സംഗീതശാസ്ത്രം ഭാഗം -3
വായ്പ്പാട്ട് അഭ്യസിക്കുന്നതിന് പരമ്പരാഗതമായി സ്വീകരിച്ചിരിക്കുന്നത് 15ആമത് മേളകര്‍ത്താരാഗമായ മായാമാളവഗൗളയാണ്. എന്നാല്‍ ചിലര്‍ മോഹനം തുടങ്ങിയ ജന്യരാഗങ്ങളും ഉപയോഗിക്കാറുണ്ട്.
മായാമാളവഗൗളക്കുള്ള ഒരു പ്രത്യേകത രണ്ടു സ്വരങ്ങള്‍ തമ്മിലുള്ള ദൂരം കൂടിയതും കുറഞ്ഞതും ഒരേപോലെ ഇടകലര്‍ന്നതാണ് എന്നതാണ്.
സ്വരങ്ങള്‍-
സ, രി1, ഗ2, മ1, പ, ധ1, നി2, സ എന്നിങ്ങനെ ആരോഹണവും ഇതുതന്നെ വിപരീതക്രമത്തില്‍ അവരോഹണവും.
ഇനി ഇതു പാടിപഠിക്ക്‌ഏണ്ട താളക്രമം കൂടി അറിയേണ്ടിയിരിക്കുന്നു.
ആദിതാളം എന്ന 8 മാത്രകളുള്ള താളം ആണ് ആദ്യം ശീലിക്കേണ്ടത് ഏഴുസ്വരങ്ങളും അവസാനം രണ്ടാമത് താരസ്ഥായി സ യും കൂടി ചേര്‍ത്ത് എട്ടു സ്വരങ്ങള്‍ ആരോഹണത്തിലും , അതേപോലെ എട്ടു സ്വരങ്ങള്‍ അവരോഹണത്തിലും കണക്കാക്കി ഒരു സ്വരത്തിന് ഒരു മാത്ര എന്നിപ്പോള്‍ മനസ്സിലാക്കുക.
ഈ താളം കൈകള്‍ കൊണ്ട് തുടക്കു കൊട്ടുന്നതായും വീശുന്നതായും കണ്ടു കാണുമല്ലൊ. അതില്‍ ആദ്യം മുഴുവന്‍ കൈപത്തിയും ചേര്‍ത്ത് കമഴ്ത്തി അടിക്കുന്നു, പിന്നീടു ചെറുവിരല്‍ തുടങ്ങി ചെറുവിരല്‍, മോതിരവിരല്‍, നടുവിരല്‍ എന്നിങ്ങനെ മൂന്നു വിരലുകല്‍ അടിക്കുന്നു, അതി കഴിഞ്ഞാല്‍ വീണ്ടും കൈപത്തി മൊതം കമഴ്ത്തി ഒന്നടിക്കുന്നു, ഒരു തവണ മലര്‍ത്തി വീശുന്നു, വീണ്ടും കൈപത്തി കമഴ്ത്തി അടിക്കുന്നു, ഒരു തവണ മലര്‍ത്തി വീശുന്നു. ഈ എട്ടു പ്രക്രിയയെ സമം, ഒന്നു, രണ്ട്, മൂന്നു, അടി, വീച്ച്, അടി, വീച്ച് എന്നിപ്‌പോള്‍ വിളിക്കുക. അതിനെ നാം എഴുതുമ്പോള്‍ X I II III X V X V എന്നെഴുതും. ഇതിലേ ഓരോ അംഗവും ഒരേ സമയദൈര്‍ഘ്യമുള്ളതാണ്.
ഓരോന്നിനും ഇനി നാലു ഭാഗം വീതം ഉള്ളതായി സങ്കല്‍പ്പിക്കുക.
അതായത് ആദ്യത്തെ X എന്നത് നാല് xxxx ചേര്‍ന്നതാണ് എന്നും, I, II, III എന്നവയെല്ലാം iiii എന്ന നന്നാലു മാത്രകള്‍ ചേര്‍ന്നവയാണെന്നും അതുപോലെ തന്നെ X, V ഇവയും മനസ്സിലാക്കുക.
ചുരുക്കത്തില്‍
1-1-1-1, 2-2-2-2, 3-3-3-3, 4-4-4-4, 5-5-5-5, 6-6-6-6, 7-7-7-7, 8-8-8-8 എന്നു പറഞ്ഞാല്‍ ഒരു താളമായി. one,one,one,one എന്നു ഒരേ ഇടയിട്ടു പറഞ്ഞു നോക്കുക. അതേപോലെ അതേ വേഗതയില്‍ ബാക്കിയുള്ളവയും പറയുക.
അതു കഴിഞ്ഞാല്‍ സ എന്ന സ്വരം മാത്രം one,one,one,one ലെ ആദ്യത്തെ one ന്റെ സ്ഥാനത്ത് ഉച്ചരിച്ചിട്ട് ബാക്കി oneകളുടെ അത്രയും സമയം നീട്ടി മൂളുക ഇതുപോലെ - സ - അ -അ- അ;
ഇതു മനസ്സിലായെങ്കില്‍ ഇനി ഞാന്‍ ഒന്നുകള്‍ക്കും രണ്ടുകള്‍ക്കും പകരം സ്വരം എഴുതി അതു പാടേണ്ട ക്രംഅം കാണിക്കാം. നീട്ടേണ്ട സ്ഥാനം വെറും വരയാല്‍ കാണിക്കുന്നു: സ - - - ( നാലു മാത്രകളില്‍ ഒരുസ്വരവും മൂന്നു വരകളും)
അപ്പോള്‍ സ - - - രി - - - ഗ - - - മ - - - പ - - - ധ - - - നി - - - സ - - - ഇത്രയുമാകുമ്പോള്‍ അവരോഹനം പൂര്‍ണ്ണമായി; ഇനി ഇതേപൊലെ
സ - - - നി - - - ധ - - - പ - - - മ - - - ഗ - - - രി - - - സ - - - എന്ന് അവരോഹണവും. ഇങ്ങനെ പാടുന്നതിനെ ഒന്നം കാലം എന്നു വിളിക്കാം
ഒരു ഹാര്‍മോണിയമോ, അഥവാ കീബോര്‍ഡോ ഉപയോഗിച്ച് നാം പാടുന്ന സ്വരവും അതില്‍ നിന്നു ആ കീ അമക്കുമ്പോഴുളവാകുന്ന സ്വരവും തമ്മില്‍ മൂര്‍ച്ഛിക്കുന്നതുപോലെ പാടുവാനാണ് അഭ്യസിക്കേണ്ടത്. രണ്ടും ഒരേപോലെ തന്നെയിരിക്കണം എത്രനേരം നീട്ടിയാലും എന്നര്‍ത്ഥം. ശബ്ദം വിറക്കാതെ പാടുവാന്‍ കഴിയണം.
സ്വരം പാടിക്കഴിഞ്ഞാല്‍ അതേ ശബ്ദം തന്നെ ഇ, എന്നും , ഉ എന്നും ഉം എന്നും കൂടീ പാടി ശീലിക്കക എന്നാലേ വൃക എടുക്കുവാന്‍ സാധിക്കുകയുള്ളു.
ഒന്നാം കാലം മനസ്സിലായാല്‍ അതിന്റെ ഗുണീതങ്ങളാണ് രണ്ടാം കാലം, മൂന്‍നാം കാലം, നാലാം കാലം എന്നിവ. അതായത് ഒന്നാം കാലത്തില്‍ സ - - - എന്നു നാലു മാത്ര നീട്ടിയതിനു പകരം രണ്ടാം കാലത്തില്‍ അത്രയും സമയം കൊണ്ട് രണ്ടു സ്വരം പറയും, മൂന്നാം കാലത്തില്‍ നാലുസ്വരം പറയും, നാലാം കാലത്തില്‍ എട്ടു സ്വരം പറയും
സ - രി - ; സ രി ഗ മ ; സരിഗമപധനിസ ; എന്നിങ്ങനെ രണ്ടും മൂന്നും നാലും കാലങ്ങള്‍
അപ്പോള്‍ ആദ്യത്തെ X 1 11 111 X V X V യില്‍ ഒന്നാം കാലത്തില്‍ സ രി ഗ മ പ ധ നി സ എന്നു മാത്രം പാടൂം, രണ്ടാ കാലത്തില്‍ X 1 11 111 ആകുമ്പോള്‍ സ രി ഗ മ പ ധ നി സ തീരും അതുകൊണ്ട് X V X V ഇത്രയും സമയം കൊണ്ട് സ നി ധ പ മ ഗ രി സ യും പാടും, മൂന്നാം കാലത്തില്‍ രണ്ടാവര്‍ത്തി ആരോഹണാവരോഹനങ്ങള്‍ പാടും, നാലാം കാലത്തില്‍ X എന്ന അടിയുടെ സമയം കൊണ്ടു തന്നെ ആരോഹണം മുഴുവന്‍ പാടൂം എന്നര്‍ത്ഥം. ഇതിനെ ഒരു chartന്റെ സഹായത്തോടെ കാണിക്കാം.
ഇങ്ങനെ ആരോഹണ അവരോഹണക്രമറ്റ്‌ഹ്തില്‍ കുറഞ്ഞതു മൂന്നു കാലങ്ങളിലെങ്കിലും പാടി പരിശീലിക്കുക.
Friday, December 22, 2006
Subscribe to:
Post Comments (Atom)
സംഗീതശാസ്ത്രം ഭാഗം -3
ReplyDeleteവായ്പ്പാട്ട് അഭ്യസിക്കുന്നതിന് പരമ്പരാഗതമായി സ്വീകരിച്ചിരിക്കുന്നത് 15ആമത് മേളകര്‍ത്താരാഗമായ മായാമാളവഗൗളയാണ്. എന്നാല്‍ ചിലര്‍ മോഹനം തുടങ്ങിയ ജന്യരാഗങ്ങളും ഉപയോഗിക്കാറുണ്ട്
വൃക എന്ന പദം പരിചയമില്ല്യ . ഗമഗം എന്നാണൊ അര്‍ത്ഥം?
ReplyDeleteകുഞ്ചന്‍ നമ്പ്യാരുടെ ഒരു കൃതിയില്‍ , എലിയും പൂച്ചയും കൂടെയുള്ള കഥയില്‍ എലി പൂച്ചയെ അവസാനം പൂശകന്‍ എന്നു സംബോധനചെയ്യുന്നുണ്ട്. അന്നത്തെ വിമര്‍ശകര്‍ പൂച്ചക്ക് പൂശാന്‍ എന്നൊരു പര്യായപദമില്ലെന്നു വാദിച്ചുവത്രേ. അപ്പോള്‍ നമ്പ്യാര്‍ പറഞ്ഞതാണ് പൂച്ചക്കങ്ങനെയൊരു പര്യായപദമില്ല എന്നതു ശരി തന്നെപക്ഷെ നിങ്ങള്‍ക്കു മനസ്സിലായല്ലൊ പൂശകന്‍ എന്നു ഞാന്‍ എഴുതിയതിനര്‍ത്ഥം പൂച്ച എന്നാണെന്ന് അതുമതി ഭാഷയുടെ അര്‍ത്ഥം അത്രയെ ഉള്ളു.
ReplyDeleteവൃക എന്നതുകൊണ്ട് ഗമകം തന്നെയാണുദ്ദേശിച്ചത്