Monday, October 13, 2008

പരിണാമം, വിക്കി, ക്വാണ്ടം, പ്രപഞ്ചം

മുമ്പു രണ്ടു പോസ്റ്റുകളില്‍ പരിണാമം, വിക്കിയില്‍ നിന്നും ക്വോട്‌ ചെയ്ത ക്വാണ്ടം ഇവ എഴുതിയതിന്‌ ഒരു പ്രത്യേക കാരണം ഉണ്ട്‌.

അജ്ഞാതന്റെ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ വന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും.

പ്രപഞ്ചത്തിന്റെ സത്യാവസ്ഥയെ കുറിച്ച്‌ അറിയുവാന്‍ എല്ലാവരും ഉത്സുകരാണ്‌ എന്നത്‌ ഒരു വെറും പരമാര്‍ത്ഥം. എന്നാല്‍ അതിനെ പറ്റി നമുക്കറിയുന്നതിനെക്കാള്‍ വളരെ കൂടുതല്‍ അറിയാത്തതാണ്‌ എന്നത്‌ അടുത്ത പരമാര്‍ത്ഥം.

എങ്കില്‍ നിഷ്പക്ഷമായി ചില ചിന്തകള്‍. ഇതില്‍ ദയവു ചെയ്ത്‌ മതം ഇന്നത്തെ രീതിയിലുള്ളത്‌ കാണരുതെന്നപേക്ഷ.

രസതതന്ത്രത്തില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന ഒരു ഉദാഹരണമാണ്‌ "ഒരു വസ്തുവിനെ വിഭജിച്ചു വിഭജിച്ച്‌ ഏറ്റവും ചെറിയ വിഭജിക്കാനാകാത്ത കണമാക്കിയാല്‍ --"

അന്ന്‌ അതു വിശ്വസിച്ചിരുന്നു. അങ്ങനെ വിഭജിച്ചു വിഭജിച്ച്‌ വിഭജിക്കാനാകാത്ത ഒരു കണം ഉണ്ടാകും എന്ന്‌.

പിന്നീടുള്ള ക്ലാസുകളില്‍ പഠിച്ചു ആറ്റം -അതും മറ്റു പല കണങ്ങള്‍(?) കൊണ്ടുണ്ടാക്കപ്പെട്ടതാണെന്നും അതിനെയും വിഭജിക്കാം എന്നും. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പഠിച്ചു sub atomic particles വളരെയധികം ഉണ്ടെന്ന്‌.

പിന്നീട്‌ മനസ്സിലായി ഇവയൊക്കെ പൊളിഞ്ഞാല്‍ കണമൊന്നും അവശേഷിക്കില്ലെന്ന്‌.

ഈ പഠിച്ചിടത്തൊക്കെ രസതന്ത്രപ്രകാരം വസ്തു പരിണമിക്കുന്നതും പ്രതിപ്രവര്‍ത്തിക്കുന്നതും മറ്റും ചില നിയമങ്ങള്‍ക്കനുസരിച്ചാണ്‌ എന്നു പറഞ്ഞിരുന്നു.

പിന്നീട്‌ ക്വാണ്ടത്തെ കുറിച്ച്‌ കേട്ടു. പഠിച്ചപ്പോള്‍ തോന്നി ഏറ്റവും താഴെ എത്തി കണവും ഇല്ല എന്ന അവസ്ഥ പറഞ്ഞില്ലേ - അവിടെ തൊട്ടടുത്ത, കണമാണോ അല്ലയോ എന്ന വഴുക പരുവത്തില്‍ ഉള്ള അളക്കാനാകുന്ന ഒരു unit അതാണ്‌ ക്വാണ്ടം എന്നു ധരിച്ചു (ശരിയാണോ എന്നറിയില്ല ഇപ്പോഴും - പുലികള്‍ സഹായിക്കും എന്നു കരുതുന്നു)

അപ്പോള്‍ സംശയം പിന്നെയും കൂടി

ആ ഒരളവു 'സാധനം' ആണ്‌ അതിനു മുകളില്‍ ഉള്ള എല്ലാറ്റിനും കാരണം എങ്കില്‍ - അങ്ങനെ അതിനു മുകളില്‍ ഉള്ള ഏതു വസ്തുവിനും പരിണാമ പ്രക്രിയയ്ക്കിടയില്‍ ക്വാണ്ടം എന്നു വിളിക്കാവുന്ന ഒരു stage എപ്പോഴും ഉണ്ടാകില്ലേ?

ക്വാണ്ടം എന്നത്‌ ചെറുതാകണം എന്നു നിര്‍ബന്ധമുണ്ടോ?

ഇതൊന്നും കൂടുതല്‍ പഠിക്കുവാന്‍ അവസരം ഉണ്ടായില്ല

എന്നാല്‍ അതിനിടയിലാണ്‌ ഭാരതീയദര്‍ശനങ്ങള്‍ പഠിക്കുവാനിടയായത്‌.

ദര്‍ശനങ്ങള്‍ പലത്‌. അവയിലൊന്ന് വൈശേഷികദര്‍ശനം. കണാദന്‍ എന്ന മുനി ആചാര്യന്‍. രസതന്ത്രത്തില്‍ വിഭജിച്ചു വിഭജിച്ചെത്തുന്നതു പറഞ്ഞതുപോലെ ഇദ്ദേഹവും വിഭജിച്ചു വിഭജിച്ച്‌ പരമാണുവിലെത്തി.
പഞ്ചഭൂതങ്ങളുടെ ഏറ്റവും ചെറിയ തന്മാത്ര. അവ രണ്ടെണ്ണം ചേര്‍ന്ന്‌ ഒരു ദ്വ്യണുകം, അവ രണ്ടെണ്ണം ചേര്‍ന്ന്‌ ചതുരണുകം ഇപ്രകാരം വസ്തു വലുതാകുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.

ഇവിടെ പരമാണുക്കള്‍ ഉണ്ടാകുന്നതിനുള്ള അടിസ്ഥാനവസ്തു അവ്യക്തം എന്ന നിര്‍വചിക്കപ്പെടാനാകാത്ത ഒന്നാണ്‌.

ചേതനമല്ലാത്ത ഇവയ്ക്ക്‌ തന്നെ യോജിക്കുവാനോ വേര്‍പെടുവാനോസാധ്യമല്ല അതുകൊണ്ട്‌ ആ പണി ചെയ്യിക്കുവാന്‍ അദ്ദേഹം പുറമേ ഒരു ഈശ്വരനെയും കൂട്ടു പിടിച്ചു.

അതായത്‌ കുശവന്‍ മണ്ണുപയോഗിച്ചു കലം ഉണ്ടാക്കുന്നതുപോലെ ഈശ്വരന്‍ അവ്യക്തം തുടങ്ങിയ പദാര്‍ത്ഥം ഉപയോഗിച്ച്‌ പ്രപഞ്ചം സൃഷ്ടിച്ചു എന്ന്‌.

ഇത്രയും ആയപ്പോള്‍ രസതന്ത്രം പഠിച്ചപ്പോള്‍ കേട്ട 'നിയമം' ഓര്‍മ്മ വന്നു.
അതെങ്ങനെ? ആരെങ്കിലും പുറമെ നിന്നു നിയന്ത്രിക്കുന്നോ അതോ ആ നിയമങ്ങള്‍ അകത്തു തന്നെ ആണോ?

ശരി എന്നു തോന്നിക്കുന്ന ഒരു ഉത്തരം കിട്ടിയില്ല.

അടുത്തതായി ബുദ്ധദര്‍ശനം പഠിച്ചു. അദ്ദേഹം ഈശ്വരനെ ഒഴിവാക്കി. സംഘാതം എന്ന ഒരു പ്രതിഭാസം അവതരിപ്പിച്ചു.

നമ്മുടെ ക്വാണ്ടം ഏകദേശം അതുപോലിരിക്കും.

അതിനോടു സാമ്യമുള്ളവയായതുകൊണ്ടാണ്‌ ഞാന്‍ മേല്‍പറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചത്‌.

അതായത്‌ ഒരു വസ്തു , അതെന്തു തന്നെ ആകട്ടെ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു.

ആ പരിണാമത്തിന്റെ ഏറ്റവും അടുത്ത രണ്ടു ഘട്ടങ്ങളില്‍, ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്ന ആ gap അതിനെ തല്‍ക്കാലം ഒരു 'മാത്ര' എന്നു വിളിക്കാം.

അപ്പോള്‍ ആ മാത്രയ്ക്കു മുമ്പുള്ളതും അതിനു ശേഷമുള്ളതും രണ്ടു വസ്തുക്കള്‍ ആണ്‌. അവയുടെ വ്യത്യാസം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യമാകണമെന്നില്ല എന്നു മാത്രം.

ഇതില്‍ ആദ്യത്തേത്‌ കാരണമായും രണ്ടാമത്തേത്‌ കാര്യം ആയും വരും. അങ്ങനെ കാരണകാര്യങ്ങളുടെ ഒരു ശൃംഖല. ഓരോ കാര്യവും അടുത്തതിന്റെ കാരണം ആണ്‌.

അപ്രകാരം നിരന്തരം പരിണമിക്കുന്നതുകൊണ്ടാണ്‌ മാങ്ങ പഴുക്കുന്നത്‌.

ഇങ്ങനെ ഈരണ്ട്‌ മാത്രകള്‍ക്കിടയില്‍ കാണുന്ന ഓരോരോ സംഘാതങ്ങള്‍ -ക്വാണ്ടങ്ങള്‍(?) - ഇതാണ്‌ പ്രപഞ്ചം എന്ന്‌ ബൗദ്ധദര്‍ശനം പറഞ്ഞു.


ഇവിടെ നിയന്ത്രിക്കുവാന്‍ ഈശ്വരന്‍ ഇല്ല. അപ്പോള്‍ വീണ്ടും സംശയം ആയി. ഈ പരിണാമ പ്രക്രിയ എന്തു നിയമങ്ങളെ അനുസരിച്ചാണ്‌?

ആ നിയമങ്ങള്‍ അതിനുള്ളിലോ പുറത്തോ?

പുറത്താണെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പിന്നാലെ അങ്ങനെ ഒരു നിയന്താവ്‌ നടന്നു കൊണ്ടിരിക്കണം എന്നല്ലാ നിയന്താവിനിരിക്കുവാന്‍ ഇടം പോലും ഉണ്ടാവില്ല.

പിന്നെ അകത്താണൊ?

Added Later

അകത്താണെങ്കില്‍ എന്തിനകത്ത്‌? അകം എന്നത്‌ എത്രവരെ പോകാം?

അതും മനസ്സിലായില്ല.

പക്ഷെ നിയന്താവ്‌ വസ്തു എന്ന രണ്ട്‌ അടിസ്ഥാനപദാര്‍ഥങ്ങള്‍ അസംഭാവ്യം എന്ന്‌ സങ്കല്‍പത്തെ സംശയിക്കുവാന്‍ തുടങ്ങി.

ന്യായദര്‍ശനം വൈശേഷികത്തിന്റെ പാത തന്നെ.

സാംഖ്യം അവ്യക്തത്തെ മുറുകെപ്പിടിക്കുന്നു.

യോഗം പഠിച്ചു അതില്‍ കൃഷ്ണന്റെ ഭഗവത്‌ ഗീത പഠിച്ചു കൊണ്ടിരിക്കുമ്പോള്‍, യോഗത്തെ സേശ്വരം എന്നു പറഞ്ഞിടത്ത്‌ സംശയമായി. വൈശേഷികര്‍ പറയുന്ന ഈശ്വരന്‍ ഗീതയില്‍ കാണുന്നില്ല.

"ഏകം സാംഖ്യം ച യോഗം ച" എന്ന കൃഷ്ണന്റെ വാക്കുകള്‍ കേട്ടപ്പോള്‍, സാംഖ്യത്തിനും അല്‍പം മാപ്പു കൊടുത്തു.

ആ പശ്ചാത്തലത്തിലാണ്‌ ശ്രീ ശങ്കരന്റെ അദ്വൈതം പഠിക്കുന്നത്‌.

ആദ്യം തന്നെ വൈശേഷികരുടെ പരമാണുക്കളെ പരിശോധിച്ചു.

രണ്ട്‌ പരമാണുക്കള്‍ ചേര്‍ന്നാല്‍ അതിലും വലിയ ഒരു വസ്തുവാകും എന്നാണല്ലൊ വയ്പ്പ്‌. കീഴോട്ട്‌ കീഴോട്ട്‌ വിഭജിച്ചു കൊണ്ടു വരാന്‍ സാധിക്കും എങ്കില്‍ മുകളിലേക്ക്‌ മുകളിലേക്ക്‌ വളര്‍ത്തിക്കൊണ്ടു വരുവാനും സാധിക്കണമല്ലൊ.

അവിടെ ഒരു പ്രശ്നം.

രണ്ട്‌ പരമാണുക്കള്‍ തമ്മില്‍ എങ്ങനെ സന്ധിക്കും? പറൗന്നത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനവസ്തുവിനെ പറ്റിയാണ്‌. അതിന്റെ ഏറ്റവും ചെറിയ - വിഭജിക്കാനാകാത്ത - കണം. അങ്ങനെ രണ്ടെണ്ണം. അവയ്ക്ക്‌ എങ്ങനെ കൂടിച്ചേരുവാന്‍ സാധിക്കും?

വശങ്ങള്‍ തമ്മില്‍? മുകളിലും താഴെയും?

പറയുമ്പോള്‍ വളരെ എളുപ്പമായിരുന്നു.

പക്ഷെ 'വശം' ഉണ്ടൊ വശങ്ങള്‍ ഉണ്ടോ? മുകള്‍ഭാഗം ഉണ്ടോ? താഴ്ഭാഗം ഉണ്ടോ? അപ്പോള്‍ വീണ്ടും വിഭജിക്കാം അല്ലേ?

അങ്ങനെ വീണ്ടും വിഭജിച്ചു ഒരു 'വശം' മാത്രമേ ഉള്ളു ആ വശം മാത്രമായതാണൊ കണം?

അങ്ങനെ ഉള്ള രണ്ടെണ്ണം ആണെങ്കില്‍ തമ്മില്‍ ചേര്‍ന്നാലും വളരുകയില്ലല്ലൊ- അവ തമ്മില്‍ നൂറു ശതമാനം ഭാഗവും ബന്ധപ്പെട്ടിരിക്കും അതായത്‌ വലിപ്പം കൂടുവാന്‍ സാധിക്കില്ല എന്ന്‌. എത്ര 'പരമാണുക്കള്‍' ചേര്‍ന്നാലും അത്‌ ഒരു പരമാണുവിന്റെ അത്രയുമേ കാണുകയുള്ളു എന്ന്‌.

അല്ലേ

ഇപ്പോള്‍ മനസ്സിലായിക്കാണും എനിക്കു ഭ്രാന്താണെന്ന്‌ അല്ലേ?
സാരമില്ല.

പക്ഷെ പരമാണുസിദ്ധാന്തം പിശകാണെന്ന്‌ വ്യക്തം.

വീണ്ടും എത്തി ബുദ്ധനും ക്വാണ്ടവും സംഘാതവും പരിണാമവും.

Added Later
കാരണം കാര്യം എന്ന വിഭാഗം പോലും സാധ്യമല്ലാത്ത ഒരു 'വസ്തു' അതെന്തായാലും ആദ്യം ഉണ്ടായിരുന്നിരിക്കണം.

അത്‌ എല്ലാകാലത്തും നിലനില്‍ക്കുന്നതും ആയിരിക്കണം.

അല്ലാതെ കാരണത്തില്‍ നിന്നും കാര്യം ഉണ്ടായി എന്നത്‌ പ്രപഞ്ചത്തിന്റെ തുടക്കത്തിനെ സംബന്ധിച്ച്‌ അസംഭാവ്യമാണ്‌.

അതുകൊണ്ടു തന്നെ (നേരത്തെ നിയന്താവിന്‌ ഇരിക്കുവാന്‍ സ്ഥലം പോലും കാണുകയില്ല എന്നു പറഞ്ഞതും കൂട്ടി വായിക്കുക) പുറമെ ഒരു ദൈവം സൃഷ്ടിച്ചതാണ്‌ ഇക്കാണുന്നതൊക്കെ എന്ന വാദം നിലനില്‍ക്കുന്നതല്ല.

ഇപ്പറഞ്ഞതിലൊക്കെ കാര്യം ഉണ്ട്‌ എന്നു തോന്നി തുടങ്ങി.

( മഹാസ്ഫോടന സിദ്ധാന്തക്കാര്‍ പറയുന്നതും ഇക്കാണുന്ന പ്രപഞ്ചത്തിന്റെ വിരാട്‌ രൂപം ഉണ്ടായത്‌ മഹാ സ്ഫോടനത്തില്‍ നിന്നാണ്‌ എന്നേ ഉള്ളു - അല്ലാതെ യാതൊന്നിലാണോ ആ മഹാസ്ഫോടനം നടന്നത്‌, അതുണ്ടായത്‌ മഹാസ്ഫോടനം കൊണ്ടാണ്‌ എന്നല്ല.

എനിക്കു വിവരം കുറവാണ്‌ വിവരം ഉള്ളവര്‍ സമയാസമയത്ത്‌ തിരുത്തണേ )

അതായത്‌ നാം ആലോചിക്കുന്നത്‌ ഏറ്റവും ആദി - മഹാസ്ഫോടനത്തിനും മുമ്പുള്ള സാധ്യതകളാണ്‌ എന്നര്‍ത്ഥം

അപ്പോള്‍ അങ്ങനെ ആദിയും അന്തവും ഇല്ലാത്ത എന്തോ ഒന്ന്‌ ഉണ്ട്‌. അത്‌ നിത്യപരിണാമം നടന്നു കൊണ്ടിരിക്കുന്നതാണ്‌ . അതാണ്‌ ഇക്കാണുന്ന പ്രപഞ്ചം എന്ന സങ്കല്‍പം വന്നു.

ആ ഒന്നിനെ തന്നെയല്ലേ ആധുനികര്‍ {സുബ്‌ അറ്റൊമിc പര്‍റ്റിcലെസ്‌} വരെ ചെന്നെത്തിയിട്ട്‌ കയ്യിലൊതുക്കുവാന്‍ സാധിക്കാതെ വിഷമിക്കുന്നത്‌?

അതിന്റെ പരിണാമത്തിനെ ഉണ്ടാക്കുന്ന ഘട്ടത്തില്‍ ഒരു മൂര്‍ത്തദ്രവ്യത്തില്‍ നിന്നും വെളിയില്‍ വരുന്നതോ അതിലേക്കെടുക്കുന്നതോ ആയ ഒരു unit ശക്തി അല്ലേ ഈ Quantum ( എനിക്കു വിവരമില്ല ഇക്കാര്യത്തില്‍ വീണ്ടും പറയുന്നു വിവരമുള്ളവര്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ)

ഒരുദാഹരണം കൂടി കാണിച്ചു ചോദിക്കട്ടെ -

ഒരു photon വിസര്‍ജ്ജിക്കുന്നതിനു മുമ്പും പിന്‍പും ഉള്ള ദ്രവ്യം-

തീര്‍ച്ചയായും അത്‌ രണ്ടു വ്യത്യസ്ഥദ്രവ്യങ്ങള്‍ ആണ്‌ - പേരില്‍ അതിനെ ഒന്നാണെന്നു പറയാം എങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെ അല്ല

ചില ദ്രവ്യങ്ങള്‍ സ്വയം അതിനെ വിസര്‍ജ്ജിച്ചു വിസര്‍ജ്ജിച്ചു നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട്‌ അറിയുവാന്‍ സാധിക്കുന്നത്ര ചെറിയ സമയം കൊണ്ട്‌ മറ്റൊന്നാകുന്നു. മറ്റുള്ളവയൊന്നും അങ്ങനെ പെട്ടെന്നു വിസര്‍ജ്ജിക്കുന്നില്ല എന്നത്‌ അവ വിസര്‍ജ്ജനമേ നടത്തുന്നില്ല എന്നു പറയുവാന്‍ തെളിവല്ല. അവ കാലതാമസം എടുക്കും എന്നേയുള്ളു- പരിണാമം കൊണ്ട്‌ ജന്തുക്കള്‍ മാറുന്നു എന്നു പറയുന്നതുപോലെ.

അതുകൊണ്ടാണ്‌ പെട്ടെന്നു സ്വയം പരിണാമം നടക്കുന്ന radio active ദ്രവ്യങ്ങള്‍ പെട്ടെന്നു നശിച്ചു പോകുന്നത്‌ - മറ്റൊരു ദ്രവ്യമായി പോകുന്നത്‌ എന്നര്‍ത്ഥം.

അക്കണക്കിന്‌ , ആ ദ്രവ്യത്തിന്റെ അതിലെ ഏറ്റവും ചേറിയ അളവ്‌ പോയിക്കഴിഞ്ഞു ശേഷിക്കുന്ന ദ്രവ്യം ഒരു ശൃംഖലയിലെ ആദ്യത്തെ കണ്ണിയായി കരുതുക.

അതില്‍ നിന്നും രണ്ടാമത്തെ കണ്ണിയുണ്ടാകുന്നു. അതില്‍ നിന്നും മൂന്നാമത്തെ കണ്ണി ഇപ്രകാരം.

ഈ ഓരോ കണ്ണികളും വ്യത്യസ്ഥങ്ങളാണ്‌. അല്ലേ?

(ഈ ഓരോ കണ്ണികളേയും ഓരോ ക്വാണ്ടം എന്നു സങ്കല്‍പ്പിക്കാമോ എന്നു ഞാന്‍ ബാബുവിനോട്‌ ചോദിച്ചിരുന്നു. ബാബു അതിനുത്തരം പറഞ്ഞില്ല. പകരം എനിക്കുള്ള വിവരക്കുറവിനെ ആണ്‌ സൂചിപ്പിച്ചത്‌. മറ്റു പുലികളും ഒന്നും ഇറങ്ങാത്തതു കൊണ്ട്‌ ഞാന്‍ ക്വാണ്ടത്തെ ഒന്നു മാറ്റി നിര്‍ത്തി ബാക്കി പറയാം - അതു ചോദിക്കുവാന്‍ കാരണം - വിക്കിയിലെ തന്നെ ഒരു വാചകമായിരുന്നു അതു ഞാന്‍ അവിടെ പറഞ്ഞിരുന്നു)

അപ്പോള്‍ ചെറുതു മുതല്‍ വലുതു വരെ ഏതു ദ്രവ്യം എടുത്താലും ഇപ്പറഞ്ഞ ഒരു അനുസ്യൂതപരിണാമപ്രക്രിയ എല്ലാറ്റിലും ഉണ്ട്‌.

ഓരോന്നിന്റെയും പരിണാമം ഇന്ന രീതിയിലൊക്കെയേ ആകുവാന്‍ സാധിക്കൂ എന്ന നിയമവും ഉണ്ട്‌ അല്ലേ?

അതോ ഇനി നിയമം ഇല്ലേ?

Added Later -14-10-2008 Morning

അങ്ങനെ അനുസ്യൂതപരിണാമം നടക്കുന്ന ഓരോരോ ചെറിയ unit കള്‍ ചേര്‍ന്നുണ്ടായ ഒരു വലിയ വസ്തുവാണ്‍` ഈ കാണപ്പെടുന്ന പ്രപഞ്ചം.

ആ unit കള്‍ വസ്തു- ദ്രവ്യം ആണോ നിയമം മാത്രമാണോ?

നിയന്ത്രിക്കുവാനുള്ള സന്ദേശം എന്തിലെങ്കിലും ക്രോഡീകരിച്ചു വച്ചിരിക്കണം അല്ലെങ്കില്‍ വസ്തുവിലേക്ക്‌ അതെങ്ങനെ പകര്‍ന്നു കൊടുക്കും?

ആ സന്ദേശം വസ്തുവിനു പുറത്താണോ / അകത്താണൊ എന്ന ഒരു ചോദ്യം മുമ്പു പറഞ്ഞു.

പുറത്താകുവാന്‍ സാധിക്കില്ല -

കാരണം,

എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം. എല്ലായിടവും നിറഞ്ഞതായി രണ്ടു വസ്തുക്കള്‍ നിലനില്‍ക്കില്ല ഒരെണ്ണമേ ഉണ്ടാകാന്‍ സാധിക്കൂ. അപ്പോള്‍ ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ സന്ദേശം, രണ്ടും കൂടി ഉണ്ടാകില്ല.

ഇല്ലാതെ ഒക്കുകയും ഇല്ല.

ആധുനികരും ഇവിടെ എത്തി വസ്തു എന്നത്‌ പലതരം ഊര്‍ജ്ജങ്ങളുടെ താല്‍ക്കാലിക ഭാവങ്ങളാണെന്നൊക്കെ വരുന്ന വിധം പറഞ്ഞു തുടങ്ങി. (തുടങ്ങിയോ? ആ ഞാന്‍ അതിനെ കുറിച്ചു പറയുന്നില്ല -അത്‌ പുലികള്‍ പറയട്ടെ

കിച്ചു ആന്‍ഡ്‌ ചിന്നുവും പറഞ്ഞു പഴയത്‌ പഴയതു പോലെ പറഞ്ഞാല്‍ മതി ആധുനികത്തില്‍ തൊട്ടു കളിക്കണ്ടാ എന്ന്‌. പോട്ടെ)

വീണ്ടും വിശദീകരിക്കണം എങ്കില്‍ ഉദാഹരണം വേണമല്ലൊ . ഞാന്‍ വീണ്ടും ഒരു കണം എടുത്തു.

ആ കണത്തിന്‌ 'ശരീരം' എന്നു പേരിട്ടു. ഇതു ഞാന്‍ മുമ്പു വിശദീകരിച്ച പല ഉദാഹരണങ്ങളിലും പറഞ്ഞ വാക്കായതു കൊണ്ട്‌ ഇവിടെയും പറഞ്ഞു അത്രേയുള്ളു.

ഇപ്പോള്‍ നമുക്കറിയാം ആ കണത്തിന്‌ എന്തെങ്കിലും പരിണാമം സംഭവിക്കണം എങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ - എവിടെയെങ്കിലും സംഭരിക്കപ്പെട്ടിരിക്കണം എന്ന്‌.

ഞാന്‍ മുമ്പ്‌ മാങ്ങ പഴുക്കുന്ന ഉദാഹരണം പറഞ്ഞു- പല പല ഘട്ടങ്ങള്‍ - ഓരോ നിമിഷത്തിലും - ഓരോ മാത്രയിലും ആ മാങ്ങ പരിണമിക്കുന്നു. ഓരോ മാത്രയിലും അത്‌ ഒരു വ്യത്യസ്ഥ വസ്തുവാണ്‌.

ഈ മാത്രയില്‍ കാണുന്ന വസ്തു തന്നെയാണ്‌ അടുത്ത മാത്രയിലും എങ്കില്‍ അതു പഴുക്കുകയില്ല ഉവ്വോ?

ഇനി അഥവാ രണ്ടു മാത്രകള്‍ ഒരുപോലെ നില്‍ക്കും മൂന്നാമത്തെ മാത്രയില്‍ പരിണമിക്കും എന്നു പറയുന്നോ?

ആകാം വിരോധമില്ല - പക്ഷെ അതു മൂന്നാമത്തെ മാത്രയിലേ പരിണമിക്കാവൂ എന്ന സന്ദേശം അതിലുള്ളതുകൊണ്ടാണ്‌ അല്ലേ?

എനിക്കെന്നിട്ടും എന്നെ തന്നെ നിയന്ത്രിക്കുവാന്‍ ആകുന്നില്ല കിച്ചു ചിന്നൂ ക്ഷമിക്കണം ഞാന്‍ അല്‍പം പിന്നോട്ട്‌ പോകട്ടെ-

കഴിഞ്ഞ പോസ്റ്റുകളില്‍ ഒന്നില്‍ http://indiaheritage.blogspot.com/2008/09/blog-post_8389.html
അനിലിനോട്‌ ഞാന്‍ ചോദിച്ചിരുന്നു. 'അനില്‍' എപ്പോള്‍ തുടങ്ങി എപ്പോള്‍ വരെ ആണ്‌ എന്ന്‌.

രാജീവ്‌ ചേലനാട്ട്‌ അതിനുത്തരം തന്നു- ഇപ്രകാരം-

"ബോധം(അഹംബോധം ) എന്നത്‌ ആത്യന്തികമായി ശരീരര്‍ത്തിനെ ആശ്രയിച്ചിരിക്കുന്നു എങ്കിലും, ശരീരഭിന്നമായ ഒരവസ്ഥ അതിനുണ്ട്‌ എങ്കിലും, ശരീരത്തിന്റെ നാശത്തോടെ അവസാനിക്കുന്ന ഒന്നാണത്‌."

അതിനെ കുറിച്ച്‌ വീണ്ടും വിശദീകരിക്കുന്നു-

"ശരീരത്തിന്റെ ഭാഗമായി നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വിഭിന്നമായ ഒരു അസ്തിത്വം ബോധത്തിനുണ്ട്‌. ബോധവും ശരീരവും വേറെ വേറെ ആണെങ്കിലും-- " ബാക്കി അവിടെ വായിക്കുക.

ഏതായാലും ബൂലോകത്തിലെ മറ്റു പുലികളൊന്നും അവിടെയ്ക്കു വന്നില്ല. അതുകൊണ്ട്‌ ആ വാദം പുലികള്‍ക്ക്‌ സമ്മതമാണ്‌ എന്നു കരുതട്ടെ.

അതായത്‌ 'ശരീരം' എന്നു വിളിച്ച ആ കണം, അതിന്റെ നിയമങ്ങള്‍ ആയ സന്ദേശം ഇവ രണ്ടും രണ്ടാണ്‌.

ഒരു സന്ദേശം പ്രവര്‍ത്തിച്ചു ആ ശരീരം, പരിണമിച്ചു മറ്റൊന്നായി, അതിലെ സന്ദേശം വേറെ. അതു പരിണമിക്കുന്നത്‌ എങ്ങനെ എന്ന സന്ദേശം അതിലുണ്ട്‌.

ആ സന്ദേശങ്ങള്‍ രണ്ടും രണ്ട്‌. രണ്ടിന്റെയും ധര്‍മ്മങ്ങള്‍ (properties) രണ്ട്‌.

ഒരു ഉദാഹരണം പറഞ്ഞാല്‍ H2O2 ഹൈഡ്രജന്‍ പെറൊക്സൈഡ്‌ , H2O ജലം ഇവ പോലെ

ഹൈഡ്രജന്‍ പെറോക്സൈഡിനറിയാം അതെന്താണെന്നും അതെന്തൊക്കെ ചെയ്യണം എന്നും , ജലത്തിനറിയാം അതെന്താണെന്നും അതെന്തൊക്കെ ചെയ്യണം എന്നും.

കുറച്ചു നേരം വെളിയില്‍ വച്ചിരുന്നാല്‍ ഹൈഡ്രജന്‍ പെറോക്സൈഡ്‌ ജലമായി മാറും.

അപ്പോള്‍

ഇവയില്‍ ജലത്തിന്‌ അറിയുമോ ഹൈഡ്രജന്‍ പെറൊക്സൈഡെന്താണ്‌ ചെയ്തിരുന്നത്‌ എന്ന്‌

അറിയുവാന്‍ വഴിയില്ല അല്ലേ?

Added Later 14/10/2008 10am

പണ്ടൊരിക്കല്‍ ഒരു മാര്‍ക്സിസ്റ്റ്‌ നേതാവുമായി സംസാരിക്കുന്ന അവസരത്തില്‍ ഈ വൈരുദ്ധ്യാത്മകഭൗതികവാദം എന്താണെന്നു ചോദിച്ചു.

അദ്ദേഹത്തിന്റെ ഉത്തരം വളരെ രസകരമായിരുന്നു.
"താങ്കള്‍ ഇന്നാരുടെ പുസ്തകം വായിച്ചിട്ടുണ്ടൊ? ഒന്നു വായിച്ചു നോക്കണം. (ഒരു ഇംഗ്ലീഷ്‌ പുസ്തകത്തെ കുറിച്ചാണ്‌) വായിച്ചാല്‍ നമുക്കൊന്നും ഒരക്ഷരം മനസ്സിലാവില്ല . അറിയുമോ? എന്നിട്ടാ ചോദിച്ചു കൊണ്ട്‌ നടക്കുന്നത്‌"

അദ്ദേഹം എന്തോ മഹാകാര്യമാണ്‌ പറഞ്ഞത്‌ എന്ന്‌ അദ്ദേഹം വിചാരിക്കുന്നു. വല്ലവനും എഴുതിയ കാര്യങ്ങള്‍ വായിച്ചു നോക്കി മനസ്സിലാക്കുവാന്‍ പോലും അറിയാത്ത ഇവനെ പോലെയുള്ള വിഡ്ഢിക്കൂശ്മാണ്ഡങ്ങള്‍ അതും പ്രചരിപ്പിച്ചു നടക്കുന്നു എന്നു ഞാനും വിചാരിച്ചു. എന്തു ചെയ്യാം എനിക്കു വിവരമില്ലാതായി പോയില്ലേ?

എന്നാല്‍ വായിച്ചാല്‍ മനസ്സിലാകുന്ന എന്തെങ്കിലും വായിച്ചു കൂടേ എന്നദ്ദേഹത്തിനോടു ചോദിച്ചിട്ട്‌ അദ്ദേഹത്തിനത്‌ ഇഷ്ടപ്പെട്ടുമില്ല.

ഇതെന്തിനാണാവോ ഇപ്പോള്‍ എഴുതിയത്‌ ?

ആ.

വായിച്ചാല്‍ മനസ്സിലാകാത്ത ചിലതു ചോദിച്ചു മനസ്സിലാക്കാം എന്നു വിചാരിച്ചാലും നമുക്കുള്ള വിവരക്കുറവു മൂലം ചിലര്‍ പറഞ്ഞു തരുന്നും ഇല്ല.:)

അതും ശരിയാണ്‌ എന്തെങ്കിലും മനസ്സിലാകണം എങ്കില്‍ അതിനുള്ള അടിത്തറ വേണം. അതില്ലാത്തവരോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല.
( മുമ്പ്‌ പലതവണ ഞാന്‍ 'അഥ' ശബ്ദം സംസ്കൃതഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്നത്‌ വിശദീകരിച്ചിരുന്നു ഇതേ അര്‍ത്ഥത്തില്‍)

അതിരിക്കട്ടെ.
രാജീവ്‌ ചേലനാട്ട്‌ പറഞ്ഞതുപോലെ ശരീരവും ബോധവും രണ്ടാണ്‌ എന്നു തന്നെ തല്‍ക്കാലം വിചാരിക്കാം അല്ലേ?

ശരീരം നശിച്ചു എന്നു പറയുമ്പോള്‍ ബോധവും നശിച്ചു എന്നും കരുതാം അല്ലേ.

ഇനി നമുക്ക്‌ മറ്റൊരു പോസ്റ്റിലേക്കു പോയി നോക്കാം

വിക്കിയിലെ ഒരു വാചകം എന്ന പോസ്റ്റില്‍ ഞാന്‍ ചോദിച്ചു - ഈ പരിണാമത്തിന്റെ വിശദാംശം അവിടെ ബാബുപറഞ്ഞ ചില കാര്യങ്ങള്‍.

ദേ ഇവിടെ http://indiaheritage.blogspot.com/2008/10/blog-post_11.html?showComment=1223809620000#c4706147078490743841
എനിക്കു വിവരമില്ലെന്നു മനസ്സിലാകുന്നതിനു മുമ്പായതു കൊണ്ട്‌ അദ്ദേഹം ഇത്രയും പറഞ്ഞുതന്നു.

ഈ മുറിഞ്ഞു മുറിഞ്ഞ്‌ ഊര്‍ജ്ജം റേഡിയറ്റ്‌ ചെയ്യുന്നു- എന്നു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചോദിച്ച ചോദ്യത്തിലെ-

പരിണാമത്തിന്റെ ആ ശൃംഖലയിലെ ഒരു കണവും അടുത്ത കണവും തമ്മില്‍ ബന്ധം,ഇല്ല എന്നു തന്നെ അല്ലേ വായിക്കുന്നവര്‍ മനസ്സിലാക്കുന്നത്‌? അതോ എനിക്കു വിവരമില്ലാത്തതു കൊണ്ട്‌ തോന്നുന്നതാണൊ?

ആകാന്‍ വഴിയില്ല കാരണം ആദ്യം പറഞ്ഞു -"ശാസ്ത്രത്തിന്റെ പഴയ ധാരണയായ steadiness അഥവാ ഭംഗമില്ലാത്ത തുടര്‍ച്ച തെറ്റായിരുന്നു ---" എന്നു തുടങ്ങിയ വാചകം.

കിച്ചു ആന്‍ഡ്‌ ചിന്നു ക്ഷമിക്കണം - ഇടയ്ക്കിടക്ക്‌ ആധുനികരെ ബുദ്ധിമുട്ടിക്കുന്നതില്‍-

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ ഞാന്‍ എഴുതിയ വാചകം -ഏറ്റവും അടുത്ത സമയതന്മാത്രയുടെ അപ്പുറവും ഇപ്പുറവും ഉള്ള ദ്രവ്യം വ്യത്യസ്ഥങ്ങളായിരിക്കും- എന്ന അര്‍ത്ഥം

ഈ വാചകത്തില്‍ നിന്നും "അതായത്‌ ഒരു നിമിഷത്തില്‍ നാം കാണുന്ന വസ്തു, അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുമ്പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ്‌ എന്ന്‌ അല്ലേ ?" ലഭിക്കുകയില്ലേ?

ഇല്ലെങ്കില്‍ എന്റെ തെറ്റ്‌ എന്റെ തെറ്റ്‌ എന്റേ വലിയ തെറ്റ്‌ ആമേന്‍.

എങ്കില്‍ ഇപ്പോള്‍ അങ്ങനെ മനസ്സിലാക്കി കൊള്ളുക. എന്ത്‌ ദ്രവ്യം പരിണമിക്കുന്നു എന്നു പറയുമ്പോള്‍ ഓരോരോ പ്രത്യേകം പ്രത്യേകം കഷണങ്ങളായാണ്‌ പരിണമിക്കുന്നത്‌ അനുസ്യൂതമല്ല എന്ന്‌.

രാജീവ്‌ പറഞ്ഞതും ഇതും കൂട്ടി നോക്കാം അല്ലേ?

ശരീരം ബോധം ഇവ രണ്ടാണ്‌ എന്നാലും ഒരു ശരീരത്തിന്‌ അതിന്റേതായ ബോധം ഉണ്ട്‌, അതു നശിക്കുമ്പോള്‍ ആ ബോധവും നശിക്കുന്നു. എന്ന്‌ രാജീവ്‌

അടുത്ത വസ്തുവിന്‌ അതിന്റേതായ ഒരു ബോധം ഉണ്ട്‌ അതു നശിക്കുമ്പോള്‍ ആ ബോധവും നശിക്കുന്നു. ആ ശൃംഖല അങ്ങനെ തുടരുന്നു മുറിഞ്ഞു മുറിഞ്ഞ്‌ അല്ലേ?

ഇതു തന്നെയാണ്‌ ബുദ്ധമതത്തിലെ വൈനാശികമതം പറയുന്നത്‌.

കിച്ചു ആന്‍ഡ്‌ ചിന്നു വീണ്ടും ക്ഷമിക്കണം. രണ്ടും ഒരു പോലെ ആയതു കൊണ്ട്‌ അറിയാതെ അങ്ങു പറഞ്ഞു പോകുന്നതാണ്‌.

ഇനി പറയാതിരിക്കുവാന്‍ ശ്രമിക്കാം (പക്ഷെ ഉറപ്പൊന്നുമില്ല കേട്ടൊ)

Added 14-10-2008 evening

പറഞ്ഞു വന്നത്‌ രാജീവ്‌, ബാബു എന്നിവരുടെ അഭിപ്രായപ്രകാരം വസ്തു പരിണാമം നടക്കുന്നത്‌ മുറിഞ്ഞു മുറിഞ്ഞാണ്‌. അവയിലുള്ള ബോധവും മുറിഞ്ഞു മുറിഞ്ഞതാണ്‌- തുടര്‍ച്ചയായതല്ല.

ഈ തത്വം ഏറ്റവും ചേരിയ വസ്തു മുതല്‍ ഏറ്റവും വലിയ വസ്തു വരെ ഒരുപോലെ തന്നെ ആയിരിക്കണം അല്ലേ അപ്പോഴല്ലെ ഇങ്ങനെപറയുവാന്‍ സാധിക്കൂ?
അല്ലാതെ ചെറുതിനിങ്ങനെ വലുതിന്‌ വേറൊരു തരത്തില്‍ അങ്ങനെ വ്യത്യാസം ഉണ്ടാകില്ലല്ലൊ അല്ലേ?

ഇല്ല

കാരണം വിക്കിയില്‍ ദേ ഇങ്ങനെ ഒരു വാചകം കാണുന്നുണ്ട്‌

""Thus, the current logic of correspondence principle between classical and quantum mechanics is that all objects obey laws of quantum mechanics, and classical mechanics is just a quantum mechanics of large systems (or a statistical quantum mechanics of a large collection of particles). "

അപ്പോള്‍ വലുതിനും ഇതൊക്കെ തന്നെ നിയമങ്ങള്‍.

ഈ വലിയ സാധനം എന്നു പറയുമ്പോള്‍ നമ്മുടെ ശരീരവും അതില്‍ പെടില്ലേ?

നമ്മുടെ ശരീരവും ഉണ്ടായിരിക്കുന്നത്‌ ഇതുപോലെ പരിണമിക്കുന്ന ചെറിയ ചെറിയ unit കളെ കൊണ്ടല്ലേ?

അവയ്ക്കൊക്കെയും അവയുടെതായ ഓരോ ബോധം ഇല്ലെ?

(ഇവിടെ ചിലര്‍ ഇല്ലെന്നു പറഞ്ഞേക്കാം, അവര്‍ വിഡ്ഢികളാണെന്നു സ്വയം മനസ്സിലാകുന്നതു വരെ അവരോടു പറഞ്ഞിട്ടു പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലാത്തതുകൊണ്ട്‌ അതിനുള്ള മറുപടി ഇനിയും വിശദീകരിക്കുന്നില്ല)

ആ ബോധവും അനുനിമിഷം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നതല്ലേ?

വസ്തുവിന്റെ ഓരോ മുറിയലിലും ഓരോ പുതിയ ബോധം എന്നല്ലേ നിങ്ങള്‍ പറഞ്ഞത്‌?

അങ്ങനെ ഉള്ള ഒരു കൂട്ടം വസ്തുക്കള്‍ ഒരുമിച്ചു കൂടിയ പിണ്ഡം മാത്രമാണ്‌ ജീവനുള്ള ശരീരം എന്നാണൊ നിങ്ങള്‍ പറയുന്നത്‌?

അപ്പോള്‍ രാജീവേ, ബാബൂ, ഒരു ചോദ്യം ഇതില്‍ രാജീവ്‌ എവിടെയാണ്‌ ബാബു എവിടെയാണ്‌?


ഓരോ കണത്തിലും രാജീവിന്റെ ഓരോ കണങ്ങള്‍ ഉണ്ടോ? അതും മുറിഞ്ഞു മുറിഞ്ഞാണൊ പരിണമിക്കുന്നത്‌?

Added 15-10-2008 morning


ഇനി ഇവിടെ നിന്നും അല്‍പം പിന്നിലേക്കു പോകാം

പൊയ്ക്കൂടേ അതോ വീണ്ടും കഷണം കഷണമായ വസ്തു- ബോധങ്ങളെന്ന വിഡ്ഢിത്തത്തെ കുറിച്ചു തന്നെ ചര്‍വിതചര്‍വണം നടത്തണോ? വേണ്ടല്ലൊ.

ആദ്യം പറഞ്ഞു വസ്തുവിനെ അംഗീകരിച്ചാല്‍ ബോധത്തിനിരിക്കുവാന്‍ സ്ഥലം ഉണ്ടാകില്ല, അതുപോലെ തന്നെ മറിച്ചും എന്ന്‌. ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ ബോധം.

ഇതു മനസ്സിലാകണം എങ്കില്‍ സാധാരണ വിവരം മതി കേട്ടൊ.

നമ്മുടെ H2O2, H2O പറഞ്ഞ ഭാഗത്തേക്ക്‌ തിരിച്ചൊരു യാത്ര.

H2O2 ഇല്‍ നിന്നും ഒരു [O] വിട്ടു പോയി അത്‌ H2O ആകുമ്പോള്‍ അല്‍പസമയം വിടവുണ്ടെന്നു അല്ലേ ബാബുവിന്റെ അഭിപ്രായം - ക്വാണ്ടം സിദ്ധാന്തമനുസരിച്ച്‌, അതോ ബാബു അവിടെ വിടവില്ല എന്നു പറയുന്നോ? അതു തുടര്‍ച്ചയാണെന്നു പറയുന്നോ.

ബാബു മറുപടി പറയും എന്നു തോന്നുന്നില്ല.
പക്ഷെ രാജീവ്‌ ബോധം നശിക്കും എന്നു പറഞ്ഞതില്‍ ആ വിടവുണ്ടെന്നു തെളിച്ചു പറയുന്നു.

ഇവിടെ ഒരു സംശയം വരും.

H2O2 വിനറിയാം അതെന്താണെന്നും അതിന്റെ ധര്‍മ്മങ്ങള്‍ എന്താണെന്നും അതതിനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. അതിലെ ഒരു ഓക്സിജന്‍ ആറ്റത്തെ വെളിയില്‍ വിടുന്നു. ജലം ഒരു ഓക്സിജന്‍ ആറ്റം എന്ന രണ്ടു വസ്തുക്കള്‍ എന്ന അവസ്ഥയെ പ്രാപിക്കുന്നു. ജലം ജലത്തിന്റെ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നു ഓക്സിജന്‍ ആറ്റം അതിന്റെ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നു.

H2O2 ഉണ്ടാകുവാന്‍ സഹായിച്ച ഹൈഡ്രജനും ഓക്സിജനും യഥാക്രമം അവയുടെ ധര്‍മ്മങ്ങള്‍ അറിയാമെകിലും കൂട്ടായിരിക്കുമ്പോള്‍ അവയുടെ ധര്‍മ്മം വേറേ ആണെന്നും അറിയം.

അപ്പോള്‍ രാജീവിന്റെ വാദം -- ശരീരത്തിനോടു ചേര്‍ന്നും എന്നാല്‍ അതില്‍ നിന്നു ഭിന്നവും ആയി നിലനില്‍ക്കുന്ന ഒരു പ്രജ്ഞ ആണ്‌ ബോധം, ശരീരം നശിക്കുമ്പോള്‍ അതും നശിക്കും എന്നും പറഞ്ഞത്‌ - ഇങ്ങനെ വ്യാഖ്യാനിക്കാമോ?

ഒരു പ്രോടോണും ഒരു ഇലക്റ്റ്രോണും വ്യത്യസ്ഥ ധര്‍മ്മങ്ങള്‍ ഉള്ളതായിരുന്നു എങ്കിലും അവ ചേര്‍ന്ന്‌ ഹൈഡ്രജന്‍ ആയപ്പോള്‍ അതിന്റെ ഒരു ബോധം അതു വേറേ. അതായത്‌ താല്‍ക്കാലികമായി പ്രോടൊണിന്റെയും ഇലക്റ്റ്രോണിന്റെയും ബോധം നശിച്ചു(?) എന്നു പറയാം.

അങ്ങനെ രണ്ട്‌ ഹൈഡ്രജനും രണ്ട്‌ ഓക്സിജനും ചേര്‍ന്ന്‌ ഹൈഡ്രജന്‍ പെറോക്സൈഡായപ്പോള്‍ അതിനുള്ള ബോധം വേറേ. അവിടെ ഹൈഡ്രജന്റെയും ഓക്സിജന്റെയും ബോധം നശിച്ചു(?)

അതില്‍ നിന്നും ഒരു ഓക്സിജന്‍ ആറ്റം പോയപ്പോള്‍ അതു ജലമായി അതിനുള്ള ബോധം വേറേ. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ ബോധം നശിച്ചു(?)


എങ്കില്‍ ഇനിയെനിക്കു ചോദിക്കുവാനുള്ളത്‌ -

ഹൈഡ്രജന്‍ ആറ്റത്തിനറിയാം അത്‌ രണ്ടെണ്ണം ഓക്സിജനുമായി ചേര്‍ന്നാല്‍ ജലം ആകാനുള്ളതാണ്‌ എന്ന്‌, രണ്ട്‌ ഓക്സിജനുകളുമായി ചേര്‍ന്നാല്‍ അത്‌ ഹൈഡ്രജന്‍ പെറോക്സൈഡാണാകേണ്ടത്‌ എന്ന്‌. അല്ലേ?

അതേ പോലെ തന്നെ ഓക്സിജന്‍ ആറ്റത്തിനും അതിലൊരെണ്ണം ഹൈഡ്രജനോടു ചേര്‍ന്നാല്‍ ജലം ആകണം എന്നും , രണ്ടെണ്ണം ചേര്‍ന്നാല്‍ ഹൈഡ്രജന്‍ പെറോക്സൈഡാകണം എന്നും അറിയാമായിരിക്കണം അല്ലേ?

ശരീരത്തിന്റെ ഒരു താല്‍ക്കാലിക പ്രജ്ഞ എന്നൊക്കെ രാജീവ്‌ പറഞ്ഞത്‌ ഹൈഡ്രജന്റെ ആ ശരീരം ഉണ്ടാകുമ്പോള്‍ അതിലുത്ഭവിക്കുന്ന താല്‍കാലികപ്രജ്ഞ അതായിരികണം അല്ലേ?

വിഷ്ണുപ്രസാദ്‌ കവിതയില്‍ ചോദിച്ചതുപോലെ

മനസ്സിലാവ്‌ണ്‌ ണ്ടോ ആവോ

ഉവ്വേ ഉവ്വേ അല്ലെങ്കില്‍ ഇല്ലേ ഇല്ലേ

എങ്കില്‍ വിക്കിയില്‍ എ ഒരു വാചകം എന്ന പോസ്റ്റില്‍ പാര്‍ത്ഥന്‍ ചോദിച്ച ഒരു ചോദ്യം ഞാന്‍ ഇപ്പോള്‍ ഇവിടെ ചോദിക്കട്ടെ. (അതിനവിടെ ഉത്തരം ഞാന്‍ പറയാഞ്ഞത്‌ ഇവിടെ പറയാന്‍ പോകുന്നു എന്നറിയാവുന്നതുകൊണ്ടാണ്‌. മറ്റുള്ളവര്‍ പറയാത്തത്‌ പറഞ്ഞാല്‍ അതവരുടെ മനസ്സാക്ഷിക്കു കുത്തലുണ്ടാക്കും എന്നതു കൊണ്ടൂം - അങ്ങനെ ഒന്നുണ്ടെങ്കില്‍- കൂട്ടത്തില്‍ വിവരവും ഉണ്ടെങ്കില്‍)

രണ്ടു ലിറ്റര്‍ ഹൈഡ്രജനും 1 ലിറ്റര്‍ ഓക്സിജനും കൂട്ടി വച്ചാല്‍ ജലം ഉണ്ടാകുമോ?

ഇല്ല

എന്തുകൊണ്ട്‌?

Added 15-10-2008 evening

കാരണം അതിനെ നിയന്ത്രിക്കുന്ന മറ്റ്‌ എന്തോ ശക്തി- അഥവാ നിയമം ഉണ്ട്‌. അത്‌ അതിനെ തടയുന്നു. അനുകൂല സാഹചര്യം വരുമ്പോള്‍ അനുവദിക്കുന്നു. അതു തന്നെ.

അതായത്‌ ഹൈഡ്രജന്‍ എന്ന ആറ്റം ഒരേ സമയം അതിന്റെ സ്വന്തം നിയാമക ശക്തിയുടെയും മറ്റ്‌ എന്തോ ഒരു ശക്തിയുടെയും നിയന്ത്രണത്തിലാണെന്നല്ലേ?

അതെന്താണെന്നതിനറിയാം അതെന്തൊക്കെയായി കൂടിച്ചേരണം എന്നറിയാം പക്ഷെ അതിനൊത്ത ഒരു വസ്തു അടുത്തു വന്നാലും മറ്റ്‌ എന്തോ ഒരു ശക്തിയുടെ നിയന്ത്രണത്തില്‍ മാത്രമേ അതിനു യോജിക്കുവാനോ വിട്ടുപോകാനോ കഴിയുകയുള്ളു എന്ന്‌

അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്‌ വിഭജിച്ച്‌ ജലവും ഓക്സിജനും ആകുന്നതിനിടയ്ക്കുള്ള ആ വിടവില്‍(?) അത്‌ യാതൊരു നിയന്ത്രണങ്ങളുടെയും അധീനതയിലല്ല ആണോ?

അങ്ങനെ ഒരു ശൂന്യത വരുമെങ്കില്‍ അതിനപ്പുറവും ഇപ്പുറവും ഉള്ള വസ്തുക്കള്‍ എന്തായിരിക്കണം എന്നു നിയമം ഉണ്ടാകില്ല - അവിടെ ചക്കയില്‍ നിന്നു മാങ്ങയോ തേങ്ങയോ ഉണ്ടായേക്കാം അല്ലേ?

അതുകൊണ്ടല്ലേ മഹാനായ ഐന്‍സ്റ്റൈന്‍ ഈ വാചകം പറഞ്ഞത്‌

"God doesn't play dice with the universe"

അര്‍ത്ഥം വിശദീകരിക്കേണ്ടല്ലൊ അല്ലേ?

ഈ ഒരു വാചകത്തില്‍ "GOD" എന്ന വാക്കുപയോഗിക്കുവാന്‍ ഐന്‍സ്റ്റൈന്‌ ഒരു മടിയും ഉണ്ടായിരുന്നില്ല.

ഹൊ ഹൊ ഹൊ അദ്ദേഹം നമ്മുടെ ഇടയിലുള്ള 'മഹാജ്ഞാനി' കളോളം അറിവുള്ള ആളല്ലല്ലൊ അല്ലേ? സ്വാറി

അദ്ദേഹം ഉദ്ദേശിച്ച ആനുസ്യൂതപ്രവാഹം അതില്ലെന്നു പറയുന്ന ഈ "മഹാജ്ഞാനികള്‍"

യഥാര്‍ത്ഥത്തില്‍ ഈ അനുസ്യൂതപ്രവാഹം മാത്രമാണ്‌ ഉള്ളത്‌ , ഇടയ്ക്ക്‌ പരിമിതമായ വസ്തുവിലുണ്ടെന്നു പറയുന്ന ആ ബോധമാണ്‌ താല്‍ക്കാലികം, അല്ലാതെ അവ രണ്ടും രണ്ടല്ല.

അതു മനസ്സിലാക്കിയാല്‍ രാജീവ്‌ പറഞ്ഞ - ബോധം ശരീരത്തിനോട്‌ ബന്ധപ്പെട്ടതാണെങ്കിലും ശരീരനാശത്തില്‍ അതും നശിക്കുന്നു എന്നതിലെ "നശിക്കുന്നു" എന്ന ഭാഗം മാറ്റി രൂപാന്തരം സംഭവിക്കുന്നു എന്നാക്കിയാല്‍ വ്യക്തമാകും.

Added 15-10-2008 CONCLUDING

അവസാനമായി ഒരു വിഷയം കൂടി
രാജീവ്‌ ചോദിച്ച ചോദ്യം

മാങ്ങ പഴുക്കുന്നത്‌ ബോധത്തോടു കൂടിയാണോ എന്ന ചോദ്യം.

ഇതു വരെ വിശദീകരിച്ച രീതിയില്‍നിന്നും ഒരു വസ്തുവിന്‌ അതിനെക്കുറിച്ച്‌ "അറിയാവുന്ന" കാര്യങ്ങള്‍ - അതിന്റെ അതിരുകള്‍, അതിന്റെ properties, അതിനു ബാക്കി ചുറ്റും ഉള്ളവയുമായി ഉള്ള ബന്ധം ഇവയല്ലേ ബോധം എന്നു വ്യവഹരിക്കുവാന്‍ സാധിക്കുന്നത്‌. മേല്‍പറഞ്ഞ അനുസ്യൂതപ്രവാഹത്തിന്റെ ഭാഗമായിരികുമ്പോഴും തന്നെ അതിനുള്ളിലുള്ള ഒരു ചെറിയ അതിരിനുള്ളില്‍ തളച്ചിട്ടതായി കാണുന്ന ആ അറിവ്‌?

എനിക്കറിയാം ഞാന്‍ എന്റെ ശരീരത്തിനുള്ളില്‍ തളച്ചിടപ്പെട്ടതാണെന്ന്‌. എന്റെ അതിരുകള്‍ എനിക്കറിയാം. ഞാന്‍ എന്തൊക്കെ ചെയ്യുന്നു എന്നെനിക്കറിയാം, ചുറ്റുമുള്ളതൊന്നും എന്റെ ഭാഗങ്ങളല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇതേപോലെ രാജീവിനും അറിയാം.

നാം വളര്‍ത്തുന്ന നായക്കറിയാം അതിന്റെ ശരീരം അതിരുകള്‍ തുടങ്ങിയവ.

ഒരു ചെടി നോക്കിയാല്‍ അതിനും അറിയാം അതിന്റെ ശരീരം.

ഒരു വ്യത്യാസമുള്ളത്‌ അറിവിന്റെ അളവിലാണ്‌.

താഴെക്കിടയിലുള്ള നാം നിര്‍ജ്ജീവവസ്തു എന്നു വിളിക്കുന്ന അവയ്ക്കും ഉണ്ടാവില്ലേ ഇതുപോലെ ഏതെങ്കിലും ഒരു നിലയിലുള്ള അറിവ്‌?

ഒരു ഇലക്ട്രോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനറിയാം എങ്കില്‍ നിര്‍ജ്ജീവവസ്തുവിന്‌ അറിവില്ല എന്നു വാദിക്കുന്നതിനു മുമ്പ്‌ രണ്ടു വട്ടം ആലോചിക്കേണ്ടി വരും.

ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌.

ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം.

സംസ്കൃതശ്ലോകങ്ങളിലും, സൂത്രങ്ങളിലും ഒക്കെയായി പരന്നു കിടക്കുന്ന ഈ വെളിച്ചം നമ്മുടെ സാമാന്യജീവിതത്തില്‍ ഉപയോഗിക്കുന്ന terminology ഉപയോഗിച്ച്‌ വിശദീകരിക്കുവാന്‍ ശ്രമിച്ചതാണ്‌. പാളിച്ചകള്‍ ഉണ്ടാകാം.

എഴുതുവാന്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ അറിയാത്തതിന്റെ കുഴപ്പം ഉണ്ടാകാം ധാരാളം. അറിവു കുറവിന്റെതായ പോരായ്മകളും ഉണ്ടാകാം.

ഒക്കെ ക്ഷമിച്ച്‌ ഇതു വായിച്ച്‌ അഭിപ്രായം രേഖപ്പെടൂത്തും എന്നു കരുതി തല്‍ക്കാലത്തേക്ക്‌ നിര്‍ത്തുന്നു.

61 comments:

  1. കമന്റ് ട്രാക്കിങിനു വേണ്ടീ ഒരു സ്മൈലി :) ഇടാമെന്നല്ലാതെ മറ്റൊന്നിനുമുള്ള വിവരം ഇല്ല.

    ReplyDelete
  2. ആകെ അറിയാവുന്ന അമ്പത്തൊക്ഷരങ്ങളെക്കൊണ്ട് എന്തും വായിച്ചുമനസ്സിലാക്കാം എന്ന മൌഢ്യം വേണ്ട.

    എനിക്കാണെങ്കിൽ, അറിയില്ല, അറിയില്ല എന്നല്ല, ഒക്കെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം.

    പക്ഷേ അതു പറഞ്ഞുതരാൻ പറ്റിയ ഒരു മാർഗ്ഗം ഇതുവരെ കണ്ടെത്താനായില്ല.

    എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാനാവുമെങ്കിൽ, കുറച്ചുനേരം പരസ്പരം വെറുതെ നോക്കിയിരിക്കാം. അങ്ങനെ നോക്കിയിരുന്നുകൊണ്ട് നമുക്ക് അന്യോന്യം അലിയിച്ചുചേരാം.
    വാക്കുകൾ പോലുമില്ലാതെ നമുക്കുസംസാരിച്ചുതുടങ്ങാം.

    അന്നേ എനിക്കിതുപറഞ്ഞുതരാനാവൂ.

    (എന്റെ ആ പഴയ പോസ്റ്റുവായിച്ചുനോക്കിയിട്ട് വല്ലതും മനസ്സിലായോ! :) ?)

    തൽക്കാലം, ഉത്തരത്തിൽ ചത്തിരിക്കുന്ന ഒരു പല്ലിയായി, ഞാൻ ഇവിടെയിരിക്കാം, ഓർക്കുന്നോളം ചിലയ്ക്കാതെ, ഒക്കുന്നോളം പിടയ്ക്കാതെ.

    ReplyDelete
  3. ഒരു വസ്തുവിനെ ഏറ്റവും ചെറിയ - ഇനിയും വിഭജിക്കാനാവാത്തവിധം ഒരവസ്ഥയിൽ വിഭാവനം ചെയ്യുക ഇത്തിരി പ്രയാസമാണ്‌. ചെറുപ്പത്തിൽ ഈ വിഷയം വായിച്ചപ്പോൾ മുതൽ ആ അവസ്ഥ ഞാൻ എന്നും സ്വപ്നം കാണുമായിരുന്നു. ഞാനും ദൂരവും ചുരുങ്ങി ചുരുങ്ങി വരുന്ന ഒരവസ്ഥ, അത് പേടിപ്പെടുത്തിയിരുന്നു. അതാണ് വിശ്വപ്രഭ - നേതി നേതിയിൽ എഴുതിയിരിക്കുന്നത്‌.

    ReplyDelete
  4. ഈ വിഷയം എഴുതി തീര്‍ന്നില്ല.
    വിഷയത്തിനുള്ള ഒരു ആമുഖം ആയതേ ഉള്ളു.

    ഒരുമിച്ച്‌ കൂടുതല്‍ റ്റൈപ്‌ ചെയ്യുവാന്‍ സമയം കിട്ടുകയില്ല. അതുകൊണ്ട്‌ സമയം കിട്ടുമ്പോള്‍ കുറച്ചു വീതം എഴുതുകയാണ്‌.

    പലപോസ്റ്റുകളായി വന്നാല്‍ ശരിയാകില്ല എന്നതുകൊണ്ട്‌ ഈ വിഷയം മുഴുവനും ഒരു പോസ്റ്റില്‍ തന്നെ കുറച്ചു വീതം തുടര്‍ന്ന്‌ ചേര്‍ക്കാമെന്നു വിചാരിച്ചു.

    ഇനിയുള്ളതും ഇതില്‍ തന്നെ വായിക്കുമല്ലൊ.

    ReplyDelete
  5. രണ്ടു കണ്ണും മിഴിച്ചു - എന്തെങ്കിലും ഗ്രഹിക്കാന്‍ സാധിച്ചാലോ എന്ന ആകാംക്ഷയോടെ ഞാന്‍ ലേഖനത്തോടും, കമന്റുകളോടുമൊപ്പം വായനക്കായി കൂടെയുണ്ട്!
    അതിനുള്ള അറിവേ എനിക്കുള്ളു! :)

    സ്നേഹത്തോടെ...

    ReplyDelete
  6. മാഷെ, എന്റെ ചെറിയൊരഭിപ്രായം പറയട്ടെ,
    ക്വാണ്ടം ,ക്വാര്‍ക്കുമൊക്കെ നമ്മള്‍ ബുദ്ധദര്‍ശനത്തിലെയും ശങ്കരദര്‍ശനത്തിലെയും വിവരണങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാന്‍ ശ്രമിക്കുന്നതില്‍ വല്യ കാര്യമുണ്ടോ? അതൊക്കെ തത്വശാസ്ത്ര പ്രാധാന്യമുള്ള കൃതികളല്ലേ? ശാസ്ത്രത്തിനെ ശാസ്ത്രത്തിന്റെ രീതിയില്‍ വിടുന്നതല്ലേ നല്ലത്?

    ശാസ്ത്രം അതിന്റേതായ രീതിയില്‍ നടത്തുന്ന കണ്ടെത്തലുകള്‍, പിന്നെ പല ശ്ലോകങ്ങളും ഒക്കെ വ്യാഖ്യാനിച്ച് നോക്കുമ്പൊ "അത് താനല്ലയോ ഇത്" എന്നൊരു തോന്നല്‍ ഉണ്ടാവുക സാധാരണമാണ്‍,
    ഒരു കാലത്ത് എനിക്കുമുണ്ടായിരുന്ന പ്രശ്നമായിരുന്നു ഇത്. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ആദ്യ പൂജയ്ക്ക് ബ്രഹ്മാവിനെ ക്ഷണിക്കാന്‍ നാരദന്റെ കൂടെ ബ്രഹ്മലോകത്ത് പോയി ഇന്ദ്രദ്യു‌മ്ന മഹാരാജാവ് മടങ്ങിയെത്തിയപ്പോളേയ്ക്കും ഒരു പാട് തലമുറകള്‍ കഴിഞ്ഞു പോയെന്ന കഥ കേട്ടപ്പോള്‍ ഇത് റിലേറ്റിവിറ്റിയല്ലേ എന്ന് ഞാനും സംശയിച്ചിരുന്നു.

    പക്ഷേ ആ കൃതികളിലൊക്കെയുള്ള ഒരു പാട് അശാസ്ത്രീയ വസ്തുതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ അവയെ തത്വശാസ്ത്രം എന്ന രീതിയിലും, നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗം എന്ന രീതിയിലുമൊക്കെ അപ്രോച്ച് ചെയ്യുന്നതാണ്‍ നല്ലതെന്നാണെന്റെ തോന്നല്‍. ആധുനിക ശാസ്ത്രം പുറത്ത് കൊണ്ട് വരുന്ന കാര്യങ്ങളെ പിന്നീട് പഴയ ടെക്സ്റ്റുകളുമായ് റിലേറ്റ് ചെയ്യരുതെന്നാണെന്റെ പക്ഷം.

    പിന്നെ ക്വാണ്ടം മെക്കാനിക്സിനെപ്പറ്റിയും പ്രപഞ്ചോല്‍പ്പത്തിയെപ്പറ്റിയുമൊന്നും പറയാനുള്ള വിവരം എനിക്കില്ല. ഫെയ്ന്മാന്‍സ് ലെക്ചേഴ്സ് വായിക്കുന്നത് പാര്‍ട്ടിക്കിള്‍ ഫിസിക്സിന് സഹായകമാവും എന്ന് തോന്നുന്നു. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം , പരിഷത്ത് ഇറക്കുന്ന ഫിസിക്സ് പുസ്തകങ്ങള്‍ എന്നിവയൊക്കെ നല്ലതാണെന്നാണഭിപ്രായം. വിക്കിപീഡിയയും ഒരു നല്ല ഓപ്ഷനാണെന്ന് പറയേണ്ടതില്ലല്ലോ :)

    ReplyDelete
  7. ഇതു ശ്രി കിച്ചുവിനോട്:
    ഭാരതീയ തത്വശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ വിലയിരുത്തലുകളുമായി താരത‌മ്യപഠനം നടത്തുന്നതു, വളരെ അധികം അന്ധമായ ധാരണകളെ ദൂരികരിക്കാൻ സാധിച്ചേക്കും.
    ഉദാ: താങ്കൾ പ്രതിപാദിച്ച-“പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ആദ്യ പൂജയ്ക്ക് ബ്രഹ്മാവിനെ ക്ഷണിക്കാന്‍ നാരദന്റെ കൂടെ ബ്രഹ്മലോകത്ത് പോയി ഇന്ദ്രദ്യു‌മ്ന മഹാരാജാവ് മടങ്ങിയെത്തിയപ്പോളേയ്ക്കും ഒരു പാട് തലമുറകള്‍ കഴിഞ്ഞു പോയെന്ന“ പോലെയുള്ള കഥകൾ വെറും വാക്കുകളുടെ അർത്ഥത്തിൽ മനസ്സിൽ പതിഞ്ഞു സ്ത്യമിഥ്യാ ഭ്രമം കൊണ്ട് അന്ധവിശ്വാസങ്ങൾ ബാധിച്ച ഹൈന്ദവസമൂഹത്തെ കുറച്ചെങ്കിലും ബോധവൽക്കരിക്കാൻ ഈ തരം പഠനം സഹായിക്കുമെന്നു ആണു എന്റെ എളിയ അഭിപ്രായം.

    ReplyDelete
  8. രണ്ടുവർഷത്തിനുശേഷം, എന്റെ ആ പോസ്റ്റിൽ ഞാൻ ഇന്നൊരു വിശദീകരണക്കമന്റ് ഇട്ടിട്ടുണ്ട്. ഈ വിഷയവുമായി വളരെ ബന്ധമുള്ളതും എന്നാലും വെറുതെ തമാശയ്ക്കു വായിച്ചുപോവുന്ന ‘മഹാജ്ഞാനി’കൾക്കു വേണ്ടി ഒന്നും പ്രത്യേകിച്ചു പറയാനില്ലാത്തതുകൊണ്ടും ആ കമന്റിന്റെ ഒരു ലിങ്ക് മാത്രം ഇവിടെ പരസ്യപ്പെടുത്തിക്കോട്ടെ?

    എന്നെങ്കിലും ഇതിനെക്കുറിച്ച് എനിക്കുമനസ്സിൽ തോന്നി, മനസ്സിലായി, മനസ്സിൽനിന്നൊഴുകുന്നതു മുഴുവൻ എഴുതാൻ അവസരം / ക്ഷമ / സമയം കിട്ടുകയാണെങ്കിൽ പണിക്കർജിയുടെ ഈ പോസ്റ്റിൽനിന്നു തുടങ്ങാം.

    എന്തായാലും സയൻസിന്റെ ഭാവി ഇത്രയും മുരടിപ്പിച്ച ‘എൻ‌ട്രോപ്പി’ എന്ന പടിഞ്ഞാറൻവാക്കിന്റെ മരണം അടുത്തു. MI (Missing Information) എന്നാണ് ഇസ്രായേൽകാരനായ Arieh Ben-Naim അദ്ദേഹത്തിന്റെ പുത്തൻ പുസ്തകത്തിൽ ആ സാധനത്തിനെ വിളിച്ചിരിക്കുന്നത്! അത്രയ്ക്കും ഭൂമിയിൽ സമാധാനം. വിധിയെഴുത്തുതിരുനാളിലേക്കുള്ള വഴി ഒന്നുകൂടി എളുപ്പമായി.

    ReplyDelete
  9. വിശ്വം 2006 സെപ്റ്റംബറിലാണ്‌ ഞാന്‍ ബ്ലോഗിംഗ്‌ തുടങ്ങിയത്‌

    അന്നു തപ്പി കണ്ട ഒരു പോസ്റ്റായിരുന്നു അത്‌.

    വായിച്ചിരുന്നു. അതിനെ കുറിച്ചെഴുതാനും മാത്രം പരിജ്ഞാനം എനിക്കുണ്ടോ എന്നു സംശയിച്ചു.

    മറ്റൊന്ന്, പറഞ്ഞ വാക്ക്‌ പരിമിതമാണ്‌.

    ആ വിഡ്ഢിത്തം ഒഴിവാക്കാമെന്നും കരുതി.

    ഏതായാലും ആ 'മഹാജ്ഞാനി' ഇഷ്ടപ്പെട്ടു

    ReplyDelete
  10. ചക്കിനുവെച്ചതു കൊക്കിനുതെറ്റിക്കൊണ്ടിട്ടുവില്ലല്ലോ?
    ‘മഹാജ്ഞാനി’ എന്നു വിളിച്ചതിൽ പണിക്കർജി പെടില്ല കേട്ടോ! തമാശയ്ക്കുപോലും അങ്ങനെയൊന്നും ഊഹിച്ചുപോവല്ലേ!

    :)

    ReplyDelete
  11. ഒരു കഷണം കൂടി ചേര്‍ത്തിട്ടുണ്ട്‌

    ReplyDelete
  12. ഒരു കഷണം കൂടി ചേര്‍ത്തിട്ടുണ്ട്‌

    ReplyDelete
  13. ഇതു വായിച്ചിട്ട്‌ ബുദ്ധമതം ഇങ്ങനെ പറഞ്ഞിട്ടില്ല അല്ലെങ്കില്‍ വേറേ രീതിയിലാണ്‌ എന്നൊക്കെ തര്‍ക്കിക്കാന്‍ വന്നാല്‍ ഞാന്‍ മറുപടി തരാം.

    പക്ഷെ ആധുനികം ഇങ്ങനേ അല്ല വേറെ രീതിയിലാണ്‌ പറയുന്നത്‌, ബാബുവും , രാജീവും ഒന്നും പുലികളല്ല എന്നു യഥാര്‍ത്ഥ പുലീകള്‍ക്ക്‌ വേണമെങ്കില്‍ ഇപ്പോള്‍ പറയാം. അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അത്‌ വ്യക്തമാക്കുകയും ചെയ്യാം. പഴയതു പോലെ അല്ല്ല പുതിയത്‌ എന്നു തെളിയിക്കണമല്ലൊ. അല്ലേ

    അല്ലെങ്കില്‍ ഇതൊക്കെയഥാര്‍ത്ഥ പുലിക്കളുടെയും അഭിപ്രായം ആണ്‌ എന്നു കരുതിക്കൊണ്ട്‌ ഞാന്‍ തുടരും.
    പിന്നെ തുടര്‍ന്നാലിവിടെ ഞങ്ങള്‍ക്കു പുല്ലാ അല്ലേ :))

    ReplyDelete
  14. അങ്ങനെ ഉള്ള ഒരു കൂട്ടം വസ്തുക്കള്‍ ഒരുമിച്ചു കൂടിയ പിണ്ഡം മാത്രമാണ്‌ ജീവനുള്ള ശരീരം എന്നാണൊ നിങ്ങള്‍ പറയുന്നത്‌?

    അപ്പോള്‍ രാജീവേ, ബാബൂ, ഒരു ചോദ്യം ഇതില്‍ രാജീവ്‌ എവിടെയാണ്‌ ബാബു എവിടെയാണ്‌?


    ഓരോ കണത്തിലും രാജീവിന്റെ ഓരോ കണങ്ങള്‍ ഉണ്ടോ? അതും മുറിഞ്ഞു മുറിഞ്ഞാണൊ പരിണമിക്കുന്നത്‌?

    ReplyDelete
  15. വിഷ്ണുപ്രസാദ്‌ കവിതയില്‍ ചോദിച്ചതുപോലെ

    മനസ്സിലാവ്‌ണ്‌ ണ്ടോ ആവോ

    ഉവ്വേ ഉവ്വേ അല്ലെങ്കില്‍ ഇല്ലേ ഇല്ലേ

    എങ്കില്‍ വിക്കിയില്‍ എ ഒരു വാചകം എന്ന പോസ്റ്റില്‍ പാര്‍ത്ഥന്‍ ചോദിച്ച ഒരു ചോദ്യം ഞാന്‍ ഇപ്പോള്‍ ഇവിടെ ചോദിക്കട്ടെ. (അതിനവിടെ ഉത്തരം ഞാന്‍ പറയാഞ്ഞത്‌ ഇവിടെ പറയാന്‍ പോകുന്നു എന്നറിയാവുന്നതുകൊണ്ടാണ്‌. മറ്റുള്ളവര്‍ പറയാത്തത്‌ പറഞ്ഞാല്‍ അതവരുടെ മനസ്സാക്ഷിക്കു കുത്തലുണ്ടാക്കും എന്നതു കൊണ്ടൂം - അങ്ങനെ ഒന്നുണ്ടെങ്കില്‍- കൂട്ടത്തില്‍ വിവരവും ഉണ്ടെങ്കില്‍)

    രണ്ടു ലിറ്റര്‍ ഹൈഡ്രജനും 1 ലിറ്റര്‍ ഓക്സിജനും കൂട്ടി വച്ചാല്‍ ജലം ഉണ്ടാകുമോ?

    ഇല്ല

    എന്തുകൊണ്ട്‌?

    ReplyDelete
  16. "അതൊക്കെ തത്വശാസ്ത്ര പ്രാധാന്യമുള്ള കൃതികളല്ലേ?"

    പ്രിയ കിച്ചു ആന്‍ഡ്‌ ചിന്നൂ,

    അഭിപ്രായം വായിച്ചിരുന്നു. മറുപടി എന്തു പറയണം എന്നറിയാഞ്ഞാണ്‌ ഒരു സ്മെയിലി മാത്രമിട്ടത്‌. മുഷിയില്ല എന്നും കരുതട്ടെ.

    തത്വശാസ്ത്രം എന്താണ്‌ പറയുന്നത്‌ എന്നറിയാതെ ആണ്‌ അങ്ങനെ ഒരു കമന്റിട്ടത്‌ എന്നു കരുതട്ടെ.

    നിലനില്‍ക്കുന്ന ഈ പ്രപഞ്ചം മനുഷ്യമനസ്സുകള്‍ക്ക്‌ മനസ്സിലാകുന്ന തരത്തില്‍ വിശദീകരിക്കുവാനുള്ള ശ്രമം ആണ്‌ അവകളില്‍ എല്ലാം പറയുന്നത്‌.

    അത്‌ ഇന്നത്തെ രീതിയില്‍ പഠിച്ചിറങ്ങുന്ന ആളുകള്‍ക്കറിയാവുന്ന terminology ഉപയോഗിച്ച്‌ വിശദീകരിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു എന്നേ ഉള്ളു. അല്ലാതെ എനിക്കതു പറയുവാന്‍ ക്വാണ്ടത്തിന്റെയും, ക്വാര്‍ക്കിന്റെയും ഒന്നും ആവശ്യം ഇല്ല.

    ഏതിനും അഭിപ്രായത്തിനു നന്ദി

    ReplyDelete
  17. ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌.

    ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം.

    സംസ്കൃതശ്ലോകങ്ങളിലും, സൂത്രങ്ങളിലും ഒക്കെയായി പരന്നു കിടക്കുന്ന ഈ വെളിച്ചം നമ്മുടെ സാമാന്യജീവിതത്തില്‍ ഉപയോഗിക്കുന്ന terminology ഉപയോഗിച്ച്‌ വിശദീകരിക്കുവാന്‍ ശ്രമിച്ചതാണ്‌. പാളിച്ചകള്‍ ഉണ്ടാകാം.

    എഴുതുവാന്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ അറിയാത്തതിന്റെ കുഴപ്പം ഉണ്ടാകാം ധാരാളം. അറിവു കുറവിന്റെതായ പോരായ്മകളും ഉണ്ടാകാം.

    ഒക്കെ ക്ഷമിച്ച്‌ ഇതു വായിച്ച്‌ അഭിപ്രായം രേഖപ്പെടൂത്തും എന്നു കരുതി തല്‍ക്കാലത്തേക്ക്‌ നിര്‍ത്തുന്നു.

    ReplyDelete
  18. 1. ...പിന്നീട്‌ ക്വാണ്ടത്തെ കുറിച്ച്‌ കേട്ടു. പഠിച്ചപ്പോള്‍ തോന്നി ഏറ്റവും താഴെ എത്തി കണവും ഇല്ല എന്ന അവസ്ഥ പറഞ്ഞില്ലേ - അവിടെ തൊട്ടടുത്ത, കണമാണോ അല്ലയോ എന്ന വഴുക പരുവത്തില്‍ ഉള്ള അളക്കാനാകുന്ന ഒരു unit അതാണ്‌ ക്വാണ്ടം എന്നു ധരിച്ചു (ശരിയാണോ എന്നറിയില്ല ഇപ്പോഴും - പുലികള്‍ സഹായിക്കും എന്നു കരുതുന്നു)...
    .....
    .....
    ഇതൊന്നും കൂടുതല്‍ പഠിക്കുവാന്‍ അവസരം ഉണ്ടായില്ല .എന്നാല്‍ അതിനിടയിലാണ്‌ ഭാരതീയദര്‍ശനങ്ങള്‍ പഠിക്കുവാനിടയായത്‌.


    വാഹ് വാഹ്!
    പഠിച്ചിട്ടില്ല, പഠിക്കാന്‍ അവസരം കിട്ടീല എന്നൊക്കെ ജാമ്യമെടുത്തിട്ടാണോ causality-യെയും ക്വാണ്ടം"ബോധ"ത്തെയുമൊക്കെപ്പറ്റി ഇത്ര definitive ആയി തട്ടി വിടുന്നത് ?
    സംസ്കൃതം പഠിച്ചിട്ട് ചരക സംഹിത വായിക്കാന്‍ അടിയനെ ഉപദേശിച്ച അദ്ദ്യേം തന്നെയാണോ ഇത് ? ഹൗ !!

    കണാദന്‍ ഇങ്ങനെ 'വിഭജിച്ചു വിഭജിച്ചു' പ്രോട്ടോണും ന്യൂട്രിനോയും up-ക്വാര്‍ക്കും down-ക്വാര്‍ക്കും ബോസോണുമൊക്കെ കഴിഞ്ഞങ്ങ് പോയി എന്ന് അറിഞ്ഞിരുന്നില്ല. ഞങ്ങടെ പിഴ...ഞങ്ങടെ വല്യ പിഴ !
    നല്ല കാലത്ത് നാട്ടാരെ സംസ്കൃതം പഠിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആ ഹാഡ്റോണ്‍ കൊളൈഡര്‍ കേരളാ-തമിഴ്നാട്-കര്‍ണാടകാ ബോര്‍ഡറില്‍ കിടന്നേനെ !



    2 ...ഒരു വസ്തുവിന്‌ അതിനെക്കുറിച്ച്‌ "അറിയാവുന്ന" കാര്യങ്ങള്‍ - അതിന്റെ അതിരുകള്‍, അതിന്റെ properties, അതിനു ബാക്കി ചുറ്റും ഉള്ളവയുമായി ഉള്ള ബന്ധം ഇവയല്ലേ ബോധം എന്നു വ്യവഹരിക്കുവാന്‍ സാധിക്കുന്നത്‌...ഒരു ഇലക്ട്രോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനറിയാം എങ്കില്‍ നിര്‍ജ്ജീവവസ്തുവിന്‌ അറിവില്ല എന്നു വാദിക്കുന്നതിനു മുമ്പ്‌ രണ്ടു വട്ടം ആലോചിക്കേണ്ടി വരും....
    ....
    നമ്മുടെ ശരീരവും ഉണ്ടായിരിക്കുന്നത്‌ ഇതുപോലെ പരിണമിക്കുന്ന ചെറിയ ചെറിയ unit കളെ കൊണ്ടല്ലേ?

    അവയ്ക്കൊക്കെയും അവയുടെതായ ഓരോ ബോധം ഇല്ലെ?
    ....
    ചക്കയിലും മാങ്ങയിലും എല്ലാം അടങ്ങിയിട്ടുള്ള അടിസ്ഥാന മൂലകങ്ങള്‍ രസതത്രം പരയുന്ന കാര്‍ബണ്‍, നൈറ്റ്രജന്‍ തുടങ്ങിയവയാണെങ്കിലും അവ ഏതൊക്കെ വഴിയിലൂടെ ആണ്‌ ഓരോന്നിലും പോകേണ്ടത്‌ എന്ന വിവരം നിശ്ചയിച്ച്‌ ക്രോഡീകരിക്കുന്ന ആ ബോധം...
    ....
    ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....
    ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....


    a) താങ്കള്‍ ഒന്നു രണ്ട് പോസ്റ്റുകളില്‍ empirical ആയി പ്രയോഗിക്കുന്ന വാക്കാണ് “ബോധം” എന്നത്. അതെന്താണെന്ന് മൂര്‍ത്തമായ ഒരു നിര്‍വചനം നല്‍കാമോ ?

    ഒരു ഇല വെട്ടിയെടുത്ത് കരിച്ച് ചാമ്പലാക്കിയാല്‍ അതിലെ ഓരോ കാര്‍ബണിക കണത്തിലും ആ ഇലയുടെ "ബോധം" ഉണ്ടെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത് ? (ഇലയുടെ സ്ഥാനത്ത് മനുഷ്യാവയവമോ കോശമോ രക്താതി ദ്രവ്യങ്ങളോ സങ്കല്പിച്ചാലും ചോദ്യത്തിന്റെ ആശയം മാറുന്നില്ല.)

    b) താങ്കള്‍ ഇവിടെ "അറിവ്" എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് ?

    ഉദാഹരണത്തിനു നൈട്രജന്റെ ഒരു കണികയെ (N2) സംബന്ധിച്ചിടത്തോളം താങ്കള്‍ ഈ പറയുന്ന "അറിവ്" എന്നതെന്താണ് ?അതിനു പുറം ഷെല്ലില്‍ 5 ഇലക്റ്റ്രോണ്‍ ഉണ്ടെന്ന് അതിനറിയാമെന്നാണോ ? സംയുക്തമാകുമ്പോള്‍ ഭൂരിപക്ഷം അവസരങ്ങളിലും അത് trivalent ആയിരിക്കും എന്ന് നൈട്രജന് അറിയാമെന്നാണോ ?

    അങ്ങനെ ചോദിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്നാണ് താങ്കള്‍ കരുതുന്നത് എങ്കില്‍ ഓകേ. അടിയന്‍ സ്ഥലം കാലിയാക്കിയേ ;)


    3. ആ unit കള്‍ വസ്തു- ദ്രവ്യം ആണോ നിയമം മാത്രമാണോ?

    നിയന്ത്രിക്കുവാനുള്ള സന്ദേശം എന്തിലെങ്കിലും ക്രോഡീകരിച്ചു വച്ചിരിക്കണം അല്ലെങ്കില്‍ വസ്തുവിലേക്ക്‌ അതെങ്ങനെ പകര്‍ന്നു കൊടുക്കും?
    സന്ദേശം വസ്തുവിനു പുറത്താണോ / അകത്താണൊ എന്ന ഒരു ചോദ്യം മുമ്പു പറഞ്ഞു. പുറത്താകുവാന്‍ സാധിക്കില്ല - കാരണം, എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം. എല്ലായിടവും നിറഞ്ഞതായി രണ്ടു വസ്തുക്കള്‍ നിലനില്‍ക്കില്ല ഒരെണ്ണമേ ഉണ്ടാകാന്‍ സാധിക്കൂ. അപ്പോള്‍ ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ സന്ദേശം, രണ്ടും കൂടി ഉണ്ടാകില്ല. ഇല്ലാതെ ഒക്കുകയും ഇല്ല.


    ഇതെന്തോന്നാ മാഷേ ഇത് ?

    വസ്തുവിനും 'സന്ദേശത്തിനും' എല്ലായിടത്തുംകൂടി ഒന്നിച്ചിരിക്കാനാവില്ല എന്ന് വാദിക്കുന്നതു കേട്ടാല്‍ ഈ "സന്ദേശം" എന്നു പറയുന്നത് space-occupying ആയ വല്ല സുനാപ്പിയുമാണെന്നേ തോന്നൂ. അത് ഒരു കെട്ട് ഫയലോ instruction manual-ഓ വല്ലോമാണോ ?
    അതോ ക്വാണ്ടം തലത്തിലെ (മാങ്ങയ്ക്കുള്ളിലെ) വല്ല അതിസൂക്ഷ്മ സുഡാല്ഫിയും ?

    ഇനി ഒരു വാദത്തിനു വേണ്ടി ഈ "സന്ദേശ സുഡാല്ഫി" മാഷ് പറയുമ്പോലെ വസ്തുവിനു പുറത്ത് separate entity ആയല്ല, വസ്തവിന്റെ ഉള്ളില്‍ തന്നെയാണെന്നിരിക്കട്ടെ, അപ്പോഴും അതിനു ഇരിക്കാന്‍ ഒരു വസ്തുവിന്റെ ഉള്ളില്‍ സ്പേസ് വേണ്ടേ ?
    അതോ സ്പേസ് occupy ചെയ്യാതെ ഇരിക്കാന്‍ പറ്റുന്ന വല്ല സാധനവുമാണോ മാഷിന്റെ ഈ "സന്ദേശം" ?


    4. മഹാസ്ഫോടന സിദ്ധാന്തക്കാര്‍ പറയുന്നതും ഇക്കാണുന്ന പ്രപഞ്ചത്തിന്റെ വിരാട്‌ രൂപം ഉണ്ടായത്‌ മഹാ സ്ഫോടനത്തില്‍ നിന്നാണ്‌ എന്നേ ഉള്ളു - അല്ലാതെ യാതൊന്നിലാണോ ആ മഹാസ്ഫോടനം നടന്നത്‌, അതുണ്ടായത്‌ മഹാസ്ഫോടനം കൊണ്ടാണ്‌ എന്നല്ല.

    Expansion of our 3Dimensional Space requires a 4th Dimension outside of the Universe എന്ന സാമാന്യവല്‍ക്കരണം ബിഗ്-ബാംഗ് പ്രക്രിയയെ സംബന്ധിച്ചു കാണാറുള്ള വളരെ സാധാരണമായ ഒരബദ്ധമാണ്. പണിക്കര്‍ മാഷ് പല പോസ്റ്റുകളില്‍ ഇത് ചോദ്യമായും തര്‍ക്കത്തിനുള്ള വാദമായും ഒക്കെ ആവര്‍ത്തിച്ചതായി കണ്‍റ്റിട്ടുണ്ട്.

    റെയ്മാനിയന്‍ ജ്യാമിതിയും മെട്രിക് ടെന്‍സറുകളും പോലുള്ള (വക്രപ്രതലങ്ങളുടെ ജ്യാമിതിയെ കുറിക്കുന്ന) ഗണിത പരികല്പനകള്‍ കൊണ്ടാണ് 'പ്രപഞ്ചവികാസ/മഹാസ്ഫോടന' പ്രക്രിയകളെ കോസ്മോളജിയില്‍ വിശകലനം ചെയ്യുന്നത് . അതില്‍ ഉദ്ദേശിക്കുന്ന സ്ഫോടനം എന്നത് കതിനാവെടി പൊട്ടുമ്പോലുള്ള (കട: ബാബുമാഷ്) ഒരു സ്ഫോടനമല്ല. മാത്രവുമല്ല, റീമാനിയന്‍ പ്രതല ഗണിതത്തില്‍ ഉദ്ദേശിക്കുന്ന dimension-കളെ നാം സാധാരണ വ്യവഹാരത്തില്‍ പ്രയോഗിച്ചുകാണുന്ന 2 dimension, 3D എന്നിവയുമായി ചേര്‍ത്തു വയ്ക്കുന്നതും തെറ്റാണ്. ഈ സങ്കേതമനുസരിച്ച് പ്രപഞ്ചത്തിനു അതിനുള്ളില്‍ത്തന്നെ -പുറത്തുള്ള ഒരു സ്ഥലത്തേയ്ക്കല്ലാതെ- വികസിക്കാനാവും, ചുരുങ്ങാനാവും, ചുരുളാനുമാവും. അതിന്റെ വികാസത്തിനു ഒരു കേന്ദ്ര ബിന്ദുവും ആവശ്യമില്ല.

    മാഷ് രണ്ട് പോസ്റ്റിലായി ക്വോട്ടുന്ന ആ "മഹാനായ ഐന്‍സ്റ്റൈന്‍" ഇല്ലേ, ആ മൂപ്പരുടെ തന്നെ പൊതു ആപേക്ഷികതാ നിയമങ്ങളില്‍ നിന്നുമാണേ ഈ റെയ്മാനിയന്‍ ജ്യാമിതീയാടിത്തറയുള്ള ഗണിത സമീകരണങ്ങള്‍ വരുന്നത്.

    (വിശദമായി ഇതറിയാന്‍ "ദര്‍ശനം" വായിച്ചിരിക്കുന്ന ഗ്യാപ്പില്‍ നെറ്റ് പരതിയാലും മതി:))

    5. വിക്കിയില്‍ ദേ ഇങ്ങനെ ഒരു വാചകം കാണുന്നുണ്ട്‌

    ""Thus, the current logic of correspondence principle between classical and quantum mechanics is that all objects obey laws of quantum mechanics, and classical mechanics is just a quantum mechanics of large systems (or a statistical quantum mechanics of a large collection of particles). "

    അപ്പോള്‍ വലുതിനും ഇതൊക്കെ തന്നെ നിയമങ്ങള്‍.



    മാഷ് സാമാന്യവ്യവഹാരത്തെ എടുത്ത് ഫിസിക്സിലും കോസ്മോളജിയിലുമൊക്കെയുള്ള ഗണിത വ്യവഹാരവുമായി കൂട്ടിക്കെട്ടി കണ്‍ഫ്യൂഷനടിക്കുന്നു എന്നാണ് മൊത്തത്തില്‍ ഈ വാദങ്ങളുടെയൊക്കെ പാളിച്ച.

    കറസ്പോണ്ടന്‍സ് പ്രിന്‍സിപ്പിള്‍ ക്വാണ്ടം ഭൗതികത്തിലെ നിരീക്ഷണങ്ങളെ ക്ലാസിക്കല്‍ ഭൗതികനിരീക്ഷണങ്ങളുമായി ചേര്‍ത്ത് കാണാന്‍ ഏത് പരിധിവരെ സാധിക്കും എന്നതിന്റെ ഒരു അളവ് കോല്‍ ആണ് എന്ന് ലളിതമായി പറയാം. (ഇതൊന്നും മലയാളത്തില്‍ ബ്ലോഗില്‍ എഴുതി ക്ലാസെടുക്കാന്‍ പറ്റുന്ന സംഗതികളല്ല..എങ്കിലും).

    വിക്കിപ്പീഡിയയില്‍ നിന്നും ആ വാചകം അങ്ങനെ എടുത്തു ക്വോട്ടിയപ്പ്പോള്‍ അതിന്റെ തൊട്ടടുത്ത വരി എന്തെ വിഴുങ്ങീ ?

    Thus, the current logic of correspondence principle between classical and quantum mechanics is that all objects obey laws of quantum mechanics, and classical mechanics is just a quantum mechanics of large systems (or a statistical quantum mechanics of a large collection of particles). Laws of classical mechanics thus follow from laws of quantum mechanics at the limit of large systems or large quantum numbers.

    ഇറ്റാലിക്സില്‍ ആക്കിയ വരി മാഷ് വിഴുങ്ങി. അതില്‍ തന്നെ ബോള്‍ഡാക്കിയ ഭാഗം അത്യന്തം പ്രധാനമായതാണ്.

    ഞാന്‍ വിക്കീടെ ഒരു ഫാനല്ല, എങ്കിലും മാഷ് ഒന്നു രണ്ട് പോസ്റ്റായി വിക്കിയില്‍ നിന്ന് ക്വോട്ടുന്നതുകൊണ്ട് ദാ Read this part from Wiki carefully:
    The correspondence principle is one of the tools available to physicists for selecting quantum theories corresponding to reality. The principles of quantum mechanics are broad - they say that the states of a physical system form a complex vector space, but they do not say which operators correspond to physical quantities or measurements. The correspondence principle limits the choices to those that reproduce classical mechanics in the correspondence limit.

    Because quantum mechanics only reproduces classical mechanics in a statistical interpretation, and because the statistical interpretation only gives the probabilities of different classical outcomes, Bohr has argued that classical physics does not emerge from quantum physics in the same way that classical mechanics emerges as an approximation of special relativity at small velocities. He argued that classical physics exists independently of quantum theory and cannot be derived from it. His position is that it is inappropriate to understand the experiences of observers using purely quantum mechanical notions such as wavefunctions because the different states of experience of an observer are defined classically, and do not have a quantum mechanical analog.

    The relative state interpretation of quantum mechanics is an attempt to understand the experience of observers using only quantum mechanical notions. Neils Bohr was an early opponent of such interpretations.

    മാങ്ങേടെ ഒരു കോശത്തിലെ കാര്‍ബണ്‍ ആറ്റത്തിന്റെ ക്വാണ്ടം അവസ്ഥയെന്ന് ഫിസിക്സില്‍ പറയുമ്പോള്‍ അതുപോലെയാണ് മാങ്ങേടെം ചക്കേടേം "ക്വാണ്ടം" അവസ്ഥ എന്നൊക്കെ വായിച്ചാല്‍ ചിരിച്ചു വയറുളുക്കിപ്പോകുമല്ലോ മാഷേ ?!


    6. അങ്ങനെ ഒരു ശൂന്യത വരുമെങ്കില്‍ അതിനപ്പുറവും ഇപ്പുറവും ഉള്ള വസ്തുക്കള്‍ എന്തായിരിക്കണം എന്നു നിയമം ഉണ്ടാകില്ല - അവിടെ ചക്കയില്‍ നിന്നു മാങ്ങയോ തേങ്ങയോ ഉണ്ടായേക്കാം അല്ലേ?

    അതുകൊണ്ടല്ലേ മഹാനായ ഐന്‍സ്റ്റൈന്‍ ഈ വാചകം പറഞ്ഞത്‌

    "God doesn't play dice with the universe"



    ഖുര്‍ ആനിലെ ഭ്രൂണശാസ്ത്രത്തെ പറ്റി മുന്‍പൊരിക്കല്‍ൊരു ബ്ലോഗര്‍ പോസ്റ്റിട്ടപ്പോഴും കണ്ടു ഇതേ ഐന്‍സ്റ്റൈന്‍ വാക്യം !

    ഐന്‍സ്റ്റീന്‍ ആ പറഞ്ഞത് ഏത് context-ല്‍ ആണെന്നു കൂടി അറിയാന്‍ ശ്രമിച്ചാല്‍ ഈ മണ്ടത്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതിന്റെ പരിഹാസ്യത ഒഴിവാക്കാം പണിക്കര്‍ മാഷേ.

    അദ്ദേഹം ആ argument-ല്‍ നീല്‍സ് ബോറിനോട് തോല്‍ക്കുകയും ചെയ്തു എന്നുകൂടി അറിയുക. ബോര്‍ ഐന്‍സ്റ്റൈനേക്കാളോ ഐന്‍സ്റ്റൈന്‍ ബോറിനേക്കാളോ 'മഹാ'നൊന്നുമായിരുന്നില്ല. ശാസ്ത്രത്തില്‍ ശാസ്ത്ര തത്വങ്ങളുടെ validity-ക്കും predictability-ക്കുമല്ലാതെ 'ശാസ്ത്രജ്ഞന്റെ മഹത്വ'ത്തിനു ഒരു പ്രാധാന്യവുമില്ല എന്ന് ശാസ്ത്രവികാസത്തിന്റെ ചരിത്രം നോക്കിയാലറിയാം.


    ഓഫ് :
    ആഞ്ഞ് പിടിച്ചാല്‍ 2030-ലെങ്കിലും ഒരു നോബല്‍ സമ്മാനം അടിക്കാം.

    സസ്നേഹം,

    സ്ഥലത്തെ ഒരു പൂച്ച.

    ReplyDelete
  19. സൂരജേ,
    അടുത്തിടെ ഇട്ട കമറ്റുകളില്‍ ഏറ്റവും സൂപ്പര്‍.

    അതു സൂപ്പറാവുന്നതിനു ക്രെഡിറ്റ് പണിക്കര്‍ക്കാണ്. ഇത്ര ആധികാരികമായി ഇത്രയും വിഷയങ്ങല്‍ അവതരിപ്പിച്ചത് (എന്ന ഭാവം !!).

    കുറേ ദിവസങ്ങളായി പണിക്കര്‍ വിഭജനം, അണു,പരിണാമം എന്നൊക്കെ അലക്കുന്നു. പ്രായത്തിന്റെ ബഹുമാനം കൊണ്ടാവാം ആരും എതിരൊന്നും പറയുന്നില്ല. സി.കെ വന്നിട്ട് ഒരു കൈ വീശിപ്പോയി.

    മുറിവൈദ്യന്‍ ആളെക്കൊല്ലും എന്ന ചൊല്ലാണ് ഓര്‍മവരുന്നത്.

    പ്രിയ പണിക്കര്‍,
    താങ്കളുടെ കയ്യിലുള്ള പല ഗ്രന്ധങ്ങളും ആധികാരികമല്ല. നിങ്ങളെപ്പൊലെ വല്ല മുറി വൈദ്യന്മാരും എഴുതിയതാവും. അതിനാലാണ് പലപ്പോഴും സ്കാന്‍ ചെയ്തിടേണ്ടി വരുന്നത്.

    സൂരജിനു ഒരിക്കല്‍ കൂടി അഭിനന്ദനം

    ReplyDelete
  20. യെന്തരോ യെന്തോ...

    ചെക്കോസ്ലോവാക്യന്‍ ആവാര്‍ഡ് പടം കണ്ട ഒരു ഫീലിംഗ്.
    (പണ്ടേതോ സിനിമയില്‍ ജഗതി 'അതിങ്ങനെ കാണ്ടം കാണ്ടമായി കെടക്കുവല്ലേ' എന്നു പറഞ്ഞത് ഈ ക്വോണ്ടം എന്ന സാധനത്തെപ്പറ്റിയാണോ പണിക്കര്‍ മേഷേ/സൂരജ് ഡാക്ടറേ? ആര്‍ക്കറീയാം..ആണ്ടവാ...മുറുഹാ....ഹരഹരോഹരഹര!)

    ReplyDelete
  21. പണിക്കര്‍ സാറേ ഇതിത്തിരി കടുത്തുപോയി. ഭാരതീയദര്‍ശനം വഴി പരിണാമസിദ്ധാന്തത്തിലേയ്ക്കൊക്കെ പോണ പോക്കു കണ്ടപ്പൊ പുലികളെല്ലാം കൂടെ ഇവിടെ വന്നു നിരങ്ങുമെന്നാണ് പ്രതീക്ഷിച്ചത്. നിരാശയായിരുന്നു ഒരാഴ്ച. ഏതായാലും സൂരജ് പുലി (ഓ, ക്ഷമിക്കണേ ഇപ്പോള്‍ പൂച്ചയാണല്ലോ) കേറി മാന്തിപ്പറിച്ചിട്ടിട്ട് കാണാന്‍ നല്ല ശേലായിട്ടുണ്ട്.

    പിള്ളേര്‍ക്കൊന്നും ഇപ്പോ പഴയതു പോലെ ഗുരുത്തം ഇല്ല അല്ലേ ?


    സലാഹുദ്ദീന്‍ എന്നൊരു മൊല്ലാക്ക മാസങ്ങള്‍ക്ക് മുമ്പ് ഏതാണ്ടിതേ ടോണില്‍ ഇട്ട ഒരു പോസ്റ്റില്‍ ഞാനിട്ട ഒരു കമന്റ്
    സാറിന്റെ പ്രായത്തോടും ഭാരത പൈതൃകവിജ്ഞാനഭണ്ഡാരത്തോടുമുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്യട്ടെ. ഭാഷ അങ്ങ് ഷെമി.അത് സലാഹുദ്ദീനു വച്ചതാണ്. എന്നിട്ട് ഉള്ളടക്കം മാത്രമെടുത്താല്‍ മതി :
    --------
    എവിടന്ന് കിട്ടിയണ്ണാ ഈ മോഡല് ശാസ്ത്രം ??

    കോസ്മോളജിയെയൊക്കെ അണ്ണന്‍ വിമര്‍ശിക്കുന്നത് ആരും കേള്‍ക്കണ്ട, അണ്ണനെ നാസയിലേക്ക് ആരേലും കേറി നോമിനേറ്റ് ചെയ്യുമേ :P

    അണ്ണന് പ്രപഞ്ചത്തിന്റെ സ്പേസ്-ടൈം മാട്രിക്സിന്റെ ഷേയ്പ് എന്താണെന്ന് അറിയാമോ ? ഓപ്പണ്‍ യൂണീവേഴ്സ്, ഫ്ലാറ്റ് യൂണിവേഴ്സ് എന്നൊക്ക്kഎ പറഞ്ഞാല് എന്താണെന്ന് അറിയാമോ ? റിലേറ്റിവിസ്റ്റിക് പാര്‍ട്ടിക്കിള്‍സ് എന്തൊക്കെയെന്ന് അറിയുമോ ? കോസ്മോളജിയിലെയും ഡൊപ്ലര്‍ എഫക്റ്റിലേം റെഡ് ഷിഫ്റ്റുകളട വ്യത്യാസമെങ്കിലും അറിയുമോ ? ബോള്‍ട്സ്മാന്‍-ഐന്‍സ്റ്റൈന്‍ ഇക്വേഷന്‍ എന്തര് തേങ്ങാക്കൊലയാണെന്ന് അറിയുമോ ? ഗ്രാവിറ്റി വേവ് എന്തരാണെന്ന് വല്ല ബോധവുമുണ്ടോ ? ഫിഷര്‍ മാട്രിക്സ് എന്താണെന്ന് കേട്ടിട്ടുണ്ടോ ?

    നാലാം ക്ലാസ് തോറ്റവന്‍ കേറി പോസ്റ്റ്ഗ്രാജുവേഷന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോലെ വളുവളാന്ന് ഡയലോഗടിക്കരുത്.

    ആദ്യം പോയി ശാസ്ത്രം പഠിച്ചു വാ. ഒരു സാധനത്തെ വിമര്‍ശിക്കാനെടുക്കുമ്പോ ആ സാധനം മണ്ണാണോ പിണ്ണാക്കാണോ എന്നൊക്കെ അറിഞ്ഞ് വയ്ക്കണം. അറിഞ്ഞൂടെങ്കില്‍ പിന്നെ വായടച്ച് വിവരമുള്ളവര് പറഞ്ഞുതരുന്നതും കേട്ട് അടങ്ങിയിരിക്കണം. ഇതൊക്കെ കേറി വിമര്‍ശിക്കാനും ഉത്തരമുണ്ടോ ചോദ്യമുണ്ടോ ഉണ്ടയുണ്ടോ എന്നൊക്കെ ചോദിക്കാനും മിനിമം വിവരമൊക്കെ വേണം. ഏത് അണ്ടനും കേറി മാന്തിനോക്കാന്‍ പറ്റിയ ചരക്കാണ് ശാസ്ത്ര തിയരികള്‍ എന്ന് നിങ്ങക്കൊക്കെ ഒരു വിചാരമുണ്ട്. മുക്രിയും മൊല്ലാക്കയും പറഞ്ഞുതരുന്ന വങ്കത്തരങ്ങളും കേട്ട് ബിരിയാണീം വിഴുങ്ങി ഇരിക്കുമ്പോ അങ്ങനെയൊക്കെ തോന്നും. പൊട്ടക്കുളത്തില്‍ പുളവനാണല്ലോ ഫണീന്ദ്രന്‍!
    നടക്കട്ട് നടക്കട്ട് !
    -----

    Sooraj doc, good work once again !

    ReplyDelete
  22. സൂരജിന്റെ ഒരു ചോദ്യം
    "താങ്കള്‍ ഒന്നു രണ്ട് പോസ്റ്റുകളില്‍ empirical ആയി പ്രയോഗിക്കുന്ന വാക്കാണ് “ബോധം” എന്നത്. അതെന്താണെന്ന് മൂര്‍ത്തമായ ഒരു നിര്‍വചനം നല്‍കാമോ ?

    ഒരു ഇല വെട്ടിയെടുത്ത് കരിച്ച് ചാമ്പലാക്കിയാല്‍ അതിലെ ഓരോ കാര്‍ബണിക കണത്തിലും ആ ഇലയുടെ "ബോധം" ഉണ്ടെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത് ?
    "

    ഉത്തരം അര്‍ഹിക്കുന്നു എന്നു തോന്നുന്നതുകൊണ്ട്‌ മറുപടി കുറിക്കാം

    ഒരു ഇലക്റ്റ്രോണ്‍ എന്തു കൊണ്ട്‌ അതിന്റെ properties അനുസരിക്കുന്നു?

    ഒരു പ്രോടോണ്‍ എന്തു കൊണ്ട്‌ അതിന്റെ properties അനുസരിക്കുന്നു?

    ആ ഇലക്റ്റ്രോണിനു പുറത്തു നിന്നുള്ള ആരെങ്കിലും നിര്‍ദ്ദേശിക്കുന്നതാണൊ? അഥവാ ആ പ്രോടോണിനു പുറമേ നിന്നും അങ്കിലും നിര്‍ദ്ദേശിക്കുന്നതാണൊ?

    സ്വതവേ അവയുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നുള്ള കല്‍പനകള്‍ അവയുടെ അകത്തു തന്നെയുണ്ടായിരിക്കണം അല്ലേ?

    അല്ലാതെ ആരെങ്കിലും, അല്ലെങ്കില്‍ ഏതെങ്കിലും ശക്തി അതിനെ കൊണ്ട്ചെയ്യിക്കുന്നതാവില്ല, ആണോ?

    ഇതു തന്നെ ഒരു ആറ്റത്തിന്റെ അവസ്ഥ വച്ചും ആലോചിക്കുക. ഒരു ഹൈഡ്രജന്‍ ആറ്റത്തിന്‌ സ്വതവേ എന്തൊക്കെയാണ്‌ ചെയ്യേണ്ടത്‌ എന്ന വിവരം അതിനറിയാം എന്നു ഞാന്‍ പറയുന്നത്‌ ഈ അര്‍ത്ഥത്തിലാണ്‌.

    അതിനെ നിയന്ത്രിക്കുവാന്‍ പുറമേ നിന്നാരും വേണ്ട അല്ലാതെ തന്നെ അത്‌ അതിന്റേതായ ധര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കും എന്ന്‌.

    പുറമേ നിന്നുള്ള ശക്തികള്‍ക്ക്‌ അതിനെ സ്വാധീനിക്കുവാന്‍ സാധിക്കും അത്രമാത്രം.

    അതില്ലാതെ തന്നെ അതിന്‌ അതിനെ സ്വധര്‍മ്മം ചെയ്യുവാന്‍ സാധിക്കുന്നതിനെ ഞാന്‍ 'ബോധം' എന്ന വാക്കു കൊണ്ട്‌ വ്യവഹരിച്ചു.

    ഇത്ര എഴുതിയിട്ട്‌ മനസ്സിലായില്ല എങ്കില്‍ കൂടുതല്‍ എഴുതിയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല.

    ReplyDelete
  23. "ഇത്ര എഴുതിയിട്ട്‌ മനസ്സിലായില്ല എങ്കില്‍ കൂടുതല്‍ എഴുതിയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല."

    അതു തന്നെയേ അടിയന് അങ്ങ്ട്ടും ഉണര്‍ത്തിക്കാനുള്ളൂ ;)

    അവസാനം ഇതല്ലേ :

    നാപൃഷ്ഠഃ കസ്യചിത്‌ ബ്രൂയാത്‌
    നചാന്യായേന പൃഛതഃ
    വിജാനന്നപി മേധാവീ
    ജളവല്ലോകമാകരേത്‌" ??


    അതോ ഇതോ ?

    “അതും കഴിഞ്ഞ്‌ ഉത്തരമീമാംസ പഠിക്കുക - അതിന്റെ ഗ്രന്ഥം ശങ്കരാചാര്യരുടെ വ്യാഖ്യാനമുള്ളത്‌ ലഭിക്കും.

    എന്നിട്ടും ഒന്നും മനസ്സിലായില്ലെങ്കില്‍ ഒക്കെ അങ്ങു വിട്ടേക്കുക, നമുക്ക്‌ അതിനുള്ള യോഗമില്ല എന്നു സമാധാനിക്കുക.

    പിന്നെ ഒന്നാം ക്ലാസ്‌ പോലും പഠിക്കാതെ വന്നിട്ട്‌ എന്നെ nuclear physics മൊത്തം ഇങ്ങു പഠിപ്പിച്ചു തന്നേരെ എന്നു പറയുന്ന തരം യുക്തി അങ്ങോട്ടു ദഹിക്കുന്നില്ല.”



    ഏതായാലും ബാക്കി എഴുതിയതൊന്നും “ഉത്തരം അര്‍ഹിക്കുന്നു എന്ന് തോന്നാത്തതു” കൊണ്ടാവുമല്ലോ തൊടാതെ വിട്ടത് അല്ലേ ?

    സന്തോഷം.

    Wikiവിഴുങ്ങിയത് ഇപ്പോ ദഹിച്ചു കാണുമെന്ന് സമാധാനിക്കാം.

    ഒന്നാം ക്ലാസ് മുതല്‍ ന്യൂക്ലിയാര്‍ ഫിസിക്സും ക്വാണ്ടം ഫീല്‍ഡ് തിയറിയും പഠിക്കുന്നവരുടെ ഒരു യോഗമേ. (ങ്ഹാ,ഓരോ യോഗം. നമുക്കിങ്ങനെ “ബോധവും സന്ദേശസ്സുഡാല്ഫിയും ഒക്കെ എല്ലായിടത്ത്തും നിറയുന്ന ഒരു സീറ്റിനു വേണ്ടി വസ്തുവുമായി കടികൂടുന്നതും” കണ്ട് ഇങ്ങനെ നോക്കി അന്തം വിടാമെന്നല്ലാതെ :P)

    അപ്പോ ശരി ടാറ്റാ. അടുത്ത ജങ്ഷനില്‍ കാണാമേ.

    ങ്ഹ്യാവൂ....മ്യാവൂ...ങുര്‍ര്‍ര്‍..‍

    ReplyDelete
  24. മ്യാവൂ മ്യാവൂ.....
    പണിക്കരേ
    പരിണാമത്തിന്റെ സ്വഭാവിക പരിണാമത്തിലേക്കു പോകുമോ?
    മറ്റേ ഖുറാന്‍ ടീമ്മിന്റെ പരിണാമം കണ്ടല്ലോ .
    കട്ടേം പടോ മടക്കി !!
    ഇവിടെം അതു വേണോ?

    ReplyDelete
  25. ഒരു ഇലക്റ്റ്രോണ്‍ എന്തു കൊണ്ട്‌ അതിന്റെ properties അനുസരിക്കുന്നു?

    ഒരു പ്രോടോണ്‍ എന്തു കൊണ്ട്‌ അതിന്റെ properties അനുസരിക്കുന്നു?


    ഇലക്ട്രോണിന്റെ ഏതു പ്രോപ്പര്‍ട്ടിയാണ്‌ അതു അനുസരിക്കുന്നത്?
    അതിന്റെ മാസ്, ചാര്‍ജ്..?

    പ്രോപ്പര്‍ട്ടി എന്നു പറഞ്ഞാല്‍ ഒരു വസ്തുവിനെ define ചെയ്യുന്ന പ്രത്യേകതകളല്ലേ? ആ പ്രത്യേകതകളെ എങ്ങനെയാണു ആ വസ്തു തന്നെ അനുസരിക്കുക?

    ഒരു കി.മീ ദൂരം അളക്കാന്‍ ആരും 15cm സ്കെയിലുമായി നടക്കാറില്ല. മാങ്ങ പഴുക്കുന്നതു പഠിക്കാന്‍ quantum mechanics വേണ്ട. molecular biochemistry മതി.

    ReplyDelete
  26. റോബി,
    ഒരു വസ്തു, ആ വസ്തുവാണെന്നു പറയണം എങ്കില്‍ അതിനു ചില സ്വഭാവങ്ങള്‍ ഉണ്ടായിരിക്കണം, ആ സ്വഭാവങ്ങള്‍ അതു വെളിപ്പെടുത്തുന്നതുകൊണ്ടാണ്‌ അതിനെ ആ വസ്തു എന്ന പേരില്‍ നാം വിളിക്കുന്നത്‌. മാങ്ങ മാങ്ങയാകുന്നതും ചക്ക ചക്കയാകുന്നതും ഇലക്റ്റ്രോണ്‍ ഇലക്റ്റ്രോണാകുന്നതും പ്രോടോണ്‍ പ്രോടോണാകുന്നതും എല്ലാം ഇതു കൊണ്ടാണ്‌.

    ആ സ്വഭാവങ്ങള്‍ അനുസരിക്കുവാനുള്ള ആജ്ഞകള്‍ ആ ദ്രവ്യത്തില്‍ എവിടെയാണ്‌ എന്ന ചോദ്യം.

    വലിയ വലിയ ദ്രവ്യങ്ങള്‍ ഉദാഹരിച്ചാല്‍ മനുഷ്യശരീരത്തിലെ കോശങ്ങളില്‍ ക്രോമൊസോം പോലെ പറയാം എങ്കിലും, ചെറിയ ചെറിയ തലത്തിലേക്കു പോകുമ്പോള്‍, പ്രത്യേകിച്ചും ദ്രവ്യം ഊര്‍ജ്ജം എന്ന വേര്‍തിരിവു വരെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തുമ്പോള്‍ ?

    ReplyDelete
  27. ഇന്ത്യാഹെറിറ്റേജിന്റെ മറുപടിയിലെ ആദ്യഭാഗം ശരി. അടുത്തഭാഗം മനസ്സിലായില്ല.

    9.10938*10^−31 kg ഭാരവും –1.602*10^−19C ചാർജും 1/2 സ്പിന്നുമുള്ള ഒരു സബ്‌അറ്റോമിക് പാർട്ടിക്കിളിനെ ഇലക്ട്രോൺ എന്നു വിളിക്കുന്നു. അഥവാ അതിന്റെ മാസ്, ചാർജ്, സ്പിൻ എന്നിവയെയാണ് അതിനെ ചെയ്യുന്ന പ്രത്യേകതകളെന്ന് ഞാനും സ്വഭാവമെന്ന് താങ്കളും വിളിച്ചത്. ഇതിൽ ഏതിനെ അനുസരിക്കാനുള്ള ആജ്ഞയാണ് ഉദ്ദേശിക്കുന്നത്?

    ഇനി ചലനനിയമങ്ങളെയാണ് ഉദ്ദേശിച്ചതെങ്കിൽ അത് ചുറ്റുപാടുകൾക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നതിനാൽ inherent property അല്ലല്ലോ.

    ReplyDelete
  28. റോബി,

    ചലന നിയമങ്ങള്‍ അനുസരിച്ചാണ്‌ അവ പ്രവര്‍ത്തിക്കുന്നത്‌ അല്ലേ? അത്‌ ചുറ്റുപാടൂകള്‍ക്കനുസരിച്ച്‌ ആയിരിക്കും അല്ലേ?

    ആചുറ്റുപാടുകള്‍ക്കനുസരിച്ചിരിക്കണം അവയുടെ പ്രവൃത്തി എന്നവയ്ക്കറിയാം അല്ലേ? അല്ലെങ്കില്‍ എങ്ങനെ നിലനില്‍ക്കും? / എങ്ങനെ വ്യത്യാസം വരും?

    അഥവാ വ്യത്യാസം വരുന്നത്‌ എന്തിലാണോ ആ ഒരു 'property' താല്‍ക്കാലികമായെങ്കിലും വേണമല്ലൊ അല്ലേ?

    അപ്പോള്‍ അഖണ്ഡമായ ആ ഒരു നിയമം മാത്രമല്ലേ ശാശ്വതമായുള്ളു ? ആ നിയമത്തെ അല്ലേ ഞാന്‍ ബോധം എന്നു വിളിച്ചത്‌?

    അതല്ലേ ഞാന്‍ എന്റെ ലേഖനത്തിലും എഴുതിയത്‌?

    ഇപ്പോള്‍ താങ്കള്‍ ഞാന്‍ പറഞ്ഞിടത്തു തന്നെ അല്ലേ വരുന്നത്‌

    ReplyDelete
  29. മാഷേ
    അല്പം വലുതായി ചിന്തിച്ചാല്‍, കാറ്റത്തെ ഒരു ബലൂണ്‍.
    ബലൂണ്‍ കാറ്റിനനുസരിച്ച് പറക്കുന്നു. വലത്തോട്ട് കാറ്റെങ്കില്‍ ബലൂണ്‍ വലത്തേയ്ക്..ഇടത്തേക്കെങ്കില്‍ ഇടത്തേക്ക്.
    ഇത് ബലൂണിന് സ്വയം കാറ്റില്‍ എങ്ങനെ പെരുമാറണം എന്ന ബോധം ഉള്ളത് കൊണ്ടാണോ? ബലൂണിന് ജീവനില്ലെങ്കിലും ബലൂണിന്റെ ആറ്റങ്ങളുടെ ബോധം കൊണ്ടാണോ?
    ബലൂണിന്റെ ബോധത്തിന് അവിടെ പ്രസക്തിയില്ല എന്നാണ് തോന്നുന്നത്.
    ആറ്റം ഇഷ്ടിക പോലെയല്ലേ?ഇഷ്ടികക്ക് ബോധം വേണ്ടല്ലോ, മേസ്തിരിക്ക് പോരേ?

    എന്റെ എളിയ അഭിപ്രായം.

    ReplyDelete
  30. വിദ്ധ്യാഭ്യാസം, ബുദ്ധി, അറിവ് എല്ലാം ഉണ്ടായാലും - ഇതൊക്കെ ഉപയോഗിക്കാൻ വേറെ ഒരു സാധനം കൂടി വേണം. ആ സാധനത്തിന്റെ ഒരു ദശ ആണു എല്ലാ ജീവ നിർജ്ജീവ വസ്തുക്കളേയും അതിന്റെ സ്വഭാവത്തെ കാണിക്കുവാൻ പ്രേരിപ്പിക്കുന്നതും അതിന്റെ കർമ്മം ചെയ്യിക്കുന്നതും. ഒരോ വർസ്തുവും ആറ്റം മുതൽ വെട്ടിരുമ്പു വരെ അതിന്റേതായ കർമ്മം ചെയ്യുന്നില്ലേ! ആകർമ്മങ്ങൾ ചെയ്യാനുള്ള ഫോർമുല ജഗദീശൻ “ബിൽറ്റിൻ പ്രോഗ്രാമായി” അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

    മനുഷ്യരിലാണങ്കിലും മ്രുഗ്ഗങ്ങളിലാണങ്കിലും അതു “വിവേകം” എന്ന കഴിവുകൊണ്ടു കൂടുതൽ വിപുലമായ രീതിയിൽ നിവർത്തിക്കപ്പെടുന്നും.

    പെരുമാറ്റദൊഷവും, സംസാരദോഷവും, പ്രതികരണ വൈകല്യങ്ങളും എല്ലാം ആ കഴിവിനെ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇതൊന്നും തെളിയിക്കാൻ ഞാൻ പഠിപ്പുള്ളവനോ ഒന്നുമല്ല! എങ്കിലും ചില പ്രതികരണങ്ങൾ വായിച്ചപ്പോൾ ഇങ്ങനെ ഒന്നു കുറിക്കണമെന്നു തോന്നി!

    ReplyDelete
  31. ആ ചുറ്റുപാടുകള്‍ക്കനുസരിച്ചിരിക്കണം അവയുടെ പ്രവൃത്തി എന്നവയ്ക്കറിയാം അല്ലേ?

    അല്ലല്ലോ..!
    ഒരു മയമില്ലാത്ത വളച്ചൊടിക്കലാണല്ലോ..!

    കൈയിലുള്ള ഒരു പേന പിടിവിട്ടാൽ താഴെ വീഴും. അത്‌ സംഭവിക്കുന്നത്‌ താഴെ വീഴണമെന്ന് പേന തീരുമാനിക്കുന്നതുകൊണ്ടാണോ? ഇവിടെ ആരുടെ ആജ്ഞയാണ്‌ പേന അനുസരിക്കുന്നത്‌?

    ഇനി പേന വീഴുന്നതിന്റെ velocity, acceleration എല്ലാം കണക്കാക്കാൻ equations ഉണ്ട്‌. ആ equations ആണ്‌ പേനയുടെ ചലനനിയമം(in presence of gravity).

    അഖണ്ഡമായ, ശാശ്വതമായ ഒരു നിയമവും ഇതുവരെ ഇല്ല. പേനയുടെ ചലനനിയമം ഇലക്ട്രോണിന്റെ കാര്യത്തിൽ ഉപകരിക്കില്ല. ഇലക്ട്രോണിന്റേത്‌ ചന്ദ്രന്റെ കാര്യത്തിലും.

    താങ്കൾ പറഞ്ഞിടത്തല്ല ഞാൻ വരുന്നത്‌. വളച്ചൊടിക്കുന്നതെങ്ങോട്ടാണെന്നറിയാം കേട്ടോ... (താങ്കളുടെ ചോദ്യങ്ങളുടെയെല്ലാം ഉദ്ദേശ്യവുമറിയാം.)

    (ഈ കമന്റെഴുതി കഴിഞ്ഞാണ്‌ അരവിന്ദിന്റെ കമന്റ്‌ കാണുന്നത്‌. അരവിന്ദേ മേസ്തിരിയുടെ കാര്യമൊന്നും പറയല്ലേ, ഇങ്ങേര്‌ പിന്നെ ഈശ്വരനാണു മേസ്തിരി എന്ന ദാർശനിക പൈങ്കിളിയുമായി വരും.)

    ReplyDelete
  32. മാഷെ, എന്റെ പഴയ കമന്റിനുള്ള മറുപടിയായി ഇടയ്കിടെ കിച്ചു&ചിന്നു ക്ഷമിക്കണം എന്നു പറഞ്ഞു കൊണ്ട് ആധുനിക ശാസ്ത്രത്തിലുള്ളവ ശങ്കര ദര്‍ശനത്തിലും ബുദ്ധദര്‍ശനത്തിലും ഒക്കെ ഉള്ളവ തന്നെയെന്ന് സമര്‍ത്ഥിച്ച് കണ്ടു.

    ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ
    1)എന്നോട് ക്ഷമ ചോദിച്ച് കൊണ്ട് എല്ലാത്തവണയും കമ്പെയര്‍ ചെയ്യണമെന്നില്ല.:) ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. മാഷ്ക്ക് ശരി എന്നു തോന്നുന്നത് തുടരുക :)

    2)ശാസ്ത്രം ഒരു പാട് പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായാണ് ഓരോ കണ്‍ക്ലൂഷന്‍സിലെത്തുന്നത്, മെത്തേഡ് ഓഫ് സയന്‍സ് വളരെ വ്യത്യാസമുള്ളതാണ്. അതിന്റെ കണ്ടു പിടുത്തങ്ങളെ വ്യക്തമായ നിര്‍വചനങ്ങളോ പരീക്ഷണങ്ങളോ ഒന്നും പിന്തുണയ്ക്കില്ലാത്ത ഇത്തരം ദര്‍ശനങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാന്‍ ശ്രമിക്കുന്നത് തന്നെ തെറ്റല്ലേ എന്നാണ് ഞാന്‍ പറഞ്ഞത്.

    3) ഒരു സംഭവം നടന്ന് കഴിഞ്ഞാലുടനെ നോസ്റ്റ്രാഡാമ്യൂസിന്റെ ആരാധകര്‍ അവകാശവാദവുമായി വരും.. ഇത് അങ്ങേര്‍ പണ്ടേ പറഞ്ഞതാ എന്നും പറഞ്ഞ് കൊണ്ട്. എന്നിട്ടെങ്ങനെ വേണമെങ്കിലും വ്യാ‍ഖ്യാനിക്കാവുന്ന ഒരു ശ്ലോകവും കാണും, സാഹചര്യങ്ങള്‍ ഏതാണ്ട് കമ്പെയറബിള്‍ ആണെങ്കില്‍ ഹാപ്പി!! എന്നാല്‍ സ്വന്തം മരണം പോലും പ്രവചിച്ച് തെറ്റിച്ചയാളാണ് നോസ്റ്റ്രാഡാമ്യൂസ് എന്നതാണ് സത്യം.

    ഇത് പോലെത്തന്നെയാണ് ശാസ്ത്രം കണ്ടുപിടിച്ച് കഴിയുമ്പോള്‍ പഴയ പല ഗ്രന്ഥങ്ങളും അത് ഇതിലുണ്ട് എന്ന് അവകാശപ്പെടുന്നത്... എല്ലാം അതിലുണ്ടെങ്കില്‍, ഇത് വരെ ശാസ്ത്രം കണ്ട് പിടിക്കാത്ത ശാസ്ത്രത്തിനുത്തരമില്ലാത്ത പ്രതിഭാസങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തരികയാണ് വേണ്ടത് എന്നാണെന്റെ പക്ഷം.

    4) ഭാരതീയര്‍ ഒരു പക്ഷേ അന്നുണ്ടായിരുന്ന പല സംസ്ക്കാരങ്ങളിലും പുരോഗതി ഉള്ളവരായിരുന്നിരിക്കാം, എന്ന് കരുതി പൌരാണിക ഭാരതീയര്‍ക്കെല്ലാം അറിയാമായിരുന്നു എന്നും എല്ലാം നമ്മുടെ വേദോപനിഷത്തുകളില്‍ പറഞ്ഞിട്ടുണ്ട് എന്നുമുള്ള മിഥ്യാ ധാരണ പുലര്‍ത്താനല്ലേ ഇത് സഹായകമാവൂ എന്നത് കൊണ്ടാണ് ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഭൂമി ഉരുണ്ടതാണെന്ന് പോലും പ്രാചീന ഭാരതീയര്‍ക്കറിവില്ലായിരുന്നു എന്നുള്ള സത്യം കൂടി കണക്കിലെടുക്കണം. ( ഇതിനി വല്ല ശ്ലോകത്തിലും ഗോളം എന്ന പദം ഉണ്ട് എന്ന് പറഞ്ഞ് എതിര്‍ക്കുന്നവരുണ്ടാവും, എന്നാല്‍ ഗോളം എന്ന പദത്തിന്റെ അര്‍ഥം പണ്ട് sphere എന്നായിരുന്നില്ല എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. 13ആം നൂറ്റാണ്ടിലെയൊക്കെ എല്ലാ വരാഹാവതാര പ്രതിമകളിലും വരാഹത്തിന്റെ തേറ്റയിലിരിക്കുന്ന ഭൂമി പരന്നിട്ടാ‍ണ്. ഒരു പാട് മ്യൂസിയങ്ങളില്‍ ഇവ കണ്ടിട്ടുമുണ്ട്)
    5) ആധുനികം പറയുന്നതിലെ കണങ്ങള്‍ക്കൊക്കെ വ്യക്തമായ നിര്‍വചനങ്ങളും ഡൈമെന്‍ഷന്‍സ് റേഞ്ചും ഒക്കെ ഉണ്ട്, വെറുതെ പരമാണു എന്നൊക്കെ ഒരു പദം പ്രയോഗിക്കുന്നതില്‍ വലിയ ശാസ്ത്രീയത ഒന്നുമില്ല.അടിസ്ഥാനപരമായ പല പ്രപഞ്ചസത്യങ്ങളെയും പറ്റി വളരെ തെറ്റായ ധാരണകള്‍ വെച്ചു പുലര്‍ത്തിയിരുന്ന ഭാരതീയര്‍ ക്വാണ്ടം മെക്കാനിക്സില്‍ പുലികളായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തന്നെ വിരോധാഭാസമല്ലെ? ഇതാണ് ഞാന്‍ പറയുന്നത്.

    ReplyDelete
  33. മാഷേ, 6 പോയിന്റുകള്‍ മുകളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒന്നൊഴിച്ച് വേറെ ഒന്നും പരിഗണിച്ചു കണ്ടില്ല. മറന്നതാവില്ലാലോ ല്ല്യേ ?

    പുതിയ രണ്ടെണ്ണ്ണം കൂടെ ദാ:

    7. മാഷ് അവസാന കമന്റില്‍ ബോധത്തെ വ്യാഖ്യാനിക്കുന്നത് physical properties of matter നിശ്ചയിക്കുന്ന laws-നെയാണെന്ന് മനസിലാക്കുന്നു.

    എന്നാല്‍ പോസ്റ്റില്‍ ‘ബോധ’ത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെ :

    ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....
    ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....


    എന്നുവച്ചാല്‍ ‘പദാര്‍ത്ഥ’ത്തിന്റെ അന്തിമമായ രൂപം അതിന്റെ “properties നിശ്ചയിക്കുന്ന law(s)“ ആണെന്ന്.

    ഒരു ഹൈപ്പോതെറ്റിക്കല്‍ Grand Unified Equation-ല്‍ നിന്ന് (അനുഭവവേദ്യമായ) പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളെയും ഉരുത്തിരിക്കാനുള്ള ശ്രമം ഇപ്പോള്‍ ബ്രേന്‍ തിയറിയിലും സ്ട്രിംഗ് തിയറിയുടെ പലവിധ രൂപങ്ങളിലുമായി പുരോഗമിച്ചു വരുന്നു. ഇന്ന് നാമറിയുന്ന, അളക്കുന്ന, തിയറികളില്‍ ഉപയോഗിച്ചു വരുന്ന, ഡിറൈവ് ചെയ്യുന്ന, എല്ലാ ഇക്വേഷനുകളും വിശാലമായ ഒരു അടിസ്ഥാന തിയറിയില്‍ നിന്നും ഉരുത്തിരിക്കാനാണ് ഈ പറയുന്ന “ഏകീകൃത പ്രപഞ്ചനിയമ സമീകരണം” ഉദ്യമിക്കുന്നത്.

    മാഷ് (അര്‍ത്ഥമറിയാതെ) അസ്ഥാനത്ത് ക്വോട്ടിക്കൊണ്ടിരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഒരു എക്സ്പെരിമെന്റല്‍ ഫ്രെയിം വര്‍ക്കില്‍ ദ്രവ്യത്തിന്റെ/ഊര്‍ജ്ജത്തിന്റെ പെരുമാറ്റം സ്റ്റാറ്റിസ്റ്റിക്കലായി നിര്‍ണ്ണയിക്കുന്നവ മാത്രമാണ് അതിലെ ഗണിതരൂപത്തിലെ 'നിയമങ്ങള്‍ '. ആ നിയമങ്ങള്‍ ചേര്‍ത്തു വച്ചാല്‍ വസ്തുവാകില്ല. വസ്തുവിന്റെ ഉള്ളിലോ പുറത്തോ ആ നിയമങ്ങള്‍ ഇരിക്കുന്നു എന്നും അതു വച്ചു പറയാനാവില്ല.

    മാഷ് പറയുന്നത് വസ്തുവിന്റെ ആത്യന്തിക രൂപം എന്നത് തന്നെ ഫിസിക്കല്‍ നിയമങ്ങള്‍ ആണെന്നും.

    ഈ ലോജിക്ക് വച്ച് നോക്കിയാല്‍ ഇലക്ട്രോണ്‍ എന്നത് ആത്യന്തികമായി (പണിക്കര്‍മാഷിന്റെ ഭാഷയില്‍ :"വിഭജിച്ചു വിഭജിച്ച്" ചെന്നാല്‍ ) അതു കുറേ 'നിയമങ്ങള്‍ ' (ഇക്വേഷന്‍സ്) ആയി ചുരുക്കാമെന്ന് ! അല്ലെങ്കില്‍ 'നീളം' എന്ന ഫിസിക്കല്‍ പ്രോപ്പര്‍ട്ടി കൂട്ടിവച്ചാല്‍ മുഴക്കോലാകുമെന്ന് !

    അങ്ങന്യാ ?

    8. ഇനി, വസ്തുവിനെ ഭരിക്കുന്ന നിയമങ്ങളുടെ (അതിനുള്ളിലെ 'ബോധ'ത്തിന്റെ ) അനുസ്യൂത പ്രവാഹമാണ് പരമാത്മാവ്/ഈശ്വരന്‍ എന്ന വാദത്തെ പറ്റി:

    മാഷ് പോസ്റ്റില്‍ പറയുന്നത് :

    "... ആ നിയമങ്ങള്‍ അതിനുള്ളിലോ പുറത്തോ? പുറത്താണെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പിന്നാലെ അങ്ങനെ ഒരു നിയന്താവ്‌ നടന്നു കൊണ്ടിരിക്കണം എന്നല്ലാ നിയന്താവിനിരിക്കുവാന്‍ ഇടം പോലും ഉണ്ടാവില്ല.
    പിന്നെ അകത്താണൊ?

    ....
    [ദ്രവ്യത്തെ] നിയന്ത്രിക്കുവാനുള്ള സന്ദേശം എന്തിലെങ്കിലും ക്രോഡീകരിച്ചു വച്ചിരിക്കണം അല്ലെങ്കില്‍ വസ്തുവിലേക്ക്‌ അതെങ്ങനെ പകര്‍ന്നു കൊടുക്കും? ആ സന്ദേശം വസ്തുവിനു പുറത്താണോ / അകത്താണൊ[...] പുറത്താകുവാന്‍ സാധിക്കില്ല - കാരണം, എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം. എല്ലായിടവും നിറഞ്ഞതായി രണ്ടു വസ്തുക്കള്‍ നിലനില്‍ക്കില്ല ഒരെണ്ണമേ ഉണ്ടാകാന്‍ സാധിക്കൂ. അപ്പോള്‍ ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ സന്ദേശം, രണ്ടും കൂടി ഉണ്ടാകില്ല. ഇല്ലാതെ ഒക്കുകയും ഇല്ല..."




    Matter-നെ നിയന്ത്രിക്കുന്ന "നിയമം/സന്ദേശം" ആണല്ലോ മാഷ് ഈ പറയുന്ന "നിത്യശുദ്ധബോധം" അഥവാ ശങ്കരന്റെ "പരമാത്മാവ്".

    അത് വസ്തുവിന്റെ അകത്താണെന്ന് പറഞ്ഞ് "അദ്വൈതം" സ്ഥാപിക്കാന്‍ ഇങ്ങനെ ശാസ്ത്രീയ ട്രപ്പീസ് കളിക്കുന്നതെന്തിനാണാവോ ?

    വസ്തുവിനു 'പുറത്താകുവാന്‍ സാധിക്കില്ല - കാരണം, എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം.' എന്ന ലോജിക്കാണപാരം. അതായത് മാഷു പറയുന്ന laws of nature വസ്തുവിന്റെ പുറത്താകാന്‍ സാധ്യതയില്ലാത്തത് രണ്ടിനും കൂടെ (വസ്തുവിനും അതിന്റെ സന്ദേശത്തിനും കൂടെ) ഒരുമിച്ച് എല്ലായിടത്തും നിറഞ്ഞിരിക്കാനാവില്ലായെന്ന് !!

    മാഷ് ഈ പറയുന്ന "സന്ദേശത്തെ/നിയമത്തെ" ഇവിടെ space occupy ചെയ്യുന്ന (ഇരിക്കാനൊരു സ്ഥലം വേണ്ടുന്ന) എന്തോ ആയിട്ടാണ് വാദിച്ചു വയ്ക്കുന്നത്. മാഷിന്റെ ലോജിക്കെടുത്ത് ക്വാണ്ടം ഫിസിക്സിലിട്ടാല്‍ : ഒരു ഇലക്ട്രോണിനെ കുറിക്കുന്ന ഷ്രോഡിഞര്‍ വേവ് ഇക്വേഷന്‍ അല്ലെങ്കില്‍ ഡീബ്രോയ് ഇക്വേഷന്‍ (മാഷിന്റെ 'സന്ദേശം') എന്നത് ആ ഇലക്ട്രോണിനു പുറത്ത് ആകാന്‍ സാധ്യതയില്ലാത്തതിനു കാരണം ആ ഇക്വേഷനിരിക്കാന്‍ (സന്ദേശം) സ്പേസ് വേണമെന്നതുകൊണ്ടാണത്രേ !!!!

    എന്നുവച്ചാല്‍ ദൈവവും ദ്രവ്യവസ്തുവും ഒന്നാണെന്നും രണ്ടല്ല എന്നുമുള്ള (അദ്വൈതം)തിനു കാരണം, രണ്ടും രണ്ടാണെങ്കില്‍ എല്ലായിടത്തും കൂടി ഒന്നിച്ചിരിക്കാന്‍ രണ്ടിനു കൂടെ പറ്റില്ല എന്നതത്രെ. (ദൈവം പ്രപഞ്ചത്തിനു പുറത്ത് ഒരു സീറ്റില്ലാതെ ബുദ്ധിമുട്ടുന്നത് കണ്ട് മാഷ് തപ്പിയെടുത്ത ലോജിക്ക്)

    "വസ്തുവും" അതിന്റെ കരണപ്രതികരണങ്ങള്‍ നിര്‍ണ്ണയിക്കുന്ന "നിയമവും" സാധാരണ മനുഷ്യര്‍ പഠിക്കുന്നതും പ്രയോഗിക്കുന്നതുമായ സയന്‍സില്‍ വേറെ വേറെയാണെന്നാണ് വയ്പ്പ്. മാത്രവുമല്ല ആത്യന്തികമായി സയന്‍സിലെ ഇക്വേഷനുകളും നിയമങ്ങളും വസ്തുവിന്റെ ഒരു statistical approximation ആണു താനും.

    ഇനി അതിന് ‘മഹാജ്ഞാനികളടെ‘ വേര്‍ഷന്‍ അറിഞ്ഞാല് അടിയനു കുപ്പേലിയ്ക്ക് മടങ്ങാര്‍ന്നു.


    ഓഫ്:

    1.ഇര്‍വിന്‍ ഷ്രോഡിഞര്‍ ഇതു പോലെ പണ്ട് അദ്വൈതം വച്ച് ഒരു കളി നടത്തി നോക്കിയതാണ്. ക്വാണ്ടം ഭൌതികത്തിന്റെ തലതൊട്ടപ്പന്മാരിലൊരാളായ അദ്ദേഹം ഒടുക്കം സൈഡായി.(പുള്ളീടെ പുസ്തകങ്ങളു കിട്ടും, മഹാജ്ഞാനികളുടെ സംസ്കൃതമൊന്നുമല്യാ,സാധാരണക്കാരു പഠിക്കുന്ന ഫിസിക്സാണ് മനസിലാവുമോ ആവോ)

    2. ബ്ലോഗിന്റെ ഫോണ്ടിന്റെ നീലനിറം കണ്ണില്‍ കുത്തുന്നു. വെളുത്ത ബാക് ഗ്രൌണ്ടിനു കോണ്ട്രാസ്റ്റിംഗ് ആയ ഏതെങ്കിലും നിറമാക്കിയാല്‍ നന്നായിരുന്നു.

    ReplyDelete
  34. "ഒരു ഹൈപ്പോതെറ്റിക്കല്‍ Grand Unified Equation-ല്‍ നിന്ന് (അനുഭവവേദ്യമായ) പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളെയും ഉരുത്തിരിക്കാനുള്ള ശ്രമം ഇപ്പോള്‍ ബ്രേന്‍ തിയറിയിലും സ്ട്രിംഗ് തിയറിയുടെ പലവിധ രൂപങ്ങളിലുമായി പുരോഗമിച്ചു വരുന്നു. ഇന്ന് നാമറിയുന്ന, അളക്കുന്ന, തിയറികളില്‍ ഉപയോഗിച്ചു വരുന്ന, ഡിറൈവ് ചെയ്യുന്ന, എല്ലാ ഇക്വേഷനുകളും വിശാലമായ ഒരു അടിസ്ഥാന തിയറിയില്‍ നിന്നും ഉരുത്തിരിക്കാനാണ് ഈ പറയുന്ന “ഏകീകൃത പ്രപഞ്ചനിയമ സമീകരണം” ഉദ്യമിക്കുന്നത്.
    "
    പിന്നെന്താ സൂരജേ ഞാന്‍ ഹിന്ദു തത്വശാസ്ത്രം എന്ന വാക്കുപയോഗിച്ചതുകൊണ്ടാണോ പ്രശ്നം?

    ദ്രവ്യം അല്ല പ്രധാനം നിയമം ആണ്‌ അല്ലെങ്കില്‍ at random വസ്തുക്കള്‍ പ്രവര്‍ത്തിക്കും. അപ്പോഴാണ്‌ ഞാന്‍ പറഞ്ഞ ചക്കയില്‍ നിന്നും മാങ്ങയുണ്ടാകുന്നത്‌.

    ഈ നിയമത്തെ ആണ്‌ ശ്രീ ശങ്കരന്‍ പരബ്രഹ്മം എന്നു വിളിച്ചത്‌ - നിത്യശുദ്ധബോധം എന്നു വ്യവഹരിച്ചത്‌. അതേ ഉള്ളു സത്യം സനാതനം എന്നു പറഞ്ഞത്‌, ബാക്കി എല്ലാം മായ ആണ്‌ എന്നു പറഞ്ഞത്‌.
    നിങ്ങള്‍ ഒരു കാര്യം ചെയ്യുക അത്‌ നിങ്ങള്‍ തന്നെ പറഞ്ഞ ആ തിയറികള്‍ തെളിയിച്ചു കഴിഞ്ഞു വിശ്വസിച്ചാല്‍ മതി. ഇപ്പോള്‍ വേണ്ട

    അപ്പോള്‍ ഇനി എങ്ങോട്ടാ, കപ്പേളയിലേക്കോ പൊയ്ക്കോളൂ.

    അരവിന്ദ്‌, ചോദ്യം വളരെ ഇഷ്ടപ്പെട്ടു. അത്‌ ചില്ലിട്ടു വയ്ക്കുന്നുണ്ട്‌. ബ്ലോഗ്‌ വായിച്ചിട്ടാണോ അതോ-

    റോബീ- എന്റെ ബ്ലോഗ്‌ വായിച്ചിട്ടുണ്ടോ? ഞാന്‍ ഈശ്വരന്‍ എന്ന എന്തുമായി വരുമെന്നാ പറഞ്ഞത്‌?
    നന്നായി വരട്ടെ.

    ReplyDelete
  35. ഇങ്ങനെ ഔട്ട് ഒഫ് കോണ്ട്ടെക്സ്റ്റ് ആയി എടുത്ത്ത് കമിഴ്ത്താതെ ആ പോയിന്റ് 7---ഉം 8-ഉം ഒന്ന് ശരിക്കു വായിച്ചേ.

    ദ്രവ്യം അല്ല പ്രധാനം നിയമം ആണ്‌ അല്ലെങ്കില്‍ at random വസ്തുക്കള്‍ പ്രവര്‍ത്തിക്കും. അപ്പോഴാണ്‌ ഞാന്‍ പറഞ്ഞ ചക്കയില്‍ നിന്നും മാങ്ങയുണ്ടാകുന്നത്‌.

    ഈ നിയമത്തെ ആണ്‌ ശ്രീ ശങ്കരന്‍ പരബ്രഹ്മം എന്നു വിളിച്ചത്‌ - നിത്യശുദ്ധബോധം എന്നു വ്യവഹരിച്ചത്‌. അതേ ഉള്ളു സത്യം സനാതനം എന്നു പറഞ്ഞത്‌, ബാക്കി എല്ലാം മായ ആണ്‌ എന്നു പറഞ്ഞത്‌.


    മാഷ് ഒന്നൂടെ മാഷിന്റെ തന്നെ പോസ്റ്റ് വായിക്കുന്നത് നന്നായിരിക്കും.

    ദ്രവ്യമാണോ അതിനെ ഭരിക്കുന്ന നിയമമാണോ പ്രധാനം എന്നല്ലല്ല്ലോ മാഷ് പോസ്റ്റിലും കമന്റിലുമായി പറഞ്ഞു വന്നത്.


    ദ്രവ്യത്തെയും അതിനെ ഭരിക്കുന്ന നിയമത്തെയും മാഷ് കണക്റ്റ് ചെയ്യൂന്ന ലോജിക്കാണ് അപ്പടി തെറ്റ്. അതുതന്നെയേ ഞാന്‍ ചൂണ്ടിക്കാട്ടിയുള്ളൂ. അതിനൊട്ട് മറൂപടീം കിട്ടീല...

    ഐ ആം വെയ്റ്റിംഗ്... :)

    ReplyDelete
  36. പിന്നേയ്, വിക്കിവാക്യം വിഴുങ്ങിയതു പോലെ എന്റെ കമന്റ് വിഴുങ്ങല്ലേ. അതു ക്വോട്ടുമ്പോ മുഴോന്‍ ക്വോട്ടണം.

    ഈയുള്ളവന്‍ എഴുതിയത് ഇങ്ങനെയാണേ :

    ...ഒരു ഹൈപ്പോതെറ്റിക്കല്‍ Grand Unified Equation-ല്‍ നിന്ന് (അനുഭവവേദ്യമായ) പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളെയും ഉരുത്തിരിക്കാനുള്ള ശ്രമം ഇപ്പോള്‍ ബ്രേന്‍ തിയറിയിലും സ്ട്രിംഗ് തിയറിയുടെ പലവിധ രൂപങ്ങളിലുമായി പുരോഗമിച്ചു വരുന്നു. ഇന്ന് നാമറിയുന്ന, അളക്കുന്ന, തിയറികളില്‍ ഉപയോഗിച്ചു വരുന്ന, ഡിറൈവ് ചെയ്യുന്ന, എല്ലാ ഇക്വേഷനുകളും വിശാലമായ ഒരു അടിസ്ഥാന തിയറിയില്‍ നിന്നും ഉരുത്തിരിക്കാനാണ് ഈ പറയുന്ന “ഏകീകൃത പ്രപഞ്ചനിയമ സമീകരണം” ഉദ്യമിക്കുന്നത്.

    മാഷ് (അര്‍ത്ഥമറിയാതെ) അസ്ഥാനത്ത് ക്വോട്ടിക്കൊണ്ടിരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഒരു എക്സ്പെരിമെന്റല്‍ ഫ്രെയിം വര്‍ക്കില്‍ ദ്രവ്യത്തിന്റെ/ഊര്‍ജ്ജത്തിന്റെ പെരുമാറ്റം സ്റ്റാറ്റിസ്റ്റിക്കലായി നിര്‍ണ്ണയിക്കുന്നവ മാത്രമാണ് അതിലെ ഗണിതരൂപത്തിലെ 'നിയമങ്ങള്‍ '. ആ നിയമങ്ങള്‍ ചേര്‍ത്തു വച്ചാല്‍ വസ്തുവാകില്ല. വസ്തുവിന്റെ ഉള്ളിലോ പുറത്തോ ആ നിയമങ്ങള്‍ ഇരിക്കുന്നു എന്നും അതു വച്ചു പറയാനാവില്ല...”



    ഇനി പോസ്റ്റില്‍ അങ്ങെഴുതിയത് വായിക്കുക:

    "വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം.... "

    തലൈവറുക്ക് പുരിഞ്ചിതാ ?

    എല്ലാം ഇനി ബോള്‍ഡും ഇറ്റാലിക്സുമൊക്കെ ആക്കിയാലേ കാണൂന്നു വച്ചാ ആ കണ്ണട മാറ്റാന്‍ നേരായീന്നര്‍ത്ഥം:)

    അവസാനം ബോള്‍ഡാക്കിയതൂടെ വായിക്കുമ്പോ ഔട്ട് ഒഫ് കോണ്ടെക്സ്റ്റ് എടുത്ത് കമഴ്ത്തി അതില് ശങ്കരനേം മാങ്ങയേം ചക്കേം കെട്ടുന്നതിന്റെ മണ്ടത്തരം മനസിലാവും.

    ReplyDelete
  37. "വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം.... "

    തലൈവറുക്ക് പുരിഞ്ചിതാ ?
    "

    സൂരജിന്‌ ഇതു പുരിയണമെങ്കില്‍ കുറച്ചു കൂടി സമയം എടുക്കും അല്ലേ സാരമില്ല.

    നിങ്ങളെ പുരിയിക്കാനല്ല ഇതൊന്നും എഴുതിയത്‌.

    ReplyDelete
  38. അത് ശരിയാ. അടിയനു ഇത് പുരിഞ്ച് കിട്ടാന്‍ ഭാഗ്യമില്ല.

    പിന്നെ എന്താന്ന് വച്ചാ, ദാ ഗുരു തന്നെ ഇങ്ങനെ എഴുതിയത് കണ്ട് വന്ന് നോക്കിയതാണ്: “ഞാന്‍ ഏതു രീതിയില്‍ എഴുതുന്നുവോ അതിനനുസൃതമായ വിമര്‍ശനം ഞാന്‍ പ്രതീക്ഷിച്ചേ പറ്റൂ. അല്ലാതെ ഞാന്‍ തോന്ന്യവാസമെഴുതും എല്ലാവരും അതു കേട്ടു മിണ്ടാതിരുന്നോണം എന്നു വിചാരിച്ചാല്‍ അത്‌ സംഭാവ്യമാണോ?

    ഇനി ഇതു കൂടി ക്വാണ്ടം മെക്കാനിക്സിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ച് ശരിപ്പെടുത്തിയാലും.

    നാം ഈ ലോകത്തില്‍ മനുഷ്യന്റെ ജന്മം എടുത്തു വന്നത്‌ നമ്മുടെ അറിവോടെയല്ല,
    പക്ഷെ ആ ജന്മം ലഭിച്ചതില്‍ നമ്മുടെ മുന്‍ ജന്മത്തിന്‌ പങ്കുണ്ട്‌.
    ഈ ജന്മം കഴിഞ്ഞാല്‍ എവിടെക്കാണ്‌ പോകുന്നത്‌ എന്നും നമുക്ക്‌ നിശ്ചയമില്ല
    എന്നാല്‍ അതിനെ നിയന്ത്രിക്കുവാന്‍ ഈ ജന്മത്തിലെ നമ്മുടെ പ്രവൃത്തികള്‍ക്ക്‌ കഴിവുണ്ട്‌.


    ജന്മാന്തരങ്ങളിലൂടെ “പരമാത്മാ-സന്ദേശം” ഒഴുകി വരുന്നത് കാണാന്‍ അടിയന്‍ അഞ്ജലീബദ്ധനായ് കാത്തു നില്പൂ...

    ReplyDelete
  39. അരവിന്ദ്‌, ചോദ്യം വളരെ ഇഷ്ടപ്പെട്ടു. അത്‌ ചില്ലിട്ടു വയ്ക്കുന്നുണ്ട്‌.

    ഹോ!
    വേണ്ടായിരുന്നു....
    പിന്നെ നിര്‍ബന്ധാ ച്ചാ...ആയ്കോട്ടെ. :-)

    ReplyDelete
  40. അതിനു മാത്രം വിഷമിക്കേണ്ട സൂരജേ അതു തന്നേ വന്നോളും

    അതിനെന്റെ സഹായം ആവശ്യമില്ല

    ReplyDelete
  41. അപ്പോ അടിയനിനി ഇവടെ തിരിഞ്ഞുകളിച്ച് നിക്കണ്ടാന്നാ ?

    പുലികളേ എവിടേ, ബാ ബാ ന്ന് ഇവിടെ നിന്ന് അലര്‍ച്ച ബൂലോഗമാകെ മുഴങ്ങിക്കേട്ടപ്പോ ഏതായാലും ഒരു പൂച്ചയോട് മാഷ് ഇങ്ങനെ പെരുമാറുമെന്ന് സ്വപ്നേപി നിനൈത്തതില്ലൈ... ങ്ഹീ ങ്ഹീ..ങ്ഹീ...ങ്യാവൂ ...

    (പോയി വല്ല പുലിയേം വിളിച്ചോണ്ട് വന്നാ എന്നെ ക്ലാസീ കേറ്റുവോ ?)

    ReplyDelete
  42. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വരുന്നു....
    ആക്ഷേപങ്ങള്‍ പേര്‍സണല്‍ ആകുന്നു.
    banging on the table തുടങ്ങിക്കഴിഞ്ഞു! അതിനാല്‍,
    ഈ ചര്‍ച്ചയുടെ സ്കോപ്പ് കഴിഞ്ഞെന്നാണ് തോന്നുന്നത്.
    എല്ലാവരും ഓരോ സ്മാളടിച്ച് ഷേക്ക് ഹാന്റ് കൊടുത്ത് പിരിഞ്ഞു പോണം.
    ഇല്ലെങ്കില്‍ പിരിച്ചു വിടാന്‍ ഞാന്‍ മഹാകവി‍ പണ്ടാരത്തിന്റെ 'ക്വാണ്ടത്തിന്റെ വക്ഷസാംബുരങ്ങള്‍' എന്ന കവിത ആലപിക്കുന്നതായിരിക്കും!

    ReplyDelete
  43. ആല്‍ക്കഹോളടിക്കാത്ത അനോണിമസേ...ഞാന്‍ ടേബിളിലൊന്നും ബാംഗിയില്ലേ...പറഞ്ഞേക്കാം ;)

    ഇത് ഞങ്ങള് ഗുരൂം ശിഷ്യനും കൂടുമ്പോ സ്ഥിരം ഒള്ളതല്യോ...

    ReplyDelete
  44. എന്റെ എഴുത്തിന്റെ പ്രശ്നം കൊണ്ട്‌ പലര്‍ പലവിധത്തില്‍ മനസ്സിലാക്കി എന്നു തോന്നുന്നു. അതുകൊണ്ട്‌ ഒരു അവസാനവട്ട ശ്രമം.

    ഇക്കണ്ട പ്രപഞ്ചം എന്താണ്‌ എന്ന്‌ ആലോചിക്കുന്നു.

    പ്രപഞ്ചം ഉണ്ടായിരിക്കുന്നത്‌ ദ്രവ്യം കൊണ്ടാണ്‌.

    അപ്പോള്‍ ലോജിക്ക്‌ വച്ച്‌ ഒരു ആദിയെ കുറിച്ചു ചിന്തിച്ചാല്‍ - (ആദി ഉണ്ടെന്നല്ല-)

    ആ ആദി ഒരു ദ്രവ്യം ആണ്‌ എന്നു സങ്കല്‍പ്പിക്കുക.

    അങ്ങനെ ഒരു ദ്രവ്യത്തെ സങ്കല്‍പ്പിച്ചാല്‍ അതിന്‌ സ്വയം പരിണമിക്കുവാന്‍ സാധിക്കുമോ?

    ഇല്ല - കാരണം പരിണമിക്കണം എങ്കില്‍ അതിനുള്ള നിയമങ്ങള്‍ , നിയന്ത്രണങ്ങള്‍ വേണം.
    അത്‌ തന്നെ ഉണ്ടാകും എന്നു വിചാരിക്കുവാന്‍ നിവൃത്തിയില്ല - കാരണം തന്നെ ഒന്നുണ്ടാകും എന്നു പറഞ്ഞാല്‍ അതിനു തന്നെ ഒരു നിയമമില്ല എന്നു വരും.

    അപ്പോള്‍ ആദി ഉള്ളതായി ബോധം മാത്രമേ സങ്കല്‍പ്പിക്കുവാന്‍ സാധിക്കൂ എന്ന്‌. അല്ലാതെ മുറിച്ചു മുറിച്ചു ചെന്നാല്‍ ബോധത്തിലെത്തും എന്നല്ല.

    ഇപ്പോള്‍ പുരിഞ്ചിതാ

    ReplyDelete
  45. എഴുത്തിന്റെ കുഴപ്പമൊന്നുമല്ല, സയന്‍സെന്ന് പറഞ്ഞ് മാഷ് ഇവിടെ എഴുതിവച്ചതത്രയും ബാലരമ സാധനമായിരുന്നു. അത് തന്നെ കാര്യം.

    ഇനി ഈ അവസാനം പറഞ്ഞതിനെ കുറിച്ച്.

    മാഷ് അവസാനം പറഞ്ഞതിന്റെ ചുരുക്കം:

    “ ആദിയില്‍ ദ്രവ്യം ഉണ്ടായി എന്ന് വയ്ക്കുക - അതിന്‌ സ്വയം പരിണമിക്കുവാന്‍ സാധിക്കുമോ?
    ഇല്ല - കാരണം പരിണമിക്കണം എങ്കില്‍ അതിനുള്ള നിയമങ്ങള്‍ , നിയന്ത്രണങ്ങള്‍ വേണം. ആ നിയമങ്ങള്‍ അഥവാ ബോധം ആണ് ആദ്യം ഉണ്ടാവുക. എന്നാല്‍ മാത്രമേ ദ്രവ്യം ഉണ്ടാകൂ. ആദിയില്‍ ഉണ്ടായിരുന്ന ആ ബോധം/നിയമം - അതാണ് പരമാത്മാവ്.”

    ഇതല്ലേ ?

    ഇതിനെ പിടിച്ച് സയന്‍സില്‍ കെട്ടണ്ട. ഇത് ശങ്കരന്‍ കളിച്ച ഒരു ‘തര്‍ക്കം’ മാത്രം. അത് വ്യാവഹാരികലോജിക്ക് വച്ച് പോലും നില്‍ക്കില്ല. സയന്‍സിന്റെ വെളിച്ചത്തിലാ കട്ടെ ഒട്ടും അടിസ്ഥാനവുമില്ല.

    വിശദീകരിച്ച് ബ്ലോഗിലെഴുതാനൊന്നും പറ്റില്ല. അത്രയ്ക്ക് കോമ്പ്ലിക്കേറ്റഡ് ആണ്. അതിനുള്ള പാങ്ങ് പൂച്ചയായ അടിയനില്ലതാനും. യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്ന സംഗതികള്‍ മുതല്‍ക്കുണ്ടേ. ചില പ്രാഥമിക കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം. ( അതും അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത് എന്ന് മുന്നറിയിപ്പ്. കാരണം ഇത് ലളിതവല്‍ക്കരിക്കപ്പെട്ട ഒരു വേര്‍ഷന്‍ ആണ്)

    a) ആദിയില്‍ “ഒന്നുമില്ലായ്ക” അഥവാ ശൂന്യതയില്‍ നിന്ന് തന്നെ പ്രപഞ്ചമത്രയും ഉണ്ടാകാം എന്ന് സ്റ്റാന്‍ഡാഡ് കോസ്മോളജിക്കല്‍ മോഡലില്‍ നിന്ന് ഉരുത്തിരിക്കാവുന്ന ഗണിതക്രിയകള്‍ പറഞ്ഞുതരും (ഈയുള്ളവന്റെ ആദ്യ കമന്റില്‍ പറഞ്ഞ കാര്യം നോക്കുക) കൂടുതലറിയാന്‍ ബിഗ് ബാംഗിനെ കുറിച്ചുള്ള ബാലരമാവിവരമല്ലാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക. ലിങ്ക് തന്നാല്‍ എടുക്കൂല എന്നാണല്ലൊ കല്പന.

    b)ദ്രവ്യത്തിന്റെ inherent properties-നെ അളക്കുന്ന സിസ്റ്റമാറ്റിക് പദ്ധതികളെയാണ് സയന്‍സില്‍ ‘നിയമങ്ങള്‍’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നിയമം എന്നത് ആ പ്രോപ്പര്‍ട്ടികളെ അളക്കുന്ന ആള്‍ ഉപയോഗിക്കുന്ന ടൂള്‍ ആണ്. അല്ലാതെ നിയമം അങ്ങനെ സ്പെയ്സിലോ ദ്രവ്യത്തിന്റെ ഉള്ളിലോ കിടക്കുന്ന സാധനമൊന്നുമല്ല. നിയമം എന്ന വാക്ക് മാറ്റി ഫിസിക്കല്‍ പ്രോപ്പര്‍ട്ടികള്‍ എന്ന് ആക്കിയാലും അതിന്റെ അര്‍ത്ഥം മാറാനും പോകുന്നില്ല.

    c) ആദിയില്‍ നിയമമുണ്ടായി (മാഷിന്റെ ഭാഷയില്‍ ‘ബോധം’) എന്നതിനു സയന്‍സില്‍ ഒരു അടിസ്ഥാനവുമില്ല. ലോജിക്ക് വച്ച് നോക്കിയാലും അതിനടിസ്ഥാനമില്ല. ദ്രവ്യത്തില്‍ അന്തര്‍ലീനമായ പ്രോപ്പര്‍ട്ടികള്‍ ഉണ്ടാവുന്നത് ദ്രവ്യത്തിന്റെ ജനനത്തോട് കൂടിത്തന്നെയാണ്. അല്ലാതെ ആദിയില്‍ പ്രോപ്പര്‍ട്ടികളോ അവയെ നിശ്ചയിക്കുന്ന നിയമം ഉണ്ടായി. പിന്നെ പിറകേ ദ്രവ്യമുണ്ടായി - അതൊന്നും സയന്‍സിനു നിരക്കുന്നതല്ല. ഇതും കൂടുതല്‍ വായിച്ച് അറിവ് വരുമ്പോള്‍ മനസിലാവും. ബുക്ക് വേണേല്‍ പറഞ്ഞു തരാം.

    d) മാഷ് കാര്യം - കാരണം (cause-effect relation)എന്നിവയെ കുറിച്ചുള്ള വ്യാവഹാരിക ലോജിക് വച്ച് ഇതിനെ കണ്ടാല്‍ ഇങ്ങനെയൊക്കെയേ തോന്നൂ. കാര്യ-കാരണ (causality) ബന്ധം എന്നതിനു ഭൌതികത്തില്‍ കൃത്യമായ നിര്‍വചനവും അതു നിര്‍ണ്ണയിക്കുന്ന ചില പരിധികളുമുണ്ട്. അതിനപ്പുറത്ത് ആ causalityക്ക് യാതൊരു വാലിഡിറ്റിയുമില്ല. (ഉദാഹരണത്തിനു ആപേക്ഷിക സിദ്ധാന്തം തന്നെ എടുത്ത് നോക്കുക) അത് മാഷ് കുറേക്കൂടി ഫിസിക്സ് അറിഞ്ഞാല്‍ മനസിലാവും.

    e) ആദി എന്നു പറഞ്ഞാല്‍ ഇന്ന് നാം അളക്കുന്ന സമയം 0 ആയിരുന്ന അവസ്ഥ ആണ് ലോജിക്കലി. പ്രപഞ്ചോത്ഭവ സിദ്ധാന്തത്തിന്റെ ഡെറിവേഷന്‍സില്‍ ഒന്ന് ആ ഒരു പോയിന്റില്‍ ‘സമയ’വും ‘കാല’വും ആരംഭിക്കുന്നു എന്നാണ്. അതും വാക്യൂമില്‍ നിന്ന് ! (അന്തം വിടണ്ടാ. അത് മാത്തമാറ്റിക്കലി പ്രൂവബിള്‍ ആണേ).

    സമയം ആരംഭിക്കുന്ന പോയിന്റിന്റെ അപ്പുറത്ത് നാം ഇന്ന് കാണുന്ന ഫിസിക്കല്‍ നിയമങ്ങള്‍ including human commonsense and logic ബ്രേക്-ഡൌണ്‍ ചെയ്യുന്നു. എന്നു വച്ചാല്‍ മാഷീപ്പറയുന്ന ലോജിക്ക് വച്ച് ആ പോയിന്റിന്റെ അപ്പുറം എന്തായിരുന്നു എന്ന് കണ്ടെത്താനാവില്ല.

    ദര്‍ശനം വായിച്ചിരുന്നാല്‍ ഇങ്ങനത്തെ പല അത്യത്ഭുതകരമായ സംഗതികളും മിസ് ചെയ്യും മാഷേ. ശങ്കരന്റെ വേദാന്തലോജിക്കിനേക്കാളോക്കെ ഒത്തിരിയൊത്തിരി കോമ്പ്ലെക്സ് ആണ് സയന്‍സില്‍ കാര്യങ്ങള്‍ .

    വൈകീട്ടില്ല, ഇനിയും സമയമുണ്ട്. വിക്കിപീഡിയയില്‍ നിന്ന് തുടങ്ങിയാലും മതി. :)

    ReplyDelete
  46. ""ശങ്കരന്‍ കളിച്ച ഒരു തര്‍ക്കം" "

    കലക്കന്‍ സൂരജേ, അപ്പോള്‍ അവിടുന്ന്‌ സമാധിയും എല്ലാം അറിഞ്ഞു കഴിഞ്ഞ ആളാണല്ലേ അറിഞ്ഞില്ല ഗുരോ. ക്ഷമിക്കണം.

    ഏതായാലും ഇരിക്കട്ടെ ആ ഗ്രാന്‍ഡ്‌ യൂണിഫൈഡ്‌ എന്തോന്നാ അതു കഴിയുമ്പം പറയണേ.
    അന്നു ചിലപ്പോള്‍ ഞാനൊന്നും ഉണ്ടായില്ലെന്നു വരും . ബ്ലോഗില്‍ എഴുതിയാല്‍ മതി ബാക്കിയുള്ളവര്‍ വായിച്ചോളും

    ReplyDelete
  47. ഗ്രാന്റ് യൂണിഫിക്കേഷന്‍ കഴിയുമ്പോ ശങ്കരന് മുന്‍ കാല പ്രാബല്യത്തില്‍ ഒരു നോബലു വച്ചിട്ടുണ്ടെന്ന് കേട്ടു.

    മതമല്ല വിഷയം എന്ന് പോസ്റ്റിലൊരിടത്ത് കണ്ടു. എന്നിട്ടു ‘ലിങ്കൊന്നു എടുക്കുകേല’ എന്ന് പറഞ്ഞപ്പോഴേ മനസിലായി ഉഡായിപ്പാണ് വരുന്നതെന്ന്.

    ഏതായാലും ‘ദര്‍ശനത്തിന്റെ റേയിഞ്ച്‘ മനസിലായി.

    വിക്കിവിഴുങ്ങലില്‍ തുടങ്ങി ബോധത്തിന്റെ മാങ്ങേടെ ക്വാണ്ടം വരെ കുഴിച്ചതല്ലേ, അടിയന്‍ പോയി ഒരു കട്ടനടിക്കട്ടെ. ങ്യാവൂ...

    ReplyDelete
  48. "...കലക്കന്‍ സൂരജേ, അപ്പോള്‍ അവിടുന്ന്‌ സമാധിയും എല്ലാം അറിഞ്ഞു കഴിഞ്ഞ ആളാണല്ലേ അറിഞ്ഞില്ല ഗുരോ. ക്ഷമിക്കണം. .."

    അറിയാത്ത സാഗരം വേറെ കിടക്കുന്നു.
    ഈ രണ്ട് തുള്ളി വിവരം അറിഞ്ഞൂന്നു വച്ച് സമാധിയും അറിയുമെന്ന് ധരിച്ചുവോ അങ്ങ് ? ഹേയ്...ഇല്ല, അടിയന്റെ തോന്നലാവും.

    വിദ്യയെ കുറിച്ചുള്ള ആ പഴയ പോസ്റ്റ് ഇവിടെത്തന്നെ ഉണ്ടല്ലോ ല്ലേ ? ;)

    ReplyDelete
  49. പിന്നെന്താ സൂരജേ ശങ്കരാചാര്യരോട്‌ അങ്ങനെ ഒരു മനോഭാവം ലോകം മുഴുവന്‍ പലതരത്തിലുള്ള ഈശ്വരന്മാര്‍ കൊടികുത്തിവാണിരുന്ന കാലത്ത്‌, അനാചാരങ്ങള്‍ നടമാടിയിരുന്ന കാലത്ത്‌, തന്റെ സമൂഹം പുറത്താക്കിയിട്ടുപോലും കൂസാതെ എല്ലാം ഈ ഒന്നാണെന്ന തത്വം വെളിവാക്കിയ ആ മഹാനെ പറ്റി?
    ഇന്നും ശാസ്ത്രം അതു തെളിയിക്കുവാന്‍ തന്നെ അല്ലേ ശ്രമിക്കുന്നത്‌?

    ReplyDelete
  50. പിന്നെന്താ സൂരജേ ശങ്കരാചാര്യരോട്‌ അങ്ങനെ ഒരു മനോഭാവം ലോകം മുഴുവന്‍ പലതരത്തിലുള്ള ഈശ്വരന്മാര്‍ കൊടികുത്തിവാണിരുന്ന കാലത്ത്‌, അനാചാരങ്ങള്‍ നടമാടിയിരുന്ന കാലത്ത്‌, തന്റെ സമൂഹം പുറത്താക്കിയിട്ടുപോലും കൂസാതെ എല്ലാം ഈ ഒന്നാണെന്ന തത്വം വെളിവാക്കിയ ആ മഹാനെ പറ്റി?
    ഇന്നും ശാസ്ത്രം അതു തെളിയിക്കുവാന്‍ തന്നെ അല്ലേ ശ്രമിക്കുന്നത്‌?



    വീണ്ടും കറക്കിക്കറക്കി അവിടെ തന്നെ പൈയ്യ്.

    ശങ്കരന്‍ തെളിയിക്കാന്‍ പോയ “എല്ലാം ഒന്ന്” അല്ല സയന്‍സ് അന്വേഷിക്കുന്ന യൂണിഫിക്കേഷന്‍. അതാദ്യം മനസിലാക്കൂ മാഷേ.

    ഇവിടെ മതമല്ല വിഷയമെന്നല്ലേ പറഞ്ഞത് ?

    ഞാന്‍ സയന്‍സേ പറഞ്ഞുള്ളൂ ഇത്ര സമയവും..മതം ഒരക്ഷരം പറഞ്ഞിട്ടില്ല മാഷ്ക്ക് ഇനീം അതില്‍ ഡൌട്ടുണ്ടോ ?

    പിന്നെ, അനാചാരങ്ങള്‍ നടമാടിയിരുന്ന കാലത്ത് എല്ലാം ഒന്നാണെന്ന് തെളിയിക്കാന്‍ നടന്ന ശങ്കരന്‍ - അങ്ങനൊരാളുണ്ടെങ്കില്‍ - ബഹുമാന്യന്‍ തന്നെ സംശയമൊന്നുമില്ല.(ശങ്കര-ആചാര്യന്‍ എന്ന് വിളിക്കണമെങ്കില്‍ അണ്ണന് വേറേം ഗുണങ്ങള്‍ വേണം.) ഇവിടെ മാഷ് ശങ്കരചരിതമല്ലല്ലോ ചര്‍ച്ചയ്ക്ക് വച്ചത് ? ആ തര്‍ക്കത്തിന്റെ ലോജിക്കല്ലേ ? അത് ബേസിക്കലി തെറ്റാണ് - കുറഞ്ഞപക്ഷം മാഷിന്റെ വേര്‍ഷനെങ്കിലും. അത്രേള്ളൂ..

    ReplyDelete
  51. ശങ്കരന്‍ പറഞ്ഞ ഒന്ന്‌ എന്താണെന്നു മനസ്സിലാകണം എങ്കില്‍ കുറച്ചു കാലം കൂടി സൂരജിനു കാക്കേണ്ടി വരും. തല്‍ക്കാലം അത്രയെങ്കിലും മനസ്സിലാക്കുക.

    പിന്നെ ശങ്കരാചാര്യര്‍ എന്നു സൂരജ്‌ വിളിക്കണം എന്നൊന്നും ഞാനും പറഞ്ഞില്ല കേട്ടോ.

    എന്നോട്‌ മുമ്പൊരു വിദ്വാന്‍ പറഞ്ഞിരുന്നു "പോയി ശാസ്ത്രം പഠിച്ചിട്ടു വാ--" എന്നു തുടങ്ങി ചിലതൊക്കെ-- മുകളില്‍ വായിക്കാന്‍ കിടപ്പുണ്ട്‌.


    അപ്പോ ശങ്കരന്‍ പറഞ്ഞത്‌

    അതിനെ കുറിച്ചാണ്‌ ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞത്‌.

    ആ അഖണ്ഡ ബോധമെന്താണെന്നു പഠിച്ചിട്ടുണ്ടെങ്കില്‍ തുടരുക ഇല്ലെങ്കില്‍ നിര്‍ത്തിയേക്കുക

    ReplyDelete
  52. അപ്പോ ശങ്കരന്‍ പറഞ്ഞത്‌
    അതിനെ കുറിച്ചാണ്‌ ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞത്‌.
    ആ അഖണ്ഡ ബോധമെന്താണെന്നു പഠിച്ചിട്ടുണ്ടെങ്കില്‍ തുടരുക ഇല്ലെങ്കില്‍ നിര്‍ത്തിയേക്കുക


    ഹാവൂ സമാധാനമായി.

    ഞാന്‍ വിചാരിച്ചു ക്വാണ്ടം ഭൌതികവും പരിണാമ സിദ്ധാന്തവും കോസ്മോളജിയുമാണ് ഇവിടെ ഈ എഴുതിവച്ചതത്രയും എന്ന്. ഛെ എത്ര കമന്റ് വെറുതേ കളഞ്ഞു...ങാ പോട്ട്.

    ശങ്കരന്‍ ‘പറഞ്ഞ ഒന്നി’നേക്കാള്‍ വലിയ ‘ഒന്ന്’ വെളിയിലുണ്ട്. അടിയനത് മതി നോക്കിനോക്കി അന്തംവിടാന്‍.

    അപ്പോള്‍ ശരി. ടാറ്റാ പറയുന്നില്ല, ഇനിയും പമ്മി പമ്മി ക്ലാസിനു വെളിയില്‍ നിന്ന് ഇതൊക്കെ കേട്ടോളാം...
    കേക്കണോലോ..അകത്ത് ദ്രോണരല്ലേ :)

    ReplyDelete
  53. ഇത് ശങ്കരന്‍ പറയുന്നതിന് മുന്‍പ് തന്നെ അവുക്കാദര്‍ ഹാജി കുറാനിലും ഈനാശു പാസ്റ്റര്‍ ബൈബിളിലും പറഞ്ഞിട്ടുണ്ട്! ങാ ഹാ അത്രക്കായാ!

    ReplyDelete
  54. മ്യാഊ, മ്യാഊ...

    ഇതാ പുറത്തുചാടീ “പൂച്ച” !!

    പണിക്കരെ ഇതു പറയാനാണോ ഇതുവരെ കിടന്നു മുക്കിയത്.

    വെറുതെ സമയം കളഞ്ഞു.

    അജ്ഞാതന്‍ = പണിക്കര്‍ = ??

    ReplyDelete
  55. മ്യാഊ, മ്യാഊ...
    ഇതെന്താണു്. ഈ ശബ്ദം ഈ കമന്‍റുകളിലൊക്കെ കേട്ടതിനാല്‍ മാത്രം.?
    പണിക്കരു മാഷും ശ്രീ സൂരജും പലതും സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ഭാഷയെ വികലപ്പെടുത്തി ഒരു തെരുവു നാടകത്തിന്‍റെ ദുരന്തത്തിലേയ്ക്കു നയിക്കുന്ന കാഴച കാണുന്നതില്‍ ‍ വിഷമമുണ്ട്. രണ്ടു പേരേയും അര്‍ഹിക്കും വിധം വായിക്കുന്ന ഒരു വായനക്കാരന്‍....

    ReplyDelete
  56. വേണുവേ,
    ടെന്‍ഷനടിക്കാതെ.
    അല്ലെങ്കില്‍ ഇതൊക്കെയഥാര്‍ത്ഥ പുലിക്കളുടെയും അഭിപ്രായം ആണ്‌ എന്നു കരുതിക്കൊണ്ട്‌ ഞാന്‍ തുടരും.
    പിന്നെ തുടര്‍ന്നാലിവിടെ ഞങ്ങള്‍ക്കു പുല്ലാ അല്ലേ :))


    പണിക്കര്‍ ആദ്യം മുതല്‍ ചെയ്തത് നോക്കിയാല്‍ മതി.
    ബൂലോക പുലികളെവിടെടാ, വരിനെടാ, എന്നായിരുന്നു അലര്‍ച്ച.
    പുലികള്‍ക്ക് മാളത്തില്‍ കയറാനാവത്ത്തു കൊണ്ട് ആരും വന്നില്ല.
    എന്നാ പിന്നെ പൂച്ചകള്‍ വരിക എന്നായി .

    പൂച്ചയെങ്കില്‍ പൂച്ച!!
    ങ്യാഊ..മ്യാഊ..

    മ്യാഊ..ങ്യാഊ..

    ReplyDelete
  57. എന്റെ കമന്റിനുള്ള മറുപടി കണ്ടില്ല പണിക്കര്‍ മാഷെ. സൂരജുമായുള്ള തര്‍ക്കത്തിനിടയില്‍ വിട്ട് പോയതായിരിക്കാം.

    ReplyDelete
  58. പ്രിയ കിച്ചു ആന്‍ഡ്‌ ചിന്നു,
    "ആധുനിക ശാസ്ത്രത്തിലുള്ളവ ശങ്കര ദര്‍ശനത്തിലും ബുദ്ധദര്‍ശനത്തിലും ഒക്കെ ഉള്ളവ തന്നെയെന്ന് സമര്‍ത്ഥിച്ച് കണ്ടു.
    "
    ഇങ്ങനെ ഒരു ധാരണ എന്റെ വാക്കുകള്‍ വരുത്തി വച്ചു എങ്കില്‍ അതിന്‌ നിരുപാധികം ക്ഷമ ചോദിക്കുന്നു. അങ്ങനെ പറയുവാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.

    നാം സാധാരണ ഉപയോഗിക്കുന്ന terminology ഉപയോഗിച്ച്‌ പഴയ്‌ സംസ്കൃത ശ്ലോകങ്ങളിലും സൂത്രങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ വിശദമാക്കുവാന്‍ ശ്രമിച്ചു എന്നല്ലെ ഞാന്‍ പറഞ്ഞത്‌?
    'പരമാണു' എന്ന്‌ പണ്ടുള്ളവര്‍ ഉപയോഗിച്ചിരുന്നത്‌ ആധുനികരുടേ atom ആണ്‌ എന്ന അര്‍ഥത്തിലല്ല. പരമമായ അണു. പരമാണു ത്രസരേണു എന്നു തുടങ്ങി കണങ്ങളെ grade ചെയ്തിട്ടും ഉണ്ട്‌. അതൊന്നും ഇന്നത്തെ മിക്കവര്‍ക്കും അറിയാത്തതുകൊണ്ട്‌, ഇന്നറിയവുന്ന വാക്കുകള്‍ മാത്രം കടമെടുത്തു എന്നേ ഉള്ളു.

    പിന്നെ ക്വാണ്ടം മെകാനിക്സ്‌ ല്‍ പറഞ്ഞ - ബാബു കമന്റിലെഴിതിയ ആ മുറിഞ്ഞു മുറിഞ്ഞ ഒരു പ്രയോഗമുണ്ടല്ലൊ , അത്‌ അതുമാത്രം, അതിലൊട്ടും കൂടൂതലില്ല, ബുദ്ധമതത്തിലെ വൈനാശികര്‍ പറയുന്നതാണ്‌ പരിണാമം മുറിഞ്ഞു മുറിഞ്ഞാണ്‌ നടക്കുന്നത്‌ എന്ന്‌ , ഞാനാണെങ്കില്‍ അതിനെ ശങ്കരാചാര്യരുടെ വാക്കുകള്‍ വച്ച്‌ എതിര്‍ക്കുകയും ആണ്‌ ചെയ്യുന്നത്‌. അല്ലാതെ അതുപോലെ ആണ്‌ എന്നു പറയുകയല്ല,

    അവസാനമായി-

    ഭാരതീയ തത്വശാസ്ത്രത്തില്‍ ഞാന്‍ പഠിച്ച ചിലകാര്യങ്ങള്‍, അവ ഇതുപോലെ പറഞ്ഞു തരുന്ന സ്ഥലം കണ്ടു പിടിക്കാനോ, സമയമെടുത്ത്‌ അവിടെ പോയി അഠിക്കുവാനോ സൗകര്യമില്ലാത്തവര്‍ക്കു വേണേങ്കില്‍ ഉപയോഗപ്പെട്ടുകൊള്ളട്ടെ എന്നു വിചാരിച്ച്‌ എഴുതുന്നു എന്നേ ഉള്ളു.

    വായിക്കണം എന്നോ വിശ്വസിക്കണം എന്നോ യാതൊരു നിര്‍ബന്ധവും ഇല്ല.

    ReplyDelete
  59. കിച്ചു ആന്‍ഡ്‌ ചിന്നു , ഒന്നു മറന്നു പോയി,

    ഭാരതീയമായ പഴയ ശാസ്ത്രങ്ങളില്‍ പറഞ്ഞതെല്ലാം ശരിയാണെന്നും എനിക്കഭിപ്രായമില്ല,

    എന്നു തന്നെ അല്ല പലതിലും പല പല മണ്ടത്തരങ്ങളും ഉണ്ടു താനും- ഉദാഹരണത്തിന്‌ യദൃച്ഛ കൊണ്ട്‌ ജീവനുണ്ടാകും എന്ന ഒരുവാദം- അതായത്‌ കുറെ ചപ്പും ചവറും കൂട്ടി ഇട്ടിരുന്നാല്‍ കുറെ ദിവസം കഴ്‌ഞ്ഞ്‌ അതില്‍ എലി ക്കുഞ്ഞുങ്ങളെ കണ്ടിട്ട്‌, ചപ്പു കൂട്ടിയിട്ടാല്‍ എലിയുണ്ടാകും എന്നു പറയുന്നതു പോലെ.

    ഞാന്‍ പഠിച്ചതില്‍ പലതും നല്ലതെന്നു തോന്നി അതുള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു, പലതും കെട്ടതെന്നു തോന്നി അവയെ ഒക്കെ അപ്പോഴേ തന്നെ ഒഴിവാക്കിയിട്ടും ഉണ്ട്‌.

    പിന്നെ എനിക്കു മനസ്സിലാകാത്ത ചിലവ - അവയെ നോക്കി അന്തം വിടുന്നു.
    ഇത്രയൊക്കെയേ ഉള്ളു എന്റെ കാര്യം

    കമന്റിനും സൗമനസ്യത്തിനും നന്ദി

    ReplyDelete