സംഗീതം സാമവേദത്തോളം പുരാതനമാണത്രെ.
ശബ്ദബ്രഹ്മം അഥവാ നാദബ്രഹ്മത്തേ ഉപാസിക്കുന്നത് ഇഹപരസുഖപ്രദമാണെന്നത് വസ്തുതയാണ്. ശാരീരികാരോഗ്യത്തിന് പ്രാണായാമം എത്ര ഗുണപ്രദമാണോ അത്രയും തന്നെ ഗുണപ്രദമാണ് സംഗീതവും. വിലോമപ്രാണായമം വര്‍ദ്ധിച രക്തമര്‍ദ്ദം ഉള്ളവര്‍ക്ക് ചികില്‍സയായി വിധിക്കുന്നു, അതേഫലം തന്നെയാണ് ശ്വാസം അകത്തെടുത്തശേഷം പാട്ടു പാടുവാന്‍ വേണ്ടി ക്രമേണ നിയന്ത്രിതമായി പുറമേക്കു വിടുന്നതും നല്‍കുന്നത്. ഓംകാരത്തിന്റെ ഉപാസനയും , ശ്രുതിയില്‍ ലയിച്ച് ഇരിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു സംശയമുള്ളവര്‍ പരിശോധിച്ചു തൃപ്തിയാകുക.അതൊക്കെ അവിടെ നില്‍ക്കട്ടെ നമുക്ക് സംഗീതശാസ്ത്രത്തെ അല്‍പം ശ്രദ്ധിക്കാം.
ഇതു സംഗീതം തീരെ അറിയാത്തവര്‍ക്ക് ഒരു അടിസ്ഥാനവിജ്ഞാനം നല്‍കാന്‍ മാത്രമുള്ളതാണ്, സംഗീതശാസ്ത്രം എന്താണ് എന്നു മനസ്സിലാക്കാന്‍ മാത്രമുദ്ദേശിച്ച്.
നമ്മുടെ തൊണ്ടയിലെ ശബ്ദമുണ്ടാക്കുന്ന അവയവം (vocal cords) കമ്പനം (vibrate) നടത്തുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്. ആ ശബ്ദത്തിന്റെ തരംഗങ്ങളുടെ frequency നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പുറപ്പെടുവിക്കുവാന്‍ സാധിച്ചാല്‍ സംഗീതാഭ്യസനം ആയി.
ചിലര്‍ക്ക് ജന്മനാ തന്നെ അതു വശമായിരിക്കും, ജാനകിയമ്മയുടെയും, എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെയും ഉദാഹരണം നോക്കുക. അവര്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചവരല്ല, എന്നാലും അഭ്യസിച്ച പലരെക്കാളും മെച്ചമായി അവര്‍ പാടുന്നു. അല്ലാത്തവര്‍ക്ക് അഭ്യാസം കൊണ്ട് നന്നായി പാടുവാന്‍ സാധിക്കും.
"അഭ്യാസാല്‍ പ്രാപ്യതേ ദൃഷ്ടി കര്‍മ്മസിദ്ധിപ്രകാശിനീ" പരിശീലനം കൊണ്ട് കര്‍മ്മത്തിന്റെ സിദ്ധിയുണ്ടാക്കുന ദൃഷ്ടി ലഭിക്കും എന്ന്.
ശബ്ദസൗകുമാര്യം ഇല്ലെങ്കില്‍ പോലും ശ്രുതി, താളം ഇവ ചേര്‍ന്ന് പാടിയാല്‍ സംഗീതം കേള്‍ക്കാന്‍ ഇമ്പമുള്ളതാകും.പിന്നെ നല്ലതുപോലെ പാടുവാന്‍ സാധിക്കുക എന്നത് ഒരു ദൈവാനുഗ്രഹമാണ്. (ദൈവം എന്നതിനര്‍ഥം പൂര്‍വജന്മകര്‍മ്മഫലം എന്നാണ്)
ശബ്ദത്തിന്റെ frequency കൂടുംതോറും സ്ഥായി( pitch ) കൂടൂം , കുറയുംതോറും സ്ഥായി കുറയുകയും ചെയ്യും. അതായത് നാം സാധാരണ സംസാരിക്കുന്ന സ്ഥായി എന്നത് 'മദ്ധ്യസ്ഥായി' എന്നു പറയുക , അതിന്റെ അടീസ്ഥാന frequency ഒന്ന് എന്നു കരുതുക. ആ ശബ്ദത്തെ അഥവാ സ്വരത്തെ ഷഡ്ജ്ം എന്നു വിളിക്കുന്നു. 'സ' എന്ന സംജ്ഞ അതിനു കൊടുത്തിരിക്കുന്നു. ഇനി ഇതിന്റെ frequency കൂട്ടിക്കൂട്ടി രണ്ടാകുന്നു എന്നു കരുതുക. അപ്പോള്‍ ഉണ്ടാകുന്ന സ്വരവും 'സ' തന്നെയാകണമല്ലൊ- കുറച്ചു കൂടിയ സ്ഥായിയില്‍ ആണെന്നു മാത്രം. അതിനെയാണ് താരസ്ഥായി 'സ' എന്നു നാം വിളിക്കുന്നത്. ഇനി മദ്ധ്യസ്ഥായിയില്‍ frequency ഒന്നു മുതല്‍ frequency രണ്ടു വരെ പോയ അതേ വഴിയാണ് താരസ്ഥായിയില്‍ frequency രണ്ടു മുതല്‍frequency നാലു വരെ എന്ന് എളുപ്പം മനസ്സിലാക്കാമല്ലൊ. എങ്കില്‍ അതുപോലെ തന്നെയായിരിക്കും താഴെ ഒന്നില്‍ നിന്നും കുറഞ്ഞു കുറഞ്ഞു 1/2 വരെയുള്ള വഴിയും . അതിനെ മന്ദ്രസ്ഥായി എന്നു വിളിക്കുന്നു.
ചുരുക്കത്തില്‍ മന്ദ്രസ്ഥായി -- 1/2 മുതല്‍ 1 വരെമദ്ധ്യസ്ഥായി-- 1 മുതല്‍ 2 വരെ താരസ്ഥായി -- 2 മുതല്‍ 4 വരെ അതായത് ഒന്നു മുതല്‍ രണ്ടുവരെയുള്ള ദൂരം എന്താണെന്നും അതിലുള്ള ശബ്ദങ്ങള്‍ എങ്ങനെ തൊണ്ടയില്‍ നിന്നും പുറപ്പെടുവിക്കാം എന്നും പഠിച്ചാല്‍ അതിന്റെ ഗുണിതങ്ങളോ, ഹാരകങ്ങളോ ആയല്ലാതെ മറ്റൊരു ശബ്ദവും ഇല്ല എന്ന തത്വത്തില്‍ നിന്നും ചിട്ടപ്പെടുത്തിയതാണ് സ്വരങ്ങളും, വരിശകളും മറ്റും.
ഇനി അതെങ്ങനെയാണെന്നു നോക്കാം. frequency 1 ഉള്ള 'സ' യെ സ1 എന്നും frequency 2 ഉള്ള 'സ' യെ സ2 എന്നും തല്‍ക്കാലം വിളിക്കുക.സ1 മുതല്‍ സ2 വരെയുള്ള ദൂരത്തിനിടക്ക് ഒരു ചവിട്ടുപടിയായി പഞ്ചമം എന്ന സ്വരത്തെ നിജപ്പെടുത്തി. ഇതു ഏകദേശം 1 2/3 നെക്കാള്‍ അല്‍പം കുറഞ്ഞ frequency ഉള്ളതാണ് അതിനെ 'പ' എന്നു വിളിക്കുന്നു
ഇപ്പോള്‍ നമുക്ക് സ1 പ സ2 എന്ന മൂന്നു പോയിന്റുകള്‍ കിട്ടി. ഇതിനെയാണ് മധ്യസ്ഥായി എന്നു പറഞ്ഞതും, ഇതിനെത്തന്നെയാണ് സ്കെയില്‍ എന്നു വ്യവഹരിക്കുന്നതും.ഇനി 'സ1' മുതല്‍ 'പ' വരെയുള്ള ദൂരത്തിനിടക്കുള്ള സ്വരസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.ഹിന്ദുസ്ഥാനിരീതിയില്‍ എളുപ്പം മനസ്സിലാക്കാം- അതുകൊണ്ട് അങ്ങനെ ആദ്യം പറയാം- പിന്നീടു കര്‍ണ്ണാടകശൈലിയിലാക്കി വിശദീകരിക്കാം.
സ1 നും പ ക്കും ഇടക്ക് മൂന്നു സ്വരങ്ങള്‍ ഓരോന്നിനും രണ്ടു വീതം ഭേദങ്ങള്‍ - കോമളം എന്നത് കുറഞ്ഞ frequency യുള്ളത് തീവ്രം എന്നത് കൂടിയ frequency യുള്ളത് ; അവ യഥാക്രമം ഋഷഭം, ഗാന്ധാരം, മധ്യമം എന്നിവയാണ്.'പ' ക്കും, 'സ2' നും ഇടക്ക് രണ്ടു സ്വരങ്ങള്‍ ധൈവതം നിഷാദന്മ് എന്നിങ്ങനെ അവയും കോമളം തീവ്രം എന്നിങ്ങനെ രണ്ടു വിധം വീതം.ഇതേ ക്രമത്തിലാണ് ഹാര്‍മോണിയത്തിന്റെ കട്ടകള്‍ അടുക്കിയിരിക്കുന്നത്-- എങ്ങനെയെന്നാല്‍--
ആദ്യം മുതല്‍ മന്ദ്രസ്ഥായി സ, കോമളരിഷഭം, തീവ്രരിഷഭം, കോമളഗാന്ധാരം, തീവ്രഗാന്ധാരം, കോമളമദ്ധ്യമം, തീവ്രമദ്ധ്യമം, പഞ്ചമം, കോമളധൈവതം, തീവ്രധൈവതം, കോമളനിഷാദം, തീവ്രനിഷാദം. എന്നിങ്ങനെ- അതുകഴിഞ്ഞാല്‍ മധ്യസ്ഥായി സ അതായത് നാം മുമ്പു പറഞ്ഞ 'സ1'.
ഇപ്പറഞ്ഞ കട്ടകളുടെ ക്രമം ഒരാവര്‍ത്തികൂടിയാകുമ്പോള്‍ മധ്യസ്ഥായിയും അടൂത്ത ആവര്‍ത്തി താരസ്ഥായിയും ആകുന്നു.ഇവയെ എളുപ്പത്തിനു വേണ്ടി സ, രി, ഗ, മ, പ, ധ, നി എന്ന ഏഴ് സ്വരങ്ങള്‍ എന്നും, കോമളതീവ്രഭേദങ്ങളെക്കൂടിച്ചേര്‍ത്ത് പന്ത്രണ്ടു ശ്രുതികള്‍ എന്നും പറയുന്നു--(സ1, രി1, രി2, ഗ1,ഗ2, മ1, മ2, പ1, ധ1, ധ2, നി1, നി2 ആകെ 12).അടുത്തായി നമുക്ക് കര്‍ണ്ണാടകസംഗീതത്തില്‍ മൂന്നു 'രി' മൂന്നു 'ഗ', രണ്ടു 'മ', മൂന്നു 'ധ', മൂന്നു 'നി' എന്നിങ്ങനെ പറയുന്നതിനെ നോക്കാം
സ1 മുതല്‍ മ1 വരെയുള്ള ദൂരം രിക്കും ഗക്കും ഉള്ളതാണ്. അതില്‍ ഗ2 ആണ് നാം ഒരു രാഗത്തില്‍ ഉപയോഗിക്കുന്നത് എന്നു വിചാരിക്കുക. അപ്പോള്‍ രി1, രി2, ഗ1 എന്നീ മൂന്നു സ്ഥാനങ്ങള്‍ ഉണ്ട്. 'ഗ' എന്ന സ്വരം നിജപ്പെടുത്തിയാല്‍ ഇവ മൂന്നും രി എന്നു വിളിക്കാപ്പെടുന്നു- അത് രി1, രി2, രി3 എന്നെഴുതുന്നതിനുപകരം അക്ഷരമാലക്രമത്തില്‍ ര, രി, രു എന്ന പേരുകളിലാണെന്നു മാത്രം.അതേപോലെ രി1 ആണ് ഒരു രാഗത്തില്‍ ഉപയോഗിക്കുന്നത് എന്നു നിശ്ചയിച്ചാല്‍ രി2, ഗ1, ഗ2 ഇവ മൂന്നും യഥാക്രമം ഗ, ഗി, ഗു എന്നപേരില്‍ ഗ ആയി വ്യവഹരിക്കാപ്പെടുന്നു.അപ്പോള്‍ യഥാര്‍ഥത്തില്‍ രി2 ഉം ഗയും ഒന്നു തന്നെയാണ്. ഇതിനെയാണ് കഴിഞ്ഞ ലേഖനത്തില്‍ overlapping എന്നു പറഞ്ഞത്.ഇതെപോലെ തന്നെ ധ, നി എന്നിവയും മനസ്സിലാക്കുക, ധ2 ഉം ന യും ഒന്നു തന്നെ . പന്ത്രണ്ടു ശ്രുതികളെയും ഏഴു സ്വരങ്ങളിലായും , ഹാര്‍മോണിയത്തില്‍ പന്ത്രണ്ടു കട്ടകളിലായും നിജപ്പെടുത്തിയതു മനസ്സിലായിരിക്കുമല്ലൊ.
ഇനി രാഗങ്ങളുടെ കാര്യത്തിലേക്കു കടക്കാം. സ1 മുതല്‍ സ2 ലേക്ക് പോകുന്നതിനെ ആരോഹണം (കയറല്‍) എന്നും സ2 ല്‍ നിന്നും സ1 ലേക്കുള്ള വരവിനെ അവരോഹണം (ഇറങ്ങല്‍) എന്നും പറയുന്നു.ആരോഹണത്തില്‍ സ രി ഗ മ പ ധ നി സ എന്നിങ്ങനെ എല്ലാ സ്വരങ്ങളിലും തൊട്ടു സഞ്ചരിക്കുകയും, അവരോഹണത്തില്‍ അതുപോലെ സ നി ധ പ മ ഗ രി സ എന്ന് എല്ലാ സ്വരങ്ങളിലും തോട്ടു സഞ്ചരിക്കുകയും ചെയ്യുന്ന രാഗങ്ങളെ സമ്പൂര്‍ണ്ണ രാഗങ്ങള്‍ അഥവാ മേളകര്‍ത്താ രാഗങ്ങള്‍ അഥവാ മേളങ്ങള്‍ എന്നു പറയുന്നു.ഇവയില്‍ ആരോഹണത്തിലെ സ്വരങ്ങള്‍ തന്നെയാകും അവരോഹണത്തിലും.ആകെ പന്ത്രണ്ട് ശ്രുതികള്‍, അവയില്‍ ഷഡ്ജം പഞ്ചമം ഇവ ഓരോന്ന്, മധ്യമം രണ്ട്, ബാക്കിയെല്ലാം മുമ്മൂന്ന്. ഇവയുടെ permutation combination നോക്കിയാല്‍ 72 തരത്തില്‍ ഇവക്ക് യോജിക്കാന്‍ കഴിയും.ആ 72 ല്‍ ആദ്യത്തെ 36 ല്‍ മധ്യമത്തിന്റെ കോമളരൂപമായ ശുദ്ധമധ്യമം ഉപയോഗിക്കുന്നു. അപ്പോല്‍ ഇനി വ്യത്യാസം വരാവുന്നവ (variables) രി, ഗ, ധ, നി എന്നിവയാണ്
രി എന്ന സ്വരം ര, രി, രു എന്നു മൂന്നും, ഗ എന്ന സ്വരം ഗ ഗി ഗു എന്നു മൂന്നു തരവും ഉണ്ടെന്നും അവയില്‍ രി, ഗ എന്നിവ ഒന്നാണെന്നും നാം നേരത്തെ കണ്ടു.അപ്പോള്‍ അവ തമ്മില്‍ ചേരാവുന്ന combination1. ര ഗ,2. ര ഗി, 3. ര ഗു,4. രി ഗി,5. രി ഗു,6. രു ഗു എന്നിങ്ങനെ ആറു തരത്തിലാണ് . ഇതേപോലെ തന്നെ ധ നി എന്നീ സ്വരങ്ങള്‍ തമ്മിലും ധന, ധനി, ധനു, ധിനി, ധിനു, ധുനു എന്ന് 6 combinationsആദ്യത്തെ 36 മേളങ്ങളില്‍ 6 വീതമുള്ള 6 വര്‍ഗ്ഗങ്ങളുണ്ടാക്കി. എല്ലാ രാഗങ്ങള്‍ക്കും ഷഡ്ജം, പഞ്ചമം, ശുദ്ധമധ്യ്‌അമം ഇവ സാമാന്യം.
ബാക്കി
1. ര ഗ -----ധ ന
2. ര ഗ -----ധ നി
3. ര ഗ -----ധ നു
4. ര ഗ -----ധി നി
5. ര ഗ -----ധി നു
6. ര ഗ -----ധു നു
അതായത് ആദ്യ ആറെണ്ണത്തിലെ സ്വരങ്ങള്‍ (ഋഷഭഗാന്ധാരങ്ങള്‍ ഒന്നു തന്നെ, ധൈവതനിഷാദങ്ങള്‍ മാറുന്നു)ഷഡ്ജം, കോമള ഋഷഭം, കോമളഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, കോമളധൈവതം, കോമളനിഷാദം എന്നിവയാണ് ഒന്നാമത്തേതിന് ഇതുപോലെ മറ്റുള്ളവയേയും അറിഞ്ഞുകൊള്ളുക.രണ്ടാമത്തേ ആറെണ്ണത്തിന് ഋഷഭഗാന്ധാരങ്ങള്‍ ര ഗി യായിരിക്കും, ധൈവതനിഷാദങ്ങള്‍ മുമ്പെപോലെ മാറിവരുന്നു-
7. ര ഗി --- ധ ന
8. ര ഗി --- ധ നി
9. ര ഗി --- ധ നു
10. ര ഗി --- ധി നി
11. ര ഗി --- ധി നു
12. ര ഗി --- ധു നു
മൂന്നാമത്തെ വര്‍ഗ്ഗം
13. ര ഗു --- ധ ന
14. ര ഗു --- ധ നി
15. ര ഗു --- ധ നു
16. ര ഗു --- ധി നി
17. ര ഗു --- ധി നു
18. ര ഗു --- ധു നു
നാലാമത്തെ വര്‍ഗ്ഗം
19. രി ഗി --- ധ ന
20. രി ഗി --- ധ നി
21. രി ഗി --- ധ നു
22. രി ഗി --- ധി നി
23. രി ഗി --- ധി നു
24. രി ഗി --- ധു നു
അഞ്ചാമത്തെ വര്‍ഗ്ഗം
25. രി ഗു --- ധ ന
26. രി ഗു --- ധ നി
27. രി ഗു --- ധ നു
28. രി ഗു --- ധി നി
29. രി ഗു --- ധി നു
30. രി ഗു --- ധു നു
ആറാമത്തെ വര്‍ഗ്ഗം
31. രു ഗു --- ധ ന
32. രു ഗു --- ധ നി
33. രു ഗു --- ധ നു
34. രു ഗു --- ധി നി
35. രു ഗു --- ധി നു
36. രു ഗു --- ധു നു
ഇനി ഇതേ പോലെ അടുത്ത 36 എണ്ണത്തില്‍ ശുദ്ധ മദ്ധ്യമത്തിനു പകരം പ്രതിമദ്ധ്യമം ചേര്‍ത്താല്‍ മേളകര്‍ത്താരാഗങ്ങളുടെ പട്ടിക പൂര്‍ണ്ണമായി
Later we will see the individual raagaas, and variSaas
Monday, December 18, 2006
Subscribe to:
Post Comments (Atom)
അനോണിയും , ബഹുവ്രീഹിയും മറ്റും ആവശ്യുപ്പെട്ടതുപോലെ സംഗീതതിന്റെ ബാലപാഠങ്ങളെക്കുറിച്ച് ഒരു പോസ്റ്റ്. വലിയ പോസ്റ്റ് ഇടാന്‍ എന്റെ PC സമ്മതിക്കാത്തതു കൊണ്ട് ചെറിയ പലതായി ഇടാം.
ReplyDeleteപണിക്കര്‍ സാറേ, പകുതി വരെ വായിച്ചു. ശരിക്ക് മനസ്സിലാക്കി ഒന്നുകൂടി വായിക്കണം. വളരെ നല്ല വിവരണം.
ReplyDeleteദയവായി ഇതിന്റെ ബാക്കി കാര്യങ്ങള്‍ കൂടി സമയം പോലെ എഴുതുമല്ലോ. ആശംസകള്‍.
പണിക്കര്‍ സര്‍,
ReplyDeleteഈ പോസ്റ്റിനു വളരെ നന്ദി. മനസ്സിരുത്തി വായിക്കന്‍ പറ്റീട്ടില്ല്യ ഇതു വരെ. പണീത്തിരക്കും മറ്റു ബഹലങ്ങളും ആയതുകൊണ്ട് വീകെന്റില്‍ വിശദമായി വായിച്ച് സംശയങ്ങല്‍ ചൊദിക്കാം എന്നു വെച്ചു.
നന്ദി.
പ്രിയ വക്കാരീ, ബഹുവ്രീഹീ
ReplyDeleteഈ 'സാര്‍' വിളിയൊരു വല്ലാത്ത അരോചകമല്ലേ എന്നൊരു തോന്നല്‍. ഒരകല്‍ച്ച ഉണ്ടാക്കുന്നത് അല്ലേ, കുറച്ചു കൂടി സാമീപ്യം തോന്നുന്ന എന്തെങ്കിലുമായാല്‍ നന്നായിരുന്നു. തുടര്‍ച്ചയായി ഇതിന്റെ ബാക്കിയും പോസ്റ്റാന്‍ ശ്രമിക്കാം.
വായനക്കും കമന്റിനും പ്രോല്‍സാഹനത്തിനും നന്ദി
indiaheritage ന്റെ കമെന്റ് കണ്ട് വന്നതാണ്. സംഗീതം എന്റെ ഏഴയല്പക്കത്തുകൂടി പോയിട്ടില്ല. അപ്പൊ സാര്‍ വിളി കേട്ടുവന്നതാന്ന് ചുരുക്കം.
ReplyDeleteഇവിടെ ഓഫീസില്‍ എല്ലാരെയും പേരു വിളിക്കണമെന്നാ ഉഗ്രശാസന ഫ്രം എം ഡി. അദ്ദേഹത്തിനേം പേരു വിളീക്കണം. ആദ്യമൊക്കെ അല്പം ബുദ്ധിമുട്ടിയെങ്കിലും ഇപ്പൊ ശരിയായി വരുന്നു. ഓരോ സര്‍ വിളിക്കും 10 ദിര്‍ഹം ഫൈനും ഉണ്ട്. 40 ദിര്‍ഹം പോയപ്പോള്‍ ശരിക്കും പഠിച്ചു.
എല്ലാരെം സര്‍, മാഷ്, ചേട്ടന്‍, എന്നീ വിളികള്‍ നമ്മുടെ മാത്രം പ്രത്യേകതയാണോ?
-സുല്‍
അനോനിയായി ഞാനിട്ട കമന്റു പരിഗണിച്ച് പോസ്റ്റിട്ട പണീക്കര്‍ സാറിന് നന്ദി. ഞാന്‍ ആ പോസ്റ്റ് പഠിച്ചുകൊണ്ടിരിക്കുന്നു. ഏതാണ്ടൊക്കെ മനസ്സിലാകുന്നുണ്ട്.
ReplyDeleteപിന്നെ “വരിശ” എന്ന് അതില്‍ പരാമര്‍ശിക്കപ്പേടുന്നുണ്ട്. എന്താണ് വരിശ?
overlappingനോടൊപ്പം വരുന്ന വിവാദി ദോഷത്തെപ്പറ്റി കൂടിയും ഒന്നു പറയാമോ?
ReplyDeleteപ്രിയ njjoju,
ReplyDeleteവരിശകള്‍ എന്നത് സംഗീതം പഠിക്കാനുപയോഗിക്കുന്ന സ്വരങ്ങളുടെ ചില ക്രമങ്ങളാണ് അതു ഞാന്‍ വഴിയേ വിശദീകരിക്കാം. ശ്രദ്ധിച്ചു വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം
പ്രിയ സുരലോഗം,
നാം കണ്ട സ്വരങ്ങളില്‍ ചിലവയെ വളരെ പ്രധാനം എന്നും ചിലവയെ പ്രധാനം എന്നും മറ്റു ചിലവയേ അത്ര പ്രധാനമല്ലാത്തത് എന്നും ഗാനത്തിന്റെ പ്രയോഗാവസരത്തില്‍ തരം തിരിക്കുവാന്‍ സാധിക്കും.
ഏറ്റവും പ്രധാനപ്പെട്ട സ്വരം അതായത് ആ രാഗത്തിന്റെ ഭാവം പൂര്‍ണ്ണമായി പ്രകടിപ്പിക്കുവാന്‍ സഹായിക്കുന്നതാണ് വാദിസ്വരം. അതിനു രാജാവിന്റെ പദവി കൊടുത്തിരിക്കുന്നു.
സംവാദി എന്ന സ്വരം രാജാവിനോടു ചേരുന്ന മന്ത്രിയുടെ പദവി സ്വീകരിക്കുന്നു. ഉദാഹരണത്തിന് ബഹുവ്രീഹിയുടെ തന്നെ ഗാനത്തിലെ സ രി മാ--- ഗരി എന്നയിടത്തിലെ മദ്ധ്യമം അ രാഗത്തിന്റെ ഭാവത്തെ പ്രകടിപ്പിക്കുവാന്‍ സഹായിക്കുന്ന രീതി നോക്കുക അതു കൊണ്ട് അതു സംവാദിയാകുന്നു.
ഇനി വിവാദി എന്നത് വാദി സംവാദികളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന ശ്രവണസുഖത്തെ കുറക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വരങ്ങളാണ്. ഉദാഹരണത്തിന് ശുദ്ധരിഷഭത്തിനു ശേഷം ചതുശ്രുതിരിഷഭം ഗാന്ധാരമായുള്ള പ്രയോഗം. ഇതാണ് വിവാദി ദോഷം