Monday, September 18, 2006

ശ്രീരാമന്‍ ബാലിയെ കൊല്ലാന്‍ പോകുന്ന ആ കഥ

അതേ ആശാനേ ഒരു സംശയം ചോദിച്ചോട്ടേ?

എന്താ മാഷേ?

ശ്രീരാമന്‍ ബാലിയെ കൊല്ലാന്‍ പോകുന്ന ആ കഥയില്ലേ അതില്‍ എനിക്കൊരു സംശയം. ആദ്യം സുഗ്രീവനോടു പറഞ്ഞു- നീ പോയി യുദ്ധത്തിനു വിളിക്ക്‌ - അവനെ ഞാന്‍ അമ്പെയ്തു കൊന്നോളാം എന്ന്. എന്നിട്ട്‌ യുദ്ധം തുടങ്ങി സുഗ്രീവന്‍ ഇടി കൊണ്ട്‌ പഞ്ചറായി തിരികെ ഓടി വന്നു - എന്നെ കൊല്ലിക്കാന്‍ വിട്ടതാണോ എന്നു ചോദിച്ചപ്പോള്‍ പറയുന്നു, - തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിപ്പോയി, അതുകൊണ്ട്‌ നീ ദേ ഈ ഒരു മാലയിട്ടോളൂ എന്നും പറഞ്ഞ്‌ -ഒരു മാല അണിയിച്ച്‌ വിടുന്നു,. അല്ല മാഷേ എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ, ബാലിയുടെ കഴുത്തില്‍ ജന്‍മനാ തന്നെ മാലയുണ്ട്‌ , സുഗ്രീവണ്റ്റെ കഴുത്തില്‍ മാലയില്ല താനും, അപ്പോഴല്ലേ തിരിച്ചറിയാന്‍ എളുപ്പം. പിന്നെന്തിനാ ഈ നാടകം കളിച്ചത്‌?

എണ്റ്റെ പൊന്നു മാഷേ. അതിണ്റ്റെ പിന്നിലൊരു രഹസ്യമുണ്ട്‌. ശ്രീരാമനു തിരിച്ചറിയാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടല്ല ആ വേല കാണിച്ചത്‌. ഒരു കാര്യസാധ്യത്തിന്നു വേണ്ടി ആരെങ്കിലും നമ്മെ സമീപിച്ചാല്‍ അതു കഴിഞ്ഞു കിട്ടൂന്നതു വരെ അയാള്‍ നമുക്കു വിധേയനായിരിക്കും. അതു കഴിഞ്ഞാലോ? പല സന്ദര്‍ഭങ്ങളിലും ഉപകാരസ്മരണ ഇല്ലാതാകുന്നതു ലോകനിയമം.

ശ്രീരാമണ്റ്റെ സഹായമില്ലായിരുന്നെങ്കിലും സുഗ്രീവന്‍ തന്നെത്താനേ ബാലിയെ കൊന്നേനെ എന്നൊരു വാദമുഖം സുഗ്രീവനില്‍ നിന്നു പില്‍ക്കാലത്ത്‌ ഉണ്ടാകാനുള്ള സാദ്ധ്യത മുളയുണ്ടാകുന്നതിനു മുന്‍പേ തന്നെ നുള്ളിക്കളയുകയായിരുന്നു ആ നാടകത്തിലൂടെ. തണ്റ്റെ മുന്നില്‍ വച്ചു തന്നെ ബാലി അവനെ കൊല്ലുമായിരുന്നു എന്നും താന്‍ തന്നെയാണ്‌ അവണ്റ്റെ രക്ഷകന്‍ എന്നും ഉള്ളതിന്‌ ഒരു തെളിവുണ്ടാക്കി എന്നു മാത്രം.

ഇതൊക്കെ രാജനീതിയില്‍ പെട്ട കാര്യങ്ങളാണേ രാമായണത്തിലേ പല സന്ദര്‍ഭങ്ങളിലും ഇതുപോലെയുള്ള രംഗങ്ങള്‍ കാണാന്‍ കിട്ടും.

21 comments:

  1. നന്നായി. പുതിയ ഒരു അറിവും കൂടി.

    ReplyDelete
  2. ഹരീ (ഇന്‍‌ഡ്യാ ഹെരിറ്റേജ് എന്നൊക്കെ എഴുതിപ്പിടിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണിങ്ങനെ വിളിക്കുന്നത്. വിരോധമുണ്ടെങ്കില്‍ പറയുമല്ലോ),
    ശ്രീരാമന്‍ എന്തിനാണു ബാലിയെ ഒളിയമ്പെയ്തു കൊന്നത്‌ എന്നറിയാന്‍ താല്പര്യമുണ്ട്. കൂടാതെ ബാലിയുടെ ഭാര്യയായ താരയെ സുഗ്രീവന്‍ കൈക്കലാക്കിയല്ലോ. അന്നത്തെ വ്യവസ്ഥിതിയില്‍ അത് അംഗീകരിക്കപ്പെടാവുന്ന സംഭവമായിരുന്നോ? താരോപദേശത്തിലെ “നിന്നുടെ ഭര്‍‌ത്താവു ദേഹമോ ജീവനോ, ധന്യേ പരമാര്‍‌ത്ഥമെന്നോടു ചൊല്ലുക” എന്ന വരികള്‍‌ക്ക് എന്താണര്‍‌ത്ഥം?

    പിന്നെ, കൊടുത്തിരുന്ന ലിങ്കില്‍ പാട്ടില്ല.

    ഞാന്‍ ഒരു മതവിശ്വാസിയല്ലെങ്കിലും, ഈ കാര്യങ്ങളൊക്കെ താങ്കള്‍ വിശദീകരിക്കുമ്പോള്‍ വായിക്കാന്‍ രസമുണ്ട് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

    ReplyDelete
  3. പൈതൃക മാഷേ,

    മേല്‍കമന്റില്‍ സൂചിപ്പിച്ചിരിക്കുന്ന ഫയല്‍ ഡൌണ്‍ലോഡാന്‍ സാധിക്കുന്നില്ലല്ലോ :(

    ReplyDelete
  4. Dear Manjith, Hope this time it works. Regards ( if it still doesn'e work open http://indiaheritage1.blogspot.com and click on the paragraph , or the source file is stored as http://geicities.com/indiaheritage/new.mp3)

    കുറച്ചുനാള്‍ മുന്‍പെഴുതി ഈണം കൊടുത്ത (മധ്യമാവതി രാഗം) ഒരു ദേശഭക്തി ഗാനമാണ്‌. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക്‌ നല്ല പാട്ടൂകാരേ കൊണ്ട്‌ പാടിച്ചിട്ടുണ്ട്‌. പക്ഷെ വീട്ടില്‍ ഇരുന്ന് അതു സാധിക്കാത്തതു കൊണ്ട്‌ ഞാന്‍ തന്നെ ആണിന്റേയും പെണ്ണിന്റേയും കോറസ്ന്റെയും എല്ലാം ഒരുമിച്ചങ്ങു പാടിയിരിക്കുന്നു. എനിക്കൊരു ചെറിയ യമഹയുണ്ട്‌ അതില്‍ പശ്ചാത്തലസംഗീതവും എല്ലാം കൂടിയാകുമ്പോള്‍ ഏകദേശം ഒരു വധമാണെന്നറിയാം എന്നാലും ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാല്‍ അവരുടെ പ്രോഗ്രാമിനുപയോഗികാമല്ലൊ എന്നു കരുതി കയട്ടുമതി ചെയ്യുന്നു. കേട്ട്‌ അഭിപ്രായം അറിയിക്കുമല്ലൊ

    get the file. doing the whole work alone it does not stand up to the lower mark even

    ReplyDelete
  5. Dear manjith ,

    Sorry it displays some other "us.share" etc to the anchor address i write, so please write this address http://geocities.com/indiaheritage/new.mp3 in the address bar

    and download it

    Regards
    panicker

    ReplyDelete
  6. പുലികേശി രണ്ട്‌ എന്നെ ഹരി എന്നു സംബോധന ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളു. ആദ്യം ഞാന്‍ വിചാരിച്ചു താങ്കളുടെ മറ്റേതെങ്കിലും സുഹൃത്താണെന്നു തെറ്റിദ്ധരിച്ചതാണെന്ന്‌.
    വിശ്വാമിത്രണ്റ്റെ കഥ പറയാനും അതിലൂടെ നമ്മുടെ സംസ്കാരത്തെപറ്റി നമുക്കുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ കുറേയൊക്കെ വെളിപ്പെടുത്താനുമാണ്‌ ഞാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്‌. വിശ്വാമിത്രന്‍ അഹംകാരത്തിണ്റ്റെ മൂര്‍ത്തീഭാവമായ രാജാവായിരുന്നു. അതില്‍ നിന്നും ക്രമേണ കാമം ക്രോധം ലോഭം മോഹം എന്നിത്യാദികളെ ഓരോന്നായി വെടിഞ്ഞ്‌ സാക്ഷാല്‍ ബ്രഹ്മസ്വഭാവത്തിലെത്തുന്നതാണ്‌ ആ കഥ.

    പക്ഷെ നാം ചര്‍ച്ച ചെയ്തു ചെയ്തു വന്നപ്പോള്‍ കാണുന്നത്‌ നാം തിരികെ 'അഹം' എന്ന ആ 'കാര'ത്തിലേക്ക്‌ പാഞ്ഞു കൊണ്ടിരിക്കുന്നതായാണ്‌.

    ചര്‍ച്ച ചെയ്യുന്നത്‌ അറിവു നേടാനായിരിക്കണം. അറിവു നേടണമെങ്കില്‍ അതിന്‌ എതെങ്കിലും ഒരടിത്തറയില്‍ നിന്നു തുടങ്ങണം. ആ അടിത്തറ ഉള്ളവര്‍ തമ്മില്‍ വേണം ചര്‍ച്ച ചെയ്യാന്‍. അല്ലാതെ ഞാന്‍ മീറ്റര്‍ അളവാണ്‌ ഉപയോഗിക്കുന്നത്‌ അതുകൊണ്ട്‌ അതുപയോഗിച്ചു വേണം നിങ്ങളുടെ വെള്ളവും , തൂക്കവും ഒക്കെ അളക്കാന്‍ - അല്ലെങ്കില്‍ ഞാന്‍ സമ്മതിക്കില്ല എന്നപോലെയുള്ള വാദമുഖങ്ങള്‍ അരോചകമാണ്‌. അതിനെയും വിതണ്ഡാവാദം എന്നു തര്‍ക്കശാസ്ത്രത്തില്‍ പറയും.( 'അഥ' ശബ്ദത്തിന്‌ അര്‍ഥമായി ഞാന്‍ കൊടുത്ത വ്യാഖ്യാനം വായിച്ചിരിക്കുമല്ലൊ. ) ഛാന്ദോഗ്യോപനിഷത്തില്‍ പറഞ്ഞിരിക്കുന്ന വാചകത്തിണ്റ്റെ അര്‍ത്ഥം ഒട്ടും വരാത്തതും വേറെ അര്‍ഥം വരുന്നതുമായ വ്യാഖ്യാനം വെട്ടം മാണി എഴുതിയിരിക്കുന്നു. ഇപ്പോഴത്തെ ആളൂകള്‍ അതാണ്‌ പ്രമാണം എന്നു വിചാരിക്കാന്‍ പാടില്ല, അതുകൊണ്ടാണ്‌ ഞാന്‍ സംസ്കൃതം അറിയാവുന്ന ആരുടെയെങ്കിലും അടുത്ത്‌ പോയി പഠിക്കൂ എന്നും എന്നിട്ടും സംശയമുണ്ടെങ്കില്‍ വരൂ എന്നും പറഞ്ഞത്‌.

    രണ്ടര മൂന്നു വയസ്സുള്ള ഒരു കൊച്ചു കുട്ടി തണ്റ്റെ പിതാവിനോട്‌" രാത്രിയില്‍ ഈ സൂര്യന്‍ എവിടെപോകുവാ അഛാ" എന്നു ചോദിച്ചാല്‍ അന്നേരം " സൂര്യന്‍ എങ്ങും പോകുന്നില്ല , ഭൂമി കറങ്ങുകയാണ്‌ നമുക്കു തോന്നുകയാണ്‌----" എന്നൊക്കെ പറയുമോ? ഇല്ല പിന്നെയോ? സൂര്യന്‍ കടലില്‍ പോയി എന്നോ മറ്റോ പറയും -- ഭാവിയില്‍ അതു തിരുത്തിക്കൊടുക്കുകയും ചെയ്യും.

    അതായത്‌ ആദ്യകാലങ്ങളില്‍ ചില കള്ളങ്ങള്‍ -(- ഞാന്‍ മുമ്പ്‌ അക്ഷരം എഴുതുന്നതിനെ ഒന്നു സൂചിപ്പിച്ചിരുന്നു. -)- പറയുകയൂം ആ കള്ളങ്ങളുടെ തന്നെ സഹായത്താല്‍ പിന്നീടു സത്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു മുമ്പ്‌- എന്തൊക്കെ കള്ളങ്ങളാണ്‌ ആദ്യം പറഞ്ഞതെന്നും ഏതൊക്കെ ഏതൊക്കെ സമയത്താണ്‌ തിരുത്തേണ്ടതെന്നും അറിഞ്ഞ്‌ ചെയ്യുന്നതാണ്‌ ഗുരുകുല സമ്പ്രദായം. അതു ശിഷ്യണ്റ്റെ ധാരണാശക്തിയെ അനുസരിച്ച്‌ ഗുരു ചെയ്യും.

    ഇന്നു നാഴികക്കു നാല്‍പതു വട്ടം നാനൂറു ഗുരുക്കന്‍മാര്‍ വന്നു സത്യങ്ങള്‍ തന്നെ പഠിപ്പിക്കുന്നു. നന്നായി വരട്ടെ.

    അതുകൊണ്ട്‌ ഞാന്‍ ചര്‍ച്ചയില്‍ നിന്നൊഴിഞ്ഞ്‌ ഈ തമാശയൊക്കെ കണ്ടു രസിക്കുന്നു.

    താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങളെക്കുറിച്ച്‌ എനിക്കുള്ള അഭിപ്രായം ഒരു പോസ്റ്റ്‌ ആക്കി ഇടാം പിന്നീട്‌ ആ പാട്ട്‌ ഞാന്‍ കൊടുക്കുന്ന ലിങ്ക്‌ ഇവന്‍ hTTp കഴിഞ്ഞ്‌ {ഉസ്‌.ഷരെ} എന്നൊക്കെ ചേര്‍ത്‌ കൊളമാക്കി. അതു കൊണ്ട്‌ type in address bar
    http://geocities.com/indiaheritage/new.mp3
    പാട്ട്‌ ഡൌണ്‍ലോഡ്‌ ആകും.

    വിനയത്തോടെ

    ReplyDelete
  7. പാട്ടുകേട്ടു. സംഗീതവും കൂടിയായി. അല്‍ഭുതപരതന്ത്രന്‍ എന്നു കെട്ടിട്ടുണ്ടോ? ഞാനിപ്പൊ അവനായി (ക്രെ.വി കെ എന്‍) ഇനിയെന്തൊക്കെയുണ്ടാവോ കൈയില്‍?

    ReplyDelete
  8. സിദ്ധാര്‍ഥന്‌

    എണ്റ്റെ ഗര്‍ദ്ദഭപ്രിയാലാപനം കേട്ടു എന്നല്ലാതെ ഇഷ്ടപ്പെട്ടോ എന്നു പറഞ്ഞില്ല. അഥവാ ഏതെങ്കിലും പ്രൊഗ്രാമിന്‌ ആര്‍ക്കെങ്കിലും പാടണമെങ്കില്‍ അതിണ്റ്റെ മ്യുസിക്‌ ഉം വരികളും ആണ്‌ പെണ്‌ കോറസ്‌ വിഭജനങ്ങളും അപ്ളോഡ്‌ ചെയ്യാം.


    വിശ്വപ്രഭ എഴുതിയത്‌ പോലെ ചെറുപ്പത്തില്‍ പഠിക്കാന്‍ കാശിന്‌ ബുദ്ധിമുട്ടുണ്ടായിരുന്നപ്പോള്‍ ഹാര്‍മോണിയവും തൂക്കി ചെറിയ ചെറിയ പല സ്റ്റേജുകളിലും നാടകങ്ങള്‍ക്ക്‌ പിന്നണിപ്പാട്ടുകള്‍ ചിട്ടപ്പെടുത്തുകയും, പാടുകയും, പാടിപ്പിക്കുകയും മറ്റും ചെയ്തു കിട്ടിയ ചെറിയ ഈ കഴിവു ഞാന്‍ നിലനിര്‍ത്തിക്കൊണ്ടു പോരുന്നു എന്നു മാത്രം.

    നന്ദി

    ReplyDelete
  9. ഇത് പുതിയ അറിവാണ്. ഇത്രരം സന്ദേശങ്ങള്‍ രാമായണത്തില്‍ ഒളിഞ്ഞിരുപ്പുണ്ട് എന്ന വിലപ്പെട്ട വിവരത്തിന് നന്ദി.

    ReplyDelete
  10. ഭവാന്‍ ആരാണ്‌..? മനസാ ദക്ഷിണ അര്‍പ്പിച്ച്‌ ചൊദിക്കുന്നു, ഈ മിടുക്കനെ കൂടെ ശിഷ്യനാക്കരുതൊ..?

    ReplyDelete
  11. ഭവാന്‍ ആരാണ്‌..? മനസാ ദക്ഷിണ അര്‍പ്പിച്ച്‌ ചൊദിക്കുന്നു, ഈ മിടുക്കനെ കൂടെ ശിഷ്യനാക്കരുതൊ..?

    ReplyDelete
  12. ശ്രീജിത്‌,

    ഭാരതീയസംസ്കാരത്തിണ്റ്റെ മുഖമുദ്രയായ ഹൈന്ദവതത്വശാസ്ത്രം സമൂഹത്തിണ്റ്റെ നന്‍മക്കു വേണ്ടി എല്ലാതത്വങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌ - സാമാന്യജനങ്ങളുടെ അറിവിലേക്കായി ഇതിഹാസപുരാണങ്ങളില്‍ കൂടി.

    പുണ്യം എന്നും പാപം എന്നും ഓരൊ കര്‍മ്മങ്ങളെ എടുത്ത്‌ നിര്‍വ്വചിക്കാന്‍ സാധ്യമല്ല . കാരണം ഒരു കര്‍മ്മവും പുണ്യമല്ല , ഒരു കര്‍മ്മവും പാപവുമല്ല =- അതിനെ പുണ്യമോ പാപമോ ആക്കുന്നത്‌ അതു ചെയ്യുന്നതിനു പിന്നിലുള്ള മനോവികാരം അഥവാ പ്രേരണയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ സ്ഥിതപ്രജ്ഞന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അവനെ സ്പര്‍ശിക്കുന്നില്ല എന്നും മറ്റും പറയുന്നത്‌.

    എങ്കില്‍ അനേകമനേകം ആളുകള്‍ അനേകമനേകം സന്ദര്‍ഭങ്ങളെ അവരവരുടെ ന്യായാന്യായചിന്തക്കു ശേഷം എങ്ങനെ നേരിട്ടു എന്നു വിസ്തൃതമായ കഥകളില്‍ കൂടി പറഞ്ഞു തരികയാണ്‌ ഇതിഹാസങ്ങളില്‍ - ഇതി ഹ ആസ -- ഇങ്ങനെ സംഭവിച്ചിരുന്നു എന്നാണ്‌ ഈ വാക്കിണ്റ്റെ അര്‍ഥം. അതു വായിച്ചു പഠിച്ച ശേഷം -- ഭഗവാന്‍ ഗീതയില്‍ പറഞ്ഞതും കൂടി ശ്രദ്ധിച്ചാല്‍ -- അവനവണ്റ്റെ വഴി തിരഞ്ഞെടുക്കാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം തരുന്നു --

    "വിമൃശ്യൈതദശേഷേണ യഥേഛസി തഥാ കുരു."

    ഇപ്പറഞ്ഞതു മുഴുവന്‍ വിചാരണാബുദ്ധിയോടുകൂടി പഠിച്ചതിനു ശേഷം നിനക്ക്‌ എന്ത്‌ തോന്നുന്നുവോ അതുപോലെ പ്രവര്‍ത്തിക്കൂ" എന്ന്‌; അല്ലാതെ ഞാന്‍ പറഞ്ഞ പോലെ എന്നല്ല.

    നമ്മുടെ ക്ളബ്ബിലെ ചില തര്‍ക്കങ്ങള്‍ കണ്ടപ്പോള്‍ പഴയ ഒരു തമാശയാണോര്‍ന്‍മ്മ വനത്‌ -

    രണ്ടു ചെവികേള്‍ക്കാന്‍ പാടീല്ലാത്തവര്‍ തമ്മില്‍ കാണൂന്ന ആ കഥ--

    ആദ്യത്തേയാള്‍-- അല്ല കാലത്തേ എങ്ങോട്ടാ? മാര്‍ക്കറ്റിലേക്കായിരിക്കും.

    രണ്ടാമന്‍ -- ഓ അല്ല ഞാന്‍ ആ മാര്‍ക്കറ്റു വരെ ഒന്നു പോകുവാ.

    ആദ്യത്തേയാള്‍-- അതു ശരി , ഞാന്‍ വിചാരിച്ചു മാര്‍ക്കറ്റിലേക്കായിരിക്കും എന്ന്.

    ഇങ്ങിനെയുള്ള ചര്‍ച്ചകള്‍ കൊണ്ട്‌ പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടാകില്ല, പക്ഷേ ശരിയാ സമയം കൊല്ലാം

    ഒന്നായി എഴുതാന്‍ നോക്കിയിട്ട്‌ വിശ്വാമിത്രകഥ എങ്ങുമെത്തുന്നില്ല അതുകൊണ്ട്‌ സ്വല്‍പ്പം കൂടി ക്ഷമിക്കുക.

    ഞാന്‍ ആദ്യം ആദ്യം ഇട്ട പോസ്റ്റ്കള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുന്നു അവ എവിടെ കിട്ടൂം?

    ReplyDelete
  13. ഗര്‍ദഭത്തിനു് പ്രിയമായതു് എന്നല്ലേ ഗര്‍ദഭപ്രിയത്തിനര്‍ത്ഥം? ഇനി ഞാനതിഷ്ടപ്പെട്ടുവെന്നു പറഞ്ഞാല്‍ അബദ്ധമാവുമോ? ;-)

    നന്നായിരുന്നു കേട്ടോ. ശ്രീജിത്തിന്റെ കമന്റു കണ്ടുവന്നപ്പൊഴാണു് മറുപടി കണ്ടതു്.
    ഇതിന്റെ പ്രിവ്യൂ നോക്കിയപ്പോള്‍ താങ്കളുടെ കമന്റും കണ്ടു. പോസ്റ്റുകളെവിടെ പോയെന്നാണു്? അതൊക്കെ സുഖമായി ആര്‍ക്കൈവിലിരിപ്പുണ്ടു്.

    ReplyDelete
  14. സിദ്ധാര്‍ഥന്‍ ന്‍ ന്‍ ന്‍ ,

    ആളൊരു രസികന്‍ തന്നെ.

    ക്ഷമികണം ആലാപനത്തെയാണേ ഉദ്ദേശിച്ചത്‌ ആസ്വാദകനെയല്ല

    ReplyDelete
  15. ഹരിയേട്ടാ,ഞാനും പാട്ടുകേട്ടു.സായംശാഖയില്‍ പണ്ടു വട്ടത്ത്തില്ലിരുന്നുപാടിയിട്ടുള്ള ഗണഗീതത്തിന്റെ ഒരു ചെറിയ ചുവ ഇല്ലേ എന്നൊരു സംശയമുണ്ടു കെട്ടൊ;-)
    ഹൈന്ദവതത്വശാസ്ത്രത്തിന്റെ ആ fuzzyness ഇഷ്ടപ്പെട്ടു. ചെയ്യരുത്,ചെയ്യണം ഇങ്ങനെയുള്ള പട്ടികകളൊന്നുമില്ലാത്ത ഒന്നാണ് ഈ ഫിലോസഫി എന്നാണോ ഹരിയേട്ടന്‍ പറയുന്നത്‌?ഒരു സംശയം കൂടി ചോദിച്ചോട്ടെ,മറ്റു മതങ്ങളില്‍,പ്രത്യേകിച്ച് ക്രിസ്തുദേവന്‍,മനുഷ്യസ്നേഹത്തെപ്പറ്റി ഒരുപാടുപരാമര്‍‌ശങ്ങളുണ്ട്.എന്നാല്‍ ഹിന്ദുമതത്തിന്‍ലെ കഥകളില്‍ ത്യാഗം,ശൌര്യം,ഭക്തി,വിനയം മുതലായ morals ആണു കൂടുതല്‍ കാണുന്നത്.എന്റെ ഈ അനുമാനം ശരിയാണോ?ആണെങ്കില്‍ അതിനെന്താവാം കാരണം?

    ReplyDelete
  16. മഹാഭാരതത്തില്‍ വിദുരോപദേശത്തില്‍ പറയുന്നു -

    "ദിവസേനൈവ തത്‌ കുര്യാല്‍ യേന രാത്രൌ സുഖം ഭവേല്‍
    യാവജ്ജീവേത തത്‌ കുര്യാല്‍ യേനാമുത്ര സുഖം വസേല്‍ "

    രാത്രിയില്‍ ഉറക്കം കെടുത്താത്ത കാര്യങ്ങള്‍ മാത്രമേ പകല്‍ ചെയ്യാവൂ, പരലോകത്ത്‌ സുഖമാകും വണ്ണം കഴിയാന്‍ സഹായിക്കുന്നതേ ഇഹലോകത്തില്‍ ജീവനോടിരിക്കുന്ന കാലത്തോളം ചേയ്യാവൂ.

    എണ്റ്റടുത്തു ചികിത്സക്കെത്തുന്ന പ്രഷറുകാരും ഷുഗറുകാരും മിക്കവാറുമെല്ലാം തന്നെ തമ്മില്‍ പാരപണിയുന്നതില്‍ വിദഗ്ധന്‍മാരും മറ്റുമാണെന്നത്‌ ഒരു സാന്ദര്‍ഭികപ്രസ്താവന

    ഇങ്ങിനെയുള്ള കര്‍മ്മങ്ങളെ പണ്ടു പറഞ്ഞിട്ടുള്ളതുപോെ-- ദശവിധപാപങ്ങള്‍ --

    (ഹിംസാസ്തേയാന്യഥാകാമം പൈശൂന്യം പരുഷാനൃതേ
    സംഭിന്നലാപം വ്യാപാദമഭിധ്യാ ദൃഗ്വിപര്യയം
    പാപം കര്‍മ്മേതി ദശധാ - ഹിംസ, കള്ളത്തരം(മോഷണം) എന്നിത്യാദി) എന്നിങ്ങനെ നിര്‍വചിക്കാന്‍ സാധ്യമല്ല , എന്നാല്‍ അതു പറഞ്ഞു കൊടുക്കുകയും വേണം. അതിനാണ്‌ കഥകള്‍. വിവിധ സന്ദര്‍ഭങ്ങള്‍ , വിവിധ സ്വഭാവക്കാരായ ആളുകള്‍, ഇങ്ങനെ വിശദമായി പ്രതിപാദിക്കുന്നത്‌. അല്ലാതെ എന്തു വേണമെങ്കിലും ചെയ്യാമെന്നല്ല - അതാണ്‌ ശ്രീകൃഷ്ണന്‍ - വിമൃശൈതദശേഷേണ- ഇതു മുഴുവന്‍ വിമര്‍ശനബുദ്ധിയോടുകൂടി പഠിച്ച ശേഷം അല്ലൊതെ അതിനു മുന്‍പല്ല - തനിക്കു തോന്നിയപോലെ ചെയ്യാന്‍ പറഞ്ഞത്‌. അതിനു മുമ്പു യുദ്ധം ചെയ്യുന്നില്ല എന്നു പറഞ്ഞപ്പോള്‍ പിടിച്ചു നിര്‍ത്തി ഇതൊക്കെ ഉപദേശിക്കുകയാണ്‌ ചെയ്തത്‌.

    ReplyDelete
  17. “ചര്‍ച്ച ചെയ്യുന്നത്‌ അറിവു നേടാനായിരിക്കണം. അറിവു നേടണമെങ്കില്‍ അതിന്‌ എതെങ്കിലും ഒരടിത്തറയില്‍ നിന്നു തുടങ്ങണം. ആ അടിത്തറ ഉള്ളവര്‍ തമ്മില്‍ വേണം ചര്‍ച്ച ചെയ്യാന്‍“

    പലപ്പോഴും പല ചര്‍ച്ചകളിലും യാതൊരു അടിത്തറയില്ലാതെ പങ്കെടുത്തിട്ടുണ്ടെങ്കിലും ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെപ്പറ്റി കുറച്ചൊക്കെ അറിയാവുന്ന എന്നാല്‍ വിരുദ്ധാഭിപ്രായങ്ങളുള്ള ആള്‍ക്കാരുടെ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അങ്ങിനെയായിരുന്നെങ്കില്‍ ധാരാ‍ളം കാര്യങ്ങള്‍ ആ ചര്‍ച്ചകളില്‍നിന്നും പഠിക്കാമായിരുന്നു.

    ഇപ്പോഴത്തെ ഇത്തരം കാര്യങ്ങളെ സംബന്ധിച്ചുള്ള പല ചര്‍ച്ചകളും വാദങ്ങളും കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതുകൊണ്ടോ തെറ്റായ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ ധാരണയുടെ പുറത്തോ ഒക്കെയാണെന്നാണ് എനിക്ക് ചിലപ്പോഴെങ്കിലും തോന്നുന്നത്. ശരി എന്താണ് എന്നറിയുവാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രം മതി എന്ന് തോന്നുന്നു, ഇതൊക്കെ നേരാംവണ്ണം മനസ്സിലാക്കാന്‍.

    താങ്കളുടെ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും.

    ReplyDelete
  18. hrnluപ്രിയ വക്കാരിമഷ്ടാ

    അക്ഷരം പഠിക്കാന്‍ തുടങ്ങുന്ന കുട്ടി ആശാന്റെ അടുത്തു നിന്നു അക്ഷരാഭ്യാസം തുടങ്ങുന്നതിനെ ചര്‍ച്ച എന്നല്ല നമ്മല്‍ പറയുന്നത്‌. അതു വിദ്യാഭ്യാസമാണ്‌.

    ദര്‍ശനങ്ങള്‍, വേദാന്തം ഇവയെപ്പറ്റി ഒന്നും അറിയില്ല എന്നു പറയുന്ന ഒരാളും, ക്വാണ്ടും മെക്കാനിക്സ്‌ എന്താണെന്നറിയാത്ത മറ്റൊരാളും തമ്മില്‍ എന്താണ്‌ ചര്‍ച്ച ചെയ്യുക എന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.

    ആദ്യം വേണ്ടത്‌ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം എന്താണെന്നു പഠിക്കുക, പിന്നീടു ചര്‍ച്ചയില്‍ പങ്കെടുക്കുക, അല്ലെങ്കില്‍ അതാതു വ്‌ഇഷയത്തെ കുറിച്ച്‌ അറിയാവുന്നവര്‍ തമ്മിലുള്ള ചര്‍ച്ച ശ്രദ്ധിക്കുക- അതില്‍ നിന്നും പഠിക്കുക.

    ഇതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌

    ReplyDelete
  19. “അല്ലെങ്കില്‍ അതാതു വിഷയത്തെ കുറിച്ച്‌ അറിയാവുന്നവര്‍ തമ്മിലുള്ള ചര്‍ച്ച ശ്രദ്ധിക്കുക- അതില്‍ നിന്നും പഠിക്കുക“

    ആ രീതിയിലുള്ള ചര്‍ച്ചയും അതില്‍നിന്നുള്ള പഠനവുമാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ അതിന് താങ്കള്‍ പറഞ്ഞതുപോലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആള്‍ക്കാര്‍ക്ക് ചര്‍ച്ച ചെയ്യുന്ന വിഷയത്തെപ്പറ്റി കുറച്ചെങ്കിലുമൊക്കെ അറിവ് വേണം, മുന്‍‌വിധികള്‍ കഴിയുന്നത്ര ഒഴിവാക്കുകയും വേണം. ഒരു തുറന്ന മനസ്സോടെയും തുറന്ന സമീപനത്തോടെയുമുള്ള ചര്‍ച്ചകളില്‍ നിന്നേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റൂ എന്ന് തോന്നുന്നു.

    ReplyDelete
  20. വളരെ ശരിയാണ്‌. അങ്ങിനെയാകുമെന്നു പ്രതീക്ഷിക്കാം

    ReplyDelete