Sunday, December 17, 2006

യമം

ആദ്യം എഴുതിയത്‌ തെറ്റിപ്പോയിരുന്നു എന്നു ഞാന്‍ മുമ്പു പരഞ്ഞല്ലൊ, അതു 'നിയമം' ആയിരുന്നു. ഇനി പറയുന്ന
"അഹിംസാ സത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ" ഇതാണ്‌ യമം.

യമം

"അഹിംസാസത്യമസ്തേയബ്രഹ്മചര്യാപരിഗ്രഹാഃ യമാഃ"

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ്‌ യമം എന്നു പറയപ്പെടുന്നത്‌

ഹിംസയുടെ അഭാവം ആണ്‌ അഹിംസ.

ഹിംസ എന്നാല്‍ " ഹിമസാ നാമ പ്രാണിനാം പരദ്രോഹചിന്താ"
മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ചിന്ത, അഥവാ മന്‍സികവ്യാപാരം പോലും ഹിംസയാകുന്നു.
അതിനാല്‍ കായികമായും, മാനസികമായും, വാചികമായും ഉള്ള പരദ്രോഹചിന്ത ഒഴിവാക്കുക. എന്നതാണ്‌ അഹിംസാശബ്ദം കൊണ്ടുദ്ദേശിക്കുന്നത്‌

സത്യം.

"ഓം വാങ്ങ്‌ മേ മനസി പ്രതിഷ്ഠ്‌ഇതാ മനോ മേ വാചി പ്രതിഷ്ഠിതാ--" ഇത്യാദി ഉപനിഷദ്വാക്യം
ഓര്‍മ്മിക്കുക. മനസ്സില്‍ വിചാരിക്കുന്നത്‌ പറയുക, പറയുന്നത്‌ പ്രവര്‍ത്തിക്കുക ഇതാണ്‌ ഇവിടെ
ഉദ്ദേശിക്കുന്ന സത്യം. 'സത്‌ ഇയം' എന്നു തുടങ്ങി ഞാന്‍ മുമ്പെഴുതിയ പല അര്‍ഥങ്ങളും സത്യത്തിനുണ്ട്‌
എങ്കിലും ഈ പ്രകരണത്തില്‍ മേല്‍പറഞ്ഞ അര്‍ത്ഥത്തിനാണ്‌ സാംഗത്യം.

അസ്തേയം.

സ്തേയം എന്നാല്‍ ചൗര്യം - മോഷണം എന്നര്‍ത്ഥം. "പരദ്രവ്യവാഞ്ച്ഛ" എന്നാണ്‌ നിര്‍വചനം.
മറ്റുള്ളവരുടെ വസ്തുക്കളില്‍ ഉണ്ടാകുന്ന ആഗ്രഹത്തെപ്പോലും മോഷണം എന്നു കരുതുക.

ഇവിടെ ഒന്നു ശ്രദ്ധിക്കാം ഈ പറയുന്ന എല്ലാറ്റിനും കായികം, വാചികം, മാനസികം എന്നീ മൂന്നു
തലങ്ങളിലും വ്യാപ്തിയുണ്ട്‌.

ബ്രഹ്മചര്യം.

മുഖ്യം , ഗൗണം എന്നു രണ്ടു തരത്തില്‍ ബ്രഹ്മചര്യമുണ്ട്‌.

"ആകൃഷ്ടഫലമൂലാനി വനവാസരതിഃ സദാ
കുരുതേഹരഹഃ ശ്രാദ്ധമൃഷിര്‍വിപ്രഃ സ ഉച്യതേ" വനത്തില്‍ താമസിച്ച്‌, ഫലമൂലങ്ങള്‍
ഭക്ഷിച്ച്‌, കര്‍മ്മങ്ങളെല്ലാം ശ്രാദ്ധമായി ചെയ്യുന്ന
(ഭൗതികമായ അസ്തിത്വത്തില്‍ വിരക്തി വന്നതുകൊണ്ട്‌ തന്റെ ശരീരവും ജഡമാണെന്നു മനസ്സിലാകിയതു
കൊണ്ട്‌ തനിക്കു വേണ്ടി ചെയ്യുന്നതും ശ്രാദ്ധമാകുന്നു എന്നര്‍ത്ഥം) വിപ്രനാണ്‌ ഋഷി. അവരുടെ ജീവിതം മുഖ്യബ്രഹ്മചര്യമാണ്‌.

ഗൗണം--

"ഏകാഹാരേണ സന്തുഷ്ടഃ ഷഡ്കര്‍മ്മനിരതഃ സദാ
ഋതുകാലേഭിഗാമീ ച സ വിപ്രോ ദ്വിജ ഉച്യതേ"

ഒരു നേരത്തെ ആഹാരം കൊണ്ട്‌ സന്തുഷ്ടനും, നിത്യവും പഠിക്കുക, പഠിപ്പിക്കുക, ദാനം മേടിക്കുക,
ദാനം കൊടുക്കുക, യജ്ഞം ചെയ്യുക, യജ്ഞം ചെയ്യിപ്പിക്കുക എന്നീ ഷഡ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനും, ഋതുകാലത്ത്‌
ധര്‍മ്മമായി പത്നീസേവ ചെയ്യുന്നവനും ആയ വിപ്രനേ ദ്വിജന്‍ എന്നു വിളിക്കുന്നു. ഇതു ഗൗണബ്രഹ്മചര്യം. രണ്ടും ശ്രേഷ്ഠം തന്നെ.

അപരിഗ്രഹം

സ്വന്തം ശരീരത്തേ ആരോഗ്യത്തോടുകൂടി നിലന്‍ഇര്‍ത്തുവാന്‍ എന്ത്‌ ഭക്ഷണം വേണമോ , അതാതു
ദിവസം അത്ര ആഹാരത്തില്‍ കൂടുതലായി മറ്റൊരു വസ്തുവും സ്വീകരിക്കാതിരിക്കുകയും,
ബാകിയുള്ളതിനെ ദാനം ചെയ്യുകയും ചെയ്യുന്നതിനെ ആണ്‌ അപരിഗ്രഹം എന്നു പറയുന്നത്‌

വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത്‌ ഇപ്പറഞ്ഞതാണ്‌. ഇതെല്ലാം സ്വായത്തമാക്കി വേണം യോഗിയാകാന്‍ തുടങ്ങുന്നത്‌. അടുത്ത പടിയായ നിയമം നേരത്തെ വിശദീകരിച്ചുവല്ലൊ. അതിനടൂത്തത്‌ ആസനം

'നിയമം'

3 comments:

 1. വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത്‌ ഇപ്പറഞ്ഞതാണ്‌. ഇതെല്ലാം സ്വായത്തമാക്കി വേണം യോഗിയാകാന്‍ തുടങ്ങുന്നത്‌. അടുത്ത പടിയായ നിയമം നേരത്തെ വിശദീകരിച്ചുവല്ലൊ. അതിനടൂത്തത്‌ ആസനം

  ReplyDelete
 2. പണിക്കര്‍ മാഷേ,
  ഞാനിതിപ്പോഴാണ് കണ്ടത്.ഇത് വളരെ നല്ലൊരു സംരംഭമാണ്.വിവാദങ്ങളുണ്ടാക്കാന്‍ സാദ്ധ്യത കാണാത്തതിനാലാകും ഇവിടെ ആള്‍‌ത്തിരക്കും ഇല്ല. എന്നു വെച്ച് നിങ്ങള്‍ ബാക്കി എഴുതുന്നതില്‍ നിന്നും പിന്തിരിയരുത് എന്നാണ് എന്റെ അഭിപ്രായം. എന്നെപ്പോലെ ഇത്തരം അറിവുകള്‍ക്കായി പരതി നടക്കുന്നവര്‍ ഒരു നാള്‍ ഇവിടെയും വന്നെത്തുക തന്നെ ചെയ്യും.

  എന്തിനുമേതിനും നമ്മുടെ പൂര്‍വിക സംസ്കാരത്തെ വിമര്‍ശിക്കാന്‍ മാത്രം തൂലിക കയ്യിലെടുക്കുന്നവര്‍ വിമര്‍ശിക്കാന്‍ വേണ്ടിയെങ്കിലും ഇത്തരം കുറിപ്പുകളില്‍ നിന്നും ചില കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്.

  ReplyDelete
 3. പൊതുവാള്‍ജീ,
  കമന്റുകള്‍ കാണുവാന്‍ വൈകുന്നു.

  ചിലയിടത്തൊക്കെ തെരക്കു കുറയുന്നതാണ് നല്ലത്‌ ., തെരക്കു കൂടിയാലും അബദ്ധമാകും അല്ലേ? നന്ദി

  ReplyDelete