Thursday, September 14, 2006

സുഭാഷിതം -- neethiSaasthram

പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം നമ്മുടെ മുന്നില്‍ നമ്മളെക്കുറിച്ച്‌ നല്ലവാക്കുകള്‍ പറയുകയും , അല്ലാത്തപ്പോള്‍ നമുക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍, വിഷം നിറച്ച ശേഷം മുകളില്‍ പാല്‍ കൊണ്ടു മൂടിയിരിക്കുന്ന കുടം പോലെയാണ്‌ അവരെ വിശ്വസിക്കരുത്‌..
നവിശ്വസേല്‍ കുമിത്രേ ച , മിത്രേ ചാതി ന വിശ്വസേല്‍കദാചില്‍ കുപിതം മിത്രം സര്‍വ്വം ഗുഹ്യം പ്രകാശയേല്‍.
ദുഷിച്ച കൂട്ടുകാരനേ ഒരിക്കലും വിശ്വസിക്കരുത്‌. നല്ല മിത്രത്തേപ്പോലും അതിയായി വിശ്വസിക്കരുത്‌- കാരണം ഏതെങ്കിലും കാരണവശാല്‍ പിണങ്ങിയാല്‍ അന്നേരം അവനതെല്ലാം വിളിച്ചുപറയാന്‍ സാദ്ധ്യതയുണ്ട്‌.
മനസാ ചിന്തിതം കാര്യം വചസാ ന പ്രകാശയേല്‍ മന്ത്രേണ രക്ഷയേല്‍ ഗൂഢം കര്യേ ചാപി നിയോജയേല്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യം പ്രവൃത്തിയിലാകുന്നതുവരെ പുറത്തു പറയരുത്‌ അത്‌ രഹസ്യമായിരിക്കണം.
ഈ വിഷയം വാല്‌മീകി രാമായണത്തില്‍ രാമനെ അഭിഷേകം ചെയ്യുന്ന സമയത്ത്‌ പറയുന്നുണ്ട്‌- വസിഷ്ഠനെ വിളിച്ച്‌ ഒരുക്കങ്ങളെല്ലാം നടത്താന്‍ പറഞ്ഞു. അതിനു ശേഷം രാമനേ വരുത്തിയിട്ട്‌ ഇങ്ങിനെ പറയുന്നു - നാളെ രാവിലെ നിണ്റ്റെ രാജ്യാഭിഷേകം നടത്താന്‍ തീരുമാനിച്ചു. ഒരു ദിവസത്തെ വ്രതം നോക്കണമല്ലൊ അതിനുമുമ്പ്‌. അതുകൊണ്ട്‌ ഇപ്പോള്‍ തന്നെ സീതയേയും കൂട്ടി വ്രതം തുടങ്ങിക്കൊള്ളുക. എന്നാല്‍ ഇനിയും ഒര༂R>µ ദിവസം ബാക്കിയുണ്ട്‌, ഇതു പുറത്തു പറഞ്ഞും പോയി.
അതിനു ശേഷം പറയുന്നു "====കിം നു ചിത്തം മനുഷ്യാണാമനിത്യമിതി മേ മതം=======" ആരെല്ലാം എന്തൊക്കെ പറഞ്ഞാലും എത്ര കൂട്ടൂകാരോ ബന്ധുക്കളോ ആകട്ടെ മനുഷ്യണ്റ്റെ മനസ്സല്ലേ അതു മാറിയേക്കാം" പറഞ്ഞതു പോലെ തന്നെ ഫലിച്ചു രാമന്‍ കാട്ടിലും ഭരതന്‍ നാട്ടിലും.
ഇതു പുറത്തു പറയാതെ ചെയ്തതു കോണ്ടാണ്‌ പൊഖ്രാനില്‍ അണുപരീക്ഷണം കഴിഞ്ഞപ്പോള്‍ അമേരിക്ക പറഞ്ഞത്‌ അവിടെ എന്തോ ഭൂകമ്പം ഉണ്ടായിട്ടുണ്ട്‌ എന്ന്

5 comments:

  1. പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം നമ്മുടെ മുന്നില്‍ നമ്മളെക്കുറിച്ച്‌ നല്ലവാക്കുകള്‍ പറയുകയും ,

    ReplyDelete
  2. ശരിയാണ്. പക്ഷെ ഒന്നിനേയും വിശ്വസിച്ചുകൂടാത്ത ഒരു സാഹചര്യം വന്നാല്‍ മനുഷ്യനു വട്ടായിപ്പോകും. നന്മ ചെയ്യുക. വരുന്നത് വരട്ടെ എന്ന് വിചാരിക്കുക. ഒരു നല്ല മിത്രം മറ്റുള്ളവരെ വിശ്വസിക്കണം എന്ന് പറയും. എന്നാലും ചിലപ്പോള്‍ ചോദ്യം ചെയ്ത് പോകും.

    “നമ്മുടെ മുന്നില്‍ നമ്മളെക്കുറിച്ച്‌ നല്ലവാക്കുകള്‍ പറയുകയും , അല്ലാത്തപ്പോള്‍ നമുക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍, വിഷം നിറച്ച ശേഷം മുകളില്‍ പാല്‍ കൊണ്ടു മൂടിയിരിക്കുന്ന കുടം പോലെയാണ്‌ അവരെ വിശ്വസിക്കരുത്‌.” ഇത്തരമൊരു കൂട്ടുകെട്ട് വേണ്ടാന്നു വെക്കുന്നതല്ലേ എളുപ്പം?

    മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യം കൂട്ടുകാരോട് പറഞ്ഞുകൂടേ? ഇല്ലെങ്കില്‍പ്പിന്നെ കൂട്ടെന്തിന്?

    സുഭാഷിതം ഇഷ്ടമായി :)

    ReplyDelete
  3. സൂ പറഞ്ഞതുപോലെ ഒന്നിനെയും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ പ്രാന്ത് പിടിപ്പിക്കും. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നമുക്ക് സന്തോഷം തരണമല്ലോ. ഒരാളെ വിശ്വസിക്കുക എന്ന പ്രവര്‍ത്തി അയാളെ പൂര്‍ണ്ണമായും വിശ്വസിക്കുക എന്ന അവസ്ഥയിലേ നമുക്ക് സന്തോഷം തരികയുള്ളൂ എന്നാണെങ്കില്‍ അങ്ങിനെ ചെയ്യേണ്ടേ.

    അതേ സമയം മണുക്കൂസ് ആവാനും പാടില്ല. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നുള്ള തിരിച്ചറിവും വേണം എന്ന് തോന്നുന്നു.

    ചെയ്യാനുള്ളതൊക്കെ ചെയ്യുക, കിട്ടാനുള്ളതൊക്കെ കിട്ടിക്കൊള്ളും-ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്. ഒരാളെ ആത്‌മാര്‍ത്ഥമായി വിശ്വസിക്കാമെന്ന് നമുക്ക് ബോധ്യം വന്ന് നമ്മള്‍ വിശ്വസിച്ച് അവസാനം അയാള്‍ വഞ്ചിച്ചാല്‍ കിട്ടാനുള്ളതാണെങ്കില്‍ അയാള്‍ക്ക് കിട്ടും. അല്ലെങ്കില്‍ അത് നമുക്ക് പറഞ്ഞിട്ടുള്ളതായിരിക്കും. നമ്മളും ആരെയെങ്കിലും അങ്ങിനെ വഞ്ചിച്ചിട്ടുണ്ടായിരിക്കും എന്നെങ്കിലും.

    പക്ഷേ പ്രായോഗിക ബുദ്ധി എവിടെയും കാണിക്കണം. പ്രത്യേകിച്ചും രാജഭരണത്തില്‍-കാരണം അവിടെ ഒരു രാജ്യത്തെ മൊത്തം ബാധിക്കുന്ന കാര്യങ്ങളാണല്ലോ. അവിടെ ഈ പറഞ്ഞതുപോലെ ആരെയും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പറ്റില്ല. ഇന്നത്തെ കൂട്ടുകാരന്‍ നാളത്തെ പാരക്കാരന്‍ ആയിരിക്കും.

    ഇതെല്ലാം എന്റെ ചിന്തകള്‍. നല്ല സുഭാഷിതം. ഇനിയും പോരട്ടെ.

    സംസ്കൃത ശ്ലോകങ്ങള്‍ കഴിഞ്ഞ് ഒരു ഗ്യാപ്പിട്ടിട്ട് അതിന്റെ വ്യാഖ്യാനമോ, അല്ലെങ്കില്‍ ഖണ്ഡിക തിരിച്ചുള്ള എഴുത്തോ ആണെങ്കില്‍ ഒന്നുകൂടി വായനാസുഖം കിട്ടില്ലായിരുന്നോ എന്നൊരു സംശയം. പക്ഷേ അതൊന്നും വായനയ്ക്ക് ഒരു തടസ്സമായില്ല.

    ReplyDelete
  4. ഹരീ,സുഭാഷിതം ഇഷ്ടമായി.ഞാന്‍ എപ്പോഴും ചെയ്യുന്ന കാര്യം തന്നെ.വക്കാരിയുടെ സുവിശെഷം (ടോട്ടല്‍ ...) ഹൌ റ്റൊ മേക് ഫ്രണ്‍‌ഡ്സ് എന്നപുസ്തകം എഴുതി പിന്നീട് ആത്മഹത്യചെയ്ത ഡെയില്‍ കാര്‍ണഗിയുടെ വചനങ്ങള്‍ പോലെ ഒരല്പം പൊള്ളയല്ലേ എന്നു സംശയം.

    ReplyDelete
  5. പ്രിയ പുലികേശീജീ,

    ഡെയില്‍ കാര്‍ണഗിയെപ്പറ്റി അറിയില്ല, പക്ഷെ എണ്റ്റനുഭവം വച്ചു പറയാമല്ലൊ വക്കാരി പറഞ്ഞതാണ്‌ യാഥാര്‍ത്ഥ്യം. എണ്റ്റെ പേരിലും ഉണ്ട്‌ വിഷ്ണുവിണ്റ്റെ ഒരു നാമം അതുകൊണ്ട്‌ ഹരി എന്നുള്ള വിളി സീകരിച്ചിരിക്കുന്നു.

    ReplyDelete