Thursday, September 21, 2006

ആ താടിക്കാരന്‍ സന്യാസി എഴുതിയത്‌

മയ്യേവ ജീര്‍ണ്ണതാം യാതു യത്വയോപകൃതം ഹരേ
അല്ലയോ ഹരീ ( വാനരന്‌ ഹരി എന്നും സംസ്കൃതത്തില്‍ പര്യായപദമുണ്ട്‌), വാല്‌മീകിക്ക്‌ വേണമെങ്കില്‍ കപേ എന്നു കുറച്ചുകൂടി സാമാന്യമായ ഭാഷയില്‍ വിളിക്കാമായിരുന്നു. എന്നാല്‍ തണ്റ്റെ തന്നെ പേരായ ഹരി എന്ന വാക്കാണ്‌ ഉപയോഗിച്ചത്‌.
പിന്നീടോ? പ്രത്യുപകാരം എപ്പോഴാണ്‌ ചെയ്യേണ്ടി വരുന്നത്‌ - എന്തെങ്കിലും ആപത്ത്‌ അവര്‍ക്ക്‌ സംഭവിക്കുമ്പോള്‍- അതുകൊണ്ട്‌ അങ്ങിനെ നിനക്ക്‌ ഒരു പ്രത്യുപകാരം ചെയ്യേണ്ടി വരാതെ യാതൊരു ഉപകാരം നിന്നാല്‍ എനിക്കു വേണ്ടി ചെയ്യപ്പെട്ടൂവോ അതു എന്നില്‍ തന്നെ ലീനമായിപോകട്ടെ എന്നാണ്‌ ആ താടിക്കാരന്‍ സന്യാസി എഴുതിയത്‌ ആചാര കുലമാഖ്യാതി എന്നു ഞാന്‍ മുമ്പൊരിക്കല്‍ എഴുതി - അവനവണ്റ്റെ ആചാരം കണ്ടാല്‍ ഏകദേശം ഊഹിക്കാം ഏന്തുതരം കുടുംബത്തില്‍ പിറന്നതായിരിക്കും എന്നു എന്നു പറയാറില്ലേ അതു തന്നെ.

ശ്രീരാമണ്റ്റെ നിലവാരത്തിലുള്ള ഒരുവണ്റ്റെ നാക്കില്‍ നിന്നുതിരുവാന്‍ ---

ഹേയ്‌ നമ്മളായിരുന്നെങ്കില്‍ ഇതിലൊക്കെ എത്രയോ ഭംഗിയായി എഴുതിയേനേ അല്ലേ?

4 comments:

  1. സന്യാസി കലക്കി. നല്ല ഉത്തരം. പറയാവുന്നതില്‍ വച്ച് ഏറ്റവും നല്ലത്. എന്താ ആ മനസ്സിന്റെ ഒരു വ്യാപ്തി.

    ReplyDelete
  2. ഏട്ടാ,
    ബുദ്ധിമുട്ടാവില്ലെങ്കില്‍ ഏട്ടെനെത്ര വയസ്സായെന്ന് പറയാമോ..?
    :)

    ReplyDelete
  3. ഏട്ടാ,
    ബുദ്ധിമുട്ടാവില്ലെങ്കില്‍ ഏട്ടെനെത്ര വയസ്സായെന്ന് പറയാമോ..?
    :)

    ReplyDelete