Friday, September 15, 2006

Subhaashitham --Contd

ആപദര്‍ത്ഥേ ധനം രക്ഷേല്‍ ദാരാം രക്ഷേല്‍ ധനൈരപി
ആത്മാനം സതതം രക്ഷേല്‍ ദാരൈരപി ധനൈരപി

ആപല്‍ക്കാലത്തേക്കു വേണ്ടി ധനം സൂക്ഷിക്കണം, ഭാര്യയേ ധനത്തേക്കാളുപരി രക്ഷിക്കനം, ഇവ രണ്ടിനേക്കാളുമുപരി സ്വരക്ഷ ചെയ്യണം.

ആപദര്‍ത്ഥേ ധനം രക്ഷേല്‍ ശ്രീമതശ്ച കിമാപദഃ
കദാചിച്ചലിതാ ലക്ഷ്മീ സംചിതോപി വിനശ്യതി

ആപല്‍ക്കാലത്തേക്കു വേണ്ടി ധനം സൂക്ഷിക്കണം, എന്നാല്‍ ഐശ്വര്യമുള്ളവന്‌ എന്താപത്ത്‌. ധനം ചഞ്ചലയാണ്‌ ഒരനക്കം തട്ടിയാല്‍ മതി ശേഖരിച്ചുവച്ചതും കൂടി നഷ്ടമഅകും

യസ്മിന്‍ ദേശേ ന സമ്മാനോ ന വൃത്തിര്‍ന്ന ച ബാന്ധവഃ
ന ച വിദ്യാഗമോപ്യസ്തി വാസസ്തത്ര ന കാരയേല്‍

യാതൊരു ദേശത്ത്‌ ബഹുമാനിക്കപ്പെടുന്നില്ലയോ, ജീവിക്കാനുള്ള വഴി (ജോലി, കൃഷി തുടങ്ങിയ എന്തെങ്കിലും), അല്ലെങ്കില്‍ ബന്ധുജനങ്ങള്‍ ഇല്ലയോ, അഥവാ വിദ്യാഭ്യാസത്തിനുള്ള സാധ്യത ഇല്ലയോ, അങ്ങിനെയുള്ളിടത്ത്‌ താമസിക്കരുത്‌

2 comments:

  1. ഇഞ്ചീ-- ഇത്‌ തമിഴ്‌നാടല്ല, ഞങ്ങളുടെ ഛത്തീസ്ഗഢ്‌ ആണ്‌, കേട്ടിട്ടില്ലെ പുളിയുറുമ്പ്‌ (നീറ്‌, നിശിറ്‌ എന്നൊക്കെ നമ്മുടെ നാട്ടില്‍ വിളിക്കുന്ന സാധനത്തിനെ പച്ചക്ക്‌ ജീവനോടെ തിന്നുകയും ഒക്കെ ചെയ്യുന്ന ---- ആട്ടെ എങ്ങിനെയുണ്ട്‌ എന്റെ സാമ്രാജ്യം?

    ഡാലി -- ഇങ്ങോട്ടൊക്കെ കണ്ടതില്‍ സന്തോഷം. തുടര്‍ന്നും അഭിപ്രായം അറിയിക്കുക

    കുറച്ചുവീതം കുറച്ചുകൂടി സുഭാഷിതം പങ്കിടാം ഒരുമിച്ച്‌ അധികമായാല്‍ ദഹനക്കേടു വന്നെങ്കിലോ

    ReplyDelete
  2. മാഷേ
    കുറച്ചുകാലത്തിനിടക്ക് ബൂലോഗത്ത്(ബ്ലോഗ് ലോകം) സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ്
    താങ്കള്‍ ബ്ലോഗാന്‍ തുടങ്ങിയതും ഇങ്ങനെ അറിവ് പങ്കു വയ്ക്കുന്നതും.
    സാദരപ്രണാമം.
    ഒരു പോസ്റ്റു പോലും വിടാതെ വായിക്കുന്നു. തുടര്‍ന്നാലും.

    ReplyDelete