Thursday, September 28, 2006

കണ്ണൂപൊട്ടന്‍മാര്‍ ആനയെ കണ്ടത്‌.

പണ്ടു നമ്മളൊക്കെ പഠിച്ച ഒരു കഥയുണ്ട്‌- കണ്ണൂപൊട്ടന്‍മാര്‍ ആനയെ കണ്ടത്‌.
ആ കഥ ഇങ്ങിനെയാണെന്നു തോോന്നുന്നു സഞ്ജയന്‍ തണ്റ്റെ ഒരു ലേഖനത്തില്‍ എഴുതിയത്‌

ഒരു രാജ്യത്ത്‌ ഉള്ള എല്ലാ ആളുകളും കണ്ണൂപൊട്ടന്‍മാരായിരുന്നു. എവിടെ നിന്നോ അവര്‍ പറഞ്ഞുകേട്ടു ആന എന്നൊരു ജന്തു ഉണ്ടെന്ന്‌. അതെങ്ങിനെയുള്ള ജന്തുവാണ്‌ എന്ന്‌ അറിഞ്ഞു വരുവാന്‍ വേണ്ടി അവരുടെയിടയില്‍ നിന്നും സത്യം മാത്രം പറയും എന്നുറപ്പുള്ള അഞ്ചു പേരെ തെരഞ്ഞെടുത്ത്‌ പറഞ്ഞയച്ചു.

അവരഞ്ചുപേരും ആനയേ അന്വേഷിച്ചു യാത്രയായി. പോയിപ്പോയി അതിലൊരാള്‍ ആനയുടെ അടുത്തെത്തി. അതിണ്റ്റെ ഉടലില്‍ ആകെ തടവിയിട്ടു തിരികെ യാത്രയായി. കുറച്ചു നാളുകള്‍ കൊണ്ട്‌ തണ്റ്റെ നാട്ടിലെത്തി.

കാത്തിരുന്ന നാട്ടുകാറ്‍ ചോദിച്ചു ആന എങ്ങനെയുള്ള ജന്തുവാണ്‌?

സുഹൃത്തുക്കളേ , ഞാന്‍ ആനയുടെ അടുത്തു പോയി, അതിനെ തൊട്ടു തടവി, അതു ഭിത്തിപോലെ ഒരു സാധനമാണ്‌. ഇതു സത്യം സത്യം സത്യം . ഞാന്‍ സത്യമേ പറഞ്ഞിട്ടുള്ളൂ. കുറച്ചു പേര്‍ വിസ്വസിച്ചു അദ്ദെഹത്തിണ്റ്റെ അനുയായികളായി കൂടുകയും ചെയ്തു. പക്ഷെ ഇനിയും ചിലര്‍ക്ക്‌ അത്ര വിശ്വാസം പോരാ. അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ കൂടി വരട്ടെ എന്നിട്ടു തീരുമാനിക്കാം.

ദിവസങ്ങള്‍ കഴിഞ്ഞു അടുത്ത ആള്‍ തിരിച്ചെത്തി. അദ്ദെഹം പറഞ്ഞു-- സുഹൃത്തുക്കളേ എല്ലവരും വന്നോളൂ, എന്നെ പൂജിച്ചുകൊള്ളൂ എന്തുകൊണ്ടെന്നാല്‍ ഞാന്‍ ആനയെ തൊട്ടവനാകുന്നു. ആന എന്നത്‌ ശരിക്കും തൂണു പോലെ ഒരു സാധനമാണ്‌ . നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഞാന്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. അദ്ദേഹതിണ്റ്റെയും പിന്നാലെ കുറെ പേര്‍ പോയി അനുയായികളായി സിന്ദാബാദ്‌ വ഼P>¿ളിച്ചു.

ഈ കഥ ഇങ്ങനെ തുടര്‍ന്ന്‌ ആന ചൂലു പോലെയെന്നും, കുഴല്‍ പോലെയെന്നും മറ്റും മറ്റും ഞാന്‍ കൂടുതല്‍ വിശദീകരിക്കേണ്ടല്ലൊ.

ഡാലിയുടെ അദ്വൈതം ദ്വൈതം ഒക്കെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ വൃദ്ധമനസ്സില്‍ ഓര്‍മ്മ വന്ന ഒരു കഥയാണേ ചുമ്മാതങ്ങു കുറിച്ചു എന്നു മാത്രം

4 comments:

  1. യാഥാര്‍ത്യത്തെ അതു പോലെ വിവരിച്ച ഏത് തത്വശാസ്ത്രഞ്ജനുണ്ട്? ഓരോരുത്തരും അവരുടേതായ രീതികളില്‍ ഒരേ കാര്യം തന്നെ വ്യാഖ്യാനിക്കുന്നു. എല്ലാവരും ഒന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ അത് അറു ബോറാകുമായിരുന്നിലേ. അന്ധന്മാര്‍ അവരുടേതായ രീതിയില്‍ ആനയെ ഉള്‍ക്കൊണ്ടു. അവര്‍ ശരിയായിരിന്നു, എന്നാല്‍ പൂര്‍ണ്ണരായിരുന്നില്ല. എല്ലാം വായിക്കണം, ഉര്‍ക്കൊള്ളണം. പിന്നെയേ വരുന്നുള്ളൂ ശരിയും തെറ്റും, അവ ആപേക്ഷികങ്ങളാണുതാന്നും.

    ReplyDelete
  2. ഹെറിറ്റേജ് മാഷേ,നമ്മളവിടെ ഇതു വരെ ആനയെ വിശദീകരിക്കന്‍ തുടങ്ങില്ല.
    പട്ടിയേയും ആടിനേയും ആണൊ താരതമ്യം ചെയ്യുന്നതറിയാന്‍ പട്ടിയും ആടും എന്താണെന്നറിയേണ്ട്?
    അതൊ അതു ശുദ്ധ ഭോഷ്ക് എന്നാണോ അങ്ങേക്കും തോന്നിയത്?
    അല്ലെങ്കില്‍ മാഷിനു പറയാന്‍ കഴിയുന്നത് ഇവിടെ പോസ്റ്റാക്കിയിട്ട് ഇടാമൊ?
    പൈതൃകം വലിച്ചെറിയാന്‍ എന്തായാലും ഞാന്‍ തയ്യാറല്ല.
    കാളിയന്‍ പറഞ്ഞിടത്തായിരിക്കണം എന്റെ വിചാരങ്ങള്‍.

    ReplyDelete
  3. എന്ത് വിശ്വസിക്കണം, എന്ത് കരുതണം എന്നത് നമുക്ക് ചിന്തിക്കേണ്ട കാര്യമാണ്. അഭിപ്രായങ്ങള്‍ പലതുണ്ടാകും. സത്യത്തോട് അടുത്ത് നില്‍ക്കുന്നതാണ് നമുക്കാവശ്യം.

    ReplyDelete
  4. കണ്ണിനു കാഴ്ച നല്‍കുന്ന പ്രകാശം തന്നെയല്ലേ ചിലപ്പോള്‍ ആ കാഴ്ച നഷ്ടപ്പെടുത്തുന്നതും (ക്വാണ്ടം മെക്കാനിക്സ് അനുസരിച്ചു ചില അതിസൂഷ്മപദാര്‍ഥങ്ങളെ പൂര്‍ണ്ണമായ കൃത്യതയോടെ നിരീക്ഷിക്കുന്നതില്‍ കഴിവുകേട്-അന്ധത വരുത്തുന്നതും പ്രകാശം തന്നെ). കണ്ണുപൊട്ടന്മാര്‍ക്കും സാധ്യമാകുന്ന ഉള്‍ക്കാഴ്ചകളെ കുറിച്ചു വിശദീകരിച്ചാലും ഗുരോ.

    ReplyDelete