പൃഥിവ്യാം ത്രീണി രത്നാനി
അന്നമാപഃ സുഭാഷിതം
മൂഢൈഃ പാഷാണഖണ്ഡേഷു
രത്നസംജ്ഞാ വിധീയതേ
പൃഥിവ്യാം = ഭൂമിയില്‍
ത്രീണി = മൂന്നു
രത്നാനി = രത്നങ്ങള്‍
അന്നമാപഃ സുഭാഷിതം = ആഹാരം, ജലം, സുഭാഷിതം
മൂഢൈഃ = മൂഢന്മാരാല്‍
പാഷാണഖണ്ഡേഷു = കല്‍ക്കഷണങ്ങളില്‍
രത്നസംജ്ഞാ = രത്നം എന്ന പേര്
വിധീയതേ = വിധിക്കപ്പെട്ടിരിക്കുന്നു
യഥാര്‍ഥത്തില്‍ യാതൊരു വിലയുമില്ലാത്ത കല്ലിനെയാണ് നാം ഇക്കാലത്ത് രത്നം എന്നു വിളിക്കുന്നത്.
സുഭാഷിതത്തിന്റെ പ്രാധാന്യം ബ്ലോഗ്ഗിലെ പല ചര്‍ച്ചകളും വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നതുകൊണ്ട് ഇതിവിടെ കുറിക്കുന്നു,
മനുഷ്യന് ഏറ്റവും മുഖ്യമായ അലംകാരം - ആഭരണം നല്ല വാക്കാണ് എന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു.
ഭര്‍തൃഹരി ആണെങ്കില്‍ പല ശ്ലോകങ്ങള്‍ തന്നെ എഴുതി അതിലൊരെണ്ണം നോക്കാം-
കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്ജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലംകൃതാ മൂര്‍ദ്ധജാ
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം
(ക്ഷീയന്തേ//ഖില എന്നു പാഠഭേദം)
തോള്‍വളയോ, ചന്ദ്രനെപോലെ പ്രകാശിക്കുന്ന മാലകളോ, കുളിയോ, ചന്ദനലേപനമോ, മുടി പിന്നിപ്പൂചൂടലോ, ഒന്നും തന്നെ മനുഷ്യന് അലംകാരമാകുന്നില, പിന്നെയോ വാക്ക് ആണ് മനുഷ്യന് ആഭരണം .പോരാ ആ വാക്കും സംസ്കരിച്ചറ്റ്‌ഹായിരിക്കണം. മറ്റുള്ള എല്ലാ ആഭരണങ്ങളും നശിക്കുന്നവയാണ് എന്നാല്‍ നല്ല വാക്കാകുന്ന ആഭരണം എല്ലാക്കാലത്തേക്കും നിലനില്‍ക്കുന്ന ആഭൂഷണമാണത്രേ
Tuesday, December 26, 2006
Subscribe to:
Post Comments (Atom)
വാഗ്ഭൂഷണം ഭൂഷണം
ReplyDeleteപണിക്കര് മാഷേ നമസ്‌കാരം,
ReplyDeleteസുഭാഷണത്തെക്കാളും രത്നഭൂഷണങ്ങളെ സ്‌നേഹിക്കുന്ന മഹിളാമണികള്‍ ഈ സുഭാഷിതത്തെ എങ്ങനെ നേരിടും എന്നു കണ്ടറിയണം.
അശോക മരത്തെക്കുറിച്ച് മാഷോടൊന്ന് ചോദിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു.കിട്ടുമെങ്കില്‍ പടവും ചേര്‍ക്കുമല്ലോ.
വളരെ വളരെ ശരി. നല്ല ആഭരണങ്ങള്‍ കിട്ടാനില്ലാത്ത കാലം. ചിലരുടെ കാര്യമോ, കുരങ്ങന്റെ കൈയ്യില്‍ ആഭരണം കിട്ടിയതുപോലെ (ഉദാഹരണം താഴെ):
ReplyDeleteവില്ലില്‍ നിന്ന് തൊടുത്ത അമ്പും വായില്‍ നിന്ന് വീണ വാക്കും സെന്‍ഡ്-ല്‍ ക്ലിക്ക് ചെയ്ത ഈ മെയിലും പോയാല്‍ പോക്ക്. പബ്ലിഷില്‍ ക്ലിക്ക് ചെയ്ത കമന്റിന്റെ കാര്യവും തഥൈവ. പിന്‍മൊഴിയില്‍ എന്തായാലും വരും :)
വാക്കിന്റെ ഭൂഷണം നല്ലതു തന്നെ. പക്ഷെ ഇക്കാലത്ത് വാക്കിന്റെ കൂടെ കുറച്ച് തിളക്കം വേണം. സോപ്പിട്ട് തിളക്കം വരുത്തി വേണം പറയാന്‍. എന്നാലേ നന്നാവൂ.
ReplyDeleteപൊതുവാളന്‍ ജീ,
ReplyDeleteകല്ല് ആഭരണമാക്കുന്നതു കൊണ്ട് ഒരു ഗുണമുണ്ട്-
അടുത്തയിടെ കേട്ട ഇതു ശ്രദ്ധിക്കൂ-
ഒരു ആള്‍ തന്റെ ഭാര്യക്ക് വിവാഹവാര്‍ഷികത്തിന് ഒരു ഡയമണ്ഡ് നെക്ക് ലേസ് സമ്മാനിക്കുനു. അതിനു ശേഷമുള്ള സഭാഷണം-
" ഹേയ് നിങ്ങള്‍ എനിക്കു പുതിയ ഒരു കാറല്ലേ വാര്‍ഷികസമ്മാനമായി തരുമെന്നു പരഞ്ഞിരുന്നത്?"
ഭര്‍ത്താവ് " അതിന് അതു ഡ്യൂപ്ലിക്കേറ്റ് കിട്ടില്ലാല്ലൊ"
-------over--
പിന്നെ അശോകമരത്തിന്റെ പറ്റം ഇപ്പോള്‍ എന്റെ കയ്യിലില്ല. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ തരപ്പെടുത്താന്‍ ശ്രമിക്കാം
വക്കാരിയുടെ ഉപമ രസിച്ക്‌ഹു. വെറുതേയല്ല വക്കാരിപുരാണം പബ്ലിഷ് ചെയ്യണം എന്നാവശ്യം ഉയരുന്നത് പക്ഷെ ഈ കമന്റൊക്കെ എങ്ങനെയാണ് അങ്ങോട്ടെത്തിക്കുക?
സു- നന്ദി ഇത്ര കൃത്യമായി respond ചെയ്യുന്ന അപൂര്‍വം ചിലരേയുള്ളു
സു,
ReplyDeleteസത്യം ബ്രൂയാല്‍ പ്രിയം ബ്രൂയാല്‍, നബ്രൂയാല്‍ സത്യമപ്രിയം " എന്നൊരു ചെറിയ ശ്ലോകമുണ്ട്. അതിനെ വ്യാഖ്യാനിക്കുമ്പോള്‍
പ്രിയമായ സത്യം പറയണം
അപ്രിയമായ സത്യം പറയരുത് എന്നതിനുപരി കണ്ണും, മൂക്കും വായുമുള്ള ഗുരുക്കന്മാര്‍ പഠിപ്പിച്ചത് ഇങ്ങനെയാണ്-
സത്യം പറയണം, പ്രിയം പറയണം,
സത്യത്തെ അപ്രിയമായി പറയരുത് അതിനര്‍ത്ഥം അപ്രിയമായ സത്യമായാല്‍ പോലും അതിനെ പറയണം എങ്ങനെ പ്രിയമായ രീതിയില്‍.
-അല്ലാതെ അപ്രിയമായ സത്യത്തെ പറയരുത് എന്നല്ല.
കാരണം-
"--അപ്രിയസ്യ ച പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭഃ"
ഹിതമായ കാര്യം മിക്കവാറും അപ്രിയമായിരിക്കും അതുകൊണ്ട് അത്തരം കാര്യങ്ങള്‍ പറയുന്നവരും , അതു കേള്‍ക്കാനിഷ്ടപ്പെടുന്നവരും കുറവായിരിക്കും. എങ്കിലും ശ്രോതാവിന്റെ നന്മയാണുദ്ദേശം എന്നുള്ളതുകൊണ്ട് അതു ആ രീതിയിലായാലും പറഞ്ഞേ പറ്റൂ.