്തിലാക്കിയിരിക്കുന്നു എന്നു പറയുന്നത്
സംഗീതശാസ്ത്രം പൂര്‍ണ്ണമായി എഴുതാനോ? ഭേഷായി. ഞാനും സംഗീതവുമായുള്ള ബന്ധം ഇവിടെ പറയുന്നുണ്ടു് :)
ReplyDeleteസംഗീതത്തിലെ ചില ഗണിതവശങ്ങളെപ്പറ്റി എഴുതാനാണു വിചാരിച്ചതു്. പിന്നെ അതു് സംഗീതത്തെപ്പറ്റിയുള്ള പല പുസ്തകങ്ങളിലും വെബ്‌സൈറ്റുകളിലും ഉള്ളതുകൊണ്ടു വൃഥാവ്യായാമമാകും എന്നു തോന്നി.
പിന്നെ, കുറെക്കാലമായി പറയണമെന്നു വിചാരിക്കുന്നു. മറ്റു പോസ്റ്റുകളെപ്പറ്റി പറയുമ്പോള്‍ ഒരു ലിങ്കുകൂടി കൊടുക്കുക. അല്ലെങ്കില്‍പ്രസക്തഭാഗങ്ങള്‍ ഉദ്ധരിക്കുക.
അല്ലാതെ കുമാറിന്റെ പോസ്റ്റ്, പെരിങ്ങോടന്‍ പറഞ്ഞതു പോലെ, ഉമേഷ് വിചാരിക്കുന്നതു് എന്നൊക്കെ എഴുതിയാല്‍ ആര്‍ക്കും ഒരു ചുക്കും മനസ്സിലാവില്ല.
[എനിക്കു മനസ്സിലായില്ല. ഏതു കുമാര്‍? വരയ്ക്കുന്ന/പടം പിടിക്കുന്ന കുമാറോ വീടു വെയ്ക്കുന്ന കുമാറോ? 600-ല്‍പ്പരം ബ്ലോഗേഴ്സും ഓരോരുത്തര്‍ക്കും നാലും അഞ്ചും ബ്ലോഗും ഓരോന്നിലും അനവധി പോസ്റ്റുകളും ആയിരിക്കേ, എവിടെ നിന്നു കണ്ടുപിടിക്കാന്‍?]
ഒരിക്കല്‍ അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പിലെ ഒരു സംവാദത്തിന്റെ ബാക്കി ഇവിടെ കണ്ടു. ഇതു വായിക്കുന്നവരില്‍ വളരെ ചെറിയ ഒരു ശതമാനത്തിനേ അവിടെ അംഗത്വമുള്ളൂ. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ പ്രസക്തഭാഗങ്ങള്‍ ദയവായി ഉദ്ധരിക്കുക.
പ്രിയ ഉമേഷേ,
ReplyDeleteഅതിന് ഞാന്‍ ലിങ്കിടാന്‍ ശ്രമിക്കാഞ്ഞല്ല. പലതവണ ഇട്ടു പരാജയപ്പെട്ടതാണ്. പോസ്റ്റ് ചെയ്തു കഴിയുമ്പോള്‍ ഞാന്‍ എഴുതിയ അക്ഷരങ്ങളുടെ മുമ്പിലായി വേറെ ചില അക്ഷരങ്ങളും കൂടി ചേര്‍ത്ത് ബ്ലോഗര്‍ അതു കുളമാക്കിയിരിക്കും. ഞാന്‍ പണ്ട് ഒരു ദേശഭക്തിഗാനം എന്ന പോസ്റ്റ് ലിങ്ക് ചെയ്യാന്‍ ശ്രമിച്ചതിപ്പോഴും അവിടെ തന്നെയുണ്ട്.
റഫറന്‍സ് കൊടുക്കാന്‍ ശ്രമിക്കാം.
നിര്‍ദ്ദേശത്തിനു നന്ദി
പിന്നെ എല്ലാ മേളകര്‍ത്ത രാഗങ്ങളുടെയും സ്വരങ്ങള്‍ ആ ടേബിളില്‍ നിന്നും കിട്ടുന്നുണ്ടല്ലൊ
പണിക്കര്‍ സര്‍,
ReplyDeleteപോസ്റ്റ് വളരെ വിജ്ഞാനപ്രദമായിരുന്നു.നന്ദി.
ഞാന്‍ ചെയ്ത വിഡ്ഢിത്തം അല്പജ്ഞാനം കൊണ്ടുണ്ടായ അപകടമായി കരുതാന്‍ അപേക്ഷ.
സാറിന്റെ ദേശഭക്തിഗാനം കേള്‍ക്കുകയുണ്ടായി.കുറെ ദിവസം മുന്‍പ്. പിന്നീട് തിരഞ്ഞപ്പോള്‍ കണ്ടില്ല്യ. ഇപ്പൊഴും കാണാനില്ല്യ. വളരെ നന്നായിരുന്നു അത്. അതിന്റെ ലിങ്ക് ഒന്നു പറഞ്ഞു തരു.
അതെങ്ങനെയാന് എഡിറ്റ്/മിക്സ് ചെയ്തതെന്നൊക്കെ അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു.
നന്ദി.
ബഹുവ്രീഹി.
പണിക്കര്‍ സാറും ഉമ്മേഷും കുമാറും ഒക്കെ ചേര്‍ന്ന് ശാസ്ത്രീയ സംഗീതം സാധാരണക്കാര്‍ക്ക് മനസ്സിലാകാവുന്ന വിധത്തില്‍ പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു. എല്ലാവര്‍ക്കും കൂടെ ഒരു ബ്ലോഗ് തുടങ്ങിക്കൂടെ. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബാലപാഠങ്ങള്‍ പറഞുതരുന്ന ഒരു ബ്ലൊഗ്.........
ReplyDeleteപ്രിയ ബഹുവ്രീഹി,
ReplyDeleteതാങ്കളുടെ ബീറ്റയില്‍ എനിക്കു കമന്റാന്‍ സാധിക്കുന്നില്ല, അതുകൊണ്ടാണ് എന്റെ ബ്ലോഗ്ഗില്‍ ആക്കുന്നത്.
താങ്കളുടെ ശ്രമം വളരെ നല്ലതാണ്. ചിലതൊക്കെയേ കേട്ടുള്ളു, കാരണം വീട്ടിലെ PC ക്കെ വായും ചെവിയുമുള്ളു, office ലേത് മിണ്ടാപ്രാണിയാണ്. വീട്ടില്‍ അധികം സമയം കിട്ടാറുമില്ല.
sound forge, cool edit , music studio എന്നീ software കള്‍ mixing ന് ഉപയോഗിക്കാം.
kiranz ഇതില്‍ expert അണ് എന്നു കേട്ടിട്ടുണ്ട്, സഹായിക്കാന്‍ മനസ്ഥിതിയും ഉള്ളയാളാണത്രേ.
സാധകം കുറച്ചുകൂടി കഠിനമാക്കുക.
എന്റെ പാട്ടിന്റെ ലിങ്ക്
http://www.geocities.com/indiaheritage/new.mp3
ആശംസകളോടെ
പണിക്കര്‍ സര്‍,
ReplyDeleteതാങ്ക്സ് , ദേശഭക്തി ഗാനം download ചെയ്തൂ. വീണ്ടും വീണ്ടും കേട്ടു. വളരെ ഇഷ്ടമായി.മുന്‍പ് മിലേ സുര്‍ മേരാ തുംഹാരാ ഒക്കെ കേള്‍ക്കുമ്പോഴത്തെ സുഖം.
വേറെയും compose ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ ലിങ്ക് തരുമല്ലൊ?
ഉമേഷ്ജി , അനൊണി പറഞതു തന്നെയാണ് എന്റെയും ആഗ്രഹം. അനന്തം അഞാതം പൊലെ ഇങനെയും ഒരു ബ്ലോഗ് ആയിക്കൂടെ? അതൊ മുന്‍പേ ഉണ്ടൊ?
സര്‍,ഒരിക്കല്‍ കൂടി നന്ദി.
പണിക്കര്‍ സാറെ, ഇതു മനോഹരം. അതി ഗംഭീരം. പക്ഷെ എനിക്ക് പകര്‍ത്തി സൂക്ഷിക്കാന്‍ കഴിയുന്നില്ല.നേരിട്ട് വിന്‍ഡോസ് മീഡിയ പ്ലയറില്‍ കേള്‍ക്കാനെ കഴിയുന്നുള്ളൂ. എനിക്ക് മെയിലില്‍ ഒരു എം.പി.ത്രീ ഫയല്‍ അയച്ച് തരാന്‍ കഴിയുമോ?
ReplyDeleteഅഭിനന്ദനങ്ങള്‍.
This comment has been removed by a blog administrator.
ReplyDeleteപ്രിയ ബഹുവ്രീഹി,
ReplyDeletemusic studio എന്നത് professional use നുള്ള software aaN~ athil vaLare {precision ഓടു കൂടി editing, mixing എല്ലാം ചെയ്യാം. പക്ഷെ licensed version വള്രെ വിലപിടിച്ചതാണ്.
sound forge ചെറിയ പണിക്കൊക്കെ മതിയാകും. നമുക്കൊക്കെ ധാരാളം. അതില്‍ edit option ല്‍ paste special എന്ന sub menu ല്‍ mixing ചെയ്യാം. വലരെ എളുപ്പമാണ്. ഒന്നോ രണ്ടോ പ്രാവശ്യത്തെ tril മതിയാകും
ശ്രമിച്ചു നോക്കി വിവരം അറിയിക്കുമല്ലൊ.
സ്നേഹപൂര്‍വം
Dear Anamgaari,
ReplyDeleteI had mailed the mp3 file along with lyrics and notations hope you receive it
Regards