Monday, December 25, 2006
ഗാനം
1975 ല്‍ തിരൂരങ്ങാടി PSMO കോളേജിലെ കുട്ടികള്‍ക്കു വേണ്ടി എന്റെ സുഹൃത്തും ഗായകനും ആയ ശിവദാസനും
ഞാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഗാനം, പറത്തുള്ളീ രവീന്ദ്രന്‍ എന്ന ആളാണ് എഴുതിയത് എന്നു തോന്നുന്നു. തബലയുടെ ഒരു ബിറ്റും കൂടി കിട്ടിയതിനാല്‍ ഒന്നുകൂടി പോസ്റ്റുന്നു.
ഞാന്‍ എന്റെ വാമഭാഗവും കൂടി ചേര്‍ന്ന് ആലപിച്ചു നോക്കിയതാണേ
Subscribe to:
Post Comments (Atom)
1975 ല്‍ തിരൂരങ്ങാടി PSMO കോളേജിലെ കുട്ടികള്‍ക്കു വേണ്ടി എന്റെ സുഹൃത്തും ഗായകനും ആയ ശിവദാസനും
ReplyDeleteഞാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഗാനം, പറത്തുള്ളീ രവീന്ദ്രന്‍ എന്ന ആളാണ് എഴുതിയത് എന്നു തോന്നുന്നു. തബലയുടെ ഒരു ബിറ്റും കൂടി കിട്ടിയതിനാല്‍ ഒന്നുകൂടി പോസ്റ്റുന്നു.
പണിക്കര്‍ മാഷേ, നോ രക്ഷ. ഗൂഗിള്‍ പേജസില്‍ ഇടുമോ?
ReplyDeleteമാഷേ കേട്ടു,ആസ്വദിച്ചു, മാഷിന്‍റെ അന്നത്തെ ശബ്ദം മനോഹരം, രവീന്ദ്രന്‍ മാഷിനു വരികള്‍ക്കു് അനുമോദനം ഇന്നും.
ReplyDeleteസസ്നേഹം,
വേണു.
ഓ.ടൊ.
ഇതെങ്ങനെ സൂക്ഷിച്ചു വച്ചു 1975 ലെ ശബ്ദം.
വക്കാരീ, ഇടങ്ങള്‍,
ReplyDeleteനന്ദി ക്ഷണത്തിന്. create new page എന്നിടത്ത് ക്ലിക്കിയിട്ട് ഒന്നും സംഭവിക്കാത്തതിനാല്‍ ഞാന്‍ ഗൂഗിളിനെ വിട്ട് ജിയോസിറ്റീസില്‍ ആസ്രയം തെറ്റിയതാണ്, ഇപ്പോല്‍ ഒന്നു കൂടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വിജയിച്ചാല്‍ ഒരു കമന്റു കൂടി വരും. സോറി, publsh, create new page, upload എന്നു തുടങ്ങി ഏതു ബട്ടണ്‍ ഞെക്കിയിട്ടും error on page (പോടാ വീട്ടില്‍ എന്നായിരിക്കും) എന്നാ പറയുന്നത്, ഇനി ഇവനെ എന്നാല്‍ odeo യില്‍ കയറ്റാമോ എന്നു കൂടിശ്രമിക്കട്ടെ
വേണുജീ, പ്രോല്‍സാഹനത്തിനു വളരെ നന്ദി, അത് 75 ലെ ശബ്ദമല്ല, അതിന്നലെ പാടിയതാണ്, ഞാനും എന്റെ വാമഭാഗം കൃഷ്ണയുംകൂടി.
പണിക്കര്‍ മാഷേ,
ReplyDeleteക്രിയേറ്റ് ന്യൂ പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ തന്നെ ഒരു ബോക്സ് വരുന്നുണ്ടോ?- “യുവര്‍ പേജ്’സ് ടൈറ്റില്‍“ എന്നും പറഞ്ഞ്?
അങ്ങിനെയെങ്കില്‍ അവിടെ ഒരു പേര് കൊടുക്കുമ്പോള്‍ തൊട്ടു താഴെ “ക്രിയേറ്റ് ആന്റ് എഡിറ്റ്” ആക്ടീവാകും (ആകേണ്ടതാണ്).
അവിടെ ക്ലിക്കിയാല്‍ പുതിയ പേജിലേക്ക് പോകേണ്ടതാണ്.
(ഞാന്‍ ഇവിടിരുന്ന് നോക്കിയിട്ട് അങ്ങിനെ പോകാന്‍ പറ്റി).
ഹാവൂ വക്കാരിയുടെ ഒരുപ്രഭാവമേ - നമിച്ചിരിക്കുനു. സ്വകാര്യം, - ഗൂഗിളിനെന്താ വക്കാരിയേ അത്ര പേടിയാണോ? ദേ upload, create എന്നു വേണ്ട ഇനി എന്റെ അടുക്കളപാണി കൂടി ഗൂഗിള്‍ ചെയ്യ്തു തരുമെന്നു തോന്നുന്നു.
ReplyDeleteഎന്റെ പേജുകള്‍ oushadhi.googlepages.com ; drpanicker1.googlepages.com, file:- pallavi.mp3 ഇതില്‍ ഏതിലോട്ടാണ് പൊയിക്കൊണ്ടിരിക്കുനത് എന്നറിയില്ല. അതുകൊണ്ട് ഇവയിലൊന്നില്‍ കിട്ടുമായിരിക്കും.
കേട്ടു നോക്കി വിവരമറിയിക്കുക, അല്ലെങ്കില്‍ ഞാന്‍ ഒരു കാര്യം ചെയ്യാം ഇതങ്ങ് മെയിലിത്തരാം
വക്കാരി, ആദ്യം അതൊന്നും വന്നില്ലായിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി.
ReplyDeletewww.oushadhi.googlepages.com/pallavi.mp3
nOkkuka
പണിക്കര്‍ മാഷേ, കിട്ടി-ഔഷധി പേജില്‍ നിന്ന്.
ReplyDeleteകേട്ടുകൊണ്ടിരിക്കുന്നു. നന്നായിരിക്കുന്നു. രണ്ടുപേരുടെയും ശബ്‌ദങ്ങള്‍ തമ്മില്‍ ഒരു മില്ലിസെക്കന്റിന്റെ വ്യത്യാസമുണ്ടോ എന്നൊരു തോന്നല്‍ ആദ്യം വന്നെങ്കിലും പിന്നെ പ്രശ്നമൊന്നും തോന്നിയില്ല.
വളരെ നന്നായിരിക്കുന്നു. വാമഭാഗത്തിനും താങ്കള്‍ക്കും അഭിനന്ദനങ്ങള്‍. താങ്കളുടെ ശ്രമങ്ങള്‍ക്കും നന്ദി.
വക്കാരി, ആദ്യം അതൊന്നും വന്നില്ലായിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി.
ReplyDeletehttp://oushadhi.googlepages.com/pallavi.mp3
nOkkuka
പണിക്കര്‍ സാറെ,
ReplyDeleteഹാ!എന്താ സ്വരം. എന്തു നല്ല പാട്ട്. വാമഭാഗം ഇടക്കൊന്ന് നിര്‍ത്തിയ പോലെ. എന്നാലും നല്ല പാതിയും തകര്‍ത്തല്ലോ?ഇതാണ് സുകൃതം എന്ന് പറയുന്നത്. ഭാര്യയും, ഭര്‍ത്താവും പാട്ടുകാര്‍. എനിക്കിഷ്ടപ്പെട്ടു.
വിശ്വകലാ ശില്‍പ്പികളെ എന്ന പാട്ടിന്റെ വരികളും, ഈണവും.നന്നായി ആസ്വദിച്ചു.പഴയതെല്ലാം ഇങ്ങോട്ട് ഇറക്കുക.
ഈ ബുദ്ധിമുട്ടൊന്നും ഇല്ല. ഓഡിയോ.കോമില്‍ പാടൂ.അത് സൌജന്യമാണ്.അവിടെയോ, അഥവാ ഇവിടെയോ ശേഖരിച്ച് വെക്കാം. പിന്നീട് കംപ്യൂട്ടറിലേക്ക് മാറ്റാം. ഒന്ന് പരീക്ഷിക്കൂ. അടുത്ത ഗാനത്തിനായി കാത്തിരിക്കുന്നു.
മറന്നു.എനിക്ക് എം.പീ.ത്രീ അയച്ച് തരണേ.
ReplyDeleteകൃഷ്ണ ചേച്ചിക്ക് അഭിനന്ദനങ്ങള്‍.
പ്രിയ അനംഗാരി, വക്കാരീ
ReplyDeleteപറഞ്ഞത് ശരിയാണ്, രണ്ടു പേരുടെയും ആലാപനങ്ങള്‍ക്ക് ചെറിയ സമയ പ്രശ്നമുണ്ട്, അത് ചെറിയ ചെറിയ കഷണങ്ങളായി ഉണ്ടാക്കി കൂട്ടിചേര്‍ത്തപ്പോള്‍, എന്റെ പരിചയക്കുറവും, പിന്നെ PC യുടെ പഴക്കത്തിന്റെ പ്രശ്നവുമാണ്- അതി അത്ര precise ആയി select ചെയ്യാന്‍ സാധിക്കുന്നില്ല. അല്‍പം വലിയ piece എടുത്താല്‍ mix ചെയ്തുവരുമ്പ്പോല്‍ രണ്ടു tempO യിലാണ്. നോക്കട്ടെ ഇന്നു വരും എന്നു പറഞ്ഞിരിക്കുകയാണ് upgrade ചെയ്യാനുള്ള ഒരു p4 കഷണങ്ങള്‍ അവ ഇന്നു വന്നാല്‍, രാത്രി അവനെ തട്ടിക്കൂട്ടാണം , നാളെ അവനില്‍ വച്ചു ഗംബ്ലീറ്റ് ശരിയാക്കണം
ഏതായാലും ഇത്രയൊക്കെ സഹിച്ചില്ലേ സന്തോഷം
മാഷേ,
ReplyDeleteഇതൊന്ന് മെയില്‍ ചെയ്ത് തരണേ
പണിക്കര്‍ മാഷേ,
ReplyDeleteതബല ട്രാക്ക് കൂടി ചേര്‍ത്തപ്പൊള്‍ ഒന്നു കൂടി മനോഹരമായി.
ഇഷ്ടമായെന്ന് ഒരിക്കല്‍ കൂടി അറിയിക്കട്ടെ.
പണിക്കര്‍ മാഷേ,
ReplyDeleteതബല ട്രാക്ക് കൂടി ചേര്‍ത്തപ്പൊള്‍ ഒന്നു കൂടി മനോഹരമായി.
ഇഷ്ടമായെന്ന് ഒരിക്കല്‍ കൂടി അറിയിക്കട്ടെ.
പണിക്കര്‍ മാഷേ,
ReplyDeleteതബല ട്രാക്ക് കൂടി ചേര്‍ത്തപ്പൊള്‍ ഒന്നു കൂടി മനോഹരമായി.
ഇഷ്ടമായെന്ന് ഒരിക്കല്‍ കൂടി അറിയിക്കട്ടെ.
പണിക്കര്‍ മാഷേ,
ReplyDeleteതബല ട്രാക്ക് കൂടി ചേര്‍ത്തപ്പൊള്‍ ഒന്നു കൂടി മനോഹരമായി.
ഇഷ്ടമായെന്ന് ഒരിക്കല്‍ കൂടി അറിയിക്കട്ടെ.
ബഹുവ്രീഹി,
ReplyDeleteഅതു കേട്ട് ഇഷ്ടപ്പെട്ടെന്നറിയിച്ചതില്‍ സന്തോഷം, തബലയുടെ ആ ട്രാക് അയച്കു തരട്ടെ , അതില്‍ മിക്സ് ചെയ്ത് തിരിച്ചയച്ചാല്‍ മതി
ഇടങ്ങള്‍ , അനംഗാരീ,
ReplyDeleteഎന്റെ p4 കഷണങ്ങള്‍ എത്തിയില്ല ഇതു വരെ, അതെത്തിയിട്ട് ആ ആലാപനത്തിലെ പിഴവുകളും- timing & editing, തീര്‍ത്ത് ഒരു വിധം കേള്‍ക്കാന്‍ കൊള്ളാവുന്ന (എന്റെ തോന്നലാണേ) താക്കിയിട്ട് മയില്‍ ചെയ്യാം.
ഇതു കേള്‍ക്കുമ്പോള്‍ ആ തെറ്റുള്ളിടത്ത് വല്ലാത ഒരു പ്രയാസം
മാഷേ..എങ്ങനെയാ സന്തോഷം അങ്ങോട്ടറിയിക്കേണ്ടതെന്നറിയില്ല,എന്തിനെന്നോ ? പണ്ട് റേഡിയോയില്‍ ഉദയ്ഭഭാനുവിന്റേയും,എംജി രാധാകൃഷ്ണന്റേയും ഒക്കെ ലളിത ഗാന പാഠങ്ങള്‍ കേള്‍ക്കാമായിരുന്നു,പല പല എപ്പിസോഡുകള്‍ കേട്ട് മനസില്‍ അലീഞ്ഞിരുന്ന കുറേ ഈണങ്ങള്‍,അതേ ഗുണമുള്ള ഒരു ഗാനം ശാന്തമായ ആലാപനത്തില്‍ കേട്ടപ്പോള്‍ മനസ്സ് തുള്ളിച്ചാടുന്നു.രാമകൃഷ്ണേട്ടന്റെ ബ്ലോഗില്‍ നിന്നു ഇവിടേക്കുള്ള ചാട്ടം ഒരു പുതുവര്‍ഷസമ്മാനമാകുമെന്നു ഒട്ടും കരുതിയില്ല.ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന അതിയായ ആഗ്രഹം മനസില്‍ നട്ട് വളര്‍ത്തി അത് വടവൃക്ഷമായിട്ട് വവ്വാലുകള്‍ വന്ന് ഊഞ്ഞാലാടിക്കളിക്കുന്നു,ഇനിയേലും ഒരു നല്ല സാറിനേക്കണ്ട് പിടിച്ച് പഠിക്കാന്‍ തുടങ്ങിയില്ലേല്‍ നിങ്ങളുടെ ഒക്കെ ബ്ലോഗില്‍ വന്ന് ശാസ്ത്രീയ സംഗീതത്തേപ്പറ്റിയുള്ള എഴുത്തുകള്‍ അറബിക് ഭാഷ വായിച്ച് മനസിലാക്കാന്‍ പോകുന്ന പോലെയിരിക്കും.അതോണ്ട് ഈ പുതുവര്‍ഷം ഞാന്‍ ശാസ്ത്രീയം ഒക്കെ പഠിച്ച് കുട്ടപ്പനായി,പാട്ടൊക്കെ അറിഞ്ഞു പാടാന്‍ അനുഗ്രഹിക്കണേ..ഇത് ഒരു മെയില്‍ ആയി അയക്കാം എന്നു വിചാരിച്ചാല്‍ ഇമെയില്‍ ഐഡി തപ്പി തപ്പി എന്റെ കണ്ണുകള്‍ കുഴിഞ്ഞെന്റെ ഡോക്ടര്‍സാറേ..! അതോണ്ട് ദേ ഒരു കമന്റാക്കുവാ..
ReplyDeleteസ്ഥിരം സന്ദര്‍ശകന്‍ അല്ലാത്തതുകൊണ്ട് ഈ ബ്ലോഗ് ആദ്യാമാ ഞാന്‍ കാണുന്നത്.മറുപടി തരികയാണേല്‍ kiranjose2അറ്റ് ജിമെയില്‍ ഡോട്ട് കോമില്‍ അയക്കണേ മാഷേ..!
പ്രിയ kiranz,
ReplyDeleteതാങ്കളുടെ കൃസ്തുമസ് ഗാനം കേട്ട് അതിനും അനംഗാരിയുടെ കവിതയില്‍ ചേര്‍ത്ത പോലെ ഒരു background music ഇടാം എന്നു കരുതി download ചെയ്തു. പക്ഷെ അതു കേട്ടു കഴിഞ്ഞപ്പോള്‍ അങ്ങനെ ചെയ്തു അത് വൃത്തികേടാക്കേണ്ട എന്നു തീരുമാനിച്ചു. താങ്കളുടെ ശബ്ദം നല്ലതാണ്.
താങ്കള്‍ക്ക് നല്ല ഒരു ഗുരുവിനെ എളുപ്പം കിട്ടാന്‍ ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
indiaheritage